ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Sunday, 10 April 2016

നമസ്കാരത്തില്‍ കൈ കെട്ടല്‍.

 നമസ്കാരത്തില്‍ കൈ കെട്ടല്‍.
    ഖബീസത്തുബ്നു ഹുൽബ് (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു അദ്ദേഹം (ഹുൽബ്) പറയുന്നു നബി (സ) നിസ്കാരം കഴിഞ്ഞാൽ തന്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും എഴുന്നേറ്റു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുപോലെ ഇടുതു കൈ നെഞ്ചിൻമേൽ വെച്ചതായും ഞാൻ കണ്ടിട്ടുണ്ട് വലതുകൈ ഇടതുകയ്യുടെ മണിബന്ധത്തിന്റെ മീതെ വെച്ച്കൊണ്ടു. അതിന്റെ റിപ്പോർട്ടർമാരിൽ ഒരാളായ യഹ്’യ അത് കാണിച്ചു തരികയും ചെയ്തു (മുസ്’നദ് അഹ്മദ് ഹദീസ് നമ്പർ: 22026)
    ത്വാഊസ് (റ) നിവേദനം; നബി (സ) നമസ്കാരത്തിൽ തന്റെ വലതു കൈ ഇടതു കയ്യിന്മേൽ വെച്ച് മുറുക്കിപ്പിടിച്ചുകൊണ്ടു തന്റെ നെഞ്ചിന്മേൽ വെക്കാറുണ്ടായിരുന്നു (അബൂദാവൂദ്: ഹദീസ് നമ്പർ:759,അല്‍ബാനിയുടെ ഇര്‍വാഉല്‍ ഗലീല്‍ 2/71)
    വാഇലുബ്നു ഹുജ്ർ (റ) നിവേദനം: അദ്ദേഹം പറഞ്ഞു ഞാൻ നബി (സ)യുടെ കൂടെ നമസ്കരിച്ചിറ്റുണ്ട്. അപ്പോൾ നബി (സ) തന്റെ വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേൽ വെച്ചു (ഇബ്നു ഖുസൈമ ഹദീസ് നമ്പർ: 479)
 
  2335 - أَخْبَرَنَا أَبُو سَعْدٍ أَحْمَدُ بْنُ مُحَمَّدٍ الصُّوفِيُّ، أنبأ أَبُو أَحْمَدَ بْنُ عَدِيٍّ الْحَافِظُ، ثنا ابْنُ صَاعِدٍ، ثنا إِبْرَاهِيمُ بْنُ سَعِيدٍ، ثنا مُحَمَّدُ بْنُ حُجْرٍ الْحَضْرَمِيُّ، حَدَّثَنَا سَعِيدُ بْنُ عَبْدِ الْجَبَّارِ بْنِ وَائِلٍ، عَنْ أَبِيهِ، عَنْ أُمِّهِ، عَنْ وَائِلِ بْنِ حُجْرٍ قَالَ: حَضَرْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَوْ حِينَ نَهَضَ إِلَى الْمَسْجِدِ فَدَخَلَ الْمِحْرَابَ، ثُمَّ رَفَعَ يَدَيْهِ بِالتَّكْبِيرِ، ثُمَّ وَضَعَ يَمِينَهُ عَلَى يُسْرَاهُ عَلَى صَدْرِهِ "
 الكتاب: السنن الكبرى
 البيهقي (384 - 458 هـ = 994 - 1066 م)
 വാഇൽ ബിൻ ഹുജ്‌ർ (റ) നിവേദനം ചെയ്യുന്നു: "അല്ലാഹുവിന്റെ റസൂൽ (സ) പള്ളിയിലേക്ക് പുറപ്പെടുകയും മിഹ്‌റാബിൽ പ്രവേശിക്കുകയും ചെയ്തപ്പോൾ ഞാൻ അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം തക്ബീർ ചൊല്ലിക്കൊണ്ട് തന്റെ രണ്ട് കൈകളും ഉയർത്തി. പിന്നീട് തന്റെ വലതുകൈ ഇടതുകൈക്ക് മുകളിലായി നെഞ്ചിന് (സ്വദ്‌ർ) മുകളിൽ വെച്ചു."  (ബൈഹഖിയുടെ സുനനുൽകുബ്റ: ഹദീസ് നമ്പർ 2335)
  • അലി (റ) നിന്ന് : "തന്ടെ വലതുകൈ ഇടതു കയ്യിന്ടെ മദ്ദ്യത്തിലായി നെഞ്ചില്‍ വെക്കുക"
    (ബുഖാരി തരിഖുല്‍കബീര്‍, ബൈഹഖി അല്‍ ഖുബുറാ 2/29. ഹദീസ് 2163 )
  • അലി (റ) നിവേദനം: ഫസ്വല്ലി ലിറബ്ബിക വൻഹർ എന്ന ആയത്തുകൊണ്ട് വിവക്ഷ തന്റെ വലതുകൈ ഇടതുകയ്യിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് നെഞ്ചിന്മേൽ വെക്കുക എന്നതാണ് (ബൈഹഖിയുടെ സുനനുൽ ഖുബ്റ: 2385)
  • ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر എന്ന ആയതില്‍ അലി(റ) "തന്റെ വലതു  ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം 'വന്ഹര്‍' എന്ന പത്തിനു നല്‍കുന്നു" ( ബുഖാരി തന്റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )
 


