മുസ്ലിയാക്കൻമാരുടെ ദുർവ്യാഖ്യാനത്തിന് മറുപടിഃ
المسألة الأولى: في قوله { وَٱلَّذِينَ ءامَنُواْ } قولان: الأول: أن المراد عامة المؤمنين، وذلك لأن عبادة بن الصامت لما تبرأ من اليهود وقال: أنا بريء إلى الله من حلف قريظة والنضير، وأتولى الله ورسوله نزلت هذه الآية على وفق قوله. وروي أيضاً أن عبدالله بن سلام قال: يا رسول الله إن قومنا قد هجرونا وأقسموا أن لا يجالسونا، ولا نستطيع مجالسة أصحابك لبعد المنازل، فنزلت هذه الآية، فقال رضينا بالله ورسوله وبالمؤمنين أولياء، فعلى هذا: الآية عامة في حق كل المؤمنين، فكل من كان مؤمناً فهو ولي كل المؤمنين
تفسير مفاتيح الغيب ، التفسير الكبير/ الرازي (ت 606 هـ
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُ } قال جابر بن عبد الله قال عبد الله بن سَلاَم للنبي صلى الله عليه وسلم: إن قومنا من قُرَيظة والنَّضِير قد هجرونا وأقسموا ألا يجالسونا، ولا نستطيع مجالسة أصحابك لبعد المنازل، فنزلت هذه الآية؛ فقال: رضينا بالله وبرسوله وبالمؤمنين أولياء. «وَالَّذِينَ» عام في جميع المؤمنين. وقد سئِل أبو جعفر محمد بن علي بن الحسين بن عليّ بن أبي طالب رضي الله عنهم عن معنى { إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُ وَٱلَّذِينَ آمَنُواْ } هل هو عليّ بن أبي طالب؟ فقال: عليّ من المؤمنين؛ يذهب إلى أن هذا لجميع المؤمنين. قال النحاس: وهذا قول بيّن؛ لأن «الذين» لجماعة. وقال ٱبن عباس: نزلت في أبي بكر رضي الله عنه. وقال في رواية أُخرى: نزلت في عليّ بن أبي طالب رضي الله عنه؛ وقاله مجاهد والسدّيّ، وحملهم على ذلك قوله تعالى: { ٱلَّذِينَ يُقِيمُونَ ٱلصَّلاَةَ وَيُؤْتُونَ ٱلزَّكَاةَ وَهُمْ رَاكِعُونَ
تفسير الجامع لاحكام القرآن/ القرطبي (ت 671 هـ
🔉🔉🔉🔉
അല്ലാഹുവിന്റെ ദൂതനും സത്യവിശ്വാസികളുമാണ് നിങ്ങളുടെ സഹായികള്‍ എന്ന് അല്ലാഹു ഇവിടെ പറയുന്നു. അതിനാല്‍ മുഹമ്മദ് നബി(സ)യും സത്യവിശ്വാസികളും മരണപ്പെട്ടാലും
ഈ പ്രപഞ്ചത്തിന്റെ ഏത് മൂലയില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കോ സംഘമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചോ പ്രകടിപ്പിക്കാതെ മനസ്സില്‍ വെച്ച് കൊണ്ടോ വിളിച്ച് സഹായംതേടല്‍ അനുവദനീയമാണെന്ന് ചില യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുവരുന്നു.
വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ കാണുക: `
.
.
.
🔉 ഇതുപോലെ എത്രയോ സൂക്തങ്ങളില്‍ അല്ലാഹു മാത്രമാണ് സഹായിയെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രസ്‌താവിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ല എന്നത് അനിഷേധ്യമാണ്. അപ്പോള്‍ ഈ രണ്ട് ആയത്തുകളുടെ ആശയമെന്താണ്?
