ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 3 February 2021

ഇബാദത്തു, ആരാധന, ദുആ, പ്രാർത്ഥന, ഇസ്തിഗാസ, ഇസ്തിആനത്തു, സഹായാർത്ഥന

ഇബാദത്തു  ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന

വിഷയം :
ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന 
عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانة 

ഒരു മുസ്ലിം സാധാരണയായി ഓരോ ദിവസവും ചുരുങ്ങിയത് 17 തവണ അവന്റെ നിസ്‌ക്കാരത്തിലെ ഫാതിഹ പാരായണത്തിൽ ഉരുവിടുന്ന വചനമാണ് 
'നിന്നെ( അല്ലാഹുവിനെ ) മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ (അല്ലാഹുവിനോട് ) മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന് സാമാന്യമായി അർത്ഥം വരുന്ന 
إيَّاكَ نَعْبد وإيَّاكَ نَسْتَعين
 എന്ന വചനം ആണ്  . ഈ വചനത്തിന്റെ വിശദീകരണമായി പ്രമുഖ തഫ്സീറുകളിൽ വന്ന വിവരണങ്ങൾ നാം അൽ കിതാബ് പഠന പരമ്പരയുടെ ആരംഭത്തിൽ ചർച്ച ചെയ്തിരുന്നു.ഈ ക്ലാസ്സ് റൂമിൽ  ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانة എന്നിവ സംബന്ധിച്ച് ഒരു പഠനം ആണ് ഉദ്ദേശിക്കുന്നത് .പഠനത്തിന് നാം ആദ്യമായി  തെരഞ്ഞെടുത്തിരിക്കുന്നത് പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040സൂറ അൽ മുഅ്മിന്‍/സൂറ അൽ ഗാഫിർ  60 - ആം ആയത്ത്/സൂക്തം  ആണ് .



ഭാഗം ഒന്ന് :
 ادْعُونِي أَسْتَجِبْ لَكُمْ
'നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം' എന്ന്  അല്ലാഹു പറഞ്ഞതിന്റെ ആശയം എന്താണ്?.

 സൂറ അൽ മുഅ്മിന്‍/സൂറ അൽ ഗാഫിർ  60 - ആം ആയത്ത്/സൂക്തം ചുവടെ ചേർക്കുന്നു :

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.

തഫ്സീർ ഇബ്നു കസീറിൽ നിന്ന് :
هَذَا مِنْ فَضْلِهِ ، تَبَارَكَ وَتَعَالَى ، وَكَرَمِهِ أَنَّهُ نَدَبَ عِبَادَهُ إِلَى دُعَائِهِ ، وَتَكَفَّلَ لَهُمْ بِالْإِجَابَةِ ، كَمَا كَانَ سُفْيَانُ الثَّوْرِيُّ يَقُولُ : يَا مَنْ أَحَبُّ عِبَادِهِ إِلَيْهِ مَنْ سَأَلَهُ فَأَكْثَرَ سُؤَالَهُ ، وَيَا مَنْ أَبْغَضُ عِبَادِهِ إِلَيْهِ مَنْ لَمْ يَسْأَلْهُ ، وَلَيْسَ كَذَلِكَ غَيْرُكَ يَا رَبِّ 

وَفِي هَذَا الْمَعْنَى يَقُولُ الشَّاعِرُ 

اللَّهُ يَغْضَبُ إِنْ تَرَكْتَ سُؤَالَهُ
 وَبُنَيُّ آدَمَ حِينَ يُسْأَلُ يَغْضَبُ


الكتاب: تفسير القرآن العظيم  (7/154)
ابن كثير القرشي (700 - 774هـ).
ആശയ സംഗ്രഹം : അല്ലാഹുവിന്റെ ഔദാര്യത്തിലും  മാന്യതയിലും പെട്ടതാണ് ഇത്. കാരണം ഇവിടെ അല്ലാഹു അവനോടു പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുകയും അവൻ  പ്രാർത്ഥനക്കു ഉത്തരം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സുഫ്‌യാനു സൗരി പ്രസ്താവിക്കുന്നു : അല്ലാഹുവിനു ഏറ്റവും പ്രിയങ്കരനായ ദാസൻ അവനോടു അധികമായി ചോദിക്കുന്നവൻ/ പ്രാർത്ഥിക്കുന്നവൻ ആണ്. അവന്റെ ദാസരിൽ അവനു ഏറ്റവും കോപമുള്ളതു അവനോടു ചോദിക്കാത്തവനോടാണ്. നിന്നെപ്പോലെ ആരും ഇല്ല എന്റെ നാഥാ ...   ഒരു കവിത ശ്രദ്ധിക്കൂ : 
                             
اللَّهُ يَغْضَبُ إِنْ تَرَكْتَ سُؤَالَهُ
 وَبُنَيُّ آدَمَ حِينَ يُسْأَلُ يَغْضَبُ
 അപേക്ഷ ഉപേക്ഷിച്ചാൽ അല്ലാഹു കോപിക്കും 
  മനുഷ്യ പുത്രനോ ചോദിച്ചാൽ കോപിക്കും .

وَقَالَ الْإِمَامُ أَحْمَدُ : حَدَّثَنَا أَبُو مُعَاوِيَةَ ، حَدَّثَنَا الْأَعْمَشُ ، عَنْ ذَرٍّ ، عَنْ يُسَيْعٍ الْكِنْدِيِّ ، عَنِ النُّعْمَانِ بْنِ بَشِيرٍ - رَضِيَ اللَّهُ عَنْهُ - قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " إِنَّ الدُّعَاءَ هُوَ الْعِبَادَةُ " ثُمَّ قَرَأَ : ( ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ )  
................................
عَنْ أَبِي هُرَيْرَةَ [ رَضِيَ اللَّهُ عَنْهُ ] قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لَمْ يَدْعُ اللَّهَ ، عَزَّ وَجَلَّ ، غَضِبَ عَلَيْهِ "
............................
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لَا يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ
الكتاب: تفسير القرآن العظيم  (7/154)
ابن كثير القرشي (700 - 774هـ).
 

        ഇമാം അഹ്മദ് (റ) നിവേദനം ചെയ്യുന്നു: നുഅ്മാൻ ബിൻ ബശീർ (റ) പ്രസ്താവിച്ചു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "തീർച്ചയായും പ്രാർത്ഥന തന്നെയാണ് ആരാധന." പിന്നീട് അവിടുന്ന് ഈ ഖുർആൻ വചനം ഓതി: "നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കുന്നതിനെ തൊട്ട് അഹങ്കാരം നടിക്കുന്നവർ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും." (സൂറത്ത് ഗാഫിർ: 60). 
         അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ആരാണോ അല്ലാഹുവിനോട് പ്രാർത്ഥിക്കാത്തത്, അവനോട് അല്ലാഹു കോപിക്കുന്നതാണ്."
         അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ആരാണോ അല്ലാഹുവിനോട് ചോദിക്കാത്തത് (പ്രാർത്ഥിക്കാത്തത്), അവനോട് അല്ലാഹു കോപിക്കുന്നതാണ്."
 
 ഈ ഹദീസിലൂടെ പ്രാർത്ഥനയും ആരാധനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:
  • പ്രാർത്ഥന ഒരു ആരാധനയാണ്: ഇസ്‌ലാമിക നിയമപ്രകാരം (ശരീഅത്ത്) സ്നേഹം, വിനയം, ഭയം എന്നിവ ഒത്തുചേരുന്ന അവസ്ഥയെയാണ് ആരാധന (ഇബാദത്ത്) എന്ന് വിളിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രകടനം പ്രാർത്ഥനയിലൂടെയാണ് സംഭവിക്കുന്നത്.

  • ചോദിക്കാതിരിക്കുന്നത് അഹങ്കാരം: അല്ലാഹുവിനോട് ചോദിക്കാതിരിക്കുന്നത് അവനെ ആരാധിക്കുന്നതിനോടുള്ള അഹങ്കാരമായാണ് ഖുർആൻ (40:60) സൂചിപ്പിക്കുന്നത്. ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെ ആശ്രയിക്കുന്നവനായിരിക്കണം.

  • അല്ലാഹുവിന്റെ ഔദാര്യം: മനുഷ്യർ അവരോട് ആരെങ്കിലും ചോദിക്കുന്നത് ഇഷ്ടപ്പെടാറില്ല, എന്നാൽ അല്ലാഹു തന്റെ അടിമകൾ അവനോട് ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു. ചോദിക്കാത്തവരോട് അവൻ കോപിക്കുന്നു എന്നത് അവന്റെ ഔദാര്യത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്.

തഫ്സീർ ത്വബരിയിൽ നിന്ന് :
وَقَوْلُهُ : ( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ) يَقُولُ - تَعَالَى ذِكْرُهُ  وَيَقُولُ رَبُّكُمْ أَيُّهَا النَّاسُ لَكُمُ ادْعُونِي : يَقُولُ : اعْبُدُونِي وَأَخْلِصُوا لِي الْعِبَادَةَ دُونَ مَنْ تَعْبُدُونَ مِنْ دُونِي مِنَ الْأَوْثَانِ وَالْأَصْنَامِ وَغَيْرِ ذَلِكَ ( أَسْتَجِبْ لَكُمْ ) يَقُولُ : أُجِبْ دُعَاءَكُمْ فَأَعْفُو عَنْكُمْ وَأَرْحَمُكُمْ 

 عَنِ ابْنِ عَبَّاسٍ قَوْلَهُ : ( ادْعُونِي أَسْتَجِبْ لَكُمْ ) يَقُولُ : وَحِّدُونِي أَغْفِرْ لَكُمْ  
تفسير الطبري  (21/406)
الطبري، أبو جعفر (224-310هـ ، 839 - 923م).
 
