എന്നാല്‍ മുഹ്യിദ്ധീന് മാലയില്‍ പറയുന്നത് നോക്കു.
കേരളത്തിലെ മുസ്ലിം നാമധാരികള്‍ ചൊല്ലി നടക്കുകയും പാപപ്പെട്ട ജനങ്ങളെ ചൊല്ലിക്കുകയും ചെയ്യുന്ന മാലയിലെ ഓഫ്ഫര്‍ ഒന്ന് പരിശോധിക്കുക. വെര്‍തെ അല്ല ഈ ഇത് ആടിപാടി നടക്കുന്നവര്‍ ഭയഭക്തിയോടെ ഇത് ചൊല്ലാന്‍ പ്രേരിതര് ആവുന്നത്.... തെറ്റൊന്നും കൂടാതെ മൊഹിയുദ്ധീന്‍ മാല ചൊല്ലുന്നവര്‍ക്ക് "സ്വര്‍ഗ്ഗത്തില്‍ മണിമാളിക കിട്ടും പോലും"...

ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോര്ക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്.""
(സാരം-വല്ല നിലത്തീന്നും എന്നെ വിളിപ്പോര്ക്ക് വായ്കൂടാതുത്തരം ചെയ്യും ഞാനെന്നോവര്)
മുഹ്യിദ്ദീന്‍മാല വ്യാഖ്യാനം
ഇസ്തിഗാസ
(സഹായാഭ്യര്‍ഥന)

(സാരം-ഏതു നാട്ടില്‍ നിന്നാകട്ടെ എന്നെ വിളിക്കുന്നവര്‍ക്ക് ഞാന്‍ ഉടനടി ഉത്തരം നല്‍കുമെന്ന് ഗൗസുല്‍അഅ്ളം(റ)പറയുന്നു.
(മുഹ്യിദ്ദീന് മാല വ്യാഖ്യാനം 1/81,ദാറുസ്സലീം ബുക്ക് സ്റ്റാള്‍,നന്തി)
(സാരം-ഏതു നാട്ടില്‍ നിന്നെ വിളിച്ചാലും ഞാന്‍ ഉടനെ ഉത്തരം ചെയ്യുമെന്നര്‍ത്ഥം.കാരണം ഗൗസുല്അഅ്ളമിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നതു അല്ലാഹു വാണ്.അല്ലാഹു വിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നതു ഗൗസുല്‍ അഅ്ളമുമാണ്പിന്നെന്തു പ്രയാസം?
ഇതിലൊക്കെ അല്‍ഭുതം തോന്നുന്നതു ആര്‍ക്കാണെന്നോ ?
ഇതിന്റെ സ്വാദു തീരെ പരിചയമില്ലാത്തവര്‍ക്ക് അതിന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ.
(വഹ്ദത്തുമാല വ്യാഖ്യാനം-പേജ്-1/42,കെ.വി.മു
എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുകയെന്ന അല്ലാഹുവിന്റെ വിശേഷണം ശൈഖിന്നു നൽകുക വഴി അദ്ദേഹത്തെ അല്ലാഹുവിന്നു സമമാക്കുന്നു...
ഇസ്തിഗാസയുടെ പേര് പറഞ്ഞ് മുഹിയുദ്ദീന് ശൈഖിനെ വിളിച്ച് തേടുന്നതിന്റെ കോലമാണിത്!
മുഹ്യിദ്ദീന് ശൈഖിനെ അല്ലാഹുവിന് തുല്ല്യപ്പെടുത്തുന്നു.(ഗൗസുല്‍ അഅ്ളമിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നത് അല്ലാഹുവാണ്. അല്ലാഹു വിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നതു ഗൗസുല്‍ അഅ്ളം) എന്നാണ് എഴുതി വെച്ചിരിക്കുന്നത്.ഈ ഖൗമിനെ ഇവര്‍ എങ്ങോട്ടാണ് കൊണുപോകുന്നത്?
മഹാനായ മുഹ്യുദ്ദീന്‍ ശൈഖ്(റ)വിന്റെ കാല ശേഷം അദ്ദേഹത്തിന്റെ പേരില്‍ എഴുതിയുണ്ടാക്കിയതാണ്.ഈ മാലപ്പാട്ടുകള്‍.
അത് കൊണ്ട് മുഹ്യിദ്ദീന് ശൈഖ്(റ) ഇത് അറിയാത്തത് കൊണ്ട് അദ്ദേഹം നിരപരാധിയാണ്. ഏതു പോലെ ക്രിസ്ത്യനികള്‍ ഈസാ(അ)യെ ആരാധിക്കുന്നതുപോലെ
ഇസ്തിഗാസയുടെ പേരില്‍ നടക്കുന്നത് പ്രാര്‍ത്ഥനയാണ്.
മാലയില്‍ പറയുന്ന വരി ശ്രദ്ധിക്കുക "യാ ഗൗസുല്‍ അഅ്സം എന്നള്ളാ വിളിച്ചോവര്" ഇതിനു മുസ്തഫാ ഫൈസി എന്ന സമസ്തയുടെ പണ്ഡിതന് കൊടുത്ത വ്യാക്യാനം ഒന്ന് ശ്രദ്ധിക്കുക.
'കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകം എന്നോവർ.'
എല്ലാം കാണുന്നവനായ അല്ലാഹുവിന്നു മാത്രമേ കണ്ണിന്റെ കട്ടുനോട്ടവും മനസ്സിലിരിപ്പുമൊക്കെ അറിയാൻ കഴിയൂ. ആ വിശേഷണം ശൈഖിന്നു പതിച്ചു നൽകുക വഴി ശൈഖിനെ അല്ലാഹുവിന്നു സമമാക്കുന്നു.
ഇവിടെ ശൈഖിനെ കൊണ്ട് തവസ്സുലാക്കി പ്രാർത്ഥിക്കാനുള്ള വ്യക്തമായ ആഹ്വാനമാണ് നടത്തിയിട്ടുള്ളത്:എന്നാൽ ഈ ഇടയാളത്തവാദത്തെ ഇസ്ലാം തച്ച് തകർക്കുകയാണ് ചെയ്തിട്ടുള്ളത്.
വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ ശ്രദ്ധിക്കുക
മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവ് സൃഷ്ടികളുടെ കഴിവിന്നതീതമാണ്. അതു കൊണ്ടുതന്നെ അത് അല്ലാഹുവിന്റെ മാത്രം പരിധിയിൽ പെട്ടതുമാണ്.
കോഴീടെ മുള്ളോട്
പരിഭാഷ
"സൂഫികളുടെ വാദപ്രകാരം ശൈഖ് ജീലാനിയുടെ കറാമത്തുകൾ പക്ഷികളെ കൊല്ലുന്നതിലോ ജീവിപ്പിക്കുന്നതിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല; മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ അനുമതിയോടെ മനുഷ്യരെയും ജീവിപ്പിക്കാറുണ്ട്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ജീവചരിത്രം വിവരിക്കുന്ന 'തഫ്രീജുൽ ഖാത്വിർ' എന്ന പുസ്തകത്തിന്റെ രചയിതാവ് ഇപ്രകാരം രേഖപ്പെടുത്തുന്നു:
'അസ്റാറുത്ത്വാലിബീൻ' എന്ന പുസ്തകത്തിൽ ഇപ്രകാരം പറയപ്പെടുന്നു: ഗൗസുൽ അഅ്ളം (റ) ഒരിക്കൽ ഒരു സ്ഥലത്തുകൂടി നടന്നുപോകുമ്പോൾ ഒരു മുസ്ലിമും ക്രിസ്ത്യാനിയും തമ്മിൽ തർക്കിക്കുന്നത് കണ്ടു. അവരുടെ തർക്കത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചപ്പോൾ മുസ്ലിം പറഞ്ഞു: 'ഈ ക്രിസ്ത്യാനി പറയുന്നത് അവരുടെ നബി (ഈസാ നബി) നമ്മുടെ നബിയേക്കാൾ ശ്രേഷ്ഠനാണെന്നാണ്. എന്നാൽ നമ്മുടെ നബിയാണ് കൂടുതൽ ശ്രേഷ്ഠൻ എന്ന് ഞാനും പറയുന്നു.'
അപ്പോൾ ഗൗസുൽ അഅ്ളം ആ ക്രിസ്ത്യാനിയോട് ചോദിച്ചു: 'നിങ്ങളുടെ നബി ഈസാ (അ) നമ്മുടെ നബി മുഹമ്മദ് (സ) യേക്കാൾ ശ്രേഷ്ഠനാണെന്ന് തെളിയിക്കാൻ നിങ്ങളുടെ പക്കൽ എന്ത് തെളിവുണ്ട്?' ക്രിസ്ത്യാനി പറഞ്ഞു: 'ഞങ്ങളുടെ നബി മരിച്ചവരെ ജീവിപ്പിക്കുമായിരുന്നു.'
അപ്പോൾ ഗൗസ് പറഞ്ഞു: 'ഞാൻ ഒരു നബിയല്ല, മറിച്ച് മുഹമ്മദ് നബി (സ) യുടെ അനുയായികളിൽ ഒരാൾ മാത്രമാണ്. ഞാൻ ഒരു മരിച്ചയാളെ ജീവിപ്പിച്ചാൽ നിങ്ങൾ നമ്മുടെ നബിയിൽ വിശ്വസിക്കുമോ?' അദ്ദേഹം 'അതെ' എന്ന് മറുപടി നൽകി.
