നബി (സ) വഫാത്തായ ശേഷം ഉമര്‍ (റ)വിന്റെ കാലത്തും മുആവിയ (റ) വിന്റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍ ഒരൊറ്റ സഹാബിയും നബി (സ)യുടെ ഖബറിങ്കല്‍ പോയി മഴക്ക് വേണ്ടി തേടിയ ഒരൊറ്റ സ്വഹീഹായ ഹദീസ് പോലുമില്ല.
നബി (സ)യുടെ ഖബര്‍ തൊട്ടടുത്ത് ആയിശാ ഉമ്മയുടെ വീട്ടിനുള്ളില്‍ ഉണ്ടായിട്ടും അവര്‍ അവിടെ പോയി തേടിയില്ല . മറിച്ച് നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന് പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം നടത്തുകയും ദുആ ചെയ്യുകയും ജീവിച്ചിരിക്കുന്ന നബി(സ)യുടെ സഹാബികളെക്കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്.
നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന് പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മനസ്സിലാക്കിയ ഇസ്ലാം ദീന് അതാണ് .
(صحيح البخاري - كتاب الاستسقاء)
അനസ് ബിൻ മാലിക് (റ) വിൽ നിന്ന് നിവേദനം: "ജനങ്ങൾക്ക് വറൾച്ച ബാധിച്ചാൽ ഉമർ ബിൻ അൽ-ഖത്താബ് (റ), അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബിനെ (നബി ﷺ യുടെ പിതൃവ്യൻ) മുൻനിർത്തി മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഉമർ (റ) ഇപ്രകാരം പറയും:
'അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ പ്രവാചകനെ മുൻനിർത്തി (അദ്ദേഹത്തെക്കൊണ്ട് പ്രാർത്ഥിപ്പിച്ച്) നിന്നോട് വസീല തേടാറുണ്ടായിരുന്നു, അപ്പോൾ നീ ഞങ്ങൾക്ക് മഴ നൽകാറുണ്ടായിരുന്നു. ഇപ്പോൾ ഇതാ ഞങ്ങളുടെ പ്രവാചകന്റെ പിതൃവ്യനെ മുൻനിർത്തി ഞങ്ങൾ നിന്നോട് വസീല തേടുന്നു. അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ.' > അനസ് (റ) പറയുന്നു: അപ്പോൾ അവർക്ക് മഴ ലഭിക്കാറുണ്ടായിരുന്നു."
ഈ ഉദ്ധരണി മാലിക് അദ്-ദാറിന്റെ റിപ്പോർട്ടിനെതിരെയുള്ള ശക്തമായ പ്രമാണമാണ്. മാലിക് അദ്-ദാറിന്റെ റിപ്പോർട്ടിൽ ഒരാൾ ഖബറിനരികെ പോയി എന്ന് പറയുന്നുണ്ടെങ്കിലും, സ്വഹാബികൾ ഒട്ടുക്കും അബ്ബാസ് (റ) വിനെയാണ് തിരഞ്ഞെടുത്തത് എന്നത് ആ റിപ്പോർട്ട് തെറ്റാണെന്നോ അല്ലെങ്കിൽ അത് സ്വഹാബികളുടെ രീതിക്ക് വിരുദ്ധമാണെന്നോ തെളിയിക്കുന്നു.
ഈ ചരിത്ര സംഭവം ഇമാം ഇബ്നു അസാക്കിർ (റ) തന്റെ വിഖ്യാത ഗ്രന്ഥമായ 'താരിഖു ദിമശ്ഖിൽ' (تاريخ دمشق) രേഖപ്പെടുത്തിയിട്ടുള്ളതാണ്. മഹാനായ താബിഈ പണ്ഡിതൻ സലീം ഇബ്നു ആമിർ അൽ-ഖബാഇരി നിവേദനം ചെയ്ത ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് (ആധികാരികം) പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്."ഒരിക്കൽ ആകാശം മഴ തടയുകയും (നാട് വറൾച്ചയിലാവുകയും) ചെയ്തു. അപ്പോൾ മുആവിയ ബിൻ അബീ സുഫ്യാൻ (റ) വും ദമസ്കസിലെ ജനങ്ങളും മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ടു. മുആവിയ മിൻബറിൽ ഇരുന്നപ്പോൾ ചോദിച്ചു: 'യസീദ് ബിൻ അൽ-അസ്വദ് അൽ-ജുറശി എവിടെ?'
ജനങ്ങൾ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ജനങ്ങൾക്കിടയിലൂടെ നടന്ന് മുആവിയയുടെ അടുത്തെത്തി. മുആവിയയുടെ നിർദ്ദേശപ്രകാരം അദ്ദേഹം മിൻബറിൽ കയറി മുആവിയയുടെ കാൽക്കൽ ഇരുന്നു. ശേഷം മുആവിയ (റ) ഇപ്രകാരം പ്രാർത്ഥിച്ചു:
'അല്ലാഹുവേ, ഞങ്ങളിൽ ഏറ്റവും ഉത്തമനും ശ്രേഷ്ഠനുമായ വ്യക്തിയെ മുൻനിർത്തി ഇന്ന് ഞങ്ങൾ നിന്നോട് ശുപാർശ തേടുന്നു. അല്ലാഹുവേ, യസീദ് ബിൻ അൽ-അസ്വദ് അൽ-ജുറശിയെ മുൻനിർത്തി ഞങ്ങൾ നിന്നോട് ശുപാർശ തേടുന്നു. ഹേ യസീദ്, അല്ലാഹുവിലേക്ക് താങ്കളുടെ കൈകൾ ഉയർത്തുക!'
യസീദ് തന്റെ കൈകൾ ഉയർത്തി, ജനങ്ങളും കൈകൾ ഉയർത്തി. ഉടനെത്തന്നെ പടിഞ്ഞാറ് ഭാഗത്ത് ഒരു പരിചയുടെ വലിപ്പത്തിൽ മേഘം പ്രത്യക്ഷപ്പെട്ടു. കാറ്റ് വീശുകയും മഴ പെയ്യുകയും ചെയ്തു. ജനങ്ങൾക്ക് തങ്ങളുടെ വീടുകളിൽ എത്തുവാൻ പോലും പ്രയാസമാംവിധം കനത്ത മഴയായിരുന്നു അത്."
മാത്രമല്ല. ഈ റിപ്പോര്ട്ടര്മാരില് പെട്ട മാലികുദ്ധാറിനെ പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാലികുദ്ധാറിനെ കുറിച്ച് പ്രഗല്ഭ മുഹദ്ദിസുകളായ മഹാനായ ഇമാം മുന്ദിരിയും ഇമാം ഹൈസമിയും പറഞ്ഞത് മജ്ഹൂലാണ് എന്നാണ്.
ഇവിടെ ഈ സ്വപനത്തിന്റെ കഥയിൽ ഉമർ(റ)വിന്റെ മേൽ ഒരാരോപണം ഉൾപ്പെടുത്തുന്നുണ്ട്.അതായത് ഉമർ തന്റേടത്തോടെ വർത്തിക്കണമെന്ന നബി(സ)യുടെ ഉപദേശം, ഉമർ ഭരണത്തില്‍ നബി (സ) ക്ക് തൃപ്തിയില്ലെന്നും ഉമര്‍ (റ) തന്റേടമില്ലാത്തവനാണ് എന്നും നബി(സ) അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന ഒരു ദുസ്സൂചന ജനങ്ങളില്‍ ഉണ്ടാക്കി മുസ്ലിംകളെ ഉമർ(റ)വിനെതിരിൽ തിരിച്ചു വിടാനുള്ള ഒരു കുതന്ത്രത്തിന്റെ ഭാഗമായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്.
