ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Tuesday, 26 April 2016

മുഹിയുദ്ധീന്‍ ഷെയ്ഖിനെ വിളിക്കുന്നവര്‍ക്ക് അദ്ദേഹം എന്ത് പറഞ്ഞു എന്നറിയില്ല.....

മുഹിയുദ്ധീന്‍ ഷെയ്ഖിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കിതാബുകളില്‍ നിന്നും....
മുഹുയുദ്ധീന്‍ ഷെയ്ഖ്‌ :
ഇന്ന് ലോകത്തില്‍ ആളുകള്‍ വിളിച്ചു തേടുന്ന മഹാന്മാരില്‍ പെട്ട ഒരാളാണ് ഷെയ്ഖ് മുഹുയുദ്ധീന്‍ ജീലാനി റഹിമഹുല്ലാഹ് .
എന്നാല്‍ അദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ എവിടെയും അദ്ദേഹത്തെ വിളിച്ചു തേടാനോ എനിക്ക് ഇന്നിന്ന കഴിവുകളുണ്ടെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല..

എന്നാല്‍ അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം ( ഇസ്തിഗാസ ) അത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുകയും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യാവൂ എന്ന് പഠിപ്പിക്കുകയും അതനസുരിച്ച് ജീവിക്കുകയും ചെയ്ത മഹാ പണ്ഡിതനാണ് അദ്ദേഹം .
അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ "ഫുതൂഹുല്‍ ഗൈബില്‍" അതുപോലെ "ഫത്ഹു റബ്ബാനി"
അദ്ദേഹം പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം..
 _______________________________
 
 فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل
അര്‍ത്ഥം :-     "പരീക്ഷണങ്ങളുടെയും വിപത്തുകളുടെയും സമയത്ത് അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരോടും നീ പരാതിപ്പെടരുത്. ആരോടും നിന്റെ അസ്വസ്ഥത പ്രകടിപ്പിക്കരുത്. നിന്റെ ഉള്ളിന്റെയുള്ളിൽ നിന്റെ രക്ഷിതാവിനെ കുറ്റം പറയുകയോ സംശയിക്കുകയോ ചെയ്യരുത്. അവന്റെ യുക്തിയിൽ (ഹിക്മത്ത്) നീ സംശയിക്കരുത്. നിന്റെ ദുനിയാവിലും ആഖിറത്തിലും നിനക്ക് ഏറ്റവും അനുയോജ്യമായത് അവൻ തിരഞ്ഞെടുക്കട്ടെ.

നിന്റെ പ്രയാസങ്ങളിൽ നിന്ന് മുക്തി നേടാൻ സൃഷ്ടികളിൽ ആരെയും ആശ്രയിച്ച് നീ പോകരുത്; അങ്ങനെ ചെയ്യുന്നത് സർവ്വശക്തനായ അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്) ആണ്. അവന്റെ അധികാരത്തിൽ അവനോടൊപ്പം യാതൊന്നിനും ഒരധികാരവുമില്ല. ഉപദ്രവിക്കാനോ ഉപകരിക്കാനോ തടയാനോ നൽകാനോ രോഗിയാക്കാനോ പരീക്ഷിക്കാനോ സുഖപ്പെടുത്താനോ രക്ഷിക്കാനോ അല്ലാഹു അല്ലാതെ മറ്റാരുമില്ല.

അതിനാൽ പുറമെയായാലും ഉള്ളിലായാലും നീ സൃഷ്ടികളിൽ വ്യാപൃതനാകരുത്. അല്ലാഹുവിനെതിരെ നിനക്ക് ഒരു ഗുണവും ചെയ്യാൻ അവർക്ക് കഴിയില്ല. പകരം, നീ ക്ഷമയും (സബർ) അല്ലാഹുവിന്റെ വിധിയിലുള്ള സംതൃപ്തിയും (രിളാ) അവന്റെ പ്രവൃത്തികളോട് പൂർണ്ണമായി യോജിക്കലും അവനിൽ അലിഞ്ഞുചേരലും മുറുകെ പിടിക്കുക. ഇതെല്ലാം നിനക്ക് സാധ്യമല്ലാതെ വരികയാണെങ്കിൽ, നീ അവനോട് (അല്ലാഹുവിനോട്) മാത്രം സഹായത്തിനായി ഇരക്കുക (ഇസ്തിഗാസ)."