തുടർന്ന് ശൈഖ് പറഞ്ഞു: 'നമ്മുടെ നബിയുടെ ശ്രേഷ്ഠത നിനക്ക് കാണിച്ചുതരാൻ ദ്രവിച്ചുപോയ ഒരു പഴയ ഖബർ എനിക്ക് കാണിച്ചുതരൂ.' ക്രിസ്ത്യാനി ഒരു പഴയ ഖബർ കാണിച്ചുകൊടുത്തു. അപ്പോൾ ശൈഖ് ക്രിസ്ത്യാനിയോട് ചോദിച്ചു: 'നിങ്ങളുടെ നബി മരിച്ചവരെ ജീവിപ്പിക്കുമ്പോൾ എന്ത് പറഞ്ഞാണ് അഭിസംബോധന ചെയ്തിരുന്നത്?' അദ്ദേഹം മറുപടി നൽകി: 'ഖും ബിഇദ്മില്ലാഹ്' (അല്ലാഹുവിന്റെ അനുമതിയോടെ എഴുന്നേൽക്കൂ) എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
അപ്പോൾ ശൈഖ് പറഞ്ഞു: 'ഈ ഖബറിലുള്ള ആൾ ദുനിയാവിൽ ഒരു പാട്ടുകാരനായിരുന്നു. ഞാൻ അവനെ ഒരു പാട്ടുകാരനായി തന്നെ ജീവിപ്പിക്കണമെന്നുണ്ടെങ്കിൽ ഞാൻ അത് ചെയ്യാം.' ക്രിസ്ത്യാനി സമ്മതിച്ചു. ശൈഖ് ഖബറിന് അഭിമുഖമായി നിന്നുകൊണ്ട് 'ഖും ബിഇദ്നീ' (എന്റെ അനുമതിയോടെ എഴുന്നേൽക്കൂ) എന്ന് പറഞ്ഞു. ഉടനെ ഖബർ പിളരുകയും മരിച്ചയാൾ ഒരു പാട്ടുകാരനായി ജീവിച്ചെഴുന്നേൽക്കുകയും ചെയ്തു. ഈ കറാമത്തും നമ്മുടെ നബി (സ) യുടെ ശ്രേഷ്ഠതയും കണ്ടപ്പോൾ ആ ക്രിസ്ത്യാനി ഗൗസുൽ അഅ്ളത്തിന്റെ കൈപിടിച്ച് ഇസ്ലാം സ്വീകരിച്ചു."
[തഫ്രീജുൽ ഖാത്വിർ: പേജ് 19 – 20]


















എ.ഡി 1116 - 1182 കാലഘട്ടത്തിൽ ജീവിച്ച ശൈഖ് അഹ്മദുൽ കബീർ രിഫാഈ എന്ന മഹാനാണ് രിഫാഈ ശൈഖ് എന്ന് അറിയപ്പെടുന്നത്.
അദ്ദേഹത്തെ കുറിച്ചുള്ള സ്തുതിഗീതമായ രിഫാഈ മാലയിലെ ചില വരികൾ,
തുടിമുട്ടുമായി കഅബം ത്വവാഫ് ചെയാൻ പോയ രിഫാഈ ഷൈകിനെ മക്കക്കാർ തടഞ്ഞു ...
മുന്നം തുടി മുട്ടി
'' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ് കിത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
അര്‍ത്ഥം അറിയാത്ത കൌമു മുഹിയുദ്ധീന് ശൈഖിനെ വിളിക്കുന്ന കോലം ആണിത്....
മുഹിയുദ്ധീന് ശൈകിനോട് ദുഅ ചെയ്യുന്നു......
ഇങ്ങനെ ചെയ്താല്‍ മൊഹിയുദ്ധീന്‍ ശൈഖിനെ ആവാഹിച്ചെടുക്കാം എന്ന്...... ഇതെവിടുത്തെ ദീന് ആണ്.....
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور
(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)
അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?
فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)
അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്)


(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)
(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')
'ഇർതകബ്തു അലൽ ഖത്വാ
ഗൈറ ഹസ് രിൻ വഅദദ്,
ലക അശ്കൂ ഫീഹി
യാ സയ്യിദീ ഖൈറന്നബീ''
കണക്കില്ലാത്ത പാപങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എെൻറ നേതാവായ നബിയേ അത് അങ്ങയോട് ഞാൻ ആവലാതി പറയുന്നു]
പാപങ്ങൾ പൊറുക്കുന്നവൻ അല്ലാഹുവാണെന്നറിയാത്ത മുസ് ലിമില്ല.
നബി തങ്ങൾ പാപമോചനം തേടിയതും തേടാൻ പറഞ്ഞതും അല്ലാഹുവോടാണ്.
അവിടുന്നരുളി:
''മനുഷ്യരേ നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുവീൻ. തീർച്ചയായും ഞാൻ ദിവസം 100 തവണ പാപ മോചനം തേടാറുണ്ട്''
[മുസ് ലിം]
ഇബ്രാഹിം നബി (അ) ആരുടെ മുതുകില്‍ നിന്നാണ് ജനിക്കുന്നത് അത് അസന്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാത്ത ബഹുമാനപ്പെട്ട മുതുകു ആയിരുന്നോ? എന്നൊരു ചോദ്യമുണ്ട് നമുക്ക്....
നൂഹ് നബി (അ) കപ്പലിലായിരുന്നപ്പോള്‍ അവരുടെ മുതുകില്‍ എന്നെ ആക്കിയിരുന്നു
റസൂല്‍ (സ്വ) അരുള്‍ ചെയ്തതായി ഇങ്ങനെ പ്രസ്താവിച്ചിരുന്നു: ഞാന്‍ സര്‍വ്വശക്തനായ അല്ലാഹുവിന്റെ സന്നിധാനത്തില്‍ ആദം നബി (അ) മിനെ സൃഷ്ടിക്കുന്നതിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രകാശമായിരുന്നു. ആ പ്രകാശം അല്ലാഹുവിനെ സ്തോത്രം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു.അനന്തരം ആദം നബി (അ) മിനെ സൃഷ്ടിച്ചപ്പോള്‍ ആ പ്രകാശത്തെ ആ മണ്ണില്‍ ചേര്‍ത്തു. അവര്‍ വഴി എന്നെ എന്റെ അള്ളാഹു ഭൂമിയിലേക്ക് പുറപ്പെടുവിച്ചു. നൂഹ് നബി (അ) കപ്പലിലായിരുന്നപ്പോള്‍ അവരുടെ മുതുകില്‍ എന്നെ ആക്കിയിരുന്നു........
നൂഹ് നബി (അ) കപ്പലിലായിരുന്നപ്പോള്‍ നബി(സ) യോട് ഇസ്തിഗാസ ചെയ്തു എന്ന്.
ഈ മൗലിദിൽ അള്ളാഹുവിന്റെ ഖുർആനെ പുഛ്ചിച്ച് തള്ളുകയാണ് ചെയ്യുന്നത്. അതിനൊരു ഉദാഹരണം നോക്കാം.
👇
❌واستغاث به نوحٌ فنجى من الردى
(‘വതഗാസ ബിഹീ നൂഹൻ ഫ നജാ മിനര്റദാ’)
നൂഹ് നബി(അ) മുഹമ്മദ് നബി(സ) യോട് സഹായാഭ്യർത്ഥന നടത്തി പ്രാർ ത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
അള്ളാഹു പറയുന്നു:👇
📖 وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ. تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ
നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
(അൽ ഖമർ 54:13,14)
📖وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ
അപ്പോള്‍ കല്പനയുണ്ടായി: “ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്വതത്തിന്മേല് ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”
(ഹൂദ് 11:44)
മാത്രവുമല്ല, നൂഹ് നബി(അ) പ്രാർത്ഥിച്ചതും ☝അള്ളാഹുവിനോടാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.
👇
📖قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ
നൂഹ് പ്രാര്‍ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.”
______________________________
ആദം, നൂഹു, ഇബ്രാഹിം (അ) എന്നീ നബിമാരുടെ കൂടെ പ്രവാചകന്റെ പകാശം ഉണ്ടായിരുന്നു എന്ന് വരുന്ന ഇബാറത്തു എന്താണ് എന്ന് പരിശോധിക്കാം....
قد أَخذ الله بالنبوّة ميثاقي وبالإِسلام هَدَانِي وَبَين فِي التَّوْرَاة والإِنجيل ذكري وَبَين كل شَيْء من صِفَتي فِي شَرق الأَرْض وغربها وَعَلمنِي كِتَابه ورقي بِي فِي سمائه وشق لي من أَسْمَائِهِ فذو الْعَرْش مَحْمُود وَأَنا مُحَمَّد ووعدني أَن يحبوني بالحوض وَأَعْطَانِي الْكَوْثَر
الكتاب: الدر المنثور
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
الكتاب: الموضوعات (1/282)
ابن الجوزي، أبو الفرج (508هـ - 597، 1116 - 1201؟م).