ഇനി ഈ സ്വപ്നക്കഥയില്‍ വല്ല സത്യവും ഉണ്ടെന്ന് സങ്കല്പ്പിച്ചാല് തന്നെ.. ജൂതനും, മുനാഫിഖുമായ അബ്ദുല്ലാഹിബ്നു സബഇന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതും പിൽക്കാലത്ത് ശിയാ കക്ഷിയായി രൂപാന്തരപ്പെട്ടതുമായ ഇസ്ലാമിന്റെ ശത്രുക്കളിൽ ഏതോ ഒരു കപടവിശ്വാസിയാണ് സ്വപ്നം കണ്ട അജ്ഞാതൻ എന്നു ന്യായമായും അനുമാനിക്കാവുന്നതാണ്. മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു വന്ന ആളോടു ഉമറിന്റെ തന്റേടമില്ലായ്മയെ ക്കുറിച്ച് നബി(സ)ഉണർത്തിയത് വിഷയവുമായി ഒരു നിലക്കും ബന്ധപ്പെടാതെ നിൽക്കുന്നു. ഇനി ഉമർ(റ)വിനെ ആ കാര്യം ഉപദേശിക്കലാണ് നബി(സ)യുടെ ഉദ്ധേശമെങ്കിൽ, തന്റെ ഏറ്റവും അടുത്ത അനുയായിയായ ഉമറിനോട് നേരിട്ട് തന്നെ സ്വപ്നം വഴി അക്കാര്യം ഉണർത്താമായിരുന്നുവല്ലോ. ഇവിടെ ഒരു മധ്യവർത്തി യുടെ ആവശ്യം നേരിടുന്നില്ല. ഉപദേശത്തിന്റെ മാർഗവും അതല്ലല്ലോ . ഇതെല്ലാം വെച്ചുനോക്കുമ്പോൾ അജ്ഞാതനായ ഈ ഒരാളും അയാൾ കണ്ടുവെന്നവകാശപ്പെടുന്ന ദർശനവും തീർച്ചയായും ഇസ്ലാമിന്റെ ശത്രുക്കളുടെ മസ്തിഷ്കത്തിൽ ഉരുത്തിരിഞ്ഞ ഒരു കള്ളനാടകം മാത്രമാണ്. ഉമര്‍ (റ)വിനേയും അബൂബക്കര്‍ (റ)വിനേയും ആയിഷാബീവി (റ)യേയും മറ്റ് സഹാബാക്കളേയുമൊക്കെ തെറി പറയുന്നതും കള്ളക്കഥകള്‍ പാടി നടക്കുന്നതും വിലപിക്കുന്നതും പുണ്യകിട്ടുന്ന സര്‍ക്കര്‍മ്മമായി പഠിപ്പിക്കുന്ന ശിയാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം കഥകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഉമര്‍ (റ)വിനെ കൊലപ്പെടുത്തിയ അബൂ ലുഉലുഅ: എന്ന പേര്‍ഷ്യക്കാരനായ മജൂസി ശിയാക്കള്‍ക്കിടയില്‍ എത്ര മാത്രം പൂജിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് കൂടി അറിയുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. പേര്‍ഷ്യ പിടിച്ചടക്കിയ ഉമറിനെ കൊലപ്പെടുത്തിയതിലൂടെ നാടിന്റെ മാനം കാത്ത മഹാനായി "ഫിറോസാന്‍" എന്നും "ശുജായിദീന്‍" എന്നുമൊക്കെ വാഴ്ത്തി ഇറാനിലെ കാഷാനില്‍ വലിയ ജാറം കെട്ടി സര്‍ക്കാര്‍ ചെലവില്‍ ഇന്നും പാലിക്കപ്പെടുന്ന ശിയാക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമാണ് ഈ ജാറം.
വിക്കിപീഡിയ ലിങ്ക് താഴെ
https://en.wikipedia.org/wiki/Piruz_Nahavandi
ഉമര്‍ (റ)വിനേയും അബൂബക്കര്‍ (റ)വിനേയും തെറി പറഞ്ഞുകൊണ്ട് മുദ്രാവാക്യങ്ങള്‍ എഴുതി വെച്ച് ശിയാക്കള്‍ പൂജിക്കുന്ന അബൂലുഉലുഅ: യുടെ ജാറത്തിന്റെ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=4q5ip-iFP9E&nohtml5=False
https://www.youtube.com/watch?v=
ഇനി ഉമര്‍ (റ)വിന്റെ കാലത്ത് "സഹാബിയായ ബിലാല്‍ ബിനു ഹാരിസ്(റ)യാണ് നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടിയത്" എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കി സഹാബിയുടെ പേരിലേക്ക് ചാര്‍ത്തിയ സൈഫ് ഇബ്നു ഉമര്‍ അല്‍ദബ്ബി ആരാണ് എന്നത് പരിശോധിക്കുമ്പോള്‍ ഈ കള്ളക്കഥ ഉണ്ടാക്കിയ ഒരു വലിയ പെരുംകള്ളനെ നാം തിരിച്ചറിയുന്നു :
ആരാണ് ഈ സൈഫ് ..?
ജാറം കെട്ടിപ്പൊക്കി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര് അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍വേണ്ടി " മഹാനായ ഇമാം സൈഫ് ഇബ്നുഉമര്‍ റളിയല്ലാഹുഅന്ഹു" എന്നൊക്കെ നീട്ടി വിശേഷിപ്പിച്ച് കൊണ്ട് വരാറുള്ള ഈ വാറോലയുണ്ടാക്കിയ പെരുംകള്ളനെ കുറിച്ച് ലോകപ്രസിദ്ധ മുഹദ്ദിസ്കളായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ എന്തൊക്കെയാണ് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത്...? നമുക്ക് പരിശോധിക്കാം.
ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന് ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :
"ഇമാം ദഹബി 'മീസാനുൽ ഇഅ്തിദാലിൽ' സൈഫ് ബിൻ ഉമറിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു:
യഹ്യ ബിൻ മഈൻ: 'ഒരു ചില്ലിക്കാശ് (ഫിൽസ്) പോലും അവനേക്കാൾ ഭേദമാണ്.'
അബൂദാവൂദ്: 'അവൻ പരിഗണിക്കാൻ കൊള്ളാത്തവനാണ്' (Laysa bi shay).
അബൂ ഹാതിം: 'അവൻ ഉപേക്ഷിക്കപ്പെടേണ്ടവനാണ്' (Matrook).
ഇബ്നു ഹിബ്ബാൻ: 'അവൻ സിന്ദീഖ് (മതവിരുദ്ധൻ) ആണെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്.'
ഇബ്നു അദിയ്യി: 'അവന്റെ ഹദീസുകളിൽ ഭൂരിഭാഗവും നിഷേധിക്കപ്പെടേണ്ടതാണ്' (Munkar).
