ആദ്യമായി നമുക്ക് ഇബ്നുകസീർ(റ) നിസാഹിലെ 64 മത്തെ വചനത്തിന് എന്ത് വ്യാഖ്യാനമാണ് നൽകിയത് എന്ന് നോക്കാം.
ന്നാമതായി നാം ഇവിടെ മനസ്സിലാക്കേണ്ട കാര്യം അല്ലാഹു ഖുർആനിൽ പറയുന്നത് "അവർ അവരുടെ സ്വശരീരത്തോട് അക്രമം പ്രവർത്തിച്ചപ്പോൾ"എന്നാണ് അതായത് ഇത് ഒരു കഴിഞ്ഞു പോയ കാര്യത്തെ കുറിച്ചാണ് പറയുന്നത്
അല്ലാതെ എപ്പോഴും തെറ്റുചെയ്തുകൊണ്ടിരിക്കുന്ന ആളുകളോടല്ല എന്ന് വ്യക്തം.അപ്പോൾ ആരാണ് ആ സ്വശരീരത്തോട് തെറ്റ് ചെയ്തവർ?എന്താണ് അവർ ചെയ്ത തെറ്റ്?ഇതൊക്കെയും നാം മുമ്പിവിടെ വിശദമായി ചർച്ച ചെയ്തതാണ്.ആ കാര്യങ്ങളൊക്കെതന്നെയാണ് ഇബ്നുകസീർ(റ)യും ഈവചനത്തിനു തൊട്ടുമുമ്പുള്ള വചനങ്ങളിൽ വിശദീകരിക്കുന്നത്.് ആ ഭാഗം വേണമെന്നുണ്ടെങ്കിൽ നമുക്കൊന്നു പരിശോധിക്കാം.
الكتاب: تفسير القرآن العظيم (2/346)
ابن كثير القرشي (700 - 774هـ).
حدثني محمد بن عمرو قال، حدثنا أبو عاصم، عن عيسى، عن ابن أبي نجيح، عن مجاهد في قول الله: " ظلموا أنفسهم " إلى قوله: وَيُسَلِّمُوا تَسْلِيمًا ، قال: إن هذا في الرجل اليهودي والرجل المسلم اللذين تحاكما إلى كعب بن الأشرف.
الكتاب: جامع البيان في تأويل القرآن (8/517)
الطبري، أبو جعفر (224-310هـ ، 839 - 923م).
റസൂലിന്റെ അടുക്കലേക്ക് പോകാൻ പറയാൻ കാരണം റസൂൽ വിധികർത്താവായിരിക്കെ വേറൊരാളുടെ അടുക്കലേക്ക് വിധിതേടിപ്പോവുക വഴി റസൂലിനോടു തെറ്റു ചെയ്തതുകൊണ്ടാണ്.ആരോടാണൊ തെറ്റ് ചെയ്തത് അവരുടെ അടുക്കൽ ചെയ്തുപോയ തെറ്റിന് മാപ്പപേക്ഷിക്കൽ നിർബന്ധവുമാണല്ലൊ...
ഇമാം ത്വബ്രി(റ) പറയുന്നു:
( എന്ന വചനത്തിന്റെ വിവക്ഷ (ത്വബരി‐ 5/100)
إي، أذِنَ في ذلك.
و" مِنْ " دخلت للتوكيد. المعنى وما أرسلنا رسولاً إِلَّا ليطاع بإِذن اللَّه.
وقوله: (وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ)
" أن " في موضع رفِع: المعنى لو وقع مجيئهم في وقت ظلمهم أنفسهم مع
استغفارهم (لَوَجَدُوا اللَّهَ تَوَّابًا رَحِيمًا).
المؤلف: إبراهيم بن السري بن سهل، أبو إسحاق الزجاج (المتوفى: 311هـ)
മലയാളം വിവർത്തനം
"അല്ലാഹുവിന്റെ അനുവാദപ്രകാരം അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല..." അതെ, അല്ലാഹു അതിന് അനുവാദം നൽകിയിരിക്കുന്നു. ഇവിടെ 'മിൻ' (مِنْ) എന്ന അക്ഷരം വന്നിരിക്കുന്നത് 'തൗക്കീദിന്' (ഊന്നൽ നൽകാൻ) വേണ്ടിയാണ്. അതായത്: "അല്ലാഹുവിന്റെ അനുവാദപ്രകാരം അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല" എന്ന് അർത്ഥം ഉറപ്പിക്കുന്നു.
"അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ നിന്റെ അടുക്കൽ വരികയും എന്നിട്ട് അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്തിരുന്നെങ്കിൽ..." ഇവിടെ 'അന്ന' (أَنَّ) എന്നത് 'റഫ്ഇന്റെ' (Nominative case) സ്ഥാനത്താണ് വന്നിരിക്കുന്നത്. ഇതിന്റെ അർത്ഥം: "അവർ തങ്ങളോട് തന്നെ അക്രമം ചെയ്ത ആ സമയത്ത്, പാപമോചനം തേടിക്കൊണ്ട് നിന്റെ അടുക്കൽ അവർ വരിക എന്നത് സംഭവിച്ചിരുന്നെങ്കിൽ (അവർ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായി കണ്ടെത്തുമായിരുന്നു)" എന്നാണ്.
(അസ്സാരിമുൽ മുൻകി ഫീ റദ്ധ് അല സ്സുബുക്കി)
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?
نسخ ذلك بقوله: (اِستَغفِر لَهُم أَو لا تَستَغفِر لَهُم إِن تَستَغفِر لَهُم سَبعينَ مَرَّةً فَلَن يَغفِرَ اللَهَ لَهُم).
وقال النبي صلى الله عليه وسلم: (لأزيدن على السبعين).
فأنزل الله عز وجل: (سَواءٌ عَلَيهِم أَستَغفَرتَ لَهُم أَم لَم تَستَغفِر لَهُم لَن يَغفِر اللَهُ لَهُم). المنافقون: وصار ناسخا لما قبله(1/74).
الكتاب: الناسخ والمنسوخ
المؤلف: ابن سلامة (المتوفى: 410هـ)
പതിനഞ്ചാമത്തെ വചനം: അല്ലാഹുവിന്റെ വചനം: "അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ നിന്റെ അടുക്കൽ വരികയും എന്നിട്ട് അല്ലാഹുവോട് പാപമോചനം തേടുകയും റസൂൽ അവർക്കായി പാപമോചനം തേടുകയും ചെയ്തിരുന്നെങ്കിൽ..." (നിസാഅ്: 64).
ഈ വചനം താഴെ പറയുന്ന വചനത്താൽ മാറ്റപ്പെട്ടു (നസ്ഖ് ചെയ്യപ്പെട്ടു): "നീ അവർക്ക് വേണ്ടി പാപമോചനം തേടിയാലും ഇല്ലെങ്കിലും (ഒരുപോലെയാണ്). നീ അവർക്ക് വേണ്ടി എഴുപത് വട്ടം പാപമോചനം തേടിയാലും അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയില്ല." (തൗബ: 80).
പ്രവാചകൻ ﷺ അപ്പോൾ പറഞ്ഞു: "ഞാൻ എഴുപതിനേക്കാൾ കൂടുതൽ വട്ടം അവർക്കായി അപേക്ഷിക്കും."
അപ്പോൾ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: "നീ അവർക്ക് വേണ്ടി പാപമോചനം തേടിയാലും ഇല്ലെങ്കിലും അവർക്ക് ഒരുപോലെയാണ്. അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയേ ഇല്ല." (മുനാഫിഖൂൻ: 6). ഇതോടെ മുൻപത്തെ അനുമതി പൂർണ്ണമായും ഇല്ലാതായി (നാസിഖ്).
وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا
يَقُول تَعَالَى ” وَمَا أَرْسَلْنَا مِنْ رَسُول إِلَّا لِيُطَاعَ ” أَيْ فُرِضَتْ طَاعَته عَلَى مَنْ أُرْسِلَ إِلَيْهِمْ وَقَوْله ” بِإِذْنِ اللَّه ” قَالَ مُجَاهِد : أَيْ لَا يُطِيع أَحَد إِلَّا بِإِذْنِي يَعْنِي لَا يُطِيعهُ إِلَّا مَنْ وَفَّقْته لِذَلِكَ قَوْله ” وَلَقَدْ صَدَقَكُمْ اللَّه وَعْده إِذْ تَحُسُّونَهُمْ بِإِذْنِهِ ” أَيْ عَنْ أَمْره وَقَدَره وَمَشِيئَته وَتَسْلِيطه إِيَّاكُمْ عَلَيْهِمْ وَقَوْله ” وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ ” الْآيَة يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ ” لَوَجَدُوا اللَّه تَوَّابًا رَحِيمًا ” وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول ” وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا ” وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَ الْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ “
"അല്ലാഹുവിന്റെ അനുവാദപ്രകാരം അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ (പാപം ചെയ്തപ്പോൾ) നിന്റെ അടുക്കൽ വരികയും, എന്നിട്ട് അവർ അല്ലാഹുവോട് പാപമോചനം തേടുകയും, റസൂൽ അവർക്കായി പാപമോചനം തേടുകയും ചെയ്തിരുന്നെങ്കിൽ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമായി അവർ കണ്ടെത്തുമായിരുന്നു."
അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ അനുവാദപ്രകാരം (ഇദ്ൻ) അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല."
വിശദീകരണം: അതായത്, ഏതൊരു ജനതയിലേക്കാണോ ദൂതൻ നിയോഗിക്കപ്പെട്ടത്, അവർ അദ്ദേഹത്തെ അനുസരിക്കുക എന്നത് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു (ഫർള്).
"അല്ലാഹുവിന്റെ അനുവാദപ്രകാരം" എന്നതിനെക്കുറിച്ച് ഇമാം മുജാഹിദ് (റ) പറഞ്ഞു: "ഞാൻ ആർക്ക് തൗഫീഖ് നൽകുന്നുവോ (സഹായം) അവർക്കല്ലാതെ മറ്റൊരാൾക്കും പ്രവാചകനെ അനുസരിക്കാൻ സാധിക്കില്ല." ഇത് അല്ലാഹുവിന്റെ കൽപ്പനയെയും (അംറ്), അവന്റെ മുൻനിശ്ചയത്തെയും (ഖദ്ർ), ഇച്ഛയെയും (മശീഅത്ത്) സൂചിപ്പിക്കുന്നു.
തുടർന്ന് അല്ലാഹു പാപികൾക്കും തെറ്റ് ചെയ്തവർക്കും മാർഗ്ഗനിർദ്ദേശം നൽകുന്നു: "അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ..." അതായത്, അവർക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ അവർ അല്ലാഹുവിന്റെ റസൂലിന്റെ ﷺ അടുക്കൽ വരികയും, അവിടെ വെച്ച് അല്ലാഹുവോട് പാപമോചനം തേടുകയും, റസൂൽ അവർക്കായി അല്ലാഹുവോട് ശിപാർശ (ഇസ്തിഗ്ഫാർ) ചെയ്യുകയും ചെയ്തിരുന്നെങ്കിൽ, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അല്ലാഹു "അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമായി അവർ കണ്ടെത്തുമായിരുന്നു" എന്ന് പറഞ്ഞത്.
ശൈഖ് അബൂ മൻസൂർ അസ്സബ്ബാഗ് തന്റെ 'അൽ-ഷാമിൽ' എന്ന ഗ്രന്ഥത്തിൽ അൽ-ഉത്ബിയിൽ നിന്ന് പ്രസിദ്ധമായ ഈ ചരിത്രം ഉദ്ധരിച്ചിട്ടുണ്ട്. ഉത്ബി പറഞ്ഞു:
"ഞാൻ പ്രവാചകന്റെ ﷺ ഖബറിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അഅ്‌റാബി (ഗ്രാമീണൻ) അവിടെ വന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്... അല്ലാഹു ഇപ്രകാരം അരുളിചെയ്തത് ഞാൻ കേട്ടു: (അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ നിന്റെ അടുക്കൽ വരികയും എന്നിട്ട് അല്ലാഹുവോട് പാപമോചനം തേടുകയും റസൂൽ അവർക്കായി പാപമോചനം തേടുകയും ചെയ്തിരുന്നെങ്കിൽ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമായി അവർ കണ്ടെത്തുമായിരുന്നു).
ഇതാ, ഞാൻ എന്റെ പാപങ്ങൾക്ക് മാപ്പിരന്നുകൊണ്ടും, എന്റെ രക്ഷിതാവിങ്കലേക്ക് അങ്ങയെ ശിപാർശകനാക്കിക്കൊണ്ടും (മുസ്തശ്ഫിഅൻ ബിക) അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു.'
ശേഷം അദ്ദേഹം ഈ വരികൾ ചൊല്ലി:
യാ ഖൈറ മൻ ദുഫിനത്ത് ബിൽ ഖാഇ അഅ്‌ളുമാ... "ഈ താഴ്വരയിൽ മറമാടപ്പെട്ടവരിൽ വെച്ച് ഏറ്റവും ഉത്തമനായവരേ, അങ്ങയുടെ ശരീരത്തിന്റെ സുഗന്ധത്താൽ താഴ്വരകളും കുന്നുകളും സുഗന്ധപൂരിതമായിരിക്കുന്നു."
നഫ്‌സിയൽ ഫിദാഉ ലിഖബ്‌റിൻ അന്ത സാകിനുഹു... "അങ്ങ് അന്ത്യവിശ്രമം കൊള്ളുന്ന ആ ഖബറിനായി എന്റെ ജീവൻ സമർപ്പിക്കുന്നു. അവിടെയാണ് പാതിവ്രത്യവും ഔദാര്യവും കാരുണ്യവും കുടികൊള്ളുന്നത്."
ശേഷം ആ അഅ്‌റാബി മടങ്ങിപ്പോയി. അല്പസമയത്തിനുള്ളിൽ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു. സ്വപ്നത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ വന്ന് എന്നോട് പറഞ്ഞു: 'ഓ ഉത്ബീ, നീ ആ അഅ്‌റാബിയുടെ പിന്നാലെ പോയി അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുക, നിശ്ചയം അല്ലാഹു അദ്ദേഹത്തിന് പാപങ്ങൾ പൊറുത്തു കൊടുത്തിരിക്കുന്നു.'"
