എന്താണ് ബിദ്അത്ത്?
ശിര്‍ക്ക് കഴിഞ്ഞാല്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ ബാധിച്ചേക്കാവുന്ന ഏറ്റവും വലിയ ഫിത്ന -കുഴപ്പം- അവന് ബിദ്അത്തുകളില്‍ അകപ്പെടുക എന്നതാണ്. നബി -ﷺ- വളരെ ശക്തമായി മുസ്ലിം ഉമ്മത്തിനെ താക്കീത് ചെയ്ത തിന്മകളില് ഒന്നാണ് ബിദ്അത്തുകള്‍.
عَنْ جَابِرِ بْنِ عَبْدِ
اللَّهِ قَالَ كَانَ رَسُولُ اللَّهِ -ﷺ- إِذَا خَطَبَ احْمَرَّتْ
عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ
جَيْشٍ يَقُولُ «أَمَّا بَعْدُ؛ فَإِنَّ خَيْرَ الْحَدِيثِ
كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ
مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ »
ജാബിര്‍ ബ്നു അബ്ദില്ല -رضي الله عنه-
നിവേദനം : നബി -ﷺ- പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കും,
ശബ്ദം ഉയരും, രോഷം പ്രകടമാകും – ഒരു സേനാനായകനെ പോലെ. അവിടുന്ന്
പറയാറുണ്ട്: “നിശ്ചയം! ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്.
ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്-ﷺ-യുടെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും
മോശം പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.”
(മുസ്ലിം)
നബി -ﷺ- അവിടുത്തെ അന്തിമവസ്വിയ്യത്തില്
പ്രാധാന്യപൂര്‍വ്വം ബിദ്അത്തുകളുടെ ആധിക്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ്
നല്‍കുകയും, ബിദ്അത്തുകളെയും അതിന്റെ വക്താക്കളെയും ആക്ഷേപിക്കുകയും
ചെയ്തു.
عَنِ العِرْبَاضِ :
صَلَّى بِنَا رَسُولُ اللَّهِ -ﷺ- ذَاتَ يَوْمٍ ثُمَّ أَقْبَلَ عَلَيْنَا
فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ
مِنْهَا الْقُلُوبُ فَقَالَ قَائِلٌ يَا رَسُولَ اللَّهِ كَأَنَّ هَذِهِ
مَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا فَقَالَ «
أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا
حَبْشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِى فَسَيَرَى اخْتِلاَفًا
كَثِيرًا فَعَلَيْكُمْ بِسُنَّتِى وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ
الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ
وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ
وَكُلَّ بِدْعَةٍ ضَلاَلَةٌ »
ഇര്ബാളുബ്നു സാരിയ നിവേദനം: നബി -ﷺ-
ഞങ്ങള്‍ക്ക് ഇമാമായി നിന്ന് കൊണ്ട് ഒരു ദിവസം നമസ്കരിച്ചു. ശേഷം ഞങ്ങളുടെ
നേര്‍ക്ക് തിരിഞ്ഞു നിന്ന് അദ്ദേഹം മനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കുന്ന
ഒരു പ്രഭാഷണം നടത്തി. (അത് കേട്ടപ്പോള്‍) ഹൃദയങ്ങള്‍ കിടുങ്ങിവിറച്ചു.
കണ്ണുകള്‍ ഈറനണിഞ്ഞു.
ഒരാള്‍ പറഞ്ഞു : “അല്ലാഹുവിന്റെ ദൂതരേ!
ഒരു യാത്രപറച്ചില്‍ പോലെ ഞങ്ങള്‍ക്ക് ഇത് അനുഭവപ്പെടുന്നല്ലോ? അതിനാല്‍
ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നല്‍കുക.”
നബി -ﷺ- പറഞ്ഞു : “അല്ലാഹുവിനെ
സൂക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. നിങ്ങളുടെ
നേതാവ് അബ്സീനിയക്കാരനായ അടിമയാണെങ്കിലും കേള്‍ക്കുക; അനുസരിക്കുക. എനിക്കു
ശേഷം ജീവിക്കുന്നവര്‍ തീര്‍ച്ചയായും ധാരാളക്കണക്കിന്
അഭിപ്രായവ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ എന്റെ
ചര്യയെയും ഖുലഫാഉറാഷിദുകളുടെ ചര്യയെയും സ്വീകരിക്കുക. നിങ്ങള്‍ അതിനെ
മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ടവ കടിച്ചു പിടിച്ചു കൊള്ളുക.
لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ » وَفِي رِوَايَةِ مُسْلِمٍ « مَنْ أَحْدَثَ فِى أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ »
ആയിശ -رضي الله عنها- നിവേദനം: നബി -ﷺ-
പറഞ്ഞു : “ആരെങ്കിലും നമ്മുടെ കല്പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം
ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്.” (ബുഖാരി)
മുസ്ലിമിന്റെ നിവേദനത്തില്‍ ഇപ്രകാരം
വന്നിട്ടുണ്ട് : “ആരെങ്കില് നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) പുതുതായ
കാര്യം നിര്‍മ്മിച്ചാല്‍ അത് മതത്തില്‍ പെട്ടതല്ല; തള്ളപ്പെടേണ്ടതാണ്.”
(മുസ്ലിം)
ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَى الْمَقْبُرَةَ فَقَالَ : ( السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا ) قَالُوا : أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ ، قَالَ : ( أَنْتُمْ أَصْحَابِي ، وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ ) فَقَالُوا : كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ ؟ فَقَالَ : ( أَرَأَيْتَ لَوْ أَنَّ رَجُلًا لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَيْ خَيْلٍ دُهْمٍ بُهْمٍ أَلَا يَعْرِفُ خَيْلَهُ ) قَالُوا : بَلَى يَا رَسُولَ اللَّهِ ، قَالَ : ( فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنْ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ ، أَلَا لَيُذَادَنَّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضَّالُّ ؛ أُنَادِيهِمْ : أَلَا هَلُمَّ . فَيُقَالُ : إِنَّهُمْ قَدْ بَدَّلُوا بَعْدَكَ . فَأَقُولُ : سُحْقًا سُحْقًا ) .
رواه مسلم ( 249 ) .
നബി-ﷺ-
പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)
قال عبد الله بن عمر-رضي الله عنهما - يقول: "كل بدعة ضلالة وإن رآها الناس حسنة ". الإبانة لابن بطة ( 1/339)
ഇബ്നു ഉമർ(റ) പറയുന്നു :എല്ലാ ബിദ്അത്തും വഴികേടാകുന്നു ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللهِ -ﷺ- «إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ»
അനസുബ്നു മാലിക് -رضي الله عنه- നിവേദനം:
നബി -ﷺ- പറഞ്ഞു: “എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ)
അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു; അവന് തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു
വരെ.” (ത്വബ്റാനി)
നബി-ﷺ-യുടെ ദീനിനെ മുറുകെ പിടിച്ച സ്വഹാബികളും അവര്‍ക്ക് ശഷം വന്ന സച്ചരിതരായ സലഫുകളും ബിദ്അത്തുകളോടുള്ള രോഷം പ്രകടമാക്കി.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ أَنَّهُ قَالَ «اتَّبِعُوا آثَارَنَا وَلَا تَبْتَدِعُوا; فَقَدْ كُفِيتُمْ»
ഇബ്നു മസ്ഊദ് -رضي الله عنه- പറഞ്ഞു :
“നിങ്ങള്‍ ഞങ്ങളുടെ കാല്‍പ്പാടുകള്‍ പിന്തുടരുക. നിങ്ങള്‍ ബിദ്അത്തുകള്‍
നിര്‍മ്മിക്കരുത്. (ഞങ്ങളുടെ പാത തന്നെ) നിങ്ങള്‍ക്ക് മതിയായതാണ്.”
സലഫുകളുടെ കാലഘട്ടത്തില്‍ തന്നെ
-ഇക്കാലഘട്ടത്തില്‍ ഉള്ളത് പോലെയല്ലെങ്കിലും- ബിദ്അത്തുകള്‍ വ്യാപകമായി
പ്രചരിക്കുകയും, ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടുകയും ചെയ്തിരുന്നു.
عَنْ أُمِّ الدَّرْدَاءِ تَقُولُ دَخَلَ عَلَيَّ أَبُو الدَّرْدَاءِ وَهُوَ مُغْضَبٌ فَقُلْتُ مَا أَغْضَبَكَ فَقَالَ: «وَاللَّهِ مَا أَعْرِفُ مِنْ أُمَّةِ مُحَمَّدٍ –ﷺ- شَيْئًا إِلَّا أَنَّهُمْ يُصَلُّونَ جَمِيعًا»
ഉമ്മുദര്‍ദാഅ് -رضي الله عنها- പറയുന്നു.
ഒരിക്കല്‍ അബുദ്ദര്‍ദാഅ് എന്റെയരികില്‍ വന്നപ്പോള്‍ നല്ല
ദേഷ്യത്തിലായിരുന്നു. ഞാന്‍ ചോദിച്ചു: “എന്താണ് നിങ്ങളെ ദേഷ്യം
പിടിപ്പിച്ചത്?”
അബുദ്ദര്‍ദാഅ് പറഞ്ഞു: “അല്ലാഹുവാണ സത്യം!
മുഹമ്മദ് നബി-ﷺ-യുടെ ഉമ്മത്ത് ചെയ്യുന്നതൊന്നും എനിക്ക്
മനസ്സിലാവുന്നില്ല; അവര്‍ ജമാഅത്തായി നിസ്കരിക്കുന്നുണ്ട് എന്നതല്ലാതെ.”
കാലങ്ങള്‍ പിന്നിടുമ്പോള്‍
ബിദ്അത്തുകള്ക്കിടയില് നിന്ന് സത്യം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ വളരെ
പ്രയാസപ്പെടേണ്ടി വരുമെന്നും സ്വഹാബികള്‍ അറിയിച്ചു.
عن حذيفة أَنَّهُ أَخَذَ حَجَرَيْنِ، فَوَضَعَ أَحَدَهُمَا عَلَى الْآخَرِ، ثُمَّ قَالَ لِأَصْحَابِهِ: «هَلْ تَرَوْنَ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ» قَالُوا: يَا أَبَا عَبْدِ اللَّهِ، مَا نَرَى بَيْنَهُمَا مِنَ النُّورِ إِلَّا قَلِيلًا. قَالَ:
« وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى
مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ
النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا
شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ»
ഹുദൈഫ -رضي الله عنه- നിവേദനം : ഒരിക്കല്‍
അദ്ദേഹം രണ്ട് കല്ലുകള്‍ എടുക്കുകയും, ഒന്ന് മറ്റൊന്നിനോട് ചേര്‍ത്തു
വെക്കുകയും ചെയ്തു. ശേഷം തന്റെ ശിഷ്യന്മാരോട് ചോദിച്ചു: “ഈ രണ്ട്
കല്ലുകള്‍ക്കിടയില്‍ നിങ്ങള്‍ വല്ല വെളിച്ചവും കാണുന്നുണ്ടോ?”
അവര്‍ പറഞ്ഞു : “അബൂ അബ്ദില്ലാഹ്! അവ രണ്ടിനുമിടയില്‍ വളരെ കുറച്ച് പ്രകാശമല്ലാതെ ഞങ്ങള്‍ കാണുന്നില്ല.”
ഹുദൈഫ -رضي الله عنه- പറഞ്ഞു: “എന്റെ
ആത്മാവ് ആരുടെ കൈകളിലാണോ അവന് തന്നെ സത്യം! ബിദ്അത്തുകള്‍ പ്രകടമാവുകയും, ഈ
കല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രകാശത്തോളം മാത്രം സത്യം കാണപ്പെടുകയും
ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും.
അല്ലാഹു തന്നെ സത്യം! ബിദ്അത്തുകള്‍
സര്‍വ്വപ്രചാരം നേടുകയും, അതില്‍ നിന്നെന്തെങ്കിലും ഒഴിവാക്കപ്പെട്ടാല്‍
‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങള്‍ പറയുകയും ചെയ്യും.”
(ഇഅതിസാം – ശ്വാതിബി: 1/78)
عَنْ أَبِي الدَّرْدَاءِ -- أَنَّهُ قَالَ: «لَوْ خَرَجَ رَسُولُ اللَّهِ –ﷺ- عَلَيْكُمْ مَا عَرَفَ شَيْئًا مِمَّا كَانَ عَلَيْهِ هُوَ وَأَصْحَابُهُ إِلَّا الصَّلَاةَ» قَالَ الْأَوْزَاعِيُّ : «فَكَيْفَ لَوْ كَانَ الْيَوْمَ؟» قَالَ عِيسَى بْنُ يُونُسَ: «فَكَيْفَ لَوْ أَدْرَكَ الْأَوْزَاعِيُّ هَذَا الزَّمَانَ؟»
അബുദ്ദര്‍ദാഅ് -رضي الله عنه- പറയുന്നു:
“നബി-ﷺ-യെങ്ങാനും നിങ്ങളുടെ അടുക്കലേക്ക് വന്നാല്‍ അവിടുന്നും, സ്വഹാബത്തും
നിലകൊണ്ടിരുന്ന മതത്തില്‍ നിന്നൊന്നും തന്നെ കണ്ടെത്തില്ല; ഈ
നിസ്കാരമല്ലാതെ.”
(കാലങ്ങള്‍ക്ക് ശേഷം) ഇമാം ഔസാഈ -رحمه
الله- പറയുന്നു: “(നബി -ﷺ- ഇക്കാലത്തെങ്ങാനുമായിരുന്നു വന്നിരുന്നതെങ്കില്‍
(അവസ്ഥ എന്താകുമായിരുന്നു?)”
ഈസബ്നു യൂനുസ് -رحمه الله- പറയുന്നു: “ഔസാഇയെങ്ങാനും ഇക്കാലം കണ്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?”
ഓരോ ഇബാദത്തുകളുടെയും കാര്യത്തില്‍
ഇപ്രകാരം നാം ചോദിക്കാന്‍ തുടങ്ങുകയും, അവയിലോരോന്നിലും എന്തു മാത്രം
ബിദ്അത്തുകള്‍ കടത്തികൂട്ടപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുകയും ചെയ്താല്‍
കാര്യങ്ങളുടെ ഗൗരവം നമുക്ക് ബോധ്യമാകും.
ചിന്തിച്ചാല്‍ അല്ലാഹുവിന്റെ ദീനിന്
കടകവിരുദ്ധമായി നിലകൊള്ളുന്ന ബിദ്അത്തുകള്‍ നിര്‍മ്മിക്കുന്നതിലും,
നിലനിര്‍ത്തുന്നതിലും വിയര്‍പ്പൊഴുക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും
ഒരാള്‍ക്ക് നന്നായിട്ടുള്ളത് കുറച്ചാണെങ്കിലും സുന്നത്തുകളില്‍ ഒതുങ്ങി
നില്‍ക്കുകയും, അതില്‍ പ്രതിഫലം കാംക്ഷിക്കുകയും ചെയ്യലാണ്.
عَنْ ابْنِ مَسْعُودٍ -ؓ- : «الْقَصْدُ فِي السُّنَّةِ خَيْرٌ مِنَ الاجْتِهَادِ فِي البِدْعَةِ»
ഇബ്നു മസ്ഊദ് -رضي الله عنه- പറഞ്ഞു: “സുന്നത്ത് ചെയ്യണമെന്ന ഉദ്ദേശമാണ്, ബിദ്അത്തിലുള്ള പരിശ്രമത്തെക്കാള്‍ ഉത്തമം.”
ഓരോ ബിദ്അത്തുകളും നബി -ﷺ- നമ്മെ
ഏല്‍പ്പിച്ചു പോയ സുന്നത്തുകളെ മരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന
യാഥാര്‍ഥ്യം നബി-ﷺ-യെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ബിദ്അത്തിനെതിരെ
ശക്തമായ രോഷം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.
عَنْ ابْنِ عَبَّاسٍ -ؓ- قَالَ:
«مَا يَأْتِي عَلَى النَّاسِ مِنْ عَامٍ، إِلَّا أَحْدَثُوا فِيهِ
بِدْعَةً، وَأَمَاتُوا فِيهِ سُنَّةً، حتى تحيا البدع وَتَمُوتَ السُّنَنُ»
ഇബ്നു അബ്ബാസ് -رضي الله عنهما- പറഞ്ഞു :
“ഒരു ബിദ്അത്ത് നിര്‍മ്മിക്കപ്പെടുകയും സുന്നത്ത് മരണപ്പെടുകയും ചെയ്യാത്ത
ഒരു വര്‍ഷവും ജനങ്ങള്‍ക്ക് വരാനില്ല. അങ്ങനെ ബിദ്അത്തുകള്‍ ജനിക്കുകയും
സുന്നത്തുകള്‍ മരണപ്പെടുകയും ചെയ്യും.”
പ്രവര്‍ത്തനങ്ങളില്‍ ബിദ്അത്തുകളുടെ
സാന്നിധ്യമുണ്ടെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമാണ് ഓരോ
പ്രവര്‍ത്തനങ്ങളും അവന് വര്‍ദ്ധിപ്പിച്ചു നല്‍കുന്നത്.
عَنِ الْحَسَنِ البَصَرِيِّ قَالَ: «صَاحِبُ الْبِدْعَةِ لَا يَزْدَادُ اجْتِهَادًا – صِيَامًا وَصَلَاةً – إِلَّا ازْدَادَ مِنَ اللَّهِ بُعْدًا»
ഹസനുല്‍ ബസ്വ്-രി -رحمه الله- പറഞ്ഞു :
“നോമ്പും നമസ്കാരവുമായി ബിദ്അത്തുകാരന് കൂടുതല്‍
പരിശ്രമിക്കുന്നതനുസരിച്ച് അല്ലാഹുവില്‍ നിന്ന് കൂടുതല്‍ അകലാതിരിക്കില്ല.”
ബിദ്അത്തുകളില്‍ നിന്നും, അവയുടെ
വക്താക്കളില്‍ നിന്നും അല്ലാഹു -تعالى- നമ്മെ അകറ്റി നിര്‍ത്തുകയും,
സുന്നത്തില്‍ അവന് നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ.
തെറ്റ് ചെയ്യുന്നവന് പിന്നീട് പശ്ചാത്തപിച്ചേക്കം. ബിദ്അത്ത് ചെയ്യുന്നവന് പശ്ചാത്തപ്പിക്കില്ല.
ഇതിൽ പിശാചിന് കീഴ്പ്പെടുന്നവരുടെ കർമ്മം പിഴപ്പിക്കാൻ പിശാച് വല്ലാതെ ശ്രമിക്കില്ല. അത് കൊണ്ട് അവരുടെ കർമ്മങ്ങൾ പൊതുവെ നന്നായിരിക്കും. ഇതിൽ വഞ്ചിതരായും ചിലർ ബിദ്അത്തിലകപ്പെടാനിടയുണ്ടല്ലോ.
أَخْبَرَنَا عِيسَى بْنُ عَلِيٍّ , قَالَ : أَخْبَرَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَغَوِيُّ , قَالَ : حَدَّثَنَا أَبُو سَعِيدٍ الأَشَجُّ , قَالَ : حَدَّثَنَا يَحْيَى بْنُ الْيَمَانِ , قَالَ : سَمِعْتُ سُفْيَانَ الثَّوْرِيَّ ، يَقُولُ : " الْبِدْعَةُ أَحَبُّ إِلَى إِبْلِيسَ مِنَ الْمَعْصِيَةِ , وَالْمَعْصِيَةُ يُتَابُ مِنْهَا , وَالْبِدْعَةُ لا يُتَابُ مِنْهَا " .
സുഫിയാനു സൌരി(റ) പറയുന്നു : ദോഷങ്ങളേക്കാൾ പിശാചിനിഷ്ടം ബിദ്അത്താണ്.
തെറ്റ് ചെയ്യുന്നവന് പിന്നീട് പശ്ചാത്തപിച്ചേക്കം. ബിദ്അത്ത് ചെയ്യുന്നവന് പശ്ചാത്തപ്പിക്കില്ല.
ഇതിൽ പിശാചിന് കീഴ്പ്പെടുന്നവരുടെ കർമ്മം പിഴപ്പിക്കാൻ പിശാച് വല്ലാതെ ശ്രമിക്കില്ല. അത് കൊണ്ട് അവരുടെ കർമ്മങ്ങൾ പൊതുവെ നന്നായിരിക്കും. ഇതിൽ വഞ്ചിതരായും ചിലർ ബിദ്അത്തിലകപ്പെടാനിടയുണ്ടല്ലോ.
ദിക്റ് ചൊല്ലിയവരെ ആട്ടിയോടിക്കുന്നു
റസൂൽ(സ്വ)യുടെ വഫാത്ത് കഴിഞ്ഞ്
ഏതാനും കാലമേ ആയിട്ടുളളൂ.സ്വഹാബത്ത് പലരും ജീവിച്ചിരിപ്പുണ്ട്.റസൂലിനും
സ്വഹാബത്തിനും പരിചയമില്ലാത്ത ഒരു ദിക്ർ ഹൽഖ പളളിയിൽ ഒരു കൂട്ടം ആളുകൾ
തുടങ്ങി.അന്ന് അവിടെയുണ്ടായിരുന്ന പ്രമുഖ സ്വഹാബികളായ ഇബ്നു മസ്ഊദ്(റ),അബൂ
മൂസൽ അശ്അരി(റ) എന്നിവർ ആ ദിക്ർ ഹൽഖയോടെടുത്ത സമീപനം ഇമാം ദാരിമി(റ) തന്റെ
സുനനു ദാരിമിയിൽ ഉദ്ധരിക്കുന്നത് കാണുക.
