ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Monday, 11 April 2016

ഉമര്‍ (റ) കാലത്ത് സഹാബി മഴ തേടിയോ???

 ഉമര്‍ (റ) കാലത്ത് സഹാബി മഴ തേടിയ സംഭവം

നബി (സ) വഫാത്തായ ശേഷം ഉമര്‍ (റ)വിന്റെ കാലത്തും മുആവിയ (റ) വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍ ഒരൊറ്റ സഹാബിയും നബി (സ)യുടെ ഖബറിങ്കല്‍ പോയി മഴക്ക് വേണ്ടി തേടിയ ഒരൊറ്റ സ്വഹീഹായ ഹദീസ് പോലുമില്ല.
നബി (സ)യുടെ ഖബര്‍ തൊട്ടടുത്ത് ആയിശാ ഉമ്മയുടെ വീട്ടിനുള്ളില്‍ ഉണ്ടായിട്ടും അവര്‍ അവിടെ പോയി തേടിയില്ല . മറിച്ച് നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം നടത്തുകയും ദുആ ചെയ്യുകയും ജീവിച്ചിരിക്കുന്ന നബി(സ)യുടെ സഹാബികളെക്കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്.

നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മനസ്സിലാക്കിയ ഇസ്ലാം ദീന്‍ അതാണ്‌ .

حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ
  (صحيح البخاري - كتاب الاستسقاء)

അനസ് ബിൻ മാലിക് (റ) വിൽ നിന്ന് നിവേദനം: "ജനങ്ങൾക്ക് വറൾച്ച ബാധിച്ചാൽ ഉമർ ബിൻ അൽ-ഖത്താബ് (റ), അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബിനെ (നബി ﷺ യുടെ പിതൃവ്യൻ) മുൻനിർത്തി മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഉമർ (റ) ഇപ്രകാരം പറയും:

'അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ പ്രവാചകനെ മുൻനിർത്തി (അദ്ദേഹത്തെക്കൊണ്ട് പ്രാർത്ഥിപ്പിച്ച്) നിന്നോട് വസീല തേടാറുണ്ടായിരുന്നു, അപ്പോൾ നീ ഞങ്ങൾക്ക് മഴ നൽകാറുണ്ടായിരുന്നു. ഇപ്പോൾ ഇതാ ഞങ്ങളുടെ പ്രവാചകന്റെ പിതൃവ്യനെ മുൻനിർത്തി ഞങ്ങൾ നിന്നോട് വസീല തേടുന്നു. അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ.' > അനസ് (റ) പറയുന്നു: അപ്പോൾ അവർക്ക് മഴ ലഭിക്കാറുണ്ടായിരുന്നു."

ഈ ഉദ്ധരണി  മാലിക് അദ്-ദാറിന്റെ റിപ്പോർട്ടിനെതിരെയുള്ള ശക്തമായ പ്രമാണമാണ്. മാലിക് അദ്-ദാറിന്റെ റിപ്പോർട്ടിൽ ഒരാൾ ഖബറിനരികെ പോയി എന്ന് പറയുന്നുണ്ടെങ്കിലും, സ്വഹാബികൾ ഒട്ടുക്കും അബ്ബാസ് (റ) വിനെയാണ് തിരഞ്ഞെടുത്തത് എന്നത് ആ റിപ്പോർട്ട് തെറ്റാണെന്നോ അല്ലെങ്കിൽ അത് സ്വഹാബികളുടെ രീതിക്ക് വിരുദ്ധമാണെന്നോ തെളിയിക്കുന്നു. 

ഈ ചരിത്ര സംഭവം ഇമാം ഇബ്നു അസാക്കിർ (റ) തന്റെ വിഖ്യാത ഗ്രന്ഥമായ 'താരിഖു ദിമശ്ഖിൽ' (تاريخ دمشق) രേഖപ്പെടുത്തിയിട്ടുള്ളതാണ്. മഹാനായ താബിഈ പണ്ഡിതൻ സലീം ഇബ്നു ആമിർ അൽ-ഖബാഇരി നിവേദനം ചെയ്ത ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് (ആധികാരികം) പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
 
رواه الحافظ ابن عساكر رحمه الله تعالى في (تاريخه) (18/151/1)
 بسند صحيح عن التابعي الجليل سليم ابن عامر الخبَائري: (أن السماء قحطت، فخرج معاوية بن أبي سفيان وأهل دمشق يستسقون، فلما قعد معاوية على المنبر، قال: أين يزيد بن الأسود الجُرَشي؟ فناداه الناس، فأقبل يتخطى الناس، فأمره معاوية فصعد على المنبر، فقعد عند رجليه، فقال معاوية: اللهم إنا نستشفع إليك اليوم بخيرنا وأفضلنا، اللهم إنا نستشفع إليك اليوم بيزيد بن الأسود الجرشي، يا يزيد ارفع يديك إلى الله، فرفع يديه، ورفع الناس أيديهم، فما كان أوشك أن ثارت سحابة في الغرب كأنها ترس، وهبت لها ريح، فسقتنا حتى كاد الناس أن لا يبلغوا منازلهم

"ഒരിക്കൽ ആകാശം മഴ തടയുകയും (നാട് വറൾച്ചയിലാവുകയും) ചെയ്തു. അപ്പോൾ മുആവിയ ബിൻ അബീ സുഫ്യാൻ (റ) വും ദമസ്കസിലെ ജനങ്ങളും മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ടു. മുആവിയ മിൻബറിൽ ഇരുന്നപ്പോൾ ചോദിച്ചു: 'യസീദ് ബിൻ അൽ-അസ്‌വദ് അൽ-ജുറശി എവിടെ?'

ജനങ്ങൾ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ജനങ്ങൾക്കിടയിലൂടെ നടന്ന് മുആവിയയുടെ അടുത്തെത്തി. മുആവിയയുടെ നിർദ്ദേശപ്രകാരം അദ്ദേഹം മിൻബറിൽ കയറി മുആവിയയുടെ കാൽക്കൽ ഇരുന്നു. ശേഷം മുആവിയ (റ) ഇപ്രകാരം പ്രാർത്ഥിച്ചു:

'അല്ലാഹുവേ, ഞങ്ങളിൽ ഏറ്റവും ഉത്തമനും ശ്രേഷ്ഠനുമായ വ്യക്തിയെ മുൻനിർത്തി ഇന്ന് ഞങ്ങൾ നിന്നോട് ശുപാർശ തേടുന്നു. അല്ലാഹുവേ, യസീദ് ബിൻ അൽ-അസ്‌വദ് അൽ-ജുറശിയെ മുൻനിർത്തി ഞങ്ങൾ നിന്നോട് ശുപാർശ തേടുന്നു. ഹേ യസീദ്, അല്ലാഹുവിലേക്ക് താങ്കളുടെ കൈകൾ ഉയർത്തുക!'

യസീദ് തന്റെ കൈകൾ ഉയർത്തി, ജനങ്ങളും കൈകൾ ഉയർത്തി. ഉടനെത്തന്നെ പടിഞ്ഞാറ് ഭാഗത്ത് ഒരു പരിചയുടെ വലിപ്പത്തിൽ മേഘം പ്രത്യക്ഷപ്പെട്ടു. കാറ്റ് വീശുകയും മഴ പെയ്യുകയും ചെയ്തു. ജനങ്ങൾക്ക് തങ്ങളുടെ വീടുകളിൽ എത്തുവാൻ പോലും പ്രയാസമാംവിധം കനത്ത മഴയായിരുന്നു അത്."

 നബി(സ)യുടേയും നബി (സ)യില്‍ നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്തിന്റെയും നടപടിക്രമങ്ങളില്‍നിന്നും ഈ വിഷയത്തിലുള്ള പ്രാമാണികമായിട്ടുള്ള മാതൃകയാണ് മുകളില്‍ നാം കണ്ടത്. നബി(സ)ക്ക് വഫാതിന് ശേഷം വരള്‍ച്ച ഉണ്ടായപ്പോള്‍ നബി (സ) കാലത്ത് നബി (സ) പഠിപ്പിച്ച അതേ മാതൃക തന്നെ സ്വഹാബത്തും സ്വീകരിച്ചു.

ഉമർ(റ)വിന്‍റെ ഭരണകാലത്ത് വരള്‍ച്ച ഉണ്ടായപ്പോള്‍ ജീവിച്ചിരിക്കുന്ന അബ്ബാസുബ്നു അബ്ദിൽ മുത്തലിബിനെ കൊണ്ട് മഴക്ക് വേണ്ടി പ്രാർത്ഥിപ്പിച്ചു. മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍ ജീവിച്ചിരിക്കുന്ന യസീദ്ബിന്‍ അസ് വദ് (റ)വിനെക്കൊണ്ട് മഴക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിപ്പിച്ചു ആകെയാൽ പ്രവാചകൻമാരോ, അവരെ മാതൃകയാക്കി ജീവിച്ച അനുയായികളോ ആരും തന്നെ മഴക്ക് ക്ഷാമം നേരിട്ടപ്പോള്‍ അത് പരിഹരിക്കാൻ ആരുടെയെങ്കിലും ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെടുകയുണ്ടായില്ല. മദീനത്തെ പള്ളിയുടെ തൊട്ടടുത്ത് തന്നെയുള്ള ആയിശാ ഉമ്മയുടെ വീട്ടിനുള്ളില്‍ നബി (സ)യുടെ ഖബര്‍ ഉണ്ടായിട്ടും ഒരൊറ്റ സഹാബിയും നബി(സ)യുടെ ഖബറിങ്കല്‍ പോയി മഴക്ക് വേണ്ടി തേടിയില്ല . ഒരാവശ്യത്തിനും അവര്‍ വഫാത്തായ നബി(സ)യോട് സഹായം തേടിയിട്ടില്ല. അതുകൊണ്ടുതന്നെ, ഈ സ്വപ്ന നാടകക്കഥ ഖുർആനിന്നും നബി(സ)യുടെ സുന്നത്തിനും നബി(സ)യില്‍നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്തിന്റെ മാതൃകക്കും എതിരാണെന്ന് വരുന്നു. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ സ്വപ്നനാടകക്കഥ തള്ളപ്പെടാന്‍ ഈ ഒരൊറ്റ കാരണം തന്നെ മതിയായതാണ് .
മാത്രമല്ല. ഈ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ട മാലികുദ്ധാറിനെ പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാലികുദ്ധാറിനെ കുറിച്ച് പ്രഗല്ഭ മുഹദ്ദിസുകളായ മഹാനായ ഇമാം മുന്‍ദിരിയും ഇമാം ഹൈസമിയും പറഞ്ഞത് മജ്ഹൂലാണ് എന്നാണ്.

قال الهيثمي في المجمع (3/125) والمنذري في الترغيب (2/41) ومالك الدار لا أعرفه
"ഇമാം ഹൈതമി 'മജ്മഉസ്സവാഇദിലും' (3/125), ഇമാം മുൻദിരി 'അത്തർഗീബ് വത്തർഹീബിലും' (2/41) ഇപ്രകാരം പറഞ്ഞു: 'മാലിക് അദ്-ദാറിനെ എനിക്ക് അറിയില്ല (അദ്ദേഹം ആരെന്നു വ്യക്തമല്ല).'" 
 
ഹദീസിന്‍റെ ഉസൂല് പ്രകാരം മജ്ഹൂലായ ഒരാളുടെ റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ല.  
ഉമറിന്റെ ഖജാന സൂക്ഷിപ്പുകാരന്‍ എങ്ങനെ മജ്ഹൂല്‍ ആവും എന്നൊക്കെ ഉസൂല്‍ തിരിയാത്ത ചില മുസ്ലിയാക്കന്മാര്‍ ചോദിക്കാറുണ്ട്. കേരളത്തിലെ ഏതെങ്കിലും മുജാഹിദ് മൌലവിമാര്‍ ഉണ്ടാക്കിയ ഒരു പ്രയോഗമല്ല ഇത് . മറിച്ച് മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളായ മുഹദ്ദിസീങ്ങള്‍ ഒരു ഹദീസ് സ്വീകാര്യമാവാന്‍ റാവികള്‍ക്ക് വെച്ച പ്രാമാണികമായ ചില നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കില്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും തന്നെ സ്വീകരിക്കപ്പെടുകയില്ല . ഇമാം മുന്‍ദിരി(റഹി)യും ഇമാം ഹൈതമി(റഹി)യും കേരളത്തിലെ മുജാഹിദ് നേതാക്കളല്ലല്ലോ.