ഒന്നാമതായി ഇവിടെ പറയുന്നത് – إِذْ ظَلَمُوا – ഇദ് ളലമൂ- അവർ അക്രമം പ്രവർത്തിച്ചപ്പോൾ എന്നാണ്. – إِذا ظَلَمُوا –– ഇദാ ളലമൂ – അവർ അക്രമം പ്രവർത്തിച്ചാൽ എന്നല്ല. അതുകൊണ്ട‍് തന്നെ അത് അപ്പോൾ നടന്ന ഒരു വിഷയത്തെപ്പറ്റി പറയുന്നതാണെന്ന് മനസ്സിലാക്കാം. ഇവിടെ അവർ നബി(സ്വ)യോട് ചെയ്ത അക്രമം എന്താണ്? അത് മനസ്സിലാക്കാൻ ഈ ആയത്തിന്റെ മുകളിലെ ആയത്തുകൾ നോക്കിയാൽ മതി. വളരെ കൃത്യമായി അല്ലാഹു അത് പറയുന്നുണ്ട‍്. ഈ ആയത്ത് പോലും മുസ്ല്യാക്കന്മാർ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا എന്ന പകുതി ഭാഗം മാത്രമാണ് ഓതാറുള്ളത്. എന്നിട്ടും തൃപ്തിവരാതെ കാന്തപുരത്തിന്റെ ശിഷ്യനായ മാളിയേക്കൽ സുലൈമാൻ സഖാഫി എന്ന ഒരു മുസ്ല്യാർ ആയത്തിൽ കൃത്രിമം നടത്തിയും അർത്ഥം തിരുത്തിയും ജനങ്ങൾക്കിടയിൽ ശിർക്ക് പ്രചരിപ്പിച്ചു. സുന്നത്ത് ജമാഅത്ത് എന്ന പുസ്തകത്തിൽ മാളിയേക്കൽ സുലൈമാൻ സഖാഫി നടത്തിയ തട്ടിപ്പ് സ്കാൻ ചെയ്തത് താഴെ കൊടുക്കുന്നു.
4:61 – അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങൾ വരൂ എന്ന് അവരോട് പറയപ്പെട്ടാൽ ആ കപടവിശ്വാസികൾ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം.
4:62 – എന്നാൽ സ്വന്തം കൈകൾ ചെയ്ത് വെച്ചതിന്റെ ഫലമായി അവർക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവർ നിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് കൊണ്ട് ഞങ്ങൾ നന്മയും അനുരജ്ഞനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
4:63 – അത്തരക്കാരുടെ മനസ്സുകളിൽ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാൽ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവർക്ക് സദുപദേശം നൽകുകയും, അവരുടെ മനസ്സിൽ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
4:64 – അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവർ അവരോട് തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ നിന്റെ അടുക്കൽ അവർ വരികയും, എന്നിട്ടവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കിൽ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവർ കണ്ടെത്തുമായിരുന്നു.
4:65 – ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല.
ഇവിടെ വിഷയം വ്യക്തമാണ്. ആയത്തിൽ പറഞ്ഞ വിഷയമെന്താണെന്ന് ആയത്തിന്റെ അപ്പുറവും ഇപ്പുറവും ഓതിയാൽതന്നെ വളരെയധികം വ്യക്തമാവുന്നതാണ്. മുസ്ല്യാക്കന്മാർ ഉദ്ധരിക്കുന്ന വാറോലക്കഥയിൽالْعُصَاة وَالْمُذْنِبِينَ എന്ന് മആരിഫയായി പറഞ്ഞ അൽഉസാത്തും അൽമുദ്നിബീനും ആരാണ്? ലോകത്തുള്ള സർവ്വ പാപികളുമാണോ? അല്ല. ഇവിടെ ആയത്തിൽ പറഞ്ഞ ഒരു സംഭവമുണ്ട‍്. ആ സംഭവത്തിൽ ഉൾപ്പെട്ട പാപികളും അക്രമികളുമാണ് അതുകൊണ്ട‍് ഉദ്ദേശിക്കപ്പെടുന്നത്.
മുസ്ലിംകളുടെ നേതാവും ഭരണാധികാരിയുമായ മുഹമ്മദ് നബി(സ്വ) അവരുടെ അരികിലുണ്ടായിരിക്കെ മുസ്ലിംകളിൽപെട്ട ചിലർ നബി(സ്വ)യെ വിഷമിപ്പിച്ചു. സ്വന്തം മതക്കാർപോലും മുഹമ്മദിനെയും അവന്റെ വിധികളേയും വിശ്വസിക്കുന്നില്ലായെന്നും അനുസരിക്കുന്നില്ലായെന്നും വിമർശിക്കാൻ ഇസ്ലാമിന്റെ ശത്രുക്കൾക്ക് അവസരമുണ്ടാക്കിയത് നബി(സ്വ)ക്ക് അത്യധികം പ്രയാസമുണ്ടാക്കി. അതുകൊണ്ട‍് ആ മുനാഫിഖുകൾ നബി(സ്വ)യുടെ അടുത്തുവന്ന് പൊരുത്തപ്പെടുവിച്ച് നബി(സ്വ)ക്കുണ്ടായ മാനസികപ്രയാസം തീർക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഈ ആയത്തുകളുടെ തഫ്സീറുകളിൽ എല്ലാ മുഫസ്സിരീങ്ങളും മുനാഫിഖീങ്ങൾ നബി(സ്വ)ക്കുണ്ടാക്കിയ വിഷമങ്ങൾ പരാമർശിച്ചുകൊണ്ട‍് ഈ ആയത്തിന്റെ അവതരണ സന്ദർഭം വിശദീകരിക്കുന്നുണ്ട്. ഇബ്നു കഥീറിൽ പോലും അതുണ്ട‍്. അതൊക്കെയും മറച്ചുവെച്ചു കൊണ്ടാണ് 64-ാം ആയത്തിന്റെ കഷ്ണമെടുത്ത് മുസ്ല്യാക്കന്മാർ ശിർക്കിന് തെളിവുണ്ടാക്കുന്നത്!
ഏതൊരു നാട്ടിലും ആൾക്കൂട്ടത്തിന്റെയും അധികാരികളുടെയും കൂടെക്കൂടികളായ ചില സ്വാർത്ഥന്മാരുണ്ടാവും. നബി(സ്വ)യുടെ കാലത്തും നബി(സ്വ)ക്ക് മദീനയിൽ അധികാരവും സ്വാധീനവുമുണ്ടായപ്പോൾ മനമില്ലാമനസ്സോടെ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിമായി അഭിനയിച്ച് നടന്നിരുന്ന ചിലരുണ്ടായിരുന്നു. അവരുടെ മനസ്സിൽ ഇസ്ലാമികാദർശങ്ങളോടോ പ്രവാചകനോടോ യാതൊരുവിധ ആത്മാർത്ഥതയും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള മുനാഫിഖായ ഒരു അൻസാരിയും ഒരു ജൂതനും തമ്മിൽ ഒരു വഴക്കുണ്ടായി. ആ വഴക്കിന് നമുക്ക് മുഹമ്മദിന്റെ അടുക്കൽ പോയി ഇതിനൊരു തീർപ്പുണ്ടാക്കാമെന്ന് യഹൂദി പറഞ്ഞപ്പോൾ മുസ്ലിമായ അൻസാരി സമ്മതിച്ചില്ല. ആ മുനാഫിഖ് പറഞ്ഞത് നമുക്ക് യഹൂദീ നേതാവായ കഅബ് ബിനു അശ്‌റഫിന്റെ അടുക്കൽ വിധി തേടിപോകാമെന്നാണ്. ഒരു മുസ്ലിമിൽനിന്നും ഇത്തരം സമീപനമുണ്ടായതറിഞ്ഞപ്പോൾ നബി(സ്വ)ക്ക് വലിയ വിഷമമുണ്ടായി. അങ്ങനെയാണ് ഈ ആയത്തുകൾ അവതീർണമായത്. നബി(സ്വ)യെ അപമാനിച്ച ആ മുനാഫിഖുകൾ നബി(സ്വ)യുടെ അടുത്ത് വന്ന് നബി(സ്വ)യോട് പൊരുത്തപ്പെടുവിച്ച് നബി(സ്വ)യുടെ വിഷമം മാറ്റി അല്ലാഹുവിനോട് അവരുടെ തെറ്റുകൾ പൊറുത്ത് കിട്ടാൻ പ്രാർത്ഥിക്കണം, നബി(സ്വ)യും അവർക്ക് വേണ്ടി പ്രാർത്ഥിക്കണം, എന്നാലേ അവരുടെ തൗബ അല്ലാഹു സീകരിക്കുകയുള്ളൂ എന്നാണ് ഈ ആയത്തുകളുടെ പ്രതിപാദ്യവിഷയം. ഏതൊരാളും മറ്റൊരുവനോട് തെറ്റുചെയ്താൽ അവനോട് മാപ്പ് ചോദിക്കണം. എന്നിട്ട് ചെയ്ത തെറ്റിന് റബ്ബിനോട് തൗബചെയ്യണം.