`സ്വയംകഴിവിന്റെ അടിസ്ഥാനത്തിലുള്ള സഹായി അല്ലാഹു മാത്രമാണെ'ന്നാണ് യാഥാസ്ഥിതികര്‍ വ്യാഖ്യാനിക്കാറുള്ളത്. ഇത് വിശുദ്ധ ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യലാണ്. കാരണം അല്ലാഹുവിന് പുറമെ സ്വയംകഴിവിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ആരാധ്യന്മാര്‍ തങ്ങളെ സഹായിക്കുമെന്ന് മക്കാ മുശ്‌രിക്കുകള്‍ ഒരിക്കലും വാദിച്ചിരുന്നില്ല. അപ്പോള്‍ ഏത് സമയത്ത് ഏത് ഭാഷയില്‍ എവിടെവെച്ച് ഒറ്റക്കോ സംഘമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോമനസ്സില്‍ വിചാരിച്ചുകൊണ്ടോ സഹായംതേടിയാല്‍ പ്രസ്‌തുത സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്ന നിലക്കുള്ള സഹായി അല്ലാഹു മാത്രമാണ് എന്നതാണ് `അല്ലാഹു മാത്രമാണ് അവര്‍ക്ക് സഹായിയായിട്ടുള്ളൂ' എന്ന് പറയുന്ന സൂക്തങ്ങളുടെ ഉദ്ദേശ്യം.
അല്ലാഹുവിന് പുറമെ ഇത്തരം സഹായികളെയായിരുന്നു മക്കാ മുശ്‌രിക്കുകള്‍ ഉണ്ടാക്കിവെച്ചിരുന്നത്. ഇതിനെയാണ് അല്ലാഹുവിന് പുറമെ അവര്‍ക്ക് യാതൊരു സഹായിയുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ എതിര്‍ക്കുന്നത്.
സൂറ ആലുഇംറാന്‍ 50-ാം സൂക്തത്തില്‍ `എന്നാല്‍ അല്ലാഹുവാണ് നിങ്ങളുടെ സഹായി' എന്നതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുകസീര്‍ എഴുതുന്നു: `
.
മനുഷ്യ കഴിവില്‍പെട്ട സംഗതികളിലും മനുഷ്യകഴിവില്‍ പെടാത്ത സംഗതികള്‍ ഉണ്ടായിരിക്കുന്നതാണ്. മനുഷ്യകഴിവില്‍പെട്ട ഇത്തരം സംഗതികളിലാണ് നാം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യേണ്ടതെന്ന് ഇസ്‌മാഈല്‍ വഫ തന്നെ എഴുതുന്നു. (അല്‍ഇര്‍ഫാദ് മാസിക -2006 ജനുവരി, പേജ് 21,22).
അപ്പോള്‍ അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നത് മനുഷ്യകഴിവില്‍ പെടാത്ത സംഗതികളില്‍ അല്ലാഹു മാത്രമാണ് സഹായി എന്നതാണ് വിവക്ഷ എന്ന് ഇബ്‌നുകസീര്‍(റ) വിവരിക്കുന്നു.
രണ്ട്).
മരണപ്പെട്ടവര്‍ മുഅ്‌ജിസത്തിലൂടെയും കറാമത്തിലൂടെയുമാണ് വിളികേട്ട് സഹായിക്കുക എന്നാണ് യാഥാസ്ഥിതികരുടെ വാദം. നമസ്‌കരിക്കുകയും ദാനധര്‍മം ചെയ്യുകയും ചെയ്യുന്ന സര്‍വ മുസ്‌ലിംകളുമാണ് നിങ്ങളുടെ സഹായികള്‍ എന്നാണ് ആയത്തിലെ വിവക്ഷ. നമസ്‌കരിക്കാത്തവര്‍ കാഫിറുകളാണെന്ന് വിശുദ്ധഖുര്‍ആനും നബിചര്യയും വ്യക്തമാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``എല്ലാ സത്യവിശ്വാസികളുമാണ് ഉദ്ദേശ്യം.'
"തഫ്സീര്‍ മദാരികിലും ഇപ്രകാരം എഴുതുന്നു.
അപ്പോള്‍ ഏത് മുസ്‌ലിം മരണപ്പെട്ടാലും അദ്ദേഹത്തെ വിളിച്ച് തേടാമെന്നാണ് സ്ഥിരപ്പെടുക. ഇത് ഈ ദുര്‍വ്യാഖ്യാനക്കാരുടെ വാദത്തിന് തന്നെ എതിരാണ്. മുഅ്‌ജിസത്തും കറാമത്തും ഉള്ളവരെ മാത്രമേ വിളിച്ച് സഹായംതേടാന്‍ പാടുള്ളൂ എന്നാണ് ഇവര്‍ ജല്‌പിക്കുന്നത്.
