എന്നാല്‍ കേരളത്തിന് പുറത്ത് ഈ മുസ്ലിയാക്കന്മാരുടെ അതേ ആദര്‍ശമുള്ള ഒരു സ്ഥലത്തും ഇത് ഹറാമായ താണ് എന്ന് പറയുന്നില്ല . കേരളത്തില്‍ തന്നെ സമസ്തക്കാര്‍ കോഴിക്കോട് മീഞ്ചന്തയില്‍ സുന്നഹദോസ് കൂടി പാസ്സാക്കിയ മീഞ്ചന്ത പ്രമേയം വരുന്നത് വരെ ഇത് ഹറാമില്ലായിരുന്നു.
- ദല്‍ഹിയിലെ ജുമാ മസ്ജിദ് തുടങ്ങി ഇന്ത്യയിലെ പതിനായിരക്കണക്കിന് മസ്ജിദ് കളില്‍ ഉര്‍ദുവില്‍ ആണ് ഖുതുബകള്‍ നടക്കുന്നത് ..
- സമസ്ത സുന്നികള്‍ സിയാറത്ത് പോകുന്ന തമിഴ്നാട്ടിലെ നാഗൂരില്‍ തമിഴ് ലാണ് ഖുതുബ.
- മലേഷ്യ ഇന്തോനേഷ്യ , പാകിസ്ത്താന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ തുര്‍ക്കി റഷ്യ ചെച്നിയ ജോര്‍ജ്ജിയ ചൈന ++++ എല്ലാ നാടുകളിലും അവരവരുടെ നാട്ടിലെ ഭാഷകളില്‍ ഖുതുബകള്‍ നടത്താറുണ്ട് .
- മമ്പുറം സയ്യിദ് അലവി തങ്ങളുടെ പേരക്കുട്ടി സയ്യിദ് ഫളല്‍നെ ഇറാനിലെ ഖുറാസാനിലെക്ക് ബ്രിട്ടീഷുകാര്‍ നാട് കടത്തിയത് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന ഖുതുബകള്‍ നടത്തി ജനങ്ങളെ ഇളക്കി വിട്ടു എന്ന കുറ്റം ആരോപിച്ചായിരുന്നു .. നബാത്തി ഖുതുബകള്‍ കേട്ടാല്‍ ആരെങ്കിലും ഇളകുമോ ..?അപ്പോള്‍ അദ്ദേഹവും മലയാളത്തില്‍ ആയിരുന്നു ഖുതുബകള്‍ നടത്തിയിരുന്നത്.
- കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ 1996വരെ മലയാളത്തില്‍ ഖുതുബകള്‍ നടത്തി. പിന്നീട് സമസ്ഥക്കാര്‍ മഹല്ല് ഭരണം പിടിച്ചപ്പോള്‍ അറബിയില്‍ ആക്കി.
- സമസ്തയുടെ പ്രസിടണ്ട് മാര്‍ വരെ മലയാളത്തില്‍ ഖുതുബ നടത്തിയിരുന്ന നാടാണ് കേരളം . ഇന്നും മഞ്ചേരിയിലെ വലിയ ജുമുഅത്ത് പള്ളിയില്‍ മാതൃഭാഷയില്‍ ആണ് ഖുതുബ . ഇന്നും ഇതുപോലെ മലയാളത്തില്‍ ജുമുഅ ഖുതുബ നടത്തുന്ന സമസ്ത സുന്നി മഹല്ലുകള്‍ കേരളത്തില്‍ തന്നെ ധാരാളം ഉണ്ട്.
പ്രവാചകന്‍ (സ) യുടെ ഖുതുബ:
- നബി (സ)യുടെ ഒരൊറ്റ ഖുതുബയും പൂര്‍ണരൂപത്തില്‍, ഇതാണ് നിങ്ങള്‍ വെള്ളിയാഴ്ച ഖുതുബയില്‍ ഒതേണ്ടത് എന്ന് പറഞ്ഞുകൊണ്ട് നബി (സ) പഠിപ്പിച്ചിട്ടില്ല.
- നബി (സ)യുടെ ഖുതുബകള്‍ വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഓതിക്കൊണ്ട് ജനങ്ങള്‍ക്ക് ദീന്‍ പഠിപ്പിച്ചു കൊടുക്കുന്ന വഅളായിരുന്നു.
- ഇന്ന് മുസ്ലിയാക്കന്മാര്‍ നടത്തുന്നത് "നെല്ലിക്കുത്ത് ഇസ്മായീല്‍ എന്ന ഖുറാഫി മുസ്ലിയാര്‍ എഴുതിയ ഖുതുബ ക്കിതാബിലേയോ, ഇബ്നു നബാതുൽ മിസ്രിയുടെ നബാത്തി എന്ന മൊല്ലാക്ക എഴുതിയ നബാത്തി ഖുതുബയിലേയോ, ലേഖനങ്ങള്‍ ആണ്. അത് നബി (സ) പടിപ്പിച്ചതല്ല.
- പല നാടന്മാരും കരുതുന്നത് നബി (സ) പഠിപ്പിച്ച ഖുതുബകളാണ് മുസ്ലിയാര്‍ കിതാബും മരവാളും കയ്യില്‍ പിടിച്ചുകൊണ്ട് ഓതുന്നത് എന്നാണ് പക്ഷെ ഈ ഖുതുബകള്‍ക്ക് പ്രവാചക ഖുതുബയുമായി ഒരു ബന്തവും ഇല്ല.
- നബി (സ) ഖുതുബയില്‍ വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഓതിക്കൊണ്ട് ജനങ്ങള്‍ക്ക് അത് വിശദീകരിച്ചു കൊടുത്ത്കൊ ണ്ട് വഅള് പറയുമായിരുന്നു.