ഈ ആയത്തിലൂടെ ലോകത്തുള്ള മുസ്ലിംകൾക്ക് കിട്ടുന്ന ഹുകുമും ഇതുതന്നെയാണ്. അതല്ലാതെ ലോകത്ത് ഖിയാമത്ത് നാൾവരെ തെറ്റുകൾ ചെയ്ത സകലരും നബി(സ്വ)യുടെ ഖബ്‌റിങ്കൽപോയി നബി(സ്വ)യെ വിളിച്ച് തൗബചെയ്യണം എന്ന ഒരു ശർത്ത് ഇന്നേവരെ ആരും പഠിപ്പിച്ചിട്ടില്ല. ലോകത്തുള്ള സകലരും നബി(സ്വ)യെ വിളിച്ച് ഞാൻ പാപം ചെയ്തുപോയി എന്ന് കുമ്പസരിച്ച് അല്ലാഹുവിനോട് തനിക്കുവേണ്ടി ദുആ ചെയ്യണം എന്ന് പറയുന്ന സമ്പ്രദായം ഇസ്ലാമിൽ ഇല്ല. അത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. പാപം ചെയ്തവർ പള്ളിയിലെ അച്ചന്റെ അടുത്ത് പോയി ഏറ്റുപറഞ്ഞ് കുമ്പസരിക്കുന്നതും അച്ചൻ അവരുടെ തൗബ സീകരിക്കുന്നതും അവരുടെ പാപമോചനത്തിന് പ്രാർത്ഥിക്കുന്നതും നസ്രാണികളുടെ സുന്നത്തിൽ പെട്ടതാണ്. ഇസ്ലാം ദീനിൽപെട്ടതല്ല.
മാത്രമല്ല ഇതൊരു വാറോലയാണ്. ഒരു വാലും തുമ്പുമില്ലാത്ത സ്വപ്നക്കഥയാണിത്. ഇസ്ലാമിലെ പ്രമാണങ്ങളിൽപെട്ട ഒരു സ്ഥാനവും ഇത്തരം കെട്ടുകഥകൾക്കില്ല. ഇതൊരു ഹദീഥല്ല. നബി(സ്വ)യിൽ നിന്നോ സ്വഹാബത്തിൽനിന്നോ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സ്വഹീഹായ സനദോടെയുള്ള ഹദീഥല്ല, മറിച്ച് ഒരു الْحِكَايَة(കെട്ടുകഥ) മാത്രം. ഇത് ശരിയാണെന്ന് വെച്ചാൽതന്നെ അതിൽ പറയുന്നത് ഒരു കാട്ടറബി വന്ന് എന്തോ വിവരക്കേട് കാണിച്ചു. അത് സംബന്ധമായി വേറെ ഒരാൾ ഒരു സപ്നം കണ്ടു. അമ്പിയാക്കളുടെ സ്വപ്നം മാത്രമേ ഇസ്ലാമിൽ തെളിവാകുകയുള്ളൂ. ഇങ്ങനെയുള്ള ഒരു വാലും തുമ്പുമില്ലാത്ത ഈ വാറോല സ്വപ്നക്കഥയാണ് ഇസ്ലാമിലെ തൗഹീദിന്റെ അടിക്കല്ലിൽ ശിർക്ക് നാട്ടിവെക്കാൻ മുസ്ല്യാക്കന്മാർ ഉദ്ധരിക്കുന്നത്.
ഇനി പാപം ചെയ്ത എല്ലാവരും നബി(സ്വ)യുടെ അടുത്ത് പോയി തേടണം എന്ന ഒരു തത്വം ഈ ആയത്തിൽനിന്നും കിട്ടുന്നുണ്ടോ? ഇല്ല. ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തുള്ള സകലരും നബി(സ്വ)യുടെ ഖബ്‌റിങ്കൽ വരികയും നബി(സ്വ)യോട് പാപമോചനം തേടുകയും വേണമെന്ന് ഇമാം ഇബ്നു കഥീർ(റ) പറയുന്നുണ്ടോ? അതുമില്ല. മാത്രമല്ല പാപമോചനത്തിന് വേണ്ടി പൊറുക്കലിനെ തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്.
وَالَّذِينَ إِذَا فَعَلُواْ فَاحِشَةً أَوْ ظَلَمُواْ أَنْفُسَهُمْ ذَكَرُواْ اللَّهَ فَاسْتَغْفَرُواْ لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّواْ عَلَى مَا فَعَلُواْ وَهُمْ يَعْلَمُونَ
3:135 – വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി – പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട‍് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ.
മാത്രമല്ല. ഈ സംഭവത്തിലെ ഒന്നാമത്തെ നായകൻ അഡ്രസ്സില്ലാത്ത ഒരഅ‍്‌റാബിയാണ് – ഗ്രാമീണരായ അറബികൾ. പരുക്കന്മാരായ ഈ കൂട്ടരെക്കുറിച്ച് ക്വുർആൻ പറയുന്നത്.
وَجَآءَ الْمُعَذِّرُونَ مِنَ الأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُواْ اللَّهَ وَرَسُولَهُ سَيُصِيبُ الَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ
9:98 തങ്ങൾ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും, നിങ്ങൾക്ക് കാലക്കേടുകൾ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ‍്‌റാബികളുടെ കൂട്ടത്തിലുണ്ട‍്. അവരുടെ മേൽ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.
9:99 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമ്മങ്ങളും, റസൂലിന്റെ പ്രാർത്ഥനക്കുള്ള മാർഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ‍്‌റാബികളുടെ കൂട്ടത്തിലുണ്ടൺ‍്. ശ്രദ്ധിക്കുക: തീർച്ചയായും അതവർക്ക് ദൈവസാമീപ്യം നൽകുന്നതാണ്. അല്ലാഹു അവരെ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
വേറൊരു അഅ‍്‌റാബി യുദ്ധമുതലുകൾ വിതരണം ചെയ്യുന്ന സമയത്ത് നബി(സ്വ)യുടെ കഴുത്തിൽ കിടന്നിരുന്ന മുണ്ടിൽ പിടിച്ച് ശക്തമായി വലിച്ച് തനിക്ക് കൂടുതൽ കിട്ടണമെന്ന് ആവശ്യപ്പെട്ടു. നബി(സ്വ)ക്ക് വളരെ പ്രയാസമുണ്ടായിട്ടും ദയാലുവായ റസൂൽ(സ്വ) അയാളെ തിരിച്ചൊന്നും ചെയ്തില്ല, ഗ്രാമീണരായ അഅ‍്‌റാബികളുടെ ഇത്തരം പരുക്കൻ സ്വഭാവങ്ങളും ജഹാലത്തും സുന്നത്തായിട്ടെടുക്കാൻ നമുക്ക് കഴിയുമോ? ഇല്ല.