പത്ത്കിത്താബ് പരിഭാഷ :
  • പിന്നീട് കൈകള്‍ രണ്ടും (നെഞ്ജിലേക്ക്) താഴ്തെണ്ടാതാണ് ..
    (പത്ത്കിത്താബ് പരിഭാഷ:അബ്ദുല്‍അസീസ്‌ മുസ്ലിയാര്‍ പൊന്നാനി ) മഹല്ലി പരിഭാഷ 
     
  •  കൈകള്‍ രണ്ടുംഉയര്‍ത്തി മറ്റു നമസക്കാരങ്ങളില്‍ വെക്കുന്നത് പോലെ മയ്യത്തുനമസ്ക്കാരത്തിലും നെഞ്ജ്ജിന്മേല്‍ വെക്കേണ്ടതാണ് .(മഹല്ലി പരിഭാഷ) (ഫത്‌ഹുല്‍മുഈന്‍ പരിഭാഷ)
  • അപ്രകാരം നെജ്ജതുനിന്ന് കൈ എടുക്കലും ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് വെക്കലും ഒരുപ്രാവശ്യം ആണ്.
    (ഫത്‌ഹുല്‍മുഈന്‍ പരിഭാഷ)
     
  • കൈ രണ്ടും നെഞ്ജ്ജിനു താഴെ വെക്കുന്നതിലുള്ള തത്വം അവ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവത്തിന് മുകളില്‍ ആയിരിക്കുകാ എന്നതാണ് . അത് ഹൃദയമാണ്
    (നിഹായ:,ജമല്‍)
റസൂല്‍(സ) പറഞ്ഞു: "അറിയുക, നിശ്ചയമായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം.'' (ബുഖാരി, മുസ്ലിം)
 
  وَحِكْمَةُ جَعْلِهِمَا تَحْتَ صَدْرِهِ أَنْ يَكُونَ فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ
 الكتاب: نهاية المحتاج إلى شرح المنهاج (1/548)
 شمس الدين الرملي (919 - 1004 هـ = 1513 - 1596 م) 
    "...അവ രണ്ടിനെയും (രണ്ട് കൈകളെയും) നെഞ്ചിന് താഴെയാക്കി വെക്കുന്നതിലെ യുക്തി, അവ ഏറ്റവും ആദരണീയമായ അവയവത്തിന് മുകളിലായിരിക്കുക എന്നതാണ്; അതായത് ഹൃദയത്തിന് മുകളിൽ."
 
 وَالْحِكْمَةُ فِي جَعْلِهِمَا تَحْتَ الصَّدْرِ أَنْ يَكُونَا فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ فَإِنَّهُ تَحْتَ الصَّدْرِ وَقِيلَ الْحِكْمَةُ فِيهِ أَنَّ الْقَلْبَ مَحَلُّ النِّيَّةِ، وَالْعَادَةُ جَارِيَةٌ بِأَنَّ مَنْ احْتَفَظَ عَلَى شَيْءٍ جَعَلَ يَدَيْهِ عَلَيْهِ
 الكتاب: أسنى المطالب في شرح روض الطالب (1/145)
 زَكَرِيَّا الأَنْصَاري (823 - 926 هـ = 1420 - 1520 م)

    "(കൈകൾ) രണ്ടിനെയും നെഞ്ചിന് താഴെയാക്കി വെക്കുന്നതിലെ യുക്തി (ഹിക്മത്ത്), അവ അവയവങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതിനും മുകളിലായിരിക്കുക എന്നതാണ്; അതായത് ഹൃദയത്തിന് (ഖൽബ്) മുകളിൽ. കാരണം ഹൃദയം നിലകൊള്ളുന്നത് നെഞ്ചിന് താഴെയായാണ്.

