ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Sunday, 26 June 2016

തസ്ബീഹ് നമസ്കാരം വസ്തുത എന്ത്?

തസ്ബീഹ് നമസ്കാരം വസ്തുത എന്ത്? 
ഹദീസുകളില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്‍റെ രൂപം വിവരിക്കുന്നതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാം. ഹദീസുകള്‍ ശ്രദ്ധിച്ച്‌ വായിക്കുന്നവര്‍ക്ക്‌ വിശദീകരണത്തിന്‍റെ ആവശ്യമില്ലാതെ തന്നെ ഇതു വ്യക്തമാകും.

 രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു:

 "തസ്‌ബീഹ്‌ നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്‌. തീര്‍ച്ചയായും അതിന്‍റെ ഹദീസുകള്‍ ദുര്‍ബലമാണ്‌. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്‍റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്‌. അതിനാല്‍ സ്വഹീഹായ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ്‌ നല്ലത്‌. എന്നാല്‍ ഈ നമസ്‌കാരത്തിന്‍റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല.✅✅✅

 ഉഖൈലി(റ) പറയുന്നു:
 തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല.✅  ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന്‌ പറയുന്നു.''✅✅ (4:54).

 ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു:

"ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല.✅ ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല.✅ ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്‍റെ ഗണത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌.✅✅✅

(അല്ലആലി 2:44).

ഈ ഹദീസിന്‍റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ ഇമാം ശൗക്കാനി(റ)യും പറയുന്നു.✅✅

 (അല്‍ഫവാഇദ്‌, പേജ്‌ 38)

ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു:

"തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല.✅ അബൂദാവൂദ്‌ തന്‍റെ സുനനിലും തിര്‍മിദി തന്‍റെ ജാമിഇലും ഇബ്‌നുമാജ തന്‍റെ സുനനിലും ഹാകിം തന്‍റെ മുസ്‌തദ്‌റകിലും ബൈഹഖി തന്‍റെ സുനനിലും തസ്‌ബീഹ്‌ നമസ്‌കാരത്തിന്‍റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട്‌ ആരും വഞ്ചിതരാകരുത്‌.''✅✅

(അല്‍ബാഇസ്‌, പേജ്‌ 47)

അദ്ദേഹം വീണ്ടും എഴുതുന്നു:-

“ഹാഫിദ്‌ അബൂജഅ്‌ഫര്‍(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല.✅ ശൈഖ്‌ അബുല്‍ഫര്‍ജ്‌ നിര്‍മിതമായ ഹദീസുകള്‍ sവിവരിക്കുന്ന ഗ്രന്ഥത്തില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്‍റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു.

ഈ നമസ്‌കാരത്തിന്‍റെ ഹദീസുകളുടെ പരമ്പരകള്‍ ചിലതു നബിയിലേക്ക്‌ എത്തിയിട്ടില്ല. ചിലതു പരമ്പര മുറിഞ്ഞതാണ്‌. ചിലത്‌ നിവേദകര്‍ ദുര്‍ബലരായവരാണ്‌. ഇത്തരം ന്യൂനതകളില്‍ നിന്ന്‌ ഈ ഹദീസുകള്‍ ഒഴിവാകുന്നില്ല.''✅
 (അല്‍ബാഇസ്‌, പേജ്‌ 47)

ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ശീറാസി(റ) എഴുതുന്നു:-
“തസ്‌ബീഹ്‌ നമസ്‌കാരത്തിന്‍റെ ഒരു ഹദീസ്‌ പോലും സ്വഹീഹായിട്ടില്ല.''✅ (സിഫ്‌ദസ്സആദ, പേജ്‌ 144).

 ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) എഴുതുന്നു:-

“തസ്‌ബീഹ്‌ നമസ്‌കാരത്തിന്‍റെ സര്‍വ പരമ്പരകളും ദുര്‍ബലമായതാണ്‌.''✅

 ഇബ്‌നുതൈമിയ്യാ, മുസ്‌നി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു.''✅✅ (തല്‍ഖീസ്‌ 4:185)

ഹദീസ്‌ നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്ത്‌ നില്‌ക്കുന്ന ഇബ്‌നുജൗസി(റ) മനുഷ്യനിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന അല്‍മൗളൂആത്ത്‌2:465ല്‍ ഈ നമസ്‌കാരത്തിന്‍റെ പരമ്പരകള്‍ ദുര്‍ബലമായതാണെന്ന്‌ സ്ഥാപിക്കുന്നു.✅

ഇബ്‌നുഖുസൈമ(റ) തന്‍റെ സ്വഹീഹില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്‍റെ ഹദീസുകള്‍ ദുര്‍ബലമാണെന്ന്‌ പറയുന്നു.✅
 (വാള്യം1, പേജ്‌ 601, ഹദീസ്‌ നമ്പര്‍ 1216)

🕌 ഫര്‍ദ്‌ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുമെന്നും എന്നാല്‍ സുന്നത്ത്‌ നമസ്‌കാരങ്ങള്‍ യാതൊന്നും ഞാന്‍ നമസ്‌കരിക്കുകയില്ലെന്നും പറഞ്ഞ ഒരു വ്യക്തിയോട്‌ താങ്കള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്‌ നബി(ﷺ) പറഞ്ഞതായി നിവേദനം ചെയ്യുന്ന ഹദീസ്‌ ഇമാം ബുഖാരി(റ) തന്‍റെ സ്വഹീഹില്‍ ധാരാളം സ്ഥലത്ത്‌ ഉദ്ധരിക്കുന്നതു കാണാം.✅‼✅ എന്നാല്‍ നബി(ﷺ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന്‌ നബി(ﷺ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു.✅✅ 📖 വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു.✅ സംശയമുള്ളത്‌ ഉപേക്ഷിക്കാനും നബി(ﷺ) നമ്മോട്‌ നിര്‍ദേശിക്കുന്നു.


അതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമില്ല.

عَنْ ابْنِ عَبَّاسٍ رضي الله عنهما أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ يَا عَبَّاسُ يَا عَمَّاهُ : أَلَا أُعْطِيكَ ، أَلَا أَمْنَحُكَ ، أَلَا أَحْبُوكَ ، أَلَا أَفْعَلُ بِكَ ، عَشْرَ خِصَالٍ إِذَا أَنْتَ فَعَلْتَ ذَلِكَ ، غَفَرَ اللَّهُ لَكَ ذَنْبَكَ أَوَّلَهُ وَآخِرَهُ قَدِيمَهُ وَحَدِيثَهُ خَطَأَهُ وَعَمْدَهُ صَغِيرَهُ وَكَبِيرَهُ سِرَّهُ وَعَلَانِيَتَهُ ، عَشْرَ خِصَالٍ أَنْ تُصَلِّيَ أَرْبَعَ رَكَعَاتٍ تَقْرَأُ فِي كُلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً ، فَإِذَا فَرَغْتَ مِنْ الْقِرَاءَةِ فِي أَوَّلِ رَكْعَةٍ ، وَأَنْتَ قَائِمٌ قُلْتَ : سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ خَمْسَ عَشْرَةَ مَرَّةً ، ثُمَّ تَرْكَعُ ، فَتَقُولُهَا وَأَنْتَ رَاكِعٌ عَشْرًا ، ثُمَّ تَرْفَعُ رَأْسَكَ مِنْ الرُّكُوعِ ، فَتَقُولُهَا عَشْرًا ، ثُمَّ تَهْوِي سَاجِدًا ، فَتَقُولُهَا وَأَنْتَ سَاجِدٌ عَشْرًا ، ثُمَّ تَرْفَعُ رَأْسَكَ مِنْ السُّجُودِ ، فَتَقُولُهَا عَشْرًا ، ثُمَّ تَسْجُدُ فَتَقُولُهَا عَشْرًا ، ثُمَّ تَرْفَعُ رَأْسَكَ ، فَتَقُولُهَا عَشْرًا ، فَذَلِكَ خَمْسٌ وَسَبْعُونَ فِي كُلِّ رَكْعَةٍ ، تَفْعَلُ ذَلِكَ فِي أَرْبَعِ رَكَعَاتٍ ، إِنْ اسْتَطَعْتَ أَنْ تُصَلِّيَهَا فِي كُلِّ يَوْمٍ مَرَّةً ، فَافْعَلْ فَإِنْ لَمْ تَفْعَلْ فَفِي كُلِّ جُمُعَةٍ مَرَّةً ، فَإِنْ لَمْ تَفْعَلْ فَفِي كُلِّ شَهْرٍ مَرَّةً ، فَإِنْ لَمْ تَفْعَلْ فَفِي كُلِّ سَنَةٍ مَرَّةً ، فَإِنْ لَمْ تَفْعَلْ ، فَفِي عُمُرِكَ مَرَّةً ) .
والحديث رواه أبو داود (1297)، وابن ماجة (1386)، وابن خزيمة في صحيحه (1216)

ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: "നബി(ﷺ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്‌! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക്‌ നല്‌കുന്നില്ലയോ,ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടത്‌ തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക്‌ ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട്‌ കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത്‌ കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക്‌ താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത്‌ കാര്യങ്ങള്‍: താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന്‌ വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ എന്ന്‌ പതിനഞ്ച്‌ പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ്‌ ചെയ്യുകയും റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇത്‌ ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന്‌ തലയുയര്‍ത്തി പത്ത്‌ പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത്‌ പ്രാവശ്യം ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ വീതമായി. അങ്ങനെ താങ്കള്‍ നാല്‌ റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍ ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ നിന്‍റെ ആയുഷ്‌കാലത്ത്‌ ഒരിക്കലെങ്കിലും ചെയ്യുക.'

1) عَنْ أَبِي رَافِعٍ،
روى الترمذي في «جامعه» (باب ما جاء في صلاة التسبيح) برقم ( 482)
2) عن عبدالله بن عمر
baihaqi ( shuab al eeman ) (1/428)
روى الخطيب البغدادي في مصنفه في «صلاة التسبيح» برقم (20)
3) ابن عباس رضي الله
روى الدارقطني في مصنفه في «صلاة التسبيح»
روى الطبراني في «المعجم الأوسط» (3/187)
- روى أبو داود في «سننه» (باب صَلَاةِ التَّسْبِيحِ) (2/29)، وابن ماجه في «سننه» ( (146) وابن خزيمة في «صحيحه» (1216)
4) عَنْ جَعْفَرِ بنِ أَبِي طَالِبٍ
روى عبدالرزاق في «المصنف» (3/123)
روى الخطيب البغدادي في «جزء ذكر صلاة التسبيح» برقم (3)
5) حديث عليّ بن أبي طالب:
روى الخطيب البغدادي في «جزء ذكر صلاة التسبيح» برقم (1)

أولاً: من حكم بوضعها أو ضعفها:
: الإمام ابن الجوزي فذكرها في كتابه «الموضوعات»
: ابن دِحية الكلبي (633هـ) في «أداء ما وجب من بيان وضع الوضاعين في رجب».
وضعفها الإمام أحمد، والترمذي، والعقيلي، وابن العربي، وابن تيمية، وابن عبدالهادي، وسراج الدين القزويني، والشوكاني. النووي، وابن حجر.بن قدامة ابن خزيمة
ثانياً: من حكم بصحتها أو حسنها:
وقد صححها وحسنها جمع من أهل العلم، منهم: أبو علي ابن السكن، والآجري، والحاكم، والبيهقي، والبغوي، وأبو موسى المديني، والمنذري، وابن الصلاح، وابن ناصر الدين الدمشقي، وتقي الدين السبكي، وولده تاج الدين، والعلائي، والبلقيني، والزركشي، والهيتمي، وابن الجزري، والسيوطي، وابن طولون، وأبو الحسن السندي، والمباركفوري، واللكنوي، وأحمد شاكر، والألباني.