കാന്തപുരത്തിന്റെ മർക്കസിലെ ടോയ്‌ലറ്റ് പൊട്ടി നാട്ടിലാകെ മലിനജലം പരന്ന് നാട്ടാരുടെ വെള്ളംകുടി മുട്ടിയപ്പോൾ ആ നാട്ടുകാരെല്ലാം വന്ന് കാന്തപുരത്തിന്റെ കഴുത്തിന് പിടിച്ചല്ലോ. ശൈഖുനയെ വധിക്കാൻ ശ്രമിച്ചവരെ പിടികൂടണമെന്ന് പറഞ്ഞ് നാടൊട്ടുക്ക് പന്തംകൊളുത്തി പ്രകടനം നടത്തുകയല്ലേ അന്ന് കാന്തസുന്നികൾ ചെയ്തത്. നാടന്മാരായ ആളുകൾ കഴുത്തിൽ പിടിച്ച് ഘരാവോ ചെയ്തത് എന്തുകൊണ്ട‍് ഒരു സുന്നത്തായി കാന്തഭക്തർ അപ്പോൾ കരുതിയില്ല?
ഇമാം ബുഖാരി(റ)യുടെ സൂക്ഷ്മതയെക്കുറിച്ച് സുപ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഒരു ഹദീഥ് ഇന്ന നാട്ടിലുള്ള ഒരാൾക്കറിയാം എന്ന് കേട്ടറിഞ്ഞതിനാൽ അയാളുടെ നാട്ടിലേക്ക് ഇമാം ബുഖാരി(റ) പുറപ്പെട്ടു. ദീർഘമായ യാത്ര ചെയ്ത് അയാളുടെ വീട്ടിലെത്തിയപ്പോൾ ആ വ്യക്തി അയാളുടെ കയറഴിഞ്ഞു പോയ മൃഗത്തെ കെട്ടിയിടുവാൻ വേണ്ടി ഒരു കാലിയായ വെള്ളപ്പാത്രം കാട്ടി മൃഗത്തെ വിളിക്കുന്നതാണ് കണ്ടത്. ഇമാം ബുഖാരി(റ) അയാളോട് ഹദീഥിനെപ്പറ്റിയൊന്നും ചോദിക്കാതെ തിരിച്ചുപോന്നു. മൃഗത്തിനെ കാലിപ്പാത്രം കാട്ടി കബളിപ്പിച്ച് കെട്ടിയിടുക എന്ന സാധാരണയായി എല്ലാവരും ചെയ്യുന്ന വളരെ നിസ്സാരമെന്ന് നമുക്കെല്ലാം തോന്നുന്ന തികച്ചും നിരുപദ്രവപരമായ ഒരു കാര്യമാണ് അയാൾ ചെയ്തത്. എന്നിട്ടും അയാളിൽ നിന്ന് ഹദീഥിന്റെ വിഷയത്തിൽ ഒരു തെളിവ് ചോദിക്കാൻ മെനക്കെടാതെ തിരിച്ചു പോന്നു. ഇമാം ബുഖാരി(റ)യെപ്പോലുള്ള മഹത്തുക്കളുടെ സൂക്ഷ്മതയും മഹത്വവും ഇസ്ലാമിക പ്രമാണങ്ങളുടെ ആധികാരികതയും നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
ഇനി ആരാണീ കിനാവ് കണ്ട ഉത്ബി? മുസ്ല്യാക്കന്മാർ മഹാനായ ഉത്ബി റളിയല്ലാഹു അൻഹു എന്നൊക്കെ ശിർക്കിന് തെളിവുണ്ടാക്കാനായി നീട്ടിവലിച്ച് വയള് പറയുമ്പോൾ ഇയാളേതോ സ്വഹാബിയാണെന്നാണ് പാവപ്പെട്ട മുസ്ലിംകൾ കരുതാറുള്ളത്. യഥാർത്ഥത്തിൽ ഇയാളാരാണ്? ഏതു കാലത്താണ് ഇയാൾ ജീവിച്ചിരുന്നത്?
ഇമാം ഇബ്നു ഖല്ലിക്കാന്റെ വഫായത്തുൽ അഹ്‌യാൻ എന്ന കിതാബിൽ മുസ്ല്യാക്കന്മാരുടെ ബഹുമാനപ്പെട്ടുപോയ ഈ ഉത്ബിയെക്കുറിച്ച് പറയുന്നത് കാണുക:
أبي العباس شمس الدين أحمد بن محمد بن أبي بكر بن خلكان
ولادة المؤلف :: 608
وفاة المؤلف :: 681
അൽ-ഉത്ബി (ഹിജ്റ 199 - 263 / ക്രി.വ. 814 - 877)
അബൂ അബ്ദുറഹ്മാൻ മുഹമ്മദ് ബിൻ ഉബൈദില്ലാ ബിൻ അംറ് ബിൻ മുആവിയ ബിൻ അംറ് ബിൻ ഉത്ബ ബിൻ അബീ സുഫ്യാൻ സ്വഖ്ർ ബിൻ ഹർബ് ബിൻ ഉമയ്യ ബിൻ അബ്ദു ശംസ് അൽ-ഖുറശി അൽ-ഉമവി. ഇദ്ദേഹമാണ് ബസറയിൽ നിന്നുള്ള പ്രശസ്ത കവിയായ അൽ-ഉത്ബി.
പ്രധാന വിവരങ്ങൾ:
പദവി: അദ്ദേഹം അങ്ങേയറ്റം അറിവുള്ള സാഹിത്യകാരനും (അദീബ്), ഉത്തമനായ പണ്ഡിതനും, കഴിവുറ്റ കവിയുമായിരുന്നു. അറബികളുടെ ചരിത്രവും അവരുടെ പോരാട്ട വീര്യത്തിന്റെ കഥകളും (അയ്യാമുൽ അറബ്) അദ്ദേഹം നിവേദനം ചെയ്തിരുന്നു.
കവിതകൾ: അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നു. അവർ മരണപ്പെട്ടപ്പോൾ അദ്ദേഹം അവർക്കായി രചിച്ച വിലാപകാവ്യങ്ങൾ (മർസിയ്യത്തുകൾ) ഏറെ പ്രസിദ്ധമാണ്.
ഗുരുനാഥന്മാർ: തന്റെ പിതാവിൽ നിന്നും, സുഫ്യാൻ ബിൻ ഉയൈന, ലൂത്ത് ബിൻ മുഖ്നഫ് എന്നിവരിൽ നിന്നും അദ്ദേഹം അറിവ് സ്വീകരിച്ചു.
ശിഷ്യന്മാർ: അബൂ ഹാതിം അൽ-സിജിസ്താനി, അബുൽ ഫദ്ല് അൽ-രിയാഷി, ഇസ്ഹാഖ് ബിൻ മുഹമ്മദ് അൽ-നഖഈ തുടങ്ങി നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിൽ നിന്ന് വിദ്യ അഭ്യസിച്ചു. അദ്ദേഹം ബാഗ്ദാദിൽ വരികയും അവിടെ അറിവ് പകരുകയും ചെയ്തിരുന്നു.
സ്വഭാവം: അദ്ദേഹം വലിയ തറവാടിയും സാഹിത്യസമ്പന്നനുമായിരുന്നു. അദ്ദേഹവും പിതാവും അക്കാലത്തെ പ്രമുഖ നേതാക്കളും പ്രസംഗകരുമായിരുന്നു.