മൂന്ന്).
ഈ ആയത്തിന് വ്യാഖ്യാനം എഴുതിയ ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും ഈ സൂക്തം ഈ പ്രപഞ്ചത്തിന്റെ ഏത് കോണില്‍ വെച്ചും ഏത് സമയത്തും ഏത് ഭാഷയിലും ഒറ്റക്കായോ സംഘമായോ വിവിധ ആവശ്യങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോമനസ്സില്‍ വിചാരിച്ചുകൊണ്ടോ മരണപ്പെട്ടവനെ വിളിച്ച് ഇസ്‌തിഗാസ ചെയ്യുന്ന ശിര്‍ക്കിന് തെളിവാണെന്ന് എഴുതിയിട്ടില്ല.
നാല്).
ഈ സൂക്തത്തിന്റെ നേരെ മുകളില്‍
"അല്ലാഹു ഉണര്‍ത്തുന്നു.
മരണപ്പെട്ട ജൂത-ക്രിസ്‌ത്യാനികളെ ഒരു മുസ്‌ലിമും വിളിച്ചു തേടിയിരുന്നില്ല. ഇസ്‌ലാമിന്റെ രഹസ്യങ്ങള്‍ കൈമാറുന്ന നിലക്ക് അവിശ്വാസികളെ സഹായികളും മിത്രങ്ങളുമാക്കി വെക്കരുതെന്ന് അല്ലാഹു കല്‌പിച്ചപ്പോള്‍ ചില മുസ്‌ലിംകള്‍ക്ക് അത് പ്രയാസമുണ്ടാക്കിയ സന്ദര്‍ഭത്തിലാണ് നിങ്ങളുടെ സഹായിയായിക്കൊണ്ട് അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളും നിങ്ങള്‍ക്കുണ്ട് എന്ന് അല്ലാഹു പറയുന്നത്.
മരണപ്പെട്ടവരെ വിളിച്ചുതേടുന്ന പ്രശ്‌നം തന്നെ ഇവിടെയില്ല.
കെ വി കൂറ്റനാട് മുസ്‌ലിയാര്‍ എഴുതുന്നു:
അയല്‍വാസികളും രക്തബന്ധമുള്ളവരുമായ അമുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അവരെ വിളിച്ച് സഹായം തേടാന്‍ അനുവദിച്ച മതമാണ് ഇസ്‌ലാം എന്ന് ഇവര്‍ പറയുമോ? ചുരുക്കത്തില്‍ ഏത് സമയത്ത്, എവിടെവെച്ചും ഏത് ഭാഷയില്‍ ഒറ്റക്കായോ സംഘമായോ വിവിധ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടോവിളിച്ച് സഹായംതേടിയാല്‍ ആ സഹായതേട്ടം കേള്‍ക്കുകയും കാണുകയും ചെയ്‌തുകൊണ്ട് നമ്മെ സഹായിക്കാന്‍ സാധിക്കുന്ന നിലക്കുള്ള ഏകസഹായി അല്ലാഹു മാത്രമാണ്.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മാത്രമാണ് സഹായി എന്ന് ധാരാളം സ്ഥലങ്ങളില്‍ പറയുന്നതിന്റെ വിവക്ഷ ഇതാണ്.
മുഹമ്മദ് നബി(സ)യും സത്യവിശ്വാസികളും സഹായിയാണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള സഹായം മാത്രമാണ്. മരണപ്പെട്ടവരും മലക്കുകളും ജിന്നുകളും അദൃശ്യരായവരും കാര്യകാരണബന്ധത്തിന്റെ പരിധിയില്‍ വരുന്നില്ല. അവര്‍ കാര്യകാരണ ബന്ധത്തിന് അതീതമായവരാണ്. സൂര്യനും ചന്ദ്രനും മറ്റുള്ള ഗോളങ്ങളും കാറ്റും മഴയും ഇടിമിന്നലും അഗ്നിയും വെള്ളവും എല്ലാം നമ്മുടെ സഹായികളാണ്. ഈ കാരണത്താല്‍ ഇവയെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കും കുഫ്‌റുമാണ്. അപ്പോള്‍ ഒരു വസ്‌തുവോ വ്യക്തിയോ നമ്മുടെ സഹായിയാണെന്ന് സ്ഥിരപ്പെട്ടാലും അതിനെ വിളിച്ചുതേടാന്‍ അത് ഒരിക്കലും തെളിവാകുന്നില്ല.