നബി(സ)യുടെയും ഖലീഫമാരുടെയും ഖുത്ബ സന്ദർഭോചിതമായിരുന്നു. പ്രവാചകൻ പ്രസംഗിക്കുമ്പോൾ കണ്ണുകൾ ചുവ ക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നതായി മുസ്ലീം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. നബി(സ)യുടെ ഖുത്ബ പകർത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാർ ചെയ്തത്. ഉമർ(റ) ഖുത്ബക്കിടയിൽ ഉസ്മാൻ(റ)വിനോട് വൈകിയെത്തിയതിന്റെ കാരണം അന്വേഷിച്ച സംഭവം (ബുഖാരി, മുസ്ലീം), അലി(റ)വിനോട് ഖുത്ബക്കിടയിൽ സ്വത്തവകാശത്തെക്കുറിച്ച് ചോദിച്ച സംഭവം (ഇത് മിമ്പറിലെ മസ്അല എന്ന് അറിയപ്പെടു ന്നു)...
وَقَوْله : ( يَقْرَأ الْقُرْآن وَيُذَكِّر النَّاس ) فِيهِ دَلِيل لِلشَّافِعِيِّ فِي أَنَّهُ يُشْتَرَط فِي الْخُطْبَة الْوَعْظ وَالْقُرْآن . قَالَ الشَّافِعِيّ : لَا يَصِحّ الْخُطْبَتَانِ إِلَّا بِحَمْدِ اللَّه تَعَالَى وَالصَّلَاة عَلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِيهِمَا وَالْوَعْظ . وَهَذِهِ الثَّلَاثَة وَاجِبَات فِي الْخُطْبَتَيْنِ , وَتَجِب قِرَاءَة آيَة مِنْ الْقُرْآن فِي إِحْدَاهُمَا عَلَى الْأَصَحّ , وَيَجِب الدُّعَاء لِلْمُؤْمِنِينَ فِي الثَّانِيَة عَلَى الْأَصَحّ , وَقَالَ مَالِك وَأَبُو حَنِيفَة وَالْجُمْهُور : يَكْفِي مِنْ الْخُطْبَة مَا يَقَع عَلَيْهِ الِاسْم , وَقَالَ أَبُو حَنِيفَة وَأَبُو يُوسُف , وَمَالِك فِي رِوَايَة عَنْهُ : يَكْفِي تَحْمِيدَة أَوْ تَسْبِيحَة أَوْ تَهْلِيلَة وَهَذَا ضَعِيف لِأَنَّهُ لَا يُسَمَّى خُطْبَة , وَلَا يَحْصُل بِهِ مَقْصُودهَا مَعَ مُخَالَفَته مَا ثَبَتَ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ .
الكتاب: المنهاج شرح صحيح مسلم بن الحجاج (6/150)
النووي، أبو زكريا (631 - 676هـ، 1234- 1278م).
"(അദ്ദേഹം ഖുർആൻ പാരായണം ചെയ്യുകയും ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു)" എന്ന പ്രയോഗം, ഖുതുബയിൽ സദുപദേശവും (വഅ്ള്) ഖുർആൻ പാരായണവും നിബന്ധനയാണെന്ന ഇമാം ഷാഫി (റ) യുടെ വീക്ഷണത്തിന് തെളിവാണ്.
ഇമാം ഷാഫി (റ) പറഞ്ഞു: രണ്ട് ഖുതുബകളിലും താഴെ പറയുന്നവ ഉണ്ടെങ്കിൽ മാത്രമേ അവ ശരിയാവുകയുള്ളൂ:
അല്ലാഹുവിനെ സ്തുതിക്കൽ (ഹംദ്).
നബി ﷺ യുടെ മേലുള്ള സ്വലാത്ത്.
സദുപദേശം (വഅ്ള്). രണ്ട് ഖുതുബകളിലും ഈ മൂന്ന് കാര്യങ്ങൾ നിർബന്ധമാണ് (വാജിബ്). കൂടാതെ:
രണ്ട് ഖുതുബകളിൽ ഏതെങ്കിലും ഒന്നിൽ ഖുർആനിൽ നിന്നുള്ള ഒരു ആയത്ത് ഓതൽ നിർബന്ധമാണ് (കൂടുതൽ പ്രബലമായ അഭിപ്രായപ്രകാരം).
രണ്ടാമത്തെ ഖുതുബയിൽ സത്യവിശ്വാസികൾക്ക് വേണ്ടി ദുആ ചെയ്യലും നിർബന്ധമാണ്.
മറ്റ് പണ്ഡിതന്മാരുടെ വീക്ഷണം: ഇമാം മാലിക്, ഇമാം അബൂഹനീഫ എന്നിവരും ഭൂരിഭാഗം പണ്ഡിതന്മാരും (ജുമ്ഹൂർ) അഭിപ്രായപ്പെടുന്നത്, 'ഖുതുബ' എന്ന് പേര് പറയാവുന്ന എന്ത് കാര്യവും മതിയാകും എന്നാണ്. ഇമാം അബൂഹനീഫ, അബൂയൂസുഫ് എന്നിവരും മാലിക്കി മദ്‌ഹബിലെ ഒരു നിവേദനപ്രകാരവും: ഒരു 'അൽഹംദുലില്ലാഹ്' എന്നോ, 'സുബ്ഹാനള്ളാഹ്' എന്നോ, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നോ ചൊല്ലിയാൽ പോലും ഖുതുബയായി പരിഗണിക്കപ്പെടും.