    മറ്റൊരു അഭിപ്രായപ്രകാരം ഇതിലെ യുക്തി ഇതാണ്: നിയ്യത്തിന്റെ (ഉദ്ദേശ്യം) കേന്ദ്രം ഹൃദയമാണ്. സാധാരണഗതിയിൽ ഒരാൾ എന്തെങ്കിലും ഒരു വസ്തുവിനെ വളരെയധികം ശ്രദ്ധയോടെ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ (സംരക്ഷിക്കുകയാണെങ്കിൽ), അയാൾ തന്റെ രണ്ട് കൈകളും അതിന് മുകളിലായി വെക്കുക എന്നത് പതിവാണ്."

 

 وَحِكْمَةُ ذَلِكَ إرْشَادُ الْمُصَلِّي إلَى حِفْظِ قَلْبِهِ عَنْ الْخَوَاطِرِ لِأَنَّ وَضْعَ الْيَدِ كَذَلِكَ يُحَاذِيهِ، وَالْعَادَةُ أَنَّ مَنْ احْتَفَظَ بِشَيْءٍ أَمْسَكَهُ بِيَدِهِ فَأُمِرَ الْمُصَلِّي بِوَضْعِ يَدَيْهِ كَذَلِكَ عَلَى مَا يُحَاذِي قَلْبَهُ لِيَتَذَكَّرَ بِهِ مَا قُلْنَاهُ.
 الكتاب: تحفة المحتاج في شرح المنهاج (2/103)
 ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)

    "ഇപ്രകാരം ചെയ്യുന്നതിലെ (കൈകൾ നെഞ്ചിന് താഴെ കെട്ടുന്നതിലെ) യുക്തി: നിസ്കരിക്കുന്നവൻ തന്റെ ഹൃദയത്തെ അനാവശ്യ ചിന്തകളിൽ (ഖവാത്വിർ) നിന്ന് സംരക്ഷിക്കുന്നതിലേക്ക് അവനെ നയിക്കുക എന്നതാണ്. കാരണം, ഇത്തരത്തിൽ കൈകൾ വെക്കുന്നത് ഹൃദയത്തിന് നേരെയായാണ് വരുന്നത്.

    സാധാരണഗതിയിൽ, ഒരാൾ എന്തെങ്കിലും ഒരു വസ്തുവിനെ അതീവ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുകയാണെങ്കിൽ അവൻ തന്റെ കൈകൾ കൊണ്ട് അതിനെ പിടിച്ചു വെക്കുക (മൂടി വെക്കുക) എന്നത് പതിവാണ്. അതിനാൽ, നിസ്കരിക്കുന്നവനോടും തന്റെ ഹൃദയത്തിന് നേരെയായി കൈകൾ വെക്കാൻ കൽപ്പിക്കപ്പെട്ടു; നാം മുകളിൽ പറഞ്ഞ കാര്യം (ഹൃദയത്തെ സംരക്ഷിക്കുക എന്നത്) അവൻ സദാ ഓർമ്മിക്കാൻ വേണ്ടിയാണത്."

  (تَحْتَ صَدْرِهِ) أَيْ بِحِذَاءِ قَلْبِهِ
 الكتاب: حاشيتا قليوبي وعميرة  (1/197)
 القليوبي (000 - 1069 هـ = 000 - 1659 م) 
 "(തഹ്‌ത സ്വദ്‌രിഹി - നെഞ്ചിന് താഴെയായി)" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്: "അവന്റെ ഹൃദയത്തിന് നേരെയായി (അഭിമുഖമായി)" എന്നാണ്.
 
 
 وقال السيوطى في الدر المنثور: واخرج ابن أبى شيبة في المصنف، والبخارى في تاريخه، وابن جرير، وابن المنذر، وابن أبى حاتم، والدارقطنى في الأفراد، وأبو الشيخ، والحاكم، وابن مردويه، والبيهقى في سننه، عن على في قوله تعالى
 (فَصَلّ لِرَبّكَ وَأنحَر)
 قال: وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره فى الصلاة
 
    ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിരും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന്فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു.
ദുറുല്‍ മന്‍സൂര്‍ - 8/650)
 
  حدثنا ابن حميد ، قال : ثنا مهران ، عن حماد بن سلمة ، عن عاصم الجحدري ، عن عقبة بن ظهير ، عن أبيه ، عن علي رضي الله عنه ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده اليسرى ، ثم وضعهما على صدره
 ( تفسير الطبري » تفسير القرطبي )

