വിസര്‍ജ്ജനസ്ഥലത്ത് തല മറക്കല്‍..
മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ചിലര്‍ തല മറക്കുവാന്‍ പ്രത്യേകം താല്പര്യം കാണിക്കുന്നത് കാണാം. നബി (സ)യോ സഹാബി വര്യന്മാരോ ഇപ്രകാരം ഒരു ആചാരം നമ്മെ പഠിപ്പിക്കുന്നില്ല.
ഇതിനു തെളിവുണ്ടെന്ന് പറയുന്ന ഹദീസുകള്‍ :
1 . ആയിശ (റ) നിവേദനം : നബി (സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുന്ന സന്ദര്‍ഭത്തിലും തന്‍റെ ഭാര്യയെ സമീപിക്കുന്ന സന്ദര്‍ഭത്തിലും തല മറക്കാരുണ്ടായിരുന്നു. [ബൈഹഖി].
ബൈഹഖി തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. ഇസ്‌ലാം പ്രായോഗികമല്ലാത്ത ഒരു മതമായി ചിത്രീകരിക്കുവാന്‍ ഇസ്ലാമിന്‍റെ ശത്രുക്കള്‍ നിര്‍മിച്ചതാണ് ഈ ഹദീസ്.
2. ഇബ്നു സാലിഹ് (റ) നിവേദനം : നബി (സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തന്‍റെ ചെരുപ്പ് ധരിക്കുകയും തല മറക്കുകയും ചെയ്യും. [ബൈഹഖി].
ഈ ഹദീസ് ബൈഹഖി തന്നെ സഹീഹാണെന്ന് പറയുന്നില്ല. 'മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തലമാറക്കല്‍, ഹദീസ് ഈ വിഷയത്തില്‍ സഹീഹായാല്‍' എന്ന ഒരു അദ്ധ്യായം നല്‍കിയാണ് അദ്ദേഹം ഈ ഹദീസ് ഉദ്ധരിക്കുന്നത്. [ബൈഹഖി:1 -96]. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തി സഹാബി പോലുമല്ല. പരമ്പര മുറിഞ്ഞ ഹദീസാണിതെന്നു ഇമാം നവവി (റ) പറയുന്നു. [ശരഹുല്‍ മുഹദ്ദബ് 2 /94]. അബൂബക്കര്‍ (റ)ല്‍ നിന്ന് ഇത് സഹീഹായി വന്നിട്ടുണ്ടെന്ന വാദവും ശരിയല്ല.
തല മറക്കാതെ നമസ്ക്കരിക്കല്‍
നബി(സ)യില്‍ നിന്നും നേരിട്ട് ദീന്‍ കേട്ട്പഠിച്ച് മനസ്സിലാക്കിയ മഹത്തുക്കളായ സ്വഹാബത്തില്‍പ്പെട്ട ജാബിര്‍(റ), തല മറക്കാതെ നിസ്കരിക്കുന്നതിനെ ചോദ്യം ചെയ്ത ചിലരോട് ജാബിര്‍(റ) പറഞ്ഞ മറുപടി താഴെ കൊടുക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസില്‍ നിന്നും പഠിച്ചാല്‍ ഈ വിഷയത്തിലെ ഇസ്ലാമികമായ നിലപാട് മനസ്സിലാവും.

حَدَّثَنَا عَبْدُ الْعَزِيزِ بْنُ عَبْدِ اللَّهِ قَالَ حَدَّثَنِي
ابْنُ أَبِي الْمَوَالِي عَنْ مُحَمَّدِ بْنِ الْمُنْكَدِرِ
قَالَ دَخَلْتُ عَلَى جَابِرِ بْنِ عَبْدِ اللَّهِ وَهُوَ
يُصَلِّي فِي ثَوْبٍ مُلْتَحِفًا بِهِ وَرِدَاؤُهُ مَوْضُوعٌ فَلَمَّا
انْصَرَفَ قُلْنَا يَا أَبَا عَبْدِ اللَّهِ تُصَلِّي وَرِدَاؤُكَ
مَوْضُوعٌ قَالَ نَعَمْ أَحْبَبْتُ أَنْ يَرَانِي الْجُهَّالُ مِثْلُكُمْ
رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي
هَكَذَا
മുഹമ്മദു ബ്നുല്‍ മുന്കദിര്‍ നിവേദനം: ഞാന്‍ ജാബിര്‍(റ)ന്റെ അടുക്കല്‍
ഒരിക്കല്‍ പ്രവേശിച്ചു. അദ്ദേഹം തന്റെ വസ്ത്രം ചുറ്റിപ്പുതച്ചു
നമസ്കരിക്കുകയാണ്. മേല്‍മുണ്ട് വസ്ത്രം തൂക്കിയിടുന്ന വടിമേല്‍
വെച്ചിട്ടുണ്ട്. അദ്ദേഹം നമസ്കാരത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ഞങ്ങള്‍
പറഞ്ഞു, അബൂഅബ്ദുള്ള തങ്ങള്‍ മേല്‍ മുണ്ട് ഉപയോഗിക്കാതെ നമസ്കരിക്കുകയാണോ.
അതേ നിന്നെപ്പോലെയുള്ള വിഡ്ഢികള്‍ ഇത് കാണും ഞാന്‍ ആഗ്രഹിച്ചു. നബി(സ)
ഇപ്രകാരം നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി 1 .8 .366)
മുഹമ്മദ്ബ്നു മുന്‍കദിര്‍ പറയുന്നു: ജാബിര്‍(റ) ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ടു നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹം പറയും. തിരുമേനി(സ) ഒരു വസ്ത്രം ധരിച്ച് നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 8. 349)
4) ഉമറുബ്നു അബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിച്ചു. അന്നേരം അതിന്റെ രണ്ടു തലയും രണ്ടു കൈചട്ടകളുടെ മുകളിലേക്ക് ഇടത്തോട്ടും വിപരീതമായി ഇട്ടിരിക്കയായിരുന്നു. (ബുഖാരി. 1. 8. 350)
5) ഉമറ്ബ്നു അബീസലമ:(റ) നിവേദനം: ഉമ്മുസലമ: യുടെ വീട്ടില്‍ വെച്ച് ഒരു വസ്ത്രം മാത്രം ധരിച്ചു കൊണ്ട് തിരുമേനി(സ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ രണ്ടറ്റവും അവിടുത്തെ ഇരു ചുമലിലും ഇട്ടിട്ടുണ്ട്. (ബുഖാരി. 1. 8. 351)
6) ഉമറ്ബ്നുഅബീസലമ:(റ) നിവേദനം: തിരുമേനി(സ) ഒരു വസ്ത്രം ചുറ്റിപ്പുതച്ച് ഉമ്മുസലമ: യുടെ വീട്ടില്‍ വച്ച് നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ രണ്ടറ്റവും തന്റെരണ്ട് ചുമലിലും ഇട്ടിട്ടുണ്ട്.
(ബുഖാരി. 356)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി. 1. 8. 355)