وَفِي ذَلِكَ يَقُولُ حسان بْن ثَابت:
(من قبلهَا طبت فِي الظلال وَفِي ... مستودع حَيْثُ يخصف الْوَرق)
(ثُمَّ هَبَطت الْبِلَاد لَا بشر ... أَنْت وَلَا مُضْغَة وَلَا علق)
الأبيات قَالَ فحشت الْأَنْصَار فَمه دَنَانِير، مَوْضُوع: وَضعه بعضُ الْقصاص وهناد لَا
يوثق بِهِ وَلَعَلَّه من وضع شَيْخه أَو شيخ شَيْخه والأبيات للْعَبَّاس بِلَا خلاف (قلت) قَالَ فِي الْمِيزَان: عَلِيّ بْن مُحَمَّد بْن بكران شيخ لِهنّاد النَّسَفِيّ جَاءَ بِخَبَر سمج أحْسنه بَاطِلا وَقَالَ الخليلي خلف ضَعِيف جدًّا روى متونًا لَا تُعرف وَالله أعلم.
الكتاب: اللآلىء المصنوعة في الأحاديث الموضوعة (1/244)
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
ഈ കവിത കേട്ടപ്പോൾ അൻസാരികൾ അദ്ദേഹത്തിന്റെ വായ ദീനാറുകൾ (സ്വർണ്ണനാണയങ്ങൾ) കൊണ്ട് നിറച്ചു എന്നും പറയപ്പെടുന്നു.
(ഇമാം ഇബ്നുൽ ജൗസി പറയുന്നു): ഇത് നിർമ്മിതമാണ് (മൗദൂഅ്). ചില കഥാപ്രസംഗകർ (ഖുസ്സ്വാസ്വ്) കെട്ടിച്ചമച്ചതാണിത്. ഇതിലെ നിവേദകനായ ഹന്നാദ് (Hannaad) വിശ്വസ്തനല്ല. മിക്കവാറും ഇത് അദ്ദേഹത്തിന്റെ ഗുരുവോ അല്ലെങ്കിൽ ഗുരുവിന്റെ ഗുരുവോ നിർമ്മിച്ചതാകാം. ഈ വരികൾ അബ്ബാസ് (റ) പാടിയതാണ് എന്ന കാര്യത്തിൽ തർക്കമില്ല (അത് ഹസ്സാൻ ബിൻ സാബിത്തിന്റേതല്ല).
(ഇമാം ദഹബി 'മീസാനുൽ ഇഅ്തിദാലിൽ' പറയുന്നു): ഹന്നാദ് നസഫിയുടെ ഗുരുവായ അലി ബിൻ മുഹമ്മദ് ബിൻ ബക്രാൻ, അങ്ങേയറ്റം അരോചകവും അസാധുവായതുമായ ഒരു റിപ്പോർട്ടാണ് കൊണ്ടുവന്നിരിക്കുന്നത്. ഖലീലി പറഞ്ഞത്: 'ഇദ്ദേഹം അങ്ങേയറ്റം ദുർബലനാണ് (ളഈഫ് ജിദ്ദൻ), പരിചിതമല്ലാത്ത പല കാര്യങ്ങളും ഇദ്ദേഹം നിവേദനം ചെയ്തിട്ടുണ്ട്.' അല്ലാഹുവിനാണ് ഏറ്റവും അറിയാവുന്നത്."
الكتاب: كتاب الضعفاء (1/99)
البُخاري، أبو عبد الله (194 - 256هـ ، 810 - 870م).
الكتاب: الضعفاء الكبير (3/245)
العقيلي ( 000 - 322 هـ = 000 - 934 م)
ആദം (അ) നബി(സ) യെ ഇടതേടി പ്രാര്‍ത്ഥിച്ചു എന്ന്. (ഇതും തീര്‍ത്തും ദുര്‍ബ്ബലമായ ഒരു ഹദീസ് ആണ്.)
وهوالذي نوسل به آدم عليه السلام
(‘വഹുവല്ലദീ തവസ്സല ബിഹീ കആദം അലൈഹിവസ്സലാം’)
മുഹമ്മദ്(സ)യെകൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു.
എന്നാൽ അള്ളാഹു ഖുർഃആനിലൂടെ പറയുന്നു:
👇
📖فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.
(അൽ ബഖറ 2:37)
ആ വചനങ്ങൾ എന്തായിരുന്നു എന്ന് അള്ളാഹു വ്യ്ക്തമാക്കുന്നു
👇
📖قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
ഇരുവരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും
(അൽ അഅ്റാഫ് 7:23)
ഇവിടെയും ഖുർഃആനെ കളവാക്കുകയാണ് മങ്കൂസ് മൗലിദിൽ.
______________________________-
മങ്കൂസ് മൗലിദിൽ വീണ്ടും
ഹേ" നമ്മുടെ ഉത്സവത്തിന്റെ ദൈവമേ (ബിംബമേ) അതിന്റെ ചുറ്റു ഭാഗത്തും ഒരുമിച്ചു കൂടിയിട്ടുണ്ട്. വിദൂരത്തുള്ളതും അടുത്തുള്ളതുമായ ഒരുപാട് ആരാധകരും പ്രമാണിമാരും നിവേദിത സംഘങ്ങളും വന്നു നിന്നിട്ടുണ്ട് ആ സമയത്താണ് നീ തലയും കുത്തി വീണത് ബിംബമേ ഒന്ന് എണീറ്റ് നിന്നുകൂടെ. "ഹേ ദൈവമേ (ബിംബമേ)" നീ ആരാധകരുടെ മുന്പില് തല കുത്തി വീണത് നമ്മള് ചെയ്ത എന്തെങ്കിലും തെറ്റിന്റെ പേരില്‍ ആണോ? എങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഇതാ ദൈവമേ പാപങ്ങളില്‍ മാപ്പ് ചോദിക്കുന്നു, ഞങ്ങളിതാ ഒഴിവാകുകയാണ്, ഒന്ന് എണീറ്റ് നിന്നാലും ...
(അപ്പൊ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ഇവിടെ ജവാബ് ചൊല്ലുന്നു.......)
വദ്ദുനൂബിൽ മൂബിഖാത്തി
അൻത സത്താറുൽ മസാവീ
വാമുക്വീലുൽ അസറാത്തി''
"നബിയേ താങ്കളാണ് വിനാശകരമായ പാപങ്ങൾ പൊറുക്കുന്നവൻ. താങ്കളാണ് ദോഷങ്ങൾ മൂടി വെക്കുന്നവൻ.."
തുടങ്ങിയ പ്രവാചകന്മാരോടൊപ്പം മുഹ്യിദ്ദീൻ ഷൈഖും ഉണ്ടായിരുന്നുവത്രേ !!!!
ബദര്‍ മൌലീദും ബദര്‍ മാലയും:
ബദരീങ്ങളുടെ പേരില്‍ രചിക്കപെട്ട പ്രകീര്‍ത്തനം ആണ് ബദര്‍ മൌലീദ്.അതുപോലെ തന്നെഅവരുടെ അവധാനങ്ങള്‍ പാടിപുകഴ്ത്തുന്നു എന്ന പേരില്‍ വിരചിതമായ കൃതിതന്നെ ആണ് ബദര്‍ മാലയും.ഈ രണ്ടു കൃതികളിലും അടങ്ങിയിട്ടുള്ള , നാം വിശ്വസിക്കുന്ന യഥാര്‍ഥമായ തൌഹീദിന്റെയും വിശ്വാസകാര്യങ്ങളുടെയും വിരുദ്ധമായി വരുന്ന പരാമര്‍ശങ്ങള്‍ എമ്പാടും കാണുവാന്‍ സാധിക്കും.ബദരീങ്ങളെ ഇകഴ്ത്തി കാണിക്കുവാനോ ബദരീങ്ങളുടെ കഴിവുകള്‍ കുറച്ചുകാണിക്കാനോ അല്ല ഇത്.ഏതു മഹാത്മാക്കളുടെ പ്രകീര്‍ത്തനങ്ങള്‍,അവയില്‍ അടങ്ങിയ മോശപെട്ട കാര്യങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അത് മഹാത്മാക്കളെ കൊച്ചാക്കുകയാണ് എന്ന് ധാരണ എപ്പോഴും പ്രചരിപ്പിക്കുന്നുണ്ട് എന്ന് അറിയുന്നത് കൊണ്ടാണ് ആമുഖമായി ഇത് സൂചിപ്പിക്കുന്നത്.ഇവിടെ ബദരീങ്ങളെ അല്ല വിമര്‍ശിക്കുന്നത് അതിനുള്ള ഒരു ശ്രമവും ഇല്ല.മറിച്ച്ബദരീങ്ങളുടെ നേതാവ്പ്രവാചകന്‍ മുഹമ്മദ്(സ) ആണ്.പ്രവാചകന്‍അടക്കമുള്ള മുന്നൂറിലേറെ വരുന്ന സഹാബികള്‍ബദര്‍ രണാങ്കണത്തില്‍ ഏറ്റുമുട്ടി അവരില്‍ പതിനാലോളം പേര് ശുഹദാക്കളായി മരണപ്പെട്ടുപോയി.ആ മഹാത്മാക്കളായ ആളുകള്‍ ഏതൊരു അദര്‍ഷത്തിനു വേണ്ടി പടവെട്ടിയോ ഏതൊരു സത്യത്തിന്റെ പ്രചാരണത്തിന് വേണ്ടി വിയര്‍പ്പ് ഒഴുക്കിയോ ആ സത്യവും ആദര്‍ശവും അവരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി വിരചിതമായ വരികളിലൂടെ കൊലചെയ്യപെട്ടിരിക്കുകയാണ്.അതാണിവിടെ വിമര്ഷിക്കപെടുന്നത്.ബദരീങ്ങള്‍ ആരായിരുന്നു എന്നും ശഹീദ് ആയവര്‍ ആരൊക്കെ ആണ് എന്ന് ഇവിടെ വിശദീകരിക്കുന്നില്ല.മുസ്ലിംകള് എല്ലാവരും ബദരീങ്ങളെ വളരെ ആദരവ് കൂടിയാണ് ഓര്‍ക്കുന്നത്.