രചനകൾ: നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ:
കിതാബുൽ ഖൈൽ (കുതിരകളെക്കുറിച്ചുള്ള പുസ്തകം)
അശ്ആറുൽ അആരീബ് (മരുഭൂവാസികളായ അറബികളുടെ കവിതകൾ)
അശ്ആറുന്നിസാഅ് (ആദ്യം സ്നേഹിക്കുകയും പിന്നീട് വെറുക്കുകയും ചെയ്ത സ്ത്രീകളുടെ കവിതകൾ)
കിതാബുൽ അഖ്‌ലാഖ് (സ്വഭാവശുദ്ധിയെക്കുറിച്ചുള്ള പുസ്തകം)
കിതാബുദ്ദബീഹ്
അപ്പോൾ സമസ്തക്കാർ വല്ല്യ തെളിവായി പെരുമ്പറയടിക്കുന്ന ഈ വാറോലയുടെ പ്രാമാണികതയും സീരിയലിലെ സ്വപ്നനായകൻ ഉത്ബിയുടെ മഹിമയും സമസ്തക്കാർക്ക് പറ്റിയത് തന്നെ. ഇപ്പോൾ നാട്ടിലെ കിഞ്ചന വർത്തമാനമായ ഖസ്‌റജിയുടെ മുടിക്കെട്ടടക്കമുള്ള എല്ലാറ്റിന്റെയും പിന്നിലുള്ളതും സ്വപ്നക്കഥകളാണല്ലോ. കഥയിൽ ചോദ്യമില്ല. അപ്പോൾ സ്വപ്നം കണ്ട കള്ളക്കഥയിലോ? ചോദ്യവും ചിന്തയും വേണ്ടേ വേണ്ട. വല്ലാത്തൊരു യക്കീനൊറപ്പ് തന്നെ
സമസ്തക്കാരുടെ ശിര്ക്കിനു ഖുർആൻ ആയത്ത് തെളിവോ..?? പാർട്ട്-1
റസൂൽ(സ)യുടെ കാലത്ത് ഖുർആനിലും,മുൻവേദ ഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നുവെന്നു വായകൊണ്ടു ഉരുവിടുകയും,മുസ്ലിം വേഷമണിഞ്ഞു നടക്കുകയും ചെയ്യുന്ന കപട വിശ്വാസികളുടെ ചില ചെയ്തികളും,അവയെക്കുറിച്ചുള്ള ആക്ഷേപവുമാണ് ഈ ആയത്തിന് മുമ്പുള്ള വചനങ്ങളിൽ കാണുന്നത്.അത്് അറുപത് മുതൽ അറുപത്തി മൂന്നു വരെയുള്ള വചനങ്ങളും അതിന്റെ വ്യാഖ്യാനവും വായിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവരുടെ ആക്ഷേപത്തിന് ഹെതുവായിതീര്ന്ന ചില കാരണങ്ങള്‍ ഖുര്‍’ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചു കാണുന്നു. മുനാഫികുകളിലെ ഒരാളും ഒരു യാഹൂദിയും തമ്മില് വഴക്കുണ്ടാവുകയും മുഹമ്മദ്(സ) യുടെ തീരുമാനത്തില്‍ വെക്കാമെന്നു യാഹൂദിയും കഹബു ബിനുല് അഷ്റഫ് എന്ന യാഹൂദിതലവന്റെ തീരുമാനത്തില്‍ വെക്കമെന്നു മുനാഫിക്കും പറഞ്ഞു, ഇതാണ് അവയില് ഒന്ന്
يعني بذلك جلّ ثناؤه: ولو أن هؤلاء المنافقين الذين وصف صفتهم في هاتين الآيتين، الذين إذا دعوا إلى حكم الله وحكم رسوله صدّوا صدوداً، إذ ظلموا أنفسهم باكتسابهم إياها العظيم من الإثم في احتكامهم إلى الطاغوت وصدودهم عن كتاب الله وسنة رسوله، إذا دعوا إليها جاءوك
അല്ലാഹുവിന്റെ വചനത്തിന്റെ വ്യാഖ്യാനം: "അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ നിന്റെ അടുക്കൽ വരികയും എന്നിട്ട് അല്ലാഹുവോട് പാപമോചനം തേടുകയും റസൂൽ അവർക്കായി പാപമോചനം തേടുകയും ചെയ്തിരുന്നെങ്കിൽ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമായി അവർ കണ്ടെത്തുമായിരുന്നു."
ഇമാം തബരി (റ) വിശദീകരിക്കുന്നു: ഇതിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്: കഴിഞ്ഞ രണ്ട് വചനങ്ങളിൽ വിവരിക്കപ്പെട്ട ആ കപടവിശ്വാസികൾ (മുനാഫിഖുകൾ) — അതായത് അല്ലാഹുവിന്റെയും റസൂലിന്റെയും വിധിയിലേക്ക് ക്ഷണിക്കപ്പെട്ടാൽ മുഖംതിരിച്ചു കളയുന്നവർ — അവർ ത്വാഗൂത്തിന്റെ (അക്രമിയായ വിധികർത്താവ്) അടുക്കൽ വിധി തേടിപ്പോയതിലൂടെയും, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നും പ്രവാചകചര്യയിൽ നിന്നും അകന്നു മാറിയതിലൂടെയും വലിയ പാപം സമ്പാദിക്കുകയും അതുവഴി തങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കുകയും ചെയ്തു. അത്തരം സാഹചര്യത്തിൽ അവർ (ആ തെറ്റുകളിൽ നിന്ന് മിക്കവാറും ഖേദിച്ചുകൊണ്ട്) നിന്റെ അടുക്കൽ വരികയും... (എന്നാണ് അല്ലാഹു പറയുന്നത്).
അപ്പോൾ ഇവിടെ അവർ അവരോട് തന്നെ അക്രമം ചെയ്തത് എന്നുള്ളത് അല്ലാഹു ഉദ്ധേശിച്ചത് റസൂലിന്റെ കൽപന ദിക്കരിച്ച ആ കാലഘട്ടത്തിലെ മുനാഫിഖീങ്ങളാണ് എന്ന് കൃത്യമായി മനസ്സിലായി. അതല്ലാതെ സമസ്തക്കാർ വ്യാഖ്യാനിക്കുന്നത് ഇപോലെ എല്ലാ കാലത്തേക്കും ഉള്ള പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ആളുകളും ഇതിൽ ഉൾപ്പെട്ടു എന്ന് അല്ലാഹു ഉദ്ധേശിച്ചിട്ടില്ല എന്ന് വ്യക്തം. എനി അതേ ആയത്തിൽ റസൂലിന്റെ അടുത്ത് അല്ലാഹുവിനോട് പാപമോചനത്തിന് പറയാൻ പോകണം എന്ന് പറഞ്ഞത് ആരെ ഉദ്ധേശിച്ചു കൊണ്ടാണ് എന്നത് കൂടി മനസ്സിലാക്കിയാൽ വിശയം ഒന്നു കൂടി വ്യക്തമാകും എന്ന് കരുതുന്നു."(അല്ലാഹു നബി ﷺ യോട് പറയുന്നു:) ഓ മുഹമ്മദ്, നിന്റെ വിധിക്ക് പകരം ത്വാഗൂത്തിന്റെ (അക്രമിയായ വിധികർത്താവിന്റെ) വിധിയിൽ സംതൃപ്തരായി അവർ അപ്രകാരം ചെയ്തപ്പോൾ, അവർ പശ്ചാത്താപത്തോടെയും മടക്കത്തോടെയും (തائبين منيبين) നിന്റെ അടുക്കൽ വരികയും, അവരുടെ പാപത്തിന് ശിക്ഷ നൽകുന്നതിന് പകരം അത് മായ്ച്ചുതരാൻ (മറച്ചുവെക്കാൻ) അവർ അല്ലാഹുവോട് അപേക്ഷിക്കുകയും, അല്ലാഹുവിന്റെ റസൂൽ ﷺ അവർക്കായി അത് പോലെ അല്ലാഹുവോട് അപേക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ (അവർക്ക് അല്ലാഹുവിന്റെ മാപ്പ് ലഭിക്കുമായിരുന്നു).
'അവർ അല്ലാഹുവോട് പാപമോചനം തേടുകയും റസൂൽ അവർക്കായി പാപമോചനം തേടുകയും ചെയ്തു' എന്ന വചനത്തിന്റെ അർത്ഥം ഇതാകുന്നു."