[ 204 ] أخبرنا الحكم بن
المبارك أنا عمر بن يحيى قال : سمعت أبي يحدث عن أبيه قال كنا نجلس على باب
عبد الله بن مسعود قبل صلاة الغداة فإذا خرج مشينا معه إلى المسجد فجاءنا
أبو موسى الأشعري ، فقال أخرج إليكم أبو عبد الرحمن بعد قلنا لا فجلس معنا
حتى خرج فلما خرج قمنا إليه جميعا ، فقال له أبو موسى يا أبا عبد الرحمن
اني رأيت في المسجد أنفا أمرا أنكرته ولم أر والحمد لله الا خيرا قال : فما
هو ، فقال ان عشت فستراه قال : رأيت في المسجد قوما حلقا جلوسا ينتظرون
الصلاة في كل حلقة رجل وفي أيديهم حصا فيقول كبروا مائة فيكبرون مائة فيقول
هللوا مائة فيهللون مائة ويقول سبحوا مائة فيسبحون مائة قال : فماذا قلت
لهم قال : ما قلت لهم شيئا انتظار رأيك أو انتظار أمرك قال أفلا أمرتهم ان
يعدوا سيئاتهم وضمنت لهم ان لا يضيع من حسناتهم ثم مضى ومضينا معه حتى أتى
حلقة من تلك الحلق فوقف عليهم ، فقال : ما هذا الذي أراكم تصنعون قالوا يا
أبا عبد الله حصا نعد به التكبير والتهليل والتسبيح قال : فعدوا سيئاتكم
فأنا ضامن ان لا يضيع من حسناتكم شيء ويحكم يا أمة محمد ما أسرع هلكتكم
هؤلاء صحابة نبيكم صلى الله عليه وسلم متوافرون وهذه ثيابه لم تبل وآنيته
لم تكسر والذي نفسي بيده انكم لعلي ملة هي أهدي من ملة محمد أو مفتتحو باب
ضلالة قالوا والله يا أبا عبد الرحمن ما أردنا الا الخير قال وكم من مريد
للخير لن يصيبه ان رسول الله صلى الله عليه وسلم حدثنا أن قوما يقرأون
القرآن لا يجاوز تراقيهم وأيم الله ما أدري لعل أكثرهم منكم ثم تولى عنهم ،
فقال عمرو بن سلمة رأينا عامة أولئك الحلق يطاعنونا يوم النهروان مع
الخوارج
അംറുബ്നു യഹ്യ അദ്ദേഹത്തിന്റെ പിതാമഹനിൽ നിന്ന് പിതാവ്
കേട്ടതായി ഹകം ഉദ്ധരിക്കുന്നു:പ്രഭാത നമസ്കാരത്തിന് മുമ്പ് ഞങ്ങൾ
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്റെ വാതിൽക്കൽ
കാത്തിരിക്കാറുണ്ടായിരുന്നു.അദ്ദേഹം പുറപ്പെട്ടാൽ അദ്ദേഹത്തിന്റെ കൂടെ
ഞങ്ങൾ പളളിയിലേക്ക് നടന്നുപോകുകയും ചെയ്യും.ഇത് വരേക്കും അബൂഅബ്ദുറഹ്മാൻ
നിങ്ങളിലേക്ക് വന്നില്ലേ എന്ന് ചോദിച്ച്കൊണ്ട് അബൂമൂസൽ അശ്അരി(റ) ഞങ്ങളുടെ
അടുക്കലേക്ക് വന്നു.ഞങ്ങൾ ഇല്ല എന്ന് മറുപടി പറഞ്ഞു.അബൂമൂസൽ
അശ്അരി(റ),അദ്ദേഹം പുറപ്പെടുന്നതു വരെ ഞങ്ങളുടെ കൂടെ ഇരുന്നു. അദ്ദേഹം
വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.അപ്പോൾ അബൂമൂസ
പറഞ്ഞു:”ഏയ് അബ്ദുറഹ്മാൻ ഞാൻ കുറച്ച് മുമ്പ് പളളിയിൽ എനിക്ക്
പരിചയമില്ലാത്ത ഒരു സംഭവം കണ്ടു.അൽഹംദുലില്ലാ പുണ്യമായിട്ടല്ലാതെ ഞാൻ അതിനെ
കാണുന്നില്ല”.എന്താണ് അത് എന്ന് അദ്ദേഹം ചോദിച്ചു.അബൂ മൂസ
പറഞ്ഞു:”നമസ്കാരം പ്രതീക്ഷിച്ച് പളളിയിൽ വട്ടത്തിൽ ഇരിക്കുന്ന ആളുകളെ ഞാൻ
കണ്ടു.കൈകളിൽ കല്ലുകളുമായി ഓരോ ഹൽഖകളിലേയും ആൾ പറയും നിങ്ങൾ 100തവണ തക്ബീർ
ചൊല്ലുക.അപ്പോൾ അവർ 100 പ്രാവശ്യം തക്ബീർ ചൊല്ലും.പിന്നീട് നിങ്ങൾ 100 തവണ
തഹ്ലീൽ ചൊല്ലുക.അപ്പോൾ അവർ 100 തവണ തഹ്ലീൽ ചൊല്ലും.പിന്നീട് നിങ്ങൾ 100 തവണ
തസ്ബീഹ് ചൊല്ലുക എന്ന് പറയും.അവർ 100 തവണ തസ്ബീഹ് ചൊല്ലും”.ഇബ്നു മസ്ഊദ്
ചോദിച്ചു:”താങ്കൾ അവരോട് എന്താണ് പറഞ്ഞത്”?.അബൂമൂസ പറഞ്ഞു.”താങ്കളുടെ
അഭിപ്രായം പ്രതീക്ഷിച്ച് ഞാൻ ഒന്നും അവരോട് പറഞ്ഞില്ല”.ഇബ്നു മസ്ഊദ്
ചോദിച്ചു.”താങ്കൾക്കവരോട് അവരുടെ പാപങ്ങൾ എണ്ണി നോക്കാൻ
കൽപ്പിക്കുമായിരുന്നില്ലേ?.(അങ്ങിനെയെങ്കിൽ)അവർക്ക് അവരുടെ നന്മകളൊന്നും
നഷ്ടപ്പെടുകയില്ല എന്ന് എന്നതിന് താങ്കൾ അവർക്ക് ജാമ്യം നിൽക്കുകയും
ചെയ്യാമായിരുന്നില്ലേ”?.പിന്നീട് ഇബ്നു മസ്ഊദ് നടന്നു പോയി.ആ ഹൽഖകളിൽ പെട്ട
ഒരു ഹൽഖയുടെ അടുത്ത് എത്തുന്നത് വരെ ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെ
നടന്നു.അദ്ദേഹം അവരുടെ മുമ്പിൽ നിന്നുകൊണ്ട് പറഞ്ഞു:”നിങ്ങളെന്താണീ
ചെയ്യുന്നത്?”.അവർ പറഞ്ഞു “അബൂ അബ്ദുളള,കല്ല് കൊണ്ട് ഞങ്ങൾ തക്ബീറും
തഹ്ലീലും തസ്ബീഹും എണ്ണം കണക്കാക്കുന്നു”. അദ്ദേഹം പറഞ്ഞു.”നിങ്ങൾ
നിങ്ങളുടെ പാപങ്ങൾ എണ്ണുക.നിങ്ങളുടെ പുണ്യങ്ങളൊന്നും നഷ്ടപ്പെടുകയില്ല
എന്നതിന് ഞാൻ ജാമ്യം നിൽക്കാം.മുഹമ്മദ് നബി(സ്വ)യുടെ സമൂഹമേ നിങ്ങൾ എത്ര
പെട്ടൊന്നാണ് നശിച്ചു പോയത്..നിങ്ങളുടെ പ്രവാചകന്റെ അനുചരന്മാർ മരിച്ചു
തീർന്നിട്ടില്ല.ഇതാ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ
നുരുമ്പിയിട്ടില്ല.അദ്ദേഹമുപയോഗിച്ചിരുന്ന പാത്രങ്ങൾ ഉടഞ്ഞിട്ടില്ല.എന്റെ
ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം.നിങ്ങൾ മുഹമ്മദ് നബി(സ്വ)യുടെ
മാർഗത്തേക്കാൾ ഉത്തമമായ മാർഗത്തിലാണോ.അതോ ഒരു ദുർമാർഗത്തിന്റെ വാതിൽ
നിങ്ങൾ തുറകുകയാണോ..
______________________________________________
സഈദ്ബ് നു മുസയ്യബ് റഹിമഹുല്ലാഹ് പറഞ്ഞു:
عَنْ سَعِيد بْن المُسَيّب رَحِمَهُ الله تَعَالَى أَنَّهُ رَأَى رَجُلًا يُصَلِّي بَعْدَ طُلُوعِ الفَجْرِ أَكْثَرَ مِنْ رَكْعَتَيْنِ يُكْثِرُ فِيهَا الركُوعَ وَالسجُودَ، فَنَهَاهُ، فَقَالَ: يَا أَبَا مُحَمَّد، يُعَذِّبُنِي اللهُ عَلَى الصَّلَاةِ؟ قَالَ: «لَا، وَلَكِنْ يُعَذِّبُكَ عَلَى خِلَافِ السُنَّةِ»
സഈദ്ബ് നു മുസയ്യബില്‍ നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചുകൊണ്ട് രണ്ട് റക്അത്തില്‍ അധികമായി നമസ്കരിക്കുന്നത് കണ്ടു. അപ്പോള്‍ അയാളോട് അങ്ങനെ ചെയ്യരുതെന്ന് വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: അബൂ മുഹമ്മദ്, നമസ്കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ?!! (അപ്പോള്‍ സഈദ്ബ് നു മുസയ്യബ്) പറഞ്ഞു: ഇല്ല, പക്ഷെ സുന്നത്തിന് എതിരായി നീ ചെയ്തതിന്നാണ് നിന്നെ ശിക്ഷിക്കുക.....
(("മഹാനായ ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് പറഞ്ഞു: സഈദ് ബ് നു മുസയ്യബിന്റെ മറുപടി എത്ര സമുജ്ജ്വലമാണ്! പല ബിദ് അത്തുകളെയും അത് നമസ്കാരമല്ലേ, ദിക് റല്ലേ എന്ന് പറഞ്ഞ് നല്ലതായി കരുതിപ്പോരുന്ന മുബ്തദിഉകള്ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മറുപടി. ഇത്തരം ബിദ് അത്തുകള്ക്കെതിരെ ശബ്ദിച്ചാല്‍ ഈയാളുകള്‍ അഹ് ലുസ്സുന്നയെ എതിര്‍ക്കുകയും നിങ്ങള്‍ നമസ്കാരത്തെയും ദിക്റിനെയും എതിര്‍ക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ അഹ് ലുസ്സുന്ന എതിര്‍ക്കുന്നത് നമസ്കാരത്തിലും ദിക്റിലും സുന്നത്തിന്നെതിരായി (പുതുതായി) എന്താണോ അവര്‍ ചെയ്തിട്ടുള്ളത് ആ സംഗതിയെയാണ്". (ഇര്വാഅ' : 2/236). ആരാധനകള്‍ ദീനില്‍ സ്ഥിരപ്പെട്ടതാണെങ്കിലും അത്തരം ആരാധനകളില്‍ ആളുകള്‍ സ്വീകരിക്കുന്ന പുതിയ രീതികളും രൂപങ്ങളും ബിദ്അത്തിന്റെ ഗണത്തിലാണ് പെടുകയെന്നത് ഈ അഥറില്‍ നിന്നും സംശയലേശമന്യെ വ്യക്തമായല്ലോ.
മയ്യിത്ത് ഖബറടക്കം ചെയ്താലുള്ള തസ് ബീത്തും (അഥവാ സുന്നത്തില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്ത ചില പ്രത്യേക പദങ്ങളില്‍ അത് ചൊല്ലലും, ചൊല്ലുമ്പോള്‍ ശബ്ടമുയര്ത്തലും) പെരുന്നാള്‍ സുദിനത്തിലുള്ള തക്ബീറും (അഥവാ അത് എല്ലാവരും ഒരേ ശബ്ദത്തില്‍ തുടങ്ങി ഒരേ ശബ്ദത്തിലവസാനിപ്പിക്കുന്ന രീതിയും) ഇത്തരം ബിദ്അത്തുകളുടെ ഒരുപാടുദാഹരണങ്ങളില് ചിലത് മാത്രമാണ്. ഞങ്ങള്‍ സഹാബത്തിനെ പിന്‍പറ്റുന്നവരും സലഫികളുമാണെന്ന് പ്രത്യേകം അവകാശപ്പെടുന്നവരില്‍ തന്നെ ഇന്ന് ഇത്തരം ബിദ്അത്തുകള്‍ കാണപ്പെടുമ്പോള്‍ മറ്റു സംഘടനകളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ!!))
ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)
🔰ഇസ്ലാമിക
ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യമാണ് ബിദ്അതുൻ
ഹസന, അതായത് 'നല്ല പുത്തനാചാരം'. ഇസ്ലാമിക ശരീഅത്തിലേക്ക് ആചാരങ്ങളും
വിശ്വാസങ്ങളും കടത്തിക്കൂട്ടിയ ആളുകൾ 'നല്ലതല്ലേ?' 'കൂലിയുള്ള കാര്യമല്ലേ?'
എന്നെല്ലാം പറഞ്ഞുകൊണ്ട് സാധാരണക്കാരെ വസ്വാക്കലാണ് പതിവ്.
📛
⚠ഉദാഹരണത്തിന്,
റബിഉൽ അവ്വൽ 12 മുഹമ്മദ് നബി (ﷺ) ജനിച്ച ദിവസമായതിനാൽ വളരെയധികം
പ്രത്യേകതയുള്ളതാണെന്നും പുണ്യമുള്ളതാണെന്നും ശിയാക്കളുടെ അനന്തിരവന്മാരായ
സൂഫികൾ വാദിച്ചു. പ്രവാചകനോ(ﷺ) സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടുകാരോ റബിഉൽ
അവ്വൽ 12 ന് ഒരു പ്രത്യേകതയും കൽപ്പിച്ചിട്ടുണ്ടായിരുന്നില്ല എന്ന് അവരോട്
സ്ഥാപിച്ചാൽ പിന്നെ അടുത്ത ചോദ്യം, 'സ്വലാത്ത് ചൊല്ലുന്നത് നല്ലതല്ലേ?,
അന്നദാനം നല്ലതല്ലേ?' എന്നൊക്കെയാണ്. അങ്ങിനെ, നബിജന്മദിനാഘോഷം തുടങ്ങി സകല
പുത്തനാചാരങ്ങളും 'ബിദ്അതുൻ ഹസന' എന്ന് ഓമനപ്പേരിട്ട് പുത്തൻ കക്ഷികൾ
ആചരിക്കുന്നു.
✅ആദ്യം ബിദ്അത് എന്താണെന്ന് പഠിക്കാം.
💠അല്ലാഹുവിന്
ആരാധന (ഇബാദത്ത്) ചെയ്യുവാനോ അല്ലാഹുവോട് സാമീപ്യം പ്രാപിക്കുന്നതിനോ
വേണ്ടി ശരീഅത്തിലില്ലാത്ത കാര്യങ്ങൾ ശരീഅത്തിലേക്ക് പുതുതായി
കടത്തിക്കൂട്ടുന്നതാണ് ബിദ്അത്(പുത്തനാചാരം). ഇവ തള്ളപ്പെടേണ്ടതാണ്.
ഇതിന് തെളിവ്:
ഇമാം നവവി()യുടെ 40 ഹദീസുകൾ എന്ന കിതാബിന് വിവരണമെഴുതിയ ഇമാം ഇബ്നു റജബ് ((736H – 795H )) ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇങ്ങിനെ എഴുതി,
ഉണ്ട്. ഒരിക്കൽ പരമ ദരിദ്രരായ ഒരു പറ്റം അഅ്റാബികൾ (കാട്ടറബികൾ) പ്രവാചകൻ (ﷺ)യുടെ സദസ്സിലേക്ക് കയറിവന്നപ്പോൾ അവർക്ക് എന്തെങ്കിലും ദാനം ചെയ്യുവാൻ അവിടുന്ന്(ﷺ)) കൽപ്പിച്ചു. അത് കേട്ട ഒരു അൻസാരി () കൈ നിറയെ വിഭവങ്ങൾ കൊണ്ടുവരികയും അദ്ദേഹത്തിനു പിറകെ മറ്റൊരാളും, പിറകെ മറ്റൊരാളും അങ്ങിനെ പലരും വിഭവങ്ങൾ കൊണ്ടുവന്ന് ആ അഅ്റാബികൾക്ക് കൊടുക്കുകയും ചെയ്തു. അപ്പോൾ അങ്ങുന്ന് (ﷺ) പറഞ്ഞു(ആശയം), 〰"ഇസ്ലാമിൽ, ആരെങ്കിലും ഒരു പുതിയ നല്ലകാര്യം തുടങ്ങി വെക്കുകയും മറ്റുള്ളവർ അത് പിൻപറ്റുകയും ചെയ്താൽ, മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും ഒട്ടും കുറയാതെ തന്നെ തുടങ്ങി വച്ച ആൾക്കും പ്രതിഫലം എഴുതപ്പെടുന്നതാണ് (ലഭിക്കുന്നതാണ്). (എന്നാൽ) ആരെങ്കിലും ഒരു മോശം കാര്യം തുടങ്ങി വെക്കുകയും മറ്റുള്ളവർ അത് പിൻപറ്റുകയും ചെയ്താൽ, മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും ഒട്ടും കുറയാതെ തന്നെ തുടങ്ങി വച്ച ആൾക്കും ആ തിന്മയുടെ പ്രതിഫലം എഴുതപ്പെടുന്നതാണ് (ലഭിക്കുന്നതാണ്)
ഇബ്നു ഹജർ അസ്ഖലാനി () ഫത്ഹുൽ ബാരിയിൽ (13/278) പറയുന്നു,
ഇനി, മേൽപ്പറഞ്ഞവയ്ക്ക് ചില ഉദാഹരണങ്ങൾ പറയാം.
🚩1-
ശവ്വാൽ 1 മുസ്ലിംകൾക്ക് ആഘോഷദിനമാണ്. ആ ദിവസം ശരഇയ്യായി
മഹത്വമുള്ളതാണെന്ന് മുസ്ലിംകൾ കരുതുന്നു. പ്രവാചകനും (ﷺ) സ്വഹാബതും അത്
മുസ്ലിം ഉമ്മത്തിനെ പഠിപ്പിക്കുകയും ചെയ്തു.
🏴എന്നാൽ,
റബിഉൽ അവ്വൽ 12 ന് പ്രവാചകനോ (ﷺ) സ്വഹാബത്തോ ഒരു മഹത്വവും കൽപ്പിച്ചില്ല.
അതിനാൽ അന്നേ ദിവസത്തെ ആരെങ്കിലും മഹത്വവല്‍ക്കരിക്കുകയോ കൊണ്ടാടുകയോ
ചെയ്താൽ അത് മോശപ്പെട്ട ബിദ്അതാണ്.
🚩2. സ്വലാത്ത് ചൊല്ലൽ മഹത്വമേറിയ ഒരു പുണ്യകർമ്മമാണ്..
🏴എന്നാൽ, മഗ്രിബ് നമസ്ക്കാരാനന്തരം മൂന്ന് പ്രാവശ്യം സ്വലാത്ത് ചൊല്ലൽ മഹത്വമുള്ളതാണെന്ന് കരുതിയാൽ അത് അനാചാരമാണ്. (
👇🏻കൂടെയുള്ള വോയ്സ് ക്ലിപ്പിൽ 'പൊന്മള' ഉസ്താദ് അത് വിവരിക്കുന്നത് കേൾക്കുക)
🚩3.
പള്ളിക്ക് രണ്ടാം നില പണിയലും മത സമ്മേളനങ്ങൾ സംഘടിപ്പിക്കലും ഭാഷാപരമായ
അർത്ഥത്തിൽ 'ബിദ്അത്' ആണ്. മുസ്ലിംകളെ ഇബാദത്തെടുക്കുവാനും ദീൻ
പഠിപ്പിക്കുവാനും ഉള്ള കേവലം ഭൌതിക മാർഗ്ഗങ്ങളായേ അവ കണക്കാക്കാവൂ.
🏴 മറിച്ച്, ശരഇൽ അവയ്ക്ക് എന്തെങ്കിലും മഹത്വം കൽപ്പിക്കുകയാണെങ്കിൽ അത് ബിദ്അതിന്റെ ഗണത്തിലേക്ക് മാറും.
⏰അപ്പോൾ സുഹൃത്തുക്കളെ, 'നല്ലതല്ലേ' എന്നൊരു 'കാരണം' ഇസ്ലാം പഠിപ്പിച്ചതല്ല.
📝കാരണം, ശരഇൽ നല്ലതായ ഒരു കാര്യവും അല്ലാഹുവിൻറെ പ്രവാചകൻ (ﷺ) നമ്മോട് പറയാതെ വിട്ട് പോയിട്ടില്ല.
📖മാലിക് ഇമാം (റ)നെ തൊട്ട് ഇബ്നുൽ മാജിശൂൻ(റ) പറഞ്ഞതായി അൽ ഇ അതിസ്വാം എന്ന ഗ്രന്ഥത്തിൽ ശാതിബീ ഉദ്ദരിക്കുന്നു
⚠"ആരെങ്കിലും
ഒരാൾ ഒരു ബിദ് അതിനെ നല്ലതായിക്കണ്ടാൽ അയാൾ മുഹമ്മദ് (സ) രിസാലത്തിൽ വഞ്ചന
കാണിച്ചു എന്ന് വാദിച്ചിരിക്കുന്നു കാരണം അല്ലാഹു പറയുന്നു ഇന്നേ ദിവസം
ഞാൻ നിങ്ങൾക്കു നിങ്ങളുടെ മതത്തെ പൂർത്തീകരിച്ചു തന്നു.....
യഹ്യ ബ്നു അബീ അം‚റ് അസ്സയ്ബാനി(റ) പറഞ്ഞു: “ബിദ്അത്തിന്റെ ആളുകളുടെ പശ്ചാത്താപത്തോട് അല്ലാഹു വിസമ്മതം പ്രകടിപ്പിക്കുമെന്നും,24 ബിദ്അത്തുകാരൻ കൂടുതൽ തിന്മയിലേക്ക് അല്ലാതെ നീങ്ങിക്കൊണ്ടിരിക്കുകയില്ലെന്നും പറയപ്പെടാറുണ്ട്.”25
ഇമാം മാലിക്കിനെ അത്ഭുതപ്പെടുത്തുകയും, അദ്ദേഹം പല സന്ദർഭങ്ങളിലും ഉദ്ധരിക്കുകയും ചെയ്തിരുന്ന, പണ്ഡിതന്മാർ മനപാഠമാക്കിയിരുന്ന ഉമറുബ്നു അബ്ദിൽ അസീസിന്റെ മഹത്തരമായ വാക്കാണിത്.
ദീനിൽ അടിസ്ഥാനമില്ലാത്ത "പുത്തൻ ആചാരങ്ങൾ" നടപ്പിലാക്കുന്ന ചിലരെ എതിർത്താൽ അവരിൽ ചിലർ തിരിച്ച് ചോദിക്കാറുണ്ട്, "അത് പാടില്ല എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ??" എന്ന്..
അത് പോലെ വാദം സ്ഥാപിക്കാൻ വേണ്ടി ചില ഉസൂലുകളെ വളച്ചൊടിക്കുകയും ചെയ്യും..
അഥവാ "ഒരു കാര്യം ഹറാം ആകണമെങ്കിൽ അത് ഹറാം എന്ന് ആയത്ത് കൊണ്ടൊ ഹദീസ് കൊണ്ടൊ സ്ഥിരപ്പെടണം .അല്ലെങ്കിൽ അതിന്റെ ഹുക്മ് ജായിസ് ആയി മാറും എന്നാണ് ഉസൂൽ "
പക്ഷേ സത്യത്തിൽ ഈ പറഞ്ഞത് അനുഷ്ഠാന കാര്യങ്ങളിലോ കർമ്മങ്ങളിലോ അല്ല, മറിച്ച് , ഇടപാടുകൾ, ഭക്ഷണ സാധനങ്ങൾ , വസ്തുക്കൾ , കച്ചവടം,മുതലായ "മുആമലാത്തുകളിൽ " ആണ് .
അപ്പോൾ "ഭൂമിയിലെ വസ്തുക്കൾ ഉപയോഗിക്കൽ, കച്ചവടം ചെയ്യൽ, ദീനിന് എതിരാകാത്ത നാട്ടാചാരങ്ങൾ , ഭക്ഷണ ക്രമങ്ങൾ തുടങ്ങി മുആമലാത്തുകൾ എല്ലാം അടിസ്ഥാനപരമായി അനുവദനീയമാണ്... കാരണം (ഭൂമിയിൽ ഉള്ളതെല്ലാം നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അവനാണ് )
അതിനാൽ അതിന്റെയെല്ലാം അടിസ്ഥാനം അനുവദനീയവും -الأصل الإباحة - പാടില്ലാത്തത് പ്രത്യേകം ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടതോ, അവയുടെ അടിസ്ഥാനത്തിൽ ഉള്ള "ഇജ്മാഅ'ആയ" കാര്യങ്ങളോ , അടിസ്ഥാന പ്രമാണങ്ങളിലേക്ക് ഖിയാസ് ചെയ്യപ്പെട്ടതോ മാത്രം ആണ്, അല്ലാത്തതെല്ലാം അനുവദനീയം ആണ്.
പക്ഷേ , ആരാധനാ കർമ്മങ്ങൾ, അനുഷ്ഠാനങ്ങൾ , അവയുടെ പ്രത്യേക രൂപങ്ങൾ ഭാവങ്ങൾ ഇവയൊക്കെ അടിസ്ഥാനപരമായി "സ്ഥിരപ്പെട്ടതിൽ മാത്രം പരിമിതമായത്" അഥവാ توقيفي ആണ്,
കാരണം ആ ഇബാദത്തുകൾ അല്ലാഹുവിനെ പ്രീതിപെടുത്താൻ ഉള്ളതാണാല്ലോ, അപ്പോൾ അല്ലാഹുവിന്റെ മുറാദ് (ഉദ്ദേശം) ദൈവിക ബോധനം വഴി അറിയുന്ന പ്രവാചകൻ (صلى الله عليه وسلم) പഠിപ്പിച്ചത് മാത്രമേ നാം ആ രംഗത്ത് അനുഷ്ടാനങ്ങൾ ആയി സ്വീകരിക്കാവൂ...
അത് കൊണ്ടാണ് നബി صلى الله عليه وسلم പറഞ്ഞത്:
അത് പോലെ:
(ബുഖാരി, മുസ്ലിം))
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) പറയുന്നു:
ഫത്'ഹുൽ ബാരി : 3/54.
അദ്ദേഹം തന്നെ പറയുന്നു:
ഫത്'ഹുൽ ബാരി :2/ 80 .
ഇമാം ഇബ്നു മുഫ്ലിഹ് (റ) പറയുന്നു :
അപ്പോൾ
ഒരു ആരാധനാ മുറ, ഒരു അനുഷ്ഠാനം അതിന് പ്രത്യേക എണ്ണം, സ്ഥലം, സമയം രൂപം
ഭാവം എന്നിവ നിശ്ചയിച്ച് അതിന് പ്രത്യേക പ്രതിഫലം ലഭിക്കും എന്ന് പറയാൻ
തെളിവ് വേണം.
