ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 26 April 2017

മുസ്ലിം സമുദായത്തില്‍ ശിര്‍ക്ക് വരില്ല എന്ന ധാരണ ശരിയാണോ???

മുസ്ലിം സമുദായത്തില്‍ ശിര്‍ക്ക് വരില്ല എന്ന ധാരണ ശരിയാണോ???


മനുഷ്യ ജീവിതത്തിലേക്ക് ശിര്ക്ക് കടന്നു വരുന്ന വഴികള്ധാരാളമാണ്, അതി സുക്ഷ്മമാണ്. അതിനാല്തന്നെ ഖുര്ആന്ശിര്ക്കിനെക്കുരിച്ചു
ഉമ്മത്തിനെ ശക്തമായി താക്കീത് നല്കി. തീര്‍ച്ചയായും ശിര്‍ക്ക്, നിങ്ങളില്‍ (മുസ്ലിം ഉമ്മത്തില്‍) ഉറുമ്പ് അരിച്ചു വരുന്നതിനേക്കാള്‍ ഗോപ്യമാണ് എന്ന്  നബിസല്ലല്ലാഹു അലൈഹി വസല്ലം ശിര്ക്കിനെക്കുരിച്ചു  മുസ്ലിം ഉമ്മത്തിനെ ശക്തമായി താക്കീത് നല്കി


وعن ابن عباس، رضي الله عنهما، قال: سمعت رسول الله، صلى الله عليه وسلم، يقول:  "ما من رجل مسلم يموت فيقوم على جنازته أربعون رجلاً لا يشركون بالله شيئاً إلا شفعهم الله فيه". ((رواه مسلم)).

"ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ)പറഞ്ഞു: “ഒരു മുസ്ലിം മരണപ്പെടുകയും ശിര്‍ക്ക് ചെയ്യാത്ത നാല്‍പതു പേര്‍ അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍ അവരുടെ ശുപാര്‍ശ അയാളുടെ വിഷയത്തില്‍ സ്വീകരിക്കപ്പെടാതിരിക്കില്ല.” (അബൂദാവൂദ് 3172)

മയ്യിത്ത് നമസ്കരിക്കുന്നവന്‍ ഏതായാലും മുസ്ലിം ആയിരിക്കുമല്ലോ. അങ്ങനെയുള്ള മുസ്ലിംകളില്‍ ശിര്‍ക്ക് വരും എന്നാണ് ഈ ഹദീസില്‍ നിന്ന് സ്പഷ്ടമായി ഗ്രഹിക്കാനാവുന്നത്. മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.

"സൌബാന്‍(റ) നിവേദനം. നബി(സ)പറഞ്ഞു: ‘എന്റെ ഉമ്മത്തില്‍ പെട്ട ചില സംഘങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും മുശ്രിക്കുകളുമായി കൂടിച്ചേരുകയും ചെയ്താലല്ലാതെ അന്ത്യനാള്‍ സംഭവിക്കുകയില്ല.” (ആബൂദാവൂദ്: 4254)

ഇത് ആദ്യമേ വിഗ്രഹാരാധന നടത്തുന്നവരെ കുറിച്ചല്ല എന്ന് വ്യക്തമാണല്ലോ. അപ്പോള്‍ മുസ്ലിം സമൂഹത്തില്‍ ശിര്‍ക്കിന്റെ ഏറ്റവും മൂര്‍ത്തരൂപമായ വിഗ്രഹാരാധന വരെ സംഭവിക്കും എന്നാണ് പ്രവാചകന്റെ പ്രവചനം. അത് തെറ്റില്ല എന്നുറപ്പാണ്. അത് കുറച്ചൊക്കെ പുലര്‍ന്നിട്ടുമുണ്ട്.

അതേ സമയം, മുസ്ലിം സമുദായത്തില്‍ ശിര്‍ക്ക് വരില്ല എന്നൊരു തെറ്റായ വിശ്വാസം ചിലരെങ്കിലും പ്രചരിപ്പിക്കാറുണ്ട്. തങ്ങളില്‍ സംഭവിച്ചിട്ടുള്ള ശിര്‍ക്കിനെ മൂടി വെക്കാനും നല്ലപിള്ള ചമയാനുമുള്ള വൃഥാശ്രമത്തിന്റെ ഭാഗമാണീ പ്രചരണം. അതിനിക്കൂട്ടര്‍ പ്രധാനമായും ‘തെളിവാക്കുന്ന’ ഒരു ഹദീസിന്റെ കഷ്ണമാണ്
 ”വല്ലാഹി, മാ അഖാഫു അലൈക്കും അന്‍ തുശ്രികൂ ബഅ്ദീ”
  وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي എന്നത്.

ആ ഹദീസിന്റെ പൂര്‍ണ്ണ രൂപം ആണ് ഇത്

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، حَدَّثَنَا اللَّيْثُ، حَدَّثَنِي يَزِيدُ بْنُ أَبِي حَبِيبٍ، عَنْ أَبِي الْخَيْرِ، عَنْ عُقْبَةَ بْنِ عَامِرٍ، أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ يَوْمًا فَصَلَّى عَلَى أَهْلِ أُحُدٍ صَلاَتَهُ عَلَى الْمَيِّتِ، ثُمَّ انْصَرَفَ إِلَى الْمِنْبَرِ فَقَالَ ‏ "‏ إِنِّي فَرَطٌ لَكُمْ، وَأَنَا شَهِيدٌ عَلَيْكُمْ، وَإِنِّي وَاللَّهِ لأَنْظُرُ إِلَى حَوْضِي الآنَ، وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الأَرْضِ ـ أَوْ مَفَاتِيحَ الأَرْضِ ـ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي، وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ‏"‏‏.‏ 
ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കല്‍ നബി(സ) പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരില്‍ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറില്‍ കയറി ഇങ്ങനെ അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നില്‍ പോകുന്നയാളും നിങ്ങള്‍ക്കു സാക്ഷിയുമാണ് ഞാന്‍ . അല്ലാഹു സത്യം! ഞാന്‍ എന്‍റെ ഹൌള് ഇതാ ഇപ്പോള്‍ത്തന്നെ നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. എന്‍റെ കാലശേഷം നിങ്ങള്‍ (സഹാബിവര്യന്മാര്‍ ) ശിര്‍ക്കിലകപ്പെട്ടു പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഐഹിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ മുഴുകിപ്പോകുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)


സത്യത്തില്‍ ഈ ഹദീസ് സമൂഹത്തില്‍ ഒരിക്കലും ശിര്‍ക്ക് വരില്ല എന്നതിനുള്ള തെളിവേ അല്ല. എന്താണീ ഹദീസിന്റെ ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഇബ്നു ഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു:
قَوْلُهُ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا أَيْ عَلَى مَجْمُوعِكُمْ لِأَنَّ ذَلِكَ قَدْ وَقَعَ مِنَ الْبَعْضِ 
الكتاب: فتح الباري  (3/211)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).  
“അഥവാ സമൂഹം ഒന്നടങ്കം എന്നര്‍ത്ഥം. കാരണം, ശിര്‍ക്ക് സമൂഹത്തില്‍ ചിലരില്‍ നിന്ന് സംഭവിച്ചിട്ടുണ്ട്. 

അതുപോലെ അദ്ദേഹം മറ്റൊരു സ്ഥലത്ത് പറയുന്നു:
فِيهِ إِنْذَارٌ بِمَا سَيَقَعُ فَوَقَعَ كَمَا قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 
ഉണ്ടാവാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് നബി (സ) മുന്നറിയിപ്പ് നല്‍കുന്നത്, അതുപോലെ സംഭവിച്ചിട്ടും ഉണ്ട്.

അദ്ദേഹം അതിനു താഴെ പറയുന്നു:
وَأَنَّ أَصْحَابَهُ لَا يُشْرِكُونَ بَعْدَهُ فَكَانَ كَذَلِكَ وَوَقَعَ مَا أَنْذَرَ بِهِ مِنَ التَّنَافُسِ فِي الدُّنْيَا
നബി(സ) യ്ക്ക് ശേഷം സഹാബികള്‍ ശിര്‍ക്ക് ചെയ്യുകയില്ല, അത് അങ്ങനെ തന്നെ ആണ് ഉണ്ടായതും എന്നാല്‍ ദുനിയാവിന്റെ കാര്യത്തില്‍ കിടപിടിക്കുന്ന  സംഭവം പ്രവാചകന്‍ പറഞ്ഞപോലെ സംഭവിചിട്ടും ഉണ്ട്.
കാരണം, നബി(സ്വ)പറഞ്ഞത് “അലൈകും” എന്നാണ്. സ്വഹാബത്ത് നബി(സ്വ)യുടെ കാലശേഷം ഒരിക്കലും ശിര്‍ക്ക് ചെയ്യില്ല.”
(ഫത്ഹുല്‍ബാരി 3/211, 6/614)


ഇതേ ആശയം തന്നെ ഇമാം നവവി (റ) ഈ ഹദീസിനെ വിവരിച്ചുകൊണ്ട് പറഞ്ഞതായും കാണാം:
وَفِي هَذَا الْحَدِيثِ مُعْجِزَاتٌ لِرَسُولِ اللَّهِ صَلَّى اللَّهُ عليه سلم فَإِنَّ مَعْنَاهُ الْإِخْبَارُ بِأَنَّ أُمَّتَهُ تَمْلِكُ خَزَائِنَ الْأَرْضِ وَقَدْ وَقَعَ ذَلِكَ وَأَنَّهَا لَا تَرْتَدُّ جُمْلَةً وَقَدْ عَصَمَهَا اللَّهُ تَعَالَى مِنْ ذَلِكَ وَأَنَّهَا تَتَنَافَسُ فِي الدُّنْيَا وَقَدْ وَقَعَ كُلُّ ذَلِكَ
الكتاب: المنهاج شرح صحيح مسلم بن الحجاج (15/59)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 "ഈ ഉമ്മത്ത്‌ ഒന്നടങ്കം ശിര്‍ക്കിലേക്ക് പോകുകയില്ല അതില്‍ നിന്നും അള്ളാഹു ഉമ്മത്തിനെ രക്ഷിച്ചിട്ടുണ്ട്."

 ഇനി പ്രവാചകന്റെ മറ്റൊരു ഹദീസ് കൂടി പരിശോധിക്കാം...
« لا يذهب الليل والنهار حتى تعبد اللات والعزى »
صحيح مسلم
 2907
"ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നത് വരെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല.." 
അതായത് അന്ത്യ നാളിന്റെ ലക്ഷണമാണ് ശിര്ക്ക് സംഭവിക്കുക എന്ന് മുത്ത് റസൂല് പറയുന്നു...

അപ്പൊ പ്രവാചകന്റെ സമുദായത്തില്‍ ശിര്‍ക്ക് വരും എന്ന സൂചനയാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. 

പ്രവാചകന്‍ (സ) പറയുന്നു:
 عَنْ أَبِي سَعِيدٍ الخُدْرِيِّ، عَنِ النَّبِيِّ -ﷺ-، قَالَ: «لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ»، قُلْنَا: يَا رَسُولَ اللَّهِ، اليَهُودُ وَالنَّصَارَى؟ قَالَ: «فَمَنْ»
അബൂ സഈദ് അല്‍-ഖുദ്രി നിവേദനം: നബി –ﷺ– പറഞ്ഞു: “നിങ്ങള്‍ക്ക് മുന്‍പുള്ളവരുടെ ചര്യ നിങ്ങള്‍ പിന്‍പറ്റുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ അവരെ അതിലും പിന്‍പറ്റും.” ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ! യഹൂദ-നസ്വ്റാനികളെയോ?” അവിടുന്ന് പറഞ്ഞു: “മറ്റാരാണു പിന്നെ?” 
(ബുഖാരി: 7320, മുസ്ലിം: 2669)
 عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ– «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»
ഥൗബാന്‍ –رضي الله عنه– നിവേദനം: നബി –ﷺ– പറഞ്ഞു: “എന്‍റെ സമുദായത്തില്‍ പെട്ട ചില ഗോത്രക്കാര്‍ മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്‍റെ സമുദായത്തില്‍ പെട്ട ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള്‍ സംഭവിക്കുകയില്ല.” 
(അബൂദാവൂദ്: 4254).

 عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَا تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ عَلَى ذِي الْخَلَصَةِ.
روى البخاري (7116) ومسلم (2906)
നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല. ദൗസ്‌ ഗോത്രത്തിലെ സ്‌ത്രീകള്‍ ദില്‍ഖലസ വിഗ്രഹത്തിന്റെ ചുറ്റും പ്രദക്ഷിണം ചെയ്യുന്നത്‌വരെ. ദുല്‍ഖസ്‌ല എന്നത്‌ജാഹിലിയ്യ കാലത്ത്‌ ദൗസ്‌ ഗോത്രത്തിന്റെ മൂര്‍ത്തിയായിരുന്നു. (ഇബ്‌നു ഹിബ്ബാന്‍) 
അതുപോലെ തന്നെ അള്ളാഹു നമ്മെ പടിപിച്ച ഒരു ദുഅ കൂടി ശ്രധേയം ആണ്:
رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ
അല്ലാഹുവേ ഞങ്ങള്‍ക്ക് ഹിദായത്ത് തന്നതിന് ശേഷം ഞങ്ങളുടെ ഹൃദയത്തെ നീ തെറ്റിച്ചു കളയല്ലേ.

