ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Sunday, 16 October 2016

സമസ്തയുടെ ഇരട്ടമുഖം

സമസ്തയുടെ ഇരട്ടമുഖം

അല്ലാഹു ഇറങ്ങി വരിക
അള്ളാഹു ഒന്നാനാകാശത്തെക്ക് ഇറങ്ങി വരും.
 
അള്ളാഹു ഒന്നാനാകാശത്തെക്ക് ഇറങ്ങി വരും.
 

അള്ളാഹു ഒന്നാനാകാശത്തെക്ക് ഇറങ്ങി വരും.

"അല്ലാഹു ഒന്നാം ആകാശത്തിലേക്ക്‌ ഇറങ്ങി വരികയില്ല"
(പഠനങ്ങള്‍ പ്രബന്ധങ്ങള്‍, പേ. 39, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍)

"നബി(സ)പറയുന്നു: ഈ രാത്രി അല്ലാഹു ഒന്നാം ആകാശത്തിലേക്ക്‌ ഇറങ്ങിവരും എന്നിട്ട്‌ കല്‍ബ്‌ ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക്‌ പാപമോചനം നല്‍കുന്നതാണ്‌." (തിര്‍മിദി, അഹ്മദ്‌) (രിസാല, 5 ജനുവരി, 1996, ലക്കം 63)
 

 "തീര്‍ച്ചയായും ശഅബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു അവന്റെ കാരുണ്യാധിരേകത്താല്‍ ഒന്നാം ആകശത്തിലേക്ക്‌ ഇറങ്ങും." (ബറാത്ത്‌ രാവ്‌, എസ്‌. വൈ. എസ്‌.ബുക്സ്‌, പേ:18)
 
 "അല്ലാഹു ആ രാത്രിയില്‍ അടുത്ത ആകാശത്തില്‍ സൂര്യാസ്തമയം മുതല്‍ ഇറങ്ങിനില്‍ക്കും." (ബറാത്ത്‌ രാവ്‌, എസ്‌.വൈ.എസ്‌.ബുക്സ്‌, പേ:28)



അള്ളാഹു അര്‍ശില്‍ ഇരിക്കുമെന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.
പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍


അള്ളാഹുവിന്‍റെ മുഖം അല്ലാതെ മറ്റെല്ലാം നശിക്കും എന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.


സത്യ വിശ്വാസികളുടെ ഹൃദയം അല്ലാഹുവിന്റെ വിരലുകളില്‍ രണ്ടു വിരലുകള്‍ക്ക് ഇടയില്‍ ആണ് ഉള്ളത് എന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.
പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍

അള്ളാഹു ഇറങ്ങുകയും അര്‍ശ് കുലുങ്ങുകയും ചെയ്യുമെന്ന് സമസ്തക്കാരുടെ ഇഹ്യാ പരിഭാഷയില്‍.
പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍
 

  അള്ളാഹു അര്‍ശില്‍ ഇരിക്കും എന്ന് സമസ്തയുടെ ഖുര്‍ആന്‍ പരിഭാഷയില്‍‍‍
 (റഹ്മത്തുള്ള കാസിമി)
 
അള്ളാഹുവിന്നു മുഗം ഉണ്ട് എന്ന് സമസ്തയുടെ ഖുര്‍ആന്‍ പരിഭാഷയില്‍‍‍
 (റഹ്മത്തുള്ള കാസിമി
 

പകലിലെ ദോഷികളുടെ തൗബ സ്വീകരിക്കാന്‍ രാത്രിയില്‍ അള്ളാഹു തന്‍റെ കരം നിവര്‍ത്തും എന്ന് സുന്നി അഫ്കാര്‍ വാരികയില്‍.
 


കരങ്ങളുടെ പിന്നില്‍ അല്ലാഹുവിന്റെ കരമുണ്ട്... എന്ന് "സുന്നി അഫ്കാര്‍" മാസികയില്‍.
 
 
അല്ലാഹുവിന്റെ കരം അവരുടെ കരങ്ങൾക്ക് മീതെയാണ്  
"ഖുർആൻ പഠനങ്ങൾക് ഒരാമുഖം"
 
അല്ലാഹു തന്റെ കൈ വിടർത്തും എന്ന്
"കെ വി മുഹമ്മദ് മുസ്ലിയാർ പന്താവൂർ" 


അര്‍ശിനു കുലുക്കം ഉണ്ടാവും ഒന്നാനാകാശത്തേക്ക് അള്ളാഹു ഇറങ്ങി വരുമെന്നും ഇഹ്യാ ഉലൂമിദ്ധീന്‍

"രക്ഷിതാവിന്റെ മുഖം ഒഴികെ ഭൂമുഖത്തുല്ലതെല്ലാം നശിക്കും എന്ന്"
ഇഹ്യാ ഉലൂമിദ്ധീന്‍

 
 
 ഇഹ്യാ ഉലൂമിദ്ധീന്‍ ഗ്രന്ഥത്തെ കുറിച്ചു എഴുതിയതും കാണുക.


 
 

 

 
 അള്ളാഹു ആകാശത്തില്‍ ആണ് എന്നര്‍ത്ഥത്തില്‍ ആന്ഗ്യം കാണിച്ചതിന്  ഉമര്‍ മൗലവി അദ്ദേഹത്തിന്റെ ഫാത്തിഹയുടെ തീരം എന്ന പുസ്തകത്തില്‍ വിശദീകരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ട്  T N പുരംeഎഴുതിയ ലേഖനം
 എന്നാല്‍ ഇവരില്‍ പെട്ട ഒരു മുസ്ലിയാര്‍ തന്നെ പ്രവാചകന്‍(സ) യുടെ ഹദീസ് ഉദ്ധരിച്ചുകൊണ്ട് എഴുതിയ വാചകങ്ങളും താഴെ കാണുക..






 സിംഹാസനത്തില്‍ ഉപവിഷ്ഠനാവുക

"അല്ലാഹു അര്‍ശില്‍ ഇരിക്കുകയില്ല" (പഠനങ്ങള്‍ പ്രബന്ധങ്ങള്‍, പേ. 39, പൊന്മള
അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍)


"സിംഹാസനത്തില്‍ ഉപവിഷ്ഠനാവുകയെന്നാല്‍ അറിയാം. പക്ഷെ അല്ലാഹുവിനെ സംബന്ധിച്ച്‌ ആ രൂപം അറിയില്ല. അക്കാര്യം നിഷേധിക്കുന്നത്‌ കുഫ്‌റാണ്‌. വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. സിംഹാസനത്തില്‍ ഉപവിഷ്ഠനാവുക പോലുള്ള രൂപം അജ്ഞേയമായ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ബിദ്‌അത്താണ്‌. അനസ്‌ ബ്നു മാലിക്കും ഇമാം ബുഖാരിയുമൊക്കെ അവരുടെ ഗ്രന്ഥങ്ങളില്‍ ഈ വീക്ഷണം വിശദീകരിച്ചിട്ടുണ്ട് " (സുന്നീ വോയ്സ്‌, 1 ഏപ്രില്‍ 2001)

പ്രാര്‍ത്ഥന

"ബദ്‌രീങ്ങളോടും മുഹ്‌യുദ്ദേ‍ീൻ ശൈഖിനോടും വിളിച്ചു പ്രാര്‍ത്ഥിക്കാം" (ഫതാവ മുഹ്‌യു
സ്സുന്ന, 2/38, പൊന്മള അബ്ദുര്‍ഖാദര്‍ മുസ്ല്യാര്‍) "അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കാം എന്നതിനു തെളിവായി ധാരാളം ആയത്തുകള്‍ ഞാന്‍ ഓതി" (കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, കൊട്ടപ്പുറം സംവാദം പുതിയ പതിപ്പ്‌, പേ. 76, ഒ. എം. തരുവണ)


"അമ്പിയാക്കളാകട്ടെ, ഔലിയാക്കളാകട്ടെ, കല്ലാകട്ടെ, മരമാകട്ടെ, അവകളോട്‌ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്‌ ശിര്‍ക്കാണ്‌." (അര്‍ഖൗലുസ്സദീദ്‌, പേ: 100, റശീദുദ്ദേ‍ീന്‍ മൂസ മുസ്ല്യാര്‍) "അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കാമെന്ന്‌ സുന്നികള്‍ പറയുന്നില്ല.? (രിസാല, നവം. 1, 1990)



സൃഷ്ടികളുടെ പരസ്പര സഹായാര്‍ത്ഥന

"സൃഷ്ടികള്‍ പരസ്പരം സാധാരണ നടത്താറുള്ള സഹായാപേക്ഷകളും പ്രാര്‍ത്ഥ നയാണ്‌."(കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കൊട്ടപ്പുറം വാദപ്രതിവാദം, പുതിയ പതിപ്പ്‌, പേ: 21, ഒ.എം.തരുവണ)


"ഇത്തരം അപേക്ഷക്ക്‌ പ്രാര്‍ത്ഥന എന്ന്‌ പറയുകയില്ല. പറയാന്‍ പാടുമില്ല."(സുന്നീ വോയ്സ്‌, ഫെബ്രു. 16-29, 2000)
 
നഗ്നതയും സമസ്തയും

മഹാത്മാക്കളുടെ കേള്‍വിയും കാഴ്ചയും

"മഹാത്മാക്കള്‍ അല്ലാഹു കേള്‍ക്കുന്നതു പോലെത്തന്നെ കേള്‍ക്കുയും കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യും." (സി. എം. സ്മരണിക, പേ:39)


"പ്രവര്‍ത്തിയിലോ മറെറാ സ്രഷ്ടാവിനെപ്പോലെ സൃഷ്ടികളും ആയിത്തീരുമെന്ന വിശ്വാസം ശിര്‍ക്കാണ്‌. അത്‌ അല്ലാഹുവിനെ കൂടാതെ മററു ഇലാഹുകളെ ഉണ്ടാക്കലാണ്‌." (അഹ്ലുസ്സുന്ന ഒരു ദാർശനചശ പഠനം, പേ: 87, എഡററര്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍)
ഫാത്തിഹയില്‍ നിന്നെ മാത്രം എന്നതിന്റെ "മാത്രം" ഇല്ല എന്ന സമസ്തയുടെ കളവുകള്‍
 
ഇതില്‍ പറയുന്നത് നിന്നെ മാത്രം എന്നതിലെ "മാത്രം" എന്ന് ഇല്ല എന്നാണ്....

അതെ വാദം ഈ പുസ്തകത്തിലും ഉന്നയിക്കുന്നു...
 എന്നാല്‍ മുകളില്‍ പറഞ്ഞതിന്റെ വിപരീതം ആണ് ഇവര്‍ തന്നെ ഇറക്കിയഖുര്‍ആന്‍ പരിഭാഷയില്‍ ഉള്ളത്....
അബ്ദു റഹിമാൻ മഖ്ദൂമി പൊന്നാനിയുടെ പരിഭാഷയിലും മാത്രം എന്നുണ്ട്
 
സൃഷ്ടികളുടെ കഴിവും പരിധിയും
"സൃഷ്ടികളുടെ കഴിവുകള്‍ക്ക്‌ പരിധിയില്ല" (സുന്നത്ത്‌ ജമാഅത്ത്‌ ഖുര്‍ആനി പേ: 101) "ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്‌ മനുഷ്യന്റെ അറിവിന്‌ അല്ലാഹുവിന്റേതു പോലെ പരിധിയും മറയും ഇല്ലെന്നാണ്‌. " (ബള്‍ബ്‌ ഫിത്തവസ്സുലി വല്‍ ഇസ്തിഗാസ, പേ: 57, സി. കെ. മുഹമ്മദ്‌ ബാഖവി)

നബി(സ)യുടെ അറിവും കഴിവും എത്ര വിശാലമാണെങ്കിലും അതിന്‌ പരിധിയുണ്ട്.(കൂറ്റനാട്‌ മുസ്ല്യാര്‍, ഫഥുറഹ്മാര്‍, പേ2/335)

തൗഹീദിന്റെ വിഭജനം
"തൗഹീദ്‌ ഉലൂഹിയ്യത്ത്‌ റുബൂബിയ്യത്ത്‌ എന്നീ വിഭജനങ്ങള്‍ ഇസ്ലാമിലില്ല. അത്‌ ഇബ്നു തൈമിയ്യയുടെ സൃഷ്ടിയാണ്‌." (മുജാഹിദു പ്രസ്ഥാനം ആശയ വൈകല്യങ്ങ ളുടെ കലവറ, പേ: 31, നാട്ടിക മൂസ മുസ്ല്യാര്‍)