ഇമാം നവവിയുടെ നിരീക്ഷണം: എന്നാൽ ഈ അവസാനത്തെ അഭിപ്രായം ദുർബലമാണ്. കാരണം അതിനെ ഒരു 'പ്രസംഗം' (ഖുതുബ) എന്ന് വിളിക്കാൻ കഴിയില്ല. ഖുതുബയുടെ ലക്ഷ്യം അതുകൊണ്ട് പൂർത്തിയാകുന്നില്ല എന്ന് മാത്രമല്ല, നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട ചര്യയ്ക്ക് അത് വിരുദ്ധവുമാണ്.
الكتاب: المجموع شرح المهذب (4/522)
النووي، أبو زكريا (631 - 676هـ، 1234- 1278م).
الكتاب: جامع البيان في تأويل القرآن (23/384)
الكتاب: تحفة المحتاج في شرح المنهاج (2/450)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
شمس الدين الرملي (919 - 1004 هـ = 1513 - 1596 م)
بِأَنَّ الْمَقْصُودَ مِنْهَا هُنَا التَّذْكِيرُ بِمُهِمَّاتِ الْمَصَالِحِ الشَّرْعِيَّةِ حَتَّى لَا تُنْسَى فَوَجَبَ ذَلِكَ فِي كُلِّ جُمُعَةٍ ؛ لِأَنَّ مَا هُوَ مُكَرَّرٌ كَذَلِكَ لَا يُنْسَى غَالِبًا
الكتاب: تحفة المحتاج في شرح المنهاج (2/444)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
الكتاب: حاشيتا قليوبي وعميرة ( ٣٢٢/١ )
القليوبي (000 - 1069 هـ = 000 - 1659 م)
"നിശ്ചയമായും ഖുതുബ എന്നത് ഒരു ഓർമ്മപ്പെടുത്തൽ (തദ്‌കീർ) മാത്രമാകുന്നു."(അൽ ഉമ്മ് 1/203)
ഇമാം നവവിؒ പറയുന്നു:
"ഖുതുബയുടെ ലക്ഷ്യം സദുപദേശമാണ് (വഅ്ള്); 'അൽ-ഇംലാഇ'ൽ അദ്ദേഹത്തിന്റെ (ഇമാം ഷാഫി) പാഠം ഇപ്രകാരമാണ്." (ശറഹുൽ മുഹദ്ദബ് 4/521)
ഇമാം നവവിؒ പറയുന്നു.
"അനേകം അർത്ഥങ്ങൾ വരുന്ന പദങ്ങൾ (كلمات مشتركة), സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത പ്രയോഗങ്ങൾ (بعيدة عن الأفهام), കേൾവിക്കാരുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിഷയങ്ങൾ എന്നിവ ഖുതുബയിൽ ഉപയോഗിക്കൽ കറാഹത്താണ് (അഭികാമ്യമല്ല)."(ശറഹുൽ മുഹദ്ദബ് 4/528)
"ഖുതുബ മനസ്സിലാക്കാൻ എളുപ്പമുള്ളതായിരിക്കൽ സുന്നത്താണ്. അതായത്, ആളുകൾക്ക് വേഗത്തിൽ ഗ്രഹിക്കാൻ കഴിയുന്ന ലളിതമായ ശൈലിയിലായിരിക്കണം അത്. അപരിചിതവും (ഗരീബ്) പരുക്കൻ പദങ്ങൾ നിറഞ്ഞതുമായ (വഹ്ശിയ്യ) പ്രയോഗങ്ങൾ അതിൽ ഉണ്ടാകാൻ പാടില്ല. കാരണം, അത്തരമൊരു ശൈലിയിൽ നിന്ന് ഭൂരിഭാഗം ആളുകൾക്കും യാതൊരു ഉപകാരവും ലഭിക്കുകയില്ല." (മഹല്ലി 1/287)
ഒരാൾ പേർഷ്യൻ ഭാഷയിൽ (ഫാർസി) ഖുതുബ ഓതിയാലും ഇമാം അബൂഹനീഫയുടെ അഭിപ്രായത്തിൽ ഏത് സാഹചര്യത്തിലും അത് അനുവദനീയമാണ്.
ബിശ്ർ എന്നവർ അബൂ യൂസുഫിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: ഒരാൾക്ക് അറബി ഭാഷ നന്നായി അറിയാമെങ്കിലും അദ്ദേഹം പേർഷ്യൻ ഭാഷയിൽ ഖുതുബ ഓതിയാൽ, ആ ഖുതുബയിൽ അല്ലാഹുവിനെ സ്മരിക്കുന്ന (ദിക്ർ) ഭാഗമെങ്കിലും അറബിയിലായാൽ മാത്രമേ അത് മതിയാവുകയുള്ളൂ എന്ന് അദ്ദേഹം (അബൂ യൂസുഫ്) കരുതിയിരുന്നു. എന്നാൽ ഖുതുബയിൽ 'അല്ലാഹുവിനെ സ്മരിക്കുക' (ദിക്ർ) എന്നത് മാത്രം മതിയാകുമെന്നും അതിലധികം ഉള്ളവ പുണ്യമാണെന്നും മുൻപ് പറയപ്പെട്ടിട്ടുണ്ട്."
ഖുതുബയുടെ സുന്നത്തുകൾ: ഖുതുബയുടെ സുന്നത്തുകൾ പതിനെട്ട് കാര്യങ്ങളാണ്:
ശുദ്ധി (ത്വഹാറത്ത്): ഖത്വീബ് വുളൂവോടുകൂടി ആയിരിക്കുക.
ഔറത്ത് മറയ്ക്കൽ: നിർബന്ധമായും മറയ്ക്കേണ്ട ശരീരഭാഗങ്ങൾ മറച്ചിരിക്കുക.
മിമ്പറിൽ ഇരിക്കുക: ഖുതുബ ആരംഭിക്കുന്നതിന് മുൻപ് മിമ്പറിൽ ഇരിക്കുക.