وحَدَّثَنِي  أَبُو أَيُّوبَ الْغَيْلَانِيُّ سُلَيْمَانُ بْنُ عُبَيْدِ اللَّهِ وَحَجَّاجُ بْنُ الشَّاعِرِ ، قَالَا : حَدَّثَنَا  عَبْدُ الْمَلِكِ بْنُ عَمْرٍو ، حَدَّثَنَا قُرَّةُ ، عَنْ أَبِي الزُّبَيْرِ ، حَدَّثَنَا  جَابِرُ بْنُ عَبْدِ اللَّهِ  ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : "  مَنْ لَقِيَ اللَّهَ ، لَا يُشْرِكُ بِهِ شَيْئًا ، دَخَلَ الْجَنَّةَ ، وَمَنْ لَقِيَهُ ، يُشْرِكُ بِهِ ، دَخَلَ النَّارَ
ശിര്‍ക്ക് ചെയ്യാത്ത ഒരുവന്‍ അല്ലാഹുവിനെ കണ്ടു മുട്ടിയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും


കൂടാതെ ശിര്‍ക്ക് വരുന്നതിനെ കുറിച്ച് തികഞ്ഞ ജാഗ്രത കൈകൊള്ളാന്‍ ഉമ്മത്തിന് നബി(സ്വ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

“സ്വഫക്ക് മുകളില്‍ ഉറുമ്പരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ് എന്റെ ഉമ്മത്തില്‍ ശിര്‍ക്ക്” (സ്വഹീഹുല്‍ ജാമിഅ്: 3730)

വളരെ ഗോപ്യമായി കടന്നു വരാന്‍ സാധ്യതയുള്ള ഈ മഹാമാരിയില്‍ നിന്ന് അല്ലാഹുവിനോട് കാവലിനെ തേടാനും ഒരു വിശ്വാസി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. നബി(സ്വ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന നോക്കൂ:

 اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ ، وَأَسْتَغْفِرُكَ لما لا أعلم
“അല്ലാഹുമ്മ ഇന്നീ അഊദുബിക അന്‍ ഉശ്രിക ബിക വ അന അഅ്ലം വ അസ്ത്അ്ഫിറുക ലിമാ ലാ അഅ്ലം.” (സ്വഹീഹുല്‍ ജാമിഅ് 3731)
(അല്ലാഹുവേ! ഞാന്‍ അറിഞ്ഞു കൊണ്ട് നിന്നില്‍ ശിര്‍ക്കു ചെയ്യുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ അറിയാതെ (സംഭവിച്ച ശിര്‍ക്കില്‍ നിന്ന്) ഞാന്‍ നിന്നോട് പൊറുക്കലിനെ തേടുന്നു.)

حَدَّثَنا أَبُو بَكْرِ بْنُ أَبِي شَيْبَةَ ،  وأَبُو كُرَيْبٍ , وَاللَّفْظُ لِأَبِي كُرَيْبٍ ، قَالَا : حَدَّثَنَا أَبُو مُعَاوِيَةَ  ، عَنِ الأَعْمَشِ ، عَنْ أَبِي صَالِحٍ ، عَنْ أَبِي هُرَيْرَةَ  ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "  لِكُلِّ نَبِيٍّ دَعْوَةٌ  مُسْتَجَابَةٌ ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ ، وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ ، فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ ، مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا
മഹാനായ അബൂ ഹുറൈറ വിൽ നിന്നും നിവേദനം . നബി പറഞ്ഞു :“ എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുമെന്നുറപ്പ് കൊടുത്ത ഒരു പ്രാർത്ഥനയുണ്ട്. അവരെല്ലാം അത് നേരത്തെതന്നെ ഉപയോഗിച്ചുകഴിഞ്ഞു. എന്നാൽ ഞാൻ, ഉത്തരം കിട്ടുമെന്നുറപ്പുള്ള ഈ ദുആ എന്റെ ഉമ്മത്തിന്റെ ശുപാർശക്കായി മാറ്റി വെച്ചിരിക്കുകയാണ് "അല്ലാഹുവില്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാതെ മരണപ്പെട്ട ആളുകള്‍ക്"
(ബുഖാരി, മുസ്‌ലിം ) 


 حَدَّثَنَا مُسَدَّدٌ قَالَ حَدَّثَنَا مُعْتَمِرٌ قَالَ سَمِعْتُ أَبِي قَالَ سَمِعْتُ أَنَسَ بْنَ مَالِكٍ قَالَ ذُكِرَ لِي أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِمُعَاذِ بْنِ جَبَلٍ مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ قَالَ أَلَا أُبَشِّرُ النَّاسَ قَالَ لَا إِنِّي أَخَافُ أَنْ يَتَّكِلُوا
മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹുവിനോട് ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :  ശിർക്ക്‌ ചെയ്യാത്ത അവസ്ഥയിൽ ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.അപ്പോൾ മുആദ് ബ്നു  ജബൽ റദിയല്ലാഹു അന്ഹു റസൂലിനോട് ചോദിച്ചു : ഞാൻ ഇത് ജനങ്ങൾക്ക് സന്തോഷ വാർത്തയായി അറിയിക്കട്ടെയോ ? അപ്പോൾ നബി പറഞ്ഞു: ജനങ്ങൾ അതിൽ മാത്രം ( മറ്റു അമലുകൾ ചെയ്യാതെ) ആശ്രയിച്ചാലോ എന്ന് ഞാൻ ഭയക്കുന്നു. (ബുഖാരി ,കിതാബുൽ ഇൽമ് )

وعن ابن عباس، رضي الله عنهما، قال: سمعت رسول الله، صلى الله عليه وسلم، يقول:  "ما من رجل مسلم يموت فيقوم على جنازته أربعون رجلاً لا يشركون بالله شيئاً إلا شفعهم الله فيه". ((رواه مسلم)). 
"ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ)പറഞ്ഞു: “ഒരു മുസ്ലിം മരണപ്പെടുകയും ശിര്‍ക്ക് ചെയ്യാത്ത നാല്‍പതു പേര്‍ അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍വരുടെ ശുപാര്‍ശ അയാളുടെ വിഷയത്തില്‍ സ്വീകരിക്കപ്പെടാതിരിക്കില്ല.” (മുസ്ലിം - 933)


عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِذَا قَالَ الرَّجُلُ لأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهِ أَحَدُهُمَا ‏"‏‏.‏ وَقَالَ عِكْرِمَةُ بْنُ عَمَّارٍ عَنْ يَحْيَى، عَنْ عَبْدِ اللَّهِ بْنِ يَزِيدَ، سَمِعَ أَبَا سَلَمَةَ، سَمِعَ أَبَا هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم‏.‏
അബൂ ഹുറൈറ(റ) ഉദ്ധരിച്ച ഒരു ഹദീസ് കാണുക. നബി(സ്വ) പറഞ്ഞു: “ഒരാള്‍ തന്റെ സഹോദരനെ ഓ കാഫിര്‍ എന്ന് പറഞ്ഞാല്‍ അത് രണ്ടിലൊരാള്‍ക്ക് നിര്‍ബന്ധമായിത്തീരുന്നതാണ്.” (ബുഖാരി: 6103)

ഇതിനെ വിശദീകരിച്ച് ഇബ്നു ഹജര്‍ അസ്ഖലാനി എഴുതുന്നത് കാണുക: “ആ വിളിക്കപ്പെട്ട വ്യക്തി ശറഇയ്യായ കാരണങ്ങളാല്‍ കാഫിറാണെങ്കില്‍ അയാള്‍ പറഞ്ഞത് ശരിയാവും. ആ പറഞ്ഞത് പറയപ്പെട്ടവനിലേക്ക് മടങ്ങും. അതേ സമയം പറയപ്പെട്ടവന്‍ അങ്ങനെയല്ലെങ്കില്‍ ആ വിളിച്ചതിന്റെ പാപവും ദോഷവും പറഞ്ഞവനിലേക്ക് തന്നെ മടങ്ങും.” (ഫത്ഹുല്‍ ബാരി: 13/536)

ശിര്‍ക്ക് മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്ന വഴികള്‍ വിത്യസ്തവും വിവിധവുമാണ്. ഒരിക്കലും നിനച്ചിരിക്കാത്തതും കണക്കു കൂട്ടാത്തതുമായ വഴികളിലുടെ അത് കടന്നു വരുമ്പോള്‍ നമ്മുടെ ഇബാദത്തുകള്‍ നിഷ്ഫലമായിതീരുന്നു. അതിനാല്‍ തന്നെ, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുറിച്ചു ശക്തമായി താക്കീത് ചെയ്തു. 
ശിര്‍ക്ക് കടന്നു വരാന്‍ സാധ്യതയുള്ള മുഴുവന്‍ പഴുതുകളും ഭദ്രമായി അടച്ചു ശിര്‍ക്ക് കടന്നു വരാന്‍ വളരെ കുടുതല്‍ സാധ്യതയുള്ള ഒരു വഴിയാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്‌. ഒരു സത്യവിശ്വാസിയുടെ ഇബാദതുകള്‍ ഖബറുകളുമായി സമ്മേളിക്കാനുള്ള ഒരവസരവും ഇസ്ലാം നിലനിര്ത്തി‍യിട്ടില്ല. മരണാസന്നനായ റസുല്‍ സല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു
 " لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد" 
ജൂതന്മാരെയും നസാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്‍, അവരുടെ പ്രവാചകന്മാരുടെ ഖബറിടങ്ങള്‍ ആരാധന സ്ഥലങ്ങളായി സ്വീകരിച്ചു " ബുഖാരി-മുസ്ലിം

ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാന്‍ പാടില്ല. അതിന്‍റെ അടുത്ത് വെച്ച് ഇബാദതുകള്‍ അനുഷ്ടിക്കാന്‍ പാടില്ല. ഇത് ശറഇന്‍റെ കല്പനയാണ്. ശിര്‍ക്ക് കടന്നു വരാനുള്ള വഴി അടക്കലാണ് ഖബറുകള്‍ ഒരു ചാണില്‍ കുടുതല്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് പ്രവാചക കല്പന.

പക്ഷെ ഈ കല്‍പ്പനകളെയൊക്കെ കാറ്റില്‍ പറത്തി ദുര്‍ന്യായങ്ങലുമായി പുരോഹിദ വര്‍ഗ്ഗം പാപപ്പെട്ട മുസ്ലിം സമുദായത്തെ ശിര്‍ക്കിലേക്ക് നയിക്കുകയാണ്. ഇത്തരക്കാരുടെ ശര്റില്‍ നിന്നും അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ..... അമീന്‍.

അള്ളാഹു അല്ലാതവരെകൊണ്ട്സത്യം ചെയ്യല്‍.
 നമ്മുടെ നാട്ടില്‍ മുന്‍കാലങ്ങളിലും ഇപ്പോള്‍ ചിലരുടെ ഇടയിലും കാണുന്ന ഒരു ശീലമായിരുന്നു അള്ളാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുക എന്നത്... ഉദാഹരണം, ഖുര്‍ആന്‍ കൊണ്ട് സത്യം ചെയ്യുക, കഅബ കൊണ്ട്, മറ്റു ഔലിയാക്കളെ കൊണ്ട്, ജാറങ്ങളെ കൊണ്ട്.... തീര്‍ച്ചയായും ഇത് ഇസ്ലാം വിലക്കിയതാണ്. കാഫിറാകാനും ശിര്‍ക്കിലകപ്പെടാന്‍ വരെ സാദ്യതയുള്ള ഗൌരവമായ വിഷയം ആണിത്. അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞതായിരേഖപ്പെടുത്തിയത് കാണാം..
وعن عمر بن الخطاب أن رسول الله قال : ( من حلف بغير الله فقد كفر أو أشرك ) 
. رواه الترمذي وحسنه [ الترمذي ( 1535 ) أبو داود ( 3251 ) الحاكم ( 1 / 18 ) وصححه .
   നബി(സ്വ) പറഞ്ഞു: അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്ക് ചെയ്തു. (അബൂദാവൂദ്: 3252 - തിർമിദി: 1535)
( عن عمر ) الصواب عن ابن عمر . ( من حلف ) الحلف هو اليمين . قال الجوهري : ” سميت اليمين بذلك لأنهم كانوا إذا تخالفوا ضرب كل امرئٍ بيمينه على يمين صاحبه “ . تعريف اليمين شرعاً : قال الحافظ في الفتح : ” توكيد الشيء بذكر اسم أو صفة لله ، وهذا أخص التعاريف وأقربها “ . ( من حلف بغير الله ) يشمل كل محلوف به سوى الله بالكعبة أو الرسول أو السماء أو غير ذلك .




عَنِ ابْنِ عُمَرَ ، قَالَ :  كَانَ عُمَرُ يَحْلِفُ وَأَبِي فَنَهَاهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ :   مَنْ حَلَفَ بِشَيْءٍ مِنْ دُونِ اللهِ فَقَدْ أَشْرَكَ» (مصنف عبد الرزاق
 ഇബ്‌നു ഉമർ‌ (റ) പ്രസ്താവിച്ചു: ഉമ൪ (റ) പിതാവിനെ പിടിച്ചു് സത്യം ചെയ്യാറുണ്ടായിരുന്നു. നബി (സ്വ) അത് നിരോധിച്ചു കൊണ്ട്‌ പറഞ്ഞു: അല്ലാഹു അല്ലാതെ വല്ല വസ്തുക്കളേയും കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക്‌ ചെയ്തു. (മുസ്വന്നഫ്‌ അബ്ദി റസാഖ്)


عن ابْن عُمَرَ سَمِعَ رَجُلًا يَقُولُ لَا وَالْكَعْبَةِ فَقَالَ ابْنُ عُمَرَ لَا يُحْلَفُ بِغَيْرِ اللهِ فَإِنِّي سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ
ഇബ്‌നു ഉമറില്‍(റ) നിന്ന്‌ നിവേദനം: അദ്ദേഹം ഒരാൾ പറയുന്നത്‌ കേട്ടു: അല്ല, കഅ്ബയാണ്‌ സത്യം. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്‌. നിശ്ചയം അല്ലാഹുവിന്റെ ദൂതൻ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌. വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്താൽ അവൻകാഫിറായി അല്ലെങ്കിൽ ശിർക്കു ചെയ്തു. (തിർമുദി: 1535) 

മുസ്ലിം ഉമ്മത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥയെ കുറിച്ച് സമസ്തയുടെവീക്ഷണങ്ങള്‍ അവരുടെ ലേഖനങ്ങളിലും മറ്റും വന്നത് കാണുക..










