ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Tuesday, 10 August 2021

ഇസ്തിഗാസയും, ശീഈസവും

ഇസ്തിഗാസയും, ശീഈസവും

ഇബ്റാഹീം നബിയേ സഹായിക്കണേ, മൂസാ നബിയേ രക്ഷിക്കണേ, എന്നിങ്ങനെ മുൻകഴിഞ്ഞ പ്രവാചകന്മാരെ ആരെയെങ്കിലും വിളിച്ച് മുഹമ്മദ് നബി(സ) ഇസ്തിഗാസ ചെയ്തിട്ടില്ല.

ബദരീങ്ങളേ കാക്കണേ എന്ന് ഏതെങ്കിലും സ്വഹാബിയോ താബിഇയോ തേടിയതായി കാണുന്നില്ല.

ഖുർആനിലോ സുന്നത്തിലോ ഈ ബിദ്അത്തിന് ഒരു തെളിവുമില്ല.

നാലു ഇമാമുകളിൽ ഒരാൾ പോലും ബദരീങ്ങളെ വിളിച്ച് സഹായം തേടിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.

എന്നാൽ ദീനുൽ ഇസ്‌ലാമിനെ ശിർക്കിൽ മുക്കാൻ വേണ്ടി രംഗത്തുവന്ന ശീഈസത്തിൽ ഇതിന് നല്ല മാതൃകയുണ്ട്. ശിയാക്കളുടെ വീക്ഷണത്തിൽ ആരോട് പ്രാർഥിച്ചാലും ശിർക്കാവില്ല. ഇലാഹാണെന്നോ റബ്ബാണെന്നോ വിശ്വാസിക്കുന്നില്ലെങ്കിൽ കല്ലിനോടും മരത്തിനോടും വരെ പ്രാർഥിച്ചാലും ശിർക്കാവില്ല. ഇതനുസരിച്ച് ഈ ദുനിയാവിൽ ശിർക്ക് തന്നെയുണ്ടാവില്ല.❗

ഖുമൈനി പറയുന്നത് കാണുക:
അല്ലാഹു അല്ലാത്തവരെപ്പറ്റി അവർ ഇലാഹും റബ്ബും ആണ് എന്ന വിശ്വാസത്തോടുകൂടി അവരോട് ആവശ്യ പൂർത്തീകരണത്തിനു വേണ്ടി തേടുന്നതാണ് ശിര്‍ക്ക്. എന്നാൽ ഈയൊരു വിശ്വാസമില്ലാതെ ആവശ്യ പൂർത്തീകരണത്തിനു വേണ്ടി അവരോടു തേടിയാൽ അത് ശിര്‍ക്കാവുന്ന പ്രശ്നമേയില്ല.  അതുകൊണ്ടുതന്നെ ആവശ്യം പൂർത്തീകരിച്ചുതരുവാനായി വല്ലവരും കല്ലിനോടോ മണ്ണിനോടോ തേടിയാൽ പോലും അത് ശിര്‍ക്കാവുകയില്ല. -(കശ്ഫുല്‍ അസ്റാര്‍: 30).

 إنَّ الشِّرْكَ هُوَ طَلَبُ الْحَاجَةِ مِنْ غَيْرِ اللَّهِ مَعَ الِاعْتِقَادِ بِأَنَّ هَذَا الْغَيْرُ هُوَ إِلهٌ وَرَبٌّ، وَأَمَّا إذَا طَلَبَ الْحَاجَةَ مِنَ الْغَيْرِ مِنْ غَيْرِ هَذَا الِاعْتِقَادِ فَلَيْسَ بِشِرْكٍ، وَلَا فَرْقَ فِي هَذَا الْمَعْنَى بَيْنَ الْحَيِّ وَالْمَيِّتِ، وَلِهَذَا لَوْ طَلَبَ أَحَدٌ حَاجَتَهُ مِنَ الْحَجَرِ وَالْمَدَرِ، لَا يَكُونُ شِرْكاً.- كَشْفُ الْأَسْرَارِ: ص: 30 .
ആവശ്യങ്ങൾ നിവർത്തിക്കപ്പെടുവാന്‍ വേണ്ടി ഒരാൾ, നബിയോടോ ഇമാമിനോടോ അല്ലാഹുവല്ലാത്ത മറ്റാരോടെങ്കിലുമോ അവർ സ്വന്തമായി കഴിവുള്ള റബ്ബാണ് എന്ന് കരുതി തേടിയാൽ അതാണ് ശിർക്ക്. ബുദ്ധിയും ഖുർആനും ഇതിന് തെളിവ് നൽകുന്നു. എന്നാൽ സ്വന്തമായി കഴിവുള്ള റബ്ബാണ് അവർ എന്ന് കരുതാത്തിടത്തോളം അത് ശിര്‍ക്കാവുന്ന പ്രശ്നമേയില്ല. -(കശ്ഫുല്‍ അസ്റാര്‍: ഖുമൈനി: 54).