ബാങ്ക്: ഖത്വീബിന്റെ മുന്നിൽ വെച്ച് ബാങ്ക് വിളിക്കുക (ഇഖാമത്ത് പോലെ).
നിൽക്കുക: നിന്ന് ഖുതുബ നിർവ്വഹിക്കുക.
വാൾ ധരിക്കുക: യുദ്ധത്തിലൂടെ കീഴടക്കിയ നാട്ടിലാണെങ്കിൽ ഇടതുകൈകൊണ്ട് വാളിൽ ചാരി നിൽക്കുക. സമാധാനപരമായി കീഴടക്കിയ നാട്ടിലാണെങ്കിൽ ഇതിന്റെ ആവശ്യമില്ല.
ജനങ്ങളിലേക്ക് തിരിഞ്ഞുനിൽക്കുക: ഖത്വീബ് തന്റെ മുഖം ജനങ്ങളിലേക്ക് അഭിമുഖമായി വെക്കുക.
ഷാഫി മദ്ഹബില്‍....
- "രണ്ട് പെരുന്നാള്‍ ഖുതുബകളെ കുറിച്ച് മഹല്ലി വിവരിക്കുന്നത് നോക്കൂ:-" “ചെറിയ പെരുന്നാളിന്‍റെ ഖുതുബയില്‍ സദസ്യര്‍ക്ക് ‘ഫിത്’ര്‍’ സക്കാത്തിനെപ്പറ്റി ഉപദേശിക്കല്‍ സുന്നത്താണ്. ബലിപെരുന്നാള്‍ ഖുതുബയില്‍ ബലിയറുക്കുന്നതിനെപ്പറ്റിയും ഉപദേശിക്കണം. അതായത് അവയുടെ നിയമ വശങ്ങള്‍ പറഞ്ഞുകൊടുക്കണം.” .(മഹല്ലി പരിഭാഷ:2/360)
- ഖുത്ബയുടെ ശർത്തുകൾ ഫർളുകൾ എന്തൊക്കെ എന്ന് ഉംദ പരിഭാഷയിൽ
- ഇനി, ഇതേ കാര്യം മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിന്‍റെ ഖുതുബയെക്കുറിച്ച് പറയുമ്പോഴും വിശദീകരിക്കുന്നുണ്ട്. അത് കാണുക;-
.
"ഖത്തീബ് ഖിബ്‌ലക്ക് മുന്നിട്ട് നിന്ന്‍ പ്രാര്‍ത്ഥിച്ച ശേഷം ജനങ്ങളെ അഭിമുഖീകരിച്ച് അല്ലാഹുവിനോട് അനുസരണയുള്ളവരായിരിക്കാന്‍ അവരെ പ്രേരിപ്പിക്കണം.”.
(മഹല്ലി പരിഭാഷ:2/391)
- ഇനി, ഗ്രഹണ നമസ്കാരത്തിന്‍റെ ഖുതുബയെ കുറിച്ചും മഹല്ലി തന്നെ പറയുന്നത് കാണുക;-
രണ്ട് ഖുതുബയിലും ജനങ്ങളോട് പശ്ചാത്തപിച്ചു മടങ്ങാനും സുകൃതം ചെയ്യാനും ഉപദേശിക്കണം. റൗളയില്‍ പറയുന്നു; അടിമകളെ സ്വതന്ത്രരാക്കാനും, ദാനം ചെയ്യാനും ഉപദേശിക്കണം. അശ്രദ്ധമായ ജീവിതത്തെപ്പറ്റിയും വഞ്ചിതരാകുന്നതിനെ സംബന്ധിച്ചും അവര്‍ക്ക് താക്കീത് നല്‍കുകയും വേണം. സ്വഹീഹുല്‍ ബുഖാരിയില്‍ അസ്മാബീവി (റ) യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു; സൂര്യഗ്രഹണ നമസ്കാര വേളയില്‍ നബി തിരുമേനി (ﷺ) അടിമകളെ സ്വാതന്ത്രരാക്കാന്‍ ഉപദേശിക്കുകയുണ്ടായി.”
.(മഹല്ലി പരിഭാഷ:2/379)
- "ജനങ്ങളില്‍ അറബികളും അല്ലാത്തവരും ഉണ്ടെങ്ങിലും അറബിയില്‍ ഖുതുബ നടത്താന്‍ കഴിയുമെങ്ങിലും അറബി അല്ലാത്ത ഭാഷയില്‍ ഖുതുബ അനുവദനീയമാകും" (കിതാബുല്‍ ഫിക്ഹി അലല്‍ മടാഹിബില്‍ അര്ബഹ ,വാല്യം 1 ,പേജ് 335 )
- ഹനഫീ മദ്ഹബുകാരുടെ അടുത്ത് അറബി ഭാഷയില്‍ ഖുതുബ നടത്തുക എന്നത് ശര്താക്കപെട്ടിട്ടില്ല.(കിതാബു
ല്‍ ഫിക്ഹി അലല്‍ മടാഹിബില്‍ അര്ബഹ ,വാല്യം 1 ,പേജ് 304)
- "ഹനഫീ കര്‍മ്മ ശാസ്ത്ര പണ്ഡിതനായ അബ്ദുല്‍ ഹയ്യില്‍ അന്‍സാരി (റ)പറയുന്നു :ഖുതുബ അറബി ഭാഷയില്‍ ആകള്‍ നിര്ഭാന്ധമില്ല,അപ്പോള്‍ ഫാരിസീ ഭാഷ,മറ്റു ഭാഷകള്‍ ,തുടങ്ങിയവ കൊണ്ട് ഖുതുബ നിര്‍വഹിച്ചാലും അത് ജാഹിസാകും ഇപ്രകാരമാണ് അവര്‍ ഹനഫീ കര്‍മ്മ ശാഷ്ട്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുള്ളത് "(ഫതാവ മുഹിയുസ്സുന്ന ,പേജ് 226 ).