ഞാൻ നമസ്ക്കരിച്ചത് പോലെ നമസ്കരിക്കുക , ഹജ്ജ് കർമ്മങ്ങൾ എന്നിൽ നിന്നും സ്വീകരിക്കുക എന്നൊക്കെ പ്രവാചകൻ (صلى الله عليه وسلم) കണിശമായി സ്വഹാബാക്കളെ ഉണർത്തിയതും, അവിടുത്തെ ഓരോ ഖുത്ബകളിലും "പുത്തൻ ആചാരങ്ങളെയും, പുതു നിർമ്മിതികളെയും സൂക്ഷിക്കുക" എന്ന താക്കീതും ഉണ്ടാകാൻ കാരണം ഇതാണ്.
"മുആമലാത്തുകളെയും ഇബാദത്തുകളെയും " കൂട്ടിക്കുഴക്കരുത്..
وقال الإمام أحمد رحمه الله (ت:241ه) : “أصول السنة عندنا : التمسك بما كان عليه أصحاب رسول الله ، والاقتداء بهم ، وترك البدع ، وكل بدعة فهي ضلالة”[أصول السنة للإمام أحمد ، ص (4)]
فتح الباري(13/254)
മഹാനായ ഇബ്നുമസ്ഹുദ് (റ) പറയുന്നു. നിങ്ങൾ റസൂലിനെ പിൻപറ്റുക അനാചാരങ്ങൾ ഉണ്ടാക്കരുത്. നിങ്ങൾക്ക് റസൂലിന്റെ സുന്നത്ത് തന്നെ മതിയാവുന്നതാണ്. എല്ലാ അനാചാരങ്ങളും വഴിക്കേടാണ്
ചില സമയങ്ങളിൽ അള്ളാഹു ചില കർമ്മങ്ങൾക്ക് ശ്രേഷ്ട്ര കൽപ്പിച്ചിട്ടുണ്ട്. ദുൽഹജ്ജിന്റെ ആദ്യത്തെ പത്ത് ദിവസം, ലൈലതുൽ ഖദ്റ് ഉപ്പെടാത്ത ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ട്ര തയുള്ള ലൈലതുൽകത്റിന്റെ രാവ്, എന്നിവ പോലെ ഉള്ളവ. ഇത് പോലെ ശേഷ്ട്രമാക്കിയ സമയങ്ങളിൽ ഉള്ള ശ്രേഷ്ട്രത വേറെ കിട്ടുകയില്ല.
ഇതിന്റെ ആകെത്തുക എന്ന് പറയുന്നത് ഒരു മുകല്ലഫ് ആയ വ്യക്തിയുടെകടമ അള്ളാഹു ഷറഹാക്കിയ കാര്യങ്ങൾ ആ സമയത്ത് തന്നെ നടപ്പിലാക്കുക എന്നാതാണ് .അതായിരുന്നു പ്രവാചകന്റെയും ഇബാദത്തിന്റെ രീതി.
എന്നാൽ ചില പണ്ഡിതന്മാർ നല്ല ബിദ്അത്ത്, ചീത്ത ബിദ്അത്ത് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. അതു പക്ഷെ ഭാഷാപരമായി മാത്രമാണ്. ഇതും ഞാൻ പറയുന്നതല്ല. സാക്ഷാൽ ഇമാം ഇബ്നു ഹജർ അൽ ഹൈതമിയടക്കമുള്ള ഇമാമുകൾ പറഞ്ഞതാണ്. തെളിവ് ആവശ്യമുള്ളവർ ഇതാ കാണുക:
''തറാവീഹിന്റെ വിഷയത്തില്‍ 'എത്ര നല്ല ബിദ്അത്ത്'എന്നതിലെ 'ബിദ്അത്ത്' കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, മാതൃകയില്ലാതെ പ്രവര്‍ത്തിച്ചത് എന്ന ഭാഷാപരമായ അര്‍ഥമാണ്. 'ഞാന്‍ ദൂതന്മാരില് ഒരു പുതിയ പ്രവണതയൊന്നുമല്ല' എന്ന് അല്ലാഹു പറഞ്ഞ പോലെ, ശര്‍ഇയായ അര്‍ഥത്തിലുള്ള ബിദ്അത്തല്ല ഇവിടെ ഉദ്ദേശ്യം. കാരണം ശര്‍ഇല്‍ ബിദ്അത്ത് നബി(സ) പറഞ്ഞപോലെ വഴികേട് (ളലാലത്ത്) തന്നെയാണ്. അഞ്ച് നേരത്തെ നമസ്കാരത്തിനല്ലാതെ പെരുന്നാള്‍ നമസ്കാരം പോലുള്ളവക്കായി ബാങ്ക് വിളിക്കുക എന്നത് വിലക്കൊന്നുമില്ലാതിരുന്നിട്ടും സ്വഹാബിമാരാരും ചെയ്യാന്‍ തുനിഞ്ഞില്ല. അവരെ നല്ല നിലയില്‍ പിന്‍പറ്റിയ താബിഉകളും അങ്ങനെയൊന്നംഗീകരിച്ചിട്ടില്ല. അതുപോലെ ത്വവാഫ് വേളയില്‍ ഹജറുല്‍ അസ്വദ് മുത്തുന്നതു പോലെ കഅ്ബയുടെ വടക്കേ ദിശയിലുള്ള മൂലകള്‍ മുത്തുന്നതും (അഭിവാദ്യം) ത്വവാഫിന്റെ ശേഷം നിര്‍വഹിക്കുന്ന രണ്ട് റക്അത്ത് നമസ്കാരത്തോട് ഖിയാസാക്കി സഫാ മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തശേഷവും നമസ്കരിക്കുന്നതുമൊന്നും അവര്‍ അംഗീകരിക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് ചെയ്യാനുള്ള എല്ലാ ന്യായവുമുണ്ടായിട്ടും തിരുമേനി ഉപേക്ഷിച്ച കാര്യങ്ങളും; അത്തരം സാഹചര്യങ്ങളില്‍ അതുപേക്ഷിക്കുക എന്നതും സുന്നത്ത് തന്നെ. അത് ചെയ്യുന്നതാകട്ടെ ആക്ഷേപകരമായ ബിദ്അത്തും, ചെയ്യാനുള്ള ന്യായമുണ്ടായിട്ടും എന്നു നാം പറഞ്ഞതിലൂടെ ജൂതന്മാരെ അറേബ്യയിൽ നിന്ന് പുറത്താക്കിയതും, ഖുർആൻ ക്രോഡീകരണവും ഒഴിവായി. തടസ്സമുണ്ടായി എന്ന കാരണത്താൽ ഒഴിവാക്കിയതിന് ഉദാഹരണമാണ് തറാവീഹിന് വേണ്ടി പളളിയിൽ ഒരുമിച്ചുകൂടൽ. കാരണം ഒരു കാര്യം ചെയ്യാനുള്ള പരിപൂർണമായ ന്യായത്തിൽ പെട്ടതാണ് തടസ്സങ്ങളൊന്നും ഉണ്ടാവാതിരിക്കുക എന്നത്. (അല്‍ ഫതാവല്‍ ഹദീസിയ്യ: 1/655).
وَقَالَ الْحَافِظُ ابْنُ حَجَرٍ:
وَ" الْمُحْدَثَات " بِفَتْحِ الدَّالّ جَمْع مُحْدَثَة وَالْمُرَاد بِهَا مَا أُحْدِث ، وَلَيْسَ لَهُ أَصْل فِي الشَّرْع وَيُسَمَّى فِي عُرْف الشَّرْع " بِدْعَة " وَمَا كَانَ لَهُ أَصْل يَدُلّ عَلَيْهِ الشَّرْع فَلَيْسَ بِبِدْعَةٍ ، فَالْبِدْعَة فِي عُرْف الشَّرْع مَذْمُومَة بِخِلَافِ اللُّغَة فَإِنَّ كُلّ شَيْء أُحْدِث عَلَى غَيْر مِثَال يُسَمَّى بِدْعَة سَوَاء كَانَ مَحْمُودًا أَوْ مَذْمُومًا...... فَتْحُ الْبَارِي: 6735.
قَالَ الْحَافِظُ اِبْنُ رَجَبٍ :
وَالْحِكَمِ فِيهِ تَحْذِيرٌ لِلْأُمَّةِ مِنْ اِتِّبَاعِ الْأُمُورِ الْمُحْدَثَةِ الْمُبْتَدَعَةِ وَأَكَّدَ ذَلِكَ بِقَوْلِهِ : كُلَّ بِدْعَةٍ ضَلَالَةٌ ، وَالْمُرَادُ بِالْبِدْعَةِ مَا أُحْدِثَ مِمَّا لَا أَصْلَ لَهُ فِي الشَّرِيعَةِ يَدُلُّ عَلَيْهِ ، وَأَمَّا مَا كَانَ لَهُ أَصْلٌ مِنْ الشَّرْعِ يَدُلُّ عَلَيْهِ فَلَيْسَ بِبِدْعَةٍ شَرْعًا وَإِنْ كَانَ بِدْعَةً لُغَةً فَقَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّ بِدْعَةٍ ضَلَالَةٌ مِنْ جَوَامِعِ الْكَلِمِ لَا يَخْرُجُ عَنْهُ شَيْءٌ وَهُوَ أَصْلٌ عَظِيمٌ مِنْ أُصُولِ الدِّينِ ، وَأَمَّا مَا وَقَعَ فِي كَلَامِ السَّلَفِ مِنْ اِسْتِحْسَانِ بَعْضِ الْبِدَعِ فَإِنَّمَا ذَلِكَ فِي الْبِدَعِ اللُّغَوِيَّةِ لَا الشَّرْعِيَّةِ ، فَمَنْ ذَلِكَ قَوْلُ عُمَرَ رَضِيَ اللَّهُ عَنْهُ فِي التَّرَاوِيحِ نِعْمَتْ الْبِدْعَةُ هَذِهِ ، وَرُوِيَ عَنْهُ أَنَّهُ قَالَ إِنْ كَانَتْ هَذِهِ بِدْعَةً فَنِعْمَتْ الْبِدْعَةُ ، وَمِنْ ذَلِكَ أَذَانُ الْجُمُعَةِ الْأَوَّلُ زَادَهُ عُثْمَانُ لِحَاجَةِ النَّاسِ إِلَيْهِ وَأَقَرَّهُ عَلِيٌّ وَاسْتَمَرَّ عَمَلُ الْمُسْلِمِينَ عَلَيْهِ ، وَرُوِيَ عَنْ اِبْنِ عُمَرَ أَنَّهُ قَالَ هُوَ بِدْعَةٌ وَلَعَلَّهُ أَرَادَ مَا أَرَادَ أَبُوهُ فِي التَّرَاوِيحِ اِنْتَهَى مُلَخَّصًا.- جَامِعُ الْعُلُومِ وَالْحِكَمِ: تُحْفَةُ الْأَحْوَذِيُّ: 2600.
[കളള സാക്ഷി പറയുക, ഹാജറാക്കുക, കളള സത്യം പറയുക]
(("മഹാനായ ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് പറഞ്ഞു: സഈദ് ബ് നു മുസയ്യബിന്റെ മറുപടി എത്ര സമുജ്ജ്വലമാണ്! പല ബിദ് അത്തുകളെയും അത് നമസ്കാരമല്ലേ, ദിക് റല്ലേ എന്ന് പറഞ്ഞ് നല്ലതായി കരുതിപ്പോരുന്ന മുബ്തദിഉകള്ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മറുപടി. ഇത്തരം ബിദ് അത്തുകള്ക്കെതിരെ ശബ്ദിച്ചാല്‍ ഈയാളുകള്‍ അഹ് ലുസ്സുന്നയെ എതിര്‍ക്കുകയും നിങ്ങള്‍ നമസ്കാരത്തെയും ദിക്റിനെയും എതിര്‍ക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ അഹ് ലുസ്സുന്ന എതിര്‍ക്കുന്നത് നമസ്കാരത്തിലും ദിക്റിലും സുന്നത്തിന്നെതിരായി (പുതുതായി) എന്താണോ അവര്‍ ചെയ്തിട്ടുള്ളത് ആ സംഗതിയെയാണ്". (ഇര്വാഅ' : 2/236). ആരാധനകള്‍ ദീനില്‍ സ്ഥിരപ്പെട്ടതാണെങ്കിലും അത്തരം ആരാധനകളില്‍ ആളുകള്‍ സ്വീകരിക്കുന്ന പുതിയ രീതികളും രൂപങ്ങളും ബിദ്അത്തിന്റെ ഗണത്തിലാണ് പെടുകയെന്നത് ഈ അഥറില്‍ നിന്നും സംശയലേശമന്യെ വ്യക്തമായല്ലോ.
മയ്യിത്ത് ഖബറടക്കം ചെയ്താലുള്ള തസ് ബീത്തും (അഥവാ സുന്നത്തില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്ത ചില പ്രത്യേക പദങ്ങളില്‍ അത് ചൊല്ലലും, ചൊല്ലുമ്പോള്‍ ശബ്ടമുയര്ത്തലും) പെരുന്നാള്‍ സുദിനത്തിലുള്ള തക്ബീറും (അഥവാ അത് എല്ലാവരും ഒരേ ശബ്ദത്തില്‍ തുടങ്ങി ഒരേ ശബ്ദത്തിലവസാനിപ്പിക്കുന്ന രീതിയും) ഇത്തരം ബിദ്അത്തുകളുടെ ഒരുപാടുദാഹരണങ്ങളില് ചിലത് മാത്രമാണ്. ഞങ്ങള്‍ സഹാബത്തിനെ പിന്‍പറ്റുന്നവരും സലഫികളുമാണെന്ന് പ്രത്യേകം അവകാശപ്പെടുന്നവരില്‍ തന്നെ ഇന്ന് ഇത്തരം ബിദ്അത്തുകള്‍ കാണപ്പെടുമ്പോള്‍ മറ്റു സംഘടനകളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ!!))
______________________________________________
സഈദ്ബ് നു മുസയ്യബ് റഹിമഹുല്ലാഹ് പറഞ്ഞു:
عَنْ سَعِيد بْن المُسَيّب رَحِمَهُ الله تَعَالَى أَنَّهُ رَأَى رَجُلًا يُصَلِّي بَعْدَ طُلُوعِ الفَجْرِ أَكْثَرَ مِنْ رَكْعَتَيْنِ يُكْثِرُ فِيهَا الركُوعَ وَالسجُودَ، فَنَهَاهُ، فَقَالَ: يَا أَبَا مُحَمَّد، يُعَذِّبُنِي اللهُ عَلَى الصَّلَاةِ؟
قَالَ: «لَا، وَلَكِنْ يُعَذِّبُكَ عَلَى خِلَافِ السُنَّةِ»
സഈദ്ബ് നു മുസയ്യബില്‍ നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചുകൊണ്ട് രണ്ട് റക്അത്തില്‍ അധികമായി നമസ്കരിക്കുന്നത് കണ്ടു. അപ്പോള്‍ അയാളോട് അങ്ങനെ ചെയ്യരുതെന്ന് വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: അബൂ മുഹമ്മദ്, നമസ്കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ?!! (അപ്പോള്‍ സഈദ്ബ് നു മുസയ്യബ്) പറഞ്ഞു: ഇല്ല, പക്ഷെ സുന്നത്തിന് എതിരായി നീ ചെയ്തതിന്നാണ് നിന്നെ ശിക്ഷിക്കുക.
*(ഫത്ഹുറഹ്മാന്‍ 2/23)*
മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങള്‍ എത്ര ശ്രേഷ്ഠമായ ആരാധനകളാണെ ങ്കിലും-അത് ദിക്റാകട്ടെ, സ്വലാത്താകട്ടെ, നമസ്കാ രമാകട്ടെ-ബിദ്അത്തു തന്നെയാണ്. അതിനാല്‍ അവക്ക് ഇസ്ലാമില്‍ സ്ഥാനമില്ല! ഹദീസ് ഗ്രന്ഥങ്ങളിലും മേല്‍ ബാ ധ്യത ഓര്‍മിപ്പിക്കുന്ന നിരവധി വചനങ്ങള്‍ കാണാം.
▪എന്താണ് ബിദ്അത്ത്..❓
‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപര മായ അര്‍ത്ഥം,
പൂര്‍വ്വ മാതൃകയില്ലാതെ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ മതപരമായി
(സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍
പുതുതായുണ്ടാക്കുന്ന കാര്യങ്ങ ളാണ്. ഒന്നുകൂടി വ്യക്തമാക്കിപറഞ്ഞാല്‍, *മതം
പൂര് ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായുണ്ടാക്കുന്ന
കാര്യങ്ങളെല്ലാം ബിദ്അത്താണ്.* പണ്ഡിത ന്മാരെല്ലാം ബിദ്അത്തിനെ
നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്.
✏ബിദ്അത്തിന്റെ നിർവ്വചനത്തിന് ഇമാം ശാത്വിബിയുടെ വാക്കുകൾ നോക്കുക.
فالبدعة إذن عبارة عن: طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله تعالى
_"അല്ലാഹുവിന്റെ പൊരുത്തവും സാമീപ്യവും ആഗ്രഹിച്ച്, അവന്റെ
നിയമത്തെ അനുകരിച്ച് സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ
പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതിനെ
ശറഇൽ ബിദ്അത്ത് എന്ന് പറയാം" الإعتصام (1/43)
അപ്പോള്‍ മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം പുണ്യ കര്‍മമായി
മതത്തിൽ കൂട്ടി ചേർക്കുന്ന പുത്തൻ ആചാരമാണു ബിദ്അത്ത്. ഭൗതികമായ
കാര്യങ്ങളും കണ്ടുപിടുത്തങ്ങളും അതിൽ പെടുകയില്ല. അതില്‍ മതത്തിന്
വിരുദ്ധമല്ലാത്ത രൂപത്തില്‍ പുതിയത് ഉണ്ടാക്കുന്നത് വിലക്കിയിട്ടില്ല. (
കാർ, മൊബൈൽ, മുതലായവ...)
ഇസ്ലാമിന്റെ സമ്പൂര്‍ണ്ണത വിശുദ്ധ ഖുര്‍ആനും പ്രവാചക
തിരുമേനി (സ)യും വ്യക്തമാക്കിയിട്ടുള്ളതാണ്. സന്ദേഹമില്ലാത്ത ഒരാദര്‍ശമെന്ന
നിലക്ക് ആര്‍ക്കും സമീപിക്കാ വുന്ന ദീനാണ് ഇസ്ലാം.
കാലഘട്ടങ്ങളുടെ മാറ്റത്തിനുസരിച്ച്, ഖണ്ഡിതമായി
പഠിപ്പിക്കപ്പെട്ട ഒരൊറ്റ പാഠവും തിരുത്തേണ്ടതായൊ കൂട്ടിച്ചേര്‍ക്കേണ്ടതായൊ
ഇസ്ലാമിലില്ല.
_📝"ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്താല്‍
മുഹമ്മദ് നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്
വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം" (ഇമാം മാലിക് (റ))
വിശ്വാസിയുടെ ജീവിത ലക്ഷ്യം സ്വര്‍ഗപ്രവേശമാണ്. അതിനുതകുന്ന
സകലതും പ്രവാചകന്റെ ജീവിതത്തില്‍ സമൃദ്ധവുമാണ്. വിശുദ്ധ ഖുര്‍ആന്‍ അത്
ഇങ്ങനെ വ്യക്തമാക്കി:
_📖"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍
ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹു വെയും അന്ത്യദിത്തെയും പ്രതീക്ഷിച്ചു
കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു
വരുന്നവര്‍ക്ക്.''_
*(അഹ്സാബ്: 21)*
*(അഹ്സാബ്: 21)*
_📖"ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ)മടക്കുക."_
*(സൂറത്ത് നിസാഅ്: 59 )*
*(സൂറത്ത് നിസാഅ്: 59 )*
_📖ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക.
മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ
നിന്ന് നിങ്ങളെ ചിതറിച്ച് കളയും._
*(സൂറ: അൻആം: 153)*
*(സൂറ: അൻആം: 153)*
_📖(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ
സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ
സ്നേഹിക്കു കയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്._
*(സൂറ: ആലു ഇംറാൻ: 31)*
*(സൂറ: ആലു ഇംറാൻ: 31)*
*ഖുര്‍ആന്‍ പറയുന്നു :*
_📖 "നബിയെ പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്."_
*( സൂറ: മാഇദ : 77 )*
*( സൂറ: മാഇദ : 77 )*
_📖 "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്."_
*( സൂറ: നിസാഅ്: 171 )*
*( സൂറ: നിസാഅ്: 171 )*
_📖”തിരുദൂതന് നിങ്ങള്‍ക്ക് കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക.”_
*(സൂറ : ഹശ്ര് : 7)*
*(സൂറ : ഹശ്ര് : 7)*
_📖ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി
തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും
ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട്
തന്നിരിക്കുന്നു._
*(സൂറത്തു മാഇദ :3)*
*(സൂറത്തു മാഇദ :3)*
*⤴യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പൂര്‍ണത ഈ ആയത്തില്‍ നി ന്നും വ്യക്തമാണല്ലോ?*
📓 എങ്കിലും, ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ സുന്നി
പണ്ഡിതനായ *കെ വി മുഹമ്മദ് മുസ്ലിയാര് കൂറ്റനാട്* അദ്ദേഹ ത്തിന്റെ
ഖുര്‍ആന്‍ വ്യാഖ്യാനത്തിലെഴുതിയ വരികള്‍ സാന്ദര്‍ഭികമായി ഇവിടെ
ഉദ്ധരിക്കട്ടെ:
_✍🏻”ദീന് പൂര്‍ത്തിയാക്കി എന്നുവെച്ചാല്‍ ദീനില്‍
വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെ യാണോ അതെല്ലാം
അറിയിച്ചുതന്നുകഴിഞ്ഞു, ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള രൂപം ഇസ്ലാമിന്റെ
പൂര്‍ണ രൂപമാണ് എന്നത്രെ. അതിനാല്‍ ഇനിമേല്‍ യാതൊരു കാരണവശാലും അതില്‍
യാതൊരു മാറ്റവും വരുത്തരുത്.”_*(ഫത്ഹുറഹ്മാന്‍ 2/23)*
മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങള്‍ എത്ര ശ്രേഷ്ഠമായ ആരാധനകളാണെ ങ്കിലും-അത് ദിക്റാകട്ടെ, സ്വലാത്താകട്ടെ, നമസ്കാ രമാകട്ടെ-ബിദ്അത്തു തന്നെയാണ്. അതിനാല്‍ അവക്ക് ഇസ്ലാമില്‍ സ്ഥാനമില്ല! ഹദീസ് ഗ്രന്ഥങ്ങളിലും മേല്‍ ബാ ധ്യത ഓര്‍മിപ്പിക്കുന്ന നിരവധി വചനങ്ങള്‍ കാണാം.
✏ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു: *”നമ്മുടെ ഈ മതത്തില്‍,
ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ട
താണ്.”*
_(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 2697, സ്വഹീഹ് മുസ്ലിം. നമ്പര്‍: 1718)_
_(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 2697, സ്വഹീഹ് മുസ്ലിം. നമ്പര്‍: 1718)_
✏അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു: *”എന്റെ സമുദായത്തിലെ
എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ! അപ്പോള്‍
അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍? നബി(സ) പറഞ്ഞു: ആര്
എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍
പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട്
അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു.”*
_(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7280)_
_(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7280)_
✏അബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു: *”ഞാന്‍ നിങ്ങള്‍ക്ക്
വല്ല കാര്യവും നിരോധിച്ചാല്‍ അതു നിങ്ങള്‍ വര്‍ജിക്കുക. ഞാന്‍ നിങ്ങളോട്
എന്തെങ്കിലും കല്പിച്ചാല് പരമാവധി അത് പ്രവര്‍ത്തിക്കുകയും ചെയ്യുക.”*
_(സ്വഹീഹുല്‍ ബുഖാരി : 8288, സ്വഹീഹ് മുസ്ലിം: 1337)_
_(സ്വഹീഹുല്‍ ബുഖാരി : 8288, സ്വഹീഹ് മുസ്ലിം: 1337)_
*✏”കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്.(ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.”*
_(സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 867)_
_(സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 867)_
*✏”നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.”*
_(സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)_
_(സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)_
✏നബി(സ)യുടെ പ്രഗത്ഭ സ്വഹാബിവര്യനായി രുന്ന ഇബ്നു ഉമര്‍(റ)
ഇത്ര കൂടി പറഞ്ഞു: *”എല്ലാ ബിദ്അത്തുകളും വഴികേടാണ്. ആളുകള്‍ക്ക് അത്
നല്ലതായി തോന്നിയാലും ശരി!”*
_(ദാരിമി)_
_(ദാരിമി)_
✏”നബി(സ) പറഞ്ഞു: *എനിക്കുശേഷം നിങ്ങളില്‍ നിന്ന്
ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും.