 ( ഫുതുഹുല്‍ ഗൈബ് : അദ്ധ്യായം : 59 )
 _______________________________
 
قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مره بقلبك و مره بلسانك ، ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه
അര്‍ത്ഥം :- 

"പിശാച് നിന്നെ വഞ്ചിച്ചിരിക്കുന്നു; അവൻ നിനക്ക് കള്ളം പറയുന്നതും ചീത്ത പ്രവർത്തികൾ ചെയ്യുന്നതും ഭംഗിയായി തോന്നിപ്പിച്ചു. നീ നിന്റെ നിസ്കാരത്തിൽ പോലും കള്ളം പറയുന്നു. കാരണം, നീ 'അല്ലാഹു അക്ബർ' (അല്ലാഹു ഏറ്റവും വലിയവൻ) എന്ന് പറയുമ്പോൾ നീ നുണ പറയുകയാണ്; നിന്റെ ഹൃദയത്തിൽ അവനല്ലാത്ത മറ്റൊരു 'ഇലാഹ്' (ദൈവം) ഉള്ളതുകൊണ്ട്.

നീ ഏതൊന്നിലാണോ ഭരമേൽപ്പിക്കുന്നത്, അത് നിന്റെ ഇലാഹാണ്. നീ ഏതൊന്നിനെയാണോ ഭയപ്പെടുന്നതും പ്രതീക്ഷ അർപ്പിക്കുന്നതും, അത് നിന്റെ ഇലാഹാണ്. നിന്റെ ഹൃദയം നിന്റെ നാവിനോട് യോജിക്കുന്നില്ല, നിന്റെ പ്രവർത്തി നിന്റെ വാക്കിനോട് യോജിക്കുന്നില്ല. നിന്റെ ഹൃദയം കൊണ്ട് ആയിരം വട്ടവും നാവു കൊണ്ട് ഒരു വട്ടവും 'അല്ലാഹു അക്ബർ' എന്ന് പറയുക.

'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനില്ല) എന്ന് പറയുകയും, അതേസമയം നിനക്ക് ആയിരം മറ്റ് ആരാധനാമൂർത്തികൾ ഉണ്ടാവുകയും ചെയ്യുന്നതിൽ നിനക്ക് ലജ്ജ തോന്നുന്നില്ലേ? നീ ആയിരിക്കുന്ന ഈ അവസ്ഥയിൽ നിന്നെല്ലാം സർവ്വശക്തനായ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുക."

 അദ്ധ്യായം 22 (ഫതുഹുറബ്ബാനി പേജ് 101)

 _______________________________

 
അദ്ദേഹത്തിന്‍റെ മറ്റൊരു ഉദ്ധരണി കാണുക
كيف تقول لا إله إلا الله وفي قلبك كم إله، كل شيء تعتمد عليه وتثق به دون الله فهو صنمك، لا ينفعك توحيد اللسان مع شرك القلب
അര്‍ത്ഥം :-     അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്ന് നീ എങ്ങനെ പറയും ? നിന്റെ ഹൃദയത്തില്‍ എത്ര ഇലാഹുകളാണുള്ളത് ?. അള്ളാഹു അല്ലാതെ നീ അവലംബിക്കുന്ന ,നീ വിശ്വാസമര്‍പ്പിക്കുന്ന മുഴുവന്‍ വസ്തുക്കളും നിന്‍റെ വിഗ്രഹങ്ങളാണ് . ഹൃദയത്തില്‍ ശിര്‍ക്ക് വെച്ച് കൊണ്ട് നാവു കൊണ്ട് നീ തൌഹീദ് പറഞ്ഞാല്‍ അത് നിനക്ക് ഉപകരിക്കുകയില്ല .
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 38 : പേജ് : 155 )

അദ്ദേഹത്തിന്‍റെ മറ്റൊരു ഉദ്ധരണി കാണുക
 

إن كان ولا بد لك من الطلب فاطلب منه لا من خلقه ، فإن أبغض الخلق الى الله عز و جل من يطلب الدنيا من خلقه ، استغث به إليه هو الغنى و الخلق كلهم فقراء ، لا يملكون لأنفسهم ولا لغيرهم ضرا ولا نفعا
അര്‍ത്ഥം :-     " നിനക്ക് ഒരു കാര്യം തേടണം എന്നുണ്ടെങ്കില്‍ അത് അല്ലാഹുവിനോട് തേടുക .അവന്‍റെ സൃഷ്ടികളോട് തേടരുത് . തീര്‍ച്ചയായും അലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ദുഷിച്ചവര്‍ അവന്‍റെ ദുനിയാവിനെ അവന്‍റെ സൃഷ്ടികളോട് ചോദിക്കുന്നവരാണ്‌ . എന്നാല്‍ അല്ലാഹുവാകുന്നു ഏറ്റവും സമ്പന്നന്‍ .അവന്‍റെ സ്രിഷ്ടികളെല്ലാം ദരിദ്രരുമാകുന്നു .അത് കൊണ്ട് നീ അല്ലാഹുവിനോട് ഇസ്തിഗാസ ചെയ്യുക (സഹായം തേടുക ) "
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 37 : പേജ് : 153 )
____________________________
 