"തൗഹീദിനെ രണ്ടായിവിഭജിക്കാം. തൗഹീദുല്‍ ഉലൂഹിയ്യത്ത്‌, തൗഹീദുല്‍ റുബൂബിയ്യത്ത്‌" (അല്‍ അഖീദത്തുസ്സുന്നിയ്യ. പേ: 21, ടി. അബ്ദുല്‍ അസീസ്‌ ഫൈസി)
 
ആരാധനയും പ്രാര്‍ത്ഥനയും
പ്രാര്‍ത്ഥനയില്ലാത്ത ആരാധനയില്ല എന്ന്‌ മുജാഹിദ്‌ പണ്ഡിതന്‍ എഴുതിയത്‌ തനി വങ്കത്തവും പരിഹാസ്യവുമാണ്‌ സകാത്ത്‌ പോലുള്ള പ്രാര്‍ത്ഥനയില്ലാത്ത ആരാധ നകളും ഇസ്ലാമിലുണ്ട് (മധബും തഖ്ലീദും ഒരു സമഗ്രപഠനം, പേ: 182, കെ. വി. വീരാന്‍ കുട്ടി മുസ്ല്യാര്‍, ഒഴുകൂര്‍)

നാം നിര്‍വഹിക്കുന്ന ഏതൊരു ആരാധനയിലും ഒരു പ്രാര്‍ത്ഥന അന്തര്‍ലീനമായിക്കിടക്കുന്നു (രിസാല, ഫെബ്രു. 11, 2000) പ്രാര്‍ത്ഥന ആരാധനയാണ്‌ എന്നു മാത്രമല്ല പ്രാര്‍ത്ഥനയില്ലാത്തതൊന്നും ആരാധന യാവുകയില്ല. (ഫഥുല്‍ അലീം, പേ: 2/1032, അബ്ദുറഹ്മാന്‍ മഖ്ദൂമി)

നബിയും സാധാരണ മനുഷ്യനും
നബി(സ) എല്ലാ നിലക്കും അസാധാരണ മനുഷ്യനാണ്‌. (സുന്നത്തു ജമാഅത്ത്‌ ഹദീസില്‍, പേ: 208, ഹംസക്കോയ ബാഖവി, മുന്നിയൂര്‍)

പ്രകൃതിപരമായി നബി(സ) സാധാരണ മനുഷ്യനാണ്‌. (ഫഥുല്‍ അലീം, പേ: 2/1038, അബ്ദുറഹ്മാന്‍ മഖ്ദൂമി)

മക്കാ മുശ്‌രിക്കുകളും അല്ലാഹുവും
മക്കാ മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവില്‍ വിശ്വാസം ഉണ്ടായിരുന്നു എന്ന്‌ പറയുന്നത്‌ ബുദ്ധിശൂന്യതയാണ്‌. (സുന്നത്തു ജമാഅത്ത്‌ ഖുര്‍ആനില്‍, പേ: 46, ഹംസക്കോയ ബാഖവി, മുന്നിയൂര്‍)

അക്കാര്യം സമ്മതിക്കുന്നവരായിരുന്നു മക്കാമുശ്‌രിക്കുകള്‍ അതായത്‌ പ്രപഞ്ച സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നവര്‍ വിശ്വസിച്ചിരുന്നു. (ബയാനുല്‍ ഖുര്‍ആന്‍ , പേ: 1/485, കെ.വി.എം. പന്താവൂര്‍)

നബി(സ)യും മറഞ്ഞകാര്യവും
"ആത്മാര്‍ഥമായി ചിന്തിച്ചു നോക്കൂ, മറഞ്ഞ ഏത്‌ കാര്യവും പറയാനും അറിയനും നബിക്ക്‌(സ) കഴിയുമെന്നാണ്‌ നബി(സ) തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌" (തൗഹീദ്‌ ഒരു സമഗ്ര പഠനം, പേ. 336, നെല്ലിക്കുത്ത്‌ ഇസ്മാഈല്‍ മുസ്ല്യാര്‍)

നബിയുടെ കാലത്ത്‌ പള്ളി അടിച്ചു വാരുന്ന ഒരു കറുത്ത സ്ത്രീയുണ്ടായിരുന്നു. അവള്‍ മരണമടഞ്ഞ വിവരം നബി(സ) അറിഞ്ഞിരുന്നില്ല. (മയ്യിത്ത്‌ സംസ്കരണ മുറക, പേ. 67, ഇബ്രാഹീം പുത്തൂര്‍ ഫൈസി)

അല്ലാഹു ആകാശത്തില്‍
സുന്നീ വോയ്‌സ്‌ വാരികയിലെഴുതുന്നു: “അല്ലാഹു ആകാശത്താണെന്നും അവന്‍ അവിടെ അര്‍ശിന്റെ മുകളില്‍ ഇരിക്കയാണെന്നും രാത്രികാലങ്ങളില്‍ ഒന്നാം ആകാശത്തേക്ക്‌ ഇറങ്ങിവരുമെന്നുമൊക്കെയുള്ള മഹാ അബദ്ധങ്ങളാണ്‌ പുത്തന്‍ചിന്താഗതിക്കാര്‍ വെച്ചുപുലര്‍ത്തുന്നത്‌.” (2000 മാര്‍ച്ച്‌ 1-15).


സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു സംഭവം `സുന്നീ’ വിഭാഗങ്ങളുടെ `അഹ്‌ലുസ്സുന്നത്ത്‌ വല്‍ ജമാഅത്തും എഴുപത്തിരണ്ട്‌ വിഭാഗവും’ എന്ന പുസ്‌തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു:

 “ഒരിക്കല്‍ ഒരാള്‍ക്ക്‌ മുസ്‌ലിമത്തായ വെള്ളാട്ടിയെ സ്വതന്ത്രയാക്കേണ്ട ആവശ്യം നേരിട്ടപ്പോള്‍ അയാള്‍ ഒരു മൂഢയായ ഹിബ്‌സി പെണ്ണിനെ റസൂലിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു. അവള്‍ മുസ്‌ലിം തന്നെയാണോ എന്നറിയാന്‍ ആഗ്രഹിച്ചു. റസൂല്‍ (സ്വ) അവളോട്‌ അല്ലാഹു എവിടെയാണെന്ന്‌ ചോദിച്ചു. അവള്‍ മേല്‍പോട്ട്‌ (ആകാശത്തിലേക്ക്‌) തന്റെ വിരല്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ റസൂല്‍ പറഞ്ഞു. ഇവള്‍ മുസ്‌ലിമത്ത്‌ തന്നെയാണ്‌. കൊണ്ടുപോയ്‌ക്കൊള്ളുക. (ബുഖാരി)” (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തും എഴുപത്തിരണ്ട്‌ വിഭാഗവും. പേജ്‌ 43. അബ്‌ദുല്‍ മജീദ്‌ ഫൈസി കിഴിശ്ശേരി).
 `സുന്നീ’ വിഭാഗങ്ങള്‍ക്ക്‌ ഇതിനെ സംബന്ധിച്ച്‌ ജനങ്ങളോട്‌ എന്ത്‌ പറയാനുണ്ട്‌?

`സുന്നീ’ വിശ്വാസികളുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷയില്‍ അല്ലാഹുവിനെ കുറിച്ച്‌ എഴുതിയ വരികള്‍ ഏതെങ്കിലും സുന്നിക്ക്‌ നിഷേധിക്കുവാന്‍ കഴിയുമോ? അതിങ്ങനെ: “അല്ലാഹു ആകാശത്തുനിന്ന്‌ അവരോട്‌ വിളിച്ചുപറയും.” (15/56. എം.വി. കുഞ്ഞി അഹമ്മദ്‌ മുസ്‌ല്യാര്‍. മുദരിസ്‌. പാടൂര്‍)

`സുന്നീ’ വിശ്വാസികളുടെ സെന്‍സിങ്‌ മാസികയിലെ വരികള്‍ കാണുക: “ഭൂമിയിലുള്ളവരോട്‌ നിങ്ങള്‍ കരുണ കാണിക്കുക. ആകാശത്തിലുള്ളവന്‍ നിങ്ങളോട്‌ കരുണ കാണിക്കും. നബിവചനം.” (2010 സപ്‌തംബര്‍. പേജ്‌ 42).

സെന്‍സിങ്‌ മാസികയില്‍ സുന്നീ വിശ്വാസികള്‍ എഴുതിയ അതേ വിശ്വാസം എസ്‌.എസ്‌.എഫിന്റെ മുഖപത്രമായ രിസാല വാരികയിലും വന്നിട്ടുണ്ട്‌. ആ വരികള്‍ കാണുക: “ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയിലേക്ക്‌ ആഴ്‌ത്തിക്കളയുകയും അന്നേരം ഭൂമി വിറക്കുകയും ചെയ്യില്ലെന്ന്‌ നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണോ? അല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരല്‍ക്കാറ്റയയ്‌ക്കില്ലെന്ന്‌ നിങ്ങള്‍ സമാധാനപ്പെടുകയാണോ?” (രിസാല ക്വുര്‍ആന്‍ പതിപ്പ്‌. 2007 സപ്‌തംബര്‍)

ആകാശത്തുള്ളവന്‍ എന്ന്‌ അല്ലാഹുവിനെപ്പറ്റി ക്വുര്‍ആനിലും സുന്നത്തിലും പറഞ്ഞഅതേ അര്‍ഥത്തില്‍ വിശ്വസിച്ചാലോ അത്‌ എവിടെയെങ്കിലും എഴുതുകയോ പറയുകയോ ചെയ്‌താലോ അവര്‍ പിഴച്ച കക്ഷികളാകുമോ? രിസാല വാരികയിലും സെന്‍സിങ്‌ മാസികയിലും അല്ലാഹുവിനെ ആകാശത്തുള്ളവന്‍ എന്നെഴുതിയ `സുന്നീ’ വിശ്വാസികള്‍ സുന്നീ വോയ്‌സുകാരന്റെ വിശ്വാസപ്രകാരം പിഴച്ച കക്ഷികളാണോ?

 “റസൂല്‍ (സ്വ) വിവരിച്ചു തന്നതിലപ്പുറംഅദൃശ്യ കാര്യങ്ങള്‍ നമുക്ക്‌ ഗ്രഹിക്കുവാന്‍ സാധിക്കുകയില്ല. സുന്നത്ത്‌ ജമാഅത്തിന്റെ വിശ്വാസവും അതാണ്‌.” (സുന്നീ വോയ്‌സ്‌. പേജ്‌ 5)

അല്ലാഹുവിന്റെ ഇറക്കം, കൈ, മുഖം പോലുള്ള വിശേഷണങ്ങള്‍ അദൃശ്യ കാര്യങ്ങളല്ലേ?  


ഇത്തരം വിശേഷതകള്‍ക്ക്‌ സുന്നീ വിഭാഗങ്ങള്‍ നല്‍കുന്നതുപോലുള്ള മാറ്റിമറിക്കല്‍ റസൂല്‍ (സ്വ) വിവരിച്ചുതന്നതാണോ? അല്ലാഹുവിന്റെ കൈ എന്ന വിശേഷണത്തെ നിഷേധിച്ച്‌ അവന്റെ നിയന്ത്രണം എന്ന്‌ റസൂല്‍ (സ്വ) എവിടെയെങ്കിലും വിവരിച്ചുതന്നിട്ടുണ്ടോ? അവന്റെ ഇറക്കത്തിനെ നിഷേധിച്ചു മലക്കുകളുടേയും റഹ്‌മത്തിന്റെയും ഇറക്കമെന്ന്‌ നബി (സ്വ) വിശദീകരിച്ചിട്ടുണ്ടോ?

അദൃശ്യപരമായ സ്വിഫത്തുകള്‍ക്ക്‌ സ്വയം വ്യാഖ്യാനം ചമച്ചുവെന്ന്‌ സുന്നീ വിഭാഗങ്ങള്‍ തന്നെ സമ്മതിക്കുന്ന പില്‍ക്കാല പണ്‌ഡിതന്മാര്‍ക്ക്‌ ഇക്കാര്യത്തില്‍ റസൂല്‍ (സ്വ) വിവരിച്ചുതന്നതിലപ്പുറമുള്ള വിവരണങ്ങള്‍ എവിടെ നിന്നു കിട്ടി? ഗൈബിയ്യായ കാര്യങ്ങള്‍ക്ക്‌ ഇങ്ങിനെ വിശദീകരണം നല്‍കാന്‍ ഇവരെ ആരധികാരപ്പെടുത്തി?