വരള്‍ച്ച ഉണ്ടായപ്പോള്‍ നബി(സ)യുടെ ഖബറിടത്തിൽ ചെന്നുകൊണ്ട് ആവലാതിപ്പെട്ടുവെന്നു പറയുന്ന ആ "ഒരാൾ" ആരാണെന്നു അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഒരു കിതാബിലും പൂര്‍ണമായ സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞല്ലോ. അജ്ഞാതനായ അയാളുടെ നബിസ്വപ്നമാണ് ഈ കള്ളക്കഥയിലെ ഒരു പ്രധാന സീന്‍ . എല്ലാ അർത്ഥത്തിലും 'കേവലം അജ്ഞാതൻ مجهول ആയ ഒരാളുടെ കോപ്രായങ്ങളും കിനാവുകളും ഇസ്ലാമില്‍ തെളിവാകുമോ ..? ഇല്ല . എല്ലാവർക്കും അറിയാവുന്ന സർവ്വാംഗീകൃതനായ ഒരു സ്വഹാബിയുടെ സ്വപ്നം പോലും ഇസ്ലാമിൽ ഒരു വിധി സ്ഥാപിക്കാനോ,നിഷേധിക്കാനോ സ്വീകരിക്കപ്പെടാവതല്ല എന്ന കാര്യത്തിൽ മുസ്ലിം പണ്ഢിതൻമാർ മുഴുവൻ ഐക്യഖണ്ഠേന അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഏതോ ഒരജ്ഞാതന്റെ സ്വപ്നം ഏറ്റവും പ്രാധാന്യമുള്ള സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കപ്പെടുന്ന തൗഹീദ് മായി വേര്‍പിരിയുന്ന ഒരു വിഷയത്തിലുള്ള ഇസ്തിഗാസക്ക് തെളിവുദ്ധരിക്കുന്നത് എന്തുമാത്രം ബാലിശവും,ബലഹീനവുമാണ്.  

പേർഷ്യ,റോം മുതലായ മഹാരാഷ്ട്രങ്ങൾ ഇസ്ലാമിന്നു അധീനമായപ്പോൾ, അതിൽ അരിശംപൂണ്ട ധാരാളം വ്യക്തികളും,സംഘങ്ങളും മുസ്ലിംകളുടെ വേശമണിഞ്ഞു ഇസ്ലാമിന്റെ നാശത്തിന്നും മുസ്ലിംകളുെ തൗഹീദ്(ഏകദൈവ വിശ്വാസം)ബലഹീനമാക്കിത്തീർക്കുന്നതിനും പദ്ധതിയിട്ടു പ്രവർത്തിച്ചിട്ടുണ്ട്. ലോകം കണ്ട ഏറ്റവും നീതിമാനായ ഉമർ(റ)ന്റെ വധം തുടങ്ങിയ പലതും ഈ വിഭാഗത്തിന്റെ ചെയ്തികളായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു.

ഇവിടെ ഈ സ്വപനത്തിന്റെ കഥയിൽ ഉമർ(റ)വിന്റെ മേൽ ഒരാരോപണം ഉൾപ്പെടുത്തുന്നുണ്ട്.അതായത് ഉമർ തന്റേടത്തോടെ വർത്തിക്കണമെന്ന നബി(സ)യുടെ ഉപദേശം, ഉമർ ഭരണത്തില്‍ നബി (സ) ക്ക് തൃപ്തിയില്ലെന്നും ഉമര്‍ (റ) തന്റേടമില്ലാത്തവനാണ് എന്നും നബി(സ) അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന ഒരു ദുസ്സൂചന ജനങ്ങളില്‍ ഉണ്ടാക്കി മുസ്ലിംകളെ ഉമർ(റ)വിനെതിരിൽ തിരിച്ചു വിടാനുള്ള ഒരു കുതന്ത്രത്തിന്റെ ഭാഗമായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്.

ഇനി ഈ സ്വപ്നക്കഥയില്‍ വല്ല സത്യവും ഉണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ.. ജൂതനും, മുനാഫിഖുമായ അബ്ദുല്ലാഹിബ്നു സബഇന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതും പിൽക്കാലത്ത് ശിയാ കക്ഷിയായി രൂപാന്തരപ്പെട്ടതുമായ ഇസ്ലാമിന്റെ ശത്രുക്കളിൽ ഏതോ ഒരു കപടവിശ്വാസിയാണ് സ്വപ്നം കണ്ട അജ്ഞാതൻ എന്നു ന്യായമായും അനുമാനിക്കാവുന്നതാണ്. മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു വന്ന ആളോടു ഉമറിന്റെ തന്റേടമില്ലായ്മയെ ക്കുറിച്ച് നബി(സ)ഉണർത്തിയത് വിഷയവുമായി ഒരു നിലക്കും ബന്ധപ്പെടാതെ നിൽക്കുന്നു. ഇനി ഉമർ(റ)വിനെ ആ കാര്യം ഉപദേശിക്കലാണ് നബി(സ)യുടെ ഉദ്ധേശമെങ്കിൽ, തന്റെ ഏറ്റവും അടുത്ത അനുയായിയായ ഉമറിനോട് നേരിട്ട് തന്നെ സ്വപ്നം വഴി അക്കാര്യം ഉണർത്താമായിരുന്നുവല്ലോ. ഇവിടെ ഒരു മധ്യവർത്തി യുടെ ആവശ്യം നേരിടുന്നില്ല. ഉപദേശത്തിന്റെ മാർഗവും അതല്ലല്ലോ . ഇതെല്ലാം വെച്ചുനോക്കുമ്പോൾ അജ്ഞാതനായ ഈ ഒരാളും അയാൾ കണ്ടുവെന്നവകാശപ്പെടുന്ന ദർശനവും തീർച്ചയായും ഇസ്ലാമിന്റെ ശത്രുക്കളുടെ മസ്തിഷ്കത്തിൽ ഉരുത്തിരിഞ്ഞ ഒരു കള്ളനാടകം മാത്രമാണ്. ഉമര്‍ (റ)വിനേയും അബൂബക്കര്‍ (റ)വിനേയും ആയിഷാബീവി (റ)യേയും മറ്റ് സഹാബാക്കളേയുമൊക്കെ തെറി പറയുന്നതും കള്ളക്കഥകള്‍ പാടി നടക്കുന്നതും വിലപിക്കുന്നതും പുണ്യകിട്ടുന്ന സര്‍ക്കര്‍മ്മമായി പഠിപ്പിക്കുന്ന ശിയാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം കഥകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഉമര്‍ (റ)വിനെ കൊലപ്പെടുത്തിയ അബൂ ലുഉലുഅ: എന്ന പേര്‍ഷ്യക്കാരനായ മജൂസി ശിയാക്കള്‍ക്കിടയില്‍ എത്ര മാത്രം പൂജിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് കൂടി അറിയുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. പേര്‍ഷ്യ പിടിച്ചടക്കിയ ഉമറിനെ കൊലപ്പെടുത്തിയതിലൂടെ നാടിന്റെ മാനം കാത്ത മഹാനായി "ഫിറോസാന്‍" എന്നും "ശുജായിദീന്‍" എന്നുമൊക്കെ വാഴ്ത്തി ഇറാനിലെ കാഷാനില്‍ വലിയ ജാറം കെട്ടി സര്‍ക്കാര്‍ ചെലവില്‍ ഇന്നും പാലിക്കപ്പെടുന്ന ശിയാക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമാണ് ഈ ജാറം.

വിക്കിപീഡിയ ലിങ്ക് താഴെ

https://en.wikipedia.org/wiki/Piruz_Nahavandi

ഉമര്‍ (റ)വിനേയും അബൂബക്കര്‍ (റ)വിനേയും തെറി പറഞ്ഞുകൊണ്ട് മുദ്രാവാക്യങ്ങള്‍ എഴുതി വെച്ച് ശിയാക്കള്‍ പൂജിക്കുന്ന അബൂലുഉലുഅ: യുടെ ജാറത്തിന്‍റെ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=4q5ip-iFP9E&nohtml5=False

https://www.youtube.com/watch?v=


ഇനി ഉമര്‍ (റ)വിന്റെ കാലത്ത് "സഹാബിയായ ബിലാല് ബിനു ഹാരിസ്(റ)യാണ് നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടിയത്" എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കി സഹാബിയുടെ പേരിലേക്ക് ചാര്‍ത്തിയ സൈഫ് ഇബ്നു ഉമര്‍ അല്‍ദബ്ബി ആരാണ് എന്നത് പരിശോധിക്കുമ്പോള്‍ ഈ കള്ളക്കഥ ഉണ്ടാക്കിയ ഒരു വലിയ പെരുംകള്ളനെ നാം തിരിച്ചറിയുന്നു :

ആരാണ് ഈ സൈഫ് ..?
ജാറം കെട്ടിപ്പൊക്കി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍വേണ്ടി " മഹാനായ ഇമാം സൈഫ് ഇബ്നുഉമര്‍ റളിയല്ലാഹുഅന്ഹു" എന്നൊക്കെ നീട്ടി വിശേഷിപ്പിച്ച് കൊണ്ട് വരാറുള്ള ഈ വാറോലയുണ്ടാക്കിയ പെരുംകള്ളനെ കുറിച്ച് ലോകപ്രസിദ്ധ മുഹദ്ദിസ്കളായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ എന്തൊക്കെയാണ് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത്...? നമുക്ക് പരിശോധിക്കാം.

ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :


قال الحافظ الذهبي، في ميزان الاعتدال /3ـ353
 في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
 

"ഇമാം ദഹബി 'മീസാനുൽ ഇഅ്തിദാലിൽ' സൈഫ് ബിൻ ഉമറിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു:

  • യഹ്‌യ ബിൻ മഈൻ: 'ഒരു ചില്ലിക്കാശ് (ഫിൽസ്) പോലും അവനേക്കാൾ ഭേദമാണ്.'

  • അബൂദാവൂദ്: 'അവൻ പരിഗണിക്കാൻ കൊള്ളാത്തവനാണ്' (Laysa bi shay).

  • അബൂ ഹാതിം: 'അവൻ ഉപേക്ഷിക്കപ്പെടേണ്ടവനാണ്' (Matrook).

  • ഇബ്നു ഹിബ്ബാൻ: 'അവൻ സിന്ദീഖ് (മതവിരുദ്ധൻ) ആണെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്.'

  • ഇബ്നു അദിയ്യി: 'അവന്റെ ഹദീസുകളിൽ ഭൂരിഭാഗവും നിഷേധിക്കപ്പെടേണ്ടതാണ്' (Munkar).

  • മഖ്‌ഹൂൽ അൽ-ബൈറൂത്തി: 'സൈഫ് ഹദീസുകൾ കെട്ടിച്ചമയ്ക്കുമായിരുന്നു (വുദ്ദാഅ്), അവൻ സിന്ദീഖ് ആണെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.'"


ഇമാം ഇബ്നുല്‍ ജൌസി(റ) രേഖപ്പെടുത്തുന്നു :
وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي،
 قال يحيى بن معين: ضعيف الحديث، فِلسٌ خير منه، 
وقال أبو حاتم الرازي: متروك الحديث،
وقال النسائي والدارقطني: ضعيف، 
وقال ابن حبان: يروي الموضوعات عن الأثبات، 
وقال إنه يضع الحديث. اهـ

ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് താഴെ കൊടുക്കുന്നത്...

യഹ്‌യ ബിൻ മഈൻ: അവൻ ഹദീസിൽ ദുർബലനാണ് (ളഈഫ്), ഒരു ചില്ലിക്കാശ് (ഫിൽസ്) പോലും അവനേക്കാൾ ഭേദമാണ്.

അബൂ ഹാതിം അൽ-റാസി: അവന്റെ ഹദീസുകൾ ഉപേക്ഷിക്കപ്പെടേണ്ടതാണ് (മത്‌റൂക്).

ഇമാം നസാഈ, ഇമാം ദാറഖുത്‌നി: അവൻ ദുർബലനാണ് (ളഈഫ്).

ഇബ്നു ഹിബ്ബാൻ: വിശ്വസ്തരായ (സിഖ) ആളുകളുടെ പേരിൽ വ്യാജമായ റിപ്പോർട്ടുകൾ (മൗദൂആത്ത്) അവൻ ഉദ്ധരിക്കാറുണ്ട്. അവൻ ഹദീസുകൾ കെട്ടിച്ചമയ്ക്കാറുണ്ട് (യളഉൽ ഹദീസ്)."

قال ابن عدي: عامة حديثه منكر
"ഇബ്നു അദിയ്യി പറഞ്ഞു: അവന്റെ (സൈഫ് ബിൻ ഉമറിന്റെ) ഹദീസുകളിൽ ഭൂരിഭാഗവും നിഷേധിക്കപ്പെടേണ്ടതാണ് (മുൻകർ)."

وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
"മഖ്‌ഹൂൽ അൽ-ബൈറൂത്തി പറഞ്ഞു: സൈഫ് ഹദീസുകൾ കെട്ടിച്ചമയ്ക്കുന്നവനായിരുന്നു (വദ്ദാഅ്‌), അവൻ സിന്ദീഖ് (മതവിരുദ്ധൻ/നിരീശ്വരവാദി) ആണെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്."
 
ഇങ്ങനെയെല്ലാമാണ് "സൈഫിനെ"ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?

« وتسميته بلالاً في رواية سيف لا يساوي شيئاً، لأن سيفاً هذا - وهو ابن عمر التميمي - متفق على ضعفه عند المحدثين، بل قال ابن حبان فيه « يروي الموضوعات عن الأثبات، وقالوا: إنه كان يضع الحديث». ومن كان هذا شأنه لا تقبل روايته ولا كرامة، لا سيما عند المخالفة». بل رماه ابن حبان والحاكم بالزندقة
 (تهذيب التهذيب 4/295).
"സൈഫ് ബിൻ ഉമറിന്റെ റിപ്പോർട്ടിൽ ആ വ്യക്തിയുടെ പേര് 'ബിലാൽ' എന്ന് വന്നതിന് യാതൊരു വിലയുമില്ല. കാരണം ഈ സൈഫ് (സൈഫ് ബിൻ ഉമർ അത്തമീമി) ഹദീസ് പണ്ഡിതന്മാരുടെ ഇടയിൽ ഐകകണ്ഠേന ദുർബലനായി (ളഈഫ്) കണക്കാക്കപ്പെട്ടവനാണ്. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്: 'അവൻ വിശ്വസ്തരുടെ പേരിൽ വ്യാജ ഹദീസുകൾ (മൗദൂആത്ത്) റിപ്പോർട്ട് ചെയ്യുന്നു' എന്നാണ്. പണ്ഡിതന്മാർ പറഞ്ഞു: 'അവൻ ഹദീസുകൾ കെട്ടിച്ചമയ്ക്കുന്നവനായിരുന്നു'. ഇങ്ങനെയുള്ള ഒരാളുടെ റിപ്പോർട്ട് സ്വീകരിക്കപ്പെടുകയില്ല, അതിന് യാതൊരു പരിഗണനയുമില്ല; പ്രത്യേകിച്ച് അത് വിശ്വസ്തരായ ആളുകളുടെ റിപ്പോർട്ടുകൾക്ക് വിരുദ്ധമാകുമ്പോൾ. മാത്രമല്ല, ഇബ്നു ഹിബ്ബാനും ഹാകിമും അദ്ദേഹത്തെ 'സിന്ദീഖ്' (മതവിരുദ്ധൻ) ആണെന്ന് പോലും ആരോപിച്ചിട്ടുണ്ട്." (സ്തഹ്ദീബു തഹ്ദീബ് 4/295)

അലി(റ)ആകാശത്തിൽ ജീവിച്ചിരിക്കുകയാണെന്നും,ഒരിക്കൽ അദ്ധേഹം ജീവനോടുകൂടി ദുനിയാവിലേക്ക് തിരിച്ചുവരുമെന്നും വിശ്വസിക്കുന്ന "റാഫിളീ" കക്ഷിയിൽപെട്ട ജാബിറുൽ ജൂഅഫീ യിൽ നിന്നു പോലും ഹദീസ് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയെന്ന നിലക്ക് 'സൈഫു 'നിവേദനം ചെയ്യുന്ന ഹദീസുകൾ മുഴുവൻ ഹദീസു പണ്ഡിതൻമാരും അവഗണിച്ചു കളയുന്നു.ഇങ്ങനെയുള്ള സൈഫിന്റെ റിപ്പോർട്ട് അവലംഭമാക്കി ഒരു മതവിധി തീരുമാനിക്കുക എന്നതു എത്ര ബാലിശമാണ്.

ഇമാം ദഹബി (റ), ഇബ്നുല്‍ ജൌസി(റ) , ഇബ്നു ഹാതിം(റ) യഹ് യ ഇബ്നു മഈന്‍(റ) , ഇമാം അബൂദാവൂദ്(റ), ഇമാം നസാഇ(റ), ഇമാം ഇബ്നു ഹിബ്ബാന്‍(റ), ദാറഖുത്നി(റ). ഇമാം അബൂ ഹാതിം(റ) തുടങ്ങിയ അഹുലുസ്സുന്നയുടെ മഹാന്മാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ പറയുന്നു: ഉമര്‍ (റ)വിന്റെ കാലത്ത് സഹാബിയായ ബിലാല്ബിനു ഹാരിസ(റ), നബി (സ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കിയ സൈഫ് ഇബ്ന്‍ ഉമര്‍ എന്നവന്റെ ഹദീസുകള്‍ ഒരിക്കലും തെളിവിന്‌ സ്വീകരിക്കാന്‍ പറ്റാത്തതാണ്. അവന്റെ മുഴുവന്‍ ഹദീസുകളും തള്ളപ്പെടെണ്ടതാണ്. അവന്‍ ദീനില്‍ നിന്നും മുര്തദ്ധായവനാണ് എന്ന് പറയപ്പെട്ട ആളാണ്‌. ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനാണ് , ഒരു നയാപൈസയുടെ വിലയില്ലാത്തവനാണ് . ഇത്തരത്തില്‍ ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്ന കദ്ധാബായ ഒരു പെരും കള്ളനെയാണ് ജാറം പൂജക്ക്‌ തെളിവുണ്ടാക്കാനായി “ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോലെ മുസ്ലിയാക്കന്മാര്‍ കൂട്ട് പിടിച്ചിരിക്കുന്നത്.  

കൂട്ടത്തില്‍ പറയട്ടെ ...
പിന്നെ ഇയാളെക്കുറിച്ച് കുറിച്ച് ചിലരൊക്കെ “ചരിത്രത്തില്‍ വിശ്വസ്തന്‍” ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഈ കള്ളഹദീസ് കെട്ടിയുണ്ടാക്കിയ സൈഫിനെ വീണ്ടും പച്ച പുതപ്പിച്ച് റളിയല്ലാഹു അന്ഹു എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഔലിയ ആക്കാന്‍ മുസ്ലിയാക്കന്മാര്‍ പരിശ്രമിക്കാറുണ്ട്.

ചരിത്രത്തില്‍ പലരും പലതും പറയാറുണ്ട്‌.
അതെല്ലാം സത്യമായതാണോ ..? അല്ല.
History = his story ആണ്. ഏതോ രാമന്‍ മഴു എടുത്തെറിഞ്ഞിട്ടാണ് നമ്മടെ കേരളം ഉണ്ടായത് എന്ന് നമ്മടെ നാട്ടിലെ പല ബുക്കിലും ചരിത്രത്തിലും കാണുന്നുണ്ട്. സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ നമുക്ക് ഇസ്ലാമിലെ തെളിവാക്കാന്‍ പറ്റുമോ ..? കുരങ്ങന്‍ മൂത്തിട്ടാണ് രൂപാന്തരം പ്രാപിച്ചാണ് മനുഷ്യരുണ്ടായത് എന്ന് പലരും പഠിപ്പിക്കാറുണ്ട്. നമ്മള്‍ വിശ്വസിക്കുമോ ..? ഇല്ല ...നമ്മുടെ നാട്ടില്‍ മുജാഹിദുകളുടെയും കാന്തപുരത്തിന്റെയും ചേളാരി സുന്നികളുടെയും വരെ സമ്മേളനങ്ങളില്‍ ചരിത്ര സെമിനാറുകള്‍ ഉല്ഘാടനം ചെയ്യാനും മറ്റും പല അമുസ്ലിംകളെയും നമ്മള്‍ കൊണ്ട് വരാറുണ്ട്. അവര്‍ പല ചരിത്രങ്ങളും പറയാറുണ്ട്‌. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാമിലേക്ക് വന്നതിനെ കുറിച്ച് ചില ഹൈന്ദവ സഹോദരര്‍ പറയുന്ന ചരിത്രം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണ്. ചേരമാന്‍ പെരുമാള്‍ ഹിന്ദുമതത്തില്‍ നിന്നും ഭ്രഷ്ടായപ്പോള്‍ നിവൃത്തികേട് കൊണ്ട് മുസ്ലിമായതാണത്രേ .... അപ്പോള്‍ പിന്നെ അവര്‍ പറയുന്നതൊക്കെ ഇസ്ലാമില്‍ നമ്മള്‍ പ്രമാണമാക്കാറുണ്ടോ.. ഇല്ല. അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ ആ ജാതി ഒരു ചരിത്രകാരന്‍ എന്ന് കരുതിയാല്‍ മതി.........

അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ന്‍റെ കള്ളക്കഥകള്‍ മുസ്ലിംകളായ നമ്മള്‍ക്ക് ഒരിക്കലും പ്രമാണമല്ല .

ജാറംകെട്ടി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാര്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വെള്ളപൂശാന്‍ വേണ്ടി കൊണ്ടുവരാറുള്ള ഒരു വാറോലയാണിത്‌.
ഉമര്‍ (റ)വിന്‍റെ കാലത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ ഒരു മനുഷ്യന് നബിയുടെ ഖബറിങ്കല്‍ വന്ന് വഫാത്തായ നബിയോട് മഴ കിട്ടാന്‍ വേണ്ടി തേടി.. സഹാബിയായ ബിലാല്‍ ബിന്‍ ഹാരിസയാണ് തേടിയത് എന്ന് സൈഫ് ബിനു ഉമര്‍ പറഞ്ഞിട്ടുണ്ട്. ഫതഹുല്‍ ബാരിയില്‍ ഉണ്ട്... ഇബ്നു കസീറിന്‍റെ ബിദായയില്‍ ഉണ്ട് ..അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് വേറെ കുറെ കിതാബുകളുടെ പേജും നമ്പറും പകുതി കട്ട് മുറിച്ച അറബി ഉദ്ധരണികളും കൊടുത്ത് അറിവില്ലാത്ത അനുയായികളെ ആ ശിര്‍ക്കന്‍ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തുന്ന ചില തട്ടിപ്പുകള്‍ ആണിതൊക്കെ...

ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും സത്യം മനസ്സിലാക്കി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്‍റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ.
അല്ലാഹു സ്വീകരിക്കട്ടെ.... ആമീന്‍

ഫത് ഹുല്‍ ബാരിയില്‍ ഇബ്നുഹജര്‍ അസ്ഖലാനി പറയുന്നത് എന്താണ്.?
وَرَوَى ابْنُ أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ مِنْ رِوَايَةِ أَبِي صَالِحٍ السَّمَّانِ عَنْ مَالِكٍ الدَّارِيِّ - وَكَانَ خَازِنُ عُمَرَ - قَالَ : أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ اسْتَسْقِ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا ، فَأَتَى الرَّجُلَ فِي الْمَنَامِ فَقِيلَ لَهُ : ائْتِ عُمَرَ " الْحَدِيثَ . وَقَدْ رَوَى سَيْفٌ فِي الْفُتُوحِ أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِيُّ أَحَدُ الصَّحَابَةِ ،

"ഇബ്നു അബീ ശൈബ സ്വഹീഹായ പരമ്പരയോടെ (ഇസ്‌നാദ്) അബൂ സ്വാലിഹ് അസ്സമ്മാനിൽ നിന്ന്, അദ്ദേഹം മാലിക് അദ്-ദാറിൽ നിന്ന് (ഉമർ റ. വിന്റെ ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നു ഇദ്ദേഹം) റിപ്പോർട്ട് ചെയ്യുന്നു:

ഉമർ (റ) വിന്റെ കാലത്ത് ജനങ്ങൾക്ക് കടുത്ത വറൾച്ച ബാധിച്ചു. അപ്പോൾ ഒരാൾ നബി ﷺ യുടെ ഖബറിനരികിൽ ചെന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ ഉമ്മത്തിന് വേണ്ടി മഴയ്ക്കായി പ്രാർത്ഥിച്ചാലും, തീർച്ചയായും അവർ നശിച്ചുകൊണ്ടിരിക്കുകയാണ്.' > തുടർന്ന് ആ വ്യക്തി സ്വപ്നത്തിൽ ദർശനം നൽകപ്പെട്ടു. അദ്ദേഹത്തോട് പറയപ്പെട്ടു: 'നീ ഉമറിന്റെ അടുക്കൽ ചെല്ലുക...' (ഹദീസിന്റെ ബാക്കി ഭാഗം).

സൈഫ് (ബിൻ ഉമർ) തന്റെ 'അൽ-ഫുതൂഹ്' എന്ന ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്യുന്നത്, ഈ സ്വപ്നം കണ്ട വ്യക്തി സ്വഹാബിയായ ബിലാൽ ബിൻ അൽ-ഹാരിസ് അൽ-മുസനി ആയിരുന്നു എന്നാണ്."

