കഅബ പൊളിക്കാന്‍ വന്നപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞത്.
മക്കാ മുശ്രിക്കുകള്‍ ബിംബങ്ങളെ ആയിരുന്നോ വിളിച്ചിരുന്നത്??
മരണപ്പെട്ടവരെ വിളിച്ചുപ്രാര്ഥിക്കാമോ എന്നതാണ് മുസ്ലിയാക്കളുടെ
സംശയമെങ്കില്‍ അതിനും മുന്‍ഗാമികളായ പണ്ഡിതന്മാര് കൃത്യമായ വിശദീകരണം
നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്, ശാഫിഈ മദ്ഹബിലെ പ്രമുഖ മുഫസ്സിറാണ്
ഇമാം ഇബ്നുകസീര്‍. സൂറത്തുന്നിസാഇലെ 117ാം വചനത്തിന്റെ അര്‍ഥം:
അബ്ദുല്‍ മുത്തലിബ് കഅബക്ക് നേരെ വിരല്‍ ചൂണ്ടി ഭയലേശമന്യേ പ്രതിവചിച്ചു .
"ഇത്
അല്ലാഹുവിന്റെ ഭവനമാണ്, അവന്റെ സ്നേഹിതനായ ഇബ്രഹിമിന്റെയും.
തീര്‍ച്ചയായും കഅബക്ക് ഒരു രക്ഷിതാവുണ്ട്. കഅബയെ അവന് സംരക്ഷിച്ചു
കൊള്ളും" മക്കാ മുശ്രിക്കുകള്‍ ബിംബങ്ങളെ ആയിരുന്നോ വിളിച്ചിരുന്നത്??
- വീണ്ടും അദ്ദേഹം രേഖപ്പെടുത്തുന്നു. ``എന്നാല്‍ ഇന്ന് ജനങ്ങള്‍ക്ക് വലിയ വിപത്തുകളോ അപകടങ്ങളോ നേരിട്ടാല്‍, ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത, കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ കഴിയാത്തവരെ, കരയിലായിരുന്നാലും കടലിലായിരുന്നാലും അവര്‍ വിളിച്ചു തേടന്നു. ഖിള്ര്‍(അ)യെയും ഇല്യാസ്(അ)യെയും വിളിച്ചുതേടുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ട്. അബുല്ഖമീസ്(റ)യെയും അബ്ബാസ്(റ)വിനെയും വിളിച്ചുതേടുന്നവരും അവരിലുണ്ട്. ഏതെങ്കിലും ഒരു ഇമാമിനെ വിളിച്ചുതേടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. സമുദായത്തില്‍പെട്ട ഏതെങ്കിലും ശൈഖന്മാരെ വിളിച്ചു തേടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്.'' (റൂഹുല്‍ മആനി 11:98)
- അല്ലാഹു പറയുന്നു: ``അല്ലാഹുവിന് പുറമെ അന്ത്യദിനം വരെ തനിക്ക് ഉത്തരം നല്കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?'' (അഹ്ഖാഫ് 5). മേല്‍വചനത്തില്‍ ആരെല്ലാം ഉള്‍പ്പെടുമെന്ന് ഇമാം റാസി വ്യക്തമാക്കുന്നു: ``അല്ലാഹു അല്ലാതെ പ്രാര്ഥിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന മലക്കുകള്‍, ഈസാ(അ), ഉസൈര്‍(റ), വിഗ്രഹങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്.'' (തഫ്സീറുല്‍ കബീര്‍, അഹ്ഖാഫ് 5)
وَقَالَ عَلِيُّ بْنُ أَبِي طَلْحَةَ وَالضَّحَّاكُ، عَنِ ابْنِ عَبَّاسٍ: {إِنْ يَدْعُونَ مِنْ دُونِهِ إِلا إِنَاثًا} قَالَ: يَعْنِي مَوْتَى.
وَقَالَ مُبَارَكٌ -يَعْنِي ابْنَ فَضَالة -عَنِ الْحَسَنِ: {إِنْ يَدْعُونَ مِنْ دُونِهِ إِلا إِنَاثًا} قَالَ الْحَسَنُ: الْإِنَاثُ كُلُّ شَيْءٍ مَيِّتٍ لَيْسَ فِيهِ رُوحٌ، إِمَّا خَشَبَةٌ يَابِسَةٌ وَإِمَّا حَجَرٌ يَابِسٌ.
الكتاب: تفسير القرآن العظيم (2/414)
ابن كثير القرشي (700 - 774هـ).
وَقَالَ مُبَارَكٌ -يَعْنِي ابْنَ فَضَالة -عَنِ الْحَسَنِ: {إِنْ يَدْعُونَ مِنْ دُونِهِ إِلا إِنَاثًا} قَالَ الْحَسَنُ: الْإِنَاثُ كُلُّ شَيْءٍ مَيِّتٍ لَيْسَ فِيهِ رُوحٌ، إِمَّا خَشَبَةٌ يَابِسَةٌ وَإِمَّا حَجَرٌ يَابِسٌ.
الكتاب: تفسير القرآن العظيم (2/414)
ابن كثير القرشي (700 - 774هـ).
``അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചുപാര്ഥിക്കുന്നത് ചില `ഇനാസു'കളെ
മാത്രമാകുന്നു.'' എന്താണ് ഇനാസ്? ഇബ്നുകസീര്‍ രേഖപ്പെടുത്തുന്നു:
``ഇബ്നുഅബ്ബാസ്(റ) പ്രസ്താവിച്ചിരിക്കുന്നു: ഇനാസ്
എന്നതുകൊണ്ടുദ്ദേശിക്കുന്നത് മരണപ്പെട്ടു പോയവരെയാണ്. ഹസന്(റ)
പ്രസ്താവിച്ചിരിക്കുന്നു: ജീവനില്ലാത്ത, എല്ലാ മൃതവസ്തുക്കളും ഇനാസില്
ഉള്‍പ്പെടുന്നു.'' (തഫ്സീര്‍ ഇബ്നുകസീര്‍ 2:414)
- മക്കയിലെ മുശ്രിക്കുകള്‍ വിളിച്ചുപ്രാര്‍ഥിച്ചിരുന്നത്
മയ്യിത്തുകളോടായിരുന്നു. അതിന് രണ്ടര്‍ഥമുണ്ട്. ഒന്ന്, വിഗ്രഹങ്ങള്‍
പ്രതിനിധീകരിച്ചിരുന്ന മഹത്തുക്കള്‍ മരണപ്പെട്ടുപോയവരായിരുന്നു. രണ്ട്,
അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും നിര്‍ജീവ വസ്തുക്കളായിരുന്നു.
സൂറത്തുല്‍ മാഇദയിലെ 35-ാം വചനത്തിന്റെ അര്‍ഥം ഇപ്രകാരമാണ്:
``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്
അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും
ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.'' ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഹനഫീ
മദ്ഹബുകാരനായ ആലൂസി(റ) രേഖപ്പെടുത്തുന്നു: ``ഒരാള്‍ സഹായം തേടുന്നത്
അപ്രത്യക്ഷനായ വ്യക്തിയോടോ മരണപ്പെട്ടുപോയവനോടോ ആണെങ്കില്‍ അത്തരം
സഹായതേട്ടം അനുവദനീയമല്ല തന്നെ. അത്തരം പ്രവര്‍ത്തനങ്ങള്‍ അനാചാരങ്ങളില്‍
പെട്ടതും സ്വഹാബികളില്‍ ആരും തന്നെ പ്രവര്ത്തിച്ചിട്ടില്ലാത്തതുമാ
ണ്.'' (റൂഹുല്‍മആനി 6:125).