അപ്പോള്‍ എന്റെ ചര്യയും, സദ്വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും
നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും
ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ
കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.”* _(അബൂദാവൂദ്.
ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്നുമാജ: 42)_
*മുഹമ്മദ് നബി (സ) പറഞ്ഞു:*
_നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു._
*( ബുഖാരി, മുസ്ലിം)*
*( ബുഖാരി, മുസ്ലിം)*
*✏നമ്മുടെ നിർദ്ദേശമില്ലാതെ ആരെങ്കിലും ഒരു അമൽ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണു.*
_( മുസ്ലിം)_
_( മുസ്ലിം)_
*✏ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും
നല്ല ചര്യ മുഹമ്മദ്നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി
ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്.*
_(മുസ്ലിം)_
_(മുസ്ലിം)_
✏ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ) പറഞ്ഞു:
*”ഹേ ജനങ്ങളേ! നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോട് ഞാന്‍ കല്പിക്കാതെ വിട്ടുകളഞ്ഞിട്ടില്ല! അതുപോലെ, നിങ്ങളെ നരകത്തി ലേക്ക് അടുപ്പിക്കുന്നതും സ്വര്ഗ്ഗത്തില്നിന്നകറ്റുന്നതു മായ ഒരു സംഗതിയും നിങ്ങളോട് വിരോധിക്കാ തെയും വിട്ടുകളഞ്ഞിട്ടില്ല!”*
_(മിശ്കാത്ത്. ഹദീസ് നമ്പര്‍: 5300)_
*”ഹേ ജനങ്ങളേ! നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോട് ഞാന്‍ കല്പിക്കാതെ വിട്ടുകളഞ്ഞിട്ടില്ല! അതുപോലെ, നിങ്ങളെ നരകത്തി ലേക്ക് അടുപ്പിക്കുന്നതും സ്വര്ഗ്ഗത്തില്നിന്നകറ്റുന്നതു മായ ഒരു സംഗതിയും നിങ്ങളോട് വിരോധിക്കാ തെയും വിട്ടുകളഞ്ഞിട്ടില്ല!”*
_(മിശ്കാത്ത്. ഹദീസ് നമ്പര്‍: 5300)_
✏അബൂദര്‍റ്(റ) നിവേദനം: നബി(സ) പറഞ്ഞു: *”സ്വര്‍ഗ്ഗത്തിലേക്ക്
അടുപ്പിക്കുകയും നരകത്തില്നിന്നകറ്റുകയും ചെയ്യുന്ന ഏതൊരു സംഗതിയും നിങ്ങ
ള്‍ക്ക് വിവരിക്കപ്പെടാതെ ബാക്കിവെച്ചിട്ടില്ല!”*
_(ത്വബ്റാനിയുടെ മുഅ്ജമുല്‍ കബീര്‍. ഹദീസ് നമ്പര്‍: 1647)_
_(ത്വബ്റാനിയുടെ മുഅ്ജമുല്‍ കബീര്‍. ഹദീസ് നമ്പര്‍: 1647)_
*☝🏼എത്ര വ്യക്തമാണ് നബി(സ)യുടെ പ്രഖ്യാപനം!* മനുഷ്യരെ
സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ
നിസ്സാര സംഗതികള്‍ പോലും അവിടുന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നര്‍ത്ഥം.
ഇനി അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നേരിയ ഒരു പഴുതുപോലും
ബാക്കിവെച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും അത് സമ്പൂര്‍ണ്ണമായി എന്ന്
ചുരുക്കം.
*👇ഇതു സംബന്ധമായ നബി(സ)യുടെ ഗൗരവമേറിയ ചില താക്കീതുകള്‍ കൂടി കാണുക:*
_▪”നബി(സ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍)
ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍
അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും
ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍
അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ
ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ
സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍
(മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍
പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍
ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”_
*(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)*
*‼നോക്കൂ, പരലോകത്ത് വിചാരണക്കുമുമ്പു തന്നെ ബിദ്അത്തുകാരായ ആളുകളോടുള്ള നബി(സ)യുടെ വെറുപ്പും ദേഷ്യവുമാണിവിടെ കണ്ടത്!*
🔥ബിദ്അത്തിന്റെ ആളുകള്‍ക്ക് പരലോകത്തുണ്ടാകുന്ന നിന്ദ്യമായ അവസ്ഥകള്‍ നബി(സ) തന്നെ വിശദീകരിക്കുന്നത് നോക്കൂ:
_♦”ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരാണ്.”_ *(അബൂനഈം)*
_♦”ബിദ്അത്തിന്റെ ആളുകള്‍ നരകത്തിലെ പട്ടികളാണ്.”_
*(അബൂഹാതിം)*
*(അബൂഹാതിം)*
*_❎മതത്തില്‍ പുതുതായ പലതും കടത്തിക്കൂട്ടുകയും ആ
ബിദ്അത്തുകള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരെയും അതിന് മനസാ-വാചാ-കര്‍മണാ
അംഗീ കാരം നല്കുന്നവരെയും എത്ര ഗൗരവത്തോടെയാണ് ഇസ്ലാം ശപിക്കുന്നത്!
അവര്‍ക്ക് ഹൗളുല്‍ കൗസറില്‍ നിന്ന് പാനീയം നല്‍കാതെ, അവിടെ നിന്നും
ആട്ടിക്കളയുമെന്നും, നരകത്തില്‍ പോലും വളരെ നിന്ദ്യമായ സ്ഥാനമാണ് അവര്‍ക്ക്
ലഭിക്കുന്നതെന്നും പറയുമ്പോള്‍ ബിദ്അത്തുകളുടെ ഗൗരവമെത്രയാണ്?! മാത്രമല്ല,
ബിദ്അത്തുകളോട് ഏതെങ്കിലും നിലക്ക് അനുഭാവം പുലര്‍ത്തിയാല്‍ പോലും അത്
ഇസ്ലാമിക ദൃഷ്ടിയില് ഭീകരമായ കുറ്റമാണെന്നും ബിദ്അത്തുകാരന്
അതുപേക്ഷിക്കുന്നതുവരെ അവന്റെ പശ്ചാത്താപം പോലും സ്വീകരിക്കുകയില്ലെന്നും
ഹദീസുകളില്‍ കാണാം._*
അല്ലാഹുവിന്റെ റസൂല്‍(സ) തന്റെ ഏതൊരു പ്രഭാഷണത്തിന്റെയും
തുടക്കത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന ഒരു
യാഥാര്‍ത്ഥ്യമുണ്ട്;
*_📢"നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്ന കാര്യങ്ങളെ
സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു.
എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്)''._*
(ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)
(ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)
_*🔲നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന് ഹുദൈഫ(റ) ഒരിക്കല്‍
രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് കൂടെയുള്ളവരോടായി ചോദിച്ചു. ഈ
കല്ലുകള്‍ക്കിടയിലൂടെ നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ ? അവര്‍ പറഞ്ഞു.
അല്പം മാത്രം. അദ്ദേഹം പറഞ്ഞു. അാല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍
വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണും
പോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത
അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത്
ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും.*_
(അല്‍-ഇഅ്തിസ്വാം)
(അല്‍-ഇഅ്തിസ്വാം)
*_📚പ്രവാചക വചനങ്ങളില്‍ ധാരാളം ഉദ്ബോധനങ്ങള്‍
ബിദ്അത്തുകളെക്കുറിച്ച് കാണാന്‍ കഴിയും. ജാബിര്‍(റ) ഇബ്നു മസ്ഊദ്(റ)
അബൂഹുറൈറ(റ) ഇബ്നു ഉമര്‍(റ) തുടങ്ങിയ സ്വഹാബിമാരൊക്കെ ബിദ്അത്തുകളെ
കുറിച്ച് പറഞ്ഞതിന് കയ്യും കണക്കുമില്ല. കാരണം നബി(സ)യില്‍ നിന്ന് നേരിട്ട്
മതം പഠിച്ചതിനാല്‍ കള്ളനാണയങ്ങള്‍ ഏതൊക്കെയാണെന്നും അത് തിരിച്ചറിയാുള്ള
മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ആണെന്നും വളരെ കൃത്യമായി
മനസ്സിലാക്കിയവരായിരുന്നു അവര്‍._*
■അത്കൊണ്ടാണല്ലോ തുമ്മിയ വ്യക്തി _*"അല്‍ഹംദുലില്ലാഹ്''*_
എന്നതിന്റെ കൂടെ *_"വസ്സ്വലാത്തു വസ്സലാമു അലാ റസൂലുല്ലാഹ്''_* എന്നുകൂടി
കൂട്ടിപറഞ്ഞപ്പോഴേക്ക് ഇബ്നു ഉമര്‍(റ) അത് ചോദ്യം ചെയ്തത്.❗
■അത്കൊണ്ട് തന്നെയാണല്ലോ *കയ്യില്‍ നൂലുകെട്ടിയ രോഗിയോട്
താങ്കള്‍ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ താങ്കള്‍ക്ക് വിജയം ലഭ്യമല്ലെന്നും
ഞാന്‍ താങ്കള്‍ക്ക് വേണ്ടി നമസ്കരിക്കുകപോലുമില്ലെന്നും* ഹുദൈഫ(റ)
പ്രഖ്യാപിച്ചത്.❗
■അത്കൊണ്ട് തന്നെയാണല്ലോ *നമസ്കാരശേഷം വലതു ഭാഗത്തൂടെ
പിരിഞ്ഞുപോയ ആളെ വിളിച്ച്കൊണ്ട് എന്തേ താങ്കള്‍ ഈ ഭാഗത്തൂടെ പോരുന്നു എന്ന്
ഇബ്നു ഉമര്‍(റ) ചോദിച്ചത്.* (അതെ വലത് ഭാഗത്ത് കൂടെ പോകുന്നതില്‍ പ്രത്യേക
പുണ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ബിദ്അത്തായാല്‍
തിരുത്തിക്കൊടുക്കാന്‍ ഉദ്ദേശിച്ച് കൊണ്ടായിരുന്നു അത്).❗
■അത്കൊണ്ട് തന്നെയാണല്ലോ *പള്ളിയില്‍ നടക്കുന്ന ദിക്ര് ഹല്‍ഖ
ശ്രദ്ധയില്‍പെട്ടപ്പോള്‍ അബൂമൂസല്‍ അശ്അരി(റ) ഇബ്നു മസഊദ്(റ) നോട്
പരാതിപ്പെട്ടതും അതിരൂക്ഷമായ ശൈലിയില്‍ അവരെ താക്കീതു ചെയ്തതും.* ഇമാം
ദാരിമി തന്റെ സുനനിലും ഇമാം നവവിയുടെ ഉസ്താദായ ഇമാം അബൂശാമ തന്റെ കിതാനുല്‍
ബാഇസിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.❗
*_★നബി(സ)യുടെ ഭാര്യ വെള്ളിയാഴ്ച നോമ്പെടുത്തപ്പോള്‍ അത്
മുറിക്കാന്‍ ആവശ്യപ്പെട്ടതും, പ്രവാചകന്റെ ആരാധന കര്‍മ്മത്തെ കേട്ടറിഞ്ഞ
മൂന്നുപേര്‍ രാത്രി മുഴുവന്‍ നിസ്കരിക്കുവാനും പകല്‍ മുഴുവന്‍
നോമ്പെടുക്കുവാനും വിവാഹ ജീവിതത്തിലേക്ക്പോലും പ്രവേശിക്കാതെ ആരാധനയില്‍
മാത്രം മുഴുകാനും തീരുമാനിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ നബി(സ) താക്കീതു
ചെയതതും, നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന കേട്ടുപഠിച്ച ബര്‍റാഅ് ബ്നു
ആസിബ്(റ) അതേറ്റുചൊല്ലിയപ്പോള്‍ 'നബിയ്യിക' എന്ന പദത്തിന്റെ സ്ഥാനത്ത്
'റസൂലിക' എന്നായി മാറിയപ്പോള്‍ നബി(സ) തിരുത്തി കൊടുത്തതും ഒന്നും
മറ്റെന്തെങ്കിലും കാരണം കൊണ്ടായിരുന്നില്ല._*❗
⤴ഇങ്ങയൈല്ലാം കണിശമായി പഠിപ്പിക്കപ്പെട്ടവരാണ് ഈ
സമുദായമെങ്കിലും ജൂത-ക്രൈസ്തവ പാതയിലേക്ക് ഈ സമുദായം വഴിമാറിപോകുമെന്നും
ചെരുപ്പുകള്‍ തമ്മില്‍ ജോഡി ഒക്കും പോലെ ഈ സമൂഹം ജൂത ക്രൈസതവരോട് ജോഡി
ഒക്കുമെന്നും നബി(സ) പഠിപ്പിച്ചു (ബുഖാരി)
*⚠ഓര്‍ക്കുക!* നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍
പുതുതായുണ്ടാക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ഇസ്ലാമിന് പുറത്താണെന്നും
(ബിദ്അത്ത്) അതിനാല്‍ അവ ഉപേക്ഷിക്കണമെന്നും ഗൗരവപൂര്‍വ്വം താക്കീത്
ചെയ്യുകയാണ് മേല്‍ ഹദീസുകള്‍ ചെയ്യുന്നത്.
അപ്പോള്‍, പൂര്‍ത്തിയായ *മതത്തിലേക്ക് പുതുതായി
കടത്തിക്കൂട്ടുന്ന എല്ലാ സംഗതികളും ബിദ്അത്ത് തന്നെ.* അതിനാല്‍, ആരെങ്കിലും
മതത്തിന്റെ പേരില്‍ - മതപരിവേഷത്തോടെ - പുതുതായി എന്ത്
കടത്തിക്കൂട്ടിയാലും അവ നിഷ്കരുണം തള്ളിക്കളയാന്‍ നാം ബാധ്യസ്ഥരാണ്. അത്
എത്ര ശ്രേഷ്ഠമായ ആരാധനാകര്‍മ്മങ്ങളാണെങ്കിലും ശരി!
*🚫അത് ദിക്റാകട്ടെ, സ്വലാത്താകട്ടെ, നമസ്കാരമാകട്ടെ,
മറ്റെന്താകട്ടെ. ബിദ്അത്തുതന്നെ!! അവക്ക് എത്ര നൂറ്റാണ്ടുകളുടെ
പാരമ്പര്യമുണ്ടെങ്കിലും, എത്ര ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും
അങ്ങനെ തന്നെ!!*
*_⚠ബിദ്അത്തുകളുടെ അപകടങ്ങൾ_*
*==========================*
*==========================*
1⃣. *ഹൗളുൽ കൗസറിൽ നിന്ന് അകറ്റപ്പെടും.*
_സഹ്ലുബ്നു സഅദ്( റ) വിൽ നിന്ന് നിവേദനം : നബി സ അ പറഞ്ഞു:
ഞാൻ ഹൗളിങ്കൽ നിങ്ങളുടെ മുൻപെത്തുന്നതാണു. എന്റെ അരികൽ വരുന്നവർ അതിൽ
നിന്ന് കുടിക്കും. അതിൽ നിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും
ദാഹിക്കുകയില്ല. ചില ആളുകൾ എന്റെയടുത്ത് ഹൗളിങ്കൽ വരും. അവരെ ഞാൻ അറിയും,
അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറ ഇടപ്പെടുന്നതാണു.
അപ്പോൾ ഞാൻ പറയും, അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ? അപ്പോൾ
പറയപ്പെടും: താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല.
തത്സമയം ഞാൻ പറയും, എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ.!_
*_(സ്വഹീഹുൽ ബുഖാരി)_*
*_(സ്വഹീഹുൽ ബുഖാരി)_*
2⃣. *സുന്നത്തുകൾ നഷ്ടപ്പെടും.*
_തങ്ങളുടെ പ്രവാചകനു ശേഷം ഒരു സുന്നത്തിൽ നിന്ന് ഒന്നിനെ
നഷ്ടപ്പെടുത്തിയിട്ടല്ലാതെ മതത്തിൽ പുതുതായി കൂട്ടിചേർക്കുന്ന ഒരു
സമുദായവുമില്ല._
_*( ത്വബ് റാനി)*_
_*( ത്വബ് റാനി)*_
3⃣. *ബിദ്അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല.*
_അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയി
ലാണു ഒരാൾ ഒരു ബിദ് അത്ത് ചെയ്യുക. അത്കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു
കുറ്റബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും
ഉദിക്കുന്നില്ല. അത് കൊണ്ട് തന്നെ അത് സമൂഹത്തിൽ പാപങ്ങളായി അറിയപ്പെടുന്ന
മദ്യപാനം, വ്യഭിചാരം പോലെയുള്ളവ ചെയ്യുന്നതിനേക്കാൾ ഇബ്ലീസ് ബിദ്അത്ത്
ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി പണ്ടിതന്മാർ പറയുന്നു._
4⃣. *സമുദായത്തിൽ ഭിന്നത ഉണ്ടാക്കും.*
_ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ
ഉപദേശിക്കുവാൻ തുടങ്ങി. ......................നിങ്ങളുടെ കൂട്ടത്തിൽ
എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ
നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ കലീഫമാരുടെയും
ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക.
പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക.കാരണം മുഴുവൻ ബിദ്അത്തു
കളും വഴികേടിലാകുന്നു._
_*(അബൂ ദാവൂദ, തിർമിദി)*_
_*(അബൂ ദാവൂദ, തിർമിദി)*_
5⃣. *മതത്തിൽ അതിരു കടക്കും.*
_അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായ
ങ്ങളന്വേഷിച്ചു കൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി(സ)യുടെ
ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി.
അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട്
ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.…
ഒരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു:
എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ്
ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന്
നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം
അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം.
നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ്
ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ്
ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും.
സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ
വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ._
*_(ബുഖാരി.)_*
*_(ബുഖാരി.)_*
6⃣. *ശിർക്കന്‍ വാദങ്ങള്‍.*
_മിക്ക ബിദ്അത്തിന്റേയും ഗതി പരിശോധിച്ചാൽ അതിൽ ശിർക്കിന്റെ
കാലൊച്ച കേൾക്കാവുന്നതാണു. ((ഉദാ: മാലമൗലിദുകളിലെ മഹാത്മക്കാളോടുള്ള
പ്രാര്‍ഥനകള്‍ )_
_*✅"സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരഗത്തില്‍ നിന്ന്
അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാതെ
വിട്ടിട്ടില്ല" എന്ന് പ്രവാചകന് പറയുമ്പോള്‍ പിന്നെ നാമെന്തിനാണ് മറ്റു
പുതുനിര്‍മിതികളുടെ പിറകെ പോകുന്നത്.??*_
_*അങ്ങനെപോകുന്നവര്‍ക്ക് പ്രവാചകന്റെ ഈ വചനങ്ങളിലും ഖുര്‍ആനിലും വിശ്വാസമില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്..?*_
അവസാന നാളിൽ നബി(സ) ആട്ടിയോടിക്കുന്ന ഒരു വിഭാകം
عَنْ سَهْلِ بْنِ سَعْدٍ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنِّي فَرَطُكُمْ
عَلَى الْحَوْضِ مَنْ مَرَّ عَلَيَّ شَرِبَ ، وَمَنْ شَرِبَ لَمْ يَظْمَأْ أَبَدًا ، لَيَرِدَنَّ عَلَيَّ أَقْوَامٌ أَعْرِفُهُمْ وَيَعْرِفُونِي ، ثُمَّ يُحَالُ بَيْنِي وَبَيْنَهُمْ ، فَأَقُولُ : إِنَّهُمْ مِنِّي ، فَيُقَالُ : إِنَّكَ لَا تَدْرِي مَا أَحْدَثُوا بَعْدَكَ ، فَأَقُولُ : سُحْقًا ، سُحْقًا ، لِمَنْ غَيَّرَ بَعْدِي ) .
رواه البخاري ( 6212 ) ومسلم ( 2290 ) .
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَى الْمَقْبُرَةَ فَقَالَ : ( السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا ) قَالُوا : أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ ، قَالَ : ( أَنْتُمْ أَصْحَابِي ، وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ ) فَقَالُوا : كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ ؟ فَقَالَ : ( أَرَأَيْتَ لَوْ أَنَّ رَجُلًا لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَيْ خَيْلٍ دُهْمٍ بُهْمٍ أَلَا يَعْرِفُ خَيْلَهُ ) قَالُوا : بَلَى يَا رَسُولَ اللَّهِ ، قَالَ : ( فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنْ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ ، أَلَا لَيُذَادَنَّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضَّالُّ ؛ أُنَادِيهِمْ : أَلَا هَلُمَّ . فَيُقَالُ : إِنَّهُمْ قَدْ بَدَّلُوا بَعْدَكَ . فَأَقُولُ : سُحْقًا سُحْقًا ) .
رواه مسلم ( 249 ) .
നബി( s ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)
ബിദ്അതുൻ ഹസന: വാസ്തവമെന്ത്⁉





ഇതിന് തെളിവ്:
ഹദീസ് 1.
"من أحدث في أمرنا هذا ما ليس منه فهو رد"
”നമ്മുടെ ഈ കാര്യത്തിൽ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍
അത് തള്ളപ്പെടേണ്ടതാണ്.” (സ്വഹീഹ് മുസ്ലിം. ഹദീസ് നമ്പര്‍: 1718)
ഇമാം നവവി()യുടെ 40 ഹദീസുകൾ എന്ന കിതാബിന് വിവരണമെഴുതിയ ഇമാം ഇബ്നു റജബ് ((736H – 795H )) ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇങ്ങിനെ എഴുതി,
وفي بعض ألفاظه: من أحدث في ديننا ما ليس منه فهو رد
"നമ്മുടെ ഈ മതത്തില്‍ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.”
(ജാമിഅൽ ഉലൂം വൽ ഹികം, പേജ് 155)
(ജാമിഅൽ ഉലൂം വൽ ഹികം, പേജ് 155)
ഹദീസ് 2:
"عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة"
(എന്റെ സുന്നത്തും സച്ചരിതരായ എന്റെ ഖുലഫാക്കളുടെ സുന്നത്തും നിങ്ങളുടെ
മേല്‍ നിര്‍ബന്ധമാണ്. അവ മുറുകെ പിടിക്കുകയും അണപ്പല്ലുകള്‍ കൊണ്ട് കടിച്ച്
പിടിക്കുകയും ചെയ്യുക. (ദീനില്‍) പുതിയ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷികുക..
നിശ്ചയം എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും
വഴികേടാണ്..)(തിർമിദി, അബൂദാവൂദ്)
ഈ ഹദീസിൽ "ومحدثات الأمور"(പുതിയ
കാര്യങ്ങൾ) എന്നത്കൊണ്ടുള്ള വിവക്ഷ പ്രവാചകനോ () നാല് ഖലീഫമാരോ
പരിചയപ്പെടുത്താത്ത ഒരു കാര്യം ദീനിൽ സ്ഥാപിക്കുക എന്നാണ്. (മുല്ല ജിവാൻ അൽ
സിദ്ദിഖി).
എന്നാൽ, നല്ല കാര്യങ്ങൾ പുതിയതായി ആരെങ്കിലും തുടങ്ങി വച്ചാൽ അതിനു വലിയ പ്രതിഫലമുണ്ടെന്ന് പ്രവാചകൻ (ﷺ) പറഞ്ഞിട്ടില്ലേ?