    ഇബ്നു ഹുമൈദ് എന്നോട് പറഞ്ഞു: മിഹ്‌റാൻ ഞങ്ങളോട് പറഞ്ഞു: ഹമ്മാദ് ബിൻ സലമ ആസ്വിം അൽ-ജഹ്‌ദരിയിൽ നിന്നും, അദ്ദേഹം ഉഖ്ബത്ത് ബിൻ ളുഹൈറിൽ നിന്നും, അദ്ദേഹം തന്റെ പിതാവിൽ നിന്നും, അദ്ദേഹം അലി (റ) വിൽ നിന്നും ഉദ്ധരിക്കുന്നു:

    "(നിന്റെ രക്ഷിതാവിനായി നിസ്കരിക്കുകയും ബലിയർപ്പിക്കുകയും - വൻഹർ - ചെയ്യുക)" എന്ന വചനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

    "(ഇവിടെ 'വൻഹർ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്) തന്റെ വലതുകൈ ഇടതുകൈയുടെ മുൻകൈയുടെ (Forearm) മധ്യഭാഗത്തായി വെക്കുകയും, എന്നിട്ട് അവ രണ്ടും തന്റെ നെഞ്ചിന് (സ്വദ്‌ർ) മുകളിലായി വെക്കുകയും ചെയ്യുക എന്നതാണ്." ( തഫ്സീര്‍ ത്വബരീ ,തഫ്സീര്‍ ഖുര്‍തുബീ )

 
  وائل بن حجر قال : صليت مع رسول الله - صلى الله عليه وسلم - ووضع يده اليمنى على يده اليسرى على صدره . رواه ابن خزيمة في صحيحه

    വാഇൽ ബിൻ ഹുജ്‌ർ (റ) നിവേദനം ചെയ്യുന്നു: "ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ (സ) കൂടെ നിസ്കരിച്ചു. അപ്പോൾ അദ്ദേഹം തന്റെ വലതുകൈ ഇടതുകൈക്ക് മുകളിലായി തന്റെ നെഞ്ചിന് (സ്വദ്‌ർ) മുകളിൽ വെച്ചു." (ഇമാം ഇബ്നു ഖുസൈമ തന്റെ സ്വഹീഹിൽ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു). (ഇബ്ന്‍ കുസയ്മ).

  
 حَدَّثَنَا يَحْيَى بْنُ سَعِيدٍ , عَنْ سُفْيَانَ , حَدَّثَنِي سِمَاكٌ , عَنْ قَبِيصَةَ بْنِ هُلْبٍ , عَنْ أَبِيهِ , قَالَ : " رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَيَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ , وَرَأَيْتُهُ قَالَ يَضَعُ هَذِهِ عَلَى صَدْرِهِ " , وَصَفَّ يَحْيَى : الْيُمْنَى عَلَى الْيُسْرَى فَوْقَ الْمِفْصَلِ .
 (مسند أحمد )
     യഹ്‌യ ബിൻ സഈദ് സുഫ്‌യാനിൽ നിന്നും, അദ്ദേഹം സിമാക്കിൽ നിന്നും, അദ്ദേഹം ഖബീസത്ത് ബിൻ ഹുൽബിൽ നിന്നും, അദ്ദേഹം തന്റെ പിതാവിൽ (ഹുൽബ് അൽ-ത്വാഇ -റ-) നിന്നും നിവേദനം ചെയ്യുന്നു:

    അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ (സ) തന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും തിരിഞ്ഞുപോകുന്നത് (നിസ്കാരത്തിന് ശേഷം) ഞാൻ കണ്ടു. അദ്ദേഹം ഇപ്രകാരം (തന്റെ കൈകൾ) നെഞ്ചിന് (സ്വദ്‌ർ) മുകളിൽ വെക്കുന്നതായും ഞാൻ കണ്ടു."

    (നിവേദകനായ) യഹ്‌യ അത് വിവരിച്ചു കൊടുത്തു: "വലതുകൈ ഇടതുകൈക്ക് മുകളിലായി മണിബന്ധത്തിന് (Joint) മുകളിലായാണ് അദ്ദേഹം വെച്ചത്." (അഹമദ് 5/226)

 

 
 

Image may contain: text

കമാലുബ്നുഹമാം പറയുന്നു : ഹനഫികള്‍ ചെയ്തുവരുന്നത് പോലെ പൊക്കിളിന് താഴെ കേട്ടുവാനോ ,ശാഫികള്‍ ചെയ്യുന്നത് പോലെ നെഞ്ജ്ജിനു താഴെ കേട്ടുവാനോ നിര്‍ബന്തിക്കുന്ന തരത്തില്‍ സഹീഹായ ഹദീസുകള്‍ഒന്നും സ്ഥിരപെട്ടിട്ടില്ലാ (ഫിഖ്ഹു സ്സുന്ന)