മഖ്ഹൂൽ അൽ-ബൈറൂത്തി: 'സൈഫ് ഹദീസുകൾ കെട്ടിച്ചമയ്ക്കുമായിരുന്നു (വുദ്ദാഅ്), അവൻ സിന്ദീഖ് ആണെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.'"
ഇമാം ഇബ്നുല്‍ ജൌസി(റ) രേഖപ്പെടുത്തുന്നു :
യഹ്യ ബിൻ മഈൻ: അവൻ ഹദീസിൽ ദുർബലനാണ് (ളഈഫ്), ഒരു ചില്ലിക്കാശ് (ഫിൽസ്) പോലും അവനേക്കാൾ ഭേദമാണ്.
അബൂ ഹാതിം അൽ-റാസി: അവന്റെ ഹദീസുകൾ ഉപേക്ഷിക്കപ്പെടേണ്ടതാണ് (മത്റൂക്).
ഇമാം നസാഈ, ഇമാം ദാറഖുത്നി: അവൻ ദുർബലനാണ് (ളഈഫ്).
ഇബ്നു ഹിബ്ബാൻ: വിശ്വസ്തരായ (സിഖ) ആളുകളുടെ പേരിൽ വ്യാജമായ റിപ്പോർട്ടുകൾ (മൗദൂആത്ത്) അവൻ ഉദ്ധരിക്കാറുണ്ട്. അവൻ ഹദീസുകൾ കെട്ടിച്ചമയ്ക്കാറുണ്ട് (യളഉൽ ഹദീസ്)."
ഇമാം ദഹബി (റ), ഇബ്നുല്‍ ജൌസി(റ) , ഇബ്നു ഹാതിം(റ) യഹ് യ ഇബ്നു മഈന്‍(റ) , ഇമാം അബൂദാവൂദ്(റ), ഇമാം നസാഇ(റ), ഇമാം ഇബ്നു ഹിബ്ബാന്‍(റ), ദാറഖുത്നി(റ). ഇമാം അബൂ ഹാതിം(റ) തുടങ്ങിയ അഹുലുസ്സുന്നയുടെ മഹാന്മാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ പറയുന്നു: ഉമര്‍ (റ)വിന്റെ കാലത്ത് സഹാബിയായ ബിലാല്ബിനു ഹാരിസ(റ), നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കിയ സൈഫ് ഇബ്ന് ഉമര്‍ എന്നവന്റെ ഹദീസുകള്‍ ഒരിക്കലും തെളിവിന് സ്വീകരിക്കാന്‍ പറ്റാത്തതാണ്. അവന്റെ മുഴുവന്‍ ഹദീസുകളും തള്ളപ്പെടെണ്ടതാണ്. അവന് ദീനില്‍ നിന്നും മുര്തദ്ധായവനാണ് എന്ന് പറയപ്പെട്ട ആളാണ്. ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനാണ് , ഒരു നയാപൈസയുടെ വിലയില്ലാത്തവനാണ് . ഇത്തരത്തില്‍ ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്ന കദ്ധാബായ ഒരു പെരും കള്ളനെയാണ് ജാറം പൂജക്ക് തെളിവുണ്ടാക്കാനായി “ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോലെ മുസ്ലിയാക്കന്മാര് കൂട്ട് പിടിച്ചിരിക്കുന്നത്.
കൂട്ടത്തില്‍ പറയട്ടെ ...
പിന്നെ ഇയാളെക്കുറിച്ച് കുറിച്ച് ചിലരൊക്കെ “ചരിത്രത്തില്‍ വിശ്വസ്തന്” ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഈ കള്ളഹദീസ് കെട്ടിയുണ്ടാക്കിയ സൈഫിനെ വീണ്ടും പച്ച പുതപ്പിച്ച് റളിയല്ലാഹു അന്ഹു എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഔലിയ ആക്കാന്‍ മുസ്ലിയാക്കന്മാര് പരിശ്രമിക്കാറുണ്ട്.
ചരിത്രത്തില്‍ പലരും പലതും പറയാറുണ്ട്.
അതെല്ലാം സത്യമായതാണോ ..? അല്ല.
History = his story ആണ്. ഏതോ രാമന് മഴു എടുത്തെറിഞ്ഞിട്ടാണ് നമ്മടെ കേരളം ഉണ്ടായത് എന്ന് നമ്മടെ നാട്ടിലെ പല ബുക്കിലും ചരിത്രത്തിലും കാണുന്നുണ്ട്. സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ നമുക്ക് ഇസ്ലാമിലെ തെളിവാക്കാന്‍ പറ്റുമോ ..? കുരങ്ങന് മൂത്തിട്ടാണ് രൂപാന്തരം പ്രാപിച്ചാണ് മനുഷ്യരുണ്ടായത് എന്ന് പലരും പഠിപ്പിക്കാറുണ്ട്. നമ്മള് വിശ്വസിക്കുമോ ..? ഇല്ല ...നമ്മുടെ നാട്ടില്‍ മുജാഹിദുകളുടെയും കാന്തപുരത്തിന്റെയും ചേളാരി സുന്നികളുടെയും വരെ സമ്മേളനങ്ങളില്‍ ചരിത്ര സെമിനാറുകള്‍ ഉല്‍ഘാടനം ചെയ്യാനും മറ്റും പല അമുസ്ലിംകളെയും നമ്മള് കൊണ്ട് വരാറുണ്ട്. അവര്‍ പല ചരിത്രങ്ങളും പറയാറുണ്ട്. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാമിലേക്ക് വന്നതിനെ കുറിച്ച് ചില ഹൈന്ദവ സഹോദരര്‍ പറയുന്ന ചരിത്രം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണ്. ചേരമാന്‍ പെരുമാള്‍ ഹിന്ദുമതത്തില്‍ നിന്നും ഭ്രഷ്ടായപ്പോള്‍ നിവൃത്തികേട് കൊണ്ട് മുസ്ലിമായതാണത്രേ .... അപ്പോള്‍ പിന്നെ അവര്‍ പറയുന്നതൊക്കെ ഇസ്ലാമില്‍ നമ്മള് പ്രമാണമാക്കാറുണ്ടോ.. ഇല്ല. അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ ആ ജാതി ഒരു ചരിത്രകാരന് എന്ന് കരുതിയാല്‍ മതി.........
അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ന്റെ കള്ളക്കഥകള്‍ മുസ്ലിംകളായ നമ്മള്‍ക്ക് ഒരിക്കലും പ്രമാണമല്ല .
ജാറംകെട്ടി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര് അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍ വേണ്ടി കൊണ്ടുവരാറുള്ള ഒരു വാറോലയാണിത്.
ഉമര്‍ (റ)വിന്റെ കാലത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ ഒരു മനുഷ്യന് നബിയുടെ ഖബറിങ്കല്‍ വന്ന് വഫാത്തായ നബിയോട് മഴ കിട്ടാന്‍ വേണ്ടി തേടി.. സഹാബിയായ ബിലാല്‍ ബിന്‍ ഹാരിസയാണ് തേടിയത് എന്ന് സൈഫ് ബിനു ഉമര്‍ പറഞ്ഞിട്ടുണ്ട്. ഫതഹുല്‍ ബാരിയില്‍ ഉണ്ട്... ഇബ്നു കസീറിന്റെ ബിദായയില്‍ ഉണ്ട് ..അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് വേറെ കുറെ കിതാബുകളുടെ പേജും നമ്പറും പകുതി കട്ട് മുറിച്ച അറബി ഉദ്ധരണികളും കൊടുത്ത് അറിവില്ലാത്ത അനുയായികളെ ആ ശിര്‍ക്കന്‍ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തുന്ന ചില തട്ടിപ്പുകള്‍ ആണിതൊക്കെ...
ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും സത്യം മനസ്സിലാക്കി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ.
അല്ലാഹു സ്വീകരിക്കട്ടെ.... ആമീന്‍
"ഇബ്നു അബീ ശൈബ സ്വഹീഹായ പരമ്പരയോടെ (ഇസ്നാദ്) അബൂ സ്വാലിഹ് അസ്സമ്മാനിൽ നിന്ന്, അദ്ദേഹം മാലിക് അദ്-ദാറിൽ നിന്ന് (ഉമർ റ. വിന്റെ ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നു ഇദ്ദേഹം) റിപ്പോർട്ട് ചെയ്യുന്നു:
ഉമർ (റ) വിന്റെ കാലത്ത് ജനങ്ങൾക്ക് കടുത്ത വറൾച്ച ബാധിച്ചു. അപ്പോൾ ഒരാൾ നബി ﷺ യുടെ ഖബറിനരികിൽ ചെന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ ഉമ്മത്തിന് വേണ്ടി മഴയ്ക്കായി പ്രാർത്ഥിച്ചാലും, തീർച്ചയായും അവർ നശിച്ചുകൊണ്ടിരിക്കുകയാണ്.' > തുടർന്ന് ആ വ്യക്തി സ്വപ്നത്തിൽ ദർശനം നൽകപ്പെട്ടു. അദ്ദേഹത്തോട് പറയപ്പെട്ടു: 'നീ ഉമറിന്റെ അടുക്കൽ ചെല്ലുക...' (ഹദീസിന്റെ ബാക്കി ഭാഗം).
സൈഫ് (ബിൻ ഉമർ) തന്റെ 'അൽ-ഫുതൂഹ്' എന്ന ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്യുന്നത്, ഈ സ്വപ്നം കണ്ട വ്യക്തി സ്വഹാബിയായ ബിലാൽ ബിൻ അൽ-ഹാരിസ് അൽ-മുസനി ആയിരുന്നു എന്നാണ്."
(ഫത്ുൽബാരി‐2:496)അബീസ്വാലിഹ് സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ എന്നാണ് ഇബ്നു ഹജര്‍ അസ്ഖലാനി രേഖപ്പെടുത്തിയത് . അതായത് മാലിഖ് ദാര്‍ വരെ മുഴുവനായി സ്വഹീഹായ സനദ് ഇതിനില്ല ..?
എന്താണ് കാരണം..?
ഇനി ഈ ഹദീസ് സ്വഹീഹല്ല എന്ന് വെറുതെ പറയുന്നതല്ല. ഈ സ്വപ്നനാടകക്കഥയില്‍ - ഏതോ ഒരാള്‍ വന്നു നബി (സ)യുടെ ഖബ്രിന്നടുത്ത് വന്നുകൊണ്ട് മഴക്ക് വേണ്ടി തേടുവാന്‍ നബി (സ)യോട് പറഞ്ഞു. അയാള്‍ പിന്നീട് സ്വപ്നം കാണുന്നു. അത് മാലിക് ദാര്‍ നോട് ആരാ പറഞ്ഞത് .? ഇവിടെ മാലിക് ദാര്‍ ഉദ്ധരിക്കുന്നതായി പറയപ്പെടുന്ന കാര്യം അദ്ദേഹം ഞാന്‍ കണ്ടുവെന്നോ കേട്ടുവെന്നോ പറയുന്നില്ല .
ഇനി വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും വേറൊരു വ്യക്തി സ്വപ്നം കാണുമ്പോള്‍ മാലിക്ദാര്‍ എന്തായാലും കൂടെ ഉണ്ടാവില്ലല്ലോ. വേറെ ആരോ വന്നു കൊണ്ട് പറഞ്ഞാലും അത് ആരാണെന്ന് ഇവിടെ വ്യക്തമല്ല. ആ റജൂല്‍ ഇവിടെ അജ്ഞാതനാണ്. അതുകൊണ്ട് തന്നെ സനദ് മുറിഞ്ഞതാണ്.
അതുകൊണ്ട് തന്നെയായിരിക്കാം ഇവിടെ സ്വഹീഹായ ഹദീസാണ് എന്ന് പറയാതെ അബീസാലിഹ് സമ്മാന്‍ വരെ ഇസ്നാദിന് സ്വഹീഹിന് എന്ന് പറഞ്ഞത്.
എന്നാല്‍ ഹദീസ് നിദാന ശാസ്ത്രത്തിലെ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് ABCD തിരിയാത്ത മുസ്ലിയാക്കന്മാര് സ്വഹീഹായ ഹദീസില്‍ ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജര്‍ അസ്ഖലാനി പറഞ്ഞിരിക്കുന്നൂ എന്ന് ഈ സ്വപ്നക്കഥയെ കുറിച്ച് കൊട്ടിഘോഷിക്കുകയാണ്. മാലപ്പാട്ടും മരിച്ചേടത്ത് ഓത്തും മൌലിദ് റാതീബ്കളും കുത്താറാതീബും കുടിയോത്തും ഉറൂസും സിയാറത്ത് ടൂറുമൊക്കെയായി തിരക്കിട്ട പണികളൊക്കെയുള്ള മുസ്ലിയാക്കന്മാര്ക്ക് ഉസൂല് പഠിക്കാന്‍ നേരം കിട്ടിയിട്ടുണ്ടാവില്ല.
എന്തായാലും “ഇസ്നാദിന് സ്വഹീഹിന്” എന്ന് പറഞ്ഞാല്‍ അതെന്താണെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി തന്നെ അദ്ദേഹത്തിന്റെ കിതാബായ അന്നുഖത്ത് ല്‍ രേഖപ്പെടുത്തിയത് ഇപ്പോഴെങ്കിലും ഒന്ന് പഠിക്കുക : അദ്ദേഹം പറയുന്നു :
ഇതേ ആശയം തന്നെ ഇബ്ന് കസീര്‍ (റ) പറയുന്നതായും കാണാം.
الكتاب: اختصار علوم الحديث (1/43)
ابن كثير القرشي (700 - 774هـ).
ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെ പറയുന്ന 5 നിബന്ധനകള്‍ ഒത്തുവരേണ്ടതുണ്ട് .
- (اتصال السند ) ഇത്തിസ്വാലു സനദ്.നിവേദകന്മാരുടെ പരമ്പര ആദ്യാവസാനം ഇടമുറിയാതെ ചേര്‍ന്നുവരണം. ഇടയില്‍ ഒരാള്‍ പോലും വിട്ടുപോകാന്‍ പാടില്ല.
- ( عدالة الراوي ) അദാലത്തു റാവി: ഹദീസ് നിവേദക പരമ്പരയിലുള്ള എല്ലാവരും നീതിമാന്മാരായിരിക്കണം.