ഒന്നാമത്തെ കഥ-(ബദരീങ്ങളുടെ പേര് എഴുതി വെച്ചാല്‍ ഉണ്ടാകുന്ന അനുഗ്രഹങ്ങള്‍)
......................................................................................................................................................
ബദ്ര് മാലയിലും സമാനമായി കാണാം.
"ഇതിനെ പുരയില്‍ എഴുതികരുതുകില്‍
ഇതമാകയില്ലാ കളവില്‍ അതെന്നോവര്
മതിലുകള്‍ പൊട്ടലും തിയ്യുകള്‍ കത്തലും
മറ്റും ഫിത്നാ വരവില്ലാ എന്നോവര്".
ഇത് വീട്ടില്‍ എഴുതി വെച്ചാല്‍ കളവുശല്യം ഉണ്ടാവില്ല.മതിലുകള്‍ പൊട്ടുകയില്ല,തീ കത്തുകയില്ല,മറ്റു ഫിത്നകള്‍ ഉണ്ടാവില്ല.ഈ ആശയമാണ് മാലക്കാരനും മൌലീദുകാരനും പ്രചരിപ്പിക്കുന്നത്.
ഇത് എന്തായാലും മുസ്ലിമീങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് സൂചിപ്പിക്കുന്നു.
സ്വപ്നകഥ (അടുത്ത കഥ എന്താണ് എന്ന് നോക്കാം)
ان ابن الوزير قد اصبح مذبوحا علي فراشه
ഇതാണ് ആ കഥ.സ്വപ്നത്തിലാണോ എന്ന് ചോതിച്ചാല്‍ സ്വപ്നത്തില്‍ അല്ല.യഥാര്‍ഥത്തില്‍ ആണോ എന്ന് ചോതിച്ചാല്‍ അങ്ങനെയും അല്ല.പകര എപ്പഴും സ്വപ്നം കാണുന്നതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇമ്മാതിരി അല്ലേ എപ്പഴും വായിക്കുന്നത്.
ഇതാണ് കൂലി കിട്ടും എന്ന് പറഞ്ഞു വായിക്കുന്ന അല്ലെങ്കില്‍ ചൊല്ലുന്ന ബദര്‍ മൌലീദിലെ രണ്ടാമത്തെ കഥ.ഈ കഥ എവിടെ നടന്നു എന്നൊന്നും ചോതിക്കരുത്.അതിനു വല്ല സനദുമുണ്ടോ എന്നൊന്നും ആരും ചോതിച്ചു പോകരുത്.ഈ കഥ വിശ്വസിച്ചില്ലെങ്കില്‍ ആയിരത്തി നാന്നൂറിന്റെ പാരമ്പര്യം ഉറപ്പായും നഷ്ടപ്പെടും.ഇത് ചൊല്ലിയില്ലെങ്കിലും പാരമ്പര്യം നഷ്ടപ്പെടും.ബദരീങ്ങളെ വിളിക്കാന്ഖുര്ആനിലും സുന്നത്തിലും തെളിവില്ലാത്തത് കൊണ്ട് ഉണ്ടാക്കി എടുത്ത നല്ല കഥ.
ബദ്ർ മൗലിദുകാരന്റെ ആഹ്വാനം:
"നഷ്ടം സംഭവിച്ചവനേ, ദു:ഖം കൊണ്ട് വിഷമിക്കുന്നവനേ, ബദ്റിലെ ശുഹദാക്കളേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ച് കൊള്ളുക."
.............................................................
أنتمر لنا حصن حصين
من شر شيطان العين
وكل بلوع والسنين
يا اهل بدر الشهدا
- "എല്ലാ ഗുണങ്ങള്‍ നേടുവാന്‍ കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ "
- "കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍ ഖൈറായ പാതയില്‍ നീങ്ങുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
- ദിക്റും സ്വലാത്തും നിത്യമില്‍ ചെയ്ത ഖുശൂഹും സത്യമില്‍ സത്തായ ഈമനുള്ളതില്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
- "സന്താന സൗഭാഗ്യത്തിനും സൗകര്യ മുള്ളൊരു വീടിനും പ്രസവത്തിലേ എള്ളുപ്പത്തിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
- "പ്രഷറും പ്രമേഹം കൊളസ്ട്രോളുമതും അറ്റാക്ക് കാന്‍സര്‍ മുഴുവനും ശിഫ തന്ന് ദീര്‍ഘായുസ്സിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
- "കച്ചവടം കൃഷീ മുഴുവനും ചെയ്യുന്ന ജോലിയതൊക്കെയും ബദ്രിങ്ങളെ ബറക്കത്തിനാല്‍
റഹ്മത്ത് താ യാ റബ്ബനാ" - "എല്ലാ ബലാലും ആഫത്തും
എടങ്ങേറുകള് മുസ്യിബത്തും
ബദ്രിങ്ങളെ ബറക്കത്തിനാല്‍
യമയ് കാക്കണം യാ റബ്ബനാ" - "ദണ്ണം വബാ വസൂരിയും മറ്റുള്ള ദീനമടംകലും ബദ്രിങ്ങളെ ബര്‍ക്കത്തിനാല്‍ ശിഫയാക്കണം യാ റബ്ബനാ"
- "ദാഹം മൗത്തത് കൂട്ടിടും
ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന് ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
ഇതമാകയില്ലാ കളവില്‍ അതെന്നോവര്
മതിലുകള്‍ പൊട്ടലും തിയ്യുകള്‍ കത്തലും
മറ്റും ഫിത്നാ വരവില്ലാ എന്നോവര്"
ഇത് വീട്ടില്‍ എഴുതി വെച്ചാല്‍ കളവുശല്യം ഉണ്ടാവില്ല.മതിലുകള്‍ പൊട്ടുകയില്ല,തീ കത്തുകയില്ല,മറ്റു ഫിത്നകള്‍ ഉണ്ടാവില്ല.ഈ ആശയമാണ് മാലക്കാരനും മൌലീദുകാരനും പ്രചരിപ്പിക്കുന്നത്.
📙പൊന്നാനിയിലെ നാലകത്ത് കുഞ്ഞിമൊയ്തീൻ കുട്ടി മുസ്ലിയാർ രചിച്ചു ഹിജ്റ1323/1905 റജബ്10ന് പൊന്നാനിയിൽ പ്രിൻറ്ചെയ്ത നഫീസത്ത് മാലയിലെ ആദ്യ വരികള്‍ ഇങ്ങിനെ.....
☘''ബിസ്മിയും ഹംദും സ്വലാത്തും നല് സലാമും മുന്നെ
ബെള്ളി നഫീസത്ത് മാല ഞാന്‍ തുടങ്ങീടുന്നേ..
മുശ്ഫിഉം മുഫള്ളലും മുഖദ്ദമും നൂറുള്ളാ
മൂസിലും മുഹയ്മിനും മുബല്ലിഗും സഅ്ദുള്ളാ”☘
🔳📦🔳📦🔳📦🔳📦🔳📦🔳
📙ക്രി.760ല്‍(ഹി145-208)
മക്കയില്‍ ജനിച്ച് മദീനയില്‍ വളര്‍ന്ന വനിതാ രത്നമാണ് നഫീസത്തുൽ മിസ്രിയ്യ.
📙ഇവരുടെ അപദാനങ്ങള്‍ വാഴ്ത്തുക എന്ന പേരിൽ സത്യവും മിഥ്യയും കൂട്ടിക്കലർത്തി,ശിർക്കും കുഫ്റും അന്ധവിശ്വാസവും അതിലുപരി അതിശയോക്തി നിറഞ്ഞതുമായ ഒരു മാലപ്പാട്ട് "നഫീസത്ത് മാല" എന്ന പേരിൽ അറബിമലയാളത്തില്‍ പ്രചാരത്തിലുണ്ട്.
📙അസുഖ വേളകളില്‍, പ്രത്യേകിച്ചും പ്രസവമടുക്കുന്ന സമയത്ത് ഇതു പാരായണം ചെയ്യുന്ന സമ്പ്രദായമുണ്ടായിരുന്നു ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ മലബാറിലെ മുസ്ലിം ഭവനങ്ങളില്‍.