അദ്ദേഹത്തിന്‍റെ മറ്റൊരു ഉദ്ധരണി കാണുക
اجعل قلبك مسجدًا لا تدع مع الله أحدًا كما قال الله عز وجل:
{وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا }
[الجن:18].
അര്‍ത്ഥം :- "നീ നിന്‍റെ ഹൃദയത്തെ ഒരു പള്ളിയാക്കുക . അതില്‍ അലാഹുവിന്‍റെ കൂടെ നീ മറ്റാരെയും വിളിച്ച് പ്രാര്‍ഥിക്കരുത്. "
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 44 : പേജ് : 184 )


يا من يشكو إلى الخلق مصائبه إيش ينفعك شكواك إلى الخلق لا ينفعونك ولا يضرونك ، وإذا اعتمدت عليهم وأشركت في باب الحق يبعدونك وفي سخطه يوقعونك وعنه يحجبونك أنت يا جاهل تدعي العلم من جملة جهلك بشكواك إلى الخلق
അര്‍ത്ഥം :- "പ്രയാസപ്പെടുന്ന സമയത്ത് സൃഷ്ടികളോട് ആവലാതിപ്പെടുന്നവനേ ..! സൃഷ്ടികളോട് ആവലാതിപെട്ടിട്ട് നിനക്കവരില്‍ നിന്ന് എന്ത് പ്രയോജനമാണ് കിട്ടാന്‍ പോകുന്നത്..? അവര്‍ നിനക്ക് ഒരു ഉപകാരവും ചെയ്യുകയില്ല, അവര്‍ നിനക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല . നീ അവരെ അവലംബമാക്കുകയും അല്ലാഹുവില്‍ ശിര്‍ക്ക് വെക്കുകയും ചെയ്‌താല്‍ അവര്‍ നിന്നെ വിദൂരമാക്കുകയാണ് ചെയ്യുക. അലാഹുവിന് നിന്നോടുള്ള കോപത്തില്‍ അവര്‍ നിന്നെ ചാടിക്കുകയും ചയ്യും . അല്ലാഹുവിനെ തൊട്ട് നിന്നെ മറയിടീക്കുകയും ചെയ്യും .

വിവരമില്ലാത്തവനേ ..! നിനക്ക് വിവരമുണ്ടെന്ന് നീ വാധിക്കുന്നുവോ? . നിന്‍റെ വിവരമില്ലായ്മയുടെ ആകെ തുകയാണ് നിന്‍റെ ആവശ്യങ്ങള്‍ക്ക് അലാഹു അല്ലാത്തവരിലേക്ക് തേടുകഎന്നതും, നിന്‍റെ പ്രായസത്തില്‍ നിന്ന് രക്ഷ കിട്ടുവാന്‍ വേണ്ടി നീ സൃഷ്ടികളോട് ആവലാതിപ്പെടുക എന്നതും ..!!

( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുബ്ബാനി : അദ്ധ്യായം 26 : പേജ് : 117 )

 
_________________________________________
 
 ويلك! ماتستحي تطلب من غير الله عزوجل وهو أقرب إليك من غيره
നിനക്ക് നാശം!! മറ്റുള്ളവരേക്കാള്‍ നിന്നിലെക്ക്  ഏറ്റവും അടുത്തു നില്‍ക്കുന്ന (അല്ലാഹുവെ കയ്യൊഴിഞ്ഞു) സർവ്വശക്തനായ അള്ളാഹു അല്ലാത്തവരില്‍ നിന്ന് തേടാന്‍ നിനക്ക് ലജ്ജയില്ലേ,
_________________________________________  