"ആരെങ്കിലും നിഷ്പക്ഷത പാലിക്കുകയും പക്ഷപാതിത്വം (തഅസ്സുബ്) വെടിയുകയും ഈ സൂക്തത്തിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും കുറിച്ച് ചിന്തിക്കുകയും ചെയ്താൽ, അദ്ദേഹം ഉറപ്പായും ഒരു കാര്യത്തിൽ എത്തും: അതായത്, {നിങ്ങളുടെ വലിയ്യ് അല്ലാഹു മാത്രമാകുന്നു} എന്ന വചനത്തിലെ 'വലിയ്യ്' എന്ന വാക്കിന്റെ അർത്ഥം 'സഹായി' (നാസ്വിർ), 'സ്നേഹിതൻ' (മുഹിബ്ബ്) എന്നത് മാത്രമാകുന്നു."(തഫ്സീർ റാസി 6/30)
ഇമാം റാസി (റ) ഈ വരികളിലൂടെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്:
ഭാഷാപരമായ അർത്ഥം: 'വലിയ്യ്' എന്ന പദത്തിന് അറബി ഭാഷയിൽ 'ഭരണാധികാരി', 'നേതാവ്', 'സഹായി', 'സ്നേഹിതൻ' എന്നിങ്ങനെ പല അർത്ഥങ്ങളുണ്ട്. എന്നാൽ ഈ വചനത്തിന്റെ സന്ദർഭം (Context) പരിശോധിക്കുമ്പോൾ ഇവിടെ അത് 'സഹായി' അല്ലെങ്കിൽ 'സ്നേഹിതൻ' എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
സന്ദർഭത്തിന്റെ പ്രാധാന്യം (മുറക്കബാത്തുകൾ): ഈ വചനത്തിന് തൊട്ടുമുമ്പുള്ള വചനങ്ങൾ സത്യവിശ്വാസികളെ അവിശ്വാസികളുമായി 'വിലായത്ത്' (കൂട്ടുക്കെട്ട്/സഹായം തേടൽ) പുലർത്തുന്നതിൽ നിന്ന് വിലക്കുന്നതാണ്. അതിനാൽ, ഇവിടെ 'വലിയ്യ്' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പരസ്പരമുള്ള സഹായവും സ്നേഹവുമാണ്.
ആയത്തില്‍ പറഞ്ഞ വലിയ്യ് എന്നതിന് "സഹായി - ഇഷ്ടക്കാരൻ" എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ന് ഇമാം റാസി അവിടെ പറയാന്‍ ഒരു പശ്ചാത്തലമുണ്ട്.
അഥവാ ഈ വലിയ്യ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഖിലാഫത്തിന്‍റെ അടുത്ത അവകാശി എന്നാണെന്നും അത് അലി (റ) ആണെന്നും അലി (റ) നമസ്കാരത്തില്‍ റുകൂഇലായിരിക്കെ അദ്ദേഹത്തിന്‍റെ മൂതിരം ഊരി ഒരാള്‍ക്ക് കൊടുത്ത സംഭവം ഉണ്ടായിട്ടുണ്ട് {يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ } ( എന്ന ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇങ്ങനെ കാണാം:
ഈ സംഭവം തെളിവാക്കിക്കൊണ്ട്, ഈ ആയത്തില്‍ പറഞ്ഞ "വലിയ്യ്" അത് അലി (റ) യെക്കുറിച്ച് മാത്രമാണെന്നും ശിയാക്കള്‍ അവരുടെ "ഇമാമിയത്ത്" വിശ്വാസം സ്ഥാപിക്കാന്‍ തെളിവാക്കിയപ്പോള്‍: അല്ല, അതല്ല അവിടെ ഉദ്ദേശിക്കുന്നത് മറിച്ച് അവിടെ സഹായി എന്ന അര്‍ത്ഥമേയുള്ളൂ എന്ന് ശിയാക്കള്‍ക്ക് മറുപടി പറയുകയായിരുന്നു ഇമാം റാസി. അല്ലാതെ മരിച്ചുപോയവരോട് സഹായം തേടാന്‍ ഈ ആയത്തില്‍ തെളിവുണ്ട് അതുകൊണ്ട് സഹായം തെടിക്കോളൂ.., എന്ന് പറയുകയായിരുന്നില്ല അദ്ദേഹം.!