ആശയ സംഗ്രഹം : അല്ലാഹുവിന്റെ ഈ വചനം: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം." ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: "ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് പറയുന്നു: നിങ്ങൾ എന്നെ ആരാധിക്കുകയും എനിക്ക് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുകയും ചെയ്യുക. എനിക്ക് പുറമെ നിങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങൾക്കും ബിംബങ്ങൾക്കും മറ്റ് വസ്തുക്കൾക്കും ആരാധന നൽകാതിരിക്കുക. (ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം) എന്നതിനർത്ഥം: നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ ഉത്തരം നൽകുകയും നിങ്ങൾക്ക് മാപ്പ് നൽകുകയും നിങ്ങളോട് കരുണ കാണിക്കുകയും ചെയ്യും എന്നാണ്".
____________________________

തഫ്സീർ അൽ ബഗവിയിൽ നിന്ന് : 
( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ أَيِ : اعْبُدُونِي دُونَ غَيْرِي أُجِبْكُمْ وَأُثِبْكُمْ وَأَغْفِرْ لَكُمْ 
تفسير البغوي (7/156)
البغوي، أبو محمد (ت 516 هـ ).

ആശയ സംഗ്രഹം : 'നിങ്ങൾ എന്നോട് ദുആ ചെയ്യുക ' എന്നതിന്റെ ഉദ്ദേശ്യം , നിങ്ങൾ മറ്റെല്ലാം ഉപേക്ഷിച്ചു എനിയ്ക്കു മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യുകയും  നിങ്ങൾക്ക് പ്രതിഫലം നൽകുകയും  നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്.
_________________

തഫ്സീർ അൽ ഖുർതുബിയിൽ നിന്ന് : 

وَأَنَّ الْمَعْنَى : وَحِّدُونِي وَاعْبُدُونِي أَتَقَبَّلْ عِبَادَتَكُمْ وَأَغْفِرْ لَكُمْ . وَقِيلَ : هُوَ الذِّكْرُ وَالدُّعَاءُ وَالسُّؤَالُ . قَالَ أَنَسٌ : قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : لِيَسْأَلْ أَحَدُكُمْ رَبَّهُ حَاجَتَهُ كُلَّهَا حَتَّى يَسْأَلَهُ شِسْعَ نَعْلِهِ إِذَا انْقَطَعَ
تفسير القرطبي  (15/327)
القرطبي، شمس الدين (600 - 671هـ، 1204 - 1273م).
 
ആശയ സംഗ്രഹം : ഈ വചനത്തിന്റെ  ഉദ്ദേശ്യം , നിങ്ങൾ തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) അംഗീകരിച്ചു കൊണ്ട്  എനിയ്ക്കു  മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിച്ചാൽ ഞാൻ നിങ്ങളുടെ ആരാധന / ഇബാദത്ത് സ്വീകരിക്കുകയും  നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. തിർമുദി റിപ്പോർട്ട് ചെയ്ത ഒരു നബി വചനത്തിൽ ഇങ്ങിനെ കാണാം : നിങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യവും അല്ലാഹുവിനോട് ചോദിക്കൂ; നിങ്ങളുടെ ചെരുപ്പിന്റെ വാർ വേർപെട്ടാൽ അത് വരെ .
___________________

തഫ്സീർ റാസിയിൽ നിന്ന് : 
وَعِنْدِي فِيهِ وَجْهٌ آخَرُ وَهُوَ أَنَّهُ قَالَ : ( ادْعُونِي أَسْتَجِبْ لَكُمْ ) فَكُلُّ مَنْ دَعَا اللَّهَ وَفِي قَلْبِهِ ذَرَّةٌ مِنَ الِاعْتِمَادِ عَلَى مَالِهِ وَجَاهِهِ وَأَقَارِبِهِ وَأَصْدِقَائِهِ وَجِدِّهِ وَاجْتِهَادِهِ ، فَهُوَ فِي الْحَقِيقَةِ مَا دَعَا اللَّهَ إِلَّا بِاللِّسَانِ ، أَمَّا بِالْقَلْبِ فَإِنَّهُ مُعَوِّلٌ فِي تَحْصِيلِ ذَلِكَ الْمَطْلُوبِ عَلَى غَيْرِ اللَّهِ ، فَهَذَا الْإِنْسَانُ مَا دَعَا رَبَّهُ فِي وَقْتٍ ، أَمَّا إِذَا دَعَا فِي وَقْتٍ لَا يَبْقَى فِي الْقَلْبِ الْتِفَاتٌ إِلَى غَيْرِ اللَّهِ 
التفسير الكبير (27/528)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م). 
ഒരാൾ തന്റെ സമ്പത്ത് , പ്രശസ്തി / സ്ഥാനം, കുടുംബം ,കൂട്ടുകാർ,പരിശ്രമം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്മേൽ ഹൃദയത്തിൽ അണുമണി തൂക്കം ആശ്രയിച്ചു കൊണ്ടാണ് അലാഹുവിനോട് പ്രാത്ഥിച്ചതെങ്കിൽ , സത്യത്തിൽ അവൻ നാവു കൊണ്ടല്ലാതെ  അല്ലാഹുവിനോട് ദുആ ചെയ്തിട്ടില്ല.  കാരണം അവൻ തേടുന്ന കാര്യം ലഭിക്കുന്നതിന് അല്ലാഹുവല്ലാത്ത ഒരു സംഗതിയെ അവൻ മനസ്സിൽ കൊണ്ട് വരികയാണ്.  ആ വ്യക്തി ആ സമയത്തു അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്ന് പറയാവതല്ല.  അവൻ അല്ലാഹുവോട് പ്രാർത്ഥിച്ചതാണെങ്കിൽ അല്ലാഹു അല്ലാത്തതിലേക്കു അവന്റെ മനസ്സ് തിരിയുകയില്ലായിരുന്നു.

തഫ്സീർ അലൂസിയിൽ നിന്ന് :
 
 وَعَنِ الثَّوْرِيِّ أَنَّهُ قِيلَ لَهُ : ادْعُ اللَّهَ تَعَالَى فَقَالَ : إِنَّ تَرْكَ الذُّنُوبِ هُوَ الدُّعَاءُ يَعْنِي أَنَّ الدُّعَاءَ بِاللِّسَانِ تَرْجَمَةٌ عَنْ طَلَبِ الْبَاطِنِ وَأَنَّهُ إِنَّمَا يَصِحُّ لِصِحَّةِ التَّوَجُّهِ وَتَرْكِ الْمُخَالَفَةِ فَمِنْ تَرْكِ الذُّنُوبِ فَقَدْ سَأَلَ الْحَقَّ بِلِسَانِ الِاسْتِعْدَادِ وَهُوَ الدُّعَاءُ الَّذِي يَلْزَمُهُ الْإِجَابَةُ وَمَنْ لَا يَتْرُكُهَا فَلَيْسَ بِسَائِلٍ وَإِنْ دَعَاهُ سُبْحَانَهُ أَلْفَ مَرَّةٍ 
  تفسير الألوسي  (12/333)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).
 ആശയ സംഗ്രഹം : സൗരി പറയുന്നു : പാപങ്ങൾ ഉപേക്ഷിക്കലാണ് ദുആ. കാരണം ആന്തരികമായ തേട്ടത്തിന്റെ നാവു കൊണ്ടുള്ള ഭാഷാന്തരമാണത്. ദുആ ശരിയാവുന്നതു അല്ലാഹുവിനു ശരിയായ വിധത്തിൽ മുന്നിടുമ്പോഴും അല്ലാഹു കൽപ്പിച്ച സംഗതികൾക്കു വിരുദ്ധം പ്രവർത്തിക്കാതിരിക്കുമ്പോഴുമാണ്.  പാപങ്ങളിൽ നിന്ന് അകന്നു കൊണ്ട് തയ്യാറെടുപ്പിന്റേതായ ഒരു നാവോടു കൂടി അല്ലാഹുവിനോട് ചോദിക്കുമ്പോൾ അയാൾ സത്യത്തിൽ ചോദിച്ചവനായി/ പ്രാർത്ഥിച്ചവനായി. അപ്പോൾ നിർബന്ധമായും ദുആയ്ക്കു ഉത്തരം ലഭിക്കും. അങ്ങിനെ പാപങ്ങൾ ഒഴിവാക്കാതെ ആയിരം തവണ അല്ലാഹുവിനോട് ദുആ ചെയ്താലും അവൻ യഥാർത്ഥത്തിൽ ചോദിച്ചിട്ടില്ല.
____________
 
തഫ്സീറുൽ കശ്ശാഫിൽ നിന്ന് :

وَفى الْحَدِيثِ: "إِذَا شَغَلَ عَبْدِي طَاعَتِي عَنِ الدُّعَاءِ، أَعْطَيْتُهُ أَفْضَلَ مَا أُعْطِي السَّائِلِينَ" وَرَوَى النُّعْمَانُ بْنُ بَشِيرٍ رَضِيَ اللَّهُ عَنْهُ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "الدُّعَاءُ هُوَ الْعِبَادَةُ" وَقَرَأَ هَذِهِ الْآيَةَ. وَيَجُوزُ أَنْ يُرِيدَ الدُّعَاءَ وَالِاسْتِجَابَةَ عَلَى ظَاهِرِهِمَا، وَيُرِيدُ بِعِبَادَتِي: دُعَائِي; لِأَنَّ الدُّعَاءَ بَابٌ مِنَ الْعِبَادَةِ وَمِنْ أَفْضَلِ أَبْوَابِهَا، يُصَدِّقُهُ قَوْلُ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَفْضَلُ الْعِبَادَةِ الدُّعَاءُ
الكتاب: الكشاف عن حقائق غوامض التنزيل (4/175)
الزمخشري (467 - 538هـ ، 1074 - 1143م).
 മലയാളം വിവർത്തനം
  1. ഹദീസെ ഖുദ്‌സി: "പ്രവാചകൻ ﷺ പറഞ്ഞു: അല്ലാഹു അരുൾ ചെയ്യുന്നു: എന്റെ അടിമയെ അവന്റെ ആരാധനകൾ (അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കീഴ്പ്പെടലും) എന്നോട് ചോദിക്കുന്നതിൽ നിന്ന് വ്യാപൃതനാക്കിയാൽ (അതായത് ആവശ്യങ്ങൾ ചോദിക്കാൻ സമയം കിട്ടാത്ത വിധം അവൻ അല്ലാഹുവിനെ സ്മരിക്കുന്നതിൽ മുഴുകിയാൽ), ചോദിക്കുന്നവർക്ക് നൽകുന്നതിനേക്കാൾ ശ്രേഷ്ഠമായത് ഞാൻ അവന് നൽകുന്നതാണ്".