എനി ഈ വചനത്തിൽ വഫാത്തായ റസൂലിന്റെ കബ്റിന്റെ അടുത്ത് പോയി ഇസ്തിഗ്ഫാറിനെ ചോദിക്കുവാൻ തെളിവുണ്ട് എന്ന് പറയുന്ന സമസ്തക്കാരുടെ വാദത്തിൽ വല്ല കഴമ്പും ഉണ്ടൊ എന്ന് നമുക്ക് നോക്കാം.
وأما دلالة الآية على خلاف تأويله فهو أنه سبحانه صدرها بقوله : { وَمَا أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ اللّهِ وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَآؤُوكَ } (النساء 064) وهذا يدل على أن مجيئهم إليه ليستغفر لهم إذ ظلموا أنفسهم طاعة له ، ولهذا ذم من تخلف عن هذه الطاعة ، ولم يقل مسلم أن علي من ظلم نفسه بعد موته أن يذهب إلى قبره ويسأله أن يستغفر له ، ولو كان هذا طاعة له لكان خير القرون قد عصوا هذه الطاعة وعطلوها ووفق لها هؤلاء الغلاة العصاة
"ഈ വചനത്തിന് (നേരത്തെ സൂചിപ്പിച്ച) വ്യാഖ്യാനത്തിന് വിരുദ്ധമായ തെളിവ് എന്തെന്നാൽ: അല്ലാഹു ഈ വചനം ആരംഭിക്കുന്നത് 'അല്ലാഹുവിന്റെ അനുവാദപ്രകാരം അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ നിന്റെ അടുക്കൽ വരുന്നത് നിന്നെ അനുസരിക്കലിന്റെ (ത്വാഅത്ത്) ഭാഗമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഈ അനുസരണത്തിൽ നിന്ന് വിട്ടുനിന്നവരെ അല്ലാഹു ആക്ഷേപിച്ചത്.
എന്നാൽ, ഒരാൾ തന്നോട് തന്നെ അക്രമം ചെയ്താൽ (പാപം ചെയ്താൽ) പ്രവാചകന്റെ മരണശേഷം അദ്ദേഹത്തിന്റെ ഖബറിനടുത്ത് ചെന്ന് തനിക്ക് വേണ്ടി പാപമോചനം തേടാൻ ആവശ്യപ്പെടണം എന്ന് ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. ഇത് പ്രവാചകനെ അനുസരിക്കലിന്റെ ഭാഗമായിരുന്നുവെങ്കിൽ, ഏറ്റവും ഉത്തമരായ നൂറ്റാണ്ടിലെ ആളുകൾ (സ്വഹാബികൾ) ഈ അനുസരണം ഉപേക്ഷിച്ചവരും അപ്രകാരം ചെയ്യാത്തവരും ആകുമായിരുന്നു. ഈ 'അനുസരണം' പിന്നീട് വന്ന അതിവാദികളായ പാപികൾക്ക് മാത്രം അല്ലാഹു നൽകിയ ഒന്നാണെന്ന് പറയേണ്ടി വരും (അതൊരിക്കലും സംഭവ്യമല്ല)."
ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)
അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
ഇമാം റാസി 👇🏼👇🏼
ജലാലൈനി👇🏼👇🏼👇🏼.
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
وما أرسلنا من رسول إلا ليطاع بإذن الله ولو أنهم إذ ظلموا أنفسهم جاؤك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما (64)
قوله تعالى: (وما أرسلنا من رسول) (من) زائدة للتوكيد. (إلا ليطاع) فيما أمر به ونهى عنه. (بإذن الله) يعلم الله. وقيل: بتوفيق الله. (ولو أنهم إذ ظلموا أنفسهم جاؤك) روى أبو صادق «3» عن علي قال: قدم علينا أعرابي بعد ما دفنا رسول الله صلى الله عليه وسلم بثلاثة أيام، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه، فقال : قلت يا رسول الله فسمعنا قولك، ووعيت عن الله فوعينا عنك، وكان فيما أنزل الله عليك (ظلموا ولو أنهم إذ أنفسهم) الآية، وقد ظلمت نفسي وجئتك
تفسير القرطبي
(അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ നിന്റെ അടുക്കൽ വരികയും) എന്നതിനെക്കുറിച്ച് അബൂ സ്വാദിഖ്, അലി (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂലിനെ ﷺ ഞങ്ങൾ ദഫനം ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു അഅ്‌റാബി (ഗ്രാമീണൻ) ഞങ്ങളുടെ അടുക്കൽ വന്നു. അദ്ദേഹം പ്രവാചകന്റെ ഖബറിന്മേൽ വീഴുകയും ഖബറിലെ മണ്ണ് തന്റെ തലയിലിടുകയും ചെയ്തു. എന്നിട്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു:
'ഓ അല്ലാഹുവിന്റെ ദൂതരേ, അങ്ങ് പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങ് അല്ലാഹുവിൽ നിന്ന് ഉൾക്കൊണ്ടത് ഞങ്ങൾ അങ്ങയിൽ നിന്ന് ഗ്രഹിച്ചു. അങ്ങേക്ക് ഇറക്കപ്പെട്ട വചനങ്ങളിൽ (അവർ തങ്ങളോട് തന്നെ അക്രമം ചെയ്തപ്പോൾ നിന്റെ അടുക്കൽ വരികയും...) എന്ന വചനവുമുണ്ടല്ലോ. തീർച്ചയായും ഞാൻ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു (പാപം ചെയ്തിരിക്കുന്നു). അതിനാൽ (അങ്ങയുടെ ശുപാർശ തേടി) ഇതാ ഞാൻ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു...'"
വിശദീകരണം:
(നിങ്ങൾ അവരോട് പ്രാർത്ഥിച്ചാൽ അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല): അതായത്, പ്രയാസഘട്ടങ്ങളിൽ നിങ്ങൾ അവരോട് സഹായം തേടിയാൽ അവർ അത് കേൾക്കില്ല. കാരണം അവർ ജീവനില്ലാത്ത വസ്തുക്കളാണ് (ജമാദാത്ത്), അവർക്ക് കാണാനോ കേൾക്കാനോ സാധിക്കില്ല.
(അവർ കേട്ടിരുന്നെങ്കിൽ തന്നെയും നിങ്ങൾക്കവർ ഉത്തരം നൽകുകയുമില്ല): കാരണം കേൾക്കുന്ന എല്ലാവരും സംസാരിക്കാൻ കഴിയുന്നവരല്ല. ഖതാദ (റ) പറഞ്ഞു: "അവർ കേട്ടാൽ പോലും നിങ്ങളെ ഉപകരിക്കുകയില്ല" എന്നാണ് ഇതിന്റെ അർത്ഥം. മറ്റൊരഭിപ്രായം ഇതാണ്: "അവർക്ക് നാം ബുദ്ധിയും ജീവനും നൽകുകയും അങ്ങനെ അവർ നിങ്ങളുടെ വിളി കേൾക്കുകയും ചെയ്തിരുന്നെങ്കിൽ, അവർ നിങ്ങളെക്കാൾ അല്ലാഹുവിനെ അനുസരിക്കുന്നവരാകുമായിരുന്നു; നിങ്ങളുടെ കുഫ്‌റിന് (സത്യനിഷേധത്തിന്) അവർ കൂട്ടുനിൽക്കുമായിരുന്നില്ല."