إنْ كَانَ طَلَبُ الْحَاجَةِ مِنَ النَّبِيِّ وَالْإِمَامِ وَأَيّ شَخْصٍ آخَرَ غَيْرِ اللَّهِ بِاعْتِبَارِ أَنَّهُ رَبٌّ مُسْتَقِلٌّ فِي قَضَاءِ الْحَاجَةِ، فَهَذَا شِرْكٌ يَدُلُّ عَلَى ذَلِكَ الْعَقْلُ وَالْقُرْآنُ، وَإِنْ لَمْ يَكُنْ عَلَى هَذَا الِاعْتِبَارِ فَلَيْسَ مِنْ الشِّرْكِ -كَشْفُ الأَسْرَارِ: 54.
കല്ലിനോടും മണ്ണിനോടും വരെ തേടിയാലും ശിർക്ക് വരില്ലാ എന്നുവരെ പറഞ്ഞുവെച്ചിരിക്കുന്നു ഇക്കൂട്ടർ! ഇബ്നു സബഅ് എന്ന ജൂതനാണല്ലോ തൗഹീദിനെ അട്ടിമറിക്കുന്ന ഈ ശീഈസത്തിന്റെ ആചാര്യൻ!

താരതമ്യം
ഇനി കാന്തപുരം വിഭാഗത്തിലെ പ്രമുഖ പണ്ഡിതൻ പറയുന്നത് കാണുക:

സൃഷ്ടികൾക്ക് അല്ലാഹു അനുവദിച്ചുകൊടുത്ത വിശേഷണങ്ങളിൽ സ്വമദിയ്യത്ത് (സ്വയം പര്യാപ്തത) കൂടി ആരോപിച്ചിരുന്നെങ്കിൽ, അതില്ലാത്ത സാഹചര്യത്തിൽ ഈ വിശേഷണങ്ങൾ സൃഷ്ടികൾക്ക് ഉണ്ടെന്നു വിശ്വസിച്ചാൽ ശിർക്കാവുകയില്ലെന്ന് പഠിപ്പിക്കുക കൂടിയാണ് ഖുർആൻ ചെയ്യുന്നത്. അല്ലാഹുവിന്റെ വിശേഷണങ്ങൾ ബാഹ്യമായി സൃഷ്ടികൾക്ക് നൽകിയാൽ ശിർക്ക് സംഭവിക്കുകയില്ലെന്നും, അല്ലാഹുവിന്റെതിന് തുല്യമായ രൂപത്തിൽ (സ്വയംപര്യാപ്തതയോടുകൂടി) സൃഷ്ടികളിൽ അത് ആരോപിക്കുമ്പോഴാണ് ശിർക്ക് വരികയെന്നതും നാം മനസ്സിലാക്കുക. -(സുന്നത്ത് ജമാഅത്ത്, പേജ്: 28 - 29, സുലൈമാൻ സഖാഫി മാളിയേക്കൽ).