  2. നബിവചനം: നുഅ്മാൻ ബിൻ ബശീർ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "പ്രാർത്ഥന തന്നെയാണ് ആരാധന." തുടർന്ന് അവിടുന്ന് ഈ ഖുർആൻ വചനം ഓതുകയും ചെയ്തു (സൂറത്ത് ഗാഫിർ: 60).

  3. വ്യാഖ്യാനവും ഇബ്നു അബ്ബാസ് (റ) വിന്റെ വാക്കും: പ്രാർത്ഥനയെയും അതിനുള്ള ഉത്തരത്തെയും അവയുടെ പ്രത്യക്ഷ അർത്ഥത്തിൽ തന്നെ എടുക്കാവുന്നതാണ്. വചനത്തിൽ 'എന്റെ ആരാധന' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'എന്റെ പ്രാർത്ഥന' എന്നാണ്; കാരണം പ്രാർത്ഥന എന്നത് ആരാധനയുടെ ഒരു പ്രധാന കവാടമാണ്, അതിൽ ഏറ്റവും ശ്രേഷ്ഠമായതുമാണ്. ഇബ്നു അബ്ബാസ് (റ) പറഞ്ഞ വാക്ക് ഇതിനെ ശരിവെക്കുന്നു: "ഏറ്റവും ശ്രേഷ്ഠമായ ആരാധന പ്രാർത്ഥനയാകുന്നു".

___________________

തഫ്സീർ  ഇബ്നു റജബ് 
تفسير ابن رجب
عبد الرحمن بن رجب الحنبلي

وَفِي حَدِيثٍ آخَرَ خَرَّجَهُ الطَّبَرَانِيُّ مَرْفُوعًا: "مَنْ أُعْطِيَ الدُّعَاءَ، أُعْطِيَ الْإِجَابَةَ، لِأَنَّ اللَّهَ تَعَالَى يَقُولُ: ادْعُونِي أَسْتَجِبْ لَكُمْ "
 الكتاب: روائع التفسير (الجامع لتفسير الإمام ابن رجب الحنبلي) (2/231)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).

മറ്റൊരു ഹദീസിൽ ഇമാം ത്വബറാനി ഉദ്ധരിക്കുന്നു (ഇത് പ്രവാചകൻ ﷺ യിലേക്കോ സഹാബികളിലേക്കോ ചേർക്കപ്പെട്ടതാണ്): "ആർക്കാണോ പ്രാർത്ഥിക്കാനുള്ള (ദുആ) ഭാഗ്യം ലഭിച്ചത്, അവന് ഉത്തരവും (ഇജാബത്ത്) നൽകപ്പെട്ടിരിക്കുന്നു. കാരണം അല്ലാഹു പറയുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം".
..................
 عَنِ ابْنِ مَسْعُودٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ أُعْطِيَ أَرْبَعًا أُعْطِيَ أَرْبَعًا وَتَفْسِيرُ ذَلِكَ فِي كِتَابِ اللَّهِ ، مَنْ أُعْطِيَ الذِّكْرَ ذَكَرَهُ اللَّهُ ، لِأَنَّ اللَّهَ يَقُولُ : فَاذْكُرُونِي أَذْكُرْكُمْ ، وَمَنْ أُعْطِيَ الدُّعَاءَ أُعْطِيَ الْإِجَابَةَ ، لَأَنَّ اللَّهَ يَقُولُ : ادْعُونِي أَسْتَجِبْ لَكُمْ ، وَمَنْ أُعْطِيَ الشُّكْرَ أُعْطِيَ الزِّيَادَةَ ، لَأَنَّ اللَّهَ يَقُولُ : لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ، وَمَنْ أُعْطِيَ الِاسْتِغْفَارَ أُعْطِيَ الْمَغْفِرَةَ ، لَأَنَّ اللَّهَ يَقُولُ : اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا " 
ആശയ സംഗ്രഹം : ഇബ്നു മസ്ഊദു റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആർക്കെങ്കിലും നാല് കാര്യങ്ങൾക്കു അവസരം നല്കപ്പെട്ടാൽ അവനു മറ്റു നാല് കാര്യങ്ങൾ നൽകപ്പെടും .ഇതിന്റെ വിശദീകരണം അല്ലാഹുവിന്റെ കിതാബിലുണ്ട്. അല്ലാഹുവിനെ സ്മരിക്കാൻ തൗഫീഖ് നല്കപ്പെട്ടവനെ  അല്ലാഹു സ്മരിക്കും .കാരണം അല്ലാഹു പറയുന്നു : 
فَاذْكُرُونِي أَذْكُرْكُمْ 
(അൽ ബഖറ 152 - ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌). അല്ലാഹുവിനോട് ദുആ ചെയ്യാൻ തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു ഉത്തരം നൽകുന്നതാണ്. കാരണം അല്ലാഹു പറയുന്നു : 
ادْعُونِي أَسْتَجِبْ لَكُمْ
(സൂറ മുഅ്മിന്‍/അൽ ഗാഫിർ  60 -  നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം).അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാൻ  തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു അനുഗ്രഹങ്ങളിൽ വർദ്ധനവ് നൽകും.കാരണം അല്ലാഹു പറയുന്നു : 
لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ
''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌''( സൂറ ഇബ്‌റാഹീം 7 ).അല്ലാഹുവിനോട് പാപമോചനം തേടാൻ തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു അല്ലാഹു പാപമോചനം / മഗ്ഫിറത്തു നൽകും;കാരണം അല്ലാഹു പറയുന്നു : 
اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا
''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു''(സൂറ നൂഹ്  10 ).

തഫ്സീർ  ഇബ്നു റജബ് തുടരുന്നു :

وَمِنْ أَعْظَمِ شَرَائِطِهِ: حُضُورُ الْقَلْبِ، وَرَجَاءُ الْإِجَابَةِ مِنَ اللَّهِ، كَمَا خَرَّجَهُ التِّرْمِذِيُّ مِنْ حَدِيثِ أَبِي هُرَيْرَةَ عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: "ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، فَإِنَّ اللَّهَ لَا يَقْبَلُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ " 

وَفِي "الْمُسْنَدِ" عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -، قَالَ: "إِنَّ هَذِهِ الْقُلُوبَ أَوْعِيَةٌ لَبَعْضُهَا أَوْعَى مِنْ بَعْضٍ، فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ،  فَإِنَّ اللَّهَ لَا يَسْتَجِيبُ لِعَبْدٍ دُعَاءً مِنْ ظَهْرِ قَلْبٍ غَافِلٍ 

وَلِهَذَا نُهِيَ الْعَبْدُ أَنْ يَقُولَ فِي دُعَائِهِ: اللَّهُمَّ اغْفِرْ لِي إِنْ شِئْتَ، وَلَكِنْ لِيَعْزِمِ الْمَسْأَلَةَ، فَإِنَّ اللَّهَ لَا مُكْرِهَ لَهُ 
 الكتاب: روائع التفسير (الجامع لتفسير الإمام ابن رجب الحنبلي) (2/231)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).

ആശയ സംഗ്രഹം : 
         "പ്രാർത്ഥനയുടെ ഏറ്റവും വലിയ നിബന്ധനകളിൽ പെട്ടതാണ്: മനസ്സാന്നിധ്യം (ഹൃദയസാന്നിധ്യം) ഉണ്ടായിരിക്കുക എന്നതും, അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരിക്കുക എന്നതും. ഇമാം തിർമിദി അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞു: 'ഉത്തരം ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. തീർച്ചയായും അശ്രദ്ധവും വിനോദങ്ങളിൽ മുഴുകിയതുമായ ഒരു ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല.'"
         അബ്ദുല്ലാഹിബ്നു അംറ് (റ) വിൽ നിന്ന് നിവേദനം; പ്രവാചകൻ ﷺ പറഞ്ഞു: "തീർച്ചയായും ഈ ഹൃദയങ്ങൾ പാത്രങ്ങൾ പോലെയാണ്. അവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ഉൾക്കൊള്ളാൻ ശേഷിയുള്ളവയാണ് (കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുന്നവയാണ്). അതിനാൽ നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ (പ്രാർത്ഥിക്കുമ്പോൾ), ഉത്തരം ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ചോദിക്കുക. തീർച്ചയായും അശ്രദ്ധമായ ഹൃദയത്തോടു കൂടി ഒരു അടിമ നടത്തുന്ന പ്രാർത്ഥനയ്ക്ക് അല്ലാഹു ഉത്തരം നൽകുകയില്ല."
         "അതുകൊണ്ടാണ് പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നത് അടിമയോട് വിലക്കപ്പെട്ടിരിക്കുന്നത്: 'അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തു തരേണമേ.' മറിച്ച്, അവൻ പ്രാർത്ഥിക്കുമ്പോൾ ഉറച്ച തീരുമാനത്തോടും ബോധ്യത്തോടും കൂടി ചോദിക്കട്ടെ. കാരണം അല്ലാഹുവിനെ നിർബന്ധിക്കാൻ ആർക്കും സാധിക്കുകയില്ല."