لا تدع مع الله أحدا كما قال الله عزوجل وَأَنَّ الْمَسَـجِدَ لِلَّهِ فَلاَ تَدْعُواْ مَعَ اللَّهِ أَحَداً
 അര്‍ത്ഥം :- "നീ നിന്‍റെ ഹൃദയത്തെ ഒരു പള്ളിയാക്കുക . അതില്‍ അലാഹുവിന്‍റെ കൂടെ നീ മറ്റാരെയും വിളിച്ച് പ്രാര്‍ഥിക്കരുത്

 
 _________________________________________

اتبعوا و لا تبتدعوا، وافقوا و لا تخالفوا، أطيعوا و لا تعصوا، أخلصوا و لا تشركوا، وحدوا الحق عزّ و جلّ و عن بابه فلا تبرحوا. سلوه و لا تسألوا غيره، استعينوا به و لا تستعينوا بغيره، توكلوا عليه و لا تتوكلوا على غيره.
നിങ്ങൾ പിന്തുടരുക, നവീകരണം സ്വീകരിക്കരുത്, നിങ്ങൾ അങ്ങീകരികുക നിങ്ങൾ എതിരാവരുത്, നിങ്ങൾ അനുസരിക്കുക ദിക്കരിക്കരുത്, നിങ്ങൾ നിഷ്ക്കളങ്കത കാണിക്കുക ഇബാദത്ത് ചെയ്യുന്നതിൽ ഒരിക്കലും ശിർക്ക് കാണിക്കരുത്. മഹോന്നതനായ അള്ളാഹുവിന്റെ ബാധ്യതയെ വിട്ടു അതിര് കവിഞ്ഞുപോകരുത്, അള്ളാഹുവിന്നു സമർപ്പിക്കേണ്ടതിൽ നിന്നും അകന്നു പോകരുത്. അള്ളാഹുവിന്നോട് ചോദിക്കുക, അള്ളാഹു അല്ലാത്തവരോട് ഒരിക്കലും ചോദിക്കരുത്, അള്ളാഹുവിന്നോട് സഹായം തേടുക മറ്റുള്ളവരെകൊണ്ട് നീ ഇടയാളന്മാരെ സ്വീകരിക്കരുത്, അല്ലാഹുവിൽ നിങ്ങൾ ഭാരമേൽപ്പിക്കുക, മറ്റുള്ളവരുടെമേൽ ഭാരമേൽപ്പിക്കാതിരിക്കുക
 al-Fath ur-Rabbaanee (pg.191,192 الفتح الرباني للجيلاني المجلس السابع والأربعون ).
 
_________________________________________
 
لاتسئل الخلق شئياً فانهم عجزة فقراء لايملكون لانفسهم ولالغيرهم ضراً ولا نفعا.

അര്‍ത്ഥം :- "സൃഷ്ടികളോട് നീ ഒന്നും ചോദിക്കരുത്.അവര്‍ നീ ചോദിക്കുന്നതിനെ തൊട്ട് ദരിദ്രരാണ് . അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല "
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 50 : പേജ് : 209 )
 
 
_________________________________________
 
ولا تخف أحدًا ولا ترجه، وكِل الحوائج كلها إلى الله عز وجل، واطلبها منه، ولا تثق بأخد سوى الله عزوجل ولا تعتمد إلا عليه سبحانه التوحيد التوحيد التوحيد وجماع الكل التوحيد
ഒരാളെയും നീ പേടിക്കുകയോ ഒരാളെയും നീ പ്രതീക്ഷവെക്കുകയും ചെയ്യേണ്ടതില്ല, എല്ലാവിധ ആവശ്യങ്ങളും നീ അല്ലാഹുവിലേക്ക് നീ സമര്‍പ്പിച്ചോ, അവനില്‍ നിന്നും എല്ലാത്തിനെയും നീ തെടിക്കോ, അള്ളാഹു അല്ലാതെ ഒരാളെയും നീ വിശ്വസിക്കരുത്, അവനെ(അള്ളാഹുവിനെ) അല്ലാതെ നീ ആശ്രയിക്കുകയും ചെയ്യരുത്, ഏകദൈവാരാധന, ഏകദൈവാരാധന, ഏകദൈവാരാധന, എല്ലാത്തിന്റെയും ആകെത്തുക ഏകദൈവാരാധനയാണ്.
_________________________________