- ഇമാം നവവി(റ) പറയുന്നു. ഖുതുബ ആകര്‍ഷണീയവും എളുപ്പം ഗ്രഹിക്കാവുന്ന വചനങ്ങളുമായിരിക്കണം. (മിന്‍ഹാജ്)
- വിവിധ അര്‍ത്ഥമുള്ള സദസ്യര്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്ത പദപ്രയോഗം നിഷിദ്ധമാണ്. ശ്രോതാക്കള്‍ക്ക് അറിയാവുന്ന വിധത്തില്‍... അവരോടു സംസാരിക്കണം. അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ എന്നു അലി(റ) യില്‍ നിന്നു ബുഖാരി ഉദ്ദരിച്ച തിരുവചനം പണ്ഡിതര്‍ ഇതിനു തെളിവ് നല്‍കുന്നു..(ശറഹുല്‍ മുഹദ്ധബ്- 4 -528 )..
- ഖുതുബ കൊണ്ടുള്ള ഉദ്ദേശം ഹൃദയങ്ങളെ അലിയിപ്പിക്കുകയും അശ്രദ്ധരെ ഉയര്‍ത്തുകയുമാണ്. അത് ജനങ്ങളെ തുണയ്ക്കുന്ന പ്രേരക വചനങ്ങളിലൂടെയെ കരസ്ഥമാകൂ. ഇപ്രകാരമാണ് പൂര്‍വികന്മാര്‍ നടന്നത്. ഷാഫിഈ മദ്ഹബിനോട് യോജിച്ചതും അത് പിന്‍പറ്റലാണ്..(ശറഫുല്‍ വജിസ് 4 -577 )
- “(ഖുത്ബയുടെ ഫർദുകൾ അടക്കം അറബിയിലാവണമെന്ന നിബന്ധന) അബൂഹനീഫ(റ) പറയാതിരിക്കാൻ കാരണം അറബിയിൽ ഇത് നിർവ്വഹിക്കൽ ശർത് (നിബന്ധന) അല്ലാത്തതുകൊണ്ടാണ് ”(ദുർറുൽ മുഖ്താർ 1/741)
- “ഖുത്ബ അറബിയിലാകൽ ശർത്വ് (നിർബന്ധം) ആണെന്ന്” ഇമാം നവവി(റ) പറഞ്ഞതിനെ, തുഹ്ഫയിൽ വിവരിക്കുന്നത് “ഖുത്ബയുടെ റുക്നുകൾ (ഫർദുകൾ) അറബിയിലായിരിക്കൽ ശർത്വാണെന്നാണ്, അതല്ലാത്തവയ്ക്കല്ല” (തുഹ്ഫ 2/241)..
- "ശ്രോതാക്കള്‍ അറബി അറിയതവരാകുന്നതോട് കൂടി അവരില്‍ ഒരാള്‍ അവരുടെ ഭാഷയില്‍
കുതുബ നിര്‍വഹിക്കണം" ഇബ്രാഹിം പുതൂര്‍ ഫൈസി (ഫത് ഹുല്‍ മുഈന്‍ പരിഭാഷ )
കുതുബയുടെ മുഖ്യ ലക്‌ഷ്യം ഉപദേശമാണ് (ശരഹുല്‍ മുഹദ്ദാബ് 4 /521 )
- ഖുത്ബ അറബിയിലാവണം എന്ന് ഇമാം ശാഫിഈ(റ), അബൂഹനീഫ(റ), അഹ്മദിബ്നുഹമ്പൽ(റ),മാലിക്(റ) എന്നിവരോ അവരുടെ മുമ്പുള്ളവരോ പറഞ്ഞിട്ടില്ല. അബൂഹനീഫ(റ)യുടെ അഭിപ്രായം കാണുക: “(ഖുത്ബയുടെ ഫർദുകൾ അടക്കം അറബിയി ലാവണമെന്ന നിബന്ധന) അബൂഹനീഫ(റ) പറയാതിരിക്കാൻ കാരണം അറബിയിൽ ഇത് നിർവ്വഹിക്കൽ ശർത് (നി ന്ധന) അല്ലാത്തതുകൊണ്ടാണ് ”(ദുർറുൽ മുഖ്താർ 1/741).
- كلام الامام في الخطبة
قال الشافعي رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب قال الشافعي وحديث جابر وأبي سعيد أن رسول الله قال لرجل دخل المسجد وهو على المنبر فقال أصليت فقال لا فقال فصل ركعتين وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي انظروا إلى هذا الذي قال الشافعي ولا بأس أن يتكلم الرجل في خطبة الجمعة وكل خطبة فيما يعنيه ويعنى غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به أو كرهته فلا يفسد خطبته ولا صلاته
ഇമാം ഷാഫി (റ) പറഞ്ഞു: ഇബ്രാഹിം ബിൻ സഅദ്, ഇബ്നു ശിഹാബിൽ നിന്ന് ഞങ്ങളെ അറിയിച്ചു. ജാബിർ (റ), അബൂ സഈദ് (റ) എന്നിവർ നിവേദനം ചെയ്ത ഹദീസുകളെ ആസ്പദമാക്കി ഇമാം ഷാഫി ഇപ്രകാരം പറഞ്ഞു:
അല്ലാഹുവിന്റെ റസൂൽ ﷺ മിമ്പറിൽ ഖുതുബ നിർവ്വഹിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയിൽ പ്രവേശിച്ചു. അപ്പോൾ നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: "താങ്കൾ നമസ്കരിച്ചോ?". അദ്ദേഹം 'ഇല്ല' എന്ന് മറുപടി നൽകി. അപ്പോൾ നബി ﷺ പറഞ്ഞു: "എങ്കിൽ നീ രണ്ട് റക്അത്ത് നമസ്കരിക്കുക".