وَقَالَ تَعَالَى: وَادْعُوهُ خَوْفًا وَطَمَعًا إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ 

 ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ
മലയാളം വിവർത്തനം
  1. സൂറത്ത് അൽ-അഅ്റാഫ്: 56

    "ഭയത്തോടും പ്രത്യാശയോടും (ആഗ്രഹത്തോടും) കൂടി നിങ്ങൾ അവനോട് പ്രാർത്ഥിക്കുക. തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സദ്‌വൃത്തരായ ആളുകൾക്ക് ഏറ്റവും അടുത്താകുന്നു."

  2. സൂറത്ത് അൽ-അഅ്റാഫ്: 55

    "നിങ്ങളുടെ രക്ഷിതാവിനോട് വിനയത്തോടും (താഴ്മയോടും) രഹസ്യമായും നിങ്ങൾ പ്രാർത്ഥിക്കുക. തീർച്ചയായും പരിധി ലംഘിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല."

    ഈ രണ്ട് വചനങ്ങളിലൂടെ പ്രാർത്ഥന സ്വീകരിക്കപ്പെടാൻ ആവശ്യമായ സുപ്രധാന കാര്യങ്ങളാണ് അല്ലാഹു പഠിപ്പിക്കുന്നത്:

    ഭയവും പ്രത്യാശയും (خَوْفًا وَطَمَعًا): പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും (നമ്മുടെ പാപങ്ങൾ കാരണം ഉത്തരം ലഭിക്കില്ലേ എന്ന പേടി), അതേസമയം അവന്റെ അളവറ്റ കാരുണ്യത്തിലുള്ള പ്രതീക്ഷയും (അവൻ ഉത്തരം നൽകും എന്ന ആഗ്രഹം) ഹൃദയത്തിൽ ഒരുപോലെ ഉണ്ടായിരിക്കണം.

    വിനയം (تَضَرُّعًا): അല്ലാഹുവിന് മുന്നിൽ താൻ ഒന്നുമല്ലെന്ന ബോധ്യത്തോടെയും, അങ്ങേയറ്റത്തെ താഴ്മയോടും കൂടിയാവണം പ്രാർത്ഥിക്കുന്നത്. അഹങ്കാരത്തോടെയുള്ള ചോദിക്കൽ അല്ലാഹുവിന് ഇഷ്ടമല്ല.

    രഹസ്യമായി പ്രാർത്ഥിക്കൽ (خُفْيَةً): പ്രാർത്ഥനകൾ ശബ്ദം താഴ്ത്തിയും രഹസ്യമായും നിർവ്വഹിക്കുന്നതാണ് ഉത്തമം. ഇത് ആത്മാർത്ഥത (ഇഖ്ലാസ്) വർദ്ധിപ്പിക്കുകയും ലോകമാന്യത ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. 


തഫ്സീർ ഇബ്നു അഥ്വിയ്യ
تفسير ابن عطية

وَقَوْلُهُ تَعَالَى: وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ آيَةُ تَفَضُّلٍ وَنِعْمَةٍ وَوَعْدٍ لِأُمَّةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْإِجَابَةِ عِنْدَ الدُّعَاءِ، وَهَذَا الْوَعْدُ مُقَيَّدٌ بِشَرْطِ الْمَشِيئَةِ لِمَنْ شَاءَ تَعَالَى، لَا أَنَّ الِاسْتِجَابَةَ عَلَيْهِ حَتْمٌ لِكُلِّ دَاعٍ، لَا سِيَّمَا لِمَنْ تَعَدَّى فِي دُعَائِهِ، فَقَدْ عَابَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُعَاءَ الَّذِي قَالَ: اللَّهُمَّ أَعْطِنِي الْقَصْرَ الْأَبْيَضَ الَّذِي عَنْ يَمِينِ الْجَنَّةِ
 الكتاب: المحرر الوجيز في تفسير الكتاب العزيز(4/566) 
ابن عطية (481 - 542 هـ = 1088 - 1148 م)

അല്ലാഹുവിന്റെ ഈ വചനം: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം." ഇത് മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹവും ഔദാര്യവുമാണ്; പ്രാർത്ഥിക്കുമ്പോൾ ഉത്തരം നൽകുമെന്ന വാഗ്ദാനവുമാണത്. എന്നാൽ, ഈ വാഗ്ദാനം അല്ലാഹുവിന്റെ ഇഷ്ടത്തിന് (മശീഅത്ത്) വിധേയമാണ്; അതായത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉത്തരം നൽകുന്നു. അല്ലാതെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഉത്തരം നൽകൽ അല്ലാഹുവിന്റെ മേൽ നിർബന്ധമായ ഒരു കാര്യവുമല്ല. പ്രത്യേകിച്ചും പ്രാർത്ഥനയിൽ അതിക്രമം കാണിക്കുന്നവരുടെ (പരിധി ലംഘിക്കുന്നവരുടെ) കാര്യത്തിൽ. സ്വർഗ്ഗത്തിന്റെ വലതുവശത്തുള്ള 'വെള്ള കൊട്ടാരം' എനിക്ക് നൽകേണമേ എന്ന് പ്രാർത്ഥിച്ച ഒരാളുടെ രീതിയെ പ്രവാചകൻ ﷺ ആക്ഷേപിക്കുകയുണ്ടായി.
 
സമുദായത്തിനുള്ള പ്രത്യേകത: മുൻപത്തെ സമുദായങ്ങൾക്ക് ലഭിക്കാത്ത വിധം, പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുമെന്ന ഈ വ്യക്തമായ വാഗ്ദാനം മുസ്ലിം ഉമ്മത്തിന് ലഭിച്ച വലിയൊരു അനുഗ്രഹമാണ്. 

സുനനു അബീ ദാവൂദ് 
سنن أبي داود
كتاب الطهارة
باب الْإِسْرَافِ فِي الْمَاءِ
വെള്ളം അമിതമായി ചെലവാക്കൽ സംബന്ധിച്ച് പറയുന്ന ബാബു 
حَدَّثَنَا مُوسَى بْنُ إِسْمَعِيلَ حَدَّثَنَا حَمَّادٌ حَدَّثَنَا سَعِيدٌ الْجُرَيْرِيُّ عَنْ أَبِي نَعَامَةَ أَنَّ عَبْدَ اللَّهِ بْنَ مُغَفَّلٍ سَمِعَ ابْنَهُ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ الْقَصْرَ الْأَبْيَضَ عَنْ يَمِينِ الْجَنَّةِ إِذَا دَخَلْتُهَا فَقَالَ أَيْ بُنَيَّ سَلْ اللَّهَ الْجَنَّةَ وَتَعَوَّذْ بِهِ مِنْ النَّارِ فَإِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّهُ سَيَكُونُ فِي هَذِهِ الْأُمَّةِ قَوْمٌ يَعْتَدُونَ فِي الطَّهُورِ وَالدُّعَاءِ

അബ്ദുല്ലാഹിബ്നു മുഗഫ്ഫൽ (റ) തന്റെ മകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത് കേൾക്കാനിടയായി: "അല്ലാഹുവേ, ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ അതിന്റെ വലതുവശത്തുള്ള വെള്ള കൊട്ടാരം എനിക്ക് നൽകേണമേ."

അപ്പോൾ അദ്ദേഹം (മകനോട്) പറഞ്ഞു: "എന്റെ പ്രിയ മകനേ, നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുക, നരകത്തിൽ നിന്ന് അവനോട് ശരണം തേടുകയും ചെയ്യുക. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: 'തീർച്ചയായും ഈ സമുദായത്തിൽ ശുദ്ധീകരണത്തിലും (വുളൂഅ്) പ്രാർത്ഥനയിലും പരിധി ലംഘിക്കുന്ന ഒരു വിഭാഗം വരാനിരിക്കുന്നുണ്ട്.'"