 2004 സുന്നീ അഫ്കാർ വാരിക സമുദായത്തിൻ്റെ നേതാക്കൾ ശിർക്കിലേക്ക് നയിക്കുന്നത് അവസാനിപ്പിക്കണം അടിഭാഗം നോക്കുക
 








 

Tuesday, 28 March 2017

അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, എന്ന ഹദീസ്



⁠⁠⁠അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, എന്ന ഹദീസ്

اللهم بارك لنا في رجب وشعبان وبلغنا رمضان " .



അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"
ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ (زوائد المسند) എന്ന ഗ്രന്ഥത്തില്‍ (2346) നമ്പര്‍ ഹദീസായും,
ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തില്‍ (3939) നമ്പര്‍ ഹദീസായും,
ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ (3534) നമ്പര്‍ ഹദീസായുമാണ്.
സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ദരിക്കുന്നത്.

ഹദീസ് ഇപ്രകാരമാണ്:
 كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: ( اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ ) "
റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"
ഇതിന്‍റെ സനദ് ളഈഫാണ്.

ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്.
ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്.
ഇമാം അബൂ ഹാതിം: ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്.
അതുപോലെ ഇനം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. - [ميزان الإعتدال : 2 /91] നോക്കുക.
ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണെന്ന്
ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം നവവി തന്‍റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്
541 - وروينا في " حلية الأولياء " بإسناد فيه ضعفٌ، عن زياد النميري، عن أنس رضي الله عنه، قال: كان رسول الله صلى الله عليه وسلم إذا دخل رجب قال: " اللَّهُمَّ بارِكْ لَنا في رَجَبَ وَشَعْبَانَ وَبَلِّغْنا رَمَضَانَ ".
ورويناه أيضاً في كتاب ابن السني بزيادة (3) .
الكتاب: الأذكار (1/189)
النووي، أبو زكريا (631 - 676هـ، 1234- 1278م).

അതുപോലെ ഇബ്നു റജബ് തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121)
وابن رجب في "لطائف المعارف" (ص121)

ശൈഖ് അല്‍ബാനി തന്‍റെ 'ളഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
"ضعيف الجامع" (4395)
ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു:
3006 - وَعَنْ أَنَسٍ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ إِذَا دَخَلَ رَجَبٌ قَالَ: " اللَّهُمَّ بَارِكْ لَنَا فِي رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ» " وَكَانَ إِذَا كَانَ لَيْلَةُ الْجُمُعَةِ قَالَ: " «هَذِهِ لَيْلَةٌ غَرَّاءُ وَيَوْمٌ أَزْهَرُ» ".
رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ وَجَهَّلَهُ جَمَاعَةٌ.

الكتاب: مجمع الزوائد ومنبع الفوائد (2/165)
الهيثمي (735 - 807 هـ = 1335 - 1405 م)

 "ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ്‌ എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" 

അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.

റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്.
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ല പറയുന്നു:
"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." -
[ تبيين العجب بما ورد في فضل رجب - ص9]. 

അബൂ ഹുറൈറ(റ)യിൽ നിന്ന് "വല്ലവനും റജബ് 27 ലെ നോമ്പ് അനുഷ്ഠിക്കുന്ന പക്ഷം അവന് 60 മാസം നോമ്പ് നോറ്റതിന്‍റെ പ്രതിഫലം അല്ലാഹു രേഖപ്പെടുത്തുന്നതാണ്
" (ഇഹ്‌ യാഉൽ ഉലൂമുദ്ദീൻ, മുഖ്തദറുന്നഫീസ്‌, ഫദാ ഇലുൽ അയ്യാമി വല്ലായാലീ, ബാജൂരി, ഗുൻയ, ഇആനതുത്ത്വാലിബീൻ , ക്വല്യൂബി ഈ ഹദീസിന്‍റെ റാവിമാരില്‍ ഷഹര്‍ബിന്‍ ഹൗശബ് എന്നയാളെ ചില ആളുകള്‍ വിവര ദോഷികള്‍ വിമര്‍ശിച്ചതായി കാണാം എന്നാണ് മുസ്‌ലിയാക്കന്മാര്‍ കുപ്രചരണം നടത്തുന്നത്.‼
താഴെ പറഞ്ഞ ആളുകളൊക്കെ വിവര ദോഷികളാണോ?‼
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു:- ഇത്‌ ഹദീസല്ല , അസറാണ്. (നബിയിലേക്കെത്തുന്നില്ല ,സ്വഹാബിയിലേക്ക്‌ മാത്രം) , ഇതിന്‍റെ പരമ്പര ദുർബലമാണ് '

ഇതിന്‍റെ പരമ്പരയിലെ റിപ്പോർട്ടർ 'ശഹർ ബിൻ ഹൗഷബ്‌ ' ഏറെ വിമർശ്ശിക്കപ്പെട്ടയാളാണ് എന്നു ഇമാം 'ദിഹ്‌യതുൽ കൽബി' തന്‍റെ
 أداء ما وجب من بيان وضع الوضاعين في رجب 
എന്ന കിതാബിൽ വിവരിച്ചിട്ടുണ്ട്‌.

ഇത്‌ ഹദീസാണെന്നാണ് കള്ളപ്രചരണം!‼ ഇബ്നു ഹജർ (റ) പറയുന്നു:
 واما الأحاديث الواردة في فضل رجب، او فضل صيامه، او صيام شيئ منه صريحة فهي على قسمين : ضعيفة و موضوعة " (تبيين العجب بما ورد في فضل رجب "
എന്നാൽ റജബിന്‍റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെ കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ, നിർമ്മിതമോ ആണ്"

قال أبو حاتم : يحدث عن زياد النميري عن أنس ، أحاديث مرفوعة منكرة ، ولا ندري منه أو من زياد . وقال البخاري : منكر الحديث . وقال النسائي : منكر الحديث . وقال في الكنى : ليس بثقة . وقال ابن حبان : يروي مناكير عن مشاهير لا يحتج بخبره ، ولا يكتب إلا للاعتبار . وقال ابن عدي : يروي عنه المقدمي وغيره أحاديث إفرادات ، وفي بعض أحاديثه ما ينكر.
"تهذيب التهذيب" (3/ 305-306)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).


ആഗ്രഹ സഫലീകരണ നമസ്കാരം

(صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله.
الكتاب: المجموع شرح المهذب (4/56)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." -[അല്‍മജ്മൂഅ് : 3/548].
.

അപ്പോൾ ഒരു കാര്യം ദീനിൽ പുണ്യമുള്ളതാവുന്നത്‌ അത്‌ ഒരുപാട്‌ കിതാബുകളിൽ വന്നത്‌ കൊണ്ടായില്ല മറിച്ച്‌ പ്രാമാണികമായി സ്വഹീഹാണെന്ന്‍ തെളിയിക്കപ്പെടണം,
ദീനിലില്ലാത്ത നോമ്പ്‌ നോറ്റ്‌ ബിദ്‌അത്ത്‌ ചെയ്തു നരകത്തിലേക്ക്‌ പോകാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാഹു നമ്മെയെല്ലം കാത്തു രക്ഷിക്കട്ടെ.

Sunday, 26 February 2017

മദീനയില്‍ നബി (സ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്‌താല്‍ ശഫാഅത്തു ലഭിക്കും എന്ന ഹദീസ്.

മദീനയില്‍ നബി (സ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്‌താല്‍ ശഫാഅത്തു ലഭിക്കും എന്ന ഹദീസ് ദുര്‍ബ്ബലം ആണ്.

قَالَ الْبَزَّارُ: " عَبْدُ اللَّهِ بْنُ إِبْرَاهِيمَ : لَمْ يُتَابَعْ عَلَى هَذَا، وَإِنَّمَا يُكْتَبُ مَا يَتَفَرَّدُ بِهِ ." انتهى.
وهو متهم ، نسبه ابن حبان إلى أنه يضع الحديث ، وقال ابن عدي: عامة ما يرويه لا يتابع عليه ، وقال الدارقطني: حديثه منكر ، قال الحاكم: عبد الله يروي عن جماعة من الضعفاء أحاديث موضوعة .
" ميزان الاعتدال " (2/ 388) .
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).

قال الطحاوي: حديثه ، عند أهل العلم بالحديث : في النهاية من الضعف ، وقال الحاكم ، وأبو نعيم: روى عن أبيه أحاديث موضوعة ، وقال ابن الجوزي: أجمعوا على ضعفه .
" تهذيب التهذيب " (6/ 179) .
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).

" أَحَادِيث زِيَارَةِ قَبْرِهِ صلى الله عليه وسلم كُلُّهَا ضَعِيفَةٌ ، لَا يُعْتَمَدُ عَلَى شَيْءٍ مِنْهَا فِي الدِّينِ؛ وَلِهَذَا لَمْ يَرْوِ أَهْلُ الصِّحَاحِ وَالسُّنَنِ شَيْئًا مِنْهَا، وَإِنَّمَا يَرْوِيهَا مَنْ يَرْوِي الضِّعَافَ ، كالدارقطني وَالْبَزَّارِ وَغَيْرِهِمَا " انتهى من "
 مجموع الفتاوى " (1/ 234)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).

وهو مع هذا حديث غير صحيح ولا ثابت بل هو حديث منكر عند أئمة هذا الشأن ضعيف الإسناد عندهم لا يقوم بمثله حجة ولا يعتمد على مثله عند الاحتجاج إلا الضعفاء في هذا العلم،
الكتاب: الصَّارِمُ المُنْكِي في الرَّدِّ عَلَى السُّبْكِي
ابن عبد الهادي (705 - 744 هـ = 1305 - 1343 م)

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ «مَنْ زَارَنِي بَعْدَ مَوْتِي وَجَبَتْ لَهُ شَفَاعَتِي» . وَرَوَاهُ الْقَاضِي الْمَحَامِلِيُّ، عَنْ عُبَيْدٍ مِثْلَهُ. وهو حديث منكر
الكتاب: تاريخ الإسلام ووفيات المشاهير والأعلام
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).

* (ويستحب زيارة قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمَا رَوَى ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا إنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ (من زار قبري وجبت له شفاعتي) ويستحب ان يصلى فِي مَسْجِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (صَلَاةٌ فِي مَسْجِدِي هَذَا تَعْدِلُ أَلْفَ صَلَاةٍ فِيمَا سِوَاهُ مِنْ المساجد))
* (الشَّرْحُ) أَمَّا حَدِيثُ (صَلَاةٌ فِي مَسْجِدِي) فَسَبَقَ بَيَانُهُ قَرِيبًا وَأَنَّهُ فِي الصَّحِيحَيْنِ مِنْ رِوَايَةِ جَمَاعَةٍ وَيُنْكَرُ عَلَى الْمُصَنِّفِ لِكَوْنِهِ حَذَفَ مِنْهُ الِاسْتِثْنَاءَ وَهُوَ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (إلَّا الْمَسْجِدَ الْحَرَامَ) كَمَا سَبَقَ بَيَانُهُ (وَأَمَّا) حَدِيثُ ابْنِ عُمَرَ فَرَوَاهُ الْبَرَاءُ وَالدَّارَقُطْنِيّ وَالْبَيْهَقِيُّ باسنادين ضعيفين
الكتاب: المجموع شرح المهذب
النووي، أبو زكريا (631 - 676هـ، 1234- 1278م).

 

Tuesday, 31 January 2017

മരണവീട്ടിലെ ഭക്ഷണ സല്ക്കാരം

മരണവീട്ടിലെ ഭക്ഷണ സല്‍ക്കാരം

        മരണവീട്ടുകാർക്ക് അയൽവാസികളും ബന്ധുക്കളും ഭക്ഷണം എത്തിച്ചു നൽകുന്നത് ഇസ്‌ലാമിലെ ഉത്തമമായ മാതൃകയാണെന്നും, അത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണെന്നുമാണ് നമുക്ക് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. എന്നാല്‍  നേരെ മറിച്ചാണ് ഇന്ന് നമ്മുടെ ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്യ. അതിനു ഇസ്ലാമിക പിന്‍ബലം ഉണ്ടോ എന്നാണ് ഇനി നാം കാണേണ്ടത്.....
         ആദ്യമായി എന്താണ് ഇതുമായി ബന്ധപെട്ട് കിതാബുകളില്‍ വന്ന ഇമാമുകളുടെ അഭിപ്രായം എന്ന് നോക്കാം... 
 
قال الإمام الشافعي : " وَأُحِبُّ لِجِيرَانِ الْمَيِّتِ أَوْ ذِي قَرَابَتِهِ أَنْ يَعْمَلُوا لِأَهْلِ الْمَيِّتِ فِي يَوْمِ يَمُوتُ وَلَيْلَتِهِ طَعَامًا يُشْبِعُهُمْ فَإِنَّ ذَلِكَ سُنَّةٌ ، وَذِكْرٌ كَرِيمٌ ، وَهُوَ مِنْ فِعْلِ أَهْلِ الْخَيْرِ قَبْلَنَا وَبَعْدَنَا ". انتهى من "الأم " (1/317) . 