 
മഹാന്മാരും അവരുടെ ഗ്രന്ഥങ്ങളും
1). അല്ലാഹുവിന്റെ മുഖം, കൈ, കണ്ണ്‌, സിംഹാസനത്തില്‍ ആരോഹണം ചെയ്യല്‍, അല്ലാഹുവിന്റെ ഇറക്കം മുതലായവ സൂക്തങ്ങളെ വ്യാഖ്യാനിക്കാതെ ബാഹ്യമായ നിലക്ക്‌ തന്നെ പരിഗണിക്കണം എന്നതാണ്‌ ഇമാം അഹ്‌മദിന്റെ(റ) അഭിപ്രായമെന്ന്‌ പ്രസിദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നു. എന്നിട്ടും ഇമാം ഹൈതമി(റ) പറയുന്നു: ``ഇതെല്ലാം ഇമാം അഹ്‌മദിന്റെ മേലുള്ള കളവു കെട്ടിച്ചമക്കലാണ്‌. ഇമാം അഹ്‌മദിലേക്ക്‌ ഇതെല്ലാം ചേര്‍ത്തിപ്പറഞ്ഞവരെ അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും ഇമാമുകളുടെ മാതൃകാ പുരുഷനായ ഇബ്‌നുജൗസി(റ) ഇതെല്ലാം അഹ്‌മദിന്റെ മേല്‍ കെട്ടിച്ചമച്ച കളവാണെന്ന്‌ പറയുന്നു.'' (ഫതാവാ ഹദീസിയ്യ 173)

ഇവിടെ ഹൈതമി യാതൊരു തെളിവും ഉദ്ധരിക്കുന്നല്ല. പ്രത്യുത ഇമാം അഹ്‌മദ്‌(റ) ഒരു മഹാ പണ്ഡിതനാണ്‌. അല്ലാഹുവിന്‌ ശരീരം ഉണ്ടെന്ന്‌ തോന്നിപ്പിക്കുന്നതും അല്ലാഹുവിന്റെ പരിശുദ്ധിക്ക്‌ എതിരായതും ഇമാം അഹ്‌മദ്‌(റ) പറയുകയില്ല എന്നതാണ്‌ ഹൈതമി(റ)യുടെ ന്യായവാദം. ഇതുപോലെ വഴിതെറ്റിയപ്പോള്‍ മലക്കുകളെ ഉദ്ദേശിച്ചുകൊണ്ട്‌ അല്ലാഹുവിന്റെ ദാസന്മാരേ എന്നെ സഹായിക്കണേ എന്ന്‌ വിളിച്ചതായി പറയുന്ന നുണകളും എന്ന്‌ നമുക്കു പറയാം.

2). മുഹ്‌യുദ്ദീന്‍ ശൈഖ്‌(റ) ആദ്യം ശാഫിഈ(റ) മദ്‌ഹബുകാരനായിരുന്നു. ശേഷം ഇമാം അഹ്‌മദിന്റെ ഹന്‍ബലി മദ്‌ഹബിലേക്ക്‌ മാറി. അദ്ദേഹം ഹന്‍ബലി മദ്‌ഹബില്‍ രചിച്ച പ്രസിദ്ധ ഗ്രന്ഥമാണ്‌ ഗുന്‍യത്ത്‌. ഈ ഗ്രന്ഥത്തില്‍ അദ്ദേഹം അല്ലാഹുവിന്റെ കൈ, കണ്ണ്‌, മുഖം, സിംഹാസനത്തില്‍ ഉപവിഷ്‌ടനാവല്‍, ഇറക്കം മുതലായവയ്‌ക്ക്‌ ഇമാം അഹ്‌മദിന്റേതായി അറിയപ്പെടുന്ന അഭിപ്രായം ഒരക്ഷരത്തില്‍ പോലും മാറ്റമില്ലാതെ നല്‌കുന്നതു കാണാം. അശ്‌അരികളും മുഅ്‌തസിലികളും പറയുന്നതു പോലെയല്ല സത്യം എന്ന്‌ ശൈഖ്‌ ഈ ഗ്രന്ഥത്തില്‍ പറയുന്നു.

ഇമാം മാലിക്:


اما الاستواء فهو معلوم والكيف مجهول والايمان به واجب والسؤال عنه بدعة ,الرحمن على العرش استوى سبحان الذي استوى على الطريقة التي قال وعلى الوجه الذي اراد لا العرش يحمله ولا والكرسي يسنده بل العرش وحملته والكرسي وعظمته كلٌ محمول بلطف قدرته وفي قبضته


അള്ളാഹു അര്‍ശില്‍ ഉപമിഷ്ടനാകുമെന്നത് അറിയപ്പെട്ട ക്കാര്യം ആണ്. അത് എങ്ങിനെയാണ് എന്ന കാര്യം അറിയപ്പെടാത്തതുമാണ്. എന്നാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. അത് എങ്ങിനെ എന്ന ചോദ്യം ബിദ്അത്തുമാണ്.

وقول ربيعة بن عبد الرحمن، والإمام مالك: "الاستواء معلوم، والكيف مجهول، والسؤال عنه بدعة، والإيمان به واجب".
والقول بالتفويض هو مقصود هؤلاء القوم في قولهم: "إن طريقة السلف أسلم"، حيث إنهم ظنوا أن طريقة السلف هي مجرد الإيمان بألفاظ القرآن والحديث من غير فقه لذلك، بمنزلة الأميين الذين قال الله فيهم: {وَمِنْهُمْ أُمِّيُّونَ لا يَعْلَمُونَ الْكِتَابَ إِلَّا أَمَانِيّ} 3.
الكتاب : العرش وما رُوِي فيه(1/175)
محمد بن عثمان بن أبي شيبة ( 000 - 297 هـ  = 000 - 909 م)

وسئل الإمام مالك -رضي الله عنه- عن الاستواء، فقال: الاستواء معلوم -يعني: في اللغة-، والكيف مجهول، والإيمان به واجب، والسؤال عنه بدعة. وسئل الإمام أحمد -رضي الله عنه- عن قوله تعالى: {الرَّحْمَنُ عَلَى الْعَرْشِ اسْتَوَى (5)} [طه: 5]، قال: هو كما أخبر، لا كما يخطر للبشر.
الكتاب: فتح الرحمن في تفسير القرآن(32)
أَبُو اليُمْن العُلَيْمي (860 - 928 هـ = 1456 - 1522 م)


والسلف يقولون إن معنى هذا الاستواء الوارد في الكتاب والسنة معلوم في اللغة العربية، كما قال ربيعة بن عبد الرحمن، والإمام مالك: "الاستواء معلوم، والكيف مجهول، والإيمان به واجب، والسؤال عنه بدعة".
الكتاب: العرش(1/189)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م). 

മുന്‍കാമികളായ ആളുകള്‍ പറഞ്ഞിട്ടുണ്ട് ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള ഇസ്തിവാഅ് എന്നതിന്‍റെ അര്‍ത്ഥം അറബി ഭാഷയില്‍ അറിയപ്പെട്ടതാണ്  റബീഅത്ത് ഇബ്ന്‍ അബ്ദുല്‍ റഹ്മാനും അതുപോലെ ഇമാം മാലികും പറഞ്ഞത്പോലെ: അള്ളാഹു അര്‍ശില്‍ ഉപവിഷ്ടനാകുമെന്നത് അറിയപ്പെട്ട കാര്യമാണ്. അത് എങ്ങിനെയെന്ന കാര്യം അറിയപ്പെടാത്തതുമാണ്. എന്നാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. അത് എങ്ങിനെ എന്ന ചോദ്യം ബിദ്അത്തുമാണ്. (അല്‍ അര്‍ശ് , ഇമാം ദഹബി)
 _____________________________

മോഹിയുധീന്‍ ഷെയ്ഖ്‌:
له يدان وكلتا يديه يمين
الكتاب: الغنية لطالبي طريق الحق عز وجل (1/122)
عَبْد القَادِر الجِيلاني (471 - 561 هـ = 1078 - 1166 م)
 وينبغي إطلاق صفة الاستواء من غير تأويل ، وأنه استواء الذات على العرش لا على معنى القعود والمماسة كما قالت المجسمة والكرامية ، ولا على معنى العلو والرفعة كما قالت الأشعرية ، ولا معنى الاستيلاء والغلبة كما قالت المعتزلة ، لأن الشرع لم يرد بذلك ولا نقل عن أحد من الصحابة والتابعين من السلف الصالح من أصحاب الحديث ذلك ، بل المنقول عنهم حمله على الإطلاق الكتاب: الغنية لطالبي طريق الحق عز وجل (1/124)
عَبْد القَادِر الجِيلاني (471 - 561 هـ = 1078 - 1166 م)

 
 وأنه تعالى ينزل في كل ليلة إلى سماء الدنيا كيف شاء وكما شاء ، فيغفر لمن أذنب وأخطأ وأجرم وعصى لمن يختار من عباده ويشاء تبارك العلي الأعلى ، لا إله إلا هو له الأسماء الحسنى ،
لا بمعنى نزول الرحمة وثوابه على ما ادعته المعتزلة والأشعرية 
 الكتاب: الغنية لطالبي طريق الحق عز وجل (1/125)
عَبْد القَادِر الجِيلاني (471 - 561 هـ = 1078 - 1166 م)

അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങും എന്നല്ല ഇവിടെ പറയുന്നത്.

_____________________________

858 - أَخْبَرَنَا طَيِّبُ بْنُ أَحْمَدَ الْأَبْيُورَدِيُّ أَخْبَرَنَا مُحَمَّدُ بْنُ الْحُسَيْنِ حَدَّثَنَا مُحَمَّدُ بْنُ مَحْمُودٍ الْفَقِيهُ بِمِرْوَ حَدَّثَنَا مُحَمَّدُ بْنُ عُمَيْرٍ حَدَّثَنَا أَبُو زَكَرِيَا يَحْيَى بْنُ أَيُّوبَ الْعَلَّافُ التَّجِيبِيُّ بِمِصْرَ حَدَّثَنَا يُونُسُ بْنُ عَبْدِ الْأَعْلَى حَدَّثَنَا أَشْهَبُ بْنُ عَبْدِ الْعَزِيزِ قَالَ سَمِعْتُ مَالِكَ بْنَ أَنَسٍ يَقُولُ (إِيَّاكُمْ وَالْبِدَعَ قِيلَ يَا أَبَا عَبْدِ اللَّهِ وَمَا الْبِدَعُ قَالَ أَهْلُ الْبِدَعِ الَّذِينَ يَتَكَلَّمُونَ فِي أَسْمَاءِ اللَّهِ وَصِفَاتِهِ وَكَلَامِهِ وَعِلْمِهِ وَقُدْرَتِهِ وَلَا يَسْكُتُونَ عَمَّا سَكَتَ عَنْهُ الصَّحَابَةُ وَالتَّابِعُونَ لَهُمْ بِإِحْسَانٍ)
الكتاب: ذم الكلام وأهله(5/70) 
الهروي، أبو إسماعيل (396 - 481 هـ = 1006 - 1089 م)
മാലിക് ഇബ്ൻ അനസ് (റ):
അല്ലാഹുവിന്റെ അറിവിനെക്കുറിച്ചും, ശക്തിയെ കുറിച്ചും, അവന്റെ സംസാരത്തെ കുറിച്ചും, അവന്റെ ഇസ്മിനെകുറിച്ചും, അവന്റെ സിഫത്തിനെകുറിച്ചും എല്ലാം ഇവർ സംസാരിച്ചുകൊണ്ടിരുന്നു ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇവർ ബിദ്അത്തിന്റെ ആളുകൾ ആണിവർ..... സൂക്ഷിക്കുക.


 ഇതേ വിഷയം തന്നെ "സുന്നിവോഇസ് ദ്വൈവാരികയില്‍" കാന്തപുരം മുസ്ലിയാര്‍ എഴുതിയതായി കാണുക.

ഇമാം ശാഫി (റ):
قَالَ الإِمامُ أَبُو عَبْدِ اللهِ مُحمَّدُ بْنُ إِدْريسَ الشَّافِعيُّ ِرَضِيَ اللهُ عَنْهُ: (آمَنْتُ بِاللهِ وَبِمَا جَاءَ عَنِ اللهِ، عَلَى مُرَادِ اللهِ، وَآمَنْتُ بِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وبِما جَاءَ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَلَى مُرَادِ رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ).

ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു അല്ലാഹുവിൽ നിന്ന് വന്നതിലും വിശ്വസിച്ചിരിക്കുന്നു അല്ലാഹുവിന്നു എന്ത് ഉദ്ദേശം ആണോ ഉള്ളത് എ ഉദ്ദേശം അനുസരിച്ചു വിശ്വസിച്ചിരിക്കുന്നു, റസൂലിൽ വിശ്വസിക്കുന്നു  റസൂലിൽ നിന്ന് വന്നതിലും വിശ്വസിച്ചിരിക്കുന്നു റസൂലിന് എന്ത് ഉദ്ദേശമാണോ ഉള്ളത് ആ ഉദ്ദേശംപോലെ ഞാൻ വിശ്വസിക്കുന്നു. 