(അന്ത്യദിനത്തിൽ നിങ്ങളുടെ ഈ പങ്കുചേർക്കലിനെ അവർ തള്ളിക്കളയുകയും ചെയ്യും): നിങ്ങൾ അവരെ ആരാധിച്ചിരുന്നു എന്ന കാര്യത്തെ അവർ നിഷേധിക്കുകയും നിങ്ങളെ തള്ളിപ്പറയുകയും ചെയ്യും. ഇത് ബുദ്ധിയുള്ളവരായ ആരാധിക്കപ്പെട്ടവർക്ക് (മലക്കുകൾ, ജിന്നുകൾ, പ്രവാചകന്മാർ, ശൈത്വാന്മാർ) ബാധകമാണ്. അതായത്, നിങ്ങൾ ചെയ്തത് ശരിയാണെന്നോ അവരെ ആരാധിക്കാൻ അവർ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടെന്നോ ഉള്ള കാര്യത്തെ അവർ നിഷേധിക്കും. ഈസാ നബി (അ) പറയുന്നതായി അല്ലാഹു അറിയിച്ചത് പോലെ: "എനിക്ക് അവകാശമില്ലാത്തത് പറയാൻ എനിക്ക് പാടില്ലാത്തതാണ്."
വിഗ്രഹങ്ങളും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. അതായത്, അവയ്ക്ക് അല്ലാഹു ജീവൻ നൽകുകയും, തങ്ങൾ ആരാധനയ്ക്ക് അർഹരല്ലെന്ന് അവ വെളിപ്പെടുത്തുകയും ചെയ്യും.
(വിവരമുള്ളവനെപ്പോലെ നിനക്ക് വിവരം തരാൻ മറ്റാരുമില്ല): അത് അല്ലാഹുവാകുന്നു. അതായത് അല്ലാഹുവിന്റെ സൃഷ്ടികളെക്കുറിച്ച് അല്ലാഹുവിനേക്കാൾ അറിവുള്ള മറ്റാരുമില്ല. അല്ലാഹുവിന്റെ പ്രവൃത്തിയെക്കുറിച്ച് അല്ലാഹുവിനെപ്പോലെ വിവരം തരാൻ ആർക്കും കഴിയില്ല.
الكتاب: تفسير الجلالين(1/555)
وَلَقَدْ هَمَّتْ بِهِ وَهَمَّ بِهَا لَوْلَا أَنْ رَأَى بُرْهَانَ رَبِّهِ كَذَلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ (24)
{وَلَقَدْ هَمَّتْ بِهِ} قَصَدَتْ مِنْهُ الْجِمَاع {وَهَمَّ بِهَا} قَصَدَ ذَلِكَ {لَوْلَا أَنْ رَأَى بُرْهَان ربه} قال بن عَبَّاس مُثِّلَ لَهُ يَعْقُوب فَضَرَبَ صَدْره فَخَرَجَتْ شَهْوَته مِنْ أَنَامِله وَجَوَاب لَوْلَا لَجَامَعَهَا {كَذَلِكَ} أَرَيْنَاهُ الْبُرْهَان {لِنَصْرِف عَنْهُ السُّوء} الْخِيَانَة {وَالْفَحْشَاء} الزنى {إنَّهُ مِنْ عِبَادنَا الْمُخْلِصِينَ} فِي الطَّاعَة وَفِي قِرَاءَة بِفَتْحِ اللَّام أَيْ الْمُخْتَارِينَ
الكتاب: تفسير الجلالين(1/306)
وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّى أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنْسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ وَاللَّهُ عَلِيمٌ حَكِيمٌ (52)
{وَمَا أَرْسَلْنَا مِنْ قَبْلك مِنْ رَسُول} هُوَ نَبِيّ أُمِرَ بِالتَّبْلِيغِ {وَلَا نَبِيّ} أَيْ لَمْ يُؤْمَر بِالتَّبْلِيغِ {إلَّا إذَا تَمَنَّى} قَرَأَ {أَلْقَى الشَّيْطَان فِي أَمْنِيَّته} قِرَاءَته مَا لَيْسَ مِنْ الْقُرْآن مِمَّا يَرْضَاهُ الْمُرْسَل إلَيْهِمْ وَقَدْ قَرَأَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي سُورَة النَّجْم بِمَجْلِسٍ مِنْ قُرَيْش بَعْد {أَفَرَأَيْتُمْ اللَّاتَ وَالْعُزَّى وَمَنَاة الثَّالِثَة الْأُخْرَى} بِإِلْقَاءِ الشَّيْطَان عَلَى لِسَانه مِنْ غَيْر عِلْمه صَلَّى اللَّه عَلَيْهِ وسلم به تلك العرانيق الْعُلَا وَإِنَّ شَفَاعَتهنَّ لَتُرْتَجَى فَفَرِحُوا بِذَلِكَ ثُمَّ أَخْبَرَهُ جِبْرِيل بِمَا أَلْقَاهُ الشَّيْطَان عَلَى لِسَانه مِنْ ذَلِكَ فَحَزِنَ فَسُلِّيَ بِهَذِهِ الْآيَة لِيَطْمَئِنّ {فَيَنْسَخ اللَّه} يُبْطِل {مَا يُلْقِي الشَّيْطَان ثُمَّ يُحْكِم اللَّه آيَاته} يُثَبِّتهَا {وَاَللَّه عَلِيم} بِإِلْقَاءِ الشَّيْطَان مَا ذُكِرَ {حَكِيم} فِي تَمْكِينه مِنْهُ بِفِعْلِ مَا يَشَاء
الكتاب: تفسير الجلالين(1/441)
وقوله ( وَلَوْ أَنَّهُمْ صَبَرُوا حَتَّى تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَهُمْ ) يقول تعالى ذكره: ولو أن هؤلاء الذين ينادونك يا محمد من وراء الحجرات صبروا فلم ينادوك حتى تخرج إليهم إذا خرجت, لكان خيرا لهم عند الله, لأن الله قد أمرهم بتوقيرك وتعظيمك, فهم بتركهم نداءك تاركون ما قد نهاهم الله عنه,( وَاللَّهُ غَفُورٌ رَحِيمٌ )
القول في تأويل قوله : وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا (64)
قال أبو جعفر: يعني بذلك جل ثناؤه: ولو أن هؤلاء المنافقين = الذين وصف صفتهم في هاتين الآيتين، الذين إذا دعوا إلى حكم الله وحكم رسوله صدّوا صدودًا =،" إذ ظلموا أنفسهم "، باكتسابهم إياها العظيم من الإثم في احتكامهم إلى الطاغوت، وصدودهم عن كتاب الله وسنة رسوله إذا دعوا إليها =" جاؤوك "، يا محمد، حين فعلو ما فعلوا من مصيرهم إلى الطاغوت راضين بحكمه دون حكمك، جاؤوك تائبين منيبين، فسألوا الله أن يصفح لهم عن عقوبة ذنبهم بتغطيته عليهم، وسأل لهم اللهَ رسولهُ صلى الله عليه وسلم مثل ذلك. وذلك هو معنى قوله: " فاستغفروا الله واستغفر لهم الرسول ".
تفسير الطبري
يَا مُحَمَّدُ حِينَ فَعَلُو مَا فَعَلُوا مِنْ مَصِيرِهِمْ إِلَى الطَّاغُوتِ رَاضِينَ بِحُكْمِهِ دُونَ حُكْمِكَ , جَاءُوكَ تَائِبِينَ مُنِيبِينَ , فَسَأَلُوا اللَّهَ أَنْ يَصْفَحَ لَهُمْ عَنْ عُقُوبَةِ ذَنْبِهِمْ بِتَغْطِيَتِهِ عَلَيْهِمْ , وَسَأَلَ لَهُمُ اللَّهَ رَسُولُهُ صَلَّى اللهُ عَلَيْهِ وَسَلَّمَ مِثْلَ ذَلِكَ. وَذَلِكَ هُوَ مَعْنَى قَوْلِهِ: {فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ}
الكتاب: تفسير الطبري (7/199)