“മനുഷ്യരെ പിശാച് നിങ്ങളെയും കൊണ്ട് കളിക്കുകയാണ’.നീ ചെയ്യുന്ന കളവുകള്‍ നിനക്ക് അലങ്കാരംമായി പിശാച് തോന്നിപ്പിക്കുന്നു. നീ നമസ്കാരത്തില്‍ കൈ കെട്ടുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് പറയുന്നത് നീ കളവാണ് പറയുന്നത്. കാരണം നിന്റെ കല്‍ബില്‍ അല്ലാഹു അല്ലാത്ത ഒരുപാട് ഇലാഹുകള്‍ ഉണ്ട്. നീ ഏത് ഒന്നിലാണോ ഭരമേല്‍പ്പികുന്നത് അത് നിന്റെ ഇലാഹാണ് ’, എന്തിനെയാണോ നി ഭയക്കുന്നത് അത് നിന്റെ ഇലാഹാണ്’. നീ എന്തിലാണോ പ്രതീക്ഷ അര്‍പ്പിക്കുന്നത് അത് നിന്റെ ഇലാഹാണ്’. നിന്റെ പ്രവര്‍ത്തനം നിന്റെ വാക്കിനോട് യോചിക്കുന്നില്ല. നിന്റെ ല്‍ബില്‍ അള്ളാഹു അല്ലാതെ ഒരുപാട് ഇലാഹ് ഇരിക്കെ “ലാ ഇലാഹ ഇല്ലള്ള” എന്ന് പറയാന്‍ നിനക്ക് നാണമില്ലേ? അത് കൊണ്ട് നീ തൌബ ചെയ്യുക, നീ ഇപ്പോള് ഏതൊരു വിശ്വാസത്തിലാണോ അതില്‍ നിന്നും തൌബ ചെയ്യുക

_________________________________________


استوصى عبد الوهاب والده الشيخ رضي الله عنه في مرض موته فقال: عليك بتقوى الله وطاعته، ولا تخف أحدًا ولا ترجه، وكِل الحوائج كلها إلى الله عز وجل، واطلبها منه، ولا تثـق بأحدٍ سوى الله ، ولا تعتمد إلا عليه سبحانه، التوحيد، التوحيد، التوحيد وجماع الكل التوحيد
عليك بتقوى الله وطاعته، ولا تخف أحداً سوى الله، ولا ترجوا أحداً سوى الله، وكل الحوائج كلها إلى الله ، واطلبها جميعها منه، ولا تثـق بأحدٍ سوى الله ، ولا تعتمد إلا عليه سبحانه، وعليك بالتوحيد، التوحيد، التوحيد، فإن جماع الكل التوحيد،
അര്‍ത്ഥം :- മുഹുയുദ്ധീന്‍ ഷെയ്ഖ് മരണസമയത്ത് , അല്ലെങ്കില്‍ രോഗശയ്യയിലായിരുക്കുന്ന സമയത്ത് അബ്ദുല്‍ വഹാബ് എന്ന മകനോട് അദ്ദേഹം ഇപ്രകാരം വസിയ്യത്ത്‌ ചെയ്തു .

അല്ലാഹുവിനെ സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുക.

അല്ലാഹുവല്ലാത്ത ഒരാളെയും നീ ഭയപ്പെടരുത്, ഒരാളിലും പ്രതീക്ഷ അർപ്പിക്കുകയും ചെയ്യരുത്.

നിന്റെ എല്ലാ ആവശ്യങ്ങളും സർവ്വശക്തനായ അല്ലാഹുവിൽ ഏൽപ്പിക്കുക, അവനോട് മാത്രം ചോദിക്കുക.

അല്ലാഹു അല്ലാത്ത ആരിലും നീ വിശ്വാസമർപ്പിക്കരുത്, 

അവനിൽ അല്ലാതെ മറ്റാരിലും നീ ആശ്രയിക്കരുത്.തൗഹീദ്, തൗഹീദ്, തൗഹീദ് (ഏകദൈവ വിശ്വാസം); എല്ലാ കാര്യങ്ങളുടെയും ആകെത്തുക തൗഹീദ് മാത്രമാണ്.

( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : : പേജ് : 373 )
_________________________________________

ഇനി അദ്ദേഹത്തെ പറ്റി ഫുതുഹുൽ ഗൈബ് എന്നാ കിത്താബില്‍ എഴുതി ചേര്‍ക്കപ്പെട്ട പല കള്ളകഥകളും മറ്റും സമസ്ത കുറാഫികള്‍ പ്രചരിപ്പിക്കുന്നത് കാണാം..... തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ വചനങ്ങള്‍ അല്ല....... പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മുരീദന്‍മ്മാരാല്‍ ചേര്‍ക്കപ്പെട്ട വരികള്‍ ആണിവ....