📙ഇന്ന് മിക്ക പ്രസവങ്ങളും നടക്കുന്നത് ഹോസ്പി റ്റലുകളിലാണ്.മുമ്പ് കാലത്ത് വീടുകളിലായിരുന്നു പ്രസവം നടന്നിരുന്നത്. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ വീട്ടിൽ നഫീസത്ത് മാലയും, ബദർ മാലയും പള്ളിയിലെ ഉസ്താദുമാർ വന്ന് പാടിയാൽ സുഖപ്രസവം നടക്കും എന്നാണ് ഐതിഹ്യം !
🔳📦🔳📦🔳📦🔳📦🔳📦🔳
📙സുന്നി അഫ്കാർ തന്നെ പറയട്ടെ..
🍇“രോഗ പീഡകളില്‍ നിന്നുള്ള രക്ഷാകവചമായി അവര്‍ നിത്യവും ബദ്ര് മൗലീദും റാതീബുകളും ശീലമാക്കിയിരുന്നു. ഹദ്ദാദ് ചൊല്ലാത്ത വീടുകള്‍ നന്നേ കുറവായിരുന്നു അന്ന്. പ്രസവവേദനയനുഭവിക്കുന്ന സഹോദരിയുടെ വീട്ടിലിരുന്ന് ''നഫീസത്ത് മാല"ചൊല്ലിയിട്ട് സുഖപ്രസവം നടക്കുന്ന കാലമായിരുന്നു അത്.”🍇
[2013 ഫെബ്രുവരി 20-ലെ സുന്നി അഫ്കാർ പേജ്ജ്-21]
🔳📦🔳📦🔳📦🔳📦🔳📦🔳
📙കേരളത്തിലെ വിശിഷ്യ മലബാറില്‍ ബിദ്അത്ത് ജമാഅത്തിലെ മുസ്ലിം സ്ത്രീകള്‍ അന്ന് നഫീസത്ത് മാല ഹൃദ്യസ്ഥമായിരുന്നുവെന്ന് സാരം.
📙ഗര്‍ഭിണിയായിരിക്കുന്നു എന്നതിന്റെ സൂചനകള്‍ ലഭിച്ചാല്‍ പിന്നെ അവരുടെ അധരങ്ങളില്‍ നഫീസത്ത് മാല പച്ചപിടിക്കും.
📙മനോഹരമമായ ഈണത്തിലായിരുന്നു അവരത് പാടിയിരുന്നത്.
📙പ്രസവിക്കാറാകു
മ്പോഴേക്ക്
മാല മനഃപാഠമായിട്ടുണ്ടാകും.
🔳📦🔳📦🔳📦🔳📦🔳📦🔳
📙എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്❓
📙നഫീസത്തുമാലപാടി പ്രസവിപ്പിക്കുന്നത് സുന്നികൾക്കുപോലും വലിയ നാണക്കെടായിട്ടാണുള്ളത്.
📙നിങ്ങളിപ്പോൾ സാധാരണക്കാരായ സുന്നികളോട്
നഫീസത്തു മാലയിലെ കുറാഫാത്തുകളും ശിർക്കുകളും എടുത്തുപറയുമ്പോൾ,
ആരാണു നഫീസത്തുമാല പാടുന്നവരുള്ളത്?
എന്നായിരിക്കും സുന്നികളിൽ ഭൂരിപക്ഷമാളുകളുടെയും പ്രതികരണം.
📙സാധാരണക്കാരായ സുന്നികള്‍ക്ക് മുസ്ല്യാന്മാരെക്കാള് വിവരം കൂടി വരുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്.
🔳📦🔳📦🔳📦🔳📦🔳📦🔳
📙"ഇപ്പോൾ നഫീസത്ത് മാല പാടുന്നവരില്ല. അതു പാടാത്തതാണു നമ്മുടെ ഉമ്മത്തിന്റെ കുഴപ്പം" എന്നു ചില മുസ്ല്യാക്കൻമാർ ഇപ്പോഴും പറഞ്ഞു നടക്കുന്നുവെങ്കിലും, ഇന്ന് അതേ ഉസ്താദുമാരുടെ ഭാര്യമാരേയും വേണ്ടപ്പെട്ടവരെയും പ്രസവത്തിന് ഹോസ്പിറ്റൽ തന്നെ ആശ്രയിക്കുന്നത് കാണുമ്പോൾ പഴയ കാലത്ത് നടത്തിയ തട്ടിപ്പിന്റെ കാഠിന്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ !!
🔳📦🔳📦🔳📦🔳📦🔳📦🔳
📙പണ്ടുകാലത്ത് സുന്നികള്ക്കുണ്ടായിരുന്ന ഈ വിശ്വാസാചാരങ്ങള്‍ നഷ്ടപ്പെട്ടുപോയത് നഫീസത്ത് മാലയുടെയൊക്കെ ശക്തി കുറഞ്ഞതു കൊണ്ടാകുമോ?
📙അതല്ലെങ്കില്‍ സുന്നികള്‍ക്ക് മാലയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാകുമോ?
🔳📦🔳📦🔳📦🔳📦🔳📦🔳
📙സത്യവും അസത്യവും വേർതിരിച്ച് മനസ്സിലാക്കി ഏത് സാഹചര്യത്തിലും സത്യത്തിന്റെ കൂടെ അടിയുറച്ചു നിൽക്കാൻ നാഥൻ അനുഗ്രഹിക്കുമാറാകട്ടെ.
🔹(ആമീൻ)🔹
അൻസാറുകളിൽ പെട്ട ഒരു പെണ്ണ് നബി(സ) യുടെ അടുക്കൽ വന്നു പറയുന്നു 'നബിയെ എൻറെ വീടിന്റെ പരിസരത്തുള്ള ഈത്തപ്പനമരം നിലം പറ്റിയതായി ഞാൻ സ്വപ്നത്തിൽ കാണുകയാണ്, എന്റെ ഭർത്താവാകട്ടെ യാത്രയിലുമാണ് അപ്പോൾ നബി(സ) പറഞ്ഞു "നീ ക്ഷമിക്കെണം ഖിയാമത്ത് നാളുവരെ നിങ്ങൾ രണ്ടുപേരും സംഗമിക്കുകയില്ല. (നബിയുടെ അടുത്തേക്ക് വന്ന ആ സ്ത്രീ കരഞ്ഞുകൊണ്ട് പുറത്തേക്കു പോകുന്നു വഴിയിൽ വെച്ച് അവൾ സിദ്ധീഖ്(റ) വിനെ കാണുന്നു. അവൾ സ്വപ്നത്തിൽ കണ്ടത് മഹാനായ സിദ്ധീഖ്(റ) വിനോദ് പറയുകയാണ്, നബി(സ) പറഞ്ഞത് ആ സ്ത്രീ സിദ്ധീഖ്(റ) വിനോട് പറഞ്ഞില്ല. അപ്പൊ സിദ്ധീഖ്(റ) ആ സ്ത്രീയോട് പറയുകയുണ്ടായി "നീ പോകുക ഈ രാത്രി തന്നെ നിന്റെ ഭർത്താവുമായി നീ സംഗമിക്കും. അവളുടെ വീട്ടിലേക്ക് അവൾ പ്രവേശിച്ചു, അവൾ നബി(സ) യുടെ വാക്കിലും അബുബക്കർ സിദ്ധീഖ്(റ) വാക്കിലും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി ഇരുൾ മൂടിയപ്പോൾ അവളുടെ വീട്ടിൽ അവളും ഭർത്താവും ഒരുമിച്ചു കൂടുന്നു. അവൾ നബിയുടെ അടുത്തേക്ക് പോയി അവളുടെ ഭർത്താവ് വന്ന വിവരം പറഞ്ഞു. നബി(സ) ദീർഗ്ഗമായി ചിന്തിച്ചു, ജിബ്രീൽ(അ) വന്നു പറഞ്ഞു "അല്ലയോ മുഹമ്മദേ താങ്കൾ പറഞ്ഞാതായിരുന്നു സത്യം, പക്ഷെ അബുബക്കർ സിദ്ധീഖ് പറഞ്ഞില്ലേ നീയും നിന്റെ ഭർത്താവും ഒരുമിച്ചു കൂടും എന്ന് അത് അദ്ദേഹത്തിന്റെ നാവിലൂടെ വരുന്നത് കളവാക്കുന്നതിനെ അള്ളാഹു ലജ്ജിക്കുകയാണ്. കാരണം ദുനിയാവിലും ആഹിറത്തിലും സിദ്ധീഖ് സത്യസന്തനാണ്.
അപ്പൊ പ്രവാചകനോ?? കളവുപറയുകയായിരുന്നോ???
മുത്തു റസൂല്‍(സ) തമാശയായി പോലും കളവു പറയില്ല എന്ന് വിശ്വസിക്കുന്നവരാണ് ലോക മുസ്ലിങ്ങള്‍. തന്നിഷ്ടമായി ഒന്നും പ്രവാചകന് സംസാരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നവരാണ് ലോക മുസ്ലിങ്ങള്‍. ആ വിശ്വാസത്തെ പോലും കാറ്റില്‍ പറത്തുന്ന കള്ള കഥകള്‍ ആണ് മാല മൌലൂദു എന്ന പേരിലുള്ള ക്ഷുദ്രകൃതികളില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.