[كلام الإمام محمد بن إدريس الشافعي في الصفات]
قال الإمام أبو عبد الله محمد بن إدريس الشافعي رضي الله عنه: آمنت بالله وبما جاء عن الله، على مراد الله، وآمنت برسول الله، وبما جاء عن رسول الله على مراد رسول الله.

[كلام السلف وأئمة الخلف في الصفات]
وعلى هذا درج السلف وأئمة الخلف رضي الله عنهم، كلهم متفقون على الإقرار والإمرار والإثبات، لما ورد من الصفات في كتاب الله وسنة رسوله من غير تعرض لتأويله. وقد أمرنا بالاقتفاء لآثارهم، والاهتداء بمنارهم (1) وحذرنا المحدثات وأخبرنا أنها من الضلالات، فقال النبي صلى الله عليه وسلم: «عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، عضوا عليها بالنواجذ، وإياكم ومحدثات الأمور، فإن كل محدثة بدعة، وكل بدعة ضلالة» (2) .
الكتاب: لمعة الاعتقاد(1/8)
موفق الدين ابن قدامة (541 - 620 هـ، 1147 - 1223 م). 


_____________________________
 443 - روى شيخ الْإِسْلَام أَبُو الْحسن الهكاري والحافظ أَبُو مُحَمَّد الْمَقْدِسِي بإسنادهم إِلَى أبي ثَوْر وَأبي شُعَيْب كِلَاهُمَا عَن الإِمَام مُحَمَّد بن إِدْرِيس الشَّافِعِي نَاصِر الحَدِيث رَحمَه الله تَعَالَى قَالَ القَوْل فِي السّنة الَّتِي أَنا عَلَيْهَا وَرَأَيْت عَلَيْهَا الَّذين رَأَيْتهمْ مثل سُفْيَان وَمَالك وَغَيرهمَا الْإِقْرَار بِشَهَادَة أَن لَا إِلَه إِلَّا الله وَأَن مُحَمَّدًا رَسُول الله وَأَن الله على عَرْشه فِي سمائه يقرب من خلقه كَيفَ شَاءَ وَينزل إِلَى السَّمَاء الدُّنْيَا كَيفَ شَاءَ وَذكر سَائِر الِاعْتِقَاد
الكتاب: العلو للعلي الغفار في إيضاح صحيح الأخبار وسقيمها(1/165)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).


عَنْ أَبِي عَبْدِ اللَّهِ مُحَمَّدِ بْنِ إِدْرِيسَ الشَّافِعِيِّ رَضِيَ اللَّهُ عَنْهُ، قَالَ: الْقَوْلُ في السنة التي أَنَا عَلَيْهَا، وَرَأَيْتُ أَصْحَابَنَا عَلَيْهَا، أَهْلَ الْحَدِيثِ الَّذِينَ رَأَيْتُهُمْ (فَأَخَذْتُ عَنْهُمْ) (1) ، مِثْلَ سُفْيَانَ، وَمَالِكٍ، وَغَيْرِهِمَا، الإِقْرَارُ بِشَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ (وَذَكَرَ شَيْئًا ثُمَّ قَالَ:) (2) وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا كَيْفَ شَاءَ وَذَكَرَ سَائِرَ الاعْتِقَادِ (3) .
الكتاب : إثبات صفة العلو(1/181)
ابن قدامة المقدسي (541 - 620 هـ، 1147 - 1223 م).


ഇമാം ഷാഫി പറയുന്നു: ഞാൻ വിശ്വസിക്കുന്ന സുന്നത്തു (ഈമാൻ), ഹദീസിനെ സ്വീകരിക്കുന്ന എന്റെ ആളുകളായി ഞാൻ മനസ്സിലാക്കിയ മുൻകാമികൾ, ഞാൻ  അങ്ങനെ ആണ് അവരെ കണ്ടത് ഞാൻ അവരിൽ നിന്നാണ് ഇതൊക്കെ പഠിച്ചത്,  സുഫിയാൻ സൗരി, മാലിക് തുടങ്ങിയ പണ്ഡിതന്മാരുടെയും വിശ്വാസം, അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ ശ്രിഷ്ട്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും എങ്ങിനെയാണോ അവൻ ഉദ്ദേശിച്ചത് അങ്ങിനെ.

_____________________________
ഇമാം അബു ഹനീഫ  (റ):
القَوْل فِي الصِّفَات

وَله يَد وَوجه وَنَفس كَمَا ذكره الله تَعَالَى فِي الْقُرْآن فَمَا ذكره الله تَعَالَى فِي الْقُرْآن من ذكر الْوَجْه وَالْيَد وَالنَّفس فَهُوَ لَهُ صِفَات بِلَا كَيفَ وَلَا يُقَال إِن يَده قدرته اَوْ نعْمَته لِأَن فِيهِ إبِْطَال الصّفة وَهُوَ قَول أهل الْقدر والاعتزال وَلَكِن يَده صفته بِلَا كَيفَ وغضبه وَرضَاهُ صفتان من صِفَات الله تَعَالَى بِلَا كَيفَ
الكتاب: الفقه الأكبر(1/27)
أبو حنيفة ( 80هـ - 150هـ - 699 - 767م).
അല്ലാഹുവിന്ന് കയ്യുണ്ട്‌, മുഖമുണ്ട്, നഫ്സുണ്ട് ഖുറാനില്‍ പറഞ്ഞതുപോലെ, ഇത് എങ്ങിനെ എന്ന് നമുക്കറിയില്ല. ഇങ്ങനെ പറയരുത് അല്ലാഹുവിന്റെ കൈ എന്ന് പറഞ്ഞാല്‍ റബ്ബിന്റെ കഴിവ് ആണ് എന്ന് വ്യാക്യാനിക്കരുത്, അങ്ങനെ പറഞ്ഞാല്‍ റബ്ബിന്റെ സിഫത്തിനെ നിഷേധിക്കല്‍ ആണ്.അത് മുഹ്തസിലാക്കളുടെ വിശ്വാസം ആണ്.
 
 

_____________________________

وقد رواه الخلال في "كتاب السنة" أخبرني عبد الله بن حنبل حدثني حنبل بن إسحاق، قال: قال عمي: "نحن نؤمن بالله عز وجل على عرشه كيف شاء وكما شاء بلا حد ولا صفة يبلغها واصف أو يحده أحد، فصفات الله عز وجل منه وله، وهو كما وصف نفسه،
الكتاب: العرش(1/257)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).
ഇമാം അഹ്മദ് (റ) പറയുന്നു : ഞങ്ങള്‍ വിശ്വസിക്കുന്നു അല്ലാഹു അര്‍ശില്‍ ഉപമിഷ്ടനാണ് എങ്ങിനെ ഉദ്ദേശിച്ചോ അങ്ങിനെ, ഒരാള്‍ക്കും അതിന്റെ വര്‍ണ്ണന പറയാന്‍ കഴിയില്ല, ഒരാള്‍ക്കും അതിന്റെ രൂപം പറയാന്‍ പറ്റില്ല, അല്ലാഹുവിന്റെ സിഫാത്തു അവന്നുണ്ട്‌, അത് അവന്നു ഉള്ളതാണ്, അത് അല്ലാഹു പറഞ്ഞപോലെ ആണ്. നമ്മുക്ക് അതറിയില്ല.

 
ഇതേ വിഷയം കെ വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് അദ്ദേഹത്തിൻറെ ഖുർആൻ പരിഭാഷയിൽ രേഖപ്പെടുത്തിയതായി കാണാം.
  _____________________________
മുതശാബിഹാത്തിനെസ്സംബന്ധിച്ചു സമസ്തയുടെ പരിഭാഷയിൽ നിന്ന്.




  _____________________________

ഇബ്നു ഖുസൈമ (റ) പറയുന്നു: 

أَلَا يَعْقِلُ ذَوُو الْحِجَا مِنَ الْمُؤْمِنِينَ أَنَّ هَذِهِ الدَّعْوَى الَّتِي يَدَّعِيهَا الْجَهْمِيَّةُ جَهْلٌ، أَوْ تَجَاهُلٌ شَرٌّ مِنَ الْجَهْلِ، بَلِ الْأَرْضُ جَمِيعًا قَبْضَةُ رَبِّنَا جَلَّ وَعَلَا، فَإِحْدَى يَدَيْهِ يَوْمَ الْقِيَامَةِ، وَالسَّمَوَاتُ مَطْوِيَّاتٌ بِيَمِينِهِ وَهِيَ: الْيَدُ الْأُخْرَى، وَكِلْتَا يَدَيْ رَبِّنَا يَمِينٌ
 الكتاب: كتاب التوحيد وإثبات صفات الرب عز وجل (1/191)
ابن خُزَيْمةَ، أبو بكر (223 - 311هـ، 838 - 923م).
 

വിശ്വാസികളില്‍ ബുദ്ധിയുള്ളവര്‍ ചിന്തിക്കുകയില്ലേ. 'ജഹ’മികള്‍ വാദിക്കുന്ന ഈ വാദം വിഡ്ഢിത്തമാകുന്നു. അല്ലെങ്കില്‍ വിഡ്ഢിത്വത്തില്‍ പെട്ട ദുഷ്ടമായ വിഡ്ഢിത്താഭിനയമാണ്. എന്നാല്‍ മുഴുവന്‍ ഭൂമിയും നമ്മുടെ റബ്ബിന്‍റെ രണ്ടു കൈകളിലൊന്നിന്‍റെ ഒരു പിടുത്തത്തില്‍ തന്നെയാണ് അന്ത്യനാളില്‍. ആകാശങ്ങള്‍ അവന്‍റെ വലതു കയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടതുമാണ്. അതവന്‍റെ മറ്റേ കൈ ആണ്. നമ്മുടെ റബ്ബിന്‍റെ രണ്ടു കൈകളും വലതു തന്നെ. 
( ഇബ്നു ഖുസൈമ യുടെ “അത്തൗഹീദ്” എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