ഇമാം ഷാഫി (റ) - അൽ ഉമ്മ് (1/317):

"മരിച്ച വ്യക്തിയുടെ അയൽവാസികളോ ബന്ധുക്കളോ, മരണപ്പെട്ട അന്നത്തെ പകലും രാത്രിയും ആ കുടുംബത്തിന് വയറുനിറയെ കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി നൽകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. തീർച്ചയായും അത് സുന്നത്തായ (പ്രവാചകചര്യ) കാര്യമാണ്; മാന്യമായ ഒരു സൽകർമ്മവുമാണ്. നമുക്ക് മുൻപും പിൻപുമുള്ള സജ്ജനങ്ങളുടെ ചര്യയുമാണത്."

______________________________________________
 
وقال ابن قدامة : " يُسْتَحَبُّ إصْلَاحُ طَعَامٍ لِأَهْلِ الْمَيِّتِ ، يَبْعَثُ بِهِ إلَيْهِمْ ، إعَانَةً لَهُمْ ، وَجَبْرًا لِقُلُوبِهِمْ ؛ فَإِنَّهُمْ رُبَّمَا اشْتَغَلُوا بِمُصِيبَتِهِمْ وَبِمَنْ يَأْتِي إلَيْهِمْ عَنْ إصْلَاحِ طَعَامٍ لَأَنْفُسِهِمْ ". انتهى من "المغني" (3/496) .

ഇബ്നു ഖുദാമ (റ) - 'അൽ മുഗ്നി' (3/496):

"മരിച്ചവന്റെ കുടുംബത്തിന് ആശ്വാസമേകാനും അവരുടെ മനസ്സിന് സാന്ത്വനം നൽകാനും അവർക്കായി ഭക്ഷണം തയ്യാറാക്കി അയച്ചുകൊടുക്കൽ ഉത്തമമാണ് (മുസ്തഹബ്ബ്). കാരണം, തങ്ങൾക്കേറ്റ വിപത്തിലും (മരണത്തിലും) തങ്ങളെ സന്ദർശിക്കാൻ വരുന്നവരുടെ തിരക്കിലും പെട്ട് അവർക്ക് സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ സാധിക്കാതെ വന്നേക്കാം."

 ______________________________________________

قال ابن الهمام الحنفي: " وَيُكْرَهُ اتِّخَاذُ الضِّيَافَةِ مِنْ الطَّعَامِ مِنْ أَهْلِ الْمَيِّتِ ؛ لِأَنَّهُ شُرِعَ فِي السُّرُورِ لَا فِي الشُّرُورِ، وَهِيَ بِدْعَةٌ مُسْتَقْبَحَةٌ ". انتهى من "فتح القدير" (2/142).

ഇബ്നുൽ ഹുമാം അൽ ഹനഫി (റ) - 'ഫത്ഹുൽ ഖദീർ' (2/142):

"മരണപ്പെട്ടവരുടെ കുടുംബം സദ്യയോ ഭക്ഷണ പരിപാടികളോ സംഘടിപ്പിക്കുന്നത് കറാഹത്താണ്. കാരണം, ഇത്തരം സദ്യകൾ സന്തോഷകരമായ അവസരങ്ങളിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്, വിപത്തുകൾ ഉണ്ടാകുമ്പോഴല്ല. ഇത് മ്ലേച്ഛമായ ഒരു ബിദ്അത്താണ് (പുത്തനാചാരം)."

______________________________________________
 
وقال الحطَّاب المالكي : " أَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا ، وَجَمْعُ النَّاسِ عَلَيْهِ : فَقَدْ كَرِهَهُ جَمَاعَةٌ ، وَعَدُّوهُ مِنْ الْبِدَعِ ؛ لِأَنَّهُ لَمْ يُنْقَلْ فِيهِ شَيْءٌ ، وَلَيْسَ ذَلِكَ مَوْضِعَ الْوَلَائِمِ ". انتهى من "مواهب الجليل في شرح مختصر خليل" (2/228). 

അൽ-ഹത്വാബ് അൽ-മാലിക്കി (റ) - 'മവാഹിബുൽ ജലീൽ' (2/228):

"മരണപ്പെട്ടവരുടെ കുടുംബം ഭക്ഷണം തയ്യാറാക്കുന്നതും അതിനായി ആളുകളെ ഒരുമിച്ചുകൂട്ടുന്നതും ഒരു വിഭാഗം പണ്ഡിതന്മാർ കറാഹത്തായി (അഭികാമ്യമല്ലാത്തത്) കാണുന്നു. അവർ ഇതിനെ 'ബിദ്അത്തുകളിൽ' (പുത്തനാചാരങ്ങൾ) പെട്ടതായാണ് കണക്കാക്കുന്നത്. കാരണം, ഇത്തരമൊരു കാര്യത്തെക്കുറിച്ച് (പ്രമാണങ്ങളിൽ) ഒന്നും തന്നെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. കൂടാതെ, മരണവീട് എന്നത് സദ്യകൾ നടത്തേണ്ട ഒരിടമല്ല."

______________________________________________

وقال النووي : " وَأَمَّا إِصْلَاحُ أَهْلِ الْمَيِّتِ طَعَامًا ، وَجَمْعُهُمُ النَّاسَ عَلَيْهِ ، فَلَمْ يُنْقَلْ فِيهِ شَيْءٌ ، وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ ". انتهى من "روضة الطالبين" (2/145). 

ഇമാം നവവി (റ) - 'റൗളത്തു ത്വാലിബീൻ' (2/145):

"മരിച്ചവന്റെ കുടുംബം ഭക്ഷണം തയ്യാറാക്കുന്നതും അതിനായി ആളുകളെ ഒരുമിച്ചുകൂട്ടുന്നതും സംബന്ധിച്ച് (പ്രമാണങ്ങളിൽ) യാതൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് സുന്നത്തിന് വിരുദ്ധമായ, പ്രോത്സാഹിപ്പിക്കപ്പെടാത്ത ഒരു ബിദ്അത്താണ് (പുത്തനാചാരം)."

 ______________________________________________

وقال ابن قدامة : " فَأَمَّا صُنْعُ أَهْلِ الْمَيِّتِ طَعَامًا لِلنَّاسِ : فَمَكْرُوهٌ ؛ لِأَنَّ فِيهِ زِيَادَةً عَلَى مُصِيبَتِهِمْ ، وَشُغْلًا لَهُمْ إلَى شُغْلِهِمْ ، وَتَشَبُّهًا بِصُنْعِ أَهْلِ الْجَاهِلِيَّةِ ". انتهى من "المغني" (3/ 497). 

ഇബ്നു ഖുദാമ (റ) - അൽ മുഗ്നി (3/497):

"എന്നാൽ മരണപ്പെട്ടവരുടെ കുടുംബം ആളുകൾക്കായി ഭക്ഷണം തയ്യാറാക്കുന്നത് കറാഹത്താണ് (അഭികാമ്യമല്ലാത്തത്). കാരണം, അത് അവർക്ക് ലഭിച്ച വിപത്തിന് (മരണം) മേലെയുള്ള അധിക ഭാരമാണ്. അവരുടെ തിരക്കുകൾക്ക് പുറമെ അതവർക്ക് മറ്റൊരു ജോലിയായി മാറുകയും ചെയ്യുന്നു. കൂടാതെ അത് ജാഹിലിയ്യത്ത് (ഇസ്‌ലാമിന് മുമ്പുള്ള അജ്ഞാനകാലം) കാലത്തെ ആളുകളുടെ പ്രവൃത്തിയോട് സാമ്യമുള്ളതുമാണ്."

 ______________________________________________

وقال شيخ الإسلام : " وَأَمَّا صَنْعَةُ أَهْلِ الْمَيِّتِ طَعَامًا يَدْعُونَ النَّاسَ إلَيْهِ ، فَهَذَا غَيْرُ مَشْرُوعٍ ، وَإِنَّمَا هُوَ بِدْعَةٌ ، بَلْ قَدْ قَالَ جَرِيرُ بْنُ عَبْدِ اللَّهِ : كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنْعَتَهُمْ الطَّعَامَ لِلنَّاسِ مِنْ النِّيَاحَةِ ، وَإِنَّمَا الْمُسْتَحَبُّ إذَا مَاتَ الْمَيِّتُ أَنْ يُصْنَعَ لِأَهْلِهِ طَعَامٌ ". انتهى من "مجموع الفتاوى" (24/316) . 

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ) - മജ്മൂഉൽ ഫതാവ (24/316):

"മരണപ്പെട്ടവരുടെ കുടുംബം ഭക്ഷണം തയ്യാറാക്കി അതിലേക്ക് ആളുകളെ ക്ഷണിക്കുന്നത് ഇസ്‌ലാമിക നിയമപ്രകാരം (ശറഇൽ) ഉള്ളതല്ല, മറിച്ച് അത് ബിദ്അത്താണ് (പുത്തനാചാരം). ജരീർ ബിൻ അബ്ദില്ല (റ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്: 'മരണപ്പെട്ടവരുടെ കുടുംബത്തിന്റെ അടുക്കൽ ആളുകൾ ഒരുമിച്ചുകൂടുന്നതും അവർ ആളുകൾക്കായി ഭക്ഷണം തയ്യാറാക്കുന്നതും നിയാഹത്തിന്റെ (മരിച്ചവന്റെ പേരിൽ അട്ടഹസിച്ചു കരയുന്ന ജാഹിലിയ്യത്ത് രീതി) ഭാഗമായാണ് ഞങ്ങൾ കണക്കാക്കിയിരുന്നത്.' എന്നാൽ മരിച്ചവന്റെ കുടുംബത്തിന് വേണ്ടി മറ്റുള്ളവർ ഭക്ഷണം തയ്യാറാക്കി നൽകുകയാണ് ഉത്തമമായ (മുസ്തഹബ്ബ്) കാര്യം."

 ______________________________________________

وفي " فتاوى اللجنة الدائمة " (9/ 145) : " أما صنع أهل الميت طعاما للناس واتخاذهم ذلك عادة لهم : فغير معروف فيما نعلم عن النبي صلى الله عليه وسلم ، ولا عن خلفائه الراشدين ، بل هو بدعة ، فينبغي تركها ؛ لما فيها من شغل أهل الميت إلى شغلهم ، ولما فيها من التشبه بصنع أهل الجاهلية ، والإعراض عن سنة الرسول صلى الله عليه وسلم وخلفائه الراشدين رضي الله عنهم ". انتهى . 

ഫതാവ ലജ്നത്തുദ്ദാഇമ (9/145):

"മരണപ്പെട്ടവരുടെ കുടുംബം ആളുകൾക്കായി ഭക്ഷണം തയ്യാറാക്കുന്നതും അത് തങ്ങളുടെ ഒരു പതിവാക്കി മാറ്റുന്നതും നബി(സ)യിൽ നിന്നോ ഖുലഫാഉർ റാഷിദുകളിൽ (സച്ചരിതരായ ഖലീഫമാർ) നിന്നോ സ്ഥിരപ്പെട്ടതായി ഞങ്ങൾക്കറിവില്ല. മറിച്ച്, അതൊരു ബിദ്അത്താണ് (പുത്തനാചാരം). അതിനാൽ അത് ഉപേക്ഷിക്കേണ്ടതാണ്. കാരണം, മരണപ്പെട്ടവരുടെ കുടുംബത്തിന് തങ്ങളുടെ സങ്കടങ്ങൾക്ക് പുറമെ ഇതൊരു അധിക ജോലിയായി മാറുന്നു. കൂടാതെ, ഇത് ജാഹിലിയ്യത്ത് (അജ്ഞാനകാലം) കാലത്തെ രീതികളോട് സാമ്യമുള്ളതും നബി(സ)യുടെയും ഖലീഫമാരുടെയും ചര്യകളെ (സുന്നത്ത്) അവഗണിക്കുന്നതുമാണ്."

 ______________________________________________

والقول بالكراهة هو الذي عليه مذاهب الأئمة الأربعة ، كما سبق نقل أقوالهم ، وذهب بعض العلماء إلى التحريم .
قال ابن مفلح : " وَقِيلَ : يَحْرُمُ ، وَكَرِهَهُ أَحْمَدُ وَقَالَ : مَا يُعْجِبُنِي ، وَنَقَلَ جَعْفَرٌ : لَمْ يُرَخِّصْ لَهُمْ ، وَنَقَلَ الْمَرُّوذِيُّ : هُوَ مِنْ أَفْعَالِ الْجَاهِلِيَّةِ ، وَأَنْكَرَهُ شَدِيدًا ". انتهى من " الفروع" (3/408). 

ഇബ്നു മുഫ്‌ലിഹ് (റ) - 'അൽ ഫുറൂഅ്' (3/408):

"ഇത് ഹറാമാണെന്നും പറയപ്പെട്ടിട്ടുണ്ട്. ഇമാം അഹമ്മദ് (റ) ഇതിനെ കറാഹത്തായി കാണുകയും 'ഇതെന്നെ അത്ഭുതപ്പെടുത്തുന്നു (അതായത് ശരിയല്ലെന്ന് തോന്നുന്നു)' എന്ന് പറയുകയും ചെയ്തു. ജഅ്ഫർ (റ) ഉദ്ധരിക്കുന്നത്: 'അദ്ദേഹം (ഇമാം അഹമ്മദ്) അവർക്ക് ഇതിന് അനുവാദം നൽകിയിട്ടില്ല' എന്നാണ്. അൽ-മർറൂദി (റ) ഉദ്ധരിക്കുന്നു: 'ഇത് ജാഹിലിയ്യത്ത് (അജ്ഞാനകാലം) കാലത്തെ പ്രവർത്തനങ്ങളിൽ പെട്ടതാണ്' എന്ന് ഇമാം അഹമ്മദ് പറയുകയും ഇതിനെ കഠിനമായി എതിർക്കുകയും ചെയ്തിട്ടുണ്ട്."