പക്ഷെ ഇത്തരം കൃതികളെ ഞായീകരിക്കുകയും അത് സലഫികളുടെ മേല്‍ വെച്ച് കെട്ടി സ്റെജില്‍ കോമാളി വേഷം കെട്ടി ജനങ്ങളെ വിഡ്ഢികളാക്കുന്ന പണ്ഡിത വര്‍ഗ്ഗത്തെയും നിങ്ങള്‍ക്ക് കാണാം അതിനു ചില തെളിവുകള്‍ താഴെ കൊടുക്കുന്നു.
പക്ഷെ ഇതിനെ ഞായീകരിക്കുകയും നിഷേദിക്കുകായും ചെയ്യുന്ന സഖാഫിമാരെ കാണുക താഴെ വീഡിയോയില്‍ .
വിശദീകരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ലാത്ത അത്രയും വ്യക്തമാണ് കാര്യങ്ങൾ ..
സുഹൃത്തുക്കളെ നിങ്ങൾ നെഞ്ചത്ത് കൈ വച്ച് ഒന്ന് ആലോചിച്ചു നോക്കൂ ..
എന്ത് മാത്രം ഗുരുതരമായ വാദങ്ങളാണ് ഈ പറഞ്ഞത് ???
മഹാനായ മുഹ്യിദ്ദീൻ ഷൈക് ജനിക്കുന്നത് ഹിജ് റ 470 റമദാൻ 1 ന് അതായത് എ ഡി. 1077 ൽ ..ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ നബി (സ) വഫാതായിട്ടു 460 വർഷത്തിനു ശേഷം ..
ആ വ്യക്തിയെ കുറിച്ചാണ് പറയുന്നത് നബിക്ക് നൂറ്റാണ്ടുകൾക്ക് മുന്‍പ് ജീവിച്ചു പോയ മുൻ പ്രവാചകരുടെ എല്ലാം ഒന്നിച്ചു അദ്ദേഹം ഉണ്ടായിരുന്നു എന്ന് ..
മാത്രമല്ല അവർക്കൊക്കെ ബാധിച്ച വിപത്തുക്കളിൽ നിന്ന് അവരെ രക്ഷിച്ചത് അവരുടെ കാലത്ത് ജനിച്ചിട്ടില്ലാത്ത മുഹ്യിദ്ദീൻ ഷൈക് !!!
എന്തൊരു വിരൊധാഭാസമാണിത് !!!
പ്രവാചകനോടും മഹാത്മാക്കളോടുമുള്ള അടങ്ങാത്ത നിങ്ങളുടെ സ്നേഹത്തെ പൗരോഹിത്യം അതി വിദഗ്ദ്ധമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് ..
എനിക്കുറപ്പുണ്ട് ഇത് ചൊല്ലുന്ന സാധാരണക്കാർക്ക് ഇതിന്റെയൊന്നും അർഥം അറിയില്ലെന്ന് ..
ഇത്രയും വ്യക്തമായ നിലക്ക് കാര്യങ്ങൾ അറിഞ്ഞിട്ടും ഇനിയും നിങ്ങൾ ഇത് നിർത്തിയില്ലെങ്കിൽ നാളെ പരലോകത്ത് നിങ്ങൾക്ക് വരാനുള്ളത് കഠിന ശിക്ഷയായിരിക്കും എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു
പരലോകത്തിൽ വിശ്വാസമുളള മുസ്ലിമിന് മേൽ വരികൾ തൗഹീദാണോ ശിർക്കാണോ എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തയോ കാടുകയറിയ അഭിപ്രായങ്ങളോ ആവശ്യമില്ല.🍀🌺🌼
മൌലീദിന്റെയും കുതുബീയത്തിന്റെയും ഒക്കെ മൂല ഗ്രന്ഥം എന്നറിയപ്പെടുന്നത്
وقد رأيت بعض هذا الكتاب، ولا يطيب على قلبي أن أعتمد على شيء مما فيه، فأنقل منه إلا ما كان مشهورا معروفا من غير هذا الكتاب،
الكتاب: ذيل طبقات الحنابلة ( 2/194 )
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
ഈ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതിലുള്ള കാര്യങ്ങളെ ഒന്നിനെയും ആശ്രയിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതിനാൽ, ഈ പുസ്തകം അല്ലാതെയുള്ള മറ്റ് സ്രോതസ്സുകളിലൂടെ പ്രസിദ്ധവും സുപരിചിതവുമായ കാര്യങ്ങൾ മാത്രമേ ഞാൻ അതിൽ നിന്ന് ഉദ്ധരിക്കുകയുള്ളൂ."
الكتاب: غاية النهاية في طبقات القراء
ابن الجَزَرِي، شمس الدين (751 - 833 هـ ، 1350 - 1429م).
الكتاب: معرفة القراء الكبار على الطبقات والأعصار (1/397)
ولكن قد جمع المقرىء أَبُو الحسن الشطنوفي المصري، في أخبار الشيخ عبد القادر ومناقبه ثلاث مجلدات، وكتب فيها الطم والرم، وكفى بالمرء كذبا أن يحدث بكل ما سمع.
وقد رأيت بعض هذا الكتاب، ولا يطيب على قلبي أن أعتمد على شيء مما فيه، فأنقل منه إلا ما كان مشهورا معروفا من غير هذا الكتاب، وذلك لكثرة ما فيه من الرواية عن المجهولين، وفيه من الشطح، والطامات، والدعاوى. والكلام الباطل، ما لا يحصى ولا يليق نسبة مثل ذلك إلى الشيخ عبد القادر رحمه الله.
الكتاب: ذيل طبقات الحنابلة (2/195)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
"ശൈഖ് അബ്ദുൽ ഖാദിർ (റ) തന്റെ കാലഘട്ടത്തിൽ അത്യധികം ആദരിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. അക്കാലത്തെ പണ്ഡിതന്മാരിലും സുഹ്ദ് (ഭൗതികവിരക്തി) സ്വീകരിച്ചവരിലും ഭൂരിഭാഗം പേരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന് ധാരാളം ശ്രേഷ്ഠതകളും (മനാഖിബ്) കറാമത്തുകളും (അത്ഭുത സിദ്ധികൾ) ഉണ്ട്.
എങ്കിലും, ഈജിപ്തുകാരനായ ഖുർആൻ പണ്ഡിതൻ അബുൽ ഹസൻ അശ്ശത്ത്നൂഫി, ശൈഖ് ജീലാനിയുടെ ചരിത്രത്തെയും പ്രകീർത്തനങ്ങളെയും കുറിച്ച് മൂന്ന് വാല്യങ്ങൾ സമാഹരിച്ചിട്ടുണ്ട്. അതിൽ കൊള്ളേണ്ടതും തള്ളേണ്ടതുമായ സകല കാര്യങ്ങളും അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. ഒരാൾ കേട്ടതെല്ലാം പറഞ്ഞുനടക്കുക എന്നത് തന്നെ അയാൾക്ക് കളവാകാൻ മതിയായ തെളിവാണ്.
ഈ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതിലുള്ള കാര്യങ്ങളെ ഒന്നിനെയും ആശ്രയിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതിനാൽ, ഈ പുസ്തകം അല്ലാതെയുള്ള മറ്റ് സ്രോതസ്സുകളിലൂടെ പ്രസിദ്ധവും സുപരിചിതവുമായ കാര്യങ്ങൾ മാത്രമേ ഞാൻ അതിൽ നിന്ന് ഉദ്ധരിക്കുകയുള്ളൂ. കാരണം, അജ്ഞാതരായ ആളുകളിൽ (മജ്ഹൂൽ) നിന്നുള്ള അനേകം റിപ്പോർട്ടുകൾ അതിലുണ്ട്. കൂടാതെ, എണ്ണമറ്റ അതിശയോക്തികളും (ശത്വഹ്), വിഡ്ഢിത്തങ്ങളും (ത്വാമാത്ത്), അവകാശവാദങ്ങളും, അസാധുവായ സംസാരങ്ങളും അതിൽ നിറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിനെപ്പോലെയുള്ള ഒരാളിലേക്ക് ചേർത്തുപറയുന്നത് ഒട്ടും ഉചിതമല്ല."
ذكر ابْن الوردي فِي تَارِيخه إِن فِي الْبَهْجَة أمورا لَا تصح ومبالغات فِي شَأْن الشَّيْخ عبد الْقَادِر لَا تلِيق إِلَّا بالربوبية انْتهى. أَي كَلَام ابْن الوردي وبمثله نقل عَن الشهَاب ابْن حجر الْعَسْقَلَانِي.