ഈ കിതാബില്‍ 186 മത്  പേജോട് കൂടി അദ്ദേഹത്തിന്റെ വചനങ്ങള്‍ അവസാനിച്ചു. പക്ഷെ അതിനു ശേഷം വന്നവ എഴുതി ചേര്‍ക്കപ്പെട്ടവ ആണ്.  കാരണം അതിനു തെളിവും ആ കിതാബില്‍ നിന്ന് തന്നെ കിട്ടും.
"وقد زاد فيها بعض الفضلاء المريدين بيتًا للترجيع والتبرك فقال"
 226 മത് പേജില്‍ കാണാം  "തബറര്ക്കും മറ്റും പ്രതീക്ഷിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുരീദന്‍മ്മാര്‍ ഉണ്ടാക്കിയ ബയ്ത്തും കൂട്ടത്തില്‍ ചേര്‍ക്കുന്നു."  (അടിവര ഇട്ടതു ശ്രദ്ധിക്കുക.)

ഇനി കുറാഫികള്‍ കൊണ്ട് വരുന്ന ഉദ്ധരണി ഇതാണ്....
ശൈഖ് ജീലാനി(റ) പറയുന്നു: 
أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي
توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي
أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة
مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)

"ഞാൻ ഈ പ്രപഞ്ചത്തിലെ ഖുതുബുകളുടെ (ആത്മീയ കേന്ദ്രബിന്ദുക്കളുടെ) കേന്ദ്രമാണ് യഥാർത്ഥത്തിൽ; മറ്റെല്ലാ ഖുതുബുകളെക്കാളും എനിക്ക് പ്രതാപവും പദവിയുമുണ്ട്.

എല്ലാ ഭയാനകമായ സന്ദർഭങ്ങളിലും പ്രയാസങ്ങളിലും നീ നമ്മെ ഇടയാളനാക്കുക (തവസ്സുൽ ചെയ്യുക); എന്റെ ആത്മീയ ശക്തിയാൽ (ഹിമ്മത്ത്) എല്ലാ കാര്യങ്ങളിലും നിന്നെ ഞാൻ സഹായിക്കാം.

എന്റെ മുരീദിന് (ശിഷ്യന്) അവൻ ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ സംരക്ഷകനാണ്; എല്ലാ തിന്മകളിൽ നിന്നും ഫിത്‌നകളിൽ നിന്നും ഞാൻ അവനെ കാത്തുസൂക്ഷിക്കും.

എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ എവിടെയായാലും, അവൻ ഏത് നാട്ടിലായാലും (പ്രയാസപ്പെടുമ്പോൾ) അവനെ ഞാൻ സഹായിക്കും."

(ഫുതുഹുൽ ഗൈബ്: 237) 

പക്ഷെ അതിനു തൊട്ടു താഴെ തന്നെ ശ്രദ്ധേയമായ ചിലത് കാണാം........

മലയാള പരിഭാഷ:

"അനുഗൃഹീതമായ ഈ ഖസീദ:"

"ഇത് ഖുതുബുർറബ്ബാനിയും ഗൗസുസ്സമദാനിയുമായ നമ്മുടെ നേതാവ് സയ്യിദ് അബ്ദുൽ ഖാദിർ ജീലാനി (അല്ലാഹു അദ്ദേഹത്തിന്റെ രഹസ്യം പരിശുദ്ധമാക്കട്ടെ) തങ്ങളിലേക്ക് ചേർക്കപ്പെട്ടതാണ് (മൻസൂബ). സാധാരണക്കാർക്കിടയിൽ ഇത് 'ഖസീദത്തുൽ ഗൗസിയ' എന്നും, പ്രത്യേകക്കാർക്കിടയിൽ (അറിവുള്ളവർക്കിടയിൽ) 'ഖംരിയ' എന്നും അറിയപ്പെടുന്നു. ശൈഖ് അവർകൾ ആത്മീയ ഉന്മാദത്തിന്റെയും (ജദ്ബ) അല്ലാഹുവിൽ ലയിച്ചിരിക്കുന്ന അവസ്ഥയുടെയും (ഇസ്തിഗ്റാഖ്) സന്ദർഭത്തിലാണ് ഇത് ആലപിച്ചത്. ഇതിന് ധാരാളം സവിശേഷതകളുണ്ട്. അതിലൊന്നാണ്: ആരെങ്കിലും ദിവസവും ഇത് 11 തവണ പതിവായി പാരായണം ചെയ്താൽ അവൻ അല്ലാഹുവിങ്കൽ സ്വീകാര്യനും സൃഷ്ടികൾക്കിടയിൽ പ്രിയപ്പെട്ടവനുമായിത്തീരും."