______________________________________________

 وقال الشيخ محمد المختار الشنقيطي : " فتكليف أهل الميت بصنع الطعام خلاف السنة، وهو إلى البدعة أقرب ، بل قد يكون حراماً إذا كان من أموال اليتامى والقصار كما يفعله بعض الجهال ، حيث يقدمون على تركة الميت التي فيها حق اليتامى والأرامل ، ويأخذون منها الأموال لوضع الفرش والبسط وكلفة العزاء وكأنه حدث عرس ، فيتكلفون في ذلك ويضرون بآل الميت ، فيكون هذا الطعام من أكل أموال اليتامى ظلماً ، والفاعلون لذلك وصفهم الله بأنهم : ( إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا وَسَيَصْلَوْنَ سَعِيرًا ) ، نسأل الله السلامة والعافية ". انتهى من "شرح زاد المستقنع " (86/ 15، بترقيم الشاملة آليا) .

 

ശൈഖ് മുഹമ്മദ്‌ മുഖ്താർ അൽ-ശൻഖീത്വി - 'ശറഹു സാദിൽ മുസ്തഖ്നി' (86/15):

"മരണപ്പെട്ടവരുടെ കുടുംബത്തെക്കൊണ്ട് ഭക്ഷണം തയ്യാറാപ്പിക്കുന്നത് സുന്നത്തിന് വിരുദ്ധമാണ്, അത് ബിദ്അത്തിനോട് (പുത്തനാചാരം) കൂടുതൽ അടുത്തതുമാണ്. ചില വിവരമില്ലാത്തവർ ചെയ്യുന്നത് പോലെ, അനാഥകളുടെയും പ്രായപൂർത്തിയാവാത്തവരുടെയും സ്വത്തിൽ നിന്നാണ് ഇത് ചെയ്യുന്നതെങ്കിൽ അത് ഹറാമാണ് (നിഷിദ്ധം). അനാഥകൾക്കും വിധവകൾക്കും അവകാശപ്പെട്ട മരിച്ച വ്യക്തിയുടെ അനന്തരസ്വത്തിൽ അവർ കൈകടത്തുകയും, വിരിപ്പുകൾക്കും മറ്റ് അലങ്കാരങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കുമായി ആ പണം എടുക്കുകയും ചെയ്യുന്നു. അവിടെ ഒരു വിവാഹം നടക്കുന്നത് പോലെയാണ് അവർ പെരുമാറുന്നത്. ഇത്തരത്തിൽ ആഡംബരങ്ങൾക്കായി പണം ചിലവഴിക്കുന്നത് മരണപ്പെട്ടവരുടെ കുടുംബത്തിന് വലിയ ദ്രോഹമാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന ഭക്ഷണം അനാഥകളുടെ സ്വത്ത് അന്യായമായി തിന്നുന്നതിന് തുല്യമാണ്. അത്തരക്കാരെക്കുറിച്ച് അല്ലാഹു ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു: 'തീർച്ചയായും അവർ തങ്ങളുടെ വയറുകളിൽ അഗ്നിയാണ് നിറയ്ക്കുന്നത്, വൈകാതെ അവർ നരകാഗ്നിയിൽ കത്തിയെരിയുകയും ചെയ്യും'. അല്ലാഹുവിനോട് നമ്മൾ സമാധാനവും സുരക്ഷയും തേടുന്നു."

 ______________________________________________

وقال: " وأما بالنسبة لصنع الطعام من أهل الميت صدقةً عن موتاهم أو نحو ذلك مما ابتلي به بعض الناس في هذا الزمان فهذا هو الذي قال عنه العلماء : إنه لا يشرع ، وإذا كان من أموال اليتامى فإنه أشد حرمة ، ويجب على الولي أن يضمن المال الذي أنفقه ، فإذا أنفق من مال اليتيم في مثل هذه الأمور فإنه يجب عليه الضمان ؛ لأن اليتيم غير مسئول عن هذا الطعام ، ولا يجوز أن يحمّل ماله هذه النفقة التي لا وجه لها في الشرع ، فيجب على المنفق ضمان المال وعزمه " انتهى من "شرح زاد المستقنع" (86/ 17، بترقيم الشاملة آليا) 

 

ശൈഖ് മുഹമ്മദ്‌ മുഖ്താർ അൽ-ശൻഖീത്വി - 'ശറഹു സാദിൽ മുസ്തഖ്നി' (86/17):

"മരണപ്പെട്ടവർക്ക് വേണ്ടിയുള്ള ധർമ്മം (സ്വദഖ) എന്ന നിലയ്ക്കോ മറ്റോ മരണപ്പെട്ടവരുടെ കുടുംബം ഭക്ഷണം തയ്യാറാക്കുന്നതിനെ സംബന്ധിച്ചിടത്തോളം - ഈ കാലഘട്ടത്തിൽ ചില ആളുകൾ ഈ പരീക്ഷണത്തിൽ അകപ്പെട്ടിട്ടുണ്ട് - പണ്ഡിതന്മാർ പറയുന്നത് ഇത് ഇസ്‌ലാമിക നിയമപ്രകാരം (ശറഇൽ) ഉള്ളതല്ല എന്നാണ്. ഇനി ഇത് അനാഥകളുടെ (യതീം) സ്വത്തിൽ നിന്നാണെങ്കിൽ അതിന്റെ നിഷിദ്ധത (ഹറാം) അതീവ ഗൗരവകരമാണ്. അനാഥയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ടയാൾ (വലിയി) ഇത്തരത്തിലുള്ള കാര്യങ്ങൾക്കായി ആ പണം ചിലവഴിച്ചിട്ടുണ്ടെങ്കിൽ, ആ തുക അദ്ദേഹം തിരിച്ചു നൽകാൻ ബാധ്യസ്ഥനാണ് (ളമാൻ). കാരണം, ഈ ഭക്ഷണത്തിന്റെ ഉത്തരവാദിത്തം അനാഥയ്ക്കല്ല. ഇസ്‌ലാമിക നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരമൊരു ചിലവ് അനാഥയുടെ സ്വത്തിൽ അടിച്ചേൽപ്പിക്കാൻ പാടുള്ളതല്ല. അതിനാൽ, ആ പണം ചിലവഴിച്ച വ്യക്തി അത് തിരികെ നൽകേണ്ടത് നിർബന്ധമാണ്."

 ______________________________________________

 يستثنى من الكراهة : صنع الطعام لمن ينزل بهم من الضيوف إذا كان صنعه على سبيل الإكرام ، لا بسبب الوفاة .
قال ابن قدامة : " وَإِنْ دَعَتْ الْحَاجَةُ إلَى ذَلِكَ جَازَ ؛ فَإِنَّهُ رُبَّمَا جَاءَهُمْ مَنْ يَحْضُرُ مَيِّتَهُمْ مِنْ الْقُرَى وَالْأَمَاكِنِ الْبَعِيدَةِ ، وَيَبِيتُ عِنْدَهُمْ ، وَلَا يُمْكِنُهُمْ إلَّا أَنْ يُضَيِّفُوهُ " انتهى من "المغني" (3/497).

 

ഇബ്നു ഖുദാമ (റ) - 'അൽ മുഗ്നി' (3/497):

"എന്നാൽ അത്തരമൊരു കാര്യത്തിന് (ഭക്ഷണം തയ്യാറാക്കുന്നതിന്) ആവശ്യം നേരിടുകയാണെങ്കിൽ അത് അനുവദനീയമാണ്. കാരണം, ദൂരദേശങ്ങളിൽ നിന്നോ ഗ്രാമങ്ങളിൽ നിന്നോ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ ആളുകൾ വന്നേക്കാം. അവർ അവിടെ താമസിക്കേണ്ടി വരികയും ചെയ്തേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർക്ക് ആതിഥ്യമര്യാദ (ഭക്ഷണം) നൽകുകയല്ലാതെ അവർക്ക് (മരണവീട്ടുകാർക്ക്) മറ്റ് വഴികളുണ്ടാവില്ല."

 ______________________________________________

كما يكره لأهل الميت صنع الطعام لمن يقدم لعزائهم ، كذلك يكره الأكل من الطعام الذي أعدوه لهذا السبب ، وإن كان الطعام من مال الورثة الصغار فالأكل منه : حرام .
قال البهوتي : " وَيُكْرَهُ الْأَكْلُ مِنْ طَعَامِهِمْ ، وَإِنْ كَانَ مِنْ التَّرِكَةِ وَفِي الْوَرَثَةِ مَحْجُورٌ عَلَيْهِ ، أَوْ مَنْ لَمْ يَأْذَنْ : حَرُمَ فِعْلُهُ ، وحَرُمَ الْأَكْلُ مِنْهُ ؛ لِأَنَّهُ تَصَرُّفٌ فِي مَالِ الْمَحْجُورِ عَلَيْهِ ، أَوْ مَالِ الْغَيْرِ بِغَيْرِ إذْنِهِ ". انتهى من "كشاف القناع" (2/149) . 

 

ഇമാം അൽ-ബഹൂതി (റ) - കശ്ശാഫുൽ ഖിനാഅ് (2/149):

"മരണവീട്ടുകാർ തയ്യാറാക്കിയ ഭക്ഷണത്തിൽ നിന്ന് കഴിക്കൽ കറാഹത്താണ്. ഇനി ആ ഭക്ഷണം മരണപ്പെട്ട വ്യക്തി വിട്ടുപോയ സ്വത്തിൽ (തരിക) നിന്നാണെങ്കിൽ, അവകാശികളിൽ സ്വയം കൈകാര്യം ചെയ്യാൻ അധികാരമില്ലാത്തവരോ (പ്രായപൂർത്തിയാവാത്തവർ/മഹ്ജൂർ അലൈഹി) അല്ലെങ്കിൽ സമ്മതം നൽകാത്തവരോ ഉണ്ടെങ്കിൽ ആ ഭക്ഷണം തയ്യാറാക്കുന്നതും അതിൽ നിന്ന് കഴിക്കുന്നതും ഹറാമാണ്. കാരണം, അധികാരമില്ലാത്ത ഒരാളുടെയോ അല്ലെങ്കിൽ മറ്റൊരാളുടെയോ സ്വത്തിൽ അവരുടെ അനുവാദമില്ലാതെ കൈകടത്തുന്നതിന് തുല്യമാണത്."

______________________________________________ 

 وقال ابن حجر الهيتمي : " وَمَا اُعْتِيدَ مِنْ جَعْلِ أَهْلِ الْمَيِّتِ طَعَامًا لِيَدْعُوا النَّاسَ عَلَيْهِ بِدْعَةٌ مَكْرُوهَةٌ ، كَإِجَابَتِهِمْ لِذَلِكَ " انتهى من "تحفة المحتاج" (3/207).

 

ഇബ്നു ഹജർ അൽ-ഹൈതമി (റ) - തുഹ്ഫത്തുൽ മുഹ്താജ് (3/207):

"മരണപ്പെട്ടവരുടെ കുടുംബം ആളുകളെ ക്ഷണിക്കാനായി ഭക്ഷണം തയ്യാറാക്കി വരുന്നത് മ്ലേച്ഛമായ ഒരു ബിദ്അത്താണ് (പുത്തനാചാരം). അതുപോലെ തന്നെ, ആ ഭക്ഷണത്തിനായി അവർ നൽകുന്ന ക്ഷണം സ്വീകരിക്കുന്നതും കറാഹത്താണ് (അഭികാമ്യമല്ല)."

 ______________________________________________ 
وفي "الفواكه الدواني " (1/285) : " وَلَا يَنْبَغِي لِأَحَدٍ الْأَكْلُ مِنْهُ إلَّا أَنْ يَكُونَ الَّذِي صَنَعَهُ مِنْ الْوَرَثَةِ بَالِغًا رَشِيدًا : فَلَا حَرَجَ فِي الْأَكْلِ مِنْهُ ". 











മരണവീട്ടിലെ ഭക്ഷണ സല്ക്കാരവും പത്ത് കിതാബും..
മരണ വീടുകളില് മരണത്തിന്റെ 3,7,14,40 എന്നീ ദിവസങ്ങള്ക്കും ആണ്ടിനും പ്രത്യേകതകള്‍ കല്പ്പിക്കുകയും ആ  ദിവസങ്ങളില്പ്രത്യേകം ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ സല്ക്കരിക്കുകയും ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാട്ടില് വ്യാപകമായി കണ്ടുവരുന്നു.

ഇപ്പോഴിതാ അത് പോയിപോയി മരണ ദിവസം തന്നെ സദ്യയുണ്ടാക്കി സല്ക്കരിക്കുന്നേടത്തോളം എത്തിയിട്ടുണ്ട്.

എന്നാല് ഈ സമ്പ്രദായത്തിന് ഇസ്ലാമില് യാതൊരു മാതൃകയും കാണാന്  സാധ്യമല്ല. അതിനാല് അത് അനാചാരമാണെന്നത് തീര്ച്ചയാണ്.