സയ്യിദ് ഖുതുബിന്റെ ഫീ ദിലാലിൽ ഖുർആൻ എന്ന തഫ്സീറിൽ നിന്ന് :

        وَالتَّوَجُّهُ إِلَى اللَّهِ بِالْعِبَادَةِ، وَدُعَاؤُهُ وَالتَّضَرُّعُ إِلَيْهِ، مِمَّا يَشْفِي الصُّدُورَ مِنَ الْكِبْرِ الَّذِي تَنْتَفِخُ بِهِ، فَيَدْعُوهَا إِلَى الْجِدَالِ فِي آيَاتِ اللَّهِ بِغَيْرِ حُجَّةٍ وَلَا بُرْهَانٍ. وَاللَّهُ - سُبْحَانَهُ - يَفْتَحُ لَنَا أَبْوَابَهُ لِنَتَوَجَّهَ إِلَيْهِ وَنَدْعُوَهُ، وَيُعْلِنُ لَنَا مَا كَتَبَهُ عَلَى نَفْسِهِ مِنَ الِاسْتِجَابَةِ لِمَنْ يَدْعُوهُ; وَيُنْذِرُ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِهِ بِمَا يَنْتَظِرُهُمْ مَنْ ذُلٍّ وَتَنْكِيسٍ فِي النَّارِ
الكتاب: في ظلال القرآن (5/3091)
سيد قطب (1324 - 1385هـ، 1906 - 1966م)).
         "ആരാധനയുമായി അല്ലാഹുവിലേക്ക് തിരിയുന്നതും, അവനോട് പ്രാർത്ഥിക്കുന്നതും, അവന് മുന്നിൽ വിനയാന്വിതനാകുന്നതും ഹൃദയങ്ങളിലെ അഹങ്കാരത്തെ (കിബ്ർ) സുഖപ്പെടുത്തുന്ന കാര്യങ്ങളാണ്. ആ അഹങ്കാരമാണ് ഹൃദയങ്ങളെ വീർപ്പിക്കുകയും, യാതൊരു തെളിവോ പ്രമാണമോ ഇല്ലാതെ അല്ലാഹുവിന്റെ വചനങ്ങളിൽ തർക്കിക്കാൻ അവയെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു - അവൻ എത്രയോ പരിശുദ്ധൻ - അവനിലേക്ക് തിരിയാനും അവനോട് പ്രാർത്ഥിക്കാനുമായി തന്റെ വാതിലുകൾ നമുക്കായി തുറന്നുതന്നിരിക്കുന്നു. തന്നെ വിളിച്ചു പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകുമെന്ന് അവൻ സ്വയം രേഖപ്പെടുത്തിയ (നിശ്ചയിച്ച) കാര്യം അവൻ നമുക്ക് പ്രഖ്യാപിച്ചു തരികയും ചെയ്തിരിക്കുന്നു. തന്റെ ആരാധനയെ തൊട്ട് (പ്രാർത്ഥനയെ തൊട്ട്) അഹങ്കാരം നടിക്കുന്നവർക്ക് നരകത്തിൽ കാത്തിരിക്കുന്ന നിന്ദ്യതയെയും അപമാനത്തെയും കുറിച്ച് അവൻ താക്കീത് നൽകുകയും ചെയ്യുന്നു."
അഹങ്കാരത്തിനുള്ള മരുന്ന്: പ്രാർത്ഥന എന്നത് ഒരാൾ തന്റെ നിസ്സഹായത അല്ലാഹുവിന് മുന്നിൽ സമ്മതിക്കലാണ്. ഇത് ഹൃദയത്തിൽ വളരുന്ന അഹങ്കാരത്തെ ഇല്ലാതാക്കുന്നു. അല്ലാഹുവിനോട് പ്രാർത്ഥിക്കാത്തവന്റെ ഹൃദയം അഹങ്കാരം കൊണ്ട് നിറയുകയും അവൻ സത്യത്തോട് തർക്കിക്കാൻ തുടങ്ങുകയും ചെയ്യുന്നു. 

وَلِلدُّعَاءِ أَدَبٌ لَا بُدَّ أَنْ يُرَاعَى. إِنَّهُ إِخْلَاصُ الْقَلْبِ لِلَّهِ. وَالثِّقَةُ بِالِاسْتِجَابَةِ مَعَ عَدَمِ اقْتِرَاحِ صُورَةٍ مُعَيَّنَةٍ لَهَا، أَوْ تَخْصِيصِ وَقْتٍ أَوْ ظَرْفٍ، فَهَذَا الِاقْتِرَاحُ لَيْسَ مِنْ أَدَبِ السُّؤَالِ. وَالِاعْتِقَادُ بِأَنَّ التَّوَجُّهَ لِلدُّعَاءِ تَوْفِيقٌ مِنَ اللَّهِ، وَالِاسْتِجَابَةُ فَضْلٌ آخَرُ. وَقَدْ كَانَ عُمَرُ - رَضِيَ اللَّهُ عَنْهُ - يَقُولُ: " أَنَا لَا أَحْمِلُ هَمَّ الْإِجَابَةِ إِنَّمَا أَحْمِلُ هَمَّ الدُّعَاءِ. فَإِذَا أُلْهِمْتَ الدُّعَاءَ كَانَتِ الْإِجَابَةُ مَعَهُ " وَهِيَ كَلِمَةُ الْقَلْبِ الْعَارِفِ، الَّذِي يُدْرِكُ أَنَّ اللَّهَ حِينَ يُقَدِّرُ الِاسْتِجَابَةَ يُقَدِّرُ مَعَهَا الدُّعَاءَ. فَهُمَا - حِينَ يُوَفِّقُ اللَّهُ - مُتَوَافِقَانِ مُتَطَابِقَانِ 
الكتاب: في ظلال القرآن (5/3091)
سيد قطب (1324 - 1385هـ، 1906 - 1966م)).

 
ആശയ സംഗ്രഹം : പ്രാർത്ഥനക്കു ചില മര്യാദകൾ /അദബുകൾ പാലിക്കേണ്ടതുണ്ട്. ഹൃദയ സാന്നിധ്യത്തോടെ ആത്മാർത്ഥമായി അല്ലാഹുവിനോട് ദുആ ചെയ്യണം/പ്രാർത്ഥിക്കണം. അല്ലാഹു ഉത്തരം നൽകും എന്ന ഉത്തമ വിശ്വാസം വേണം;  അതോടൊപ്പം അല്ലാഹു ഒരു നിശ്ചിത സമയത്തു ,ഒരു നിശ്ചിത രൂപത്തിൽ , ഒരു നിശ്ചിത സാഹചര്യത്തിൽ തന്നെ ഉത്തരം നൽകണമെന്ന നിർദേശം പ്രാർത്ഥനയിൽ വരാൻ പാടില്ല.  ഇങ്ങിനെ നിർദേശിക്കുന്നത് അല്ലാഹുവിനോടുള്ള തേട്ടത്തിന്റെ മര്യാദയല്ല.  അല്ലാഹുവിനോട് ദുആ ചെയ്യാൻ സാധിക്കുക എന്നത് തന്നെ ഒരു തൗഫീഖ് ആണ്; ദുആയ്ക്കു ഉത്തരം കിട്ടുക  എന്നത് മറ്റൊരു അനുഗ്രഹമാണ്.  ഉമർ റദിയള്ളാഹു അന്ഹു ഇങ്ങിനെ പറയാറുണ്ടായിരുന്നു :എന്റെ ദുആയ്ക്കു ഉത്തരം ലഭിക്കുമോ എന്ന കാര്യത്തിൽ എനിയ്ക്കു ആശങ്കയില്ല ;  അല്ലാഹുവിനോട് എനിക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുക എന്നതാണ് ഞാൻ പരിഗണിക്കുന്നത്.   എനിയ്ക്കു പ്രാർത്ഥിക്കാൻ തോന്നിയാൽ ഉത്തരവും അതിന്റെ കൂടെ ഉണ്ടാവും .(സയ്യിദ് ഖുതുബ് തുടരുന്നു ) :  ഇത് അല്ലാഹുവിനെ അറിഞ്ഞു മനസ്സിലാക്കിയ ഒരു ആരിഫിന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്; അല്ലാഹു ഉത്തരം നൽകാൻ കണക്കാക്കുമ്പോഴാണ് പ്രാർത്ഥിക്കാൻ കണക്കാക്കുന്നത് എന്നും പ്രാർത്ഥനയും ഉത്തരവും സമാന്തരങ്ങളാണ് എന്നും മനസ്സിലാക്കിയ ഹൃദയത്തിന്റെ വാക്കുകൾ.
__________________

കുറിപ്പ് : മുകളിൽ സയ്യിദ് ഖുതുബ് ഉദ്ധരിച്ച ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞതായി രേഖപ്പെടുത്തിയ അസറിന്റെ സനദ് / പരമ്പര പ്രസ്തുത തഫ്സീറിൽ കാണുന്നില്ല; എന്നാൽ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഇഖ്തി-ളാഉ സിറാത്തിൽ മുസ്തഖീം, ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ അൽ ജവാബുൽ കാഫി എന്നീ ഗ്രൻഥങ്ങളിൽ ഇത് പരാമർശിച്ചിട്ടുണ്ട്.പ്രസ്തുത ഗ്രൻഥങ്ങളിലും സനദ് /പരമ്പര രേഖപ്പെടുത്തിയതായി കാണുന്നില്ല.ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ അൽ ജവാബുൽ കാഫി കാണുക :

الدُّعَاءُ مِنْ أَقْوَى الْأَسْبَابِ 

وَحِينَئِذٍ فَالدُّعَاءُ مِنْ أَقْوَى الْأَسْبَابِ ، فَإِذَا قُدِّرَ وُقُوعُ الْمَدْعُوِّ بِهِ بِالدُّعَاءِ لَمْ يَصِحَّ أَنْ يُقَالَ : لَا فَائِدَةَ فِي الدُّعَاءِ ، كَمَا لَا يُقَالُ : لَا فَائِدَةَ فِي الْأَكْلِ وَالشُّرْبِ وَجَمِيعِ الْحَرَكَاتِ وَالْأَعْمَالِ ، وَلَيْسَ شَيْءٌ مِنَ الْأَسْبَابِ أَنْفَعَ مِنَ الدُّعَاءِ ، وَلَا أَبْلَغَ فِي حُصُولِ الْمَطْلُوبِ 
الكتاب: الجواب الكافي لمن سأل عن الدواء الشافي أو الداء والدواء(1/17)
ابن قيم الجوزية (691 -751هـ، 1292- 1350م).
ആശയ സംഗ്രഹം : "അതുകൊണ്ട് തന്നെ, പ്രാർത്ഥന എന്നത് ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഏറ്റവും ശക്തമായ കാരണങ്ങളിൽ (അസ്ബാബ്) പെട്ടതാണ്. പ്രാർത്ഥന വഴി ഒരു കാര്യം സംഭവിക്കണമെന്ന് (അല്ലാഹുവിനാൽ) നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാൽ, 'പിന്നെ പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം?' എന്ന് പറയുന്നത് ശരിയല്ല. ഭക്ഷണത്തിനും പാനീയത്തിനും മനുഷ്യന്റെ മറ്റെല്ലാ ചലനങ്ങൾക്കും പ്രവൃത്തികൾക്കും യാതൊരു പ്രയോജനവുമില്ല എന്ന് പറയാത്തതുപോലെയാണത്. ലക്ഷ്യപ്രാപ്തിക്ക് പ്രാർത്ഥനയേക്കാൾ ഉപകാരപ്രദമായോ ഫലപ്രദമായോ ഉള്ള മറ്റൊരു കാരണവും (അടിസ്ഥാനവും) ഇല്ല തന്നെ."