ഉണ്ട്. ഒരിക്കൽ പരമ ദരിദ്രരായ ഒരു പറ്റം അഅ്റാബികൾ (കാട്ടറബികൾ) പ്രവാചകൻ (ﷺ)യുടെ സദസ്സിലേക്ക് കയറിവന്നപ്പോൾ അവർക്ക് എന്തെങ്കിലും ദാനം ചെയ്യുവാൻ അവിടുന്ന്(ﷺ)) കൽപ്പിച്ചു. അത് കേട്ട ഒരു അൻസാരി () കൈ നിറയെ വിഭവങ്ങൾ കൊണ്ടുവരികയും അദ്ദേഹത്തിനു പിറകെ മറ്റൊരാളും, പിറകെ മറ്റൊരാളും അങ്ങിനെ പലരും വിഭവങ്ങൾ കൊണ്ടുവന്ന് ആ അഅ്റാബികൾക്ക് കൊടുക്കുകയും ചെയ്തു. അപ്പോൾ അങ്ങുന്ന് (ﷺ) പറഞ്ഞു(ആശയം), 〰"ഇസ്ലാമിൽ, ആരെങ്കിലും ഒരു പുതിയ നല്ലകാര്യം തുടങ്ങി വെക്കുകയും മറ്റുള്ളവർ അത് പിൻപറ്റുകയും ചെയ്താൽ, മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും ഒട്ടും കുറയാതെ തന്നെ തുടങ്ങി വച്ച ആൾക്കും പ്രതിഫലം എഴുതപ്പെടുന്നതാണ് (ലഭിക്കുന്നതാണ്). (എന്നാൽ) ആരെങ്കിലും ഒരു മോശം കാര്യം തുടങ്ങി വെക്കുകയും മറ്റുള്ളവർ അത് പിൻപറ്റുകയും ചെയ്താൽ, മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും ഒട്ടും കുറയാതെ തന്നെ തുടങ്ങി വച്ച ആൾക്കും ആ തിന്മയുടെ പ്രതിഫലം എഴുതപ്പെടുന്നതാണ് (ലഭിക്കുന്നതാണ്)
"
(مَنْ سَنَّ فِي الإِسْلامِ سُنَّةً حَسَنَةً فَعُمِلَ بِهَا بَعْدَهُ
كُتِبَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا وَلا يَنْقُصُ مِنْ
أُجُورِهِمْ شَيْءٌ وَمَنْ سَنَّ فِي الإِسْلامِ سُنَّةً سَيِّئَةً
فَعُمِلَ بِهَا بَعْدَهُ كُتِبَ عَلَيْهِ مِثْلُ وِزْرِ مَنْ عَمِلَ بِهَا
وَلا يَنْقُصُ مِنْ أَوْزَارِهِمْ شَيْءٌ ." رواه مسلم رقم 1017)
മാത്രവുമല്ല,
ആളുകൾ തരാവീഹ് നമസ്ക്കാരം ജ്മാഅതായി നമസ്ക്കരിക്കുന്നത് നോക്കിയിട്ട്
മഹാനായ ഉമർ (), "നിഅ്മല്‍ബിദ്അതു ഹാദിഹി" (ഇത് നല്ല ബിദ്അത് തന്നെ) എന്നും
പറഞ്ഞിരുന്നു. പ്രവാചകൻറെ (ﷺ) മാതൃകയും ആഹ്വാനവും ഉണ്ടായിട്ട് പോലും കുറെ
നാളുകൾക്ക് ശേഷം വീണ്ടും തുടങ്ങിയ ഒരു ആചാരത്തെ ഉമർ () 'ബിദ്അത്' എന്ന്
പറയുകയുണ്ടായി.
ഇതിൽ
നിന്നും ബിദ്അത് എന്ന പദം ഭാഷാപരമായും ശറഇയ്യായും ഉപയോഗിക്കുന്നു എന്ന്
മനസ്സിലാക്കാം. 'പൂർവ്വിക മാതൃകയില്ലാത്തത്' എന്നാണ് ഭാഷാപരമായി
ബിദ്അത്തിന്റെ അർത്ഥം.
ഇബ്നു ഹജർ അസ്ഖലാനി () ഫത്ഹുൽ ബാരിയിൽ (13/278) പറയുന്നു,
"ഭാഷാപരമായി
പറയുമ്പോൾ, (ബിദ്അത് എന്ന) ഈ പദത്തിൻറെ പരിധിയിൽ നല്ലതും മോശപ്പെട്ടതും
ഉൾപ്പെടുന്നു." (ഇബാരത്തിന്റെ പൂർണ്ണ രൂപം) :-
وأما " البدع " فهو جمع بدعة
وهي كل شيء ليس له مثال تقدم فيشمل لغة ما يحمد ويذم ، ويختص في عرف أهل
الشرع بما يذم وإن وردت في المحمود فعلى معناها اللغوي)
ഇബ്നു
ഹജർ തന്നെ പറയുന്നു (13 /253), "ഭാഷാപരമായ അർത്ഥത്തിനു വിപരീതമായി, ശറഇൽ
'ബിദ്അത്' പ്രയോഗിക്കുമ്പോൾ എല്ലാം മോശപ്പെട്ടതാകുന്നു." (ഇബാരത്തിന്റെ
പൂർണ്ണ രൂപം :-
و " المحدثات " بفتح الدال جمع محدثة والمراد بها ما أحدث ،
وليس له أصل في الشرع ويسمى في عرف الشرع " بدعة " وما كان له أصل يدل عليه
الشرع فليس ببدعة ، فالبدعة في عرف الشرع مذمومة بخلاف اللغة فإن كل شيء
أحدث على غير مثال يسمى بدعة سواء كان محمودا أو مذموما)
സൂറ ബഖറയിലെ 117 ആമത്തെ ആയത്തിൻറെ വിശദീകരണത്തിൽ ഇമാം ഇബ്നു കഥീർ () പറയുന്നു.
📒"ബിദ്അത്
എന്നാൽ രണ്ടു വിധമുണ്ട്. ചിലപ്പോൾ അത് ശരഇയ്യായ ബിദ്അത് ആകുന്നു. പ്രവാചകൻ
() പറഞ്ഞു,'എല്ലാ പുത്തനാചാരങ്ങളും ബിദ്അതാകുന്നു, എല്ലാ ബിദ്അതുകളും
വഴികേടുകളും..'. (എന്നാൽ) ചിലപ്പോൾ ഭാഷാപരമായ (അർത്ഥത്തിൽ) ബിദ്അത്
ആയിരിക്കും. തരാവീഹ് നമസ്ക്കാരം ജമാഅതായി നമസ്ക്കരിക്കാൻ ആളുകളെ
ഏകോപിപ്പിച്ചതിനെയും അത് തുടർന്നതിനെയും കുറിച്ച് "നിഅ്മല്‍ബിദ്അതു ഹാദിഹി"
എന്ന് ഉമർ () പറഞ്ഞപോലെ, (ഭാഷാപരമായും ബിദ്അത് ഉപയോഗിക്കുന്നു)."
(ഇബാരത്തിന്റെ പൂർണ്ണ രൂപം :-

والبدعة على قسمين تارة تكون بدعة شرعية
كقوله فإن كل محدثة بدعة وكل بدعة ضلالة وتارة تكون بدعة لغوية كقول أمير
المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم نعمت
البدعة هذه)
ഇനി, മേൽപ്പറഞ്ഞവയ്ക്ക് ചില ഉദാഹരണങ്ങൾ പറയാം.










سمعت مالكاً يقول: “مَن ابتدع في الإسلام بدعة يراها حسنة فقد زعم أنَّ
محمداً خان الرسالة؛ لأنَّ الله يقول: لْيَوْمَ أَكْمَلْتُ لَكُمْ
دِينَكُمْ ، فما لم يكن يومئذ ديناً فلا يكون اليوم ديناً”

قال ابن القيم رحمه الله
وتبليغ سنته إلى الأمة أفضل من تبليغ السهام إلى نحور العدو .
وتبليغ سنته إلى الأمة أفضل من تبليغ السهام إلى نحور العدو .
بدائع التفسير - صـ 2/416
ഇബ്നുൽ ഖയ്യിം -رحمه الله - പറഞ്ഞു:
"സുന്നത്ത് ജനങ്ങൾക്ക് അറിയിച്ചു കൊടുക്കലാണ് ശത്രുവിന്റെ നെജിലേക്ക് അമ്പ് വിടുന്നതിനേക്കാൾ സ്രേഷ്ടമായത്."
നബി(സ്വ)യുടെ കാലഘട്ടത്തിൽ ഇല്ലാതിരുന്ന, അല്ലാഹുവിന്റെ പുണ്യം പ്രതീക്ഷിച്ച് കൊണ്ട് പിൽക്കാലത്ത് കൊണ്ടുവരപ്പെട്ട, എല്ലാ പുതുനിർമ്മിതികളും ബിദ്അത്തുകളാണ്. കേവലം കർമ്മങ്ങളിൽ മാത്രമല്ല ബിദ്അത്തുകളുണ്ടാവുക. മറിച്ച് വിശ്വാസകാര്യങ്ങളിൽ ബിദ്അത്തുകളുണ്ടാകാം – അല്ലാഹു എല്ലായിടത്തുമുണ്ടെന്ന വാദം പോലെ. പ്രബോധന രീതികളിൽ ബിദ്അത്തുകളുണ്ടാകാം – മുസ്ലിം സമൂഹത്തിന്റെ ഇടയിൽ നടമാടുന്ന ബിദ്അത്തുകളെ എതിർക്കേണ്ടതില്ലെന്ന വാദം പോലെ. പ്രമാണങ്ങളെ സ്വീകരിക്കുന്നതിൽ ബിദ്അത്തുകളുണ്ടാകാം – വിശ്വാസകാര്യങ്ങളിൽ ഖബർ ആഹാദ് സ്വീകാര്യമല്ലെന്ന ചിന്താഗതി പോലെ. ബിദ്അത്തുകളെന്നാൽ കേവലം നമസ്കാരത്തിൽ വയറ്റിൽ കൈകെട്ടലോ, നമസ്കാരത്തിന് ശേഷമുള്ള കൂട്ടപ്രാർത്ഥനയോ പോലെ ആരാധനകളിൽ കടത്തിക്കൂട്ടപ്പെട്ട കാര്യങ്ങൾ മാത്രമാണെന്ന ധാരണ പലരിലുമുണ്ട്. അത് തിരുത്തേണ്ടതാണ്. അവ ബിദ്അത്തുകൾ തന്നെ; എന്നാൽ എല്ലാ ബിദ്അത്തുകളും കർമ്മങ്ങളിൽ മാത്രമേ ഉണ്ടാവൂ എന്ന് അതിന് അർത്ഥമില്ല.
സലഫുകൾ ബിദ്അത്തുകൾക്കെതിരെ നൽകിയിട്ടുള്ള താക്കീതുകൾ വായിക്കുമ്പോൾ അവർ ഹദീഥ് നിഷേധത്തെ ബിദ്അത്തായി എണ്ണിയിട്ടുണ്ട് എന്നു കാണാം. ഈമാൻ എന്നാൽ കേവലം അല്ലാഹു ഉണ്ട് എന്ന് അംഗീകരിക്കലാണെന്ന മുർജിഅത്തിന്റെ വാദത്തെ ബിദ്അത്തുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പല പുതിയ വിശ്വാസധാരകളെയും ചിന്താഗതികളെയും അവർ ബിദ്അത്തുകളെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അവ വായിക്കുമ്പോൾ ഇതിൽ ബിദ്അത്തുകൾക്കെതിരെയുള്ള താക്കീതുകൾ ഇല്ലല്ലോ എന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ് ഈ ആമുഖം പറഞ്ഞത്.
ബിദ്അത്തുകൾക്കെതിരെ സലഫുകൾ നൽകിയ താക്കീതുകൾ കാണുക :
10സ്വഹാബികൾക്ക് ശേഷമുള്ളവരുടെ വചനങ്ങൾ :
നബി(സ്വ)യുടെ കാലഘട്ടത്തിൽ ഇല്ലാതിരുന്ന, അല്ലാഹുവിന്റെ പുണ്യം പ്രതീക്ഷിച്ച് കൊണ്ട് പിൽക്കാലത്ത് കൊണ്ടുവരപ്പെട്ട, എല്ലാ പുതുനിർമ്മിതികളും ബിദ്അത്തുകളാണ്. കേവലം കർമ്മങ്ങളിൽ മാത്രമല്ല ബിദ്അത്തുകളുണ്ടാവുക. മറിച്ച് വിശ്വാസകാര്യങ്ങളിൽ ബിദ്അത്തുകളുണ്ടാകാം – അല്ലാഹു എല്ലായിടത്തുമുണ്ടെന്ന വാദം പോലെ. പ്രബോധന രീതികളിൽ ബിദ്അത്തുകളുണ്ടാകാം – മുസ്ലിം സമൂഹത്തിന്റെ ഇടയിൽ നടമാടുന്ന ബിദ്അത്തുകളെ എതിർക്കേണ്ടതില്ലെന്ന വാദം പോലെ. പ്രമാണങ്ങളെ സ്വീകരിക്കുന്നതിൽ ബിദ്അത്തുകളുണ്ടാകാം – വിശ്വാസകാര്യങ്ങളിൽ ഖബർ ആഹാദ് സ്വീകാര്യമല്ലെന്ന ചിന്താഗതി പോലെ. ബിദ്അത്തുകളെന്നാൽ കേവലം നമസ്കാരത്തിൽ വയറ്റിൽ കൈകെട്ടലോ, നമസ്കാരത്തിന് ശേഷമുള്ള കൂട്ടപ്രാർത്ഥനയോ പോലെ ആരാധനകളിൽ കടത്തിക്കൂട്ടപ്പെട്ട കാര്യങ്ങൾ മാത്രമാണെന്ന ധാരണ പലരിലുമുണ്ട്. അത് തിരുത്തേണ്ടതാണ്. അവ ബിദ്അത്തുകൾ തന്നെ; എന്നാൽ എല്ലാ ബിദ്അത്തുകളും കർമ്മങ്ങളിൽ മാത്രമേ ഉണ്ടാവൂ എന്ന് അതിന് അർത്ഥമില്ല.
സലഫുകൾ ബിദ്അത്തുകൾക്കെതിരെ നൽകിയിട്ടുള്ള താക്കീതുകൾ വായിക്കുമ്പോൾ അവർ ഹദീഥ് നിഷേധത്തെ ബിദ്അത്തായി എണ്ണിയിട്ടുണ്ട് എന്നു കാണാം. ഈമാൻ എന്നാൽ കേവലം അല്ലാഹു ഉണ്ട് എന്ന് അംഗീകരിക്കലാണെന്ന മുർജിഅത്തിന്റെ വാദത്തെ ബിദ്അത്തുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പല പുതിയ വിശ്വാസധാരകളെയും ചിന്താഗതികളെയും അവർ ബിദ്അത്തുകളെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അവ വായിക്കുമ്പോൾ ഇതിൽ ബിദ്അത്തുകൾക്കെതിരെയുള്ള താക്കീതുകൾ ഇല്ലല്ലോ എന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ് ഈ ആമുഖം പറഞ്ഞത്.
ബിദ്അത്തുകൾക്കെതിരെ സലഫുകൾ നൽകിയ താക്കീതുകൾ കാണുക :
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ – )ر) – أَنَّهُ قَالَ « اتَّبِعُوا آثَارَنَا وَلَا تَبْتَدِعُوا; فَقَدْ كُفِيتُمْ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ കാൽപ്പാടുകൾ പിന്തുടരുക.
നിങ്ങൾ ബിദ്അത്തുകൾ നിർമ്മിക്കരുത്. (ഞങ്ങളുടെ പാത തന്നെ) നിങ്ങൾക്ക്
മതിയായതാണ്.”
عَنْ حُذَيْفَةَ -ؓ- أَنَّهُ قَالَ: « يَا مَعْشَرَ
الْقُرَّاءِ! اسْتَقِيمُوا; فَقَدْ سَبَقْتُمْ سَبْقًا بَعِيدًا، وَلَئِنْ
أَخَذْتُمْ يَمِينًا وَشِمَالًا، لَقَدْ ضَلَلْتُمْ ضَلًالًا بَعِيدًا »
ഹുദൈഫ(റ) പറഞ്ഞു: “ഖുർആൻ പാരായണം ചെയ്യുന്നവരേ! നിങ്ങൾ നേരെ
(ഇസ്തിഖാമത്തോടെ) നിലകൊള്ളുക. നിങ്ങൾ (നന്മയുടെ പാതയിൽ) ഇപ്പോൾ ധാരാളം
മുന്നോട്ട് പോയിരിക്കുന്നു. ഇനി നിങ്ങൾ ഇടത്തോട്ടോ വലത്തോട്ടോ
വ്യതിചലിച്ചാൽ, വഴികേടിന്റെ വഴിയിലേക്ക് നിങ്ങൾ അതിവിദൂരം തെറിച്ചു
പോകും.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. അദ്ദേഹം പള്ളിയിലേക്ക്
പ്രവേശിക്കുമ്പോൾ ജനങ്ങളുടെ അരികിൽ നിന്നു കൊണ്ട് ഇപ്രകാരം
പറയാറുണ്ടായിരുന്നു: “ഖുർആൻ പാരായണം ചെയ്യുന്നവരേ! നിങ്ങൾ (ശരിയായ) വഴിയിൽ
(സ്വിറാത്തുൽ മുസ്ത്വഖീം) പ്രവേശിക്കുക. അതിൽ നിങ്ങൾ പ്രവേശിച്ചുവെങ്കിൽ
നിങ്ങൾ ധാരാളം മുന്നോട്ട് പോയിരിക്കുന്നു. എന്നാൽ (ആ വഴിയുടെ) ഇടത്തും
വലത്തുമുള്ള വഴികളിൽ നിങ്ങൾ പ്രവേശിക്കുകയാണെങ്കിൽ ധാരാളം വഴിദൂരം നിങ്ങൾ
വഴിപിഴച്ചു പോവുകയും ചെയ്തിരിക്കുന്നു.”
2عن حذيفة -ؓ- أَنَّهُ أَخَذَ حَجَرَيْنِ، فَوَضَعَ أَحَدَهُمَا عَلَى الْآخَرِ، ثُمَّ قَالَ لِأَصْحَابِهِ: « هَلْ تَرَوْنَ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ » قَالُوا: يَا أَبَا عَبْدِ اللَّهِ، مَا نَرَى بَيْنَهُمَا مِنَ النُّورِ إِلَّا قَلِيلًا. قَالَ:
« وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى
مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ
النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا
شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ »
ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അദ്ദേഹം രണ്ട് കല്ലുകൾ
എടുക്കുകയും, ഒന്ന് മറ്റൊന്നിനോട് ചേർത്തു വെക്കുകയും ചെയ്തു. ശേഷം തന്റെ
ശിഷ്യന്മാരോട് ചോദിച്ചു: “ഈ രണ്ട് കല്ലുകൾക്കിടയിൽ നിങ്ങൾ വല്ല
വെളിച്ചവും കാണുന്നുണ്ടോ?” അവർ പറഞ്ഞു: “അബൂ അബ്ദില്ലാഹ്! അവ
രണ്ടിനുമിടയിൽ വളരെ കുറച്ച് പ്രകാശമല്ലാതെ ഞങ്ങൾ കാണുന്നില്ല.” ഹുദൈഫ(റ)
പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവൻ തന്നെ സത്യം! ബിദ്അത്തുകൾ
പ്രകടമാവുകയും, ഈ കല്ലുകൾക്കിടയിൽ കാണുന്ന പ്രകാശത്തോളം മാത്രം സത്യം
കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും. അല്ലാഹു തന്നെ സത്യം!
ബിദ്അത്തുകൾ സർവ്വപ്രചാരം നേടുകയും, അതിൽ നിന്നെന്തെങ്കിലും
ഒഴിവാക്കപ്പെട്ടാൽ ‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങൾ
പറയുകയും ചെയ്യും.”
3عن حذيفة -ؓ- أَنَّهُ قَالَ « أَوَّلُ مَا
تَفْقِدُونَ مِنْ دِينِكُمُ الْأَمَانَةَ، وَآخِرُ مَا تَفْقِدُونَ
الصَّلَاةَ، وَلَتُنْقَضَنَّ عُرَى الْإِسْلَامِ عُرْوَةً عُرْوَةً،
وَلَيُصَلِّيَنَّ نِسَاؤُكُمْ وَهُنَّ حُيَّضٌ … وَحَتَّى تَبْقَى
فِرْقَتَانِ مِنْ فِرَقٍ كَثِيرَةٍ تَقُولُ إِحْدَاهُمَا: مَا بَالُ
الصَّلَوَاتِ الْخَمْسِ؟، لَقَدْ ضَلَّ مَنْ كَانَ قَبْلَنَا إِنَّمَا
قَالَ اللَّهُ: {وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ
اللَّيْلِ} [هود: 114]، لَا تُصَلُّونَ إِلَّا ثَلَاثًا. وَتَقُولُ
الْأُخْرَى: إِنَّمَا الْمُؤْمِنُونَ بِاللَّهِ كَإِيمَانِ الْمَلَائِكَةِ،
مَا فِيهَا كَافِرٌ وَلَا مُنَافِقٌ. حَقٌّ عَلَى اللَّهِ أَنْ
يَحْشُرَهُمَا مَعَ الدَّجَّالِ »
ഹുദൈഫ(റ) പറഞ്ഞു: “നിങ്ങളുടെ മതത്തിൽ നിന്ന് ആദ്യമായി നിങ്ങൾക്ക്
നഷ്ടപ്പെടുക വിശ്വസ്തത (അമാനത്ത്) ആയിരിക്കും. അവസാനം നഷ്ടപ്പെടുക
നമസ്കാരവുമായിരിക്കും. ഇസ്ലാമിന്റെ കണ്ണികൾ ഓരോന്നോരോന്നായി അഴിഞ്ഞു
കൊണ്ടിരിക്കും. നിങ്ങളുടെ സ്ത്രീകൾ ആർത്തവകാരികളായിരിക്കെ നമസ്കരിക്കും…
അങ്ങനെ രണ്ട് കക്ഷികൾ ഉണ്ടാകും. ഒന്നാമത്തെ കക്ഷി പറയും: “അഞ്ചു നേരത്തെ
നമസ്കാരങ്ങളുടെ കാര്യമെന്താണ്? തീർച്ചയായും നമ്മുടെ മുൻപുള്ളവർക്ക്
പിഴച്ചു പോയതാണ്. അല്ലാഹു പറഞ്ഞത് ഇത്രമാത്രമാണ്: “പകലിന്റെ
രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ
നിർവഹിക്കുക” (11:114). മൂന്ന് നേരമല്ലാതെ അവർ നമസ്കരിക്കുകയില്ല.
രണ്ടാമത്തെ കക്ഷി പറയും: “അല്ലാഹുവിൽ വിശ്വസിക്കുക മാത്രം
ചെയ്തിട്ടുള്ളവരുടെ ഈമാൻ മലക്കുകളുടെ ഈമാൻ പോലെയാണ്. നമുക്കിടയിൽ കാഫിറോ
മുനാഫിഖോ ഇല്ല.” ഹുദൈഫ(റ) പറയുന്നു: “ദജ്ജാലിനോടൊപ്പം ഇവരെ
ഉയർത്തെഴുന്നേൽപ്പിക്കും എന്നത് അല്ലാഹു തന്റെ ബാധ്യതയായി
ഏറ്റെടുത്തിരിക്കുന്നു.”
4عَنْ ابْنِ مَسْعُودٍ أَنَّهُ قَالَ « عَلَيْكُمْ
بِالْعِلْمِ قَبْلَ أَنْ يُقْبَضَ، وَقَبْضُهُ بِذَهَابِ أَهْلِهِ.
عَلَيْكُمْ بِالْعِلْمِ; فَإِنَّ أَحَدَكُمْ لَا يَدْرِي مَتَى يَفْتَقِرُ
إِلَى مَا عِنْدَهُ. وَسَتَجِدُونَ أَقْوَامًا يَزْعُمُونَ أَنَّهُمْ
يَدْعُونَ إِلَى كِتَابِ اللَّهِ وَقَدْ نَبَذُوهُ وَرَاءَ ظُهُورِهِمْ،
فَعَلَيْكُمْ بِالْعِلْمِ، وَإِيَّاكُمْ وَالتَّبَدُّعَ وَالتَّنَطُّعَ
وَالتَّعَمُّقَ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “വിജ്ഞാനം ഉയർത്തപ്പെടുന്നതിന് മുൻപ് നിങ്ങൾ
അത് നേടുക. വിജ്ഞാനം ഉയർത്തപ്പെടുക അതിന്റെ ആളുകൾ (മരണപ്പെട്ട്)
പോകുന്നതോടെയായിരിക്കും. നിങ്ങൾ വിജ്ഞാനം നേടുക; കാരണം (അതുള്ളവന്റെ കയ്യിൽ
നിന്ന്) എപ്പോഴാണ് തനിക്ക് അത് ആവശ്യമായി വരിക എന്ന്
നിങ്ങളിലൊരാൾക്ക് അറിയില്ല. അല്ലാഹുവിന്റെ കിതാബിലേക്കാണ് തങ്ങൾ
ക്ഷണിക്കുന്നതെന്ന് ജൽപ്പിക്കുന്ന ഒരു സമൂഹത്തെ നിങ്ങൾ കാണും; അവർ
(അല്ലാഹുവിന്റെ കിതാബിനെ) തങ്ങളുടെ പിന്നിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്.
അതിനാൽ നിങ്ങൾ വിജ്ഞാനം നേടുക; ബിദ്അത്തുകൾ നിർമ്മിക്കുന്നതിനെയും,
അതിരുകവിയലിനെയും, ചൂഴ്ന്നന്വേഷണത്തെയും നിങ്ങൾ സൂക്ഷിക്കുക.”
(ദാരിമി:1/66, ബഗ്വി ശർഹുസ്സുന്നയിൽ:1/317.)