മരണവീട്ടുകാര്‍ തങ്ങളുടെ ഉറ്റബന്ധുവിന്റെ വേര്‍പാടിലുള്ള ദുഃഖവും മറ്റുപ്രയാസങ്ങളും കാരണം മരണം നടന്ന ആദ്യത്തെ ഏതാനും ദിവസങ്ങളില്‍
സ്വന്തം വിശപ്പിന്റെ കാര്യമോ ഭക്ഷണത്തിന്റെ കാര്യമോ ശ്രദ്ധിച്ചെന്നു
വരില്ല. അതിനാല് ആ സമയങ്ങളില്‍ അയല്‍വാസികളോ അടുത്ത ബന്ധുക്കളോ അവ
ര്‍ക്ക് അങ്ങോട്ട് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയാണ്  വേണ്ടത്.

ഇതാണ് ഈ സമയത്ത് ഇസ്ലാം പഠിപ്പിക്കുന്നതും. അതല്ലാതെ അവരുടെ ദുഃഖം വകവെക്കാതെ അവിടെ ഭക്ഷണമുണ്ടാക്കി തിന്നുന്നതല്ല. അതാകട്ടെ അനാചാരവുമാണ്.

പത്ത് കിതാബ് തന്നെ അക്കാര്യം പേജ്: 95-ല്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ പറഞ്ഞ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര് അര്ത്ഥം നല്കുന്നത് കാണുക:-

“അപ്രകാരം തന്നെ മയ്യിത്തിന്റെ വീട്ടുകാര്‍ ആളുകളെ ക്ഷണിച്ച് വരുത്തി സദ്യ നടത്തല്‍ ചീത്തയായ ബിദ്അത്ത് (അനാചാരം) ആണ്.” 
(പരിഭാഷകന്: പി. അബ്ദുല് അസീസ് മുസ്ലിയാര്.പൊന്നാനി. പേജ്: 210)
   
“മയ്യത്തിന്റെ വീട്ടുകാര്‍ ഭക്ഷണം ഉണ്ടാക്കലും ജനങ്ങള്‍ക്ക് കൊടുക്കലും നല്ലതല്ലാത്ത ബിദ്അത്താണ്”
(പരിഭാഷകന്: ഒറ്റമാളിയേക്കല് മുത്തുക്കോയതങ്ങള്.പേജ്:179.പ്രസ്സ് : കെ.മുഹമ്മദ് കുട്ടി സണ്സ്)

മയ്യിത്തിന്റെ ആള്‍ക്കാര്‍ക്ക് ഭക്ഷണം നന്നാക്കല് അതിലേക്ക് ജനങ്ങളെ ക്ഷണിക്കല്‍ മുതലായവ ചെയ്യല്‍ നല്ലതല്ലാത്ത ഒരു ബിദ്അത്താകുന്നു”
(പരിഭാഷകന്:അബൂ അഷ്റഫ് മൗലവി,പേജ്:239)

 
“മരണദിവസം മയ്യിത്തിന്റെ വീട്ടുകാര്‍ ഭക്ഷണം പാകം ചെയ്ത് ജനങ്ങളെ സംഘടിപ്പിച്ച് നല്‍കല്‍ നല്ലതല്ലാത്ത ബിദ്അത്താണ്.”
 (പരിഭാഷകന്: ഒറ്റമാളിയേക്കല് മുത്തുക്കോയതങ്ങള്,പേജ്:162.പ്രസ്സ്: അഷ്റഫി ബുക്ക് സെന്‍റര്‍)
 

ഇത് പോലെ തന്നെയാണ് ഇബ്റാഹീം പുത്തൂര് ഫൈസി.പേജ്: 107 - ലും,
എന്.പി.സൈനുദ്ധീന് മുസ്ലിയാര് മാറഞ്ചേരി,പേജ്:221-ലും,
കെ.കുഞ്ഞി അഹമ്മദ് മുസ്ലിയാര് പേജ്:190ലും കൊടുത്തിരിക്കുന്നത്.


ചുരുക്കത്തില് മരിച്ച വ്യക്തിയുടെ പേരില്‍ നടത്തുന്ന അന്നദാനത്തിന് യാതൊരു തെളിവുമില്ലെന്ന് പത്ത്കിതാബിലെ തന്നെ മേല്‍ ഉദ്ധരണിയില്‍ നിന്നും പകല്‍ വെളിച്ചം പോലെ വ്യക്തമായി.

എന്നാല് മേല് ഉദ്ധരണി തങ്ങളുടെ ‘അന്നം മുടക്കിയാണെന്ന് മനസ്സിലായപ്പോള്‍ ഒരു മുസ്ലിയാര് ഈ ഉദ്ധരണിയുടെ അര്ത്ഥത്തില് ഒരു കൊടും ക്രൂരത
കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരിക്കുന്നു, 


അഥവാ, ‘ബിദ്അത്തുന് ഗൈറു ഹസനതിന്’ എന്നതിന് അര്‍ത്ഥം നല്കിയപ്പോള്‍ ‘നല്ലതല്ലാത്ത ബിദ്അത്ത്’ എന്ന് എഴുതേണ്ടതിന് പകരം ‘നല്ലതായ ഒരു ബിദ്അത്ത്’ എന്നാക്കി അട്ടിമറി നടത്തിയിരിക്കുന്നു.
മുഹമ്മദ് മറ്റത്ത്, എന്ന ആളാണ് പേജ്: 276- ല് ഈ ക്രൂരത കാട്ടിയിരിക്കുന്നത്.


ബുദ്ധി മുസ്ലിയാക്കന്മാര്‍ക്ക് മുമ്പില്‍ അടിയറ വെച്ചിട്ടില്ലാത്തവര്‍ ഇനി ചിന്തിക്കുക! എന്തുമാത്രം വലിയ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നത് , 

ഇനി അതിനെ കുറിച്ചു എന്താണ് ഇമാമുകള്‍ വ്യക്തമാക്കിയത് എന്ന് കൂടി നോക്കാം.....
ജരീര്‍ (റ) നിവേദനം : മരിച്ച വീട്ടില്‍ ഒരുമിച്ചു കൂടി അവിടെ ഭക്ഷണം പാകം ചെയ്തു ഭക്ഷിക്കുന്ന സമ്പ്രദായത്തെ നിഷിദ്ധമാക്കപ്പെട്ട കൂട്ടക്കരച്ചി ലിന്‍റെ ഇനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ (സഹാബികള്‍) പരിഗണിച്ചിരുന്നത്. [ഇബ്നുമാജ, അഹമദ്, നസാഈ].

 وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ " كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ " رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ
الكتاب: المجموع شرح المهذب(5/320)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ഇമാം നവവി (റ) എഴുതുന്നു : എന്നാല്‍ മയ്യിത്തിന്‍റെ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിനുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനു യാതൊരു രേഖയുമില്ല. അത് നല്ലതല്ലാത്ത അനാചാരമാണ്. ജരീര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇതിനു തെളിവാകുന്നു. ഈ ഹദീസ് ഇമാം അഹ്മദും ഇബ്നുമാജയും സഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു.
[ശറഹുല്‍ മുഹദ്ദബ് 5/320]

ഈ അനാചാരത്തെ ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ദഹലാന്‍ എഴുതുന്നു : അല്ലാഹുവേ! ശരിയിലേക്ക്‌ ഞാന്‍ നിന്നോട് മാര്‍ഗദര്‍ശനം തേടുന്നു. അതെ, മയ്യിത്തിന്‍റെ ആളുകളുടെ അടുത്ത് ഒരുമിച്ചുകൂടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തി നിഷിദ്ധമായ അനാചാരമാണ്. അതിനെ തടുത്താല്‍ പ്രതിഫലം ലഭിക്കും. അതുമൂലം ദീനിന്‍റെ അടിത്തറ സ്ഥിരപ്പെടും. ഇസ്ലാമിനെയും മുസ്ലിംകളെയും ശക്തിപ്പെടുത്തും. [ഇആനത്ത് 2 /142]

എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭക്ഷണം തയ്യാറാക്കല്‍ ആക്ഷേപിക്കപ്പെടുന്ന അനാചാരമാണ്. [ശറഹുല്‍ ബഹ്ജ]

ചുരുക്കത്തില് ഇന്ന് നമ്മുടെ നാട്ടില് നടക്കുന്ന മരണപ്പെട്ട
വ്യക്തിയുടെ പേരില് നിശ്ചിത ദിവസങ്ങളില് ഭക്ഷണമുണ്ടാക്കി സല്ക്കരിക്കല്
അനാചാരമാണെന്ന് വ്യക്തം.


No automatic alt text available.



⏩ഒരാൾ മരണപ്പെട്ടാൽ അയാളുടെ വീട്ടിൽ 3,7,15,40 എന്നീ ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ച് വരുത്തി തീറ്റിക്കുന്ന സമ്പ്രദായം ചില ആളുകൾക്കിടയിൽ കാണാം.

⏩ചിലർ വർഷം പൂർത്തിയാകുമ്പോൾ ആണ്ട് എന്ന പേരിലും ഈ സമ്പ്രദായം നടത്തുന്നു.
⏩ഇതിന് ഇസ്ലാമിൽ ഒരു തെളിവും കാണാൻ സാധ്യമല്ല.
⏩റസൂൽ(സ്വ)യും സ്വഹാബത്തും ഇത്തരം സമ്പ്രദായങ്ങൾ നടത്തിയിട്ടില്ലെന്ന് മാത്രമല്ല അത്തരം പരിപാടികൾ നിരോധിക്കുകയാണ് ചെയ്തിട്ടുളളത്.

✅എന്നാൽ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അന്നേ ദിനം ഭക്ഷണം പാകം ചെയ്ത് അവരെ ഭക്ഷിക്കാൻ പ്രേരിപ്പിക്കണമെന്ന് നബി(സ്വ) ആവശ്യപ്പെടുന്നു.

عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ قَالَ: لَمَّا جَاءَ نَعْيُ جَعْفَرٍ، قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «اصْنَعُوا لِأَهْلِ جَعْفَرٍ طَعَامًا، فَإِنَّهُ قَدْ جَاءَهُمْ مَا يَشْغَلُهُمْ»
👉അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ):ജഅ്ഫർ(റ) ന്റെ മരണ വാർത്ത വന്നപ്പോൾ നബി(സ്വ) പറഞ്ഞു:”ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി അവരെ ഭക്ഷിപ്പിക്കൂ.അതിൽ നിന്നെല്ലാം അശ്രദ്ധമാക്കുന്ന ഒരു വാർത്തയാണ് അവർക്ക് വന്നിട്ടുളളത്”
📚(തുർമുദി)

✅ഇമാം ശാഫി(റ) പറയുന്നു.

وَأُحِبُّ لِجِيرَانِ الْمَيِّتِ أَوْ ذِي قَرَابَتِهِ أَنْ يَعْمَلُوا لِأَهْلِ الْمَيِّتِ فِي يَوْمِ يَمُوتُ، وَلَيْلَتِهِ طَعَامًا يُشْبِعُهُمْ فَإِنَّ ذَلِكَ سُنَّةٌ، وَذِكْرٌ كَرِيمٌ، وَهُوَ مِنْ فِعْلِ أَهْلِ الْخَيْرِ قَبْلَنَا، وَبَعْدَنَا
“മരണമടഞ്ഞവന്റെ കുടുംബത്തിന് വേണ്ടി ആ ദിവസം അയൽവാസികളും ബന്ധുക്കളും ഭക്ഷണം പാകം ചെയ്ത് കഴിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.നിശ്ചയം അത് സുന്നത്താണ്.അത് നമ്മുടെ പൂർവ്വികരുടെയും ശേഷക്കാരുടെയും ഉത്തമ കർമമാണ്”
📚(അൽ-ഉമ്മ്)

🚫എന്നാൽ മരിച്ച വീട്ടുകാർ ഭക്ഷണം ഉണ്ടാക്കി ആളുകളെ ക്ഷണിക്കുന്നത് നിരോധിക്കുന്നു.

عَنْ جَرِيرِ بْنِ عَبْدِ اللَّهِ الْبَجَلِيِّ، قَالَ: «كُنَّا نَرَى الِاجْتِمَاعَ إِلَى أَهْلِ الْمَيِّتِ وَصَنْعَةَ الطَّعَامِ مِنَ النِّيَاحَةِ»

ജരീർ(റ) നിവേദനം:”മരിച്ച വീട്ടിൽ ഒരുമിച്ച് കൂടി അവിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന സമ്പ്രദായത്തെ നിഷിധമാക്കപ്പെട്ട കൂട്ടകരച്ചിലിന്റെ ഇനത്തിൽ തന്നെയായിരുന്നു ഞങ്ങൾ പരിഗണിച്ചിരുന്നത്”
📚(ഇബ്നു മാജ,അഹമ്മദ്,നസാഈ)

❇ഇമാം നവവി(റ) പറയുന്നു

وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ " كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ " رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ

“എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ അതിനു വേണ്ടി ഒരുമിച്ച് കൂട്ടൽ അനുവദനീയമാണെന്നതിന് യാതൊരു രേഖയുമില്ല.അത് ചീത്തയായ അനാചാരമാണ്.ഇതിന് ജരീർ(റ) നിവേദനം ചെയ്യുന്ന മറമാടിയതിന് ശേഷം മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി അതിൽ ഒരുമിച്ച് കൂടുന്നതിനെ ഞങ്ങൾ നിഹായത്തായാണ് ഗണിച്ചിരുന്നത് എന്ന ഹദീസ് തെളിവാക്കപ്പെടും.”
📚(ശറഹുൽ മുഅദ്ദബ്)

وَمَا اُعْتِيدَ مِنْ جَعْلِ أَهْلِ الْمَيِّتِ طَعَامًا لِيَدْعُوا النَّاسَ عَلَيْهِ بِدْعَةٌ مَكْرُوهَةٌ كَإِجَابَتِهِمْ لِذَلِكَ لِمَا صَحَّ عَنْ جَرِيرٍ كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصُنْعَهُمْ الطَّعَامَ بَعْدَ دَفْنِهِ مِنْ النِّيَاحَةِ وَوَجْهُ عَدِّهِ مِنْ النِّيَاحَةِ مَا فِيهِ مِنْ شِدَّةِ الِاهْتِمَامِ بِأَمْرِ الْحُزْنِ
👉“മയ്യിത്തിന്റെ വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന ഈ പതിവ് വെറുക്കപ്പെട്ട ദുരാചാരമാണ്.അതിന് ക്ഷണിച്ചാൽ സ്വീകരിക്കുന്നതും ഇപ്രകാരം തന്നെ .കാരണം ജരീർ(റ) നിന്ന് സ്വഹീഹ് ആയ ഹദീസ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.”
📚(തുഹ്ഫ)

👉🏾ഇതേ കാര്യം തന്നെ
📚മുഗ്നി,ശറഹു ബഹ്ജ,ഇയാനത്തു ത്വലിബീൻ,തുഹ്ഫത്തുൽ അഹ് വദി തുടങ്ങിയ നിരവധി ഗ്രന്ധങ്ങളിൽ കാണാൻ സാധിക്കും.