അബൂ സഈദിന്റെ (റ) നിവേദനത്തിൽ ഇപ്രകാരമുണ്ട്: ആ മനുഷ്യൻ തന്റെ രണ്ട് വസ്ത്രങ്ങളിൽ ഒന്ന് ദാനമായി നൽകി. അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങൾ ഇവനെ നോക്കൂ...".
തുടർന്ന് ഇമാം ഷാഫി (റ) പറഞ്ഞു:
"ജുമുഅ ഖുതുബയ്ക്കിടയിലോ മറ്റേതെങ്കിലും ഖുതുബയ്ക്കിടയിലോ ഒരാൾ (ഖത്വീബ്) തനിക്കോ മറ്റുള്ളവർക്കോ ഉപകാരപ്പെടുന്ന കാര്യങ്ങൾ സംസാരിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ തനിക്കോ ജനങ്ങൾക്കോ ഉപകാരമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അതുപോലെ മോശമായ സംസാരങ്ങൾ (ഖുതുബയിൽ) ഉണ്ടാവാനും പാടില്ല. അനുവദനീയമായതോ അല്ലെങ്കിൽ ഞാൻ കറാഹത്തായി (അഭികാമ്യമല്ല എന്ന്) കരുതിയതോ ആയ കാര്യങ്ങൾ ഒരാൾ സംസാരിച്ചാൽ അത് അയാളുടെ ഖുതുബയെയോ നമസ്കാരത്തെയോ ബാധിക്കുകയില്ല (അത് അസാധുവാകില്ല)." (അല്‍ ഉമ്മു 1 /307 )
- ഖാദി ഹുസൈനെപ്പോലെ ചുരുക്കം ശാഫിഈ പണ്ഡിതന്മാർ ഖുത്ബ മുഴുവനായും അറബിയിലാവണം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് അല്ലാമാ ഖത്വീബുശ്ശിർബീനി(റ) പറഞ്ഞത് “മദ്ഹബിലെ സ്വീകാര്യയോഗ്യമായ അഭിപ്രായം ശാഫിഈ(റ) അൽഉമ്മിൽ പറഞ്ഞ താണ് ” (മുഗ്നി 3/73)
- وتكون الخطبة بليغةً قريبةً من الفهم...(عشرة كتب)""ഖുതുബ എന്നത് ബലീഗ് (അർത്ഥവത്തായതും സ്വാധീനമുള്ളതും) ആയിരിക്കണം; കൂടാതെ അത് ജനങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമുള്ളതുമായിരിക്കണം. (പണ്ഡിതന്മാർ പത്ത് കിതാബുകളിൽ ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്)." (പത്ത് കിത്താബ് പേജ് 86).
(ശർഹുൽ മുഹദ്ദബ് 4/525)
“ഇനി അവന് അറബി ഭാഷയിൽ തക്ബീർ ചൊല്ലാൻ സാധിക്കുന്നില്ലെങ്കിൽ അവന് ഇഷ്ടമുള്ള ഭാഷയിൽ അത് ചൊല്ലാവുന്നതാണ് .
اشتراط كون خطبة الجمعة باللغة العربية قال عنه أبوحنيفة : تجوز بغير اللغة العربية .
(3): القول الثالث: أنَّ إلقاء خطبة الجمعة باللغة العربية شرط من شروط صحتها حال القدرة، ويسقط بالعجز، وهو قول محمد بن الحسن وأبي يوسف صاحبي أبي حنيفة، وهو المشهور من مذهب الحنابلة، والمصحح من مذهب الشافعية ( ... )
"ജുമുഅ ഖുതുബ അറബി ഭാഷയിൽ നിർവ്വഹിക്കുക എന്നത് അതിന്റെ സാധുതയ്ക്കുള്ള (സ്വഹീഹാകാൻ) ഒരു നിബന്ധനയല്ല; ഖത്വീബിന് അറബി ഭാഷ അറിയാമെങ്കിലും ഇല്ലെങ്കിലും ശരി. ഇതാണ് ഹനഫി മദ്‌ഹബിന്റെ വീക്ഷണം. ഷാഫി, ഹംബലി മദ്‌ഹബുകളിലെ ചില പണ്ഡിതന്മാരും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്."
മൂന്നാമത്തെ അഭിപ്രായം: "അറബി ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള സാഹചര്യത്തിൽ ഖുതുബ അറബിയിൽ തന്നെയായിരിക്കൽ അത് സാധുവാകാനുള്ള നിബന്ധനയാണ്. എന്നാൽ അറബി ഭാഷ അറിയാത്ത സാഹചര്യത്തിൽ (അറബിയിലല്ലാത്ത ഖുതുബ) മതിയാകുന്നതാണ്. ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരായ ഇമാം മുഹമ്മദ് ബിൻ ഹസൻ, ഇമാം അബൂ യൂസുഫ് എന്നിവരുടെ അഭിപ്രായമാണിത്. ഹംബലി മദ്‌ഹബിലെ പ്രബലമായ അഭിപ്രായവും ഷാഫി മദ്‌ഹബിലെ ശരിവെക്കപ്പെട്ട (മുസ്വഹ്ഹഹ്) അഭിപ്രായവും ഇതുതന്നെയാണ്."