عَنْ ابنِ مَسْعُودٍ أَنَّهُ قَالَ « لَيْسَ عَامٌ
إِلَّا وَالَّذِي بَعْدَهُ شَرٌّ مِنْهُ، لَا أَقُولُ: عَامٌ أَمْطَرُ مِنْ
عَامٍ، وَلَا عَامٌ أَخْصَبُ مِنْ عَامٍ، وَلَا أَمِيرٌ خَيْرٌ مِنْ
أَمِيرٍ، وَلَكِنْ ذَهَابُ عُلَمَائِكُمْ وَخِيَارِكُمْ، ثُمَّ يُحْدِثُ
قَوْمٌ يَقِيسُونَ الْأُمُورَ بِآرَائِهِمْ، فَيُهْدَمُ الْإِسْلَامُ
وَيُثْلَمُ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “ശേഷം വരുന്ന വർഷം മുൻകഴിഞ്ഞതിനെക്കാൾ
മോശമായിട്ടല്ലാതെ ഒരു വർഷവും ഇല്ല. ‘(കഴിഞ്ഞ) വർഷത്തെക്കാൾ മഴയുള്ള വർഷം’
എന്ന് ഞാൻ പറയില്ല. കഴിഞ്ഞ വർഷത്തെക്കാൾ പച്ചപ്പുള്ള വർഷം എന്നോ, മുൻപുള്ള
നേതാവിനേക്കാൾ നല്ല നേതാവ് എന്നോ ഞാൻ പറയില്ല. എന്നാൽ നിങ്ങളുടെ
പണ്ഡിതന്മാരും, നിങ്ങളിലെ നല്ലവരും ഇല്ലാതായിക്കൊണ്ടിരിക്കും. തങ്ങളുടെ
ബുദ്ധി കൊണ്ട് കാര്യങ്ങൾ അളന്നു നോക്കുന്ന ഒരു സമൂഹം പിന്നീട് ഉണ്ടാകും.5 അതോടെ ഇസ്ലാം തകരുകയും നശിക്കുകയും ചെയ്യും.”
6عَنْ ابْنِ مَسْعُودٍ –ؓ- : « الْقَصْدُ فِي السُّنَّةِ خَيْرٌ مِنَ الاجْتِهَادِ فِي البِدْعَةِ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “സുന്നത്തിന്റെ മാർഗത്തിൽ ലക്ഷ്യം വെക്കുന്നതാണ്,7 ബിദ്അത്ത് ചെയ്യാൻ പരിശ്രമിക്കുന്നതിനെക്കാൾ ഉത്തമം.”
8عَنْ ابْنِ عَبَّاسٍ -ؓ- قَالَ: « مَا يَأْتِي عَلَى
النَّاسِ مِنْ عَامٍ، إِلَّا أَحْدَثُوا فِيهِ بِدْعَةً، وَأَمَاتُوا فِيهِ
سُنَّةً، حتى تحيا البدع وَتَمُوتَ السُّنَنُ »
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “ഒരു ബിദ്അത്ത് നിർമ്മിക്കപ്പെടുകയും
സുന്നത്ത് മരണപ്പെടുകയും ചെയ്യാത്ത ഒരു വർഷവും ജനങ്ങൾക്ക് വരാനില്ല.
അങ്ങനെ ബിദ്അത്തുകൾ ജനിക്കുകയും സുന്നത്തുകൾ മരണപ്പെടുകയും ചെയ്യും.”
9عَنْ ابْنِ عَبَّاسٍ -ؓ- قَالَ: « مَنْ أَحْدَثَ رَأْيًا لَيْسَ فِي كِتَابِ اللَّهِ، وَلَمْ تَمْضِ بِهِ سُنَّةٌ مِنْ رَسُولِ اللَّهِ -ﷺ- لَمْ يَدْرِ مَا هُوَ عَلَيْهِ إِذَا لَقِيَ اللَّهَ عَزَّ وَجَلَّ »
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഇല്ലാത്തതോ,
നബി(സ്വ)യുടെ സുന്നത്തിൽ കഴിഞ്ഞു പോയിട്ടില്ലാത്തതോ ആയ എന്തെങ്കിലും
അഭിപ്രായം ആരെങ്കിലും ഉണ്ടാക്കിയാൽ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവന്റെ
അവസ്ഥ എന്താണെന്ന് അവന് അറിയില്ല.”10സ്വഹാബികൾക്ക് ശേഷമുള്ളവരുടെ വചനങ്ങൾ :
* عَنِ الْحَسَنِ البَصَرِيِّ قَالَ: « صَاحِبُ الْبِدْعَةِ لَا يَزْدَادُ اجْتِهَادًا – صِيَامًا وَصَلَاةً – إِلَّا ازْدَادَ مِنَ اللَّهِ بُعْدًا »
ഹസനുൽ ബസ്വരി(റ) പറഞ്ഞു: “നോമ്പും നമസ്കാരവുമായി ബിദ്അത്തുകാരൻ കൂടുതൽ
പരിശ്രമിക്കുന്നതനുസരിച്ച് അല്ലാഹുവിൽ നിന്ന് കൂടുതൽ അകലാതിരിക്കില്ല.”
11* عَنْ أَبِي إِدْرِيسَ الْخَوْلَانِيِّ أَنَّهُ قَالَ:
« لِأَنْ أَرَى فِي الْمَسْجِدِ نَارًا لَا أَسْتَطِيعُ إِطْفَاءَهَا
أَحَبُّ إِلَيَّ مِنْ أَنْ أَرَى فِيهِ بِدْعَةً لَا أَسْتَطِيعُ
تَغْيِيرَهَا»
അബൂ ഇദ്രീസ് അൽ-ഖൗലാനിയ്യ്(റ) പറഞ്ഞു: “പള്ളിയിൽ തീ കത്തുന്നത്
കണ്ടിട്ട് അത് കെടുത്താൻ സാധിക്കാതെ പോകുന്നതാണ് അവിടെ ഒരു ബിദ്അത്ത്
കണ്ടിട്ട് അത് നിർത്തലാക്കാൻ സാധിക്കാത്തതിനെക്കാൾ എനിക്ക് ഇഷ്ടം.”12
عَنِ الْفُضَيْلِ بْنِ عِيَاضٍ « اتَّبِعْ طُرُقَ
الْهُدَى وَلَا يَضُرُّكَ قِلَّةُ السَّالِكِينَ وَإِيَّاكَ وَطُرُقَ
الضَّلَالَةِ وَلَا تَغْتَرَّ بِكَثْرَةِ الْهَالِكِينَ »
ഫുദെയിൽ ഇബ്നു ഇയാദ്(റ) പറഞ്ഞു: “നീ സന്മാർഗത്തിന്റെ പാതകളെ പിൻപറ്റുക;
(അതിൽ) പ്രവേശിച്ചവരുടെ എണ്ണക്കുറവ് നിന്നെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ.
വഴികേടിന്റെ (ബിദ്അത്തുകൾ) പാതകളെ നീ സൂക്ഷിക്കുക; (അതിൽ പ്രവേശിച്ച്)
നാശമടഞ്ഞവരുടെ എണ്ണക്കൂടുതൽ നിന്നെ വഞ്ചിക്കാതിരിക്കട്ടെ.”13
عَنِ الْحَسَنِ : « لَا تُجَالِسْ صَاحِبَ هَوًى
فَيَقْذِفُ فِي قَلْبِكَ مَا تَتَّبِعُهُ عَلَيْهِ فَتُهْلِك، أَوْ
تُخَالِفُهُ فَيُمَرِّضُ قَلْبَكَ »
ഹസനുൽ ബസ്വരി(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവരോടൊപ്പം നീ
ഇരിക്കരുത്. അവനെ പിൻപറ്റുന്ന (എന്തെങ്കിലും) നിന്റെ മനസ്സിൽ അവൻ
ഇട്ടേക്കാം; അങ്ങനെ നീ നശിച്ചു പോകും. ഇനിയല്ല, നീ അവനുമായി
വിയോജിക്കുകയാണെങ്കിലും അവൻ നിന്റെ ഹൃദയത്തിൽ രോഗമുണ്ടാക്കും.”14
عَنِ الْحَسَنِ: « لَا تُجَالِسْ صَاحِبَ بِدْعَةٍ فَإِنَّهُ يُمْرِضُ قَلْبَكَ »
ഹസൻ(റ) പറഞ്ഞു: “നീ ബിദ്അത്തുകാരനോടൊപ്പം ഇരിക്കരുത്. അവൻ നിന്റെ ഹൃദയത്തെ രോഗാതുരമാക്കും.”15
عَنْ الحَسَنِ فِي قَوْلِ اللَّهِ تَعَالَى: {كُتِبَ
عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ}؛
قَالَ: « كَتَبَ اللَّهُ صِيَامَ رَمَضَانَ عَلَى أَهْلِ الْإِسْلَامِ
كَمَا كَتَبَهُ عَلَى مَنْ كَانَ قَبْلَهُمْ، فَأَمَّا الْيَهُودُ;
فَرَفَضُوهُ، وَأَمَّا النَّصَارَى; فَشَقَّ عَلَيْهِمُ الصَّوْمُ،
فَزَادُوا فِيهِ عَشْرًا، وَأَخَّرُوهُ إِلَى أَخَفِّ مَا يَكُونُ
عَلَيْهِمْ فِيهِ الصَّوْمُ مِنَ الْأَزْمِنَةِ » فَكَانَ الْحَسَنُ إِذَا حَدَّثَ بِهَذَا الْحَدِيثِ; قَالَ: « عَمَلٌ قَلِيلٌ فِي سُّنَّةٍ خَيْرٌ مِنْ عَمَلٍ كَثِيرٍ فِي بِدْعَةٍ »
“നിങ്ങൾക്ക് മുൻപുള്ളവരുടെ മേൽ നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും
നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു”(2:183) എന്ന ആയത്ത്
വിശദീകരിക്കവെ ഹസനുൽ ബസ്വരി(റ) പറഞ്ഞു: “മുൻകാലക്കാരുടെ മേൽ നിയമമാക്കിയതു
പോലെ തന്നെയാണ് അല്ലാഹു റമദാനിലെ നോമ്പ് മുസ്ലിംകളുടെ മേലും
നിർബന്ധമാക്കിയത്. യഹൂദന്മാർ അത് (പൂർണമായി) നിരാകരിച്ചു. എന്നാൽ
ക്രൈസ്തവരാകട്ടെ, അവർക്ക് നോമ്പ് ബുദ്ധിമുട്ടായപ്പോൾ (കൽപ്പിക്കപ്പെട്ട
മുപ്പതു ദിവസത്തെക്കാൾ) പത്തു ദിവസം വർദ്ധിപ്പിക്കുകയും, വർഷത്തിൽ നോമ്പ്
നോൽക്കാൻ എളുപ്പമുള്ള സമയത്തേക്ക് അത് പിന്തിക്കുകയും ചെയ്തു.” ഹസൻ(റ) ഈ
സംഭവം പറഞ്ഞാൽ (അതോടൊപ്പം) പറയുമായിരുന്നു: “ബിദ്അത്ത് ധാരാളം
പ്രവർത്തിക്കുന്നതിനെക്കാൾ സുന്നത്ത് കുറച്ച് പ്രവർത്തിക്കുന്നതാണ്
നല്ലത്.”16
عَنْ أَبِي قِلَابَةَ : « لَا تُجَالِسُوا أَهْلَ
الْأَهْوَاءِ وَلَا تُجَادِلُوهُمْ، فَإِنِّي لَا آمَنُ أَنْ يَغْمِسُوكُمْ
فِي ضَلَالَتِهِمْ، وَيُلَبِّسُوا عَلَيْكُمْ مَا كُنْتُمْ تَعْرِفُونَ »
അബൂ ഖിലാബ(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവരോടൊപ്പം നിങ്ങൾ
ഇരിക്കരുത്; അവരോട് തർക്കിക്കുകയുമരുത്. എന്തെന്നാൽ, അവർ നിങ്ങളെ അവരുടെ
വഴികേടിൽ ആഴ്ത്തുന്നതിൽ നിന്നും, നിങ്ങൾ അറിഞ്ഞ കാര്യങ്ങളിൽ നിങ്ങൾക്ക്
ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ നിന്നും ഞാൻ നിർഭയനല്ല.” 17
عَنْ أَبِي قِلَابَةَ أَنَّهُ كَانَ يَقُولُ: « وَإِنَّ أَهْلَ الْأَهْوَاءِ أَهْلُ ضَلَالَةٍ، وَلَا أَرَى مَصِيرَهُمْ إِلَّا إِلَى النَّار »
അബൂ ഖിലാബ(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവർ വഴികേടിന്റെ ആളുകളാണ്.
അവരുടെ യാത്ര നരകത്തിലേക്ക് ആണെന്നല്ലാതെ ഞാൻ മനസ്സിലാക്കുന്നില്ല.” 18
عَنْ أَبِي قِلَابَةَ: « مَا ابْتَدَعَ رَجُلٌ بِدْعَةً إِلَّا اسْتَحَلَّ السَّيْفَ »
അബൂ ഖിലാബ(റ) പറഞ്ഞു: “ഒരാൾ ബിദ്അത്ത് നിർമ്മിക്കുന്നതോടെ വാളിന് അർഹനായിത്തീരുന്നു.”19
عَنْ إِبْرَاهِيمِ النَّخَعِيِّ أَنَّهُ قَالَ : «
لَا تُجَالِسُوا أَصْحَابَ الْأَهْوَاءِ وَلَا تُكَلِّمُوهُمْ، فَإِنِّي
أَخَافُ أَنْ تَرْتَدَّ قُلُوبُكُمْ»
ഇബ്റാഹീം അന്നഖഇ(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവരോടൊപ്പം നിങ്ങൾ
ഇരിക്കരുത്; അവരോട് സംസാരിക്കുകയുമരുത്. നിങ്ങളുടെ ഹൃദയങ്ങൾ
സംശയത്തിലായിപ്പോകുമെന്ന് ഞാൻ ഭയപ്പെടുന്നു.” 20
عَنْ يَحْيَى بن أبي كثير : « إِذَا لَقِيتَ صَاحِبَ بِدْعَةٍ فِي طَرِيقٍ فَخُذْ فِي طَرِيقٍ آخَرَ »
യഹ്യ ബ്ൻ അബീ കഥീർ(റ) പറഞ്ഞു: “ബിദ്അത്തുകാരനെ ഒരു വഴിയിൽ കണ്ടാൽ നീ മറ്റൊരു വഴിയിലൂടെ പോവുക.”21
عَنْ مُحَمَّدِ بْنِ النَّضَرِ « مَنْ أَصْغَى سَمْعَهُ إِلَى صَاحِبِ بِدْعَةٍ وَهُوَ يَعْلَمُ أَنَّهُ صَاحِبُ بِدْعَةٍ نُزِعَتْ مِنْهُ العِصْمَة »
മുഹമ്മദ് ബ്ൻ നദ്.ർ അൽ-ഹാരിഥിയ്യ്(റ) പറഞ്ഞു: “ബിദ്അത്തുകാരൻ
ആണെന്ന് അറിഞ്ഞു കൊണ്ട് ആരെങ്കിലും ഒരാൾക്ക് ചെവി കൊടുത്താൽ അവനിൽ
നിന്ന് സുരക്ഷിതത്വം ഊരിയെടുക്കപ്പെടും. (അവൻ സ്വന്തത്തിലേക്ക്
ഏൽപ്പിക്കപ്പെടും.)”22
عَنِ الْعَوَّامِ بْنِ حَوْشَبٍ أَنَّهُ كَانَ
يَقُولُ لِابْنِهِ: « يَا عِيسَى، أَصْلَحِ اللَّهُ قَلْبَكَ، وَأَقْلِلْ
مَالَكَ » وَكَانَ يَقُولُ: « وَاللَّهِ لَأَنْ أَرَى عِيسَى فِي مَجَالِسِ
أَصْحَابِ الْبَرَابِطِ وَالْأَشْرِبَةِ وَالْبَاطِلِ أَحَبُّ إِلَيَّ
مِنْ أَنْ أَرَاهُ يُجَالِسُ أَصْحَابَ الْخُصُومَاتِ » قَالَ ابْنُ وضاح: «
يَعْنِى أَهْلُ البِدَعِ
അവ്വാം ഇബ്ൻ ഹൗഷബ് തന്റെ മകനോട് പറയുമായിരുന്നു: “ഈസാ! അല്ലാഹു നിന്റെ
ഹൃദയം നന്നാക്കട്ടെ. നിന്റെ സമ്പത്ത് കുറക്കട്ടെ.” അദ്ദേഹം
പറയുമായിരുന്നു: “അല്ലാഹു തന്നെ സത്യം! ഈസയെ ഗാനമേളയുടെയും
മദ്യപാനത്തിന്റെയും നിരർത്ഥകതയുടെയും സദസ്സിൽ കാണുന്നതാണ് അവൻ
തർക്കത്തിന്റെ ആളുകളോടൊപ്പം ഇരിക്കുന്നത് കാണുന്നതിനെക്കാൾ എനിക്ക്
ഇഷ്ടം.” ഇബ്നു വല്ലാഹ് പറഞ്ഞു: (തർക്കത്തിന്റെ ആളുകൾ എന്നതു കൊണ്ടുള്ള
ഉദ്ദേശ്യം) ബിദ്അത്തിന്റെ ആളുകളാണ്. 23
عَنْ يَحْيى بْنِ أَبِي عَمْرو السَّيْبَانِي قَالَ: «
كَانَ يُقَالُ: يَأْبَى اللَّهُ لِصَاحِبِ بِدْعَةٍ بِتَوْبَةٍ، وَمَا
انْتَقَلَ صَاحِبُ بِدْعَةٍ إِلَّا إِلَى شَرٍّ مِنْهَا »
യഹ്യ ബ്നു അബീ അം‚റ് അസ്സയ്ബാനി(റ) പറഞ്ഞു: “ബിദ്അത്തിന്റെ ആളുകളുടെ പശ്ചാത്താപത്തോട് അല്ലാഹു വിസമ്മതം പ്രകടിപ്പിക്കുമെന്നും,24 ബിദ്അത്തുകാരൻ കൂടുതൽ തിന്മയിലേക്ക് അല്ലാതെ നീങ്ങിക്കൊണ്ടിരിക്കുകയില്ലെന്നും പറയപ്പെടാറുണ്ട്.”25
كَانَ مَالِكٌ –رحمه الله- كَثِيرًا مَا يُنْشِدُ:
وَخَيْرُ أُمُورِ الدِّينِ مَا كان سنة
وشر الأمور المحدثات البدائع
ഇമാം മാലിക്ക് ധാരാളമായി ഇപ്രകാരം പാടാറുണ്ടായിരുന്നു :
മതത്തിലെ നല്ല കാര്യങ്ങൾ സുന്നത്തായിരുന്നവയാണ്
കാര്യങ്ങളിലേറ്റവും മോശമാകട്ടെ പുതുനിർമ്മിതികളും ബിദ്അത്തുകളുമാണ്.26
കാര്യങ്ങളിലേറ്റവും മോശമാകട്ടെ പുതുനിർമ്മിതികളും ബിദ്അത്തുകളുമാണ്.26
عَنْ مُقَاتِلِ بْنِ حَيَّانَ قَالَ: « أَهْلُ هَذِهِ الْأَهْوَاءِ آفَةُ أُمَّةِ مُحَمَّدٍ –ﷺ-، إِنَّهُمْ يَذْكُرُونَ النَّبِيَّ –ﷺ- وَأَهْلَ
بَيْتِهِ فَيَتَصَيَّدُونَ بِهَذَا الذِّكْرِ الْحَسَنِ الْجُهَّالِ مِنَ
النَّاسِ، فَيَقْذِفُونَ بِهِمْ فِي الْمَهَالِكِ، فَمَا أَشْبَهَهُمْ
بِمَنْ يَسْقِي الصَّبِر بِاسْمِ الْعَسَلِ، وَمَنْ يَسْقِي السُّمَّ
الْقَاتِلَ بِاسْمِ التِّرْيَاقِ، فَأَبْصِرْهُمْ، فَإِنَّكَ إِنْ لَا
تَكُنْ أَصْبَحْتَ فِي بَحْرِ الْمَاءِ فَقَدْ أَصْبَحْتَ فِي بَحْرِ
الْأَهْوَاءِ الَّذِي هُوَ أَعْمَقُ غَوْرًا، وَأَشَدُّ اضْطِرَابًا،
وَأَكْثَرُ صَوَاعِقَ، وَأَبْعَدُ مَذْهَبًا مِنَ الْبَحْرِ وَمَا فِيهِ،
فَتِلْكَ مَطِيَّتُكَ الَّتِي تَقْطَعُ بِهَا سَفَرَ الضَّلَالِ اتِّبَاعُ
السُّنَّةِ »
മുഖാതിൽ ബ്നു ഹബ്ബാൻ27 പറഞ്ഞു: “ദേഹേച്ഛയെ
പിൻപറ്റുന്ന ഈ ആളുകൾ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ ബാധിച്ച രോഗമാണ്.
നബി(സ്വ)യെ കുറിച്ചും അവിടുത്തെ കുടുംബത്തെ (അഹ്‚ലുൽ ബയ്ത്ത്)
സംബന്ധിച്ചും നല്ല സ്മരണകൾ പറഞ്ഞു കൊണ്ട് അവർ ജനങ്ങളിലെ പാമരന്മാരെ
വേട്ടയാടുകയും, അത് മൂലം നാശത്തിലേക്ക് തള്ളിയിടുകയുമാണ്. കയ്പ്പുള്ള
മരുന്ന് തേനാണെന്ന് പറഞ്ഞ് കുടിപ്പിക്കുന്നവനോട് ഇവർക്കെന്തു മാത്രം
സാദൃശ്യമാണുള്ളത്! ആളെ കൊല്ലുന്ന വിഷം വിഷമില്ലാതാക്കുന്ന മരുന്നാണെന്ന
പേരിൽ കുടിപ്പിക്കുന്നവനോടും (എന്തൊരു സാദൃശ്യമുണ്ടിവർക്ക്!). അതിനാൽ നീ
അവരെ മനസ്സിലാക്കുക. വെള്ളമുള്ള സമുദ്രത്തിൽ നീ പതിച്ചിട്ടില്ലെങ്കിലും
ആഴവും തിരയിളക്കവും ഇടിമിന്നലുകളും അതിനെക്കാളെത്രയോ അധികമുള്ള
ബിദ്അത്തിന്റെ സമുദ്രത്തിലാണ് നീ വീണിരിക്കുന്നത്. സുന്നത്തിനെ
പിൻപറ്റുക എന്നത് വഴികേടിന്റെ പാതകളെ മുറിച്ചു കടക്കാനുള്ള നിന്റെ
യാത്രാവാഹനമാണ് (എന്ന് തിരിച്ചറിയുക).” 28
عَنِ ابْنِ الْمُبَارَكِ قَالَ: « اعْلَمْ أَيْ أَخِي
أَنَّ المَوْتَ اليَوْم كَرَامَةٌ لِكُلِّ مُسْلِمٍ لَقِيَ اللَّهَ عَلَى
السُّنَّةِ، فَإِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، فَإِلَى
اللَّهِ نَشْكُو وَحْشَتَنَا، وَذَهَابَ الْإِخْوَانِ، وَقِلَّةَ
الْأَعْوَانِ، وَظُهُورَ الْبِدَعِ، وَإِلَى اللَّهِ نَشْكُو عَظِيمَ مَا
حَلَّ بِهَذِهِ الْأُمَّةِ مِنْ ذَهَابِ الْعُلَمَاءِ وَأَهْلِ السُّنَّةِ
وَظُهُورِ الْبِدَعِ »
ഇബ്നുൽ മുബാറക്(റ) പറഞ്ഞു: “ഹേ സഹോദരാ! അറിയുക! സുന്നത്തിലായിക്കൊണ്ട്
അല്ലാഹുവിനെ കണ്ടുമുട്ടാൻ സാധിക്കുന്ന ഏതൊരു മുസ്ലിമിനും മരണം ഇന്ന്
കറാമത്താണ്. ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ! നമ്മുടെ ഏകാന്തതയെ
സംബന്ധിച്ചും, നമ്മുടെ സഹോദരങ്ങൾ യാത്രയാവുന്നതിനെ സംബന്ധിച്ചും, നമ്മെ
സഹായിക്കാനുള്ളവരുടെ കുറവിനെ സംബന്ധിച്ചും, ബിദ്അത്തുകളുടെ ആധിക്യത്തെ
സംബന്ധിച്ചും അല്ലാഹുവിനോടാണ് നാം ആവലാതി ബോധിപ്പിക്കുന്നത്.