- تمام الضبط തമാമുളളബ്ത്. (റാവികള്‍ അബദ്ധം സംഭാവിക്കാത്തവിധത്തില്‍ തപ്പും തടസ്സവും ഇല്ലാതെ ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ഉന്നതമായ ഓര്‍മ്മശക്തിയുള്ളവരായിരിക്കുക).
- (شاذശാദ് .ആവാതിരിക്കല്‍: റാവികളില്‍ അദ്ദേഹത്തെക്കാള്‍ പ്രാമാണികനും പരിഗണനീയനുമായ ആളുകളോട് എതിരാവുന്ന അവസ്ഥ ഇല്ലാതിരിക്കുക.
- (علة)ഇല്ലത്ത് ഇല്ലാതിരിക്കുക : ഹദീസിന്റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്ന ന്യൂനതകള്‍ തീരെ ഇല്ലാതിരിക്കുക.
ഇവിടെ മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ട് പല കാരണങ്ങളാലും ന്യൂനതകള്‍ ഉള്ളതാണ് .1ഉം 4 ഉം 5 ഉം നിബന്ധനകള്‍ ഒത്തുവരാത്തതാണ്.______________________
- ഏതോ ഒരാള്‍ വന്നുകൊണ്ട് നബി (സ) യുടെ ഖബറിങ്കല്‍ വന്നുകൊണ്ട് എന്തൊക്കെയോ വിളിച്ച് പറഞ്ഞത് ഇസ്ലാമില്‍ തെളിവാകുമോ..? ഇല്ലേയില്ല.
- അതായത് ഇത് ഇസ്ലാമിലെ അംഗീകരിക്കപ്പെട്ട ഒരു പ്രമാണമേയല്ല.
- വിശുദ്ധ ഖുര്‍ആനോ സ്വീകാര്യയോഗ്യമായ സ്വഹീഹായ ഹദീസോ അല്ല.
- നബി (സ)യുടെ വാക്കോ പ്രവര്‍ത്തിയോ മൌനാനുവാദമോ അല്ല .
- മാത്രമല്ല, ഈ വാറോല നാടകത്തില്‍ ഒരു സ്വപ്നത്തിന്റെ സീനുംകൂടി ഉണ്ട്.
- അമ്പിയാക്കളുടെ സ്വപ്നമല്ലാതെ വേറെ ആരുടെ സ്വപ്നവും ഇസ്ലാമില്‍ തെളിവല്ല.
(البداية والنهاية 7/93 للشيخ الحفظ ابن كثير)
ജനങ്ങൾ പറഞ്ഞു: 'ബിലാൽ പറഞ്ഞത് സത്യമാണ്. താങ്കൾ അല്ലാഹുവോടും പിന്നീട് മുസ്ലിംകളോടും സഹായം തേടുക (ഇസ്തിഗാസ നടത്തുക)'. അപ്പോൾ ഉമർ (റ) പറഞ്ഞു: 'അല്ലാഹു അക്ബർ! പരീക്ഷണം അതിന്റെ പരമാവധിയിൽ എത്തിയിരിക്കുന്നു, ഇനി അത് നീങ്ങാൻ പോവുകയാണ്. ഒരു ജനതയ്ക്ക് പ്രാർത്ഥിക്കാൻ അല്ലാഹു അനുവാദം നൽകിയാൽ അവരിൽ നിന്ന് പ്രയാസങ്ങൾ നീക്കപ്പെടാതിരിക്കില്ല'.
ابن كثير القرشي (700 - 774هـ).
മയ്യത്തിനോട് പ്രാര്‍ത്ഥിക്കാന്‍ കള്ള തെളിവുകള്‍ ഉണ്ടാക്കുന്ന സമസ്തക്കാര്‍ ചിന്തിക്കുക മദീനത്തെ പള്ളിയുടെ ഒരു ചുമരിനപ്പുറം ലോകത്തെ ഏറ്റവും ശ്രേഷ്ടമായ മത്തുനബി(സ)യുടെ കബര്‍ ഉണ്ടായിട്ടുപോലും ഉമര്‍(റ)വോ മറ്റേതങ്കിലും ഒരു സഹാബിയെങ്കിലുമോ അവിടെ പോയി നബിയോട് ഇസ്തിഗാസ നടത്തിയോ??? ഇല്ലേ ഇല്ല
بدر الدين العيني (762 - 855 هـ = 1361 - 1451 م)
"ഈ ഹദീസ് അധ്യായവുമായി (തർജമതുൽ ബാബ്) പൊരുത്തപ്പെടുന്നത് ഇപ്രകാരമാണ്:
ഉമർ (റ) വിന്റെ വാക്കുകളിൽ—'തീർച്ചയായും ഞങ്ങൾ പ്രവാചകനെ നിന്നിലേക്ക് വസീലയാക്കി പ്രാർത്ഥിക്കാറുണ്ടായിരുന്നു' എന്നത് മുതൽ അവസാനം വരെയുള്ള ഭാഗം വ്യക്തമാക്കുന്നത് ഇതാണ്: അവർ മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ (ഇസ്തിസ്ഖാഅ്) നബി ﷺ യുടെ ജീവിതകാലത്ത് അവിടുത്തെ മുൻനിർത്തിയായിരുന്നു അത് ചെയ്തിരുന്നത്. അവിടുത്തെ വഫാത്തിന് ശേഷം ഉമർ (റ) കൂടെയുള്ളവരുമായി ചേർന്ന് നബി ﷺ യുടെ പിതൃവ്യനായ അബ്ബാസ് (റ) വിനെ മുൻനിർത്തി മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു. അതായത്, അവർ അബ്ബാസ് (റ) വിനെ (അല്ലാഹുവോട്) പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന ഒരു ഇമാമിനെപ്പോലെയാക്കി."
المؤلف: محمد سيد طنطاوي
"അവർ (സ്വഹാബികൾ) നബി ﷺ യെ മുൻനിർത്തിയുള്ള തവസ്സുൽ ഉപേക്ഷിക്കുകയും അബ്ബാസ് (റ) വിനെ മുൻനിർത്തിയുള്ള തവസ്സുലിലേക്ക് മാറുകയും ചെയ്തപ്പോൾ തന്നെ ഒരുകാര്യം വ്യക്തമായി: നബി ﷺ യുടെ ജീവിതകാലത്ത് ചെയ്തിരുന്ന ആ രീതി (അവിടുത്തെ പ്രാർത്ഥന തേടുക എന്നത്) അവിടുത്തെ വഫാത്തിന് ശേഷം അസാധ്യമായിത്തീർന്നു.
എന്നാൽ സുന്നത്തിൽ (പ്രമാണങ്ങളിൽ) ഒരിടത്തും വന്നിട്ടില്ലാത്ത മൂന്നാമത്തെ രൂപം ഇതാണ്: നബി ﷺ യുടെ വ്യക്തിത്വത്തെ (ദാത്ത്) മുൻനിർത്തി അല്ലാഹുവിനോട് സത്യം ചെയ്ത് ചോദിക്കുകയോ, അവിടുത്തെ വ്യക്തിത്വം കൊണ്ട് യാചിക്കുകയോ ചെയ്യുക എന്നത്. ഈയൊരു കാര്യം സ്വഹാബികൾ ചെയ്തിരുന്നില്ല; അവിടുത്തെ ജീവിതകാലത്തോ വഫാത്തിന് ശേഷമോ അവിടുത്തെ ഖബറിനരികിലോ അല്ലാതെയോ ഇത് ചെയ്തിട്ടില്ല.