🎯മരിച്ച വീട്ടുകാർക്ക് അന്നേ ദിവസം ഭക്ഷണമുണ്ടാക്കി കൊടുക്കൽ സുന്നത്താണ്.

🎯മരിച്ച വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന് നബി(സ്വ)യുടെ മാതൃകയില്ല.

🎯സ്വഹാബത്ത് ഈ സമ്പ്രദായത്തെ വെറുത്തിരുന്നു.

🎯ഇത്തരം സദസ്സുകളിലേക്കുളള ക്ഷണം സ്വീകരിക്കുന്നതും വെറുക്കപ്പെട്ടതാണ്.

🎯ഇത്തരം ബിദ്അത്തുകളിൽ നിന്നും മാറി നിൽക്കുക.നബി(സ്വ)യുടെ മാതൃകയില്ലാത്ത പ്രവർത്തനങ്ങൾ വിഫലം

🎯 ഇബ്നു മസ്ഊദ്(റ) പറഞ്ഞത് നമ്മുടെ ഓർമയിലുണ്ടാക്കട്ടെ അദ്ദേഹം  പറഞ്ഞു:”നന്മയുദ്ദേശിച്ച എത്രയോ ആളുകളുണ്ട് ,ഉദ്ദേശിച്ച നന്മ ഒരിക്കലും അവർക്ക് ലഭിച്ചിട്ടില്ല

Friday, 27 January 2017

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”
 
സഹോദരന്മാരെ , അസ്സലാമു അലൈകും

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന്
തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ "താരീഖ് ബാഗ്ദാദ് "ലുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ചിലര്‍ പോസ്റ്റ്‌ ഇടുന്നുണ്ട് ..

അത് ശുദ്ധമായ കളവാണ് . അങ്ങനെ ഒരു സംഭവം സ്വഹീഹായ വിധത്തില്‍ വന്നിട്ടില്ല .. ബാതിലായ ഒരു കെട്ടുകഥയാണത്.

ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തില്‍ ഉള്ള ഒരു തബറുക്ക് നടത്തിയതായി ഇല്ല ..
മൊയ്തീന്‍ മാല ഉണ്ടാക്കിയ കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മത് മാലയില്‍ പറയുന്നത് എല്ലാം മൊയ്തീന്‍ ശൈഖ്‌ പറഞ്ഞോവര്‍ വിട്ടോവര്‍ എന്നല്ലേ ....

ആ മുസ്ലിയാര്‍ക്ക് ആ കള്ളക്കഥകള്‍ ഒക്കെ എവിടെ നിന്നാണ് കിട്ടിയത് ….?

ബഹ്ജ എന്ന കീറവാറോലയില്‍ നിന്നും മൂപ്പര്‍ തെണ്ടിപ്പെറുക്കി എഴിതിക്കൂട്ടിയതാണ് .. അതും മൊയ്തീന്‍ ശൈഖിന്‍റെ കിതാബ് അല്ല ... വേറെ ഒരു യൂസഫ്‌ ശെതുനൂഫി എന്ന മൊല്ലാക്ക ഇതേ പോലെ എഴുതി ക്കൂട്ടിയ വാറോല ആണത് ..

പതിനായിരക്കണക്കിനു കര്‍മ്മ ശാസ്ത്രപരമായ മസ്അലകള്‍ പറഞ്ഞിട്ടുള്ള ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തില്‍ ഉള്ള ഒരു തബറുക്ക് അദ്ദേഹം നടത്തിയതായി ഇല്ല .. അങ്ങനെ ഖബറി ങ്കല്‍ പോയി ബരക്കത്ത് എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇമാം ശാഫി പറയുന്നില്ല.
അതുകൊണ്ടുതന്നെ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ പോയി ബറക്കത്ത് എടുത്തു എന്ന് പറയുന്നത് പൂര്‍ണമായും കളവാണ് .. അതൊക്കെ പില്‍ക്കാലത്ത് വന്ന ചില മൊല്ലാക്കമാര്‍ നമ്മുടെ നാട്ടില്‍ “മൊയ്തീന്‍മാല” എന്ന കള്ളപ്പാട്ട് ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയ കള്ളക്കഥകള്‍ ആണ് ..

ഇനി എന്തൊക്കെയാണ് താരീഖ് ബാഗ്ദാദ് എന്ന കിത്താബില്‍ പറയുന്നത് ..? അതേ ,
ഇതാണ് ആ വാറോലക്കഥ ..
أَخْبَرَنَا الْقَاضِي أَبُو عَبْد الله الحسين بْن عَلِيّ بْن مُحَمَّد الصيمري، قَالَ: أَخبرنا عُمَر بْن إِبْرَاهِيمَ المقرئ، قَالَ: حَدَّثَنَا مكرم بْن أَحْمَد، قَالَ: حَدَّثَنَا عُمَر بْن إسحاق بْن إِبْرَاهِيمَ، قَالَ: حَدَّثَنَا عَلِيّ بْن ميمون، قَالَ: سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى.
تاريخ بغداد ٤٤٥/١

"നമുക്ക് ഖാളി അബൂ അബ്ദില്ലാ അൽ-ഹുസൈൻ ബിൻ അലി ബിൻ മുഹമ്മദ് അൽ-സൈമരി വിവരം നൽകി, അദ്ദേഹം പറഞ്ഞു: ഉമർ ബിൻ ഇബ്രാഹിം അൽ-മുഖ്രിഅ് നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: മുകറം ബിൻ അഹ്മദ് നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: ഉമർ ബിൻ ഇസ്ഹാഖ് ബിൻ ഇബ്രാഹിം നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: അലി ബിൻ മൈമൂൻ നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: ഇമാം ഷാഫിഇ (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:

'തീർച്ചയായും ഞാൻ അബൂഹനീഫ (ഇമാം) യെക്കൊണ്ട് ബറകത്തെടുക്കാറുണ്ട്. എല്ലാ ദിവസവും ഞാൻ അദ്ദേഹത്തിന്റെ ഖബറിനടുത്തേക്ക് വരാറുണ്ട് (സന്ദർശകനായി). എനിക്കെന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം അദ്ദേഹത്തിന്റെ ഖബറിനടുത്തേക്ക് വന്ന് അവിടെ വെച്ച് അല്ലാഹുവിനോട് എന്റെ ആവശ്യം ചോദിക്കുകയും ചെയ്യും. അധികം വൈകാതെ തന്നെ ആ ആവശ്യം എനിക്ക് നിറവേറ്റപ്പെടാറുണ്ട്.'" താരിഖ് ബഗ്ദാദ്: 1/445


ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറില്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാര്‍ പറയുന്ന "താരീഖ് ബാഗ്ദാദ്” എന്ന കിതാബിലെ കള്ളറിപ്പോര്‍ട്ടാണ് മുകളില്‍ ഉള്ളത് . ഈ റിപ്പോര്‍ട്ട് കള്ളക്കഥയാണ് എന്ന് വെറുതെ പറയുകയല്ല.

ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറില്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തുഎന്നൊക്കെ മുസ്ലിയാക്കന്മാര്‍ പറയുന്ന ഈ കെട്ടുകഥയുടെ സനദില്‍ മുകറം ബിന്‍ അഹമ്മദ് എന്ന ഒരാളുണ്ട്  . ഈ കഥ ഉദ്ധരിച്ച അതേ താരീഖുല്‍ ബാഗ്ദാദ്എന്ന കിത്താബില്‍ ഖത്തീബുല്‍ ബാഗ്ദാദി തന്നെ മറ്റൊരിടത്ത് ഈ കഥയുടെ സനദില്‍ ഉള്ള മുകറം ബിന്‍ അഹമ്മദ് എന്ന ആളെ  കുറിച്ച് അയാള്‍ അഹമദ് ബിന്‍ മുഖ്ലിസ് എന്നയാള്‍  കെട്ടിയുണ്ടാക്കിയ അബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കള്ളഹദീസുകള്‍ ഉദ്ധരിക്കുന്ന ആളാണ്‌ എന്ന് ഇമാം ദാറഖുത്നീ പറയുന്നതായി പ്രസ്താവിക്കുന്നു :

قال الخطيب البغدادي رحمه الله : تاريخ بغداد …– NO.1896-
حدثني أبو القاسم الأزهري قال سئل أبو الحسن على بن عمر الدارقطني وانا اسمع عن جمع مكرم بن احمد فضائل أبى حنيفة فقال موضوع كله كذب وضعه احمد بن المغلس الحماني قرابة جبارة وكان في الشرقيه

ഇമാം ദാറഖുത്നീ (റ) : പ്രഗത്ഭനായ ഹദീസ് പണ്ഡിതനാണ്. താരീഖ് ബാഗ്ദാദ്  എന്ന കിത്താബില്‍ ഈ കെട്ടുകഥ ഉദ്ധരിച്ച   മുകറം ബിന്‍ അഹമ്മദ് എന്ന റാവിയെക്കുറിച്ച് അതേ കിത്താബില്‍ തന്നെ ഗ്രന്ഥകര്‍ത്താവായ  ഇമാം ഖത്തീബുല്‍ ബാഗ്ദാദി രേഖപ്പെടുത്തിയ  ഇമാം ദാറഖുത്നീ (റ)യുടെ   അഭിപ്രായമാണ്  മുകളില്‍ കൊടുത്തത്.
ഇമാം ഖത്തീബുല്‍ ബാഗ്ദാദിയും    ഇമാം ദാറഖുത്നീ (റ)യും  കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ  മെമ്പര്‍മാരാണോ ..?  അല്ലല്ലോ ..
മാത്രമല്ല!!  ഇതിന്‍റെ പരമ്പരയില്‍ ഉള്ള വേറെ ഒരു റാവി ആയ അലിയ്യ് ബിനു മഅമൂന്‍ ഇമാം ശാഫി (റ)യില്‍ നിന്നും കേട്ട് പഠിച്ച ശിഷ്യനാണ് എന്നത് സ്ഥിരപ്പെട്ടിട്ടില്ല.

ഈ വാറോലക്കഥ കെട്ടിയുണ്ടാക്കിയതാണ് എന്ന് ഇമാം മൊഹിയിദ്ധീന്‍ ബര്‍ക്കവി(റ)യും ഇമാം ഇബ്നുല്‍ ഖയ്യിമും പ്രസ്താവിച്ചിട്ടുണ്ട്. 
 
കണ്ടതും കേട്ടതുമൊക്കെ ജാറപൂജക്ക്‌ തെളിവാക്കാന്‍ നടക്കുന്ന മുസ്ലിയാക്കന്മാര്‍ കൊണ്ട് വന്ന ഈ കഥയെ ഹിജ്റ 980ല്‍ മരണപ്പെട്ട പ്രഗല്‍ഭ ഹനഫി പണ്ഡിതന്‍ അദ്ധേഹത്തിന്റെ 
"رسائل البركوي" എന്ന ഗ്രന്ഥത്തില്‍ നടത്തിയ പരാമര്‍ശം കൂടി കാണുക... 