(**): انظر: شرح فتح القدير (1/ 290)، حاشية ابن عابدين (2/ 184)، المجموع (4/ 391)، تحفة المحتاج (3/ 353)، الإنصاف (5/ 219).
( ... ): انظر: شرح فتح القدير (1/ 290)، المجموع (4/ 391)، العزيز (2/ 285)، الإنصاف (5/ 219)، الإقناع (1/ 17، معونة أولي النهى (2/ 294).
@ ففي قرارات مجمع الفقه الإسلامي (ص/97 - 9، الدورة الخامسة؛ المنعقدة من ( إلى (16) ربيع الآخر، سنة (1402 هـ)، القرار الخامس] ما يؤيد جواز إلقاء خطبة الجمعة أو العيدين بغير اللغة العربية، فقد قرَّر المجمع ما يلي:
((القرار الخامس: خطبة الجمعة والعيدين بغير اللغة العربية في غير البلاد العربية، واستخدام مكبِّر الصوت فيها:
الحمد لله وحده، والصلاة والسلام على من لا نبي بعده، سيِّدنا ونبيِّنا محمَّد، أما بعد ..
فإنَّ مجلس المجمع الفقهي الإسلامي قد نظر في السؤال المحال إليه؛ حول الخلاف القائم بين بعض المسلمين في الهند؛ بشأن جواز خطبة الجمعة باللغة المحلِّية غير العربية، أو عدم جوازها؛ لأنَّ هناك من يرى عدم الجواز؛ بحجَّة أنَّ خطبة الجمعة تقوم مقام الركعتين من صلاة الفرض.
ويسأل السائل أيضاً: هل يجوز استخدام مكبِّر الصوت في أداء الخطبة، أو لا يجوز؟ أنَّ بعض طلبة العلم يعلن عدم جواز استخدامه؛ بمزاعم وحجج واهيةٍ.
وقد قرَّر المجلس بعد اطِّلاعه على آراء فقهاء المذاهب:
1 - أنَّ الرأي الأعدل الذي نختاره هو أنَّ اللغة العربيَّة في أداء خطبة الجمعة والعيدين، في غير البلاد الناطقة بالعربية ليست شرطاً لصحَّتها.
ولكن الأحسن أداء مقدّمات الخطبة، وما تضمَّنته من آيات قرآنية باللغة العربيَّة؛ لتعويد غير العرب على سماع العربيَّة والقرآن، ممَّا يسهِّل عليهم تعلُّمها، وقراءة القرآن باللغة التي نزل بها، ثم يتابع الخطيب ما يعظهم وينوِّرهم به؛ بلغتهم التي يفهمونها
അനുബന്ധം: ഈ കാലഘട്ടത്തിലെ മിക്ക പണ്ഡിതന്മാരും അറബി ഇല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവ്വഹിക്കൽ അനുവദനീയമാണെന്ന അഭിപ്രായക്കാരാണ്. അവരുടെ ഫത്വകൾ താഴെ നൽകുന്നു:
ഹിജ്റ 1402-ൽ നടന്ന മജ്മഉൽ ഫിഖ്ഹിൽ ഇസ്‌ലാമി (ഇസ്‌ലാമിക ഫിഖ്ഹ് അക്കാദമി) യുടെ അഞ്ചാം സമ്മേളനത്തിലെ അഞ്ചാമത്തെ തീരുമാനം ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നിർവ്വഹിക്കുന്നതിനെ പിന്തുണയ്ക്കുന്നതാണ്. ആ തീരുമാനം ഇപ്രകാരമാണ്:
തീരുമാനം 5: അറബി ഇതര രാജ്യങ്ങളിൽ ജുമുഅ-പെരുന്നാൾ ഖുതുബകൾ അറബി അല്ലാത്ത ഭാഷയിൽ നിർവ്വഹിക്കുന്നതും അതിൽ മൈക്രോഫോൺ ഉപയോഗിക്കുന്നതും:
ഇന്ത്യയിലെ ചില മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന തർക്കത്തെക്കുറിച്ച് ഫിഖ്ഹ് കൗൺസിൽ ചർച്ച ചെയ്തു. പ്രാദേശിക ഭാഷകളിൽ ഖുതുബ നിർവ്വഹിക്കാമോ അതോ പാടില്ലേ എന്നതായിരുന്നു വിഷയം. ഖുതുബ എന്നത് രണ്ട് റക്അത്ത് നമസ്കാരത്തിന് പകരമാണെന്നും അതിനാൽ അറബിയിലല്ലാത്ത ഖുതുബ പാടില്ലെന്നും വാദിക്കുന്നവർ അവിടെയുണ്ട്. കൂടാതെ മൈക്രോഫോൺ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്ന ചില വിദ്യാർത്ഥികളെക്കുറിച്ചും ചോദ്യത്തിൽ പരാമർശിച്ചിട്ടുണ്ട്.
വിവിധ മദ്‌ഹബുകളിലെ ഫുഖഹാക്കളുടെ (കർമ്മശാസ്ത്ര പണ്ഡിതർ) അഭിപ്രായങ്ങൾ പരിശോധിച്ച ശേഷം കൗൺസിൽ ഇപ്രകാരം തീരുമാനിച്ചു:
അറബി സംസാരിക്കാത്ത രാജ്യങ്ങളിൽ ജുമുഅ-പെരുന്നാൾ ഖുതുബകൾ അറബി ഭാഷയിൽ തന്നെയാകണം എന്നത് അതിന്റെ സാധുതയ്ക്കുള്ള (സ്വഹീഹാകാൻ) ഒരു നിബന്ധനയല്ല എന്നതാണ് ഞങ്ങൾ തിരഞ്ഞെടുക്കുന്ന ഏറ്റവും നീതിപൂർവ്വമായ അഭിപ്രായം.