الكتاب: الآثار المرفوعة في الأخبار الموضوعة (1/66)
أبو الحسنات اللكنوي (1264 - 1304 هـ = 1848 - 1887 م)
ولم يقف الحد عند هذه الترهات بل جعلوا الجيلاني يهب الأولاد مما لم يكتبهم الله عز وجل في اللوح المحفوظ قال صاحب كتاب تفريج الخاطر ترجمة الشيخ عبد القادر : (( قال في منتخب قلائد الجواهر جاءت امرأة ذات يوم إلى حضرة الغوث والتمست من حضرته الدعاء ليعطيها الله ولدا فراقب وشاهد اللوح المحفوظ فلم ير لها ولدا مكتوبا فيه فسأل الله أن يعطيها ولدين فجاء النداء من الله ليس لها ولد مكتوب في اللوح فأنت تطلب لها ولدين فسأل الله أن يعطيها ثلاثة أولاد فجاء النداء أيضا مثل الأول فسأل أن يعطيها أربعة أولاد فجاء النداء أيضا مثله فسأل أن يعطيها خمسة أولا فجاء النداء مثله فسأل أن يعطيها ستة أولاد فجاء النداء كالسابق فسأل أن يعطيها سبعة أولاد فجاء النداء يكفي يا غوث لا تطلب الزيادة فبهذه الإشارة جاءت البشارة إليها بإعطاء الله لها سبعة أولاد ذكورا فأعطاها الغوث مقدارا من التراب وكانت تلك المرأة حينئذ كاملة الصدق والاعتقاد في حضرة الغوث فوضعت ذلك التراب في قصة وعلقتها في عنقها كالتعويذة فأكرمها الله بسبعة أولاد ذكور وبعد مدة فسد اعتقادها في حق الغوث وقالت التراب الذي اعطانيه الغوث أي فائدة تحصل منه فبمجرد تفوهها بهذا الكلام مات أولادها فجاءت إلى الغوث باكية وتضرعت فقالت يا غوث أغثني فقال الغوث ذاك الزمان زمانه ففي هذا الزمان ليس فيه فائدة وفي رواية قال لها الغوث ارجعي إلى ببيتك وفي أي نية جئت بها إلينا تجديهم فراحت إلى بيتها فوجدتهم أحياء فشكرت الله تعالى .. الخ )) [ ص 53 ]
"ഈ അസംബന്ധങ്ങൾ അവിടെയും അവസാനിച്ചില്ല; അല്ലാഹു 'ലൗഹുൽ മഹ്ഫൂദിൽ' (വിധിരേഖ) എഴുതാത്ത കുട്ടികളെപ്പോലും നൽകാൻ ശൈഖ് ജീലാനിക്ക് കഴിയുമെന്ന വരേ അവർ എത്തിച്ചു. 'തഫ്രീജുൽ ഖാത്വിർ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:
'ഒരിക്കൽ ഒരു സ്ത്രീ ശൈഖിന്റെ അടുക്കൽ വന്ന് തനിക്ക് കുട്ടികളുണ്ടാകാൻ പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ശൈഖ് തന്റെ ഉൾക്കാഴ്ചയിലൂടെ ലൗഹുൽ മഹ്ഫൂദ് പരിശോധിച്ചപ്പോൾ അവൾക്ക് കുട്ടികളുണ്ടാകുമെന്ന് അതിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടു. അദ്ദേഹം അല്ലാഹുവോട് അവൾക്ക് രണ്ട് കുട്ടികളെ നൽകാൻ ആവശ്യപ്പെട്ടു. ലൗഹുൽ മഹ്ഫൂദിൽ കുട്ടികളില്ലെന്ന് രേഖപ്പെടുത്തിയവൾക്ക് നീ എന്തിനാണ് രണ്ട് പേരെ ചോദിക്കുന്നത് എന്ന് അല്ലാഹുവിൽ നിന്ന് വിളി വന്നു. അദ്ദേഹം മൂന്ന് പേരെ ചോദിച്ചു, നാല്, അഞ്ച്, ആറ് എന്നിങ്ങനെ ഒടുവിൽ ഏഴ് പേരെ ചോദിച്ചപ്പോൾ 'മതിയാക്കൂ ഗൗസേ, ഇനി കൂടുതൽ ചോദിക്കരുത്' എന്ന് അല്ലാഹുവിൽ നിന്ന് മറുപടി വന്നു. തുടർന്ന് അദ്ദേഹം അവൾക്ക് കുറച്ച് മണ്ണ് നൽകി. അത് കഴുത്തിൽ കെട്ടിയ അവൾക്ക് ഏഴ് ആൺകുട്ടികൾ ജനിച്ചു. കുറച്ചു കാലം കഴിഞ്ഞ് അവൾക്ക് ശൈഖിനോടുള്ള വിശ്വാസം കുറയുകയും ഈ മണ്ണുകൊണ്ട് എന്ത് ഗുണം എന്ന് പറയുകയും ചെയ്തപ്പോൾ കുട്ടികൾ മരിച്ചു. അവൾ കരഞ്ഞു കൊണ്ട് വീണ്ടും ശൈഖിനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അത് പഴയ കാലമായിരുന്നു. മറ്റൊരു നിവേദനത്തിൽ അദ്ദേഹം പറഞ്ഞു: നീ വീട്ടിലേക്ക് പോകൂ, അവർ അവിടെ ജീവനോടെയുണ്ടാകും. അവൾ ചെന്നു നോക്കിയപ്പോൾ അവർ ജീവനോടെയിരിക്കുന്നു. അവൾ അല്ലാഹുവിന് നന്ദി പറഞ്ഞു...' (പേജ്: 53)"
ഈ ഉദ്ധരണി ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ പേരിൽ കെട്ടിച്ചമയ്ക്കപ്പെട്ട ഏറ്റവും വലിയ വിഡ്ഢിത്തങ്ങളിൽ ഒന്നാണ്. ഇത്തരം കഥകൾ ഇസ്ലാമിക വിശ്വാസത്തിന്റെ (അഖീദ) അടിസ്ഥാനങ്ങളെത്തന്നെ തകർക്കുന്നവയാണ്.
'ശൈഖ് അഹ്മദ് രിഫാഈ (റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: ഗൗസുൽ അഅ്സമിന്റെ (ശൈഖ് ജീലാനി) ഒരു സേവകൻ മരിച്ചു. അയാളുടെ ഭാര്യ ശൈഖിന്റെ അടുക്കൽ വന്ന് സങ്കടപ്പെടുകയും ഭർത്താവിന് ജീവൻ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് തന്റെ ആത്മീയ ദൃഷ്ടിയാൽ നോക്കിയപ്പോൾ അന്ന് പിടികൂടിയ ആത്മാക്കളുമായി മാലാഖ മുകളിലേക്ക് പോകുന്നത് കണ്ടു. ശൈഖ് പറഞ്ഞു: 'അല്ലയോ മലക്കുൽ മൗത്ത്, നിൽക്കൂ; എന്റെ സേവകന്റെ ആത്മാവ് എനിക്ക് തിരിച്ചുതരിക.' മാലാഖ പറഞ്ഞു: 'ഞാൻ അല്ലാഹുവിന്റെ കല്പനപ്രകാരമാണ് ആത്മാക്കളെ പിടിക്കുന്നത്, എനിക്കത് നൽകാൻ കഴിയില്ല.' ശൈഖ് ഇത് ആവർത്തിച്ചു, മാലാഖ വിസമ്മതിച്ചു. അന്ന് പിടികൂടിയ ആത്മാക്കൾ അടങ്ങിയ ഒരു കുട്ട (സീമ്പീൽ) മാലാഖയുടെ കയ്യിലുണ്ടായിരുന്നു. ശൈഖ് തന്റെ ആത്മീയ ശക്തിയാൽ ആ കുട്ട പിടിച്ചുവാങ്ങി. അപ്പോൾ ആത്മാക്കളെല്ലാം ചിതറിപ്പോകുകയും അതത് ശരീരങ്ങളിലേക്ക് മടങ്ങുകയും ചെയ്തു (അന്ന് മരിച്ച എല്ലാവരും ജീവിച്ചു എന്നർത്ഥം). മാലാഖ അല്ലാഹുവിനോട് പരാതിപ്പെട്ടപ്പോൾ അല്ലാഹു പറഞ്ഞു: 'അദ്ദേഹം എന്റെ മഹബൂബ് (പ്രിയപ്പെട്ടവൻ) ആണ്, നീ എന്തിനാണ് അദ്ദേഹത്തോട് വിസമ്മതിച്ചത്? ഒരു ആത്മാവിന് വേണ്ടി ഇത്രയധികം ആത്മാക്കൾ നിന്റെ കയ്യിൽ നിന്ന് പോകാൻ അത് കാരണമായില്ലേ?' മാലാഖയ്ക്ക് അപ്പോൾ ഖേദം തോന്നി...'" (പേജ്: 21-22)
ഈ ഉദ്ധരണി ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഏറ്റവും വിനാശകരമായ കള്ളക്കഥകളിൽ (Fabricated Stories) ഒന്നാണ്. വിശ്വാസപരമായ (അഖീദ) കാഴ്ചപ്പാടിൽ അങ്ങേയറ്റം അപകടകരമായ കാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
"സന്മാർഗം വ്യക്തമായതിന്നു ശേഷവും ആരെങ്കിലും റസൂലിന്ന് എതിര് പ്രവർത്തിക്കുകയും സത്യ വിശ്വാസികളുടെ മാർഗം അല്ലാത്ത ഒരു മാർഗം സ്വീകരിക്കുകയും ചെയ്താൽ അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുകയും
നരകത്തിൽ ഇട്ട് നാം അവനെ കരിക്കുകയും ചെയുന്നതാണ് .
അതെത്ര മോശമായ പര്യവസാനം !!!"