 (ഫത്ുൽബാരി‐2:496)

ആദ്യമായി പറയാനുള്ളത് ഈ റിപ്പോര്‍ട്ട് സ്വഹീഹല്ല എന്നതാണ്.

അബീസ്വാലിഹ് സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ എന്നാണ് ഇബ്നു ഹജര്‍ അസ്ഖലാനി രേഖപ്പെടുത്തിയത് . അതായത് മാലിഖ് ദാര്‍ വരെ മുഴുവനായി സ്വഹീഹായ സനദ് ഇതിനില്ല ..?

എന്താണ് കാരണം..?

ഇനി ഈ ഹദീസ് സ്വഹീഹല്ല എന്ന് വെറുതെ പറയുന്നതല്ല. ഈ സ്വപ്നനാടകക്കഥയില്‍ - ഏതോ ഒരാള്‍ വന്നു നബി (സ)യുടെ ഖബ്രിന്നടുത്ത് വന്നുകൊണ്ട് മഴക്ക് വേണ്ടി തേടുവാന്‍ നബി (സ)യോട് പറഞ്ഞു. അയാള്‍ പിന്നീട് സ്വപ്നം കാണുന്നു. അത് മാലിക് ദാര്‍ നോട് ആരാ പറഞ്ഞത് .? ഇവിടെ മാലിക് ദാര്‍ ഉദ്ധരിക്കുന്നതായി പറയപ്പെടുന്ന കാര്യം അദ്ദേഹം ഞാന്‍ കണ്ടുവെന്നോ കേട്ടുവെന്നോ പറയുന്നില്ല .

ഇനി വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും വേറൊരു വ്യക്തി സ്വപ്നം കാണുമ്പോള്‍ മാലിക്ദാര്‍ എന്തായാലും കൂടെ ഉണ്ടാവില്ലല്ലോ. വേറെ ആരോ വന്നു കൊണ്ട് പറഞ്ഞാലും അത് ആരാണെന്ന് ഇവിടെ വ്യക്തമല്ല. ആ റജൂല്‍ ഇവിടെ അജ്ഞാതനാണ്. അതുകൊണ്ട് തന്നെ സനദ് മുറിഞ്ഞതാണ്.
അതുകൊണ്ട് തന്നെയായിരിക്കാം ഇവിടെ സ്വഹീഹായ ഹദീസാണ് എന്ന് പറയാതെ അബീസാലിഹ് സമ്മാന്‍ വരെ ഇസ്നാദിന്‍ സ്വഹീഹിന്‍ എന്ന് പറഞ്ഞത്.

എന്നാല്‍ ഹദീസ് നിദാന ശാസ്ത്രത്തിലെ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് ABCD തിരിയാത്ത മുസ്ലിയാക്കന്മാര്‍ സ്വഹീഹായ ഹദീസില്‍ ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജര്‍ അസ്ഖലാനി പറഞ്ഞിരിക്കുന്നൂ എന്ന് ഈ സ്വപ്നക്കഥയെ കുറിച്ച് കൊട്ടിഘോഷിക്കുകയാണ്. മാലപ്പാട്ടും മരിച്ചേടത്ത് ഓത്തും മൌലിദ് റാതീബ്കളും കുത്താറാതീബും കുടിയോത്തും ഉറൂസും സിയാറത്ത് ടൂറുമൊക്കെയായി തിരക്കിട്ട പണികളൊക്കെയുള്ള മുസ്ലിയാക്കന്മാര്‍ക്ക് ഉസൂല്‍ പഠിക്കാന്‍ നേരം കിട്ടിയിട്ടുണ്ടാവില്ല.

എന്തായാലും “ഇസ്നാദിന്‍ സ്വഹീഹിന്‍” എന്ന് പറഞ്ഞാല്‍ അതെന്താണെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി തന്നെ അദ്ദേഹത്തിന്‍റെ കിതാബായ അന്നുഖത്ത് ല്‍ രേഖപ്പെടുത്തിയത് ഇപ്പോഴെങ്കിലും ഒന്ന് പഠിക്കുക : അദ്ദേഹം പറയുന്നു :

قلت: لا نسلم أنَّ عدم العلّة هو الأصل إذ لو كان هو الأصل ما اشترط عدمه في شرط الصحيح فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلّة لم يتحقق عدم العلّة فكيف يحكم له بالصحة.
"ഒരു ഹദീസ് സ്വഹീഹാകാൻ അതിൽ ഇല്ലത്ത് (സൂക്ഷ്മമായ വൈകല്യം) ഉണ്ടാകാൻ പാടില്ല എന്നത് ഒരു നിബന്ധനയാണ്. 'ഇതിന്റെ സനദ് സ്വഹീഹാണ്' (Sahih al-Isnad) എന്ന് പറയുമ്പോൾ, അതിനർത്ഥം പുറമെ നോക്കുമ്പോൾ നിവേദകർ വിശ്വസ്തരാണ് എന്ന് മാത്രമാണ്. എന്നാൽ അതിൽ മറഞ്ഞിരിക്കുന്ന വൈകല്യങ്ങൾ (Illah) ഇല്ല എന്ന് അത് ഉറപ്പുനൽകുന്നില്ല. അങ്ങനെയിരിക്കെ അതിനെ എങ്ങനെ 'സ്വഹീഹ്' എന്ന് വിളിക്കാൻ കഴിയും?"

ഇതേ ആശയം തന്നെ ഇബ്ന്‍ കസീര്‍ (റ) പറയുന്നതായും കാണാം.
 والحكم بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً.
الكتاب: اختصار علوم الحديث (1/43)

ابن كثير القرشي (700 - 774هـ).

"ഒരു ഹദീസിന്റെ പരമ്പര (ഇസ്‌നാദ്) സ്വഹീഹ് (ഏറ്റവും ഉത്തമം) എന്നോ ഹസൻ (നല്ലത്) എന്നോ വിധിക്കുന്നത് കൊണ്ട് അതിന്റെ ഉള്ളടക്കം (മത്്‌ൻ) അങ്ങനെയാകണമെന്ന് നിർബന്ധമില്ല. കാരണം, ആ ഹദീസ് 'ഷാദ്' (കൂടുതൽ വിശ്വസ്തമായ റിപ്പോർട്ടുകൾക്ക് വിരുദ്ധമായത്) ആകാനോ അല്ലെങ്കിൽ അതിൽ 'ഇല്ലത്ത്' (മറഞ്ഞിരിക്കുന്ന സൂക്ഷ്മമായ വൈകല്യങ്ങൾ) ഉണ്ടാകാനോ സാധ്യതയുണ്ട്."
 
ഇമാം ഇബ്ൻ കസീർ പറയുന്നു
 صحة الإسناد لا يلزم منها صحة الحديث  
"പരമ്പരയുടെ ആധികാരികത (സ്വഹീഹ് ആകുക എന്നത്), ഹദീസിന്റെ ആധികാരികതയെ അനിവാര്യമാക്കുന്നില്ല."   [ അൽ ബാ ഈസ്  42 ]  

 ഇതേ കാര്യം തന്നെ ഇമാം ഹാക്കിമിന്റെ  ഇഖ്തിസാറിലും പറയുന്നു
 
 والحكم:  بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً (اختصار علوم الحديث)
 
"ഒരു ഹദീസിന്റെ പരമ്പരയ്ക്ക് (ഇസ്‌നാദ്) 'സ്വഹീഹ്' (ആധികാരികം) എന്നോ 'ഹസൻ' (നല്ലത്) എന്നോ വിധി നൽകുന്നത്, ആ ഹദീസിന്റെ ഉള്ളടക്കത്തിന് (മത്്‌ൻ) അത്തരമൊരു വിധി നൽകുന്നതിനെ അനിവാര്യമാക്കുന്നില്ല. കാരണം, ആ ഹദീസ് 'ഷാദ്' (കൂടുതൽ വിശ്വസ്തമായ റിപ്പോർട്ടുകൾക്ക് വിരുദ്ധമായത്) ആകാനോ അല്ലെങ്കിൽ 'മുഅല്ലൽ' (സൂക്ഷ്മമായ വൈകല്യങ്ങൾ ഉള്ളത്) ആകാനോ സാധ്യതയുണ്ട്." [ശറഹ് ഇഖ്തിസാർ ഉലൂമുൽ ഹദീസ്  3/ 17 ]
 
അപ്പോള്‍ ( പണ്ഡിത മുഹദ്ധിസീങ്ങളുടെ ) അഭിപ്രായമനുസരിച്ച് സ്വഹീഹുല്‍ ഇസ്നാദ് എന്ന് മാത്രം പറഞ്ഞാല്‍ ന്യൂനത അവിടെ ഉണ്ടാവം എന്നതാണ് അതില്‍നിന്നും എടുക്കപ്പെടുന്നത് , (അതല്ലാതെ) ഒരിക്കലും ഇല്ലത്ത് (ന്യൂനത)അവിടെയില്ലായെന്ന് ഉറപ്പിക്കലല്ല .അപ്പോള്‍ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.?

فكيف يحكم له بالصحة
അപ്പോള്‍ ഇസ്നാദിന്‍ സ്വഹീഹിന്‍ എന്ന് പറഞ്ഞാല്‍ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.? എന്നാണ് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി പോലും പറയുന്നത് .

ഇനി അങ്ങിനെ പറയാനുള്ള കാരണം എന്താണ് ..?
അതും കൂടി പഠിക്കുക :
ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെ പറയുന്ന 5 നിബന്ധനകള്‍ ഒത്തുവരേണ്ടതുണ്ട് .
  1. (اتصال السند ) ഇത്തിസ്വാലു സനദ്.നിവേദകന്മാരുടെ പരമ്പര ആദ്യാവസാനം ഇടമുറിയാതെ ചേര്‍ന്നുവരണം. ഇടയില്‍ ഒരാള്‍ പോലും വിട്ടുപോകാന്‍ പാടില്ല.
  2.  ( عدالة الراوي ) അദാലത്തു റാവി: ഹദീസ് നിവേദക പരമ്പരയിലുള്ള എല്ലാവരും നീതിമാന്മാരായിരിക്കണം.
  3. تمام الضبط തമാമുളളബ്ത്. (റാവികള്‍ അബദ്ധം സംഭാവിക്കാത്തവിധത്തില്‍ തപ്പും തടസ്സവും ഇല്ലാതെ ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ഉന്നതമായ ഓര്‍മ്മശക്തിയുള്ളവരായിരിക്കുക).
  4. (شاذശാദ് .ആവാതിരിക്കല്‍: റാവികളില്‍ അദ്ദേഹത്തെക്കാള്‍ പ്രാമാണികനും പരിഗണനീയനുമായ ആളുകളോട് എതിരാവുന്ന അവസ്ഥ ഇല്ലാതിരിക്കുക.
  5. (علة)ഇല്ലത്ത് ഇല്ലാതിരിക്കുക : ഹദീസിന്‍റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്ന ന്യൂനതകള്‍ തീരെ ഇല്ലാതിരിക്കുക.

    ഇവിടെ മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ട് പല കാരണങ്ങളാലും ന്യൂനതകള്‍ ഉള്ളതാണ് .1ഉം 4 ഉം 5 ഉം നിബന്ധനകള്‍ ഒത്തുവരാത്തതാണ്.
     ______________________
സനദ് മുറിഞ്ഞുപോയതാണ്. സനദ് മുറിഞ്ഞുപോയ ഒരു സ്വപ്നക്കഥ മാത്രം
  • ഏതോ ഒരാള്‍ വന്നുകൊണ്ട് നബി (സ) യുടെ ഖബറിങ്കല്‍ വന്നുകൊണ്ട് എന്തൊക്കെയോ വിളിച്ച് പറഞ്ഞത് ഇസ്ലാമില്‍ തെളിവാകുമോ..? ഇല്ലേയില്ല.
  • അതായത് ഇത് ഇസ്ലാമിലെ അംഗീകരിക്കപ്പെട്ട ഒരു പ്രമാണമേയല്ല.
  • വിശുദ്ധ ഖുര്‍ആനോ സ്വീകാര്യയോഗ്യമായ സ്വഹീഹായ ഹദീസോ അല്ല.
  • നബി (സ)യുടെ വാക്കോ പ്രവര്‍ത്തിയോ മൌനാനുവാദമോ അല്ല .
  • മാത്രമല്ല, ഈ വാറോല നാടകത്തില്‍ ഒരു സ്വപ്നത്തിന്റെ സീനുംകൂടി ഉണ്ട്.
  • അമ്പിയാക്കളുടെ സ്വപ്നമല്ലാതെ വേറെ ആരുടെ സ്വപ്നവും ഇസ്ലാമില്‍ തെളിവല്ല. 
ഉമര്‍(റ)വിന്റെ കാലത്ത് മഴ ഇല്ലാതായപ്പോള്‍ ഒരു സഹാബി നബിയുടെ കബരിനരികില്‍ പോയി നബിയോട് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിചു  (ഇസ്തിഗാസ) നടത്തിഎന്നും ആ സഹാബിയെ ഉമര്‍(റ) ആദരിച്ചു എന്നും  യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ ഈ കുബുരികള്‍ പച്ചക്കളവു പറഞ്ഞു പരത്തുകയാണ്.