സ്വഹാബികൾക്കിടയിൽ പ്രസിദ്ധമായ പ്രാർത്ഥനകളിലൊന്നും ഇത്തരമൊരു രീതി അറിയിപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഒന്നുകിൽ അതീവ ദുർബലമായ (ളഈഫ്) ഹദീസുകളിലോ, അല്ലെങ്കിൽ ആരുടെ വാക്കുകളാണോ പ്രമാണമല്ലാത്തത് (ഹുജ്ജത്ത് അല്ലാത്തത്) അങ്ങനെയുള്ളവരിൽ നിന്നോ മാത്രമാണ്."
(തഫ്സീര്‍ അല്‍ വസീത് സയ്യിദ് മുഹമ്മദ് ത്വന്താവീ )അവർ നബി ﷺ യെ മുൻനിർത്തിയുള്ള തവസ്സുൽ ഉപേക്ഷിക്കുകയും അബ്ബാസ് (റ) വിനെ മുൻനിർത്തിയുള്ള തവസ്സുലിലേക്ക് മാറുകയും ചെയ്തപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി: നബി ﷺ യുടെ ജീവിതകാലത്ത് ചെയ്തിരുന്ന ആ രീതി (അവിടുത്തെ പ്രാർത്ഥന തേടുക എന്നത്) അവിടുത്തെ വഫാത്തിന് ശേഷം അസാധ്യമായിത്തീർന്നു. എന്നാൽ നബി ﷺ യിലുള്ള വിശ്വാസവും അവിടുത്തെ അനുസരിക്കലും വഴിയുള്ള തവസ്സുൽ അങ്ങനെയല്ല; അത് എപ്പോഴും അനുവദനീയമാണ്.
" 'തവസ്സുൽ' എന്ന പദത്തിന് മൂന്ന് അർത്ഥങ്ങളുണ്ട്:
ഒന്ന്: നബി ﷺ യെ അനുസരിക്കുക (ത്വാഅത്ത്) വഴിയുള്ള തവസ്സുൽ. ഇത് വിശ്വാസത്തിന്റെ (ഈമാൻ) ഭാഗമാണ്, ഇതുകൂടാതെ ഈമാൻ പൂർണ്ണമാകില്ല.
രണ്ട്: അവിടുത്തെ പ്രാർത്ഥന (ദുആ), ശുപാർശ (ശഫാഅത്ത്) എന്നിവ വഴിയുള്ള തവസ്സുൽ. ഇത് അവിടുത്തെ ജീവിതകാലത്ത് ഉണ്ടായിരുന്നതാണ്. അതുപോലെ പരലോകത്ത് ജനങ്ങൾ അവിടുത്തെ ശഫാഅത്ത് തേടുകയും ചെയ്യും.
മൂന്ന്: അവിടുത്തെ വ്യക്തിത്വത്തെ (ദാത്ത്) മുൻനിർത്തി അല്ലാഹുവോട് സത്യം ചെയ്ത് ചോദിക്കുകയോ, അവിടുത്തെ വ്യക്തിത്വം കൊണ്ട് യാചിക്കുകയോ ചെയ്യുക എന്നത്. ഈയൊരു കാര്യം മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലോ (ഇസ്തിസ്ഖാഅ്) മറ്റോ സ്വഹാബികൾ ചെയ്തിരുന്നില്ല; അവിടുത്തെ ജീവിതകാലത്തോ വഫാത്തിന് ശേഷമോ അവിടുത്തെ ഖബറിനരികിലോ അല്ലാതെയോ ഇത് ചെയ്തിട്ടില്ല. സ്വഹാബികൾക്കിടയിൽ പ്രസിദ്ധമായ പ്രാർത്ഥനകളിലൊന്നും ഇത്തരമൊരു രീതി അറിയിപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഒന്നുകിൽ അതീവ ദുർബലമായ (ളഈഫ്) ഹദീസുകളിലോ, അല്ലെങ്കിൽ ആരുടെ വാക്കുകളാണോ പ്രമാണമല്ലാത്തത് (ഹുജ്ജത്ത് അല്ലാത്തത്) അങ്ങനെയുള്ളവരിൽ നിന്നോ മാത്രമാണ്. ഇമാം അബൂഹനീഫയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഇത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. 'ഒരു സൃഷ്ടിയെ മുൻനിർത്തി അല്ലാഹുവോട് ചോദിക്കാൻ പാടില്ല' എന്ന് പറഞ്ഞുകൊണ്ട് അവർ ഇതിനെ വിലക്കിയിരിക്കുന്നു."
ഈ ഉദ്ധരണിയിലൂടെ മൂന്ന് സുപ്രധാന ആശയങ്ങളാണ് പങ്കുവെക്കുന്നത്:
പ്രാർത്ഥനയാണ് വസീല (Supplication as Means): സ്വഹാബികൾ ഒരാളെ മുൻനിർത്തി അല്ലാഹുവോട് ചോദിക്കുമ്പോൾ ആ വ്യക്തിയുടെ 'പ്രാർത്ഥന'യെയാണ് ഉദ്ദേശിച്ചിരുന്നത്. നബി ﷺ യുടെ വഫാത്തിന് ശേഷം അവിടുത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാൻ കഴിയില്ല എന്നതിനാലാണ് ഉമർ (റ) അബ്ബാസ് (റ) വിനെ സമീപിച്ചത്.
യുക്തിപരമായ തെളിവ്: തവസ്സുൽ എന്നത് ഒരാളുടെ പദവിയോ സ്ഥാനമോ (Rank/Essence) മുൻനിർത്തിയായിരുന്നുവെങ്കിൽ, നബി ﷺ യുടെ വഫാത്തിന് ശേഷവും ഏറ്റവും വലിയ പദവി അവിടുത്തേക്ക് തന്നെയാണല്ലോ. എന്നിട്ടും സ്വഹാബികൾ അവിടുത്തെ വിട്ട് അബ്ബാസ് (റ) വിനെ തിരഞ്ഞെടുത്തത്, തവസ്സുൽ എന്നാൽ 'ജീവിച്ചിരിക്കുന്നവരോടുള്ള പ്രാർത്ഥന തേടൽ' ആണെന്ന് ഉറപ്പിക്കുന്നു.
എന്നും നിലനിൽക്കുന്ന തവസ്സുൽ: നബി ﷺ യിലുള്ള വിശ്വാസം (Iman), സ്നേഹം, അവിടുത്തെ അനുസരിക്കൽ (Obedience) എന്നിവ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നത് (ഉദാ: "അല്ലാഹുവേ, നിന്റെ റസൂലിനോടുള്ള എന്റെ സ്നേഹം മുൻനിർത്തി എനിക്ക് മഴ നൽകേണമേ") എപ്പോഴും അനുവദനീയമായ കാര്യമാണ്.