ഇ.കെ വിഭാഗം പണ്ഡിതനായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്  പറയുന്നത് കാണുക:

അല്ലാഹുവിന്റെ കേൾവി, അറിവ് തുടങ്ങിയ ഗുണങ്ങൾ മറ്റാരിൽ നിന്നെങ്കിലും അല്ലാഹുവിന് ലഭിച്ച് കൊണ്ടിരിക്കുന്നതല്ല. അല്ലാഹുവിന്റെ കേൾവിയും അറിവും അവന്റെ സത്തയോടൊപ്പം എന്നും എപ്പോഴും വേർപിരിയാതെ നിലനിൽക്കുന്നതാണ്. അല്ലാഹുവിന്റെ കേൾവി, അറിവ് എന്നീ ഗുണങ്ങൾക്ക് എന്തെങ്കിലും നിയന്ത്രണങ്ങളോ പരിധിയോ നിശ്ചയിക്കാൻ ഒരാൾക്കും സാധ്യമല്ല. ഇത്തരം ഒരു കഴിവ് അല്ലാഹുവല്ലാത്തവരിൽ സങ്കൽപ്പിച്ചാൽ മാത്രമേ ശിർക്കാവൂ.- (തെറ്റിദ്ധരിക്കപ്പെട്ട തൗഹീദ് എന്ന ഗ്രന്ഥം കാണുക).

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ ഏതാണ്ടെല്ലാം തന്നെ ശീഈകൾ അവരുടെ ഇമാമുകൾക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട്. പ്രപഞ്ചത്തിന്റെ നിയന്ത്രണം തന്നെ അവരുടെ ഇമാമുകളുടെ കരങ്ങളിലാണെങ്കിൽ ആ ഇമാമുകളോട് എന്താണ് തേടിക്കൂടാത്തത് ?!

ശീഈ അഖിദാ ഗ്രന്ഥങ്ങൾ എന്തു പറയുന്നു ?:❓❓❓

ഔലിയാക്കളെ കുറിച്ച് നമ്മുടെ നാട്ടിൽ ചിലർ വിശ്വസിക്കുന്ന വികലമായ ആശയങ്ങൾ മുഴുവൻ ശീഈകൾ തങ്ങളുടെ ഇമാമുകളെക്കുറിച്ചും വിശ്വസിക്കുന്നുണ്ട്. തങ്ങളുടെ ഇമാമുകള്‍ക്ക് അല്ലാഹുവിനെപ്പോലെ കാണാനും അറിയാനും സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. ശീഈകളുടെ അടുക്കല്‍ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് "അല്‍ കാഫി". ആഹ് ല്സുന്നയുടെ അടുത്തു 'സ്വഹീഹുല്‍ ബുഖാരി'ക്കുള്ള സ്ഥാനമാണ് ഈ ഗ്രന്ഥത്തിന് ശീഈകളുടെ അടുക്കലുള്ളത്‌. അതിലും അതുപോലുള്ള ശീഈകളുടെ പ്രാമാണിക ഗ്രന്ഥങ്ങളിലും വന്ന ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:

 أَنَّ عِنْدَهُمْ عَلَيْهِمُ السَّلامُ عِلْمُ مَا فِي السَّمَاءِ، وَعِلْمُ مَا فِي الْأَرْضِ، وَعِلْمُ مَا كَانَ، وَعِلْمُ مَا يَكُونُ، وَمَا يَحْدُثُ بِاللَّيْلِ وَالنَّهَارِ، وَسَاعَةً وَسَاعَةً، وَعِنْدَهُمْ عِلْمٌ النَّبِيِّينَ وَزِيَادَةٌ.-ينابيع المعاجز وَأُصُول الدَّلَائِل لِهَاشِم الْبَحْرَانِيّ، الْبَابُ الْخَامِسُ ص35-42. أَنَّ أبا عبدالله قال: إِنِّي أَعْلَمُ مَا فِي السَّمَوَاتِ وَمَا فِي الْأَرْضِ، وَأَعْلَمُ مَا فِي الْجَنَّةِ، وَأَعْلَمُ مَا كَانَ وَمَا يَكُونُ.
അബൂ അബ്ദില്ലാഹ് പറയുന്നു: ആകാശങ്ങളിലും ഭൂമിയിലും ഉള്ളതും സ്വർഗത്തിലുള്ളതും, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും, രാവും പകലും നടക്കുന്ന കാര്യങ്ങളെപ്പറ്റിയുമെല്ലാം സമയാസമയം അവരറിയും. അവരുടെയടുത്ത് നബിമാരുടെ അറിവുമുണ്ട് അതിലപ്പുറവുമുണ്ട്.