 _______________________________________________________________
 ബിലാല്ബിനു ഹരിസുൽ മുസ്നി(റ) നബി(സ)  സ്വപനം കണ്ട വിവരണം അൽ ബിദായതു വന്നിഹായയിൽ വിവരിക്കുന്നുണ്ട്....

 يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.
(البداية والنهاية 7/93 للشيخ الحفظ ابن كثير)

സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: 
"ഹിജ്‌റ പതിനേഴാം വർഷത്തിന്റെ അവസാനത്തിലും പതിനെട്ടാം വർഷത്തിന്റെ തുടക്കത്തിലുമാണ് 'ആമുർറമാദ' ഉണ്ടായത്. മദീനയിലും പരിസരപ്രദേശങ്ങളിലും കടുത്ത പട്ടിണി ബാധിച്ചു. ധാരാളം ആളുകൾ മരണപ്പെട്ടു. വന്യമൃഗങ്ങൾ പോലും (ഭക്ഷണം തേടി) മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് വരാൻ തുടങ്ങി. ദൂരദേശങ്ങളിലുള്ളവർക്ക് മദീനക്കാരെ സഹായിക്കാൻ കഴിയാത്തവിധം ഉമർ (റ) ഉപരോധിക്കപ്പെട്ട അവസ്ഥയിലായി (പ്രതിസന്ധിയിലായി).
          അക്കാലത്ത് ബിലാൽ ബിൻ അൽ-ഹാരിസ് അൽ-മുസനി ഉമർ (റ) വിന്റെ അടുക്കൽ വന്ന് അനുവാദം ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ ദൂതനായി താങ്കളുടെ അടുക്കൽ വന്നതാണ്. റസൂൽ ﷺ താങ്കളോട് ഇപ്രകാരം പറയുന്നു: ഞാൻ നിന്നെ ബുദ്ധിമാനായാണ് കണ്ടിട്ടുള്ളത്, നീ ഇന്നും അങ്ങനെ തന്നെയാണ്; എന്നാൽ ഇപ്പോൾ നിനക്ക് എന്തുപറ്റി? (എന്താണ് പരിഹാരം കാണാത്തത്?)'.
        ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" അദ്ദേഹം പറഞ്ഞു: 'കഴിഞ്ഞ രാത്രിയിൽ'. ഉടനെ ഉമർ (റ) പുറത്തുവരികയും 'അസ്സ്വലാത്തു ജാമിഅഃ' (നമസ്കാരത്തിനായി ഒരുമിച്ചു കൂടുക) എന്ന് വിളംബരം ചെയ്യുകയും ചെയ്തു. അദ്ദേഹം അവർക്ക് രണ്ട് റകഅത്ത് നമസ്കരിച്ചു കൊടുത്തു. ശേഷം എഴുന്നേറ്റു നിന്ന് ചോദിച്ചു: 'ജനങ്ങളേ, ഞാൻ അല്ലാഹുവിന്റെ പേരിൽ നിങ്ങളോട് ചോദിക്കുന്നു, എന്നിൽ നിന്ന് തെറ്റായ വല്ല കാര്യവും നിങ്ങൾ കാണുന്നുണ്ടോ?'. അവർ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, ഇല്ല'. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ബിലാൽ ബിൻ അൽ-ഹാരിസ് ഇങ്ങനെയൊക്കെ അവകാശപ്പെടുന്നു (റസൂലിനെ സ്വപ്നത്തിൽ കണ്ട കാര്യം)'.
        ജനങ്ങൾ പറഞ്ഞു: 'ബിലാൽ പറഞ്ഞത് സത്യമാണ്. താങ്കൾ അല്ലാഹുവോടും പിന്നീട് മുസ്‌ലിംകളോടും സഹായം തേടുക (ഇസ്തിഗാസ നടത്തുക)'. അപ്പോൾ ഉമർ (റ) പറഞ്ഞു: 'അല്ലാഹു അക്ബർ! പരീക്ഷണം അതിന്റെ പരമാവധിയിൽ എത്തിയിരിക്കുന്നു, ഇനി അത് നീങ്ങാൻ പോവുകയാണ്. ഒരു ജനതയ്ക്ക് പ്രാർത്ഥിക്കാൻ അല്ലാഹു അനുവാദം നൽകിയാൽ അവരിൽ നിന്ന് പ്രയാസങ്ങൾ നീക്കപ്പെടാതിരിക്കില്ല'.
          തുടർന്ന് അദ്ദേഹം വിവിധ പ്രവിശ്യകളിലെ ഗവർണർമാർക്ക് 'മദീനക്കാരെ സഹായിക്കുക' എന്ന് കത്തെഴുതി. അദ്ദേഹം ജനങ്ങളുമായി മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരത്തിന് (ഇസ്തിസ്ഖാഅ്) പുറപ്പെട്ടു. അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബും അദ്ദേഹത്തോടൊപ്പം നടന്നുപോയി. ഉമർ (റ) ചുരുങ്ങിയ രൂപത്തിൽ പ്രസംഗിക്കുകയും നമസ്കരിക്കുകയും ചെയ്തു. ശേഷം മുട്ടുകുത്തി ഇരുന്നുകൊണ്ട് പ്രാർത്ഥിച്ചു: 'അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. അല്ലാഹുവേ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും ഞങ്ങളിൽ പ്രീതനാവുകയും ചെയ്യേണമേ'.  അവർ തിരികെ വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ വലിയ നീർച്ചാലുകൾ ഉണ്ടാവുമാറ് കനത്ത മഴ ലഭിച്ചു." (അൽബിദായതു വന്നിഹായ 7/93). 
ഈ കഥയില്‍ എവിടെയും പറയുന്നില്ല ബിലാല്ബിനു ഹരിസുൽ മുസ്നി(റ) ഖബറിങ്കല്‍ പോയി എന്ന്.....  
 
_____________________________________________________________
 
أَبُو جَعْفَرٍ مُحَمَّدُ بن جرير الطبري صاحب التفسير والتاريخ فَجَمَعَ فِيهِ مُجَلَّدَيْنِ أَوْرَدَ فِيهِمَا طُرُقَهُ وَأَلْفَاظَهُ، وَسَاقَ الْغَثَّ وَالسَّمِينَ وَالصَّحِيحَ وَالسَّقِيمَ، عَلَى مَا جَرَتْ بِهِ عَادَةُ كَثِيرٍ مِنَ الْمُحَدِّثِينَ يُورِدُونَ ما وقع لَهُمْ فِي ذَلِكَ الْبَابِ مِنْ غَيْرِ تَمْيِيزٍ بَيْنَ صَحِيحِهِ وَضَعِيفِهِ.
الكتاب: البداية والنهاية  (5/208)
ابن كثير القرشي (700 - 774هـ).
"തഫ്സീറിന്റെയും താരീഖിന്റെയും (ചരിത്രം) രചയിതാവായ അബൂ ജാഫർ മുഹമ്മദ് ബിൻ ജരീർ അൽ-ത്വബരി, (ഗദീർ ഖും ഹദീസിനെക്കുറിച്ച്) രണ്ട് വാല്യങ്ങൾ സമാഹരിക്കുകയുണ്ടായി. അതിൽ ആ ഹദീസിന്റെ വിവിധ പരമ്പരകളും (തൊരുഖ്) പദപ്രയോഗങ്ങളും അദ്ദേഹം രേഖപ്പെടുത്തി. അക്കാര്യത്തിൽ പല മുഹദ്ദിസീങ്ങളുടെയും പതിവ് ശൈലിയിലാണദ്ദേഹം പ്രവർത്തിച്ചത്; അതായത്, നല്ലതും ചീത്തയും (അൽ-ഗസ്സ് വസ്സമീൻ), സ്വഹീഹായതും രോഗാതുരമായതും (അസ്വഹീഹ് വസ്സഖീം) അതിൽ അദ്ദേഹം ഉൾപ്പെടുത്തി. ശരിയും തെറ്റും തമ്മിൽ വേർതിരിക്കാതെ തങ്ങൾക്ക് ലഭിച്ച വിവരങ്ങളെല്ലാം ഒരു പ്രത്യേക വിഷയത്തിൽ ക്രോഡീകരിക്കുക എന്നതാണല്ലോ പല ഹദീസ് പണ്ഡിതന്മാരുടെയും രീതി."
 
_____________________________________________________________

ഉമര്‍(റ) വിന്റെ കാലത്ത് മഴയ്ക്ക് ക്ഷാമം നേരിട്ട ഒരു സമയം ഉണ്ടായിരുന്നു അത് ശരിയാണ് പക്ഷെ ആ സമയത്ത് സഹാബികള്‍ മരണപ്പെട്ട നബിയോട് മഴയ്ക്ക്‌ വേണ്ടി തേടിയില്ല. അവര്‍ എന്താണ് ചെയ്തത് എന്ന്താഴെ കൊടുക്കുന്നു...

മയ്യത്തിനോട് പ്രാര്‍ത്ഥിക്കാന്‍ കള്ള തെളിവുകള്‍ ഉണ്ടാക്കുന്ന സമസ്തക്കാര്‍ ചിന്തിക്കുക മദീനത്തെ പള്ളിയുടെ ഒരു ചുമരിനപ്പുറം ലോകത്തെ ഏറ്റവും ശ്രേഷ്ടമായ മത്തുനബി(സ)യുടെ കബര്‍ ഉണ്ടായിട്ടുപോലും ഉമര്‍(റ)വോ മറ്റേതങ്കിലും ഒരു സഹാബിയെങ്കിലുമോ അവിടെ പോയി നബിയോട് ഇസ്തിഗാസ നടത്തിയോ???   ഇല്ലേ  ഇല്ല  
അവരൊക്കെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും നബി(സ)പഠിപ്പിച്ചത് പോലെ മഴയ്ക്ക് വേണ്ടിയുള്ള നിസ്കാരം നിര്‍വഹിക്കുകയുമാണ് ചെയിതത്   നബി(സ)യുടെ കാലത്ത് മഴ ഇല്ലാതായപ്പോള്‍ നബി(സ) ഇമാം ആയി നിന്ന് നിസ്കരിക്കുകയും അല്ലാഹുവിനോട് തേടുകയും ചെയിതപ്പോള്‍ മഴലഭിച്ചു എന്നു ഉമര്‍(റ)പറയുക പോലും ചെയിതു എന്നിട്ടുപോലും നബിയുടെ കബരിനടുത്തു പോകാതെ നബി(സ)യുടെ എളാപ്പയായ അബ്ബാസ്(റ) നെ ഇമാമാക്കി നിസ്കരിപ്പിക്കുകയും അല്ലാഹുവിനോട് മാത്രം അവര്‍ തേടുകയും ചെയിതു. 
എന്താണ് സമസ്തക്കാരെ?  കാരണം  ഒന്നുമല്ല നബി(സ) വഫാതായിപ്പോയി അത് തന്നെ കാരണം ഇത് എന്റെ വക പറയുന്നതല്ല കാണുക തെളിവുകള്‍
حدثنا ( الحسن بن محمد ) قال حدثنا ( محمد بن عبد الله الأنصاري ) قال حدثني ( أبي عبد الله بن المثنى ) عن ( ثمامة بن عبد الله بن أنس ) عن ( أنس ) أن عمر بن الخطاب رضي الله تعالى عنه كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون
( الحديث 0101 - طرفه في 0173 )
مطابقته للترجمة في قول عمر إنا كنا نتوسل إليك بنبينا إلى آخره بيانه أنهم كانوا إذا استسقوا كانوا يستسقون بالنبي في حياته وبعده استسقى عمر بمن معه بالعباس عم النبي فجعلوه كالإمام الذي يسأل
الكتاب: عمدة القاري شرح صحيح البخاري (7/32)
بدر الدين العيني (762 - 855 هـ = 1361 - 1451 م)
        അനസ് (റ) വിൽ നിന്ന് നിവേദനം: "ജനങ്ങൾക്ക് വറൾച്ച (ക്ഷാമം) ബാധിച്ചാൽ ഉമർ ബിൻ അൽ-ഖത്താബ് (റ), അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബ് (റ) വിനെ മുൻനിർത്തി മഴയ്ക്കായി പ്രാർത്ഥിക്കാറുണ്ടായിരുന്നു. അദ്ദേഹം (ഉമർ) ഇപ്രകാരം പറയും: 'അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ പ്രവാചകനെ നിന്നിലേക്ക് വസീലയാക്കി (മുൻനിർത്തി) പ്രാർത്ഥിക്കാറുണ്ടായിരുന്നു, അപ്പോൾ നീ ഞങ്ങൾക്ക് മഴ നൽകി. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ പ്രവാചകന്റെ പിതൃവ്യനെ നിന്നിലേക്ക് വസീലയാക്കി പ്രാർത്ഥിക്കുന്നു, അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ.' അപ്പോൾ അവർക്ക് മഴ ലഭിക്കാറുണ്ടായിരുന്നു." 

