അന സയ്യിദു വുൽദി ആദം (മരിച്ചവരോടു തേടാന്‍ തെളിവോ)
പരേതാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കല്‍ അനുവദനീയമാണെന്ന് സ്ഥാപിക്കാനും നബിയോടു ശരണംതേടുന്ന നാട്ടുനടപ്പ് ന്യായീകരിക്കാനും വേണ്ടി സമസ്‌തയിലെ മുസ്‌ല്യാക്കള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു നബിവചനം ശ്രദ്ധിക്കുക: നബി(സ) പറയുന്നു:
أَنَا سَيِّد وَلَد آدَم يَوْم الْقِيَامَة
അന്ത്യദിനത്തില്‍ ആദമിന്റെ മക്കളുടെ സയ്യിദ് (നേതാവ്) ഞാനായിരിക്കും (മുസ്‌ലിം).
മറുപടി -1: ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതിയ മുഴുവന്‍ ഭാഗവും താഴെ ഉദ്ധരിക്കുന്നു.
قَالَ الْهَرَوِيُّ : السَّيِّد هُوَ الَّذِي يَفُوقُ قَوْمه فِي الْخَيْر
, وَقَالَ غَيْره : هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِب
وَالشَّدَائِد , فَيَقُومُ بِأَمْرِهِمْ , وَيَتَحَمَّلُ عَنْهُمْ
مَكَارِههمْ , وَيَدْفَعُهَا عَنْهُمْ .
ഹര്‍വി പറഞ്ഞു: ``സയ്യിദ് എന്നാല്‍ നന്മയില്‍ തന്റെ ജനതയുടെ മേല്‍ മുന്നിട്ടുനില്ക്കുന്നവന് എന്നാണ്. മറ്റുള്ളവര്‍ പറഞ്ഞു: സയ്യിദ് എന്നാല്‍ ആപല്‍ഘട്ടങ്ങളിലും പ്രയാസങ്ങളിലും അഭയം തേടപ്പെടുന്നവന്‍ എന്നാണ്. അവരുടെ കാര്യങ്ങള്‍ നേരെയാക്കുന്നവന്‍, അവരുടെ പ്രയാസങ്ങള്‍ വഹിക്കുന്നവന്‍, അവരെ പ്രതിരോധിക്കുന്നവന്‍.'' (ശര്‍ഹുമുസ്‌ലിം 8:42)
സയ്യിദിന്റെ ഭാഷാപരമായ അര്‍ഥം വിവരിക്കുകയാണിവിടെ. കസേരയില്‍ മടിയനായി ഇരിക്കുന്നവന്‍ എന്നല്ല, പ്രത്യുത മുകളില്‍ വിവരിച്ച ജോലികള്‍ ചെയ്യുന്നവന്‍ എന്നതാണ്. മരണപ്പെട്ടാലും ഈ ജോലികള്‍ നിര്‍വഹിച്ചാലേ നേതാവ് എന്ന് അയാളെ വിശേഷിപ്പിക്കുകയുള്ളൂ എന്ന് ഈ പറഞ്ഞതിന് അര്‍ഥമുണ്ടെന്ന് ഒരൊറ്റ പണ്ഡിതനും എഴുതിയിട്ടില്ല. ഇമാം നവവി(റ)യുടെ പേരില്‍ കളവ് ആരോപിക്കുകയാണ് ഇവര്‍ ഇവിടെ ചെയ്യുന്നത്.
ജീവിച്ചിരിക്കുന്ന കാലത്ത് ഒരാളെക്കുറിച്ച് നേതാവ് എന്ന് പറയുക ഹര്‍വിയും മറ്റുള്ളവരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്. മുഹമ്മദ് നബി(സ)യെക്കുറിച്ച് സയ്യിദ് എന്നു പ്രയോഗിച്ചത് ഭാഷയില്‍ ഏതു അര്‍ഥത്തിലാണോ ഒരാളെക്കുറിച്ച് സയ്യിദ് എന്ന് പറയുക അതേ അര്‍ഥത്തില്‍ തന്നെയാണെന്നും ഇവിടെ ഇമാം നവവി(റ), ഹര്‍വിയും മറ്റുള്ളവരും പറഞ്ഞ അര്‍ഥം ഉപയോഗിച്ച് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മരണപ്പെട്ടാലും വിളിച്ച് സഹായംതേടാന്‍ അവകാശപ്പെട്ടവന്‍ എന്ന അര്‍ഥത്തിലാണെന്ന് ചില മുസ്‌ല്യാക്കളുടെ മാത്രം ജല്‌പനമാണ്.