 أَمَا عَلِمْتَ أَنَّ الدُّنْيَا وَالْآخِرَةَ لِلْإِمَام، يَضَعُهَا حَيْثُ يَشَاءُ، وَيَدْفَعُهَا إلَى مَنْ يَشَاءُ
ദുനിയാവും ആഖിറവുമെല്ലാം ഇമാമിന്റേതാണെന്ന് നിനക്കറിയില്ലേ? ഇമാം തനിക്കിഷ്ടമുള്ളേടത്ത് ഇമാം അത് ഇറക്കിവെക്കും, തനിക്കിഷ്ടമുള്ളവർക്ക് അദ്ദേഹമത് നൽകുകയും ചെയ്യുന്നു
.
كُنْتُ عِنْدَ أَبِي عَبْداللَّه فَأَرْعَدَتِ السَّمَاءُ وَأَبْرَقَتْ، فَقَالَ أَبُو عَبْدِ اللَّه: أَمَا إِنَّهُ مَا كَانَ مِنْ هَذَا الرَّعْدِ، وَمِنْ هَذَا البَرْقِ، فَإِنَّهُ مِنْ أَمْرِ صَاحِبِكُمْ؟ قُلْتُ: مَنْ صَاحِبُنَا؟ قَالَ: أَمِيرُ الْمُؤْمِنِينَ.
ഇടിമിന്നലുകൾ പ്രത്യക്ഷപ്പെടുന്നത് പോലും ഇമാമിന്റെ ഉത്തരവനുസരിച്ചാണ് എന്ന് തുടങ്ങിയ ധാരാളം കാര്യങ്ങൾ വേറെയും കാണാം.

___________________________________

ഈ വരികൾ ഷിയാ വിശ്വാസധാരയിലെ ഏറ്റവും പ്രധാനപ്പെട്ട ഹദീസ് ഗ്രന്ഥമായ ഇമാം കുലൈനിയുടെ 'അൽ-കാഫി' (الكافي) എന്ന ഗ്രന്ഥത്തിൽ നിന്നുള്ളതാണ്. ഈ അധ്യായങ്ങളുടെ തലക്കെട്ടുകൾ (Chapters) ഷിയാ വിശ്വാസപ്രകാരം ഇമാമുകൾക്ക് കൽപ്പിക്കപ്പെടുന്ന അമാനുഷികമായ പദവികളെയും അറിവിനെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

بَابُ أَنَّ الْأَئِمَّةَ عَلَيْهِمُ السَّلامُ يَعْلَمُونَ مَتَى يَمُوتُونَ، وَأَنَّهُمْ لَا يَمُوتُونَ إِلَّا بِاخْتِيَارِ مِنْهُمْ.-الكافي للكليني ج1/258-260.
بَابُ أنَّ الْأَئِمَّة إذَا شَاءُوا أَنْ يَعْلَمُوا عَلِمُوا، وَأَنَّ قُلُوبِهِم مَوْرِد إرَادَةِ اللَّهِ سُبْحَانَهُ، إذَا شَاءَ شَيْئاً شَاءُوهُ.-الكافي ج1/258-260.

1. അധ്യായം: "തീർച്ചയായും ഇമാമുകൾ (അലൈഹിമുസ്സലാം) തങ്ങൾ എപ്പോഴാണ് മരിക്കുക എന്ന് മുൻകൂട്ടി അറിയുന്നവരാണ്. അവർ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ (തിരഞ്ഞെടുപ്പില്ലാതെ) മരിക്കുകയുമില്ല." (അൽ-കാഫി, വാല്യം 1, പേജ് 258-260)