وكذلك الحكاية المنقولة عن الشافعي (رَحِمَهُ ٱللَّٰهُ) أنه كان يقصد الدعاء عند قبر أبي حنيفة  (رَحِمَهُ ٱللَّٰهُ) فإنها من الكذب الظاهر بل
ഇമാം ഷാഫി(റ) ഇമാം അബു ഹനീഫ(റ) യുടെ കബറിങ്കല്‍ പോയി എന്ന കഥ പ്രത്യക്ഷത്തില്‍ നുണയാണ്.
 ________________________________________ 
 
والحكاية المنقولة عن الشافعى أنه كان يقصد الدعاء عند قبر أبى حنيفة، من الكذب الظاهر. 
 الكتاب: إغاثة اللهفان من مصايد الشيطان (1/218)
ابن قَيِّم الجَوْزِيَّة (691 - 751 هـ = 1292 - 1350 م)
"ഇമാം ഷാഫിഇ (റ) അബൂഹനീഫ (ഇമാം)യുടെ ഖബറിനടുത്ത് പോയി പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്ന് ഉദ്ധരിക്കപ്പെടുന്ന കഥ വ്യക്തമായ കള്ളമാണ്."
 ________________________________________

 مثل ما حكى بعضهم عن الشافعي أنه قال : ( إني إذا نزلت بي شدة أجيء فأدعو عند قبر أبي حنيفة فأجاب ) أو كلاما هذا معناه .  
وهذا كذلك معلوم كذبه بالاضطرار عند من له معرفة بالنقل :
فإن الشافعي لما قدم بغداد لم يكن ببغداد قبر ينتاب للدعاء عنده البتة ، بل ولم يكن هذا على عهد الشافعي معروفا .
وقد رأى الشافعي بالحجاز واليمن والشام والعراق ومصر من قبور الأنبياء والصحابة والتابعين ، من كان أصحابها عنده وعند المسلمين أفضل من أبي حنيفة وأمثاله من العلماء ، فما باله لم يَتَوَخَّ الدعاء إلا عنده .
الكتاب: شفاء الصدور في زيارة المشاهد والقبور
مرعي بن يوسف الكرمي الحنبلي (988 - 1033 هـ = 1580 - 1624م)

 
 "ചിലർ ഇമാം ഷാഫിഇയെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയാറുണ്ട്: 'എനിക്കെന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടാൽ ഞാൻ അബൂഹനീഫയുടെ ഖബറിനടുത്ത് വന്ന് പ്രാർത്ഥിക്കാറുണ്ട്, അപ്പോൾ ഉത്തരം ലഭിക്കാറുമുണ്ട്' - അല്ലെങ്കിൽ ഇതേ അർത്ഥം വരുന്ന വാക്കുകൾ.  

ചരിത്ര നിവേദനങ്ങളെക്കുറിച്ച് (നഖ്ല്) അറിവുള്ളവർക്ക് ഇത് വ്യക്തമായ കള്ളമാണെന്ന് നിസ്സംശയം (ളറൂറത്തൻ) ബോധ്യപ്പെടുന്ന കാര്യമാണ്.

കാരണം, ഇമാം ഷാഫിഇ ബഗ്ദാദിൽ വന്ന കാലത്ത്, അവിടെ പ്രാർത്ഥനയ്ക്കായി ആളുകൾ സന്ദർശിക്കുന്ന ഒരു ഖബറിടവും ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, ഇമാം ഷാഫിഇയുടെ കാലഘട്ടത്തിൽ ഇങ്ങനെയൊരു രീതി ഒരിടത്തും അറിയപ്പെട്ടിരുന്നതുമില്ല.

ഇമാം ഷാഫിഇ ഹിജാസ് (മക്ക/മദീന), യമൻ, ശാം, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലായി അബൂഹനീഫയെക്കാളും അദ്ദേഹത്തെപ്പോലെയുള്ള മറ്റു പണ്ഡിതന്മാരെക്കാളും ഷാഫിഇയുടെയും മുസ്ലീങ്ങളുടെയും അടുക്കൽ ശ്രേഷ്ഠരായ നിരവധി പ്രവാചകന്മാരുടെയും സ്വഹാബികളുടെയും താബിഉകളുടെയും ഖബറിടങ്ങൾ കണ്ടിട്ടുണ്ട്. എന്നിരിക്കെ, അവരെയെല്ലാം വിട്ട് അദ്ദേഹം എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ (അബൂഹനീഫയുടെ) ഖബറിനടുത്ത് മാത്രം പ്രാർത്ഥനയ്ക്കായി തുനിഞ്ഞത് (അങ്ങനെ സംഭവിക്കാൻ വഴിയില്ല)?"

 ________________________________________  

പിന്നെ അതേ താരീഖ് ബാഗ്ദാദ് ല്‍ തന്നെ ഇമാം അബൂഹനീഫയെ കുറിച്ച് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ ഡസന്‍ കണക്കിന് പേജ് കള്‍ മോശമായി പറയുന്നു .. 

ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കുമോ .സമസ്തക്കാരെ .? 

ഇമാം ഷാഫി തന്നെ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ അബൂഹനീഫയെ കുറിച്ച് മോശമായി പറഞ്ഞ കാര്യങ്ങള്‍ അതില്‍ ഉണ്ട് . തിരിച്ച് ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളും മദ്ഹബീ പക്ഷപാതികളായവര്‍ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞത് ആ കിത്താബില്‍ തന്നെ ഉണ്ട് ......
അതില്‍ ചിലത് താഴെ കൊടുക്കുന്നു....

 
أخبرني الأزهري، قال: حدثنا أبو المفضل الشيباني، قال: حدثنا عبد الله بن أحمد الجصاص، قال: حدثنا إسماعيل بن بشر، قال: سمعت عبد الرحمن بن مهدي، يقول: ما أعلم في الإسلام فتنة بعد فتنة الدجال أعظم من رأي أبي حنيفة
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

ദജ്ജാലിന്റെ  ഫിത്നയെക്കാള്‍ വലിയ ഫിത്ന എനിറിക്കയില്ല, അതിനും വലിയ ഫിത്ന ആണ് അബു ഹനീഫ ഇമാമിന്‍റെ ഫിത്ന.

وقال سليمان بن حرب: حدثنا حماد بن زيد، قال: قال ابن عون: نُبئت أن فيكم صدادين، يصدون عن سبيل الله. قال سليمان بن حرب: وأبو حنيفة، وأصحابه، ممن يصدون عن سبيل الله.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തെ തൊട്ടു ജനങ്ങളെ തടയുന്നവര്‍ ആണ് അബു ഹനീഫ ഇമാമും അനുയായികളും എന്ന് എനിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.


وقال الحميدي: سمعت سفيان يقول: ما وُلد في الإسلام مولودٌ أضر على الإسلام من أبي حنيفة.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

അബു ഹനീഫ ഇമാമിനെക്കാള്‍ ദോഷം ചെയ്യുന്ന ഒരു കുട്ടിയും ഇസ്ലാമില്‍ ജനിച്ചിട്ടില്ല.

سمعت مالكًا يقول: الداء العضال الهلاك في الدين، وأبو حنيفة من الداء العضال.الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

മാലിക്  പറയുന്നതായി കേട്ടു. ദീനിന്റെ നാശം ആണ് മരുന്നില്ലാത്ത രോഗം, അബു ഹനീഫ മതത്തിന്റെ നാശം ആണ്.... അതായതു പരിഹാരം ഇല്ലാത്ത രോഗം ആണ് എന്ന്.


وقال عبد الله بن المبارك: من نظر في كتاب الحِيَل لأبي حنيفة، أَحل ما حَرَّمَ الله، وَحَرَّمَ ما أحل الله.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
"അബ്ദുള്ളാ ബിൻ അൽ-മുബാറക് പറഞ്ഞു: ആരെങ്കിലും അബൂഹനീഫയുടെ 'കിതാബുൽ ഹിയൽ' (حِيَل - നിയമപരമായ പഴുതുകൾ/തന്ത്രങ്ങൾ) എന്ന ഗ്രന്ഥം നോക്കിയാൽ, അവൻ അല്ലാഹു നിഷിദ്ധമാക്കിയ (ഹറാം) കാര്യങ്ങളെ അനുവദനീയമാക്കുകയും (ഹലാൽ), അല്ലാഹു അനുവദനീയമാക്കിയ കാര്യങ്ങളെ നിഷിദ്ധമാക്കുകയും ചെയ്യും."
____________________________ 

قال: سمعت عبد الله ابن المبارك، يقول: من كان عنده كتاب حيل أبي حنيفة يستعمله أو يفتي به، فقد بطل حجه، وبانت منه امرأته، فقال مولى ابن المبارك: يا أبا عَبْد الرَّحْمَن، ما أرى وضع كتاب الحيل إلا شيطان، فقال ابن المبارك: الذي وضع كتاب الحيل أشر من الشيطان.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

"അദ്ദേഹം (നിവേദകൻ) പറഞ്ഞു: അബ്ദുള്ളാ ബിൻ അൽ-മുബാറക് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: 'ആരുടെയെങ്കിലും അടുക്കൽ അബൂഹനീഫയുടെ ഹിയൽ (നിയമപരമായ പഴുതുകൾ) എന്ന ഗ്രന്ഥം ഉണ്ടാവുകയും, അവൻ അത് പ്രാവർത്തികമാക്കുകയോ അല്ലെങ്കിൽ അതനുസരിച്ച് വിധി (ഫത്‌വ) നൽകുകയോ ചെയ്താൽ, അവന്റെ ഹജ്ജ് ബാത്തിലാവുകയും (അസാധുവാകുകയും) അവന്റെ ഭാര്യ അവനിൽ നിന്ന് വേർപിരിയുകയും (ത്വലാഖ് സംഭവിക്കുകയും) ചെയ്യും.'

അപ്പോൾ ഇബ്നുൽ മുബാറക്കിന്റെ മൗല (സഹായി) ചോദിച്ചു: 'ഓ അബൂ അബ്ദിറഹ്മാൻ, ഒരു പിശാചല്ലാതെ മറ്റാരും ഈ ഹിയൽ ഗ്രന്ഥം രചിക്കുമെന്ന് ഞാൻ കരുതുന്നില്ല.' അപ്പോൾ ഇബ്നുൽ മുബാറക് മറുപടി പറഞ്ഞു: 'ഈ ഹിയൽ ഗ്രന്ഥം രചിച്ചവൻ പിശാചിനേക്കാൾ മോശക്കാരനാണ്.'"

____________________________  

 وقال أحمد بن سعيد الدارمي: سمعتُ النضر بن شُميل يقول: في كتاب الحِيَل كذا كذا مسألة، كلها كُفر.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
"അഹ്മദ് ബിൻ സഈദ് അദ്ദാരിമി പറഞ്ഞു: നള്‌ർ ബിൻ ഷുമൈൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: 'ഹിയൽ (നിയമപരമായ പഴുതുകൾ) എന്ന ഗ്രന്ഥത്തിൽ ഇത്രയിത്ര മസ്അലകൾ (നിയമ പ്രശ്നങ്ങൾ) ഉണ്ട്; അവയെല്ലാം തന്നെ കുഫ്‌ർ (സത്യനിഷേധം) ആണ്.'"
 
 ____________________________  

وقال ابن المبارك: كنتَ إذا أتيتَ مجلسَ سفيان، فشئتَ أن تسمع كتابَ الله، سمعته، وإن شئتَ أن تسمع آثارَ رسول اللهِ r، سمعتَها، وإن شئتَ أن تسمع كلامًا في الزهد، سمعتَه، وأما مجلسٌ، لا أذكر أني سمعتُ فيه قط، صُلِّىَ على رسول اللهِ r، فمجلسُ أبي حنيفة.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
 "അബ്ദുള്ളാ ബിൻ അൽ-മുബാറക് പറഞ്ഞു: നീ സുഫ്‌യാൻ (അസ്സൗരി)യുടെ സദസ്സിൽ ചെന്നാൽ, നിനക്ക് വേണമെങ്കിൽ അല്ലാഹുവിന്റെ ഗ്രന്ഥം (ഖുർആൻ) കേൾക്കാം, നീ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ചര്യകൾ (ഹദീസുകൾ) കേൾക്കാം, ഇനി നിനക്ക് ഐഹിക വിരക്തിയെ (സുഹ്ദ്) കുറിച്ചുള്ള സംസാരമാണ് കേൾക്കേണ്ടതെങ്കിൽ അതും അവിടെ കേൾക്കാം. എന്നാൽ, നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് ഒരിക്കൽ പോലും കേട്ടതായി എനിക്ക് ഓർമ്മയില്ലാത്ത ഒരു സദസ്സുണ്ടെങ്കിൽ അത് അബൂഹനീഫയുടെ സദസ്സാണ്."
 ____________________________  
 

وقال عبد الله بن عبد الرحمان الدارمي: سُئل قيس بن الربيع، عن أبي حنيفة، فقال: مِنْ أجهل الناس بما كان، وأعلمه بما لم يكن.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
 "അബ്ദുള്ളാ ബിൻ അബ്ദിറഹ്മാൻ അദ്ദാരിമി പറഞ്ഞു: ഖൈസ് ബിൻ അർ-റബീഇനോട് അബൂഹനീഫയെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: 'സംഭവിച്ച കാര്യങ്ങളെക്കുറിച്ച് (ഹദീസുകളെയും ചരിത്രത്തെയും കുറിച്ച്) ജനങ്ങളിൽ വെച്ച് ഏറ്റവും അറിവില്ലാത്തവനും, സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് (സങ്കൽപ്പിച്ചുണ്ടാക്കുന്ന കർമ്മശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച്) ജനങ്ങളിൽ വെച്ച് ഏറ്റവും അറിവുള്ളവനുമാണ് അദ്ദേഹം.'"
 ____________________________  
 

وقال ابن أبي حاتم: حدثني الربيع بن سليمان المرادي، قال: سمعتُ الشافعي يقول: أبو حنيفة يضع أول المسألة خطأ، ثم يقيس الكتاب كله عليها.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


قَالَ: حَدَّثَنَا عَبْد الكريم بن أَحْمَد بن شُعَيْب النَّسَائِي، قَالَ: حَدَّثَنَا أَبِي، قَالَ: أَبُو حنيفة النُّعْمَان بن ثابت كوفي، لَيْسَ بالقوي في الحديث.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


وقال مُسَدَّد: سمعتُ أبا عاصم يقول: ذكر عند سفيان موتُ أبي حنيفة، فما سمعته يقول رحمه الله، ولا شيئًا، قال: الحمد لله الذي عافانا مما ابتلاه به.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)