حدثنا مُوسَى بن عبدالعَزِيزِ، قال: حدثنا الحَكَمُ بن أَبَانَ، عن عِكْرِمَةَ، عن ابن عَبَّاسٍ
روى أبو داود في «سننه» (باب صَلَاةِ التَّسْبِيحِ) (2/29)، وابن ماجه في «سننه» (1/443)،
أخرجه البيهقي في "السنن" (3/51-52)
وابن خزيمة في "صحيحه" (1/132/1)،
"إن صح الخبر؛ فإن في القلب من هذا الإسناد شيئاً".

ഇബ്ൻ ഹുസൈമ അദ്ധേഹത്തിന്റെ സ്വഹീഹിൽ ഈ ഹദീസ് കൊടുത്തിട്ട് പറഞ്ഞു " ഈ ഹബർ സ്വഹീഹാണ് എങ്കിൽ തന്നെയും ഇതിന്റ്നെ സനദ് നോക്കുകയാണ് എങ്കിൽ ഹൃദയത്തിൽ ഒരു തകരാറു (സംശയം ഉണ്ട് ) " (ഇത് കൊണ്ട് അമൽ ചെയ്യുക എന്നത് പറയാൻ വയ്യ എന്ന് സാരം )

وكذا ذكره ابن العربي وآخرونليس فيه حديث صحيح ولا حسن

ഇമാം ഇബ്ൻ അൽ അറബി പറയുന്നു ഈ നമസ്ക്കരവുമായി ബെന്തപ്പെട്ട ഒരു ഹദീസും സ്വഹീഹായോ ഹസനായോ വന്നിട്ടില്ല .

عن العقيلي: ليس في صلاة التسبيح حديث يثبت، وكذا ذكره ابن العربي وآخرون ليس فيه حديث صحيح ولا حسن،

സ്വലാത്ത് തസാബീഹിന്റെ വിഷയത്തിൽ ഒരു ഹദീസും സ്ഥിരപ്പെട്ടു വന്നിട്ടില്ല

وقال النووي:
في استحبابها نظر؛

لأن حديثها ضعيف، وفيها تغيير لنظم الصلاة المعروفة، فينبغي ألا تفعل بغير حديث، وليس حديثها ثابتاً. ذكره في شرح المهذب.
ഇമാം നവവി പറയുന്നു

സ്വലാത്ത് തസാബീഹ് സുന്നതാക്കുന്നതിൽ ഒന്ന് ചിന്തിക്കേണ്ടതുണ്ട് . കാരണം അതിൽ ഹദീസുകൾ സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്നുള്ളതാണ് മാത്രമല്ല ഈ നിസ്ക്കാരം മറ്റു നിസ്ക്കാരതെക്കാളും വിത്യസ്തമാണ് .
ഇബ്ൻ ഹജർ അദ്ധേഹത്തിന്റെ لخصال المكفرة للذنوب المقدمة والمؤخرة എന്ന ഖിതബിൽ ഈ നമസ്ക്കാരത്തെ അവഗണിച്ചിട്ടുണ്ട് .
ഇമാം ഇബ്ൻ മുഫ്ലിഹ് അൽ മഖ്ദസ്സി (ഷെയ്ഖ്‌ അൽ ഇസ്ലാം ഇബ്ൻ തീമിയയ്ടെ ശിഷ്യൻ ) قال: وادعى شيخنا أنه كذب
അദ്ധേഹത്തിന്റെ അൽ ഫുറൂഹു എന്ന ഖിതാബിൽ പറയുന്നു " ഞങ്ങളുടെ ഷെയ്ഖ്‌ (ഇബ്ൻ തീമിയ ) പറഞ്ഞു സലാത് തസ്ബീഹിന്റെ ഹദീസുകൾ എല്ലാം തന്നെ ബാതിലാണ് . കളവാണ്