മറപടി -2: സയ്യിദ് എന്ന പദം മുഹമ്മദ് നബി(സ) തന്നെക്കുറിച്ച് മാത്രമല്ല വിശേഷിപ്പിച്ചത്. പലരെക്കുറിച്ചും പലതിനെക്കുറിച്ചും വിശേഷിപ്പിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:
1). നബി(സ) പറയുന്നു: അബൂബക്കര്‍ നമ്മുടെ സയ്യിദ് ആണ്. നമ്മുടെ സയ്യിദിനെ അദ്ദേഹം അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചു. (ബുഖാരി)
2). നബി(സ) പറയുന്നു: ഫാത്വിമ സ്വര്‍ഗത്തിലെ സ്‌ത്രീകളുടെ സയ്യിദത് ആണ് (ബുഖാരി)
3). ഒരു അടിമ തന്റെ യജമാനനെ എന്റെ സയ്യിദ് എന്ന് വിളിക്കട്ടെ (ബുഖാരി, മുസ്‌ലിം)
4). വെള്ളിയാഴ്‌ച ദിവസം ദിവസങ്ങളുടെ സയ്യിദ് ആണ് (ഇബ്‌നുമാജ)
5). അദ്ദേഹം ഖസ്‌റജുകാരുടെ സയ്യിദ് ആണ്. (ബുഖാരി)
6). ഉമര്‍(റ) പറഞ്ഞു: അബൂബക്കര്‍(റ) നീയാണ് ഞങ്ങളുടെ സയ്യിദ് (ബുഖാരി)
7).
وَعَنْ أَنَسِ بْنِ مَالِكٍ
قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «سَيِّدُ
إِدَامِكُمُ الْمِلْحُ» . رَوَاهُ ابْنُ مَاجَهْ
നിങ്ങളുടെ ഭക്ഷണത്തിന്റെ സയ്യിദ് ഉപ്പാണ് (ഇബ്‌നുമാജ)
" سَيِّدُ إِدَامِكُمُ الْمِلْحُ " .
നിങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും നല്ലത് ഉപ്പാണ്
8). ആ ഗോത്രത്തിലെ സയ്യിദിനെ ഒരു പാമ്പ് കടിച്ചു. (ബുഖാരി)
സയ്യിദ് എന്ന് പ്രയോഗിക്കപ്പെട്ടവരെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടാന്‍ പറ്റുമെന്നാണ് വാദമെങ്കില്‍ ആരെയൊക്കെ വിളിച്ചു തേടേണ്ടി വരും!
മറുപടി -3: 1. നബി(സ) പറയുന്നു: അല്ലാഹുവാണ് സയ്യിദ് (അഹ്‌മദ്, അബൂദാവൂദ്).
2. നബി(സ) പറയുന്നു: സയ്യിദ് അല്ലാഹുവാണ്, മുഹമ്മദ് പ്രബോധകനുമാണ് (ദാരിമി)
നബി(സ)യെ ഒരു കൂട്ടര്‍ സയ്യിദ് എന്നു വിളിച്ചപ്പോള്‍ നബി(സ) അതിനെ എതിര്‍ത്തുകൊണ്ട് അല്ലാഹുവാണ് സയ്യിദ് എന്ന് ഇവിടെ പ്രഖ്യപിക്കുകയാണ്. ആദമിന്റെ മക്കളുടെ നേതാവ് ഞാനായിരിക്കും എന്ന ഹദീസും ഈ ഹദീസുകളും തമ്മില്‍ വൈരുധ്യമില്ല.
സയ്യിദ് എന്ന് പ്രയോഗിക്കപ്പെട്ടവരെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടാന്‍ പറ്റുമെന്നാണ് വാദമെങ്കില്‍ ആരെയൊക്കെ വിളിച്ചു തേടേണ്ടി വരും!
മറുപടി -3: 1. നബി(സ) പറയുന്നു: അല്ലാഹുവാണ് സയ്യിദ് (അഹ്‌മദ്, അബൂദാവൂദ്).
2. നബി(സ) പറയുന്നു: സയ്യിദ് അല്ലാഹുവാണ്, മുഹമ്മദ് പ്രബോധകനുമാണ് (ദാരിമി)
നബി(സ)യെ ഒരു കൂട്ടര്‍ സയ്യിദ് എന്നു വിളിച്ചപ്പോള്‍ നബി(സ) അതിനെ എതിര്‍ത്തുകൊണ്ട് അല്ലാഹുവാണ് സയ്യിദ് എന്ന് ഇവിടെ പ്രഖ്യപിക്കുകയാണ്. ആദമിന്റെ മക്കളുടെ നേതാവ് ഞാനായിരിക്കും എന്ന ഹദീസും ഈ ഹദീസുകളും തമ്മില്‍ വൈരുധ്യമില്ല.
No comments:
Post a Comment