_____________________________________________________________
عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر
النبي ( وهو أكرم الخلق على الله عز وجل
എന്നിട്ട് അദ്ദേഹം തുടരുന്നു. "ഓ മുസ്ലിം ! നിങ്ങൾ മുസ്ലിം ആണ് എങ്കിൽ സലഫുസ്സളിഹീങ്ങളായ ഇവരെ പിന്തിടരുക യഥാര്ത തൌഹീദ് അനുസരിച്ച് ജീവിക്കുക. അള്ളാഹു അല്ലാത്തവരെ ആരാധിക്കതിരിക്കുക , അല്ലാഹുവിൽ പങ്ക്കു ചേർക്കാതിരിക്കുക ,
അള്ളാഹു പറയുന്നു .
എന്നെ നിങ്ങൾ ആരാധിക്കുക. فإياي فأعبدون
(قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)
[Surat Al-Kahf 110]
"സ്വഹാബികൾ (റ) — നബി ﷺ യുടെ വഫാത്തിന് ശേഷം പലതവണ അവർക്ക് വരൾച്ച (ക്ഷാമം) നേരിടുകയുണ്ടായി, വലിയ വിപത്തുകൾ അവരെ തേടിയെത്തി. എന്നിട്ടും എന്തുകൊണ്ടാണ് അവർ നബി ﷺ യുടെ ഖബറിനരികെ വന്ന് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയോ (ഇസ്തിസ്ഖാഅ്) സഹായം തേടുകയോ (ഇസ്തിഗാസ) ചെയ്യാതിരുന്നത്? തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും ആദരണീയൻ നബി ﷺ തന്നെയാണല്ലോ.
മാത്രവുമല്ല, ഉമർ ബിൻ അൽ-ഖത്താബ് (റ) ജനങ്ങളുമായി നബി ﷺ യുടെ പിതൃവ്യൻ അബ്ബാസ് (റ) വിനെയും കൂട്ടി മുസ്വല്ലയിലേക്ക് (മഴ നിസ്കാരത്തിനുള്ള മൈതാനം) പുറപ്പെടുകയും അദ്ദേഹത്തെ മുൻനിർത്തി മഴയ്ക്കായി പ്രാർത്ഥിക്കുകയുമാണ് ചെയ്തത്. അവർ നബി ﷺ യുടെ ഖബറിനരികെ വെച്ച് മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചില്ല."
"അതുകൊണ്ട് ഹേ മുസ്ലിമേ, നീ അല്ലാഹുവിന്റെ ദാസനാണെങ്കിൽ നിന്റെ സച്ചരിതരായ മുൻഗാമികളെ (സലഫുസ്സ്വാലിഹീങ്ങൾ) മാതൃകയാക്കുക. നിഷ്കളങ്കമായ തൗഹീദ് ജീവിതത്തിൽ യാഥാർത്ഥ്യമാക്കുക. നീ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്, നിന്റെ രക്ഷിതാവിനോട് യാതൊന്നിനെയും പങ്കുചേർക്കരുത്.
അല്ലാഹു കൽപ്പിച്ചതുപോലെ: 'അതുകൊണ്ട് എന്നെ മാത്രം നിങ്ങൾ ആരാധിക്കുവിൻ' (സൂറത്തുൽ അൻകബൂത്ത്: 56). അല്ലാഹു വീണ്ടും പറയുന്നു: 'അതുകൊണ്ട് ഏതൊരാൾ തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവോ, അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ' (സൂറത്തുൽ കഹ്ഫ്: 110).
അതിനാൽ അവനെയല്ലാതെ നീ ആരാധിക്കരുത്, അവനോടല്ലാതെ നീ പ്രാർത്ഥിക്കരുത് (ദുആ), അവനോടല്ലാതെ നീ സഹായം തേടരുത്. കാരണം, അല്ലാഹു അല്ലാതെ തടയുന്നവനോ നൽകുന്നവനോ ഉപദ്രവിക്കുന്നവനോ ഉപകരിക്കുന്നവനോ ആയി മറ്റാരുമില്ല. അവനല്ലാതെ മറ്റൊരു ഇലാഹില്ല. അവനിൽ ഞാൻ ഭരമേൽപ്പിക്കുന്നു, അവനിലേക്ക് തന്നെ ഞാൻ മടങ്ങുകയും ചെയ്യുന്നു."
(അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)വീണ്ടും സുയൂത്വി ഇമാം അദ്ദേഹത്തിന്റെ " അല്അംറു ബില്‍ ഇത്തിബാഇ വന്നഹ്യു അനില്‍ ഇബ്ത്തിദാഅ് " എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
ഇനി സമതക്കാര്‍ മറ്റൊരു വെടി പൊട്ടിക്കാരുണ്ട് ഇമാം സുയുത്തിക്ക് ഇങ്ങനെ ഒരു കിത്താബു ഇല്ല എന്ന്...... പക്ഷെ യൂസുഫ്ന്നബ്ഹാനി അദ്ദേഹത്തിന്റെ ദലീലുത്തിജാറിൽ പറഞ്ഞത്.
ഇമാം സുയൂത്തിയുടെ അവസാനത്തെ ഗ്രന്ഥം എന്ന് പരിചയപ്പെടുത്തുകയാണ് الأمر بالاتباع والنهي عن الابتداع എന്ന കിതാബിനെ...
മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെട്ടു എന്ന ഈ സ്വപ്നക്കഥ ഇസ്ലാമുമായി എത്രത്തോളം യോജിക്കുമെന്ന് പരിശോധിക്കുമ്പോള്‍ പരിശുദ്ധ ഖുർആനിനും നബി(സ)യുടെ ചര്യക്കും സ്വഹാബത്തിന്റേയും താബിഉകളുടെയും സമ്പ്രദായങ്ങൾക്കും ഒട്ടും യോജിക്കാത്തതാണ്. ''സൂറത്ത് നൂഹിൽ'' അല്ലാഹു പറയുന്നു
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനാകുന്നു.
അവന് നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.
സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന് പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (Nooh -10,11,12)
*ക്ഷാമത്തിൽ നിന്നും നിവാരണം ലഭിക്കാനും മഴ വർഷിച്ചു കിട്ടാനും അല്ലാഹുവോടു പ്രാർത്ഥിക്കുകയാണ് വേണ്ടതെന്ന് നൂഹ് നബി(അ)ന്റെ ഈ പ്രസ്താവനയിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.
മഴ ലഭിക്കുന്നതിന് അല്ലാഹുവിനോട് പ്രാർത്ഥന നടത്തുക എന്നത് തന്നെയാണ് മുഹമ്മദ് നബി(സ) തന്റെ അനുയായികൾക്ക് നിർദേശിച്ചത്. അതിനുവേണ്ടി ഒരു സ്വലാത്തുല്‍ الاستسقاء ഇസ്തിസ്ഖാഎന്ന ഒരു പ്രത്യേക നമസ്കാരം തന്നെ നബി(സ) സുന്നത്താക്കി കൽപിച്ചു. കൂടാതെ മഴക്ക് വേണ്ടി ദുആ ചെയ്യാനും നബി (സ) പഠിപ്പിച്ചു.