പിന്നെ, അള്ളാഹു എന്നെന്നും മുഉമിനുകളുടെ സഹായിയാണ്. മുഉമിനുകള്‍ അവരവര്‍ (ജീവിക്കുന്ന കാലത്ത്) പരസ്പ്പരം സഹായികളാണ്.
(ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത്) അന്ന് ജീവിച്ചിരുന്നവര്‍ക്ക് അവര്‍ സ്വഹാബികള്‍ പരസ്പരം സഹായികളായതുപോലെ ഇന്ന് ജീവിച്ചിരിക്കുന്ന മുഉമിനുകളും പരസ്പരം സഹായികളാണ്. എന്നാണ് من مضى منهم ومن بقى എന്ന വാചകത്തിന്‍റെ വിശദമായ അര്‍ഥം.
المؤلف: إسماعيل حقي بن مصطفى الإستانبولي الحنفي الخلوتي , المولى أبو الفداء (المتوفى: 1127هـ)
'തഅ്‌വീലാത്തുൻ നജ്മിയ്യ'യിൽ പറയുന്നു: "അല്ലാഹുവുമായുള്ള ബന്ധം (മുവാലാത്തുള്ളാഹ്) എന്നത് അല്ലാഹു അല്ലാത്തവയോടുള്ള ശത്രുതയിലാണ് (അകൽച്ചയിലാണ്) നിലകൊള്ളുന്നത്. ഇബ്രാഹിം നബി (അ) പറഞ്ഞതുപോലെ: 'തീർച്ചയായും അവർ (അല്ലാഹു അല്ലാത്തവ) എന്റെ ശത്രുക്കളാകുന്നു, പ്രപഞ്ചനാഥനായ അല്ലാഹു ഒഴികെ.'
റസൂലുമായുള്ള ബന്ധം (മുവാലാത്തുർ റസൂൽ) എന്നത് സ്വന്തം താല്പര്യങ്ങളോടുള്ള (നഫ്‌സ്) ശത്രുതയിലും ഇച്ഛകളോടുള്ള (ഹവ) എതിർപ്പിലുമാണ് നിലകൊള്ളുന്നത്. നബി ﷺ അരുളിയിരിക്കുന്നത് പോലെ: 'നിങ്ങളുടെ ഇച്ഛകൾ ഞാൻ കൊണ്ടുവന്ന സന്ദേശത്തിന് അനുസൃതമാകുന്നത് വരെ നിങ്ങളിലാരും പൂർണ്ണ വിശ്വാസിയാവുകയില്ല.' അദ്ദേഹം വീണ്ടും പറഞ്ഞു: 'തന്റെ സ്വന്തം നഫ്‌സിനേക്കാളും ധനത്തേക്കാളും മക്കളേക്കാളും മറ്റെല്ലാ മനുഷ്യരേക്കാളും ഞാൻ പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളിലാരും പൂർണ്ണ വിശ്വാസിയാവുകയില്ല.'
സത്യവിശ്വാസികളുമായുള്ള ബന്ധം (മുവാലാത്തുൽ മുഅ്മിനീൻ) എന്നത് മതപരമായ സഹോദര്യത്തിലാണ് നിലകൊള്ളുന്നത്. അല്ലാഹു പറഞ്ഞതുപോലെ: 'തീർച്ചയായും സത്യവിശ്വാസികൾ സഹോദരങ്ങളാണ്.'"