( സൂറ അന്നിസാ :115)
അല്ലാഹു കാക്കട്ടെ















































good study
ReplyDeletegood study
ReplyDeletethanks dear
Deleteماشاء الله
ReplyDeleteമുഹ് യിദ്ധീൻ മാലയിലെ ഓരോ വരിയും ഖുർആനും ഹദീസും വെച്ച് സുന്നീ പണ്ഡിതന്മാർ തെളിയിച്ചിട്ടുണ്ട്. കൂട്ടത്തിൽ അൽപമെങ്കിലും കിതാബ് തിരിയുന്ന മൗലവിമാർ അങ്ങനെയാണ് അതിന്റെ അർത്ഥം എങ്കിൽ കുഴപ്പമില്ല എന്ന് സമ്മതിച്ചതുമാണ്. വിവരക്കേടാണ് എല്ലാ പിഴച്ച വാദങ്ങളുടെയും കാരണം. മിണ്ടിയാൽ ശിർക്കും കുഫ് റും ആരോപിച്ച് ലോക മുസ്ലിങ്ങളെ മുഴുവൻ മുശ്രിക്കും കാഫിറും ആക്കാൻ കരാറെടുത്ത ബ്രിട്ടീഷ് ചാരനായ ഹംഫർ ഇസ്ലാമിനെ നശിപ്പിക്കാൻ വേണ്ടി പടച്ചുവിട്ട ഇബ്നു അബ്ദുൽ വഹാബിന്റെ അനുയായികൾ ഖിയാമത്ത് നാൾ വരെ ഇബ്ലീസിന്റെ പണി എടുത്തു കൊണ്ടേയിരിക്കും. ഇവരുടെ ഫിത് നയിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ അല്ലാഹു കാക്കട്ടെ' ആമീൻ
ReplyDeleteമുഹ് യിദ്ധീൻ മാലയിലെ മിക്കവരികളും സൂചിപ്പിക്കുന്നത്, അല്ലാഹുവിനേക്കാൾ വലിയവനാണ് ഇവരുടെ മാലയിലെ ശൈഖ്.ഇവരുടെ വിശ്വാസം ശിർക്കല്ലെങ്കിൽ ലോകത്ത് ശിർക്കേ ഇല്ല എന്ന് പറയേണ്ടിവരും.
Deleteമുഹ് യിദ്ധീൻ മാലയിലെ മിക്കവരികളും സൂചിപ്പിക്കുന്നത്, അല്ലാഹുവിനേക്കാൾ വലിയവനാണ് ഇവരുടെ മാലയിലെ ശൈഖ്.ഇവരുടെ വിശ്വാസം ശിർക്കല്ലെങ്കിൽ ലോകത്ത് ശിർക്കേ ഇല്ല എന്ന് പറയേണ്ടിവരും.
Deleteമുഹ് യിദ്ധീൻ മാലയിലെ മിക്കവരികളും സൂചിപ്പിക്കുന്നത്, അല്ലാഹുവിനേക്കാൾ വലിയവനാണ് ഇവരുടെ മാലയിലെ ശൈഖ്.ഇവരുടെ വിശ്വാസം ശിർക്കല്ലെങ്കിൽ ലോകത്ത് ശിർക്കേ ഇല്ല എന്ന് പറയേണ്ടിവരും.
Deleteമുഹ് യിദ്ധീൻ മാലയിലെ മിക്കവരികളും സൂചിപ്പിക്കുന്നത്, അല്ലാഹുവിനേക്കാൾ വലിയവനാണ് ഇവരുടെ മാലയിലെ ശൈഖ്.ഇവരുടെ വിശ്വാസം ശിർക്കല്ലെങ്കിൽ ലോകത്ത് ശിർക്കേ ഇല്ല എന്ന് പറയേണ്ടിവരും.
Deleteഅന്തവും, കുന്തവുമില്ലാത്ത കുറാഫി(ശിയാ)കൾ ഈ ഉമ്മത്തിനെ ജാഹിലിയ്യത്തിലേക്ക് കൊണ്ടു പോകുകയല്ലേ. ഈ തലേകെട്ടുകാർ (ഇവരെയൊന്നും ഉസ്താ ദുമാർ എന്നു പറയാൻ പാടില്ല.) പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാനെ ഈ മരമണ്ടൻമാർക്ക് കഴിയൂ. അല്ലാതെ ഇവരെ എന്താ വിളിയ്ക്കുക.
ReplyDeleteഅല്ലെങ്കിലും അഫ്സൽ ഉലമ muftikalkkalle ദീൻ manassilaayittullu...അല്ലാഹുവിന്റെ ഇഷ്ട ദാസർ
ReplyDeleteപചക്കള്ളം മുജാഹിദ് മതം😡
DeleteGood Work brother
ReplyDeleteقد جمع المقرىء أَبُو الحسن الشطنوفي المصري، في أخبار الشيخ عبد القادر ومناقبه ثلاث مجلدات، وكتب فيها الطم والرم، وكفى بالمرء كذبا أن يحدث بكل ما سمع.
ReplyDeleteوقد رأيت بعض هذا الكتاب، ولا يطيب على قلبي أن أعتمد على شيء مما فيه، فأنقل منه إلا ما كان مشهورا معروفا من غير هذا الكتاب،
الكتاب: ذيل طبقات الحنابلة ( 2/194 )
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
__________________________
2373- علي بن يوسف بن حريز1 بن فضل بن معضاد النور أبو الحسن اللخمي المعروف بالشطونفي الشافعي الأستاذ المحقق البارع شيخ الديار المصرية، أصله من البلقاء بالشام ولد بالقاهرة سنة أربع وأربعين وستمائة، وقرأ الروايات على صالح بن إبراهيم الأسعردي وعلي بن عبد الله بن القلال2 الجزائري ويعقوب بن بدران الجرائدي، قرأ عليه الشيخ إبراهيم الحكري شيخ مصر وإسماعيل العجمي وعلي بن عبد الله كشتغدي وتصدر للإقراء بالجامع الأزهر من القاهرة وتكاثر عليه الناس لأجل الفوائد والتحقيق، وبلغني أنه عمل على الشاطبية شرحًا فلو ظهر لكان من أجود شروحها وله تعاليق مفيدة، قال الذهبي: وكان ذا غرام بالشيخ عبد القادر الجيلي جمع أخباره ومناقبه في نحو من ثلاث مجلدات وكتب فيها عمن أقبل وأدبر فراج عليه فيها حكايات كثيرة مكذوبة قلت وهذا الكتاب موجود عند بعض أصحابنا بالقاهرة وبوقف الخانقاه الصلاحية وأخبرني به عن مؤلفه3 أجازة شيخنا الحافظ محي الدين عبد القادر الحنفي وغيره، توفي يوم السبت أذان الظهر ودفن يوم الأحد العشرين من ذي الحجة سنة ثلاث عشرة وسبعمائة.
الكتاب: غاية النهاية في طبقات القراء
ابن الجَزَرِي، شمس الدين (751 - 833 هـ ، 1350 - 1429م).
__________________________
وكان ذا غرام بالشيخ عبد القادر الجيلي.
جمع أخباره ومناقبه في نحو من ثلاث مجلدات، وكتب فيها عمن أقبل وأدبر، فراج عليه فيها حكايات كثيرة مكذوبة
الكتاب: معرفة القراء الكبار على الطبقات والأعصار (1/397)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).
__________________________
وكان الشيخ عبد القادر، رحمه الله في عصره معظما، يعظمه أكثر مشايخ الوقت من العلماء والزهاد. وله مناقب وكرامات كثيرة.
ولكن قد جمع المقرىء أَبُو الحسن الشطنوفي المصري، في أخبار الشيخ عبد القادر ومناقبه ثلاث مجلدات، وكتب فيها الطم والرم، وكفى بالمرء كذبا أن يحدث بكل ما سمع.
وقد رأيت بعض هذا الكتاب، ولا يطيب على قلبي أن أعتمد على شيء مما فيه، فأنقل منه إلا ما كان مشهورا معروفا من غير هذا الكتاب، وذلك لكثرة ما فيه من الرواية عن المجهولين، وفيه من الشطح، والطامات، والدعاوى. والكلام الباطل، ما لا يحصى ولا يليق نسبة مثل ذلك إلى الشيخ عبد القادر رحمه الله.
الكتاب: ذيل طبقات الحنابلة (2/195)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
__________________________
ذكر ابْن الوردي فِي تَارِيخه إِن فِي الْبَهْجَة أمورا لَا تصح ومبالغات فِي شَأْن الشَّيْخ عبد الْقَادِر لَا تلِيق إِلَّا بالربوبية انْتهى. أَي كَلَام ابْن الوردي وبمثله نقل عَن الشهَاب ابْن حجر الْعَسْقَلَانِي.
الكتاب: الآثار المرفوعة في الأخبار الموضوعة (1/66)
أبو الحسنات اللكنوي (1264 - 1304 هـ = 1848 - 1887 م)
meaning in malayalam
താങ്കള്‍ പറഞ്ഞ പ്രകാരം മലയാളം അര്‍ഥം ചേര്‍ത്തിട്ടുണ്ട്. താമസിച്ചതില്‍ ക്ഷമ ചോദിക്കുന്നു...
Delete