وقد ضعفها ابن تيمية، والمزي، وتوقف الذهبي، حكاه ابن عبد الهادي عنهم في أحكامه ا هـ كلامه .
مع أنه في جوابه عما قيل في بعض أحاديث المشكاة قال : " الحق أنه في درجة الحسن لكثرة طرقه" فاختلف كلامه فيه – رحمه الله – والله أعلم .
. قال ابن قدامة رحمه الله في "المغني" (1/438) : " فأما صلاة التسبيح , فإن أحمد قال : ما يعجبني . قيل له : لم ؟ قال : ليس فيها شيء يصح ، ونفض يده كالمنكر " انتهى .

وأما أبو حنيفة، ومالك، والشافعي فلم يسمعوها بالكلية.شيخ الإسلام ابن تيميه – رحمهم الله تعالى

 മദ്ഹബിന്റെ മൂന്ന് ഇമാമീങ്ങളും ഈ നമസ്ക്കാരത്തെ കുറിച്ച് കേട്ടത് പോലും ഇല്ല .
رواه أحمد، وقال: لا يصح،

ഇമാം അഹ്മദ് ഇബ്ൻ ഹമ്പൽ (റ) പറയുന്നു അതിന്നു യാതൊരു അടിസ്ഥാനവും ഇല്ല .

قال: وادعى شيخنا أنه كذب
وقد قال العقيلي : ليس في صلاة التسبيح حديث يثبت
وقال شيخ الإسلام رحمه الله في "مجموع فتاوى" (11/579) : " وأجود ما يروى من هذه الصلوات حديث صلاة التسبيح ، وقد رواه أبو داود ، والترمذي ، ومع هذا ، فلم يقل به أحد من الأئمة الأربعة ،
وقال الشيخ ابن عثيمين رحمه الله في "مجموع فتاوى ابن عثيمين" (14/327) : " والذي يترجح عندي أن صلاة التسبيح ليست بسُنة ، وأن حديثها ضعيف وذلك من وجوه :
فابن خزيمة لا يصحح الحديث

about موسى بن عبدالعزيز

أما موسى فذكره ابن حبان في «الثقات» (9/159) وقال: "ربما أخطأ".
وقال ابن حجر في «التقريب» (ص552): "صدوق سيء الحفظ"
ഇദ്ധെഹതിന്നു ഹിഹ്ള് കുറവാണ് (ഇബ്ൻ ഹജർ )

وقال أبو الفضل السليماني: منكر الحديث.
ഇത് മുൻകറായ ഹദീസ് ആണ് (അബൂ സുലൈമാൻ )

وقال ابن المديني: ضعيف

ഇബ്ൻ അൽ മുദ്നി പറയുന്നു ഇയാൾ ദുര്ബ്ബലാണ്
وقال الشيخ ابن عثيمين : صلاة التسابيح غير مشروعة وذلك لضعف حديثها

Shaykh Ibn ‘Uthaymeen said: Salaat al-Tasaabeeh is not prescribed, because the hadeeth is da’eef (weak)

ഇത്തരം തെളിവുകള്‍ കൊണ്ട് തന്നെ തസ്‌ബീഹ്‌ നമസ്‌കാരം ബിദ്‌അത്താണ്‌ എന്ന് നമുക്ക് മനസ്സിലാക്കാം .
നബി(സ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന്‌ നബി(സ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു. സംശയമുള്ളത്‌ ഉപേക്ഷിക്കാനും നബി(സ) നമ്മോട്‌ നിര്‍ദേശിക്കുന്നു.

"എല്ലാം അറിയുന്നവന്‍ അള്ളാഹു.

No comments:

Post a Comment