എങ്കിലും ഖുതുബയുടെ ആമുഖവും (മുകദ്ദിമ) അതിലെ ഖുർആൻ സൂക്തങ്ങളും അറബിയിൽ തന്നെയാകുന്നത് ഏറ്റവും ഉത്തമമാണ്. ഇത് അറബി ഭാഷയുമായി പൊരുത്തപ്പെടാനും ഖുർആൻ അതിന്റെ ഭാഷയിൽ തന്നെ കേൾക്കാനും ജനങ്ങളെ സഹായിക്കും. അതിനുശേഷം ഖത്വീബ് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഉപദേശങ്ങൾ (വഅ്ള്) നൽകി അവരെ ബോധവൽക്കരിക്കേണ്ടതാണ്.
മഹല്ലി പരിഭാഷയില്‍ കൊടുത്തത്.
___________________________________
الكتاب: الكتاب المصنف في الأحاديث والآثار (7/347)
ഹാതിം ബിൻ ഇസ്മാഈൽ, യഅ്ഖൂബിൽ നിന്ന്, അദ്ദേഹം ജഅ്ഫർ ബിൻ അംറ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ നാല് ദൂതന്മാരെ നാല് ഭാഗങ്ങളിലേക്ക് നിയോഗിച്ചു: ഒരാളെ കിസ്ര (പേർഷ്യ) രാജാവിങ്കലേക്കും, ഒരാളെ ഖൈസർ (റോം) രാജാവിങ്കലേക്കും, ഒരാളെ മുഖൗഖിസ് (ഈജിപ്ത്) രാജാവിങ്കലേക്കും അയച്ചു. അംറ് ബിൻ ഉമയ്യ (റ) യെ നജ്ജാഷി (അബിസീനിയ) രാജാവിങ്കലേക്കും അയച്ചു. ആ ഓരോ ദൂതന്മാരും തങ്ങൾ നിയോഗിക്കപ്പെട്ട ജനതയുടെ ഭാഷയിൽ സംസാരിച്ചുകൊണ്ടാണ് പ്രഭാതത്തിൽ ഉണർന്നത് (അതായത്, അത്ഭുതകരമായി അവർക്ക് ആ ഭാഷകൾ സംസാരിക്കാൻ കഴിഞ്ഞു).
അംറ് ബിൻ ഉമയ്യ (റ) നജ്ജാഷിയുടെ അടുത്തെത്തിയപ്പോൾ, അവിടെ ആളുകൾ കുനിഞ്ഞുകൊണ്ട് (തലതാഴ്ത്തി ആദരവ് പ്രകടിപ്പിച്ച്) അകത്തേക്ക് പ്രവേശിക്കുന്ന ഒരു ചെറിയ വാതിൽ കണ്ടു. ഇത് കണ്ട അംറ് (റ) തന്റെ പുറംഭാഗം അങ്ങോട്ട് തിരിച്ച് പിന്നിലേക്ക് നടന്നുകൊണ്ട് (അതായത്, കുനിയാതെ) അകത്തേക്ക് പ്രവേശിച്ചു.
നജ്ജാഷിയുടെ സദസ്സിലുണ്ടായിരുന്ന എത്യോപ്യക്കാർക്ക് ഇത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുകയും അവർ അദ്ദേഹത്തെ അക്രമിക്കാൻ ഒരുങ്ങുകയും ചെയ്തു. അവർ നജ്ജാഷിയോട് പറഞ്ഞു: "ഇവൻ ഞങ്ങൾ പ്രവേശിച്ചത് പോലെ (മര്യാദയോടെ) അല്ല പ്രവേശിച്ചത്."
നജ്ജാഷി ചോദിച്ചു: "മറ്റുള്ളവർ പ്രവേശിച്ചത് പോലെ പ്രവേശിക്കുന്നതിൽ നിന്ന് നിന്നെ തടഞ്ഞതെന്താണ്?"
അംറ് (റ) മറുപടി നൽകി: "ഞങ്ങൾ ഞങ്ങളുടെ പ്രവാചകന്റെ മുന്നിൽ പോലും ഇപ്രകാരം (കുനിഞ്ഞ് ആദരിക്കൽ) ചെയ്യാറില്ല. ഞങ്ങൾ ആരോടെങ്കിലും ഇപ്രകാരം ചെയ്യുമായിരുന്നെങ്കിൽ അത് അദ്ദേഹത്തോട് (പ്രവാചകനോട്) ചെയ്യുമായിരുന്നു."
നജ്ജാഷി പറഞ്ഞു: "അദ്ദേഹം പറഞ്ഞത് സത്യമാണ്. അവനെ വിട്ടേക്കുക."
തുടർന്ന് അവർ നജ്ജാഷിയോട് പറഞ്ഞു: "ഈസ (അ) ഒരു അടിമയാണെന്നാണ് ഇവൻ വാദിക്കുന്നത്." നജ്ജാഷി ചോദിച്ചു: "ഈസയെക്കുറിച്ച് നിനക്ക് എന്താണ് പറയാനുള്ളത്?"
അംറ് (റ) പറഞ്ഞു: "അദ്ദേഹം അല്ലാഹുവിന്റെ വചനവും (കലിമത്ത്) അവങ്കൽ നിന്നുള്ള ആത്മാവുമാണ് (റൂഹ്)."
ഇത് കേട്ട നജ്ജാഷി പറഞ്ഞു: "അതിനപ്പുറത്തേക്ക് കടക്കാൻ ഈസ (അ) നും സാധ്യമല്ല (അതായത്, നീ പറഞ്ഞത് തന്നെയാണ് യഥാർത്ഥ സത്യം)."
الكتاب: الطبقات الكبرى (1/202)