2. അധ്യായം: "തീർച്ചയായും ഇമാമുകൾക്ക് എപ്പോഴെങ്കിലും വല്ല കാര്യവും അറിയണമെന്ന് തോന്നി കഴിഞ്ഞാൽ (അല്ലാഹുവിന്റെ അനുമതിയോടെ) അവർക്കത് അറിയാൻ കഴിയും. അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ ഇഷ്ടത്തിന്റെ (ഇരാദത്ത്) പ്രഭവസ്ഥാനമാണ്; അല്ലാഹു ഒരുകാര്യം ഉദ്ദേശിച്ചാൽ അവരും അത് ഉദ്ദേശിക്കുന്നു." (അൽ-കാഫി, വാല്യം 1, പേജ് 258-260)

ഖബറിന്നരികെ ചെന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നതുപോലെ ഖബറിൽ അന്ത്യവിശ്രമംകൊള്ളുന്ന ഇമാമിനോട് ദുആ ചെയ്യണം. ഇതാണാ ദുആ: 
___________________________________ 
 
ഈ വരികൾ ഷിയാ പണ്ഡിതനായ അല്ലാമാ മജ്‌ലിസിയുടെ പ്രസിദ്ധമായ 'ബിഹാറുൽ അൻവാർ' (بحار الأنوار) എന്ന ഗ്രന്ഥത്തിൽ നിന്നുള്ളതാണ്. ഇമാം ഹുസൈൻ (റ) വിന്റെ ഖബർ സിയാറത്ത് ചെയ്യുന്ന വേളയിൽ ചൊല്ലേണ്ടതായി ഷിയാ വിശ്വാസപ്രകാരം നിർദ്ദേശിക്കപ്പെട്ട 'സിയാറത്ത് മര്യാദകളും' പ്രാർത്ഥനകളുമാണ് ഇതിൽ വിവരിക്കുന്നത്.
 
إذَا أَتَيْتَ الْبَابَ، فَقِفْ خَارِجَ الْقُبَّةِ، وَأَوْمِ بِطَرَفِك نَحْو الْقَبْرِ، وَقُلْ: يَا مَوْلَايَ يَا أَبَا عَبْدَ اللَّهِ، يَا ابْنَ رَسُولِ اللَّهِ: عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ، الذَّلِيلُ بَيْنَ يَدَيْكَ، الْمُقَصِّرُ فِي عُلُوِّ قَدْرِكَ، الْمُعْتَرِفُ بِحَقِّكَ، جَاءَكَ مُسْتَجِيراً بِذِمَّتِكَ، قَاصِداً إلَى حَرَمِكَ، مُتَوَجِّهاً إلَى مَقَامِكَ. . ثمَّ اِنْكَبَّ عَلَى الْقَبْرِ وَقُلْ: يَا مَوْلَايَ أَتَيْتُك خَائِفاً فَأَمِّنِّي، وَأَتَيْتُكَ مُسْتَجِيراً فَأَجِرْنِي، وَأَتَيْتُكَ فَقِيراً فَأَغْنِنِي ...يَا سَيِّدِي أَنْتَ وَلِيِّي وَمَوْلَايَ.-
بحار الأنوار ج101/257-261 .
 "നീ ആ കവാടത്തിൽ എത്തിയാൽ, കുംഭത്തിന് (ഖുബ്ബ) പുറത്ത് നിൽക്കുക. നിന്റെ കണ്ണുകൾ ഖബറിലേക്ക് തിരിച്ച് ഇപ്രകാരം പറയുക: എന്റെ മൗലാവേ, അബൂ അബ്ദില്ലാഹ്, അല്ലാഹുവിന്റെ ദൂതന്റെ പുത്രനേ... നിന്റെ അടിമയും നിന്റെ അടിമയുടെ പുത്രനും നിന്റെ ദാസിയുടെ പുത്രനുമായ ഞാൻ നിന്റെ മുന്നിൽ നിസ്സാരനായി നിൽക്കുന്നു. നിന്റെ ഉന്നതമായ പദവിയെ മനസ്സിലാക്കുന്നതിൽ വീഴ്ച വരുത്തിയവനും എന്നാൽ നിന്റെ അവകാശത്തെ (ഹഖ്) അംഗീകരിക്കുന്നവനുമാണ് ഞാൻ. നിന്റെ സംരക്ഷണം തേടിക്കൊണ്ടും നിന്റെ ഹറമിനെ ലക്ഷ്യം വെച്ചുകൊണ്ടും നിന്റെ മഖാമിലേക്ക് തിരിഞ്ഞുകൊണ്ടും ഇതാ ഞാൻ നിന്റെ അരികിൽ വന്നിരിക്കുന്നു.