അൽ ജവാബുൽ കാഫി തുടരുന്നു :
عُمَرُ يَسْتَنْصِرُ بِالدُّعَاءِ 
ഉമർ റദിയല്ലാഹു അന്ഹു ദുആ മുഖേന സഹായം തേടുന്നു :
وَلَمَّا كَانَ الصَّحَابَةُ - رَضِيَ اللَّهُ عَنْهُمْ - أَعْلَمَ الْأُمَّةِ بِاللَّهِ وَرَسُولِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَأَفْقَهَهُمْ فِي دِينِهِ ، كَانُوا أَقْوَمَ بِهَذَا السَّبَبِ وَشُرُوطِهِ وَآدَابِهِ مِنْ غَيْرِهِمْ  

وَكَانَ عُمَرُ - رَضِيَ اللَّهُ عَنْهُ - يَسْتَنْصِرُ بِهِ عَلَى عَدُوِّهِ ، وَكَانَ أَعْظَمَ جُنْدَيْهِ ، وَكَانَ يَقُولُ لِأَصْحَابِهِ : لَسْتُمْ تُنْصَرُونَ بِكَثْرَةٍ ، وَإِنَّمَا تُنْصَرُونَ مِنَ السَّمَاءِ ، وَكَانَ يَقُولُ : إِنِّي لَا أَحْمِلُ هَمَّ الْإِجَابَةِ ، وَلَكِنْ هَمَّ الدُّعَاءِ ، فَإِذَا أُلْهِمْتُمُ الدُّعَاءَ ، فَإِنَّ الْإِجَابَةَ مَعَهُ ، وَأَخَذَ الشَّاعِرُ هَذَا الْمَعْنَى فَنَظَمَهُ فَقَالَ : 

لَوْ لَمْ تُرِدْ نَيْلَ مَا أَرْجُو وَأَطْلُبُهُ 

مِنْ جُودِ كَفَّيْكَ مَا عَلَّمْتَنِي الطَّلَبَا

فَمَنْ أُلْهِمَ الدُّعَاءَ فَقَدْ أُرِيدَ بِهِ الْإِجَابَةُ ، فَإِنَّ اللَّهَ سُبْحَانَهُ يَقُولُ : ادْعُونِي أَسْتَجِبْ لَكُمْ [ سُورَةُ غَافِرٍ : 60 ] وَقَالَ : وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ 
الكتاب: الجواب الكافي لمن سأل عن الدواء الشافي أو الداء والدواء(1/17)
ابن قيم الجوزية (691 -751هـ، 1292- 1350م).

സഹാബികൾ - അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ - അല്ലാഹുവിനെയും അവന്റെ റസൂലിനെയും കുറിച്ച് ഈ സമുദായത്തിൽ ഏറ്റവും അറിവുള്ളവരും ദീനിൽ ഏറ്റവും വലിയ പാണ്ഡിത്യമുള്ളവരും ആയതിനാൽ, മറ്റാരെക്കാളും പ്രാർത്ഥനയെന്ന ഈ മാർഗ്ഗത്തെയും (സബബ്) അതിന്റെ നിബന്ധനകളെയും മര്യാദകളെയും മുറുകെ പിടിച്ചവർ അവരായിരുന്നു.

ഉമർ (റ) ശത്രുക്കൾക്കെതിരെ സഹായം തേടിയിരുന്നത് പ്രാർത്ഥനയിലൂടെയായിരുന്നു; അദ്ദേഹത്തിന്റെ സൈന്യങ്ങളിലെ ഏറ്റവും വലിയ സൈന്യമായി അദ്ദേഹം പ്രാർത്ഥനയെ കണ്ടിരുന്നു. അദ്ദേഹം തന്റെ അനുചരന്മാരോട് പറയുമായിരുന്നു: 'നിങ്ങൾ വിജയിപ്പിക്കപ്പെടുന്നത് എണ്ണക്കൂടുതൽ കൊണ്ടല്ല, മറിച്ച് ആകാശത്തുനിന്നുള്ള (അല്ലാഹുവിന്റെ) സഹായം കൊണ്ടാണ്.' അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു: 'തീർച്ചയായും പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന കാര്യത്തിലല്ല ഞാൻ ഉത്കണ്ഠപ്പെടുന്നത്, മറിച്ച് പ്രാർത്ഥിക്കാൻ കഴിയുന്നതിനെക്കുറിച്ചാണ്. കാരണം നിങ്ങൾക്ക് പ്രാർത്ഥിക്കാൻ പ്രചോദനം (ഇൽഹാം) ലഭിച്ചുകഴിഞ്ഞാൽ തീർച്ചയായും അതിനോടൊപ്പം ഉത്തരവുമുണ്ട്.' ഒരു കവി ഈ ആശയം ഉൾക്കൊണ്ട് ഇപ്രകാരം പാടി:

(കവിതയുടെ തുടക്കം): 'ഞാൻ ആഗ്രഹിക്കുന്നതും തേടുന്നതുമായ കാര്യം എനിക്ക് നൽകാൻ നീ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെങ്കിൽ (എന്നെക്കൊണ്ട് പ്രാർത്ഥിപ്പിക്കുമായിരുന്നില്ല)...'"

"ഞാൻ ആഗ്രഹിക്കുന്നതും തേടുന്നതുമായ കാര്യം എനിക്ക് നൽകാൻ നീ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെങ്കിൽ, (അല്ലാഹുവേ) നിന്റെ ഔദാര്യത്താൽ നിന്നോട് ചോദിക്കാനുള്ള വഴി നീ എനിക്ക് പഠിപ്പിച്ചു തരുമായിരുന്നില്ല."

വിവരണം: "ആർക്കാണോ പ്രാർത്ഥിക്കാൻ പ്രചോദനം (ഇൽഹാം) ലഭിക്കുന്നത്, തീർച്ചയായും അവന് ഉത്തരം നൽകപ്പെടാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. കാരണം അല്ലാഹു ഇപ്രകാരം പറയുന്നു: 'നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം' (സൂറത്ത് ഗാഫിർ: 60). അല്ലാഹു വീണ്ടും പറയുന്നു: 'എന്റെ അടിമകൾ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ (നീ പറയുക:) തീർച്ചയായും ഞാൻ (അവർക്ക്) വളരെ അടുത്തുള്ളവനാകുന്നു. പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്.' (സൂറത്ത് അൽ-ബഖറ: 186)."

  
അൽ ബഖറയിലെ 186 -ആം  വചനം കാണുക : 

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ
താങ്കളോട് 
 എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.)  പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.


തഫ്സീറുൽ  ഖാസിമി  :

وَعَلَى الْوَجْهِ الثَّانِي: -وَهُوَ أَنَّ الْمُرَادَ بِالدُّعَاءِ السُّؤَالُ- اقْتَصَرَ كَثِيرٌ مِنَ الْمُفَسِّرِينَ. قَالَ المَهَايِمِيُّ : أَسْتَجِبْ لَكُمْ لِأَنَّ الدُّعَاءَ مِنَ الْعَبْدِ غَايَةٌ فِي التَّذَلُّلِ لِرَبِّهِ، وَهُوَ مَحْبُوبٌ لِرَبِّهِ. فَإِذَا أَتَى الْعَبْدُ بِمَحْبُوبِ الرَّبِّ عَظَّمَهُ بِالِاسْتِجَابَةِ، وَإِذَا لَمْ يَسْتَجِبْ لَهُ فِي الدُّنْيَا عَوَّضَهُ فِي الْآخِرَةِ، وَلِحُبِّهِ التَّذَلُّلَ أَمَرَ الْعِبَادَ بِالْعِبَادَةِ، فَإِنِ اسْتَكْبَرُوا كَانَ لَهُمْ غَايَةَ الْإِذْلَالِ
الكتاب: محاسن التأويل(8/316) 
جمال الدين القاسمي (1283 - 1332 هـ = 1866 - 1914 م)

ആശയ സംഗ്രഹം : അല്ലാഹുവിന്റെ ദാസൻ  അല്ലാഹുവിനോട് ദുആ / പ്രാർത്ഥന ചെയ്യുക എന്നാൽ അത് ദാസൻ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ കീഴ്വണക്കം കാണിക്കലാണ്അതാകട്ടെ അല്ലാഹുവിനു ഏറ്റവും പ്രിയങ്കരവുമാണ്.അപ്പോൾ ഏറ്റവും പ്രിയങ്കരമായതു ദാസൻ അല്ലാഹുവിനു സമർപ്പിക്കുമ്പോൾ അല്ലാഹു ദാസന്റെ  പ്രാർത്ഥനക്കു ഉത്തരം നൽകിക്കൊണ്ട് ദാസനെ ആദരിക്കുന്നു.ഇനി ഈ ദുനിയാവിൽ വച്ച് അല്ലാഹു ദാസന്റെ പ്രാർത്ഥനക്കു ഉത്തരം നൽകിയില്ലെങ്കിൽ പരലോകത്തു അല്ലാഹു അതിനു പകരം നൽകുന്നതാണ്.അല്ലാഹുവിനു ദാസൻ കീഴ്വണക്കം കാണിക്കുന്നത് അവനു പ്രിയങ്കരമായതിനാൽ അവൻ അവന്റെ  ദാസന്മാരോട് അവനു ഇബാദത്/ആരാധന ചെയ്യുവാൻ കൽപ്പിച്ചു.അവർ അവനു ഇബാദത് ചെയ്യാതെ അഹങ്കരിച്ചാൽ അവർക്കു ഏറ്റവും  നിന്ദ്യമായ അവസ്ഥ വന്നു ചേരും. 
......................

 ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ശിഷ്യൻ ഇമാം ബിഖാഇയുടെ തഫ്സീറിൽ നിന്ന് :

 وَقَالَ رَبُّكُمُ أَيِ: الْمُحْسِنُ إِلَيْكُمْ بِهِدَايَتِكُمْ وَوَعْدِكُمُ النُّصْرَةَ: ادْعُونِي أَيِ: اسْتَجِيبُوا لِي بِأَنْ تَعْبُدُونِي وَحْدِي فَتَسْأَلُونِي مَا وَعَدْتُكُمْ بِهِ مِنَ النُّصْرَةِ عَلَى وَجْهِ الْعِبَادَةِ، وَهَذَا مَعْنَى قَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ "الدُّعَاءُ هُوَ الْعِبَادَةُ" فَقَدْ حَصَرَ الدُّعَاءَ فِي الْعِبَادَةِ سَوَاءٌ كَانَتْ بِدُعَاءٍ أَوْ صَلَاةٍ أَوْ غَيْرِهِمَا، فَمَنْ كَانَ عَابِدًا خَاضِعًا لِلَّهِ تَعَالَى بِسُؤَالٍ أَوْ غَيْرِهِ كَانَتْ عِبَادَتُهُ دُعَاءً، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: "وَحِّدُونِي أَغْفِرْ لَكُمْ". وَعَنِ الثَّوْرِيِّ أَنَّهُ قِيلَ لَهُ: "ادْعُ، فَقَالَ: إِنَّ تَرْكَ الذُّنُوبِ هُوَ الدُّعَاءُ"
الكتاب: نظم الدرر في تناسب الآيات والسور (17/99)
البقاعي ، برهان الدين (809 - 885 هـ = 1406 - 1480 م).
 
ആശയ സംഗ്രഹം : ആയത്തിന്റെ താല്പര്യം ഇതാണ് : സന്മാർഗ്ഗ ദർശനം നൽകിക്കൊണ്ട് നിങ്ങൾക്ക് നന്മ ചെയ്യുകയും നിങ്ങൾക്ക് സഹായ വാഗ്ദാനം ചെയ്യുകയും ചെയ്ത നിങ്ങളുടെ നാഥൻ / റബ്ബ് നിങ്ങളോടു പറയുന്നു : നിങ്ങൾ എന്നെ മാത്രം ഇബാദത്/ ആരാധിച്ചു കൊണ്ട് എന്റെ വിളിക്കു ഉത്തരം നൽകുക.എന്നിട്ടു നിങ്ങൾ എനിയ്ക്കു ഇബാദത് /ആരാധന ചെയ്യാൻ നിങ്ങൾക്ക് എന്റെ സഹായം ലഭ്യമാകുന്നത്തിനായി എന്നോട് ചോദിക്കുക.ഇതാണ് ദുആ /പ്രാത്ഥന ഇബാദത്/ആരാധനയാണ് എന്ന നബി വചനം കൊണ്ടും അർത്ഥമാക്കുന്നത്.പ്രാർത്ഥന /ദുആ കൊണ്ടോ നിസ്ക്കാരം കൊണ്ടോ മറ്റു ആരാധനകൾ കൊണ്ടോ ഒക്കെയാണെങ്കിലും ദുആഇനെ ഇബാദത്തിൽ ആണ് എണ്ണിയിട്ടുള്ളത്/പരിഗണിച്ചിട്ടുള്ളത്.അല്ലാഹുവിനു മാത്രം  കീഴ്‌വണങ്ങുകയും അവനെ മാത്രം  ആരാധിക്കുകയും ചെയ്തു കൊണ്ട് അവനോടു ചോദിക്കുന്നവന്റെ ആരാധന /ഇബാദത് പ്രാർത്ഥന/ദുആ ആണ്......................
 
 
أَسْتَجِبْ أَيْ: أَوْجَدَ الْإِجَابَةَ إِيجَادًا عَظِيمًا كَأَنَّهُ مِمَّنْ يَطْلُبُ ذَلِكَ بِغَايَةِ الرَّغْبَةِ فِيهِ. لَكُمْ فِي الدُّنْيَا أَيْ: بِإِيجَادِ مَا دَعَوْتُمْ بِهِ، أَوْ كَشْفِ مِثْلِهِ مِنَ الضُّرِّ، أَوِ ادِّخَارِهِ فِي الْآخِرَةِ، لِيَظْهَرَ الْفَرْقُ بَيْنَ مَنْ لَهُ الدَّعْوَةُ وَمَنْ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلَا فِي الْآخِرَةِ، وَلَا تَتَّكِلُوا عَلَى مَا سَبَقَ بِهِ الْوَعْدُ فَتَتْرُكُوا الدُّعَاءَ فَتَتْرُكُوا الْعِبَادَةَ الَّتِي الدُّعَاءُ مُخُّهَا، فَكُلٌّ مُيَسَّرٌ  لِمَا خُلِقَ لَهُ،
 قَالَ الْقُشَيْرِيُّ، وَقِيلَ: الدُّعَاءُ مِفْتَاحُ الْإِجَابَةِ، وَأَسْنَانُهُ لُقْمَةُ الْحَلَالِ - انْتَهَى 
 الكتاب: نظم الدرر في تناسب الآيات والسور (17/99)
البقاعي ، برهان الدين (809 - 885 هـ = 1406 - 1480 م).
................
ആശയ സംഗ്രഹം :  'ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യും' എന്ന് അല്ലാഹു പറഞ്ഞതിന്റെ ആശയം  അങ്ങേയറ്റം ആഗ്രഹത്തോടു കൂടി അല്ലാഹുവിനോട് ചോദിക്കുന്നവർ ഉത്തരം കണ്ടെത്തും എന്നതാണ്; അതായത് നിങ്ങൾ എന്തിനാണോ എന്നോട് തേടിയത് അത് നിങ്ങൾക്ക് ഈ ദുനിയാവിൽ കിട്ടും ,അതല്ലെങ്കിൽ, ചിലപ്പോൾ,  നിങ്ങൾ ഏതൊരു ബുദ്ധിമുട്ടു നീങ്ങാനാണോ പ്രാർഥിച്ചത് അതിനു സമാനമായ ഒരു ബുദ്ധിമുട്ടു അല്ലാഹു നീക്കും . ചിലപ്പോൾ നിങ്ങൾക്ക് പരലോകത്തു ഒരു കരുതൽ ധനമായി ( പ്രോവിഡന്റ് ഫണ്ട് പോലെ ) ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ദുആഇനെ അല്ലാഹു മാറ്റി വച്ച് എന്നിരിക്കും. ഏതു അർത്ഥത്തിലും ദുആ ഇല്ലാത്തവനിൽ നിന്ന് വ്യത്യസ്തൻ തന്നെയാണ് ദുആ ഉള്ളവൻ. നിങ്ങൾ വാഗ്ദാനം മുൻകടന്നതിൽ ഭരമേല്പിച്ചു കൊണ്ട് പ്രാർത്ഥനയും അത് വഴി അല്ലാഹുവിനു മാത്രമായുള്ള ആരാധനയും നിങ്ങൾ ഉപേക്ഷിക്കരുത്.പ്രാര്ഥനയാകട്ടെ ആരാധനയുടെ മജ്ജയാണ്.
 
ഖുശൈരി പറയുന്നു : പ്രാർത്ഥന / ദുആ ഉത്തരം കിട്ടാനുള്ള താക്കോൽ ആണ് എന്ന് പറയപ്പെട്ടിട്ടുണ്ട്; ആ താക്കോലിന്റെ പല്ലുകൾ ഹലാലായ ഭക്ഷണവും.


ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
...........................
وَقَالَ الشَّيْخُ أَبُو الْقَاسِمِ الْقُشَيْرِيُّ فِي " شَرْحِ الْأَسْمَاءِ الْحُسْنَى " مَا مُلَخَّصُهُ جَاءَ الدُّعَاءُ فِي الْقُرْآنِ عَلَى وُجُوهٍ مِنْهَا الْعِبَادَةُ وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ وَمِنْهَا الِاسْتِغَاثَةُ وَادْعُوا شُهَدَاءَكُمْ ، وَمِنْهَا السُّؤَالُ ادْعُونِي أَسْتَجِبْ لَكُمْ ، وَمِنْهَا الْقَوْلُ دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَالنِّدَاءُ يَوْمَ يَدْعُوكُمْ ، وَالثَّنَاءُ قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَنَ . 
  ആശയ സംഗ്രഹം :  ശൈഖ്‌ അബുൽ ഖാസിം അൽ ഖുശൈരി അദ്ദേഹത്തിന്റെ ' ശറഹുൽ അസ്മാഇൽ ഹുസ്നാ'യിൽ പറയുന്നു : ദുആ എന്ന പദം ഖുർആനിൽ വിവിധ ആശയങ്ങളിൽ വന്നിട്ടുണ്ട്. 
 