നബി(സ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന് കയറി വന്നുകൊണ്ട് വരള്‍ച്ച കാരണത്താലുള്ള പ്രയാസങ്ങള്‍ വിവരിക്കുകയും മഴ കിട്ടാന്‍ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യാന്‍ വേണ്ടി പറയുകയും അപ്പോള്‍ നബി(സ) തന്റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുകയും ഉടനെ മഴ കിട്ടുകയും ചെയ്ത സംഭവം സുപ്രസിദ്ധമാണ്
അബ്ദുല്ലാഹുബ്നു സൈദ്(റ) നിവേദനം: നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ല:യുടെ നേരെ നബി(സ) തിരിയുകയും തന്റെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി)
1 . ഈ കഥയിലെ നായകൻ ഇവിടെ അയാൾ ഖബറിങ്കൽ പോയി എന്ന് ഉമർ(റ) വിനോദ് പറയുന്നില്ല.👈👈👈
2 . പക്ഷെ അയാൾ പ്രവാചകനെ സ്വപ്നം കണ്ടു എന്ന് വ്യക്തമായി പറയുന്നു. അപ്പൊ ഉമർ(റ) അയാൾ നടത്തിയ ഇസ്തിഗാസ അംഗീകരിച്ചില്ലേ എന്ന് സമസ്തക്കാർ പറയുന്നത് പച്ച കള്ളം ആണ്. വെറും ഊഹം.
3 . ഇവിടെ അയാൾ ചെയ്തത് ഇസ്തിഗാസ ആണ് എങ്കിൽ ഉടൻ മഴ കിട്ടണമായിരുന്നു, ഇന്ന് ശൈഖിനെ വിളിക്കുമ്പോൾ പറയാറില്ലേ 'വായ് കൂടാതെ ഉത്തരം നൽകും എന്ന്' അതുപോലെ. പക്ഷെ ഇവിടെ അത് നടന്നില്ല.
4 . കാരണം സമസ്തക്കാരുടെ വാധത്തിൽ ഒന്നാണ് "ഞങ്ങൾ മഹത്തുക്കളോടു തേടുമ്പോ അവർ ഞങ്ങൾക് ശുപാർശകരാവും" എന്ന് ആ വാദം തകരുന്നു. കാരണം ഇവിടെ നടന്നത് ഇസ്തിഗാസ ആണ് അതുപോലെ പ്രവാചകൻ അല്ലാഹുവിനോട് നമുക്ക് വേണ്ടി ശുപാർശ ചെയ്യും എന്നാണ് എങ്കിൽ വായ് കൂടുന്നതിന് മുൻപ് മഴ ലഭിക്കേണം ആയിരുന്നു, അത് നടന്നില്ല ഉമർ(റ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വരെ.
5 . ഇതിൽ നിന്നും മനസ്സിലാക്കാം പ്രവാചകൻ അയാളുടെ വിവരക്കേടിനെ യഥാർത്ഥ രീതി എന്താണ് എന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു എന്ന്. അതാണ് ഉമർ(റ) അബ്ബാസി(റ)നെ കൊണ്ട് പ്രാത്ഥിപ്പിച്ചപ്പോ ഉടൻ മഴ ലഭിച്ചു മറിച്ചു ഇവർ പറയുന്ന ഇസ്തിഗാസകൊണ്ടല്ല. 👈👈👈
6 . സമസ്തക്കാരുടെ ദീൻ ആണ് ഉമർ(റ) മനസ്സിലാക്കിയത് എങ്കിൽ മഴ ഇല്ലാത്തപ്പോ ഉമർ(റ) നേരിട്ട് നബിയെ വിളിച്ചു ഇസ്തിഗാസ ചെയ്യുമായിരുന്നു ഇവിടെ അത് ചെയ്തില്ല. കാരണം ജീവിച്ചിരിക്കുന്ന സമയത്തു നബി(സ) യെ മുൻനിർത്തി മഴക്ക് തേടുമായിരുന്നു, നബിയുടെ വഫാത്തിന് ശേഷം ഇബ്ൻ അബ്ബാസ്(റ) വിനെ മുൻ നിർത്തി. കാരണം നബി വഫാത്തായി. അല്ലാതെ ഹഖ് കൊണ്ടോ ജാഹ് കൊണ്ടോ ഇവിടെ തേടിയതുപോലും ഇല്ല എന്നതാണ് ശ്രദ്ധേയം. 👈👈👈
7 . ശ്രദ്ധിക്കുക നബിയേക്കാൾ ഉയർന്ന പദവിയിൽ അല്ല അബ്ബാസ്(റ) എന്ന് ഏതൊരു കുട്ടിക്കും മനസ്സിലാക്കാം. എന്നിട്ടും ഉമർ(റ) നബിയെ വിളിച്ചു തേടിയില്ല.
8 . അയാൾ ഉമർ(റ) വിനോട് ഞാൻ ചെന്ന് ഇസ്തിഗാസ ചെയ്തു എന്ന് പറയുകയാണ് എങ്കിൽ പിന്നെന്തിനു ഉമർ(റ) മഴക്ക് വേണ്ടി ഉള്ള നമസ്ക്കാരം നടത്തേണം?? ആ ഇസ്തിഗാസ മതിയായിരുന്നില്ലേ❓❓ 👊👊👊
എന്തിനും ഏതിനും മയ്യിത്തിനോട് തേടാനുള്ള തെളിവിനു ലെൻസുമായി നടക്കുന്ന ഈ സമസ്ത വർഗ്ഗത്തിന്👳🏾👳🏾👳🏾 ചിന്തിക്കാൻ അള്ളാഹു കഴിവ് നൽകട്ടെ.......
الخليلي (000 - 446 هـ = 000 - 1054 م)
മാലിക് അദ്-ദാറിന്റെ പദവി: ഈ റിപ്പോർട്ടിലെ പ്രധാന നിവേദകൻ മാലിക് അദ്-ദാർ ആണ്. ഇദ്ദേഹം ഒരു പ്രശസ്തനായ ഹദീസ് നിവേദകനല്ല (മജ്ഹൂൽ - അജ്ഞാതൻ) എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ ഈ റിപ്പോർട്ടിന് 'സ്വഹീഹ്' (ആധികാരികം) എന്ന പദവി ലഭ്യമല്ല.
സ്വഹാബികളുടെ പൊതുവായ രീതി: ഈ റിപ്പോർട്ടിൽ പറയുന്നതുപോലെ ഖബറിനരികിൽ ചെന്ന് പ്രാർത്ഥിക്കുന്ന രീതി സ്വഹാബികൾക്കിടയിൽ ഉണ്ടായിരുന്നില്ല. ഉമർ (റ) തന്നെ ഇതിന് വിരുദ്ധമായി, ജീവിച്ചിരിക്കുന്ന അബ്ബാസ് (റ) വിനെ മുൻനിർത്തിയാണ് മഴയ്ക്കായി പ്രാർത്ഥിച്ചത് (സ്വഹീഹ് ബുഖാരിയിലെ ഹദീസ്).
സ്വപ്നം പ്രമാണമല്ല: ഇസ്ലാമിക ശരീഅത്തിൽ സ്വപ്നങ്ങൾ നിയമനിർമ്മാണത്തിനോ വിശ്വാസ കാര്യങ്ങൾക്കോ ഉള്ള അടിസ്ഥാന പ്രമാണമല്ല.






Assalamu alaikum،
ReplyDeleteഒരു ചോദ്യമുണ്ട്. ഉത്തരം നൽകാമോ?
ചോദിക്കു.... മറുപടി അറിയുമെങ്കില്‍ തരാം....
ReplyDeleteContact number tharumo?
ReplyDelete9995108946
Delete