ഈ ചിത്രത്തിലെ വരികൾ ശ്രദ്ധിച്ചാൽ അവയെക്കുറിച്ചുള്ള പണ്ഡിതവിമർശനങ്ങൾ നമുക്ക് കൂടുതൽ വ്യക്തമാകും:

  • 'ചേർക്കപ്പെട്ടത്' (المَنْسُوبَة - അൽ-മൻസൂബ): ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഈ കവിത ശൈഖിന്റെ പേരിലേക്ക് 'ചേർക്കപ്പെട്ടതാണ്' എന്ന് പറയുന്നുണ്ട്. ഇത് ശൈഖ് ജീലാനി തന്നെ നേരിട്ട് രചിച്ചതാണോ എന്ന കാര്യത്തിലുള്ള ചരിത്രപരമായ സംശയത്തെയാണ് സൂചിപ്പിക്കുന്നത്.

  • ആത്മീയ അവസ്ഥ (حالة الجذبة): ശൈഖ് ഒരു പ്രത്യേക ആത്മീയ ഉന്മാദാവസ്ഥയിൽ പാടിയതാണെന്ന് ഇതിൽ പറയുന്നു. അതിനാൽ തന്നെ ഇതിലെ വാക്കുകളെ സാധാരണ നിയമങ്ങളുപയോഗിച്ച് അളക്കരുത് 

  • വിമർശനം: ഇത്തരം അതിശയോക്തി കലർന്ന വരികൾ ശൈഖിന്റെ പേരിൽ ആരോ കെട്ടിച്ചമച്ചതാണെന്നും ഇതിൽ വന്നിട്ടുള്ള 'ദുർബലമായ ഹദീസുകളെയും' ആശയങ്ങളെയും സൂക്ഷിക്കണമെന്നും പല പ്രമുഖ ചരിത്രകാരന്മാരും പണ്ഡിതന്മാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 _________________________
الشيخ عبد القادر الجليلى
ابن أَبِي صَالِحٍ أَبُو مُحَمَّدٍ الْجِيلِيُّ، وُلِدَ سَنَةَ سَبْعِينَ وَأَرْبَعِمِائَةٍ، وَدَخَلَ بَغْدَادَ فَسَمِعَ الْحَدِيثَ وَتَفَقَّهَ عَلَى أَبِي سَعِيدٍ الْمُخَرِّمِيِّ الْحَنْبَلِيِّ، وَقَدْ كَانَ بَنَى مَدْرَسَةً فَفَوَّضَهَا إِلَى الشَّيْخِ عَبْدِ الْقَادِرِ، فَكَانَ يَتَكَلَّمُ عَلَى النَّاسِ بِهَا، وَيَعِظُهُمْ، وَانْتَفَعَ بِهِ النَّاسُ انْتِفَاعًا كَثِيرًا، وَكَانَ لَهُ سَمْتٌ حسن، وصمت غير الأمر بالمعروف والنهى عن المنكر، وكان فيه تزهد كَثِيرٌ وَلَهُ أَحْوَالٌ صَالِحَةٌ وَمُكَاشَفَاتٌ، وَلِأَتْبَاعِهِ وَأَصْحَابِهِ فِيهِ مَقَالَاتٌ، وَيَذْكُرُونَ عَنْهُ أَقْوَالًا وَأَفْعَالًا وَمُكَاشَفَاتٍ أَكْثَرُهَا مُغَالَاةٌ، وَقَدْ كَانَ صَالِحًا وَرِعًا، وَقَدْ صَنَّفَ كِتَابَ الْغَنِيَّةِ وَفُتُوحِ الْغَيْبِ، وَفِيهِمَا أَشْيَاءُ حَسَنَةٌ، وَذَكَرَ فِيهِمَا أَحَادِيثَ ضَعِيفَةً وَمَوْضُوعَةً، وَبِالْجُمْلَةِ كان من سادات المشايخ، [توفى] وَلَهُ تِسْعُونَ سَنَةً وَدُفِنَ بِالْمَدْرَسَةِ الَّتِي كَانَتْ لَهُ. 