_____________________________


അല്ലാഹുവിന്റെ  സിഫാത്തുകളില്‍  എന്താണ് സലഫികളുടെ നിലപാട്
ഇബ്‌നുകസീര്‍ (റ) ഈ വിഷയത്തില്‍ ഇവിടെ ചെയ്‌ത പ്രസ്‌താവന ശ്രദ്ധേയമാണ്‌. 
. وَأَمَّا قَوْله تَعَالَى " ثُمَّ اِسْتَوَى عَلَى الْعَرْش " فَلِلنَّاسِ فِي هَذَا الْمَقَام مَقَالَات كَثِيرَة جِدًّا لَيْسَ هَذَا مَوْضِع بَسْطهَا وَإِنَّمَا نَسْلك فِي هَذَا الْمَقَام مَذْهَب السَّلَف الصَّالِح مَالِك وَالْأَوْزَاعِيّ وَالثَّوْرِيّ وَاللَّيْث بْن سَعْد وَالشَّافِعِيّ وَأَحْمَد وَإِسْحَاق بْن رَاهْوَيْهِ وَغَيْرهمْ مِنْ أَئِمَّة الْمُسْلِمِينَ قَدِيمًا وَحَدِيثًا وَهُوَ إِمْرَارهَا كَمَا جَاءَتْ مِنْ غَيْر تَكْيِيف وَلَا تَشْبِيه وَلَا تَعْطِيل وَالظَّاهِر الْمُتَبَادِر إِلَى أَذْهَان الْمُشَبِّهِينَ مَنْفِيّ عَنْ اللَّه فَإِنَّ اللَّه لَا يُشْبِههُ شَيْء مِنْ خَلْقه وَ " لَيْسَ كَمِثْلِهِ شَيْء وَهُوَ السَّمِيع الْبَصِير " بَلْ الْأَمْر كَمَا قَالَ الْأَئِمَّة مِنْهُمْ نُعَيْم بْن حَمَّاد الْخُزَاعِيّ شَيْخ الْبُخَارِيّ قَالَ مَنْ شَبَّهَ اللَّه بِخَلْقِهِ كَفَرَ وَمَنْ جَحَدَ مَا وَصَفَ اللَّه بِهِ نَفْسه فَقَدْ كَفَرَ وَلَيْسَ فِيمَا وَصَفَ اللَّه بِهِ نَفْسه وَلَا رَسُوله تَشْبِيه فَمَنْ أَثْبَتَ لِلَّهِ تَعَالَى مَا وَرَدَتْ بِهِ الْآيَات الصَّرِيحَة وَالْأَخْبَار الصَّحِيحَة عَلَى الْوَجْه الَّذِي يَلِيق بِجَلَالِ اللَّه وَنَفَى عَنْ اللَّه تَعَالَى النَّقَائِص فَقَدْ سَلَكَ سَبِيل الْهُدَى
الكتاب: تفسير القرآن العظيم  (3/426)
ابن كثير القرشي (700 - 774هـ).  
അദ്ദേഹം പറയുന്നു: `ജനങ്ങള്ക്ക് ‌ ഈ രംഗത്ത്‌ വളരെയധികം സംസാരങ്ങളുണ്ട്‌. അതിവിടെ വിസ്‌തരിക്കേണ്ടുന്ന സന്ദര്‍ഭകമല്ല. സദ്‌വൃത്തരും പൗരാണികരുമായ മാലിക്‌, ഔസാഈ, ഥൗരീ, ലൈഥ്‌, ശാഫിഈ, അഹ്‌മദ്‌, ഇസ്‌ഹാക്വ്‌ (റ) മുതലായവരും മറ്റുമായി മുന്കാലലത്തും പില്കാിലത്തുമുള്ള മുസ്‌ലിം നേതാക്കള്‍ സ്വീകരിച്ച അതേ മാര്‍ഗ്ഗമാണ്‌ നാം ഇതില്‍ സ്വീകരിക്കുന്നത്‌. രൂപനിര്‍ണ്യമോ, സൃഷ്‌ടികളോട്‌ സാമ്യപ്പെടുത്തലോ, അല്ലാഹുവിന്‍റെ  മഹല്‍ ഗുണങ്ങള്‍ക്ക് ‌ കോട്ടം തട്ടിക്കലോ കൂടാതെ (ഖുര്‍ആ‌നിലും ഹദീഥിലും) എങ്ങിനെ വന്നുവോ അതുപോലെ സ്വീകരിക്കുക എന്നുള്ളതാണ്‌ ആ മാര്‍ഗ്ഗം. അല്ലാഹുവിനെ സൃഷ്‌ടികളുമായി സാമ്യപ്പെടുത്തുന്നവരുടെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്നതൊന്നും തന്നെ അതില്‍ ഉണ്ടാവാന്‍ പാടില്ല. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ (അവനെപോലെ ഒരു വസ്‌തുവും ഇല്ല. അവന്‍ കേള്‍ക്കുന്നവനാണ്‌, കാണുന്നവനാണ്‌) എന്ന്‌ അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. അത്രയുമല്ല, ബുഖാരിയുടെ ഗുരുവായ നുഅയ്‌മുബ്‌നു ഹമ്മാദില്‍ ക്വുസാഈ (റ) പറഞ്ഞതുപോലെ, അല്ലാഹുവിനെ സൃഷ്‌ടികളോട്‌ സാദൃശ്യപ്പെടുത്തുന്നവനും, അവന്‍റെ ഗുണവിശേഷങ്ങളായി അവന്‍ പറഞ്ഞതിനെ നിഷേധിക്കുന്നവനും അവിശ്വാസിയാകുന്നു. അല്ലാഹുവിന്റെേ ഗുണവിശേഷണങ്ങളായി അവനോ, അവന്‍റെ റസൂലോ പറഞ്ഞതിലൊന്നും തന്നെ സാദൃശ്യപ്പെടുത്തല്‍ ഇല്ല. വ്യക്തമായ ഖുര്‍ആന്‍ വചനങ്ങളിലും, ബലവത്തായ ഹദീഥുകളിലും, വന്നതൊക്കെ അല്ലാഹുവിനോട്‌ യോജിക്കുന്നവിധം സ്ഥിരപ്പെടുത്തുകയും, അവനോട്‌ യോജിക്കാത്ത കാര്യമൊക്കെ നിരസിക്കുകയും ചെയ്യുന്നത്‌ ആരാണോ അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു'.
             
 مَنْ شَبَّهَ اللَّه بِخَلْقِهِ كَفَرَ وَمَنْ جَحَدَ مَا وَصَفَ اللَّه بِهِ نَفْسه فَقَدْ كَفَرَ
അല്ലാഹുവിനെ സൃഷ്‌ടികളോട്‌ സാദൃശ്യപ്പെടുത്തുന്നവനും, അവന്‍റെ ഗുണവിശേഷങ്ങളായി അവന്‍ പറഞ്ഞതിനെ നിഷേധിക്കുന്നവനും അവിശ്വാസിയാകുന്നു.
______________________________________

അല്ലാഹുവിന്റെ സ്വിഫാത്തുകള്‍.....
وما قدروا الله حق قدره والأرض جميعا قبضته يوم القيمة والسموت مطو يت بيمينه سبحنه وتعلى عما يشركون
“അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്ത്തെ ഴുന്നേല്പ്പി ന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു പിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലത് കൈയില്‍ ചുരുട്ടി പ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്ക്കു ന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.” (39 : 67)

ألا يعقل ذوو الحجا من ألمؤمنين : أن هذه الدعوى التي يدعيها الجهمية جهل ، أو تجاهل شر منالجهل ، بل الأرض جميعا قبضتة ربنا جل وعلا ، باحدى يديه يوم القيامة ، والسموات مطويات بيمينه : اليد الأخرى ، و كلتا يدى ربنا يمين ،
വിശ്വാസികളില്‍ ബുദ്ധിയുള്ളവര്‍ ചിന്തിക്കുകയില്ലേ. ജഹ’മികള്‍ വാദിക്കുന്ന ഈ വാദം വിഡ്ഢിത്തമാകുന്നു. അല്ലെങ്കില്‍ വിഡ്ഢിത്വത്തില്പെട്ട ദുഷ്ടമായ വിഡ്ഢിത്താഭിനയമാണ്. എന്നാല്‍ മുഴുവന്‍ ഭൂമിയും നമ്മുടെ റബ്ബിന്റെ രണ്ടു കൈകളിലൊന്നിന്റെ ഒരു പിടുത്തത്തില്‍ തന്നെയാണ് അന്ത്യനാളില്‍. ആകാശങ്ങള്‍ അവന്റെ വലതു കയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടതുമാണ്. അതവന്റെ മറ്റേ കൈ ആണ്. നമ്മുടെ റബ്ബിന്റെ രണ്ടു കൈകളും വലതു തന്നെ. ( ഇബ്നു ഖുസൈമ യുടെ “അത്തൗഹീദ്” എന്ന ഗ്രന്ഥത്തില്നിന്ന്. )


Tuesday, 11 October 2016

യാ ഇബാദല്ലാഹ്‌ എന്ന ദുര്‍ബ്ബല ഹദീസ്

ഈ ഹദീഥിനെക്കുറിച്ച്‌ ആദ്യമായി നാം മനസ്സിലാക്കേണ്ടത്‌ ആരിൽ നിന്നെല്ലാം ആണ്‌ ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഏതൊക്കെ ഹദീഥ്‌ പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിലാണ്‌ ഇവ ക്രോഡീകരിക്കപ്പെടുന്നതെന്നുമാണ്‌.
അബ്ദുള്ളാ ഇബ്നു മസ്ഊദ്‌(റ), അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ), അത്ബാ ബിൻ ഗസ്‌വാൻ (റ), അബാൻ ബിൻ സാലെഹ്​‌(റ) എന്നിങ്ങനെ നാല്‌ പ്രമുഖരിൽ നിന്നുമാണ്‌ മുഖ്യമായും ഇതിന്റെ രിവായത്ത്‌ നമ്മിൽ എത്തിച്ചേർന്നിട്ടുള്ളത്‌.

ഇമാം ത്വബ്‌റാനിയുടെ മുജാമൽ കബീർ എന്ന ഗ്രന്ഥത്തിൽ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നുമുള്ള ഒരു പരമ്പര കാണാം.

حدثنا إبراهيم بن نائلة الأصبهاني ثنا الحسن بن عمر بن شقيق ثنا معروف بن حسان السمرقندي عن سعيد بن أبي عروبة عن قتادة عن عبد الله بن بريدة عن عبد الله بن مسعود  قال رسول الله صلى الله عليه وسلم : إذا انفلتت دابة أحدكم بأرض فلاة فليناد : يا عباد الله احبسوا علي يا عباد الله احبسوا علي فإن لله في  الأرض حاضر سيحبسه عليكم.
അബ്ദുള്ളാ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നും നിവേദനം: ‘ആരെങ്കിലും തങ്ങളുടെ വാഹന മൃഗം വിജനപ്രദേശത്ത്‌ വെച്ച്‌ നഷ്ടപ്പെട്ടാൽ അയാൾ ഇപ്രകാരം വിളിച്ചു കൊളളട്ടെ.  ‘അല്ലാഹുവിന്റെ അടിമകളെ… എന്റെ വാഹനമൃഗം തിരിച്ചു ലഭിക്കുവാൻ എന്നെ സഹായിച്ചാലും…’ എന്തെന്നാൽ അല്ലാഹുവിന്‌ ഭൂമിയിൽ ചില കൈകാര്യ കർത്താക്കളുണ്ട്‌. അവർ ഇവ തിരിച്ചു ലഭിക്കാൻ സഹായിക്കും’. )10518: (كتاب المعجم الكبير

ഇതേ അർത്ഥത്തിൽ مسند ابي يعلى യിൽ മറെറാരു പരമ്പരയിലൂടെ ഇത്‌ വന്നത്‌ കാണുക.
حدثنا الحسن بن عمر بن شقيق حدثنا معروف بن حسان عن سعيد عن قتادة عن ابن بريدة عن عبد الله بن مسعود أنه قال: قال رسول الله صلى الله عليه وسلم:  }إذا انفلتت دابة الأرض بأرض فلاة فليناد : يا عباد الله احبسوا ! يا عباد الله احبسوا ! فإن لله حاضرا في الأرض سيحبسه{ رواه الطبراني

ഈ പരമ്പരയോടുള്ള വിയോജിപ്പിന്‌ പ്രധാനമായും ആറ്‌ കാരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.


നിവേദക പരമ്പരയെക്കുറിച്ചുള്ള മുഹദ്ദിസീങ്ങളുടെ അഭിപ്രായം.


1.  ഇമാം ഹൈതമി مجمع الزوائد  ൽ രേഖപ്പെടുത്തുന്നു.
رواه أبو يعلى والطبراني وزاد : ” سيحبسه عليكم ” . وفيه معروف بن حسان وهو ضعيف

ത്വബ്‌റാനിയിൽ നിന്നും أبو يعلى ൽ നിന്നും റിപ്പോർട്ട്‌ ചെയ്യുന്നത്‌ ‘അവ നിങ്ങളെ (നഷ്ടപ്പെട്ട വാഹനം) ലഭിക്കുവാൻ സഹായിക്കും’ എന്നാണ്‌. ഈ പരമ്പരയിലെ മഅറൂഫ്‌ ബിൻ ഹിസാൻ ദുർബ്ബലനാകുന്നു.


2.  മഅറൂഫ്‌ ബിൻ ഹിസാൻ ദുർബ്ബലനാണ്‌.
لسان الميزان ൽ മഹ്‌റൂഫ്‌ ബിൻ ഹിസാനെക്കുറിച്ച്‌ രേഖകളില്ലെന്ന്‌ ഇബ്നു ഹജർ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു.
ഇബ്നു അബീ ഹാതിം,  അബു ഹാതിം അൽറാസിയിൽ ഉദ്ധരിക്കുന്നതായി കാണാം. മഅറൂഫ്‌ ബിൻ ഹിസാൻ അജ്ഞാതനാണ്‌. (യാതൊരു രേഖകളും ഇയാളെക്കുറിച്ച്‌ ലഭ്യമല്ല) الجرح والتعديل    (8/323)
ഇബ്നു ആദീ പറയുന്നു:    قد روى عن عمر بن ذر نسخة طويلة كلها غير محفوظة
(الحديث المنكر, الكامل  : 6/325 )

3.  അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ കണ്ണിയിൽ വിടവുണ്ട്‌.
അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ പരമ്പരയിൽ വിള്ളലുണ്ട്‌. (شرح الأذكار  – ابن علان  : 5:150)
ശൈഖ്‌ സാലിഹ്‌ അൽ ശൈഖ്‌ പറയുന്നു. ഹാഫിള്‌ ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ نتائج الأفكار  എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
ഇബ്നു സുന്നിയിൽ നിന്നും ത്വബ്‌റാനിയിൽ നിന്നും നമുക്ക്‌ ലഭിച്ച ഈ ഹദീഥ്‌ ഗരീബ്‌ ആകുന്നു. എന്തെന്നാൽ ഇബ്നു മസ്ഊദിന്റെയും ബുറൈദയുടെയും ഇടയിലുള്ള നിവേദക പരമ്പരയിൽ വിള്ളലുണ്ട്‌. ആയതിനാൽ നാല്‌ ന്യൂനതകൾ ഈ ഹദീഥിന്‌ ഉള്ളതായി കാണുന്നു.