1  ഇബാദത് / ആരാധന : ഉദാഹരണം :പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 010 യൂനുസ് 107:
وَلاَ تَدْعُ مِن دُونِ اللّهِ مَا لاَ يَنفَعُكَ وَلاَ يَضُرُّكَ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِينَ
അല്ലാഹുവിന്‌ പുറമെ നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌/യാതൊന്നിനെയും നീ ആരാധിക്കരുത് . നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.

2 . ഇസ്തിഗാസ / സഹായാർത്ഥന :  ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 അല്‍ ബഖറ 23 
وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءَكُم مِّن دُونِ اللَّهِ إِنْ كُنتُمْ صَادِقِينَ
    നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത ്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ).

3 .ചോദ്യം / അപേക്ഷ : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040 മുഅ്മിന്‍ 60 :
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 
    നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ അപേക്ഷിക്കൂ/'ചോദിക്കൂ  പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.

4 .ഖൗൽ /സംസാരം : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം  010 യൂനുസ് 10 ;
دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلاَمٌ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلّهِ رَبِّ الْعَالَمِينَ
 അതിനകത്ത്‌ അവരുടെ പ്രാര്‍ത്ഥന അല്ലാഹുവേ, നിനക്ക്‌ സ്തോത്രം എന്നായിരിക്കും. അതിനകത്ത്‌ അവര്‍ക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും.അവരുടെ പ്രാര്‍ത്ഥനയുടെ/സംസാരത്തിന്റെ  അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി എന്നായിരിക്കും.

5 . നിദാഉ / വിളി :  ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 52 :
  يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِن لَّبِثْتُمْ إِلاَّ قَلِيلاً
അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച്‌ കൊണ്ട്‌ നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. ( അതിന്നിടക്ക്‌ ) വളരെ കുറച്ച്‌ മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന്‌ നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.

6 . സനാഉ /പ്രശംസ : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 110 :
قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. (സനാഉ ചെയ്തു കൊള്ളുക /പ്രശംസിക്കുക)ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.
 ............................. 

സാമ്പത്തിക വിശുദ്ധി പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതിനുള്ള ഒരു സുപ്രധാന നിബന്ധനയാണ്.

ഫത്ഹുൽ ബാരി തുടരുന്നു :
             وَلَهَا شُرُوطٌ أُخْرَى مِنْهَا أَنْ يَكُونَ طَيِّبُ الْمَطْعَمِ وَالْمَلْبَسِ لِحَدِيثِ فَأَنَّى يُسْتَجَابُ لِذَلِكَ وَسَيَأْتِي بَعْدَ عِشْرِينَ بَابًا مِنْ  حَدِيثِ أَبِي هُرَيْرَةَ وَمِنْهَا أَلَّا يَكُونَ يَسْتَعْجِلُ لِحَدِيثِ يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَقُلْ دَعَوْتُ فَلَمْ يَسْتَجِبْ لِي أَخْرَجَهُ مَالِكٌ
 ആശയ സംഗ്രഹം : 
പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നവന്റെ ഭക്ഷണവും വസ്ത്രവും അനുവദനീയ മാർഗ്ഗത്തിൽ സമ്പാദിച്ചത് ആവണമെന്ന് നിബന്ധനയുണ്ട്; അതായത് സാമ്പത്തിക വിശുദ്ധി പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതിനുള്ള ഒരു സുപ്രധാന നിബന്ധനയാണ്. കൂടാതെ ഉത്തരം ലഭിക്കുന്നതിന് തിടുക്കം കാണിക്കാതിരിക്കുകയും വേണം. താഴെ ചേർത്ത രണ്ടു ഹദീസുകളിൽ നിയന് ഇക്കാര്യം വ്യക്തമാണ്.

സ്വഹീഹു മുസ്‌ലിം
كتاب الزكاة
باب قَبُولِ الصَّدَقَةِ مِنَ الْكَسْبِ الطَّيِّبِ وَتَرْبِيَتِهَا ‏‏
 عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ ‏{‏ يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ‏}‏ وَقَالَ ‏{‏ يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ‏}‏ ‏"‏ ‏.‏ ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
 അല്ലാഹു നല്ലവനാണ്/നന്മയാണ്; അവൻ നല്ലതല്ലാതെ സ്വീകരിക്കുകയില്ല.നിശ്ചയം അല്ലാഹു അവന്റെ മുർസലീങ്ങളോട് / ദൈവദൂതന്മാരോട് കൽപ്പിച്ചതെന്തോ അത്  സത്യ വിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു :
 يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ
''അല്ലയോ ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു''(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 023 അല്‍ മുഅ്മിനൂന്‍ 51 ).വീണ്ടും അല്ലാഹു പറഞ്ഞു : 
 يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ
''സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ നാം നല്‍കിയ വസ്തുക്കളില്‍ നിന്ന്‌ വിശിഷ്ടമായത്‌ ഭക്ഷിച്ചു കൊള്ളുക'(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 172   പിന്നീട്  തിരു നബി,മുടിയൊക്കെ പാറിപ്പറന്നു പൊടി പിടിച്ചു ദീർഘ യാത്ര ചെയ്യുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് പരാമർശിച്ചു.അയാൾ തന്റെ കൈകൾ മേലോട്ട് ഉയർത്തി പ്രാർത്ഥിക്കുന്നു : 'റബ്ബേ ... റബ്ബേ....' എന്ന് .അയാളുടെ ഭക്ഷണം നിഷിദ്ധമാന്  (നിഷിദ്ധ മാർഗ്ഗത്തിൽ സമ്പാദിച്ചത് ), അയാളുടെ പാനീയം  നിഷിദ്ധമാണ്,അയാളുടെ വസ്ത്രം നിഷിദ്ധമാണ്,അയാളുടെ ശരീരം പോഷണം നൽകപ്പെട്ടത് ഹറാമിന്റെ വഴിയിലൂടെയാണ്.പിന്നെ എങ്ങിനെയാണ് അയാൾക്ക് അല്ലാഹു ഉത്തരം ചെയ്യുക ? 

മറ്റൊരു ഹദീസ് കാണുക :

സ്വഹീഹുൽ ബുഖാരി 
صحيح البخاري
كتاب الدعوات
 بَاب يُسْتَجَابُ لِلْعَبْدِ مَا لَمْ يَعْجَلْ 
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ يَقُولُ دَعَوْتُ فَلَمْ يُسْتَجَبْ لِي
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ഞാൻ പ്രാർത്ഥിച്ചു; പക്ഷെ എനിക്ക് ഉത്തരം നല്കപ്പെട്ടില്ല എന്ന് പറഞ്ഞു നിങ്ങൾ തിടുക്കം കാണിച്ചില്ലെങ്കിൽ അല്ലാഹു നിങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം നൽകും.
................

ഇലാഹാണെന്ന് വിശ്വസിക്കാതെ അല്ലാഹു അല്ലാത്തവർക്ക് ആരാധന അർപ്പിച്ചാലും കുഫ്ർ തന്നെയാണെന്ന് ഇമാം റാസി റഹിമഹുല്ലാഹ്
 
(ഇമാം റാസി (റ ) യുടെ തഫ്സീറുൽ കബീർ : സൂറത്തുൽ അഅ്റാഫ് 138-ന്റെ വ്യാഖ്യാനത്തിൽ നിന്ന്) :

أَجْمَعَ كُلُّ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ عَلَى أَنَّ عِبَادَةَ غَيْرِ اللَّهِ تَعَالَى كُفْرٌ سَوَاءٌ اعْتَقَدَ فِي ذَلِكَ الْغَيْرِ كَوْنَهُ إِلَهًا لِلْعَالَمِ أَوِ اعْتَقَدُوا فِيهِ أَنَّ عِبَادَتَهُ تُقَرِّبُهُمْ إِلَى اللَّهِ تَعَالَى لِأَنَّ الْعِبَادَةَ نِهَايَةُ التَّعْظِيمِ وَنِهَايَةُ التَّعْظِيمِ لَا تَلِيقُ إِلَّا بِمَنْ يَصْدُرُ عَنْهُ نِهَايَةُ الْإِنْعَامِ وَالْإِكْرَامِ
 الكتاب:  التفسير الكبير (14/350)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).

"എല്ലാ പ്രവാചകന്മാരും (അലൈഹിമുസ്സലാം) ഏകോപിച്ച അഭിപ്രായമാണിത്: അല്ലാഹു അല്ലാത്തവർക്ക് ആരാധന നൽകുക എന്നത് സത്യനിഷേധമാണ് (കുഫ്‌ർ). ആ വ്യക്തിയോ വസ്തുവോ ലോകത്തിന്റെ ദൈവമാണെന്ന് ഒരാൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, അതല്ലെങ്കിൽ ഇതിനെ ആരാധിക്കുന്നത് അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കും (ശുപാർശ ചെയ്യും) എന്ന് കരുതിയാലും അത് കുഫ്‌ർ തന്നെയാണ്. കാരണം, ആരാധന എന്നത് ബഹുമാനത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയാണ്. ആ അങ്ങേയറ്റത്തെ ബഹുമാനം, ആരിൽ നിന്നാണോ അങ്ങേയറ്റത്തെ അനുഗ്രഹങ്ങളും ഔദാര്യങ്ങളും (നമുക്ക്) ലഭിക്കുന്നത്, അവന് (അല്ലാഹുവിന്) മാത്രമേ അനുയോജ്യമാവുകയുള്ളൂ."