(البداية والنهاية - 252/12)

"ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, അബൂ സ്വാലിഹിന്റെ മകൻ, അബൂ മുഹമ്മദ് അൽ-ജീലി. ഹിജ്റ 470-ൽ ജനിച്ചു. അദ്ദേഹം ബാഗ്ദാദിൽ പ്രവേശിക്കുകയും ഹദീസുകൾ ശ്രവിക്കുകയും അബൂ സഈദ് അൽ-മുഖർരിമി അൽ-ഹംബലിയിൽ നിന്ന് കർമ്മശാസ്ത്രം (ഫقه) പഠിക്കുകയും ചെയ്തു. അബൂ സഈദ് ഒരു മദ്രസ നിർമ്മിക്കുകയും അതിന്റെ ചുമതല ശൈഖ് അബ്ദുൽ ഖാദിറിനെ ഏൽപ്പിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്തു.

ജനങ്ങൾ അദ്ദേഹത്തിലൂടെ വളരെയധികം ഉപകാരങ്ങൾ നേടി. അദ്ദേഹത്തിന് നല്ല പെരുമാറ്റരീതിയും (സമത്), നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്നതല്ലാത്ത കാര്യങ്ങളിൽ മൗനവും ഉണ്ടായിരുന്നു. അദ്ദേഹത്തിൽ വലിയ തോതിലുള്ള ആത്മീയ വിരക്തിയും (സുഹ്ദ്) നല്ല അവസ്ഥകളും ആത്മീയ വെളിപാടുകളും (മുകാശഫാത്ത്) ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ അനുയായികൾക്കും അനുചരന്മാർക്കും അദ്ദേഹത്തെക്കുറിച്ച് പല പ്രസ്താവനകളുമുണ്ട്. അദ്ദേഹത്തിന്റെ വചനങ്ങളെയും പ്രവർത്തികളെയും വെളിപാടുകളെയും കുറിച്ച് അവർ പരാമർശിക്കുന്നവയിൽ ഭൂരിഭാഗവും അതിശയോക്തി കലർന്നതാണ്. എന്നിരുന്നാലും, അദ്ദേഹം അങ്ങേയറ്റം സൽഗുണസമ്പന്നനും ഭക്തനുമായിരുന്നു (വറഅ്). അദ്ദേഹം 'അൽ-ഗുൻയ', 'ഫുതൂഹുൽ ഗൈബ്' എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ നല്ല കാര്യങ്ങളുണ്ട്. എന്നാൽ അവയിൽ ദുർബലമായതും (ദഈഫ്) വ്യാജമായതുമായ (മൗദൂഅ്) ഹദീസുകളും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, അദ്ദേഹം മഹത്തുക്കളായ ശൈഖുമാരുടെ നേതാക്കളിൽ ഒരാളായിരുന്നു. 90-ാം വയസ്സിൽ അദ്ദേഹം അന്തരിക്കുകയും തന്റെ മദ്രസയിൽ തന്നെ അടക്കം ചെയ്യപ്പെടുകയും ചെയ്തു."

Al-Bidaayah wa’n-Nihaayah, 12/252
 _________________________
ഇമാം ഇബ്നുഹജർ(റ) പറയുന്നു.
 
وَإِيَّاك أَن تغتر أَيْضا بِمَا وَقع فِي [الغُنْية] لإِمَام العارفين وقطب الْإِسْلَام وَالْمُسْلِمين الْأُسْتَاذ عبد الْقَادِر الجيلاني، فَإِنَّهُ دسَّه عَلَيْهِ فِيهَا مَنْ سينتقم اللَّهُ مِنْهُ وَإِلَّا فَهُوَ برىء من ذَلِك
الكتاب: الفتاوى الحديثية(1/145) 
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
"ആരിഫുകളുടെ (അല്ലാഹുവിനെ അറിഞ്ഞവരുടെ) ഇമാമും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കേന്ദ്രബിന്ദുവും (ഖുതുബ്) അധ്യാപകനുമായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ [അൽ-ഗുൻയ] എന്ന ഗ്രന്ഥത്തിൽ വന്ന കാര്യങ്ങളെക്കുറിച്ചും നീ വഞ്ചിതനാകാതിരിക്കുക. കാരണം, അതിൽ (അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ) ആരെങ്കിലും തിരുകിക്കയറ്റിയതാകാം; അല്ലാഹു അവനോട് പകരം ചോദിക്കട്ടെ. അല്ലാത്തപക്ഷം, അത്തരം കാര്യങ്ങളിൽ നിന്ന് അദ്ദേഹം (ശൈഖ് ജീലാനി) തീർത്തും നിരപരാധിയാണ്."