"ഈ ഹദീസ് അധ്യായവുമായി (തർജമതുൽ ബാബ്) പൊരുത്തപ്പെടുന്നത് ഇപ്രകാരമാണ്:

ഉമർ (റ) വിന്റെ വാക്കുകളിൽ—'തീർച്ചയായും ഞങ്ങൾ പ്രവാചകനെ നിന്നിലേക്ക് വസീലയാക്കി പ്രാർത്ഥിക്കാറുണ്ടായിരുന്നു' എന്നത് മുതൽ അവസാനം വരെയുള്ള ഭാഗം വ്യക്തമാക്കുന്നത് ഇതാണ്: അവർ മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ (ഇസ്തിസ്ഖാഅ്) നബി ﷺ യുടെ ജീവിതകാലത്ത് അവിടുത്തെ മുൻനിർത്തിയായിരുന്നു അത് ചെയ്തിരുന്നത്. അവിടുത്തെ വഫാത്തിന് ശേഷം ഉമർ (റ) കൂടെയുള്ളവരുമായി ചേർന്ന് നബി ﷺ യുടെ പിതൃവ്യനായ അബ്ബാസ് (റ) വിനെ മുൻനിർത്തി മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു. അതായത്, അവർ അബ്ബാസ് (റ) വിനെ (അല്ലാഹുവോട്) പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന ഒരു ഇമാമിനെപ്പോലെയാക്കി."

 
  ബുഖാരിയുടെ ശരഹ്  ആയ عمدة القاري യില്‍ വളരെ വ്യക്തമായി പറയുന്നു ഈ ഹദീസിന്റെ ഉദ്ദേശ്യം നിശ്ചയം സഹാബികള്‍ നബി(സ)ജീവിച്ചിരിക്കുമ്പോള്‍ നബി(സ) മുഖാന്തിരം അല്ലാഹുവിനോടു മഴ തേടി നബി(സ)വഫാതായപ്പോള്‍ അബ്ബാസ്(റ) മുഖാന്തിരം  അല്ലാഹുവിനോടു മഴ തേടി 
 _____________________________________________________________
 
    ആളെ മാറ്റാന്‍ കാരണം ഇനിയും പഠിച്ചോ  മഹാനായ  محمد سيد طنطاوي  അദ്ദേഹത്തിന്റെ  التفسير الوسيط المؤلف എന്ന കിത്താബില്‍ കൃത്യായി പറയുന്നു നബി(സ)യെ കൊണ്ട് തവസ്സുല്‍ ചെയിതിരുന്ന ഉമര്‍(റ) അബ്ബാസ്(റ) വിനെ മാറ്റി പിടിക്കാനുള്ള കാരണം നബി(സ) മരണപ്പെട്ടു എന്ന കാരണമാണ്.
മഹാനവര്കള്‍ പറയുന്ന ആ ഉദ്ധരണികളും കാണുക
فلما عدلوا عن التوسل به إلى التوسل بالعباس، علم أن ما يفعل في حياته قد تعذر بموته.
وأما المعنى الثالث الذي لم ترد به سنة فهو التوسل به بمعنى الإقسام على الله بذاته والسؤال بذاته، فهذا لم يكن الصحابة يفعلونه لا في حياته ولا بعد مماته ولا عند قبره ولا غير قبره.
ولا يعرف في شيء من الأدعية المشهورة بينهم وإنما ينقل شيء من ذلك في أحاديث ضعيفة مرفوعة وموقوفة. أو عمن ليس قوله حجة
الكتاب: التفسير الوسيط للقرآن الكريم
المؤلف: محمد سيد طنطاوي

"അവർ (സ്വഹാബികൾ) നബി ﷺ യെ മുൻനിർത്തിയുള്ള തവസ്സുൽ ഉപേക്ഷിക്കുകയും അബ്ബാസ് (റ) വിനെ മുൻനിർത്തിയുള്ള തവസ്സുലിലേക്ക് മാറുകയും ചെയ്തപ്പോൾ തന്നെ ഒരുകാര്യം വ്യക്തമായി: നബി ﷺ യുടെ ജീവിതകാലത്ത് ചെയ്തിരുന്ന ആ രീതി (അവിടുത്തെ പ്രാർത്ഥന തേടുക എന്നത്) അവിടുത്തെ വഫാത്തിന് ശേഷം അസാധ്യമായിത്തീർന്നു.

എന്നാൽ സുന്നത്തിൽ (പ്രമാണങ്ങളിൽ) ഒരിടത്തും വന്നിട്ടില്ലാത്ത മൂന്നാമത്തെ രൂപം ഇതാണ്: നബി ﷺ യുടെ വ്യക്തിത്വത്തെ (ദാത്ത്) മുൻനിർത്തി അല്ലാഹുവിനോട് സത്യം ചെയ്ത് ചോദിക്കുകയോ, അവിടുത്തെ വ്യക്തിത്വം കൊണ്ട് യാചിക്കുകയോ ചെയ്യുക എന്നത്. ഈയൊരു കാര്യം സ്വഹാബികൾ ചെയ്തിരുന്നില്ല; അവിടുത്തെ ജീവിതകാലത്തോ വഫാത്തിന് ശേഷമോ അവിടുത്തെ ഖബറിനരികിലോ അല്ലാതെയോ ഇത് ചെയ്തിട്ടില്ല.

സ്വഹാബികൾക്കിടയിൽ പ്രസിദ്ധമായ പ്രാർത്ഥനകളിലൊന്നും ഇത്തരമൊരു രീതി അറിയിപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഒന്നുകിൽ അതീവ ദുർബലമായ (ളഈഫ്) ഹദീസുകളിലോ, അല്ലെങ്കിൽ ആരുടെ വാക്കുകളാണോ പ്രമാണമല്ലാത്തത് (ഹുജ്ജത്ത് അല്ലാത്തത്) അങ്ങനെയുള്ളവരിൽ നിന്നോ മാത്രമാണ്."

 (തഫ്സീര്‍ അല്‍ വസീത് സയ്യിദ് മുഹമ്മദ്‌ ത്വന്താവീ )

ഇതേ ആശയം തന്നെ ഒരുപാട് ഇമാമുകള്‍ പറഞ്ഞു 
 
قوله (استسقى بالعباس بن عبد المطلب): ليس معناه أنه توسل بذاته, بل توسل بدعاءه, والدعاء عملٌ صالح يُتَوسل به, كما توسل الثلاثة الذين انطبق عليهم الغار بأعمالهم الصالحة. وتوسل بدعاء العباس لقربه من النبي عليه الصلاة والسلام ومكانته, وعم الرجل صنو أبيه
"(ഉമർ റ. വിന്റെ വാക്കുകൾ:) 'അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബിനെ മുൻനിർത്തി മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അദ്ദേഹം അബ്ബാസ് (റ) വിന്റെ വ്യക്തിത്വം (ദാത്ത്) കൊണ്ട് തവസ്സുൽ ചെയ്തു എന്നല്ല. മറിച്ച്, അദ്ദേഹത്തിന്റെ പ്രാർത്ഥനയെ (ദുആ) മുൻനിർത്തിയാണ് തവസ്സുൽ ചെയ്തത്. പ്രാർത്ഥന എന്നത് ഒരു സൽകർമ്മമാണ്, അത് വഴി തവസ്സുൽ ചെയ്യാവുന്നതാണ്. ഗുഹയിൽ അകപ്പെട്ട മൂന്നുപേർ തങ്ങളുടെ സൽകർമ്മങ്ങൾ മുൻനിർത്തി (അല്ലാഹുവോട്) തവസ്സുൽ ചെയ്തതുപോലെയാണിത്. അബ്ബാസ് (റ) വിന്റെ പ്രാർത്ഥന കൊണ്ട് തവസ്സുൽ ചെയ്യാൻ കാരണം അദ്ദേഹം നബി ﷺ യോട് അങ്ങേയറ്റം അടുത്ത ആളായതുകൊണ്ടും അദ്ദേഹത്തിനുള്ള വലിയ സ്ഥാനവും പരിഗണിച്ചാണ്. ഒരാളുടെ പിതൃവ്യൻ പിതാവിനെപ്പോലെയാണല്ലോ."
 
مهمات في الصلاة ( شرح كتاب الصلاة من البلوغ للخضير ) للشيخ عبد الكريم بن عبد الله الخضير نفعنا الله به
كما قال عمر - فإنه توسّل بدعائه لا بذاته ، ولهذا عدلوا عن التوسّل به إلى التوسل بعمه العباس ؛ ولو كان التوسل هو بذاته لكان هذا أولى من التوسل بالعباس . فلما عدلوا عن التوسل به إلى التوسل بالعباس ، علم أن ما يفعل في حياته قد تعذر بموته . بخلاف التوسل الذي هو الإيمان به والطاعة له ، فإنه مشروع دائماً
  "ഉമർ (റ) പറഞ്ഞതുപോലെ: അദ്ദേഹം (അബ്ബാസ് റ. വിനെ മുൻനിർത്തി) തവസ്സുൽ ചെയ്തത് അദ്ദേഹത്തിന്റെ പ്രാർത്ഥന (ദുആ) കൊണ്ടാണ്, വ്യക്തിത്വം (ദാത്ത്) കൊണ്ടല്ല. അതുകൊണ്ടാണ് അവർ നബി ﷺ യെ മുൻനിർത്തിയുള്ള തവസ്സുൽ വിട്ട് അവിടുത്തെ പിതൃവ്യനായ അബ്ബാസിലേക്ക് തിരിഞ്ഞത്. തവസ്സുൽ എന്നത് നബി ﷺ യുടെ വ്യക്തിത്വം (ദാത്ത്) കൊണ്ടായിരുന്നുവെങ്കിൽ, അബ്ബാസിനേക്കാൾ ഏറ്റവും ഉചിതം നബി ﷺ തന്നെയാകുമായിരുന്നു.

അവർ നബി ﷺ യെ മുൻനിർത്തിയുള്ള തവസ്സുൽ ഉപേക്ഷിക്കുകയും അബ്ബാസ് (റ) വിനെ മുൻനിർത്തിയുള്ള തവസ്സുലിലേക്ക് മാറുകയും ചെയ്തപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി: നബി ﷺ യുടെ ജീവിതകാലത്ത് ചെയ്തിരുന്ന ആ രീതി (അവിടുത്തെ പ്രാർത്ഥന തേടുക എന്നത്) അവിടുത്തെ വഫാത്തിന് ശേഷം അസാധ്യമായിത്തീർന്നു. എന്നാൽ നബി ﷺ യിലുള്ള വിശ്വാസവും അവിടുത്തെ അനുസരിക്കലും വഴിയുള്ള തവസ്സുൽ അങ്ങനെയല്ല; അത് എപ്പോഴും അനുവദനീയമാണ്.

فلفظ التوسل يراد به ثلاث معان :
أحدهما : التوسّل بطاعته . فهذا فرض لا يتمّ الإيمان إلاّ به .
و الثاني : التوسّل بدعائه وشفاعته وهذا كان في حياته ، ويكون يوم القيامة يتوسلون بشفاعته .
و الثالث : التوسّل به . بمعنى الإقسام على الله بذاته والسؤال بذاته . فهذا هو الذي لم تكن الصحابة يفعلونه في الاستسقاء ونحوه ، لا في حياته ولا في مماته ، لا عند قبره ولا غير قبره ، ولا يعرف هذا في شيء من الأدعية المشهورة بينهم . وإنما ينقل شيءٌ من ذلك في أحاديث ضعيفة مرفوعة وموقوفة . أو عن مَن ليس قوله حجة ، وهذا هو الذي قال أبو حنيفة وأصحابه ، إنه لا يجوز . ونهوا عنه حيث قالوا : لا يسأل بمخلوق محاسن التأويل المؤلف : محمد جمال الدين القاسمي.

" 'തവസ്സുൽ' എന്ന പദത്തിന് മൂന്ന് അർത്ഥങ്ങളുണ്ട്:

ഒന്ന്: നബി ﷺ യെ അനുസരിക്കുക (ത്വാഅത്ത്) വഴിയുള്ള തവസ്സുൽ. ഇത് വിശ്വാസത്തിന്റെ (ഈമാൻ) ഭാഗമാണ്, ഇതുകൂടാതെ ഈമാൻ പൂർണ്ണമാകില്ല.