4.  ഖതാദാ മുദല്ലിസ്‌ആണ്‌.
(ഒരു റാവി ഏതെങ്കിലും ശൈഖിൽ നിന്നും നേരിട്ട്‌ കേട്ടത്‌ പോലെയുള്ള വാക്കുകളിൽ  ഹദീസ്‌ ഉദ്ധരിക്കുകയും എന്നാൽ വാസ്തവത്തിൽ അദ്ദേഹത്തിൽ നിന്നും കേട്ട മററാരിൽ നിന്നുമായിരിക്കുകയും ചെയ്യുന്നതിനെയാണ്‌ മുഹദ്ദിസീങ്ങൾ തദ്ലീസ്‌ എന്ന്‌ വിളിക്കാറുള്ളത്‌. ഇപ്രകാരം ഹദീസ്‌ റിപ്പോർട്ട്‌ ചെയ്യുന്നവരെ മുദല്ലിസ്‌ എന്നും പറയുന്നു. മുദല്ലിസ്സുകളിൽ തന്നെ വിശ്വസ്തരും അല്ലാത്തവരും ഉണ്ട്‌. സനദുകളുടെ സുതാര്യതയിലുള്ള മങ്ങലാണ്‌ ഇത്തരക്കാരുടെ ഹദീസുകളെ ദുർബ്ബലപ്പെടുത്തുന്നത്‌.)
ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ  طبقات المدلسين  എന്ന ഗ്രന്ഥത്തിൽ ഖതാദ മുദല്ലിസാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. (3/92)
ഖതാദ തദ്‚ലീസിന്റെ വക്താവാണെന്ന്‌ ഇമാം ഹാകിം പറയുന്നത്‌ കാണുക.
(مستدرك الحاكم) قتادة على علو قدره يدلس
ഇമാം ഹാകിമിന്റെ ഹദീഥ്‌ നിദാന വൈജ്ഞാനിക ഗ്രന്ഥമായ معرفة علوم الحديث എന്ന പ്രസിദ്ധകൃതിയിലും അദ്ദേഹം ഖതാദ മുദല്ലിസ്‌ ആണെന്ന്‌ രേഖപ്പെടുത്തിയതായി കാണാം.  ഇബ്നു ഹിബ്ബാൻ അദ്ദേഹത്തിന്റെ كتاب الثقات ന്റെ അഞ്ചാം വാള്യത്തിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.

5. സഈദ്‌ ബിൻ അബീ അറൂബാ ഒരു മറവിക്കാരനാണ്‌. (مخلد)
ഹാഫിൾ അബൂ അബ്ദുല്ലയുടെ പ്രസിദ്ധ ഗ്രന്ഥമായ سير أعلام النبلاء ൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുമ്പോൾ അദ്ദേഹം ഒരു മറവിക്കാരനാണെന്ന്‌ പ്രത്യേകം പ്രസ്താവിക്കപ്പെട്ടതായി കാണാം. കൂടാതെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ (2/50) ഇബ്നു ഹജറും ഇദ്ദേഹത്തെ മുഖ്‚ലിദ്‌ ആയി  രേഖപ്പെടുത്തിയിരിക്കുന്നു.

6. സഈദ്‌ ബിൻ അബീ അറൂബാ ഒരു മുദല്ലിസ്‌ ആണ്‌.
ഇബ്നു ഹജറും ഇമാം സുയൂതിയും ഇബ്നു അൽ ഇറാഖിയും ഇദ്ദേഹം മുദല്ലിസാണെന്നും രേഖപ്പെടുത്തിയതായി കാണാം.

രണ്ടാമതായി അത്ബാ ബിൻ ഗസ്‌വാനിൽ നിന്നും മുർസലായി വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.
حدثنا الحسين بن اسحاق التستري ثنا أحمد بن يحيى الصوفي ثنا عبد الرحمن بن سهل حدثني أبي عن عبد الله بن عيسى عن زيد بن علي عن عتبة بن غزوان عن النبي الله صلى الله عليه وسلم قال : ( اذا أضل أحدكم شيئا أو أراد أحدكم عونا و هو بأرض ليس بها أنيس فليقل يا عباد الله أغيثوني يا عباد الله أغيثوني فان لله عبادا لا نراهم ) و قد جرب ذلك
സാരം: ‘നിങ്ങളിലാർക്കെങ്കിലും ആരും സഹായത്തിനില്ലാത്ത വിജനപ്രദേശത്ത്‌ എന്തെങ്കിലും നഷ്ടപ്പെടുകയോ, സഹായം ആവശ്യമുണ്ടെന്നോ വരികയാണെങ്കിൽ  അവൻ ഇപ്രകാരം വിളിച്ചു പറഞ്ഞു കൊള്ളട്ടെ- ‘ഓ…അല്ലാഹുവിന്റെ അടിമകളേ… എന്നെ സഹായിക്കൂ… എന്നെ സഹായിക്കൂ… എന്തെന്നാൽ നാം കാണാത്ത (നമ്മുടെ നഗ്നനേത്രങ്ങൾക്ക്‌ ദൃഷ്ടീഭവിക്കാത്ത)  അനേകം അടിമകൾ അല്ലാഹുവിനുണ്ട്‌.’

ഈ വിവരണത്തിനോടുള്ള വിയോജിപ്പിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌.

ഒന്ന്‌: നിവേദന പരമ്പരയിൽ വിള്ളലുണ്ട്‌.
ഇമാം ഹൈതമി പറയുന്നു:
 “رواه الطبراني ورجاله وثقوا على ضعف في بعضهم إلا أن زيد بن علي لميدركعتبة”   
ഇതിന്റെ നിവേദക പരമ്പരയിലെ ചിലർ ദുർബ്ബലരാണെങ്കിലും വിശ്വസനീയരാണെന്നും സൈദ്‌ ഇബ്നു അലി ഉത്ബയെ കണ്ടില്ലെന്ന ഒരു ന്യൂനതയാണ്‌ ഇത്‌ അസ്വീകാര്യമാകുവാൻ കാരണമെന്നും ത്വബ്‌റാനി വ്യക്തമാക്കിയിരിക്കുന്നു.

ശൈഖ്‌ സാലിഹ്‌ ആലു ശൈഖ്‌ (حَفِظَهُ اللهُ) രേഖപ്പെടുത്തുന്നത്‌ കാണുക:  
ഉത്ബത്‌ ബിൻ ഗസ്‌വാൻ പ്രവാചകനിൽ നിന്നും നേരിട്ട്‌ v (مَرْفُوْع) നിവേദനം ചെയ്തതായി  ത്വബ്‌റാനി രേഖപ്പെടുത്തിയ ഇതിന്റെ പരമ്പരയിൽ വിള്ളലുണ്ടെന്ന്‌.
 تخريج الأذكار എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ പറയുന്നു.
أخرجه الطبراني بسند منقطع عن عتبة بن غزوان مرفوعا وزاد في آخره”
) هذه مفاهيمنا  –  صالح بن عبدالعزيز آل الشيخ / ص 41 ،   السلسلة الضعيفة للألباني : 656)

രണ്ട്‌:  ഇതിന്റെ പരമ്പരയിലെ രണ്ട്‌ പേർ ദുർബ്ബലരാണ്‌.
-عبد الرحمن بن شريك: قال أبو حاتم: واهي الحديث، وذكره ابن حبان في الثقات،
 – شريك والد عبد الرحمن هو ابن عبد الله النخعي القاضى المشهور، قال الحافظ في “التقريب”: (صدوق، يخطئ كثيراً، تغير حفظه منذ ولي قضاء الكوفة، وكان عادلاً فاضلاً عابداً، شديداً على أهل البدع)
فاجتمع في هذا الإسناد ثلاثُ آفات: الانقطاع، وضعف عبد الرحمن، وضعف شريك. فالإسناد ضعيف بيقين

1. അബ്ദുൾ റഹ്മാൻ ബിൻ ശരീക്‌ വളരെ ദുർബ്ബലനാണെന്ന്‌ അബു ഹാതിം രേഖപ്പെടുത്തുന്നു. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തെക്കുറിച്ച്‌ കിതാബുൽ തിക്കതിലും  ഇപ്രകാരം പരാമർശിച്ചിരിക്കുന്നു.

2.  അബ്ദുൾ റഹ്മാന്റെ പിതാവ്‌ ശരീക്‌, അഥവാ ابن عبد الله النخعي  ഒരു പ്രശസ്ത ഖാളിയായിരുന്നു.  ഇദ്ദേഹത്തെക്കുറിച്ച്‌ ഇബ്നു ഹജർ അസ്ഖലാനി പറയുന്നു. ‘ഇദ്ദേഹം ധാരാളം തെററുകൾ സംഭവിക്കുന്നയാളും, കൂഫയിലെ ജഡ്ജിയായി സ്ഥാനമേറെറടുത്തതോടെ ഓർമ്മക്കുറവ്‌ ബാധിച്ചയാളുമായിരുന്നു. എന്നാൽ അതേ സമയം വളരെ നീതിമാനും വിശിഷ്ട സ്വഭാവത്തിനുടമയും ധാരാളം ഇബാദത്തുകൾ ചെയ്യുന്നയാളും അഹ്‚ലുൽ ബിദ്അയോട്‌ പരുഷ സ്വഭാവക്കാരനുമായിരുന്നു.’ (التقريب)
മൂന്ന്‌ ന്യൂനതകളാണ്‌ ഇവിടെ നമുക്ക്‌ കാണാൻ കഴിയുന്നത്‌.

(1). മുറിഞ്ഞ പരമ്പര,
(2). അബ്ദുറഹ്മാന്റെ ദുർബ്ബലത,
(3). ശരീഖിന്റെ ദുർബ്ബലത.

ആയതിനാൽ ഇതിന്റെ പരമ്പര ദുർബ്ബലമാണെന്ന്‌ വരുന്നു.
(പേജ്‌ 41, هذه مفاهيمنا  -  صالح بن عبدالعزيز آل الشيخ)


മൂന്നാമതായി അബാൻ ബിൻ സ്വാലിഹിൽ നിന്നും മുർസലായി (مُرْسَل) വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.
حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا مُحَمَّدُ بْنُ إِسْحَاقَ عَنْ أَبَانَ بْنِ صَالِحٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { إذَا نَفَرَتْ دَابَّةُ أَحَدِكُمْ أَوْ بَعِيرُهُ بِفَلَاةٍ مِنْ الْأَرْضِ لَا يَرَى بِهَا أَحَدًا فَلْيَقُلْ : أَعِينُونِي عِبَادَ اللَّهِ , فَإِنَّهُ سَيُعَانُ . (ابن أبي شيبة)
സാരം: നിങ്ങളിലൊരാളുടെ വാഹനമോ  ഒട്ടകമോ മരുഭൂമിയിൽ, അല്ലെങ്കിൽ ആരോരുമില്ലാത്ത പ്രദേശത്ത്‌ കാണാതായാൽ, അവൻ പറഞ്ഞു കൊള്ളട്ടെ… ‘സഹായിക്കുക, അല്ലാഹുവിന്റെ അടിമകളേ… എങ്കിൽ അവൻ സഹായിക്കപ്പെടു ന്നതാണ്‌.’

ഈ വിവരണത്തോടുള്ള വിയോജിപ്പിന്‌ രണ്ട്‌ കാരണങ്ങളാണുള്ളത്‌.

1. ഈ ഹദീഥ്‌ മുർസലാകുന്നു (مُرْسَل). അഥവാ, സനദിൽ നിന്നും പരമ്പര മുറിഞ്ഞ്‌ നേരിട്ട്‌ നബി(സ്വ)യിൽ  നിന്നും ഉദ്ധരിക്കപ്പെടുകയാണ്‌.  മുർസലായുള്ള ഹദീഥ്‌ തെളിവിന്‌ എടുക്കുവാൻ പാടില്ലെന്നതിന്‌ ഇജ്മാഅ് ഉണ്ട്‌.

2. മുഹമ്മദ്‌ ഇബ്നു ഇശാഖ്‌ ബിൻ യാസർ മുദല്ലിസ്‌ ആകുന്നു.


നാലാമതായി അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും   മർഫൂഅ്  (مَرْفُوْع) ആയും മൗഖൂഫ്‌ (مَوْقُوْف) ആയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.