ശേഷം ഖബറിന് മേൽ വീണുകൊണ്ട് (ഇൻകിബാബ്) ഇപ്രകാരം പറയുക: എന്റെ മൗലാവേ, ഞാൻ പേടിച്ചുകൊണ്ടാണ് നിന്റെ അരികിൽ വന്നത്, അതിനാൽ എനിക്ക് നീ അഭയം നൽകേണമേ. ഞാൻ സംരക്ഷണം തേടിയാണ് വന്നത്, എനിക്ക് നീ സംരക്ഷണം നൽകേണമേ. ഞാൻ ദരിദ്രനായാണ് വന്നത്, എന്നെ നീ സമ്പന്നനാക്കേണമേ... എന്റെ സയ്യിദേ, നീയാണ് എന്റെ വലിയ്യും മൗലാവും."

 ___________________________________ 

ഇനി ഇതേ ഖുറാഫാത്തുകൾ അതേ പടി നമ്മുടെ നാട്ടിലെ സുന്നീ പരിസരത്തേക്ക് കടന്നു വന്നതു കാണുക:

ഒരു ഖുദ്‌സിയായ ഹദീസിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് അല്ലാഹുവിന്റെ കഴിവുകള്‍ സി.എം മടവൂരിന് ഉണ്ടെന്ന് വാദിക്കുന്നു:

" അല്ലാഹു കേള്‍ക്കുന്നത് പോലെ കേള്‍ക്കുകയും, കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാണു ഇതിന്‍റെ വിവക്ഷയെന്നു പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്." -(സി.എം. സ്മരണിക, പേജ്: 39).

മുഹിയിദ്ദീന്‍ ശൈഖ് (റ)യെക്കുറിച്ച്, '' അല്ലാഹു കേള്‍ക്കുന്നത് പോലെ
സ്ഥല ശബ്ദ വ്യത്യാസമന്യേ കേള്‍ക്കാന്‍ സാധിക്കുമെന്നതാണ് '' എന്ന് പറയുന്നു.
(ജിലാന്‍ -ശൈഖ് ജീലാനി സപ്ലിമെന്റ് പേജ് : 9). തംരീനു ത്വലബ സാഹിത്യ സമാജം, ചാലിയം ജുമാ മസ്ജിദ്).

കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ മനുഷ്യരുടെ മനസ്സിനകത്തുള്ളത് അറിയാന്‍ ഔലിയാക്കള്‍ക്ക് കഴിയുമെന്നാണ് മാലകളില്‍ പറഞ്ഞിട്ടുള്ളത്.

അവര്‍ എഴുതുന്നു:  
"കുപ്പിക്കുള്ളിലെ ഏതു സാധനവും പുറത്തു വ്യക്തമായി കാണുന്നത് പോലെ നിങ്ങളുടെ ഹൃദയത്തില്‍ ഉള്ളത് ഞാന്‍ കാണുന്നുവെന്ന് ഗൌസുല്‍ അഅ്ളം പറയുന്നു ".(മുഹിയിദ്ദീന്‍ മാല വ്യാഖ്യാനം. 1/51. ദാറുസ്സലീം ബുക്ക്‌ സ്റ്റാള്‍ നന്തി).


ഇനി ചിന്തിക്കുക. പിഴച്ച ശീഈ ആശയാദർശങ്ങൾ നമ്മുടെ നാട്ടിലെ സുന്നീ പരിസരങ്ങളിലേക്ക് എത്രമാത്രം കടന്നു കയറിയിട്ടുണ്ട്, യഥാർഥ ഇസ്ലാമികാദർശത്തെ അത് എത്രമാത്രം വികലമാക്കിയിട്ടുണ്ട് എന്ന്.

അവലംബം : ഇല്യാസ്  മൗലവി...........

No comments:

Post a Comment