രണ്ട്: അവിടുത്തെ പ്രാർത്ഥന (ദുആ), ശുപാർശ (ശഫാഅത്ത്) എന്നിവ വഴിയുള്ള തവസ്സുൽ. ഇത് അവിടുത്തെ ജീവിതകാലത്ത് ഉണ്ടായിരുന്നതാണ്. അതുപോലെ പരലോകത്ത് ജനങ്ങൾ അവിടുത്തെ ശഫാഅത്ത് തേടുകയും ചെയ്യും.

മൂന്ന്: അവിടുത്തെ വ്യക്തിത്വത്തെ (ദാത്ത്) മുൻനിർത്തി അല്ലാഹുവോട് സത്യം ചെയ്ത് ചോദിക്കുകയോ, അവിടുത്തെ വ്യക്തിത്വം കൊണ്ട് യാചിക്കുകയോ ചെയ്യുക എന്നത്. ഈയൊരു കാര്യം മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലോ (ഇസ്തിസ്ഖാഅ്) മറ്റോ സ്വഹാബികൾ ചെയ്തിരുന്നില്ല; അവിടുത്തെ ജീവിതകാലത്തോ വഫാത്തിന് ശേഷമോ അവിടുത്തെ ഖബറിനരികിലോ അല്ലാതെയോ ഇത് ചെയ്തിട്ടില്ല. സ്വഹാബികൾക്കിടയിൽ പ്രസിദ്ധമായ പ്രാർത്ഥനകളിലൊന്നും ഇത്തരമൊരു രീതി അറിയിപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഒന്നുകിൽ അതീവ ദുർബലമായ (ളഈഫ്) ഹദീസുകളിലോ, അല്ലെങ്കിൽ ആരുടെ വാക്കുകളാണോ പ്രമാണമല്ലാത്തത് (ഹുജ്ജത്ത് അല്ലാത്തത്) അങ്ങനെയുള്ളവരിൽ നിന്നോ മാത്രമാണ്. ഇമാം അബൂഹനീഫയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഇത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. 'ഒരു സൃഷ്ടിയെ മുൻനിർത്തി അല്ലാഹുവോട് ചോദിക്കാൻ പാടില്ല' എന്ന് പറഞ്ഞുകൊണ്ട് അവർ ഇതിനെ വിലക്കിയിരിക്കുന്നു."

 ഈ ഉദ്ധരണിയിലൂടെ  മൂന്ന് സുപ്രധാന ആശയങ്ങളാണ് പങ്കുവെക്കുന്നത്:

        പ്രാർത്ഥനയാണ് വസീല (Supplication as Means): സ്വഹാബികൾ ഒരാളെ മുൻനിർത്തി അല്ലാഹുവോട് ചോദിക്കുമ്പോൾ ആ വ്യക്തിയുടെ 'പ്രാർത്ഥന'യെയാണ് ഉദ്ദേശിച്ചിരുന്നത്. നബി ﷺ യുടെ വഫാത്തിന് ശേഷം അവിടുത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാൻ കഴിയില്ല എന്നതിനാലാണ് ഉമർ (റ) അബ്ബാസ് (റ) വിനെ സമീപിച്ചത്.

        യുക്തിപരമായ തെളിവ്: തവസ്സുൽ എന്നത് ഒരാളുടെ പദവിയോ സ്ഥാനമോ (Rank/Essence) മുൻനിർത്തിയായിരുന്നുവെങ്കിൽ, നബി ﷺ യുടെ വഫാത്തിന് ശേഷവും ഏറ്റവും വലിയ പദവി അവിടുത്തേക്ക് തന്നെയാണല്ലോ. എന്നിട്ടും സ്വഹാബികൾ അവിടുത്തെ വിട്ട് അബ്ബാസ് (റ) വിനെ തിരഞ്ഞെടുത്തത്, തവസ്സുൽ എന്നാൽ 'ജീവിച്ചിരിക്കുന്നവരോടുള്ള പ്രാർത്ഥന തേടൽ' ആണെന്ന് ഉറപ്പിക്കുന്നു.

        എന്നും നിലനിൽക്കുന്ന തവസ്സുൽ: നബി ﷺ യിലുള്ള വിശ്വാസം (Iman), സ്നേഹം, അവിടുത്തെ അനുസരിക്കൽ (Obedience) എന്നിവ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നത് (ഉദാ: "അല്ലാഹുവേ, നിന്റെ റസൂലിനോടുള്ള എന്റെ സ്നേഹം മുൻനിർത്തി എനിക്ക് മഴ നൽകേണമേ") എപ്പോഴും അനുവദനീയമായ കാര്യമാണ്.

_____________________________________________________________ 

  ഇത് തന്നെ ഇമാം സുയുത്തി അദ്ധെഹത്തിന്റെ കിത്താബില്‍.
 ഇമാം സുയുത്വി(റ) الأمر بالاتباع والنهي عن الابتداع എന്നാ കിതാബില്‍ تعظيم الأماكن التي لا تستحق التعظيم എന്നാ അധ്യായത്തില്‍ പറയുന്നു.
والصحابة رضي الله
عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر
النبي ( وهو أكرم الخلق على الله عز وجل
"സ്വഹാബികൾ (റ) — പ്രവാചകൻ ﷺ യുടെ വഫാത്തിന് ശേഷം പലതവണ അവർക്ക് വരൾച്ച (ക്ഷാമം) നേരിടുകയുണ്ടായി, വലിയ വിപത്തുകൾ അവരെ തേടിയെത്തി. എന്നിട്ടും എന്തുകൊണ്ടാണ് അവർ നബി ﷺ യുടെ ഖബറിനരികെ വന്ന് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയോ (ഇസ്തിസ്ഖാഅ്) സഹായം തേടുകയോ (ഇസ്തിഗാസ) ചെയ്യാതിരുന്നത്? തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും ആദരണീയൻ നബി ﷺ തന്നെയാണല്ലോ."

എന്നിട്ട് അദ്ദേഹം  തുടരുന്നു.   "ഓ മുസ്ലിം !  നിങ്ങൾ  മുസ്ലിം  ആണ്  എങ്കിൽ  സലഫുസ്സളിഹീങ്ങളായ   ഇവരെ  പിന്തിടരുക  യഥാര്ത  തൌഹീദ്  അനുസരിച്ച്  ജീവിക്കുക. അള്ളാഹു  അല്ലാത്തവരെ  ആരാധിക്കതിരിക്കുക  , അല്ലാഹുവിൽ  പങ്ക്കു  ചേർക്കാതിരിക്കുക  ,
അള്ളാഹു  പറയുന്നു  .

എന്നെ  നിങ്ങൾ  ആരാധിക്കുക.  فإياي  فأعبدون  
 
(قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)
[Surat Al-Kahf 110]
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. 
 
_____________________________________________________________ 

അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തെ  പറ്റി പ്രശസ്ഥ ശാഫീ പണ്ഡിതനായ   ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അല്‍ അംറുബിന്‍ ഇത്തിബാഇല്‍ പറയുന്നു:

والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي 

"സ്വഹാബികൾ (റ) — നബി ﷺ യുടെ വഫാത്തിന് ശേഷം പലതവണ അവർക്ക് വരൾച്ച (ക്ഷാമം) നേരിടുകയുണ്ടായി, വലിയ വിപത്തുകൾ അവരെ തേടിയെത്തി. എന്നിട്ടും എന്തുകൊണ്ടാണ് അവർ നബി ﷺ യുടെ ഖബറിനരികെ വന്ന് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയോ (ഇസ്തിസ്ഖാഅ്) സഹായം തേടുകയോ (ഇസ്തിഗാസ) ചെയ്യാതിരുന്നത്? തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും ആദരണീയൻ നബി ﷺ തന്നെയാണല്ലോ.

മാത്രവുമല്ല, ഉമർ ബിൻ അൽ-ഖത്താബ് (റ) ജനങ്ങളുമായി നബി ﷺ യുടെ പിതൃവ്യൻ അബ്ബാസ് (റ) വിനെയും കൂട്ടി മുസ്വല്ലയിലേക്ക് (മഴ നിസ്കാരത്തിനുള്ള മൈതാനം) പുറപ്പെടുകയും അദ്ദേഹത്തെ മുൻനിർത്തി മഴയ്ക്കായി പ്രാർത്ഥിക്കുകയുമാണ് ചെയ്തത്. അവർ നബി ﷺ യുടെ ഖബറിനരികെ വെച്ച് മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചില്ല."

 فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

"അതുകൊണ്ട് ഹേ മുസ്ലിമേ, നീ അല്ലാഹുവിന്റെ ദാസനാണെങ്കിൽ നിന്റെ സച്ചരിതരായ മുൻഗാമികളെ (സലഫുസ്സ്വാലിഹീങ്ങൾ) മാതൃകയാക്കുക. നിഷ്കളങ്കമായ തൗഹീദ് ജീവിതത്തിൽ യാഥാർത്ഥ്യമാക്കുക. നീ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്, നിന്റെ രക്ഷിതാവിനോട് യാതൊന്നിനെയും പങ്കുചേർക്കരുത്.

അല്ലാഹു കൽപ്പിച്ചതുപോലെ: 'അതുകൊണ്ട് എന്നെ മാത്രം നിങ്ങൾ ആരാധിക്കുവിൻ' (സൂറത്തുൽ അൻകബൂത്ത്: 56). അല്ലാഹു വീണ്ടും പറയുന്നു: 'അതുകൊണ്ട് ഏതൊരാൾ തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവോ, അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ' (സൂറത്തുൽ കഹ്ഫ്: 110).

അതിനാൽ അവനെയല്ലാതെ നീ ആരാധിക്കരുത്, അവനോടല്ലാതെ നീ പ്രാർത്ഥിക്കരുത് (ദുആ), അവനോടല്ലാതെ നീ സഹായം തേടരുത്. കാരണം, അല്ലാഹു അല്ലാതെ തടയുന്നവനോ നൽകുന്നവനോ ഉപദ്രവിക്കുന്നവനോ ഉപകരിക്കുന്നവനോ ആയി മറ്റാരുമില്ല. അവനല്ലാതെ മറ്റൊരു ഇലാഹില്ല. അവനിൽ ഞാൻ ഭരമേൽപ്പിക്കുന്നു, അവനിലേക്ക് തന്നെ ഞാൻ മടങ്ങുകയും ചെയ്യുന്നു."

(അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)

വീണ്ടും  സുയൂത്വി ഇമാം അദ്ദേഹത്തിന്റെ " അല്അംറു ബില് ഇത്തിബാഇ വന്നഹ്യു അനില് ഇബ്ത്തിദാഅ് " എന്ന ഗ്രന്ഥത്തില് പറയുന്നു: 

فأما إن قصد الإنسان الصلاة عندها، أو الدعاء لنفسه في مهماته وحوائجه متبركاً بها راجياً للإجابة عندها، فهذا عين المحادّة لله ولرسوله، والمخالفة لدينه وشرعه، وابتداع دين لم يأذن به الله ولا رسوله ولا أئمة المسلمين المتبعين آثاره وسننه.
( الأمر بالإتباع والنهي عن الإبتداع- ص- 118)
"എന്നാൽ ഒരാൾ ഖബറുകൾക്ക് സമീപം വെച്ച് നമസ്കരിക്കാനോ, തന്റെ വിഷമഘട്ടങ്ങളിലും ആവശ്യങ്ങളിലും ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അവിടം പുണ്യമായി (ബറകത്ത്) കരുതിക്കൊണ്ട് സ്വന്തത്തിന് വേണ്ടി പ്രാർത്ഥിക്കാനോ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള നേരിട്ടുള്ള വെല്ലുവിളിയാണ് (Muhaddah). അല്ലാഹുവിന്റെ ദീനിനും ശരീഅത്തിനും എതിരാണത്. അല്ലാഹുവോ അവന്റെ റസൂലോ പ്രവാചക ചര്യകൾ പിന്തുടരുന്ന മുസ്ലിം ഇമാമുകളോ അനുവാദം നൽകാത്ത, ദീനിൽ പുതുതായി നിർമ്മിക്കപ്പെട്ട ഒരു കാര്യമാണത് (ബിദ്അത്ത്)."
( പേജ്:118)
ഇനി സമതക്കാര്‍ മറ്റൊരു വെടി പൊട്ടിക്കാരുണ്ട് ഇമാം സുയുത്തിക്ക് ഇങ്ങനെ ഒരു കിത്താബു ഇല്ല എന്ന്...... പക്ഷെ യൂസുഫ്ന്നബ്ഹാനി അദ്ദേഹത്തിന്റെ ദലീലുത്തിജാറിൽ പറഞ്ഞത്. 
ഇമാം സുയൂത്തിയുടെ അവസാനത്തെ ഗ്രന്ഥം എന്ന് പരിചയപ്പെടുത്തുകയാണ് الأمر بالاتباع والنهي عن الابتداع എന്ന കിതാബിനെ...
 