عن موسى بن إسحاق حدثنا منجاب بن الحارث حدثنا حاتم بن إسماعيل عن أسامة بن زيد عن أبان بن صالح عن مجاهد عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال: ((إن لله ملائكة في الأرض يكتبون ما يسقط من ورق الشجر، فإذا أصابت أحدَكم عرجةٌ بفلاةٍ من الأرض فلينادِ يا عباد الله أعينوا )). زوائد مسند البزار (303).
ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം. പ്രവാചകൻ(സ്വ) അരുളി: ‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌.  ആയതിനാൽ നിങ്ങളിലാരെങ്കിലും ആരെയും കാണാത്ത ഒരു വിജനപ്രദേശത്ത്‌  പ്രയാസമനുഭവിക്കുമ്പോൾ… ഉറക്കെ വിളിച്ചു പറഞ്ഞു കൊള്ളട്ടെ, ‘‘അല്ലാഹുവിന്റെ അടിമകളെ… എന്നെ സഹായിക്കുക’

ഇമാം ഹൈതമി പറയുന്നു:
 رواه البزار ورجاله ثقات
അൽ ബസ്സാർ ഉദ്ധരിക്കുന്നു. ‘ഇതിന്റെ നിവേദക പരമ്പര വിശ്വസനീയമാണ്‌.’
അപ്പോൾ  ഇതിനർത്ഥം ഹദീഥ്‌ സ്വഹീഹ്‌ ആണെന്നല്ല. ഇബ്നു കഥീറിന്റെ വാക്കുകൾ നോക്കുക.
” الحكم بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن ، إذ قد يكون شاذاً أو معللاً “
ഒരു  ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹ്‌ ആണെങ്കിലോ, ഹസൻ ആണെങ്കിലോ  അതിന്റെ  മത്ന്‌ (ഉള്ളടക്കം) സ്വീകാര്യമായിക്കൊള്ളണമെന്നില്ല. അതൊരുപക്ഷെ ഒററയായതോ, വിചിത്രമായതോ, ദോഷമുള്ളതോ പിഴവുള്ളതോ ഒക്കെയാകാവുന്നതാണ്‌.
(പേജ്‌:43, اختصار علوم الحديث  – ابن كثير)

ഇതിന്റെ പരമ്പരയോടുള്ള വിയോജിപ്പ്‌ രണ്ട്‌ കാരണങ്ങളാലാണ്‌.

1.  ഉസാമ ബിൻ സൈദിനെക്കുറിച്ച്‌ തർക്കമുണ്ട്‌.  .

2. ഹാതിബ്‌ ബിൻ ഇസ്മാഈൽ കിതാബുകളിൽ നിന്നും ഉദ്ധരിക്കുമ്പോൾ വിശ്വസനീയ നാണെങ്കിലും അല്ലാത്ത പക്ഷം അബദ്ധങ്ങൾ കാണാറുണ്ട്‌.

3. ഇതിന്റെ മത്നിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസമുണ്ട്‌..
ശൈഖ്‌ സ്വാലിഹ്‌ ആൽശൈഖ്‌ ഇതിന്റെ നിവേദക പരമ്പരയെക്കുറിച്ച്‌ പറയുന്നത്‌ കാണുക:

അൽബസ്സാർ(റഹി) البحار الساخر ലും അൽഹൈതമി(റഹി) كشف الاستار ലും
ഇതിന്റെ സനദ്‌ രേഖപ്പെടുത്തിയത്‌ ഇപ്രകാരമാണെന്ന്‌ مجمع الزوائد ൽ കാണാം – ‘മൂസാ ഇബ്നു ഇശാഖ്‌… മിൻജാബ്‌ ഇബ്നുൽ ഹരിത്‌… ഹാതിം ഇബ്നു ഇസ്മാഈൽ… ഉസാമാ ഇബ്നു സൈദ്‌… അബാൻ ഇബ്നു സാലിഹ്‌… മുജാഹിദ്‌… ഇബ്നു അബ്ബാസ്‌… പ്രവാചകൻ(സ്വ) തിരുമേനിയിൽ നിന്നും’
പ്രവാചകനിൽ നിന്നും ഈ വാക്കുകളിൽ  ഈ പരമ്പരയിലൂടെയല്ലാതെ ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടതായി നമുക്കറിയില്ലെന്ന്‌ അൽബസ്സാർ രേഖപ്പെടുത്തുന്നു. ഈ നിവേദകരിലുള്ള ഉസാമാ ഇബ്നു സൈദ്‌ അൽ ലൈതി അൽ മദ്നിയെക്കുറിച്ച്‌ ചില പണ്ഡിതൻമാർ പുകഴ്ത്തി സംസാരിക്കുകയും മററു ചിലർ വിമർശിക്കുകയും ചെയ്തതായി കാണുന്നു.

ഇമാം അഹ്മദ്‌(റഹി) ‘ഉസാമാ ഇബ്നു സൈദ്‌ ഒന്നുമല്ല’ എന്ന്‌ പറഞ്ഞതായി അൽ അഥ്‌റം  വിവരിക്കുന്നുണ്ട്‌.

അബു ഹാതിം(റഹി) പറയുന്നു: അദ്ദേഹത്തിൽ നിന്നും ഹദീഥ്‌ ശേഖരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ അതിനെ ഏതെങ്കിലും വിഷയത്തിൽ അടിസ്ഥാനമാക്കുവാൻ പാടുള്ളതല്ല.

ഇമാം നസാഈ പറയുന്നു: അദ്ദേഹം (ഉസാമാ ഇബ്നു സൈദ്‌) ഹദീഥ്‌ നിവേദകരിൽ ബലം കുറഞ്ഞയാളാണ്‌.

അൽബർഖാനി(റഹി) പറയുന്നു: ദുർബ്ബല നിവേദകരുടെ പട്ടികയിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.

എന്നാൽ ഇബ്നു ഹിബ്ബാൻ, ഇബ്നു ശാഹിൻ, ഇബ്നു മാഇൻ, ഇബ്നു ആദി തുടങ്ങിയ ഹദീഥ്‌ പണ്ഡിതൻമാർ ഇദ്ദേഹത്തെ വിശ്വസ്തനാണെന്ന്‌ രേഖപ്പെടുത്തിയതായും നമുക്ക്‌ അവഗണിക്കാവുന്നതല്ല. ഈ വസ്തുതകളുടെയെല്ലാം പശ്ചാത്തലത്തിൽ  ഇദ്ദേഹത്തിൽ നിന്നും മാത്രമായി രിവായത്ത്‌ ചെയ്യപ്പെടുന്ന ഹദീഥ്‌ നിരാകരിക്കാനും ബലമുള്ള നിവേദകരുടെ കണ്ണിയിലൂടെ വരുന്നത്‌ സ്വീകരിക്കാമെന്നതുമാണ്‌ പണ്ഡിതൻമാരുടെ നിഗമനം.

ഈ പരമ്പരയിൽ വന്ന ഹാതിം ഇബ്നു ഇസ്മാഈലിന്‌(റഹി) തെററുകൾ സംഭവിക്കാറുണ്ടെങ്കിലും ആധികാരികവും സത്യസന്ധനുമാണെന്ന്‌ ഇബ്നു ഹജർ അസ്ഖലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു

ശൈഖ്‌ നാസ്വിറുദ്ദീൻ അൽബാനി(റഹി) എഴുതുന്നു.
نعم خالفه جعفر بن عون فقال : حدثنا أسامة بن زيد …. فذكره موقوفا على ابن عباس . أخرجه البيهقي في “شعب الإيمان” ( 2 / 455 / 1 ) . وجعفر بن عون أو ثق من حاتم بن إسماعيل ، فإنهما وإن كانا من رجال الشيخين ، فالأول منهما لم يجرح بشيء ، بخلاف الآخر ، فقد قال فيه النسائي : ليس بالقوي . وقال غيره : كانت فيه غفلة . ولذلك قال فيه الحافظ : ” صحيح الكتاب ، صدوق يهم ” . وقال في جعفر : ” صدوق ” . ولذلك فالحديث عندي معلول بالمخالفة ،
ജാഫർ ഇബ്നു ഔൻ അദ്ദേഹത്തിന്‌ (ഹാതിം ഇബ്നു ഇസ്മാഈലിന്‌) എതിരാണ്.​ അദ്ദേഹം പറഞ്ഞു. ‘ഉസാമാ ഇബ്നു സൈദിൽ നിന്ന്‌ നിവേദനം. ശേഷം അദ്ദേഹം ഇബ്നു അബ്ബാസിൽ നിന്നും موقوف (പരമ്പരയിൽ നൈരന്തര്യമില്ലാതെ സ്വഹാബികളിലേക്ക്‌ ചേർത്തു പറയുന്ന രീതി) ആയി റിപ്പോർട്ട്‌ ചെയ്യുന്നു. ഇമാം ബൈഹഖി അദ്ദേഹത്തിന്റെ شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇത്‌ വിവരിച്ചിട്ടുണ്ട്‌. രണ്ട്‌ പേരും ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും സ്വീകാര്യമായവരുടെ പട്ടികയിലുള്ളവരാണെങ്കിലും ഉസാമയിൽ നിന്നും വ്യത്യസ്‌തമായി ജാഫർ വിശ്വസ്തനും യാതൊരാളും കുററം പറയാത്ത വ്യക്തിയുമാണ്‌. ഇമാം നസാഈ ഹാതിമിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ‘ശക്തി’ പോരെന്ന്‌ പറഞ്ഞിരിക്കുന്നു. മററു ചിലർ അദ്ദേഹത്തിന്‌ ഓർമ്മക്കുറവുണ്ടെന്ന്‌ പറയുന്നു.  ഇത്‌ കൊണ്ടാണ്‌ ഇബ്നു ഹജർ അദ്ദേഹത്തെക്കുറിച്ച്‌ പറയുമ്പോൾ, കിതാബുകളിൽ അവലംബമാക്കി സംസാരിക്കുമ്പോൾ  ആധികാരികവും സത്യസന്ധനും, എന്നാൽ ചിലപ്പോൾ തെററുകൾക്ക്‌ വിധേയനുമാണെന്ന്‌ പ്രത്യേകം എടുത്ത്‌ പറഞ്ഞിട്ടുള്ളത്‌. എന്നാൽ ജാഫറിനെക്കുറിച്ച്‌ സത്യസന്ധനാണെന്നല്ലാതെ ഇബ്നു ഹജർ രേഖപ്പെടുത്തിയിട്ടില്ല. മർഫൂഅ്​ (مَرْفُوْع) ആയി അദ്ദേഹത്തിൽ നിന്നും വന്ന ഹദീഥ്‌ എന്നെ സംബന്ധിച്ചിടത്തോളം മഅ്ലൂൽ (المعلول) അഥവാ ന്യൂനതകളുള്ളത്‌ ആയി പരിഗണിക്കുന്നതിന്റെ മാനദണ്ഡം ഇതാണ്‌.   (2/112 سلسلة الأحاديث الضعيفة)
ഈ ഹദീഥിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌  മൂന്ന്‌ കാര്യങ്ങൾ നാം അടിവരയിട്ട്‌ മനസ്സിലാക്കേണ്ടതുണ്ട്‌.

1.   ഇതൊരു  خاص  ആയ വിധിയാണ്‌.  മുഹ്‚യുദ്ദീൻ ശൈഖേ രക്ഷിക്കണേ… യാ ഗൗസുൽ അഉളം.. സഹായിക്കണേ… എന്ന്‌ ചിലർ വീടുകളിൽ നിന്നും പള്ളികളിൽ നിന്നും വിളിച്ചു തേടുന്നത്‌ ഇതോട്‌ ചേർത്ത്‌ ന്യായീകരിക്കുവാൻ യാതൊരു നിർവ്വാഹവുമില്ല തന്നെ.  എന്തെന്നാൽ ഈ ഹദീഥ്‌  പ്രത്യേകമായി എടുത്ത്‌ പറയുന്നത്‌ ‘ആരോരുമില്ലാത്ത ഒരു ഭൂപ്രദേശത്തിൽ  എത്തിപ്പെടുമ്പോഴുള്ള’  ഒരു സാഹചര്യത്തെക്കുറിച്ചാണ്‌.  ഈ ഒരൊററ കാരണം തന്നെ  ബിദഇകളുടെ ശിർക്കൻ സഹായതേട്ടത്തിന്‌ ഇത്‌ തെളിവാക്കുവാൻ സാധ്യമല്ലെന്ന്‌ നിസ്സംശയം പറയാവുന്നതാണ്.‌

2. നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത്‌ എത്തിപ്പെടുകയും എന്തെങ്കിലും നഷ്ടപ്പെടു കയോ സഹായമാവശ്യമെന്ന്‌ തോന്നുകയോ വന്നാൽ ‘അല്ലയോ മുഹമ്മദ്‌ നബീ… ഞങ്ങളെ സഹായിക്കണേ… എന്നോ, ഓ… അല്ലാഹുവിന്റെ റസൂലേ… ഞങ്ങളുടെ നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടാൻ സഹായിക്കണേ… എന്നോ വിളിച്ചു പറയുവാൻ ഇതിൽ കല്പ്പിച്ചിട്ടില്ല.

3. ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും രിവായത്ത്‌ ചെയ്യപ്പെട്ട ഹദീഥിൽ  ഈ സഹായതേട്ടം കൊണ്ടുദ്ദേശിക്കാവുന്നത്‌  മലക്കുകളാവാമെന്ന്‌ കരുതാവുന്നതാണ്‌. അതിന്റെ മത്നിൽ തന്നെ ഈ അർത്ഥമാണ്‌ ദ്യോതിപ്പിക്കുന്നത്‌.

“إن لله ملائكة في الأرض يكتبون ما يسقط من ورق الشجر،”
‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌’.
شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മൗഖൂഫായി രേഖപ്പെടുത്തിയ ഹദീഥും സൂചിപ്പിക്കുന്നത്‌ ഇത്‌ തന്നെയാണ്‌.
أخبرنا علي بن أحمد بن عبدان ثنا أحمد بن عبيد الصفار ثنا عبيد بن شريك ثنا بن أبي مريم ثنا عبد الله بن فروخ أخبرني أسامة بن زيد حدثني أبان بن صالح عن مجاهد عن بن عباس قال إن لله عز وجل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله يرحمكم الله تعالى
‘ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം: നിശ്ചയമായും ഹഫളതുകളായ മലക്കുകൾക്ക്‌ പുറമെ അല്ലാഹുവിന്‌ ചില മലക്കുകളുണ്ട്‌. ഒരു മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകളെക്കുറിച്ച്‌ പോലും അവ രേഖപ്പെടുത്തുന്നു. ആയതിനാൽ നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത്‌ വാഹനമൃഗം­നഷ്ടപ്പെട്ടാൽ അവൻ `അല്ലാഹുവിന്റെ അടിമകളേ… സഹായിക്കണേ… അല്ലാഹു നിങ്ങൾക്ക്‌ കരുണ ചൊരിയട്ടെ’ എന്ന്‌ പറഞ്ഞു കൊള്ളട്ടെ.’
ഈ ഹദീഥ്‌ ഒരിക്കലും വിശുദ്ധ ഖുർആനിന്‌ എതിരാവുന്നില്ല.

 സൂറത്‌ റഅദിലെ ആയത്തുകൾ ശ്രദ്ധിക്കുക.
سَوَاء مِّنكُم مَّنْ أَسَرَّ الْقَوْلَ وَمَن جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ
“നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയിൽ ഒളിഞ്ഞിരിക്കുന്നവനും പകലിൽ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെസ്സംബന്ധിച്ചിടത്തോളം) സമമാകുന്നു”(13:10).

لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ إِنَّ اللَّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنفُسِهِمْ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلاَ مَرَدَّ لَهُ وَمَا لَهُم مِّن دُونِهِ مِن وَالٍ.
“മനുഷ്യന്ന്‌ അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന്‌ കൊണ്ട്‌ അല്ലാഹുവിന്റെ കൽപ്പന പ്രകാരം അവനെ കാത്തു സൂക്ഷിച്ച്‌ കൊണ്ടിരിക്കുന്നവർ (മലക്കുകൾ) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടിൽ മാററം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല, തീർച്ച. ഒരു ജനതക്ക്‌ വല്ല ദോഷവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചാൽ അത്‌ തട്ടിമാററാനാവില്ല. അവന്ന്‌ പുറമെ അവർക്ക്‌ യാതൊരു രക്ഷാധികാരിയുമില്ല.” (13:11)

ശൈഖ്‌ മുഹമ്മദ്‌ സ്വാലിഹ്‌ അൽ മുനജ്ജിദ്‌ (حَفِظَهُ اللهُ) പറയുന്നു. വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ അർത്ഥം പ്രവാചകനിൽ നിന്നും നേരിട്ട്‌ മനസ്സിലാക്കിയ മഹാനായ സ്വഹാബി അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ)  ഈ ആയത്തിൽ പരാമർശിച്ച مُعَقِّبَاتٌ (തുടരെത്തുടരെ വരുന്ന മലക്കുകൾ) എന്നത്‌ മനുഷ്യനെ  മുന്നിലൂടെയും പിന്നിലൂടെയും സംരക്ഷിക്കുവാൻ അല്ലാഹു നിയോഗിക്കുന്ന  മലക്കുകളാണെന്ന്‌ വിവരിക്കുന്നതായി കാണാം. എന്നാൽ അല്ലാഹുവിന്റെ കൽപ്പന ഇറങ്ങുമ്പോൾ, അഥവാ വല്ല ആപത്തോ അപകടങ്ങളോ സംഭവിക്കണമെന്ന റബ്ബിന്റെ വിധിയെത്തുമ്പോൾ ഈ മലക്കുകൾ ഒഴിഞ്ഞു പോകുകയും ചെയ്യുന്നതാണ്‌.
മുജാഹിദ്‌(റ) പറയുന്നു: ‘മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നും ജന്തുജാലങ്ങളിൽ നിന്ന്‌ പോലും യാതൊന്നും തന്നെയില്ല,  അവർ ഉണർന്നിരിക്കുമ്പോഴാവട്ടെ, ഉറങ്ങുമ്പോഴാവട്ടെ അവരുടെ സംരക്ഷണത്തിനായി അല്ലാഹു മലക്കുകളെ നിയോഗിക്കാത്തവരായിട്ട്‌. അല്ലാഹുവിന്റെ അനുമതിയോടെ അവന്‌ സംഭവിക്കുവാൻ  വിധിച്ചതൊഴികെ ഏതൊരാപത്തും അവനിലേക്ക്‌ വരുമ്പോൾ മലക്കുകൾ അവയെ തടഞ്ഞു നിർത്തുന്നു’. (Islamqa Fatwa No: 6523)

ഇവിടെ മലക്കുകൾ നമ്മെ സഹായിക്കുന്നുവെന്നത്‌ നാം ഖുർആനിന്റെയും ഹദീഥിന്റെയും വെളിച്ചത്തിൽ മനസ്സിലാക്കുന്നു.

Thursday, 6 October 2016

സലഫികളെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കാന്‍ നടക്കുന്നവരോട് സ്നേഹപുര്‍വ്വം പറയാനുള്ളത്....


 സലഫികളെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കാന്‍ നടക്കുന്നവരോട് സ്നേഹപുര്‍വ്വം പറയാനുള്ളത്....

സൂഫികളും ബറേൽവികളുമല്ലാത്ത ഇന്ത്യയിലെ എല്ലാ മുസ്ലിംകളെയും തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിച്ചു അവർക്കെതിരെ പ്രസ്താവനയിറക്കാൻ ഉത്തരേന്ത്യ വരെ പോവുകയും ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റു ശക്തികളായ സംഘ പരിവാറിനു ഓശാന പാടുകയും ചെയ്യുന്ന കാന്തപുരം വിഭാഗം സുന്നികളുടെ പൂർവ്വ-വർത്തമാന കാല ഭീകര-വിദ്വംസക പ്രവർത്തനങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നത് നന്നാവും. അണികൾ മറക്കാൻ ശ്രമിക്കുന്നതും എന്നാൽ കേരള ജനത ഇന്നു വരെ മറക്കാത്തതുമായ ചില സംഭവ വികാസങ്ങൾ:-

1- കേരളത്തിൽ ആദ്യമായി മുസ്‌ലിം ലേബലിൽ സായുധ സജ്ജരായി രംഗത്ത് വന്ന സുന്നി ടൈഗർ ഫോഴ്‌സ്- ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ സ്ഥാപകൻ കാന്തപുരം തന്നെയായിരുന്നു.


2- സംസ്ഥാനത്ത് നടന്ന ആറ് കൊലപാതകങ്ങളെക്കുറിച്ച് 1999ല്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘം പുറത്തു വിട്ട ജംഇയ്യത്തുൽ ഇഹ്‌സാനിയ്യയുടെ കൊലക്കത്തിക്ക് ഇരയായവരുടെ പട്ടിക:-
1995 ഡിസംബര്‍ 29- തൃശൂര്‍ വാടാനപ്പള്ളി രാജീവ്.
1996 ആഗസ്റ്റ് 10- മതിലകം സന്തോഷ്.
1996 ആഗസ്റ്റ് 14- കൊല്ലങ്കോട് മണി.
1996 ആഗസ്റ്റ് 23- വളാഞ്ചേരി താമി.
1995 ആഗസ്റ്റ് 18- കൊളത്തൂര്‍ മോഹനചന്ദ്രൻ.
1994 ഡിസംബര്‍ 4 -ഗുരുവായൂർ സുനിൽ.


3- ഈ കേസിൽ കാരന്തൂർ മർക്കസ് മാനേജർ ഉസ്മാൻ മുസ്‌ലിയാരുൾപ്പെടെ 13 പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. (ചന്ദ്രിക ദിനപത്രം 1999 മാര്‍ച്ച് 17).


4- കോഴിക്കോട് മുജാഹിദ് സെന്റെറിന് ബോംബ് വെച്ചതും സുന്നി ടൈഗർ ഫോഴ്‌സ് തന്നെയായിരുന്നു.( മാധ്യമം 1999 മാര്‍ച്ച് 17).


5- 2003 ഫെബ്രുവരിയിലെ ബലി പെരുന്നാൾ ദിനത്തിൽ വയനാട് വാരാമ്പറ്റയിലെ അത്തിലൻ അബ്ദുല്ലയെ കൊലപ്പെടുത്തിയവരും ഇവർ തന്നെ (2003 ഫെബ്രുവരി 18 ചന്ദ്രിക).


6- 1992 മുതൽ സുന്നി ടൈഗർ ഫോഴ്‌സിൽ പ്രവർത്തിച്ചിരുന്നതായി തടിയന്റെ വിട നസീർ തന്നെ ദേശീയ അന്വേഷണ ഏജൻസി (ഐ എൻ എ)ക്ക് മൊഴികൊടുത്തു. 1992 മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സിനിമ തിയേറ്റർ കത്തിക്കൽ, കൊലപാതകങ്ങൾ എന്നിവയിലും പങ്കാളിയായിരുന്നു (മലയാള മനോരമ 2001 ഏപ്രില്‍10).


7- ചേകന്നൂർ കേസിൽ പ്രതിയായിരുന്ന ഇല്യൻ ഹംസ തിരൂരിലെ ഒരു തിയേറ്റർ കത്തിക്കൽ കേസിൽ പ്രതിയായിരുന്നു. (രാഷ്ട്ര ദീപിക 2000 നവംബര്‍ 30). ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് 2013 ഒക്ടോബർ 25ന് മലപ്പുറം റാലിയിൽ വെച്ച് ത്വാഹിർ സഖാഫിയെ തട്ടിക്കൊണ്ട് പോയത്.


8- 2001 മെയ്4ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ചേകലന്നൂർ കേസിൽ സി.ബി.ഐ ചോദ്യം ചെയതു. ഈ കേസിലെ പത്താം പ്രതിയായിരുന്നു കാന്തപുരം.


9- ചേകന്നൂർ കൊലപാതകക്കേസിൽ കാന്തപുരത്തിന്റെ ശിഷ്യനായ ഹംസ സഖാഫി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്.


10- കോഴിക്കോട് ജില്ലയിലെ പുത്തൂരിൽ നിസ്‌ക്കാരം നടന്നുകൊണ്ടിരിക്കെ പള്ളിയിൽ കയറി ആക്രമിച്ചത് ഇവർ തന്നെയായിരുന്നു.


11- ചെമ്പരിക്ക കാസി അബ്ദുള്ള മുസ്ലിയാരെ കൊന്നു കടലില്‍ തള്ളിയത് ഇവരാണ് എന്ന് കേരളത്തിലെ ഇ കെ വിഭാകം പറയുന്നു അതിന്‍റെ കേസ് ഇപ്പോള്‍ സി ബി ഐ അന്ന്വേഷിച്ചു വരുന്നു.

അതുമായി ബന്ധപ്പെട്ട ചില പത്രവാര്‍ത്തകള്‍ ഇതിന്‍റെ കൂടെ ചേര്‍ക്കുന്നു.