  
മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെട്ടു എന്ന ഈ സ്വപ്നക്കഥ ഇസ്ലാമുമായി എത്രത്തോളം യോജിക്കുമെന്ന് പരിശോധിക്കുമ്പോള്‍ പരിശുദ്ധ ഖുർആനിനും നബി(സ)യുടെ ചര്യക്കും സ്വഹാബത്തിന്റേയും താബിഉകളുടെയും സമ്പ്രദായങ്ങൾക്കും ഒട്ടും യോജിക്കാത്തതാണ്. ''സൂറത്ത് നൂഹിൽ'' അല്ലാഹു പറയുന്നു

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.

يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا

അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.

وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا

സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (Nooh -10,11,12)

*ക്ഷാമത്തിൽ നിന്നും നിവാരണം ലഭിക്കാനും മഴ വർഷിച്ചു കിട്ടാനും അല്ലാഹുവോടു പ്രാർത്ഥിക്കുകയാണ് വേണ്ടതെന്ന് നൂഹ് നബി(അ)ന്റെ ഈ പ്രസ്താവനയിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.

മഴ ലഭിക്കുന്നതിന് അല്ലാഹുവിനോട് പ്രാർത്ഥന നടത്തുക എന്നത് തന്നെയാണ് മുഹമ്മദ് നബി(സ) തന്റെ അനുയായികൾക്ക് നിർദേശിച്ചത്. അതിനുവേണ്ടി ഒരു സ്വലാത്തുല്‍ الاستسقاء ഇസ്തിസ്ഖാഎന്ന ഒരു പ്രത്യേക നമസ്കാരം തന്നെ നബി(സ) സുന്നത്താക്കി കൽപിച്ചു. കൂടാതെ മഴക്ക് വേണ്ടി ദുആ ചെയ്യാനും നബി (സ) പഠിപ്പിച്ചു.

നബി(സ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറി വന്നുകൊണ്ട് വരള്‍ച്ച കാരണത്താലുള്ള പ്രയാസങ്ങള്‍ വിവരിക്കുകയും മഴ കിട്ടാന്‍ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യാന്‍ വേണ്ടി പറയുകയും അപ്പോള്‍ നബി(സ) തന്റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുകയും ഉടനെ മഴ കിട്ടുകയും ചെയ്ത സംഭവം സുപ്രസിദ്ധമാണ്

അബ്ദുല്ലാഹുബ്നു സൈദ്(റ) നിവേദനം: നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ല:യുടെ നേരെ നബി(സ) തിരിയുകയും തന്റെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി)


ഒന്നാമത് ഈ കഥയിലെ ചില പൊള്ളത്തരം പറയാം.😁😁😁
1 . ഈ കഥയിലെ നായകൻ ഇവിടെ അയാൾ ഖബറിങ്കൽ പോയി എന്ന് ഉമർ(റ) വിനോദ് പറയുന്നില്ല.👈👈👈

2 . പക്ഷെ അയാൾ പ്രവാചകനെ സ്വപ്നം കണ്ടു എന്ന് വ്യക്തമായി പറയുന്നു. അപ്പൊ ഉമർ(റ) അയാൾ നടത്തിയ ഇസ്തിഗാസ അംഗീകരിച്ചില്ലേ എന്ന് സമസ്തക്കാർ പറയുന്നത് പച്ച കള്ളം ആണ്. വെറും ഊഹം.

3 . ഇവിടെ അയാൾ ചെയ്തത് ഇസ്തിഗാസ ആണ് എങ്കിൽ ഉടൻ മഴ കിട്ടണമായിരുന്നു, ഇന്ന് ശൈഖിനെ വിളിക്കുമ്പോൾ പറയാറില്ലേ 'വായ് കൂടാതെ ഉത്തരം നൽകും എന്ന്' അതുപോലെ. പക്ഷെ ഇവിടെ അത് നടന്നില്ല.

4 . കാരണം സമസ്തക്കാരുടെ വാധത്തിൽ ഒന്നാണ് "ഞങ്ങൾ മഹത്തുക്കളോടു തേടുമ്പോ അവർ ഞങ്ങൾക് ശുപാർശകരാവും" എന്ന് ആ വാദം തകരുന്നു. കാരണം ഇവിടെ നടന്നത് ഇസ്തിഗാസ ആണ് അതുപോലെ പ്രവാചകൻ അല്ലാഹുവിനോട് നമുക്ക് വേണ്ടി ശുപാർശ ചെയ്യും എന്നാണ് എങ്കിൽ വായ് കൂടുന്നതിന് മുൻപ് മഴ ലഭിക്കേണം ആയിരുന്നു, അത് നടന്നില്ല ഉമർ(റ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വരെ.

5 . ഇതിൽ നിന്നും മനസ്സിലാക്കാം പ്രവാചകൻ അയാളുടെ വിവരക്കേടിനെ യഥാർത്ഥ രീതി എന്താണ് എന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു എന്ന്. അതാണ് ഉമർ(റ) അബ്ബാസി(റ)നെ കൊണ്ട് പ്രാത്ഥിപ്പിച്ചപ്പോ ഉടൻ മഴ ലഭിച്ചു മറിച്ചു ഇവർ പറയുന്ന ഇസ്തിഗാസകൊണ്ടല്ല. 👈👈👈

6 . സമസ്തക്കാരുടെ ദീൻ ആണ് ഉമർ(റ) മനസ്സിലാക്കിയത് എങ്കിൽ മഴ ഇല്ലാത്തപ്പോ ഉമർ(റ) നേരിട്ട് നബിയെ വിളിച്ചു ഇസ്തിഗാസ ചെയ്യുമായിരുന്നു ഇവിടെ അത് ചെയ്തില്ല. കാരണം ജീവിച്ചിരിക്കുന്ന സമയത്തു നബി(സ) യെ മുൻനിർത്തി മഴക്ക് തേടുമായിരുന്നു, നബിയുടെ വഫാത്തിന് ശേഷം ഇബ്ൻ അബ്ബാസ്(റ) വിനെ മുൻ നിർത്തി. കാരണം നബി വഫാത്തായി. അല്ലാതെ ഹഖ് കൊണ്ടോ ജാഹ് കൊണ്ടോ ഇവിടെ തേടിയതുപോലും ഇല്ല എന്നതാണ് ശ്രദ്ധേയം. 👈👈👈

7 . ശ്രദ്ധിക്കുക നബിയേക്കാൾ ഉയർന്ന പദവിയിൽ അല്ല അബ്ബാസ്(റ) എന്ന് ഏതൊരു കുട്ടിക്കും മനസ്സിലാക്കാം. എന്നിട്ടും ഉമർ(റ) നബിയെ വിളിച്ചു തേടിയില്ല.

8 . അയാൾ ഉമർ(റ) വിനോട്‌ ഞാൻ ചെന്ന് ഇസ്തിഗാസ ചെയ്തു എന്ന് പറയുകയാണ് എങ്കിൽ പിന്നെന്തിനു ഉമർ(റ) മഴക്ക് വേണ്ടി ഉള്ള നമസ്ക്കാരം നടത്തേണം?? ആ ഇസ്തിഗാസ മതിയായിരുന്നില്ലേ❓❓  👊👊👊

എന്തിനും ഏതിനും മയ്യിത്തിനോട് തേടാനുള്ള തെളിവിനു ലെൻസുമായി നടക്കുന്ന ഈ സമസ്ത വർഗ്ഗത്തിന്👳🏾👳🏾👳🏾  ചിന്തിക്കാൻ അള്ളാഹു കഴിവ് നൽകട്ടെ.......          
 
______________________
 
https://archive.org/details/waq4025/page/n314/mode/2up

: أَصَابَ النَّاسَ قَحَطَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ , فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا نَبِيَّ اللَّهِ , اسْتَسْقِ اللَّهَ لِأُمَّتِكَ فَرَأَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الْمَنَامِ فَقَالَ: " ائْتِ عُمَرَ , فَأَقْرِئْهُ السَّلَامَ , وَقُلْ لَهُ: إِنَّكُمْ مُسْقَوْنَ , فَعَلَيْكَ بِالْكَيِّسِ الْكَيِّسِ ". قَالَ: فَبَكَى عُمَرُ , وَقَالَ: يَا رَبِّ , مَا آلُو إِلَّا مَا عَجَزْتُ عَنْهُ [ص:316] يُقَالُ: إِنَّ أَبَا صَالِحٍ سَمَّعَ مَالِكَ الدَّارِ هَذَا الْحَدِيثَ , وَالْبَاقُونَ أَرْسَلُوهُ
الكتاب: الإرشاد في معرفة علماء الحديث(1/314)
الخليلي (000 - 446 هـ = 000 - 1054 م)
"ഉമർ ബിൻ അൽ-ഖത്താബ് (റ) വിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് കടുത്ത വറൾച്ച (ക്ഷാമം) ബാധിച്ചു. അപ്പോൾ ഒരാൾ പ്രവാചകൻ ﷺ യുടെ ഖബറിനരികിൽ ചെന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴയ്ക്കായി പ്രാർത്ഥിച്ചാലും.' തുടർന്ന് അദ്ദേഹം നബി ﷺ യെ സ്വപ്നത്തിൽ കണ്ടു. നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: 'നീ ഉമറിന്റെ അടുക്കൽ ചെന്ന് എന്റെ സലാം പറയുക. അവർക്ക് മഴ ലഭിക്കുമെന്ന് അദ്ദേഹത്തെ അറിയിക്കുക. നീ അദ്ദേഹത്തോട് പറയണം: നിങ്ങൾ ബുദ്ധിപൂർവ്വം (ജാഗ്രതയോടെ) കാര്യങ്ങൾ ചെയ്യുക.' ഇതുകേട്ടപ്പോൾ ഉമർ (റ) കരയുകയും ഇപ്രകാരം പറയുകയും ചെയ്തു: 'എന്റെ രക്ഷിതാവേ, എനിക്ക് കഴിയാത്ത കാര്യങ്ങളിലല്ലാതെ ഞാൻ വീഴ്ച വരുത്തിയിട്ടില്ല'." 
 
 ഈ റിപ്പോർട്ട് പലപ്പോഴും 'തവസ്സുൽ' (മധ്യവർത്തിയെ വെച്ചുള്ള പ്രാർത്ഥന) എന്ന വിഷയത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ഹദീസ് പണ്ഡിതന്മാർ ഇതിനെക്കുറിച്ച് പറയുന്ന ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
  1. മാലിക് അദ്-ദാറിന്റെ പദവി: ഈ റിപ്പോർട്ടിലെ പ്രധാന നിവേദകൻ മാലിക് അദ്-ദാർ ആണ്. ഇദ്ദേഹം ഒരു പ്രശസ്തനായ ഹദീസ് നിവേദകനല്ല (മജ്ഹൂൽ - അജ്ഞാതൻ) എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ ഈ റിപ്പോർട്ടിന് 'സ്വഹീഹ്' (ആധികാരികം) എന്ന പദവി ലഭ്യമല്ല.

  2. സ്വഹാബികളുടെ പൊതുവായ രീതി: ഈ റിപ്പോർട്ടിൽ പറയുന്നതുപോലെ ഖബറിനരികിൽ ചെന്ന് പ്രാർത്ഥിക്കുന്ന രീതി സ്വഹാബികൾക്കിടയിൽ ഉണ്ടായിരുന്നില്ല. ഉമർ (റ) തന്നെ ഇതിന് വിരുദ്ധമായി, ജീവിച്ചിരിക്കുന്ന അബ്ബാസ് (റ) വിനെ മുൻനിർത്തിയാണ് മഴയ്ക്കായി പ്രാർത്ഥിച്ചത് (സ്വഹീഹ് ബുഖാരിയിലെ ഹദീസ്).

  3. സ്വപ്നം പ്രമാണമല്ല: ഇസ്‌ലാമിക ശരീഅത്തിൽ സ്വപ്നങ്ങൾ നിയമനിർമ്മാണത്തിനോ വിശ്വാസ കാര്യങ്ങൾക്കോ ഉള്ള അടിസ്ഥാന പ്രമാണമല്ല.           

4 comments:

  1. Assalamu alaikum،

    ഒരു ചോദ്യമുണ്ട്. ഉത്തരം നൽകാമോ?

    ReplyDelete
  2. ചോദിക്കു.... മറുപടി അറിയുമെങ്കില്‍ തരാം....

    ReplyDelete