പണ്ഡിതന്മാരുടെയും സുന്നത്തിന്റെ വക്താക്കളുടെയും മരണത്താലും,
ബിദ്അത്തുകളുടെ ആധിക്യത്താലും ഈ ഉമ്മത്തിന് സംഭവിച്ച നാശത്തെ
സംബന്ധിച്ചും അല്ലാഹുവിനോട് നാം ആവലാതി ബോധിപ്പിക്കുന്നു.”29
لَمَّا بَايَعَ عُمَرُ بْنَ عَبْدَ العَزِيز النَّاسَ
صَعِدَ الْمِنْبَرِ، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ، ثُمَّ قَالَ: «
أَيُّهَا النَّاسُ، إِنَّهُ لَيْسَ بَعْدَ نَبِيِّكُمْ نَبِيٌّ، وَلَا
بَعْدَ كِتَابِكُمْ كِتَابٌ، وَلَا بَعْدَ سُنَّتِكُمْ سُّنَّةٌ وَلَا
بَعْدَ أُمَّتِكُمْ أُمَّةٌ، أَلَا وَإِنَّ الْحَلَالَ مَا أَحَلَّ اللَّهُ
فِي كِتَابِهِ عَلَى لِسَانِ نَبِيِّهِ حَلَالٌ إِلَى يَوْمِ
الْقِيَامَةِ، أَلَا وَإِنَّ الْحَرَامَ مَا حَرَّمَ اللَّهُ فِي كِتَابِهِ
عَلَى لِسَانِ نَبِيِّهِ حَرَامٌ إِلَى يَوْمِ الْقِيَامَةِ، أَلَا
وَإِنِّي لَسْتُ بِمُبْتَدِعٍ وَلَكِنِّي مُتَّبِعٌ، … أَلَا وَإِنِّي
لَسْتُ بِخَيْرِكُمْ وَلَكِنِّي أَثْقَلُكُمْ حِمْلًا… » ثُمَّ نزل.
ഉമർ ഇബ്നു അബ്ദിൽ അസീസ്(റ) ഭരണമേറ്റെടുത്തപ്പോൾ മിമ്പറിൽ കയറുകയും,
അല്ലാഹുവിനെ സ്തുതിക്കുകയും അവനെ പുകഴ്ത്തുകയും ചെയ്തതിന് ശേഷം ഇപ്രകാരം
പറഞ്ഞു: “ജനങ്ങളേ! നിങ്ങളുടെ നബിക്ക് ശേഷം ഇനി മറ്റൊരു നബിയില്ല.
നിങ്ങളുടെ ഗ്രന്ഥത്തിന് ശേഷം ഇനിയൊരു ഗ്രന്ഥവുമില്ല. നിങ്ങളുടെ ചര്യക്ക്
ശേഷം മറ്റൊരു ചര്യയും, നിങ്ങൾക്ക് ശേഷം മറ്റൊരു സമൂഹവും ഇനിയില്ല. അറിയുക!
അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ അനുവദനീയം എന്ന് തന്റെ പ്രവാചകന്റെ
തിരുനാവിലൂടെ പറഞ്ഞവയെല്ലാം ലോകാവസാനം വരെ അനുവദനീയമാണ്. അറിയുക! അല്ലാഹു
അവന്റെ ഗ്രന്ഥത്തിൽ തന്റെ പ്രവാചകന്റെ തിരുനാവിലൂടെ നിഷിദ്ധം എന്ന്
പറഞ്ഞവയെല്ലാം അന്ത്യനാൾ വരെ നിഷിദ്ധമാണ്. അറിയുക! ഞാൻ ഒരു
ബിദ്അത്തുകാരനല്ല; മറിച്ച് ഒരു മുത്തബിഅ് (നബി(സ്വ)യെ പിൻപറ്റുന്നവൻ)
മാത്രമാണ്… ഞാൻ നിങ്ങളിൽ ഏറ്റവും ഉത്തമനല്ല; മറിച്ച് നിങ്ങളിൽ ഏറ്റവും
വലിയ ഭാരം പേറുന്നവനാണ്.” ശേഷം അദ്ദേഹം മിമ്പറിൽ നിന്ന് ഇറങ്ങി.30
قَالَ عُمَر بْنُ عَبْدِ العَزِيز : « سنَّ رَسُولُ اللَّهِ –ﷺ- وَوُلَاةُ
الْأَمْرِ مِنْ بَعْدِهِ سُنَنًا، الْأَخْذُ بِهَا تَصْدِيقٌ لِكِتَابِ
اللَّهِ، وَاسْتِكْمَالٌ لِطَاعَةِ اللَّهِ وَقُوَّةٌ عَلَى دِينِ اللَّهِ،
لَيْسَ لِأَحَدٍ تَغْيِيرُهَا، وَلَا تَبْدِيلُهَا، وَلَا النَّظَرُ فِي
شَيْءٍ خَالَفَهَا. مَنْ عَمِلَ بِهَا مُهْتَدٍ، وَمَنِ انْتَصَرَ بِهَا
مَنْصُورٌ، وَمَنْ خَالَفَهَا اتَّبَعَ غَيْرَ سَبِيلِ الْمُؤْمِنِينَ،
وَوَلَّاهُ اللَّهُ مَا تَوَلَّى، وَأَصْلَاهُ جَهَنَّمَ وَسَاءَتْ
مَصِيرًا »
ഉമർ ഇബ്നു അബ്ദുൽ അസീസ്(റ) പറഞ്ഞു: “നബി(സ്വ)യും അദ്ദേഹത്തിന്
ശേഷമുള്ള ഭരണാധികാരികളും ഒരു ചര്യ കാണിച്ചു തന്നിരിക്കുന്നു; അത് മുറുകെ
പിടിക്കൽ ഖുർആനിനെ സത്യപ്പെടുത്തലും, അല്ലാഹുവിനോടുള്ള അനുസരണം
പൂർത്തീകരിക്കലും, അവന്റെ മതത്തിനെ ശക്തിപ്പെടുത്തലുമാണ്. അത്
മാറ്റിത്തിരുത്താനോ, അതിന് പകരം നിശ്ചയിക്കാനോ, അതിന് വിരുദ്ധമായവ
പരിഗണിക്കാനോ ഒരാൾക്കും അവകാശമില്ല. അവരുടെ സുന്നത്ത് കൊണ്ട്
പ്രവർത്തിക്കുന്നവനാണ് സന്മാർഗി; അതിനെ സഹായിക്കുന്നവൻ (അല്ലാഹുവിനാൽ)
സഹായിക്കപ്പെടുന്നവനാണ്; അതിനോട് എതിരായവൻ സത്യവിശ്വാസികളുടേതല്ലാത്ത
മാർഗം പിൻപറ്റിയിരിക്കുന്നു. അവനെ അല്ലാഹു തിരിഞ്ഞിടത്തേക്ക് തിരിച്ചു
കളയുകയും നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും; അതെത്ര മോശം സങ്കേതമാണ്.”31ഇമാം മാലിക്കിനെ അത്ഭുതപ്പെടുത്തുകയും, അദ്ദേഹം പല സന്ദർഭങ്ങളിലും ഉദ്ധരിക്കുകയും ചെയ്തിരുന്ന, പണ്ഡിതന്മാർ മനപാഠമാക്കിയിരുന്ന ഉമറുബ്നു അബ്ദിൽ അസീസിന്റെ മഹത്തരമായ വാക്കാണിത്.
– قَالَ ابْنُ الْمَاجِشُونِ: سَمِعْتُ مَالِكًا
يَقُولُ : « مَنِ ابْتَدَعَ فِي الاسْلَامِ بِدْعَةً يَرَاهَا حَسَنَةً،
زَعَمَ أَنَّ مُحَمَّداً –ﷺ– خَانَ الرِّسَالَةَ، لِأَنَّ اللَّهَ يَقُولُ : {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} [المائدة: 3] فَمَا لَمْ يَكُنْ يَوْمَئِذٍ دِيناً، فَلَا يَكُونُ اليَوْمَ دِيناً »
ഇമാം മാലിക്ക്(റ) പറഞ്ഞു: “ഇസ്ലാമിൽ ഒരു ബിദ്അത്ത് നിർമ്മിക്കുകയും
അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവൻ നബി(സ്വ) അവിടുത്തെ
രിസാലത്തിൽ (പ്രവാചകത്വത്തിൽ) വഞ്ചന കാണിച്ചിട്ടുണ്ടെന്നാണ്
ജൽപ്പിച്ചിരിക്കുന്നത്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: “ഇന്നേ ദിവസം
നിങ്ങളുടെ മതം ഞാൻ നിങ്ങൾക്ക് പൂർണമാക്കി നൽകിയിരിക്കുന്നു.” (5:3) അന്നേ
ദിവസം മതമല്ലാത്തത് ഇന്നും മതമല്ല.”32- ഈ പഠനത്തിൽ ഉദ്ധരിക്കുന്ന ഭൂരിപക്ഷം ഉദ്ധരണികൾക്കും പ്രധാനമായും അവലംബിച്ചിരിക്കുന്നത് ഇമാം ശാത്വിബിയുടെ അൽ-ഇഅ്തിസാം ആണ്. പ്രസ്തുത ഗ്രന്ഥത്തിന് മുഹമ്മദ് ഇബ്നു അബ്ദു റഹ്മാൻ അശ്ശഖീർ, സഅ്ദ് ബ്നു അബ്ദില്ലാഹ് ആലു-ഹുമൈദ്, ഹിശാം ബ്നു ഇസ്മാഈൽ അസ്സ്വീനി എന്നിവർ നടത്തിയ തഹ്ഖിഖാണ് ഉദ്ധരണികളുടെ മൂലസ്രോതസ്സ് നൽകുന്നതിനായി അവലംബിച്ചിരിക്കുന്നത്.
- ബുഖാരി:13/250, ഇബ്നു അബ്ദിൽ ബറ് ജാമിഉ ബയാനിൽ ഇൽമിൽ:2/97, ലാലക്കാഈ ഉസ്വൂലു ഇഅ്തികാദി അഹ്.ലുസ്സുന്ന:1/90, അൽ ഇഅ്തിസാം:1/77-78, മേൽ കൊടുത്ത ബുഖാരിയിലെ നിവേദനത്തിന് പുറമേ മറ്റു ചില ഗ്രന്ഥങ്ങളിൽ കൂടി വന്ന റിപ്പോർട്ടുകൾ ഒരുമിച്ചു കൂട്ടിയതിന്റെ വിവർത്തനമാണിത്.
- ഇബ്ൻ വല്ലാഹ് അൽ-ബിദഉ വന്നഹ്യു അൻഹ:65, അൽ ഇഅ്തിസാം:1/78.
- മുസ്തദ്റക് ഹാകിം:8448, ദഹബി സ്വഹീഹ് എന്ന് വിലയിരുത്തി. ഇബ്ന് വല്ലാഹ്:65, ഇബ്നു ബത്ത്വ അൽ-ഇബാനത്തുൽ കുബ്റയിൽ:1/174.
- മതവിഷയങ്ങൾ ബുദ്ധിയുടെ അടിസ്ഥാനത്തിൽ അളന്നു നോക്കുക എന്നത് സലഫുകൾക്ക് പരിചയമില്ലാത്ത രീതിയാണ്. അത് ബിദ്അത്താണ്.
- ദാരിമി:1/76, ഇബ്നു വല്ലാഹ്:40,87, ത്വബ്റാനി മുഅ്ജമുൽ കബീറിൽ:1/185.
- നബി(സ്വ) പ്രാവർത്തികമാക്കിയ ഏതെങ്കിലും സുന്നത്ത് ചെയ്യുവാൻ മനസ്സിൽ കരുതുന്നത്, നബി(സ്വ)യുടെ മാതൃക വന്നിട്ടില്ലാത്ത ബിദ്അത്തുകൾ പ്രവർത്തിക്കുന്നതിൽ കഠിനമായി പരിശ്രമിക്കുന്നതിനെക്കാൾ ഉത്തമമാണ് എന്ന് ഉദ്ദേശ്യം. ഉദാഹരണത്തിന്; നമസ്കാരത്തിന് മുൻപ് പല്ലു തേക്കണമെന്ന് മനസ്സിൽ കരുതുന്നത് നബിദിനത്തിന് വേണ്ടി അരയും തലയും മുറുക്കി റോഡിലിറങ്ങി വിയർക്കുന്നതിനെക്കാൾ ഉത്തമമാണ്!
- ദാരിമി:1/75, ഇമാം ലാലകാഈ:1/91.
- ഇബ്നു വല്ലാഹ്:45-46, ഇബ്നു ബത്വ ഇബാനതുൽ കുബ്റയിൽ:1/178, ലാലകാഈ ഉസ്വൂലു ഇഅ്തികാദു അഹ്.ലുസ്സുന്നയിൽ:1/92, ത്വർത്വൂശി അൽ-ഹവാദിഥു വൽ ബിദഇൽ:117.
- ദാരിമി:1/69, ബയ്ഹഖി മദ്ഖലിൽ:190, ഖതീബുൽ ബഗ്ദാദി അൽ-ഫഖീഹ് വൽ മുതഫഖിഹിൽ:1/183.
- ഇബ്നു വല്ലാഹ്:34, ഇബ്നു ബത്ത്വ അൽ-ഇബാനത്തുൽ കുബ്റയിൽ:134.
- ഇബ്നു വല്ലാഹ്:43, ഇബ്നു ബത്വ:2/514, അബൂ നുഐം ഹിൽയയിൽ:5/124.
- അൽ- ഇഅ്തിസാം:1/83.
- ഇബ്നു വല്ലാഹ്:57.
- ഇബ്നു വല്ലാഹ്:34, അബൂ നുഐം അൽ-ഹിൽയയിൽ:3/9, ഇബ്നുൽ ജൗസി സ്വിഫത്തുസ്സ്വഫ്വയിൽ:3/295.
- ക്രൈസ്തവരുടെ നോമ്പിനെ സംബന്ധിച്ചും, അവർ അതിനെ മാറ്റിമറിച്ചതിനെ സംബന്ധിച്ചുമുള്ള മുൻഗാമികളുടെ വാക്കുകൾ ധാരാളം സലഫുകളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സുയൂത്വിയുടെ അദ്ദുററുൽ മൻഥൂർ (1/428-430) നോക്കുക.
- ദാരിമി:1/120, ആജുരി അശ്ശരീഅയിൽ:56, ലാലകാഇ ഉസൂലു ഇഅ്തികാദിൽ:1/134, ഇബ്നു സഅ്ദ് ത്വബഖാതിൽ:7/184, ഇബ്നു വല്ലാഹ്:55, ഇബ്നു ബത്ത്വ ഇബാനതുൽ കുബ്റയിൽ:2/435,437, ബഗ്വി ശർഹുസ്സുന്നയിൽ:1/227.
- ദാരിമി:1/58, ഇബ്നു സഅ്ദ് ത്വബക്വാത്തിൽ:7/184, ആജുരിയ്യ് അശ്ശരീഅയിൽ:64, ഇബ്നു ബത്ത്വ അൽ-ഇബാനത്തുസ്സുഗ്റയിൽ:138.
- ദാരിമി:1/58, ലാലകാഇ:1/134, ആജുരി:64, ഇബ്നു സഅ്ദ്:1/184, അബൂ നുഐം:2/287, ഇബ്നുബത്ത്വ അൽ-ഇബാനത്തുസ്സുഗ്റയിൽ:138.
- ഇബ്നു വല്ലാഹ്:56, ഇബ്നു ബത്ത്വ അൽ-ഇബാനത്തുൽ കുബ്റയിൽ:2/439, അബൂ നുഐം ഹിൽയയിൽ:4/222.
- ഇബ്നു വല്ലാഹ്:55, ലാലകാഇ:1/137, ആജുരി:64, ഇബ്നു ബത്ത്വ ഇബാനത്തുൽ കുബ്റയിൽ:2/474.
- ലാലകാഇ ഉസ്വൂലു ഇഅ്തികാദി അഹ്ലിസ്സുന്ന:1/136.
- ഇബ്നു വല്ലാഹ് അൽ-ബിദഉ വന്നഹ്യു അൻഹയിൽ:56.
- ബിദ്അത്തുകാരന്റെ തൗബയുമായി സ്വീകരിക്കുമോ ഇല്ലേ എന്ന വിഷയം പിന്നീട് വിശദീകരിക്കുന്നതായിരിക്കും. ഇൻഷാ അല്ലാഹ്.
- ഇബ്നു വല്ലാഹ് അൽ-ബിദഉ വന്നഹ്യു അൻഹയിൽ:61.
- ഇബ്നു അബ്ദിൽ ബറ് അൽ-ഇൻതിഖാദിൽ:74.
- ഇദ്ദേഹം ഇമാമും മുഹദ്ദിഥുമായിരുന്നു. അറിവ് പ്രവർത്തനത്തിലുണ്ടായിരുന്ന പണ്ഡിതൻ. ഹിജ്റ 150 കൾക്കിടയിൽ മരണപ്പെട്ടു. (ദഹബിയുടെ സിയർ (6/340) നോക്കുക)
- അൽ- ഇഅ്തിസാം:1/86.
- ഇബ്നു വല്ലാഹ്:46.
- ഇബ്നു സഅ്ദ് ത്വബഖാത്തിൽ:5/340, ഇബ്നു അബ്ദിൽ ഹകം ഉമർ ഇബ്നു അബ്ദിൽ അസീസിന്റെ ചരിത്രത്തിൽ:40-41.
- ആജുരിയുടെ അശ്ശരീഅഃ:48, അബൂ നുഐം ഹില്യയിൽ:6/324, ലാലകാഇ:1/94, ഇബ്നു ബത്ത്വ ഇബാനത്തുൽ കുബ്റയിൽ:1/352, ഇബ്നു കഥീർ അൽബിദായയിൽ:9/225, ദഹബി സിയറിൽ:8/98, ഇബ്നു റജബ് ജാമിഉൽ ഉലൂമി വൽ ഹികമിൽ:250.
- ഇബ്നു ഹസം അൽ-ഇഹ്കാം ഫീ ഉസ്വൂലിൽ അഹ്കാമിൽ:6/85.
ദീനിൽ അടിസ്ഥാനമില്ലാത്ത "പുത്തൻ ആചാരങ്ങൾ" നടപ്പിലാക്കുന്ന ചിലരെ എതിർത്താൽ അവരിൽ ചിലർ തിരിച്ച് ചോദിക്കാറുണ്ട്, "അത് പാടില്ല എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ??" എന്ന്..
അത് പോലെ വാദം സ്ഥാപിക്കാൻ വേണ്ടി ചില ഉസൂലുകളെ വളച്ചൊടിക്കുകയും ചെയ്യും..
അഥവാ "ഒരു കാര്യം ഹറാം ആകണമെങ്കിൽ അത് ഹറാം എന്ന് ആയത്ത് കൊണ്ടൊ ഹദീസ് കൊണ്ടൊ സ്ഥിരപ്പെടണം .അല്ലെങ്കിൽ അതിന്റെ ഹുക്മ് ജായിസ് ആയി മാറും എന്നാണ് ഉസൂൽ "
പക്ഷേ സത്യത്തിൽ ഈ പറഞ്ഞത് അനുഷ്ഠാന കാര്യങ്ങളിലോ കർമ്മങ്ങളിലോ അല്ല, മറിച്ച് , ഇടപാടുകൾ, ഭക്ഷണ സാധനങ്ങൾ , വസ്തുക്കൾ , കച്ചവടം,മുതലായ "മുആമലാത്തുകളിൽ " ആണ് .
അപ്പോൾ "ഭൂമിയിലെ വസ്തുക്കൾ ഉപയോഗിക്കൽ, കച്ചവടം ചെയ്യൽ, ദീനിന് എതിരാകാത്ത നാട്ടാചാരങ്ങൾ , ഭക്ഷണ ക്രമങ്ങൾ തുടങ്ങി മുആമലാത്തുകൾ എല്ലാം അടിസ്ഥാനപരമായി അനുവദനീയമാണ്... കാരണം (ഭൂമിയിൽ ഉള്ളതെല്ലാം നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അവനാണ് )
هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعاً. {البقرة:29}
എന്നാണ് അല്ലാഹു പറഞ്ഞത്..അതിനാൽ അതിന്റെയെല്ലാം അടിസ്ഥാനം അനുവദനീയവും -الأصل الإباحة - പാടില്ലാത്തത് പ്രത്യേകം ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടതോ, അവയുടെ അടിസ്ഥാനത്തിൽ ഉള്ള "ഇജ്മാഅ'ആയ" കാര്യങ്ങളോ , അടിസ്ഥാന പ്രമാണങ്ങളിലേക്ക് ഖിയാസ് ചെയ്യപ്പെട്ടതോ മാത്രം ആണ്, അല്ലാത്തതെല്ലാം അനുവദനീയം ആണ്.
പക്ഷേ , ആരാധനാ കർമ്മങ്ങൾ, അനുഷ്ഠാനങ്ങൾ , അവയുടെ പ്രത്യേക രൂപങ്ങൾ ഭാവങ്ങൾ ഇവയൊക്കെ അടിസ്ഥാനപരമായി "സ്ഥിരപ്പെട്ടതിൽ മാത്രം പരിമിതമായത്" അഥവാ توقيفي ആണ്,
കാരണം ആ ഇബാദത്തുകൾ അല്ലാഹുവിനെ പ്രീതിപെടുത്താൻ ഉള്ളതാണാല്ലോ, അപ്പോൾ അല്ലാഹുവിന്റെ മുറാദ് (ഉദ്ദേശം) ദൈവിക ബോധനം വഴി അറിയുന്ന പ്രവാചകൻ (صلى الله عليه وسلم) പഠിപ്പിച്ചത് മാത്രമേ നാം ആ രംഗത്ത് അനുഷ്ടാനങ്ങൾ ആയി സ്വീകരിക്കാവൂ...
അത് കൊണ്ടാണ് നബി صلى الله عليه وسلم പറഞ്ഞത്:
من عمل عملا ليس عليه أمرنا فهو رد
ആരെങ്കിലും നമ്മുടെ കൽപ്പന ഇല്ലാത്ത ഒരു കർമ്മം ചെയ്താൽ അത് തള്ളപ്പെടും എന്ന്.അത് പോലെ:
من أحدث في أمرنا هذا ما ليس منه فهو رد
(നമ്മുടെ ഈ കാര്യത്തിൽ ആരെങ്കിലും അതിൽ പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടും) എന്ന്.(ബുഖാരി, മുസ്ലിം))
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) പറയുന്നു:
(( الأصل في العبادة التوقف ))--فتح الباري (3/54)
ആരാധനയുടെ അടിസ്ഥാനം പ്രമാണങ്ങൾ പഠിപ്പിച്ചതിൽ പരിമിതമാക്കുക എന്നതാണ്.ഫത്'ഹുൽ ബാരി : 3/54.
അദ്ദേഹം തന്നെ പറയുന്നു:
(( التقرير فى العبادة إنما يؤخذ عن توقيف ))
(ആരാധനാ കാര്യങ്ങളിൽ സ്വീകരിക്കേണ്ട രീതി പ്രമാണങ്ങളിൽ പഠിപ്പിക്കപ്പെട്ടവയിൽ മാത്രം നിൽക്കുക എന്നതാണ്.)ഫത്'ഹുൽ ബാരി :2/ 80 .
ഇമാം ഇബ്നു മുഫ്ലിഹ് (റ) പറയുന്നു :
(( الأعمال الدينية لا يجوز أن يتخذ شيء منها سببا إلا أن تكون مشروعة فإن العبادات مبناها على التوقيف ))
(മതപരമായ
കർമ്മങ്ങളിൽ നിയമപരമായതല്ലാത്ത ഒന്നിനെയും മാർഗ്ഗമായി സ്വീകരിച്ചുകൂടാ,
കാരണം ആരാധനാ മുറകളിൽ പ്രമാണങ്ങൾ പഠിപ്പിച്ചിടത്ത് നിൽക്കുക എന്നതാണ്
അടിസ്ഥാനം.)
الآداب الشرعية لابن مفلح (2/265)
ഞാൻ നമസ്ക്കരിച്ചത് പോലെ നമസ്കരിക്കുക , ഹജ്ജ് കർമ്മങ്ങൾ എന്നിൽ നിന്നും സ്വീകരിക്കുക എന്നൊക്കെ പ്രവാചകൻ (صلى الله عليه وسلم) കണിശമായി സ്വഹാബാക്കളെ ഉണർത്തിയതും, അവിടുത്തെ ഓരോ ഖുത്ബകളിലും "പുത്തൻ ആചാരങ്ങളെയും, പുതു നിർമ്മിതികളെയും സൂക്ഷിക്കുക" എന്ന താക്കീതും ഉണ്ടാകാൻ കാരണം ഇതാണ്.
"മുആമലാത്തുകളെയും ഇബാദത്തുകളെയും " കൂട്ടിക്കുഴക്കരുത്..
اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا اجتنابه
فَالْبِدْعَةُ إِذَنْ عِبَارَةٌ عَنْ: طَرِيقَةٍ فِي الدِّينِ مُخْتَرَعَةٍ، تُضَاهِي الشَّرْعِيَّةَ يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ سُبْحَانَهُ.
الكتاب: الاعتصام (1/50)
وَمِنْهَا: الْتِزَامُ الْكَيْفِيَّاتِ وَالْهَيْئَاتِ الْمُعَيَّنَةِ، كَالذِّكْرِ بِهَيْئَةِ الِاجْتِمَاعِ عَلَى صَوْتٍ وَاحِدٍ، وَاتِّخَاذُ يَوْمِ وِلَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدًا،
وَمَا أَشْبَهَ ذَلِكَ.
وَمِنْهَا: الْتِزَامُ الْعِبَادَاتِ الْمُعَيَّنَةِ فِي أَوْقَاتٍ مُعَيَّنَةٍ لَمْ يُوجَدْ لَهَا ذَلِكَ التَّعْيِينُ فِي الشَّرِيعَةِ، كَالْتِزَامِ صِيَامِ يَوْمِ النِّصْفِ مِنْ شَعْبَانَ وَقِيَامِ لَيْلَتِهِ.
الكتاب: الاعتصام (1/53)
الشاطبي (000 - 790 هـ = 000 - 1388 م)
അല്ലാഹുവിനെ ആരാധിക്കുന്നതിനു വേണ്ടി അതിരുകവിഞ്ഞുള്ള ഒരു വഴി ഉധേഷിച്ചുകൊണ്ട് ശറഹീ നിയമങ്ങള്‍ക്ക് സദൃശ്യപ്പെടുന്ന ചില പുത്തന്‍ കാര്യങ്ങള്‍ സ്വീകരിക്കുക എന്നതാണ് ബിദ്അത്ത്.
അദ്ദേഹം പറയുന്ന ഉദാഹരണം: ചില പ്രത്യേകമായ രൂപങ്ങള്‍ അനിവാര്യമാക്കുക
(الْتِزَامُ الْكَيْفِيَّاتِ وَالْهَيْئَاتِ الْمُعَيَّنَةِ،)
ഒരുമിച്ചു കൂടിയിട്ടു ഒരേ ശബ്ദത്തില്‍ ദിക്ര് ചൊല്ലുക, നബി(സ) യുടെ ജന്മദിനത്തെ ആഘോഷമായി സ്വീകരിക്കുക അതുപോലെ ഉള്ള കാര്യങ്ങള്‍.
(وَاتِّخَاذُ يَوْمِ وِلَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدًا، )
ഷൈഹ്الغزيم(ر) [ ഉസെയ്മി ] ബിദ് അതിനെക്കുറിച്ച് ഒരു വിഷ ദീകരണം നൽകുന്നു
الإجابة: البدعة شرعاً ضابطها: "التعبد لله بما لم يشرعه الله"، وإن شئت فقل: "التعبد لله تعالى بما ليس عليه النبي صلى الله عليه وسلم، ولا خلفاؤه الراشدون"، فالتعريف الأول مأخوذ من قوله تعالى: {أم لهم شركاء شرعوا لهم من الدين ما لم يأذن به الله}، والتعريف الثاني مأخوذ من قول النبي صلى الله عليه وسلم: "عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، تمسكوا بها وعضوا عليها بالنواجذ وإياكم ومحدثات الأمور"، فكل من تعبد لله بشيء لم يشرعه الله، أو بشيء لم يكن عليه النبي صلى الله عليه وسلم وخلفاؤه الراشدون فهو مبتدع، سواء كان ذلك التعبد فيما يتعلق بأسماء الله وصفاته أو فيما يتعلق بأحكامه وشرعه.
ഒരാൾ അള്ളാഹു ഷറഹാക്കാത്ത ഒന്ന് കൊണ്ട് അള്ളാഹുവിന് വേണ്ടി ഇബാദത്ത് എടുക്കുക. ഇനി ഇങ്ങനെയും പറയാം. നബി (സ) യും ഹുലഫാഹുറാഷിദീനുകളും കൊണ്ടുവരാത്ത ഒന്ന് കൊണ്ട് ഒരാൾ അള്ളാഹുവിന് ഇബാദത്ത് എടുക്കുക ഇവ രണ്ടും ബിദ്അത് ആണ് . ഇങ്ങനെ അദ്ദേഹത്തിന്റെ ഒന്നാമത്തെ നിർവ്വചനം പറയാൻ കാരണം അള്ളാഹുവിന്റെ വാക്കിൽ നിന്നുമാണ് . അള്ളാഹു പറയുന്നു. അവർക്ക് പങ്കുകാരുണ്ടോ?ദീനിൽ അള്ളാഹു ഷറഹാക്കാ കാര്യങ്ങൾ ഷറഹാക്കുന്ന പങ്ക് കാരുണ്ടോ?
( أم لهم شركاء شرعوا لهم من الدين ما لم يأذن به الله)
അദ്ദേഹത്തിന്റെ രണ്ടാമത്തെ നിർവ്വജനം റസൂല്‍ (സ) യുടെ വാക്കിൽ നിന്നുമാണ്. നബി (സ) പറഞ്ഞു. എന്റെ സുന്നത്തും എനിക്ക് ശേഷം വരുന്ന ഹുലഫാഹു റാഷിദീനുകളെ ചര്യയും മുറുകെ പിടിക്കുക. അണപ്പല്ലു കൊണ്ട് അവയെ കടിച്ച് പിടിക്കുക
(عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، تمسكوا بها وعضوا عليها بالنواجذ وإياكم ومحدثات الأمور)
അള്ളാഹുവോ റസൂലേ ഷറഹ് ആക്കാത്ത ഹുലഫാഹു റാഷിദീങ്ങൾ ചെയ്യാത്ത ഒരു കാര്യം കൊണ്ട് ഒരു വ്യക്തി അള്ളാഹുവിന് വേണ്ടി ഇബാദത്ത് എടുത്താൽ അവൻ മുബ്തദിഹ് ആണ് .അത് അള്ളാഹുവിന്റെ ഷറഹിലെ ഹുക്മുമായി ബന്തപ്പെട്ടതാണെങ്കിലും ശരി അവന്റെ അസ്മാഹുസ്സി ഫാത്തുമായി ബന്തപ്പെട്ടതാണെങ്കിലും ശരി അതൊക്കെ ബിദഅതാണ്
മഹാനായ ഇമാം അഹ്മദ് (റ) الإمام أحمد رحمه الله
وقال الإمام أحمد رحمه الله (ت:241ه) : “أصول السنة عندنا : التمسك بما كان عليه أصحاب رسول الله ، والاقتداء بهم ، وترك البدع ، وكل بدعة فهي ضلالة”[أصول السنة للإمام أحمد ، ص (4)]
നമ്മുടെ അടുക്കൽ സുന്നത്തുകളുടെ അസ്ല്ല് എന്തെന്നാൽ: എന്താണ് , നബി (സ) യുടെ സ്വഹാബാക്കൾ മുറുകെപ്പിടിച്ച് ജീവിച്ചത് അതിനെ മുറുകെപ്പിടിച്ച് ജീവിക്കുക അവരെ പിൻപറ്റുക . ബിദ് അത് ഒഴിവാക്കുക കാരണം എല്ലാ ബിദ്അതുകളും വഴി കേടാണ്
ഇബ്നു റജബ് ഹംബലീ അദ്ദേഹത്തിന്റെجامع العلوم والحكم എന്ന ഗ്രന്ഥത്തിൽ പറയുന്നു.
وقال ابن رجب الحنبلي رحمه الله : “«كُلُّ بِدْعَةٍ ضَلَالَةٌ» من جوامع الكلم لا يخرج عنه شيءٌ ، وهو أصلٌ عظيمٌ من أصول الدِّين ، وهو شبيهٌ بقوله : «مَنْ أَحْدَثَ في أَمْرِنا ما لَيسَ مِنهُ فَهو رَدٌّ» ؛ فكلُّ من أحدث شيئاً ، ونسبه إلى الدِّين ، ولم يكن له أصلٌ من الدِّين يرجع إليه ، فهو ضلالةٌ ، والدِّينُ بريءٌ منه ، وسواءٌ في ذلك مسائلُ الاعتقادات ، أو الأعمال ، أو الأقوال الظاهرة والباطنة”[جامع العلوم والحكم (2/128)] ،
ഒരു വ്യക്തി ഒരു കാര്യം പുതുതായി ഉണ്ടാക്കി എന്നിട്ട് അതിനെ ദീനിലേക്ക് ചേർത്തി പറയുകയും ചെയ്യുന്നു. അതിതാണെങ്കിലോ ദീനിലേക്ക് മടങ്ങുന്ന ഒരു അസ്സ്ലും ഇല്ല. [ അടിസ്ഥാനം, പിമ്പലം ] അങ്ങനെവന്നാൽ അത് വഴിക്കേടാണ്. നമ്മുടെ ദീൻ അതിലിൽ നിന്ന് ഒഴിവാണ് [അത് അവന്റെ തലയിൽ തന്നെ കെട്ടിവെച്ചാൽ മതി ] ഈ വിഷയത്തിൽ വിശ്വാസപരമായ കാര്യങ്ങളും കർമപരമായ കാര്യങ്ങളും എല്ലാം ബിദ്അതിൽ പെടും
ഇബ്നു ഹജർ അസ്ക്വലാനി(റ) അദ്ദേഹത്തിന്റെ فتح الباريയിൽ രേഖപ്പെടുത്തി.
عرف الحافظ ابن حجر البدعة الشرعية بقوله:(ما أحدث في الدين وليس له دليل عام ولا خاص يدل عليه)فتح الباري(13/254)
മദത്തിൽ ഒരു പുതിയ കർമ്മം കടത്തിക്കൂട്ടി. ആകർന്മത്തിന്റെ മേൽ خاص ദലീലുമില്ല.عام ആയ ദലീലുമില്ല. എങ്കിൽ അത് ബിദ്അത് ആണ്
മഹാനായ ഇബ്നുമസ്ഹുദ് (റ) പറയുന്നു.
يقول ابن مسعود -رضي الله عنه-: (اتبعوا ولا تبتدعوا؛ فقد كفيتم، وكل بدعة ضلالة)([1മഹാനായ ഇബ്നുമസ്ഹുദ് (റ) പറയുന്നു. നിങ്ങൾ റസൂലിനെ പിൻപറ്റുക അനാചാരങ്ങൾ ഉണ്ടാക്കരുത്. നിങ്ങൾക്ക് റസൂലിന്റെ സുന്നത്ത് തന്നെ മതിയാവുന്നതാണ്. എല്ലാ അനാചാരങ്ങളും വഴിക്കേടാണ്
മഹാനായ അബൂഷാമ (റ) പറഞ്ഞിരിക്കുന്നു.
قال الإمام أبو شامة رحمه الله (ت:665) : “ولا ينبغي تخصيص العبادات بأوقات لم يخصصها بها الشرع ، بل تكون أفعال البر مرسلة في جميع الأزمان ليس لبعضها على بعض فضل ، إلا ما فضله الشرع وخصه بنوع العبادة ، فإن كان ذلك اختص بتلك الفضيلة تلك العبادة من دون غيرها ؛ كصوم يوم عرفة وعاشوراء والصلاة في جوف الليل والعمرة في رمضان ، ومن الأزمان ما جعله الشرع مفضلًا فيه جميع أعمال البر ؛ كعشر ذي الحجة وليلة القدر التي هي خير من ألف شهر -أي العمل فيها أفضل من العمل في ألف شهر ليس فيها ليلة القدر- فمثل ذلك يكون أي عمل من أعمال البر حصل فيها كان له الفضل على نظيره في زمن آخر ، فالحاصل أن الملكف ليس له منصب التخصيص بل ذلك الى الشارع وهذه كانت صفة عبادة رسول الله صلى الله عليه وسلم
“[الباعث ، ص: (165)] ،
ഷറഹ് പ്രത്യേകമാക്കാത്ത സമയങ്ങളിൽ ചില ഇബാദത്തുകൾ അനുഷ്ടിക്കുക എന്നത് യോജിച്ചതല്ല. എന്നാൽ നന്മയുടെ പ്രവർത്തനങ്ങൾ എപ്പോഴും ചെയ്യാം. അങ്ങനെയുള്ള നന്മകൾ ചില സമയങ്ങളെ സമ്പന്തിച്ച് മറ്റുള്ള സമയങ്ങളെക്കാൾ ശേഷ്ട്രത ഇല്ലാത്തതാണ്. എന്നാൽ ഷറഹ് ശേഷ്ട്രത കൽപ്പിച്ചതും പ്രത്യേകമായ ഇബാദത്ത് കൊണ്ട് പ്രത്യേകമാക്കിയതും ഒഴികെ. ഇത്തരം ശേഷ്ട്രത യുള്ള പ്രത്യേകമാക്കിയവ മറ്റുള്ള സന്ദർബങ്ങളിൽ അല്ലാതെ ആ സന്ദർബങ്ങളിൽ (സമയത്ത് )തന്നെ ചെയ്യലാണ് ശേഷ്ട്രത. ഹറഫാ ദിവസത്തെ നോമ്പ്, അഷുറാ ദിവസത്തെ നോമ്പ്. രാത്രിയുടെ അന്തിയാമങ്ങളിൽ നമസ്കരിക്കുന്നത് , റമളാനിലെ ഉംറ, തുടങ്ങിയവ പോലെചില സമയങ്ങളിൽ അള്ളാഹു ചില കർമ്മങ്ങൾക്ക് ശ്രേഷ്ട്ര കൽപ്പിച്ചിട്ടുണ്ട്. ദുൽഹജ്ജിന്റെ ആദ്യത്തെ പത്ത് ദിവസം, ലൈലതുൽ ഖദ്റ് ഉപ്പെടാത്ത ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ട്ര തയുള്ള ലൈലതുൽകത്റിന്റെ രാവ്, എന്നിവ പോലെ ഉള്ളവ. ഇത് പോലെ ശേഷ്ട്രമാക്കിയ സമയങ്ങളിൽ ഉള്ള ശ്രേഷ്ട്രത വേറെ കിട്ടുകയില്ല.
ഇതിന്റെ ആകെത്തുക എന്ന് പറയുന്നത് ഒരു മുകല്ലഫ് ആയ വ്യക്തിയുടെകടമ അള്ളാഹു ഷറഹാക്കിയ കാര്യങ്ങൾ ആ സമയത്ത് തന്നെ നടപ്പിലാക്കുക എന്നാതാണ് .അതായിരുന്നു പ്രവാചകന്റെയും ഇബാദത്തിന്റെ രീതി.
എന്നാൽ ചില പണ്ഡിതന്മാർ നല്ല ബിദ്അത്ത്, ചീത്ത ബിദ്അത്ത് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. അതു പക്ഷെ ഭാഷാപരമായി മാത്രമാണ്. ഇതും ഞാൻ പറയുന്നതല്ല. സാക്ഷാൽ ഇമാം ഇബ്നു ഹജർ അൽ ഹൈതമിയടക്കമുള്ള ഇമാമുകൾ പറഞ്ഞതാണ്. തെളിവ് ആവശ്യമുള്ളവർ ഇതാ കാണുക:
ഇമാം ഇബ്നു ഹജർ അല്‍ ഹൈത്തമി തന്നെ പറയട്ടെ:
وَقَولُ عُمَرَ رَضِيَ اللهُ عَنْهُ فِي التَّرَاوِيحِ «نِعْمَتِ البِدْعَةُ هِيَ» أَرَادَ البِدْعَةَ اللُّغَوِيَّةَ وَهُوَ مَا فُعِلَ عَلَى غَيْرِ مِثَالٍ، كَمَا قَالَ تَعَالَى { قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ} وَلَيْسَتْ بِدْعَةً شَرْعًا، فَإِنَّ البِدْعَةَ الشَّرَعِيَّةَ ضَلَالَةٌ كَمَا قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ. قَالَ: وَمِنَ العُلَماءِ مَنْ قَسَّمَهَا إِلَى حَسَنٍ وَغَيْرِ حَسَنٍ فَإِنَّمَا قَسَّمَ البِدْعَةَ اللُّغَوِيَّةَ وَمَنْ قَالَ «كُلُّ بِدْعَةِ ضلالة» فَمَعْنَاهُ: البِدْعَةُ الشَّرْعِيَّةُ. أَلَا تَرَى الصَّحَابَةَ رَضِيَ اللهُ عَنْهُمْ وَالتَّابِعِينَ لَهُمْ بِإِحْسَانٍ أَنْكَرُوا فَيْضَةَ غَيْرِ الصَّلَوَاتِ الخَمْسِ كَالعِيدَيْنِ وَإِنْ لَمْ يَكُنْ فِيهِ نَهْيٌ، وَكَرِهُوا اِسْتِلَامَ الرُّكْنَيْنِ الشَّامِيَّيْنِ وَالصَّلَاةُ عَقِبَ السَّعْيِ بَيْنَ الصَّفَا وَالمَرْوَةَ قِيَاسًا عَلَى الطَّوَافِ. وَكَذَا مَا تَرَكَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ مَعَ قِيَامِ المُقْتَضِي فَيَكُونُ تُرْكَهُ سُنَّةٌ، وَفَعْلَهُ بِدْعَةٌ مَذْمُومَةٌ، وَخَرَجَ بِقَولِنَا مَعَ قِيَامِ المُقْتَضِي فِي حَيَاتِهِ: تَرَكَهُ إِخْرَاجَ اليَهُودِ مِنْ جَزِيرَةِ العَرَبِ، وَجَمْعُ المُصْحَفِ، وَمَا تَرَكَهُ لِوُجُودِ المَانِعَ كَالإِجْتِمَاعِ لِلتَّرَاوِيحِ فَإِنَّ المُقْتَضِي التَّامَّ يَدْخُلُ فِيهِ عَدَمُ المَانِعِ. –
الْفَتَاوَى الْحَدِيثِيَّة: 1/655.
''തറാവീഹിന്റെ വിഷയത്തില്‍ 'എത്ര നല്ല ബിദ്അത്ത്'എന്നതിലെ 'ബിദ്അത്ത്' കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, മാതൃകയില്ലാതെ പ്രവര്‍ത്തിച്ചത് എന്ന ഭാഷാപരമായ അര്‍ഥമാണ്. 'ഞാന്‍ ദൂതന്മാരില് ഒരു പുതിയ പ്രവണതയൊന്നുമല്ല' എന്ന് അല്ലാഹു പറഞ്ഞ പോലെ, ശര്‍ഇയായ അര്‍ഥത്തിലുള്ള ബിദ്അത്തല്ല ഇവിടെ ഉദ്ദേശ്യം. കാരണം ശര്‍ഇല്‍ ബിദ്അത്ത് നബി(സ) പറഞ്ഞപോലെ വഴികേട് (ളലാലത്ത്) തന്നെയാണ്. അഞ്ച് നേരത്തെ നമസ്കാരത്തിനല്ലാതെ പെരുന്നാള്‍ നമസ്കാരം പോലുള്ളവക്കായി ബാങ്ക് വിളിക്കുക എന്നത് വിലക്കൊന്നുമില്ലാതിരുന്നിട്ടും സ്വഹാബിമാരാരും ചെയ്യാന്‍ തുനിഞ്ഞില്ല. അവരെ നല്ല നിലയില്‍ പിന്‍പറ്റിയ താബിഉകളും അങ്ങനെയൊന്നംഗീകരിച്ചിട്ടില്ല. അതുപോലെ ത്വവാഫ് വേളയില്‍ ഹജറുല്‍ അസ്വദ് മുത്തുന്നതു പോലെ കഅ്ബയുടെ വടക്കേ ദിശയിലുള്ള മൂലകള്‍ മുത്തുന്നതും (അഭിവാദ്യം) ത്വവാഫിന്റെ ശേഷം നിര്‍വഹിക്കുന്ന രണ്ട് റക്അത്ത് നമസ്കാരത്തോട് ഖിയാസാക്കി സഫാ മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തശേഷവും നമസ്കരിക്കുന്നതുമൊന്നും അവര്‍ അംഗീകരിക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് ചെയ്യാനുള്ള എല്ലാ ന്യായവുമുണ്ടായിട്ടും തിരുമേനി ഉപേക്ഷിച്ച കാര്യങ്ങളും; അത്തരം സാഹചര്യങ്ങളില്‍ അതുപേക്ഷിക്കുക എന്നതും സുന്നത്ത് തന്നെ. അത് ചെയ്യുന്നതാകട്ടെ ആക്ഷേപകരമായ ബിദ്അത്തും, ചെയ്യാനുള്ള ന്യായമുണ്ടായിട്ടും എന്നു നാം പറഞ്ഞതിലൂടെ ജൂതന്മാരെ അറേബ്യയിൽ നിന്ന് പുറത്താക്കിയതും, ഖുർആൻ ക്രോഡീകരണവും ഒഴിവായി. തടസ്സമുണ്ടായി എന്ന കാരണത്താൽ ഒഴിവാക്കിയതിന് ഉദാഹരണമാണ് തറാവീഹിന് വേണ്ടി പളളിയിൽ ഒരുമിച്ചുകൂടൽ. കാരണം ഒരു കാര്യം ചെയ്യാനുള്ള പരിപൂർണമായ ന്യായത്തിൽ പെട്ടതാണ് തടസ്സങ്ങളൊന്നും ഉണ്ടാവാതിരിക്കുക എന്നത്. (അല്‍ ഫതാവല്‍ ഹദീസിയ്യ: 1/655).
ഇതേ കാര്യം ആധികാരികരായ ഇമാമുകളെല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.
ഉദാഹരണത്തിന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നത് കാണുക.
وَقَالَ الْحَافِظُ ابْنُ حَجَرٍ:
وَ" الْمُحْدَثَات " بِفَتْحِ الدَّالّ جَمْع مُحْدَثَة وَالْمُرَاد بِهَا مَا أُحْدِث ، وَلَيْسَ لَهُ أَصْل فِي الشَّرْع وَيُسَمَّى فِي عُرْف الشَّرْع " بِدْعَة " وَمَا كَانَ لَهُ أَصْل يَدُلّ عَلَيْهِ الشَّرْع فَلَيْسَ بِبِدْعَةٍ ، فَالْبِدْعَة فِي عُرْف الشَّرْع مَذْمُومَة بِخِلَافِ اللُّغَة فَإِنَّ كُلّ شَيْء أُحْدِث عَلَى غَيْر مِثَال يُسَمَّى بِدْعَة سَوَاء كَانَ مَحْمُودًا أَوْ مَذْمُومًا...... فَتْحُ الْبَارِي: 6735.
ഇനി ഇമാം ഇബ്നു കസീർ പറയുന്നത് കാണുക.
وَقَالَ الإِمَامُ ابْنُ كَثِيرٍ:
وَقَوْله تَعَالَى { بَدِيع السَّمَوَات وَالْأَرْض } أَيْ خَالِقهمَا عَلَى غَيْر مِثَال سَبَقَ قَالَ مُجَاهِد وَالسُّدِّيّ وَهُوَ مُقْتَضَى اللُّغَة وَمِنْهُ يُقَال لِلشَّيْءِ الْمُحْدَث بِدْعَة كَمَا جَاءَ فِي صَحِيح مُسْلِم « فَإِنَّ كُلّ مُحْدَثَة بِدْعَة ». وَالْبِدْعَة عَلَى قِسْمَيْنِ تَارَة تَكُون بِدْعَة شَرْعِيَّة كَقَوْلِهِ « فَإِنَّ كُلّ مُحْدَثَة بِدْعَة وَكُلّ بِدْعَة ضَلَالَة ». وَتَارَة تَكُون بِدْعَة لُغَوِيَّة كَقَوْلِ أَمِير الْمُؤْمِنِينَ عُمَر بْن الْخَطَّاب عَنْ جَمْعه إِيَّاهُمْ عَلَى صَلَاة التَّرَاوِيح وَاسْتِمْرَارهمْ: نِعْمَتْ الْبِدْعَةُ هَذِهِ.-تَفْسِيرُ ابْنُ كَثِيرٍ: سُورَةُ الْأَنْعَامُ: 101.
وَقَوْله تَعَالَى { بَدِيع السَّمَوَات وَالْأَرْض } أَيْ خَالِقهمَا عَلَى غَيْر مِثَال سَبَقَ قَالَ مُجَاهِد وَالسُّدِّيّ وَهُوَ مُقْتَضَى اللُّغَة وَمِنْهُ يُقَال لِلشَّيْءِ الْمُحْدَث بِدْعَة كَمَا جَاءَ فِي صَحِيح مُسْلِم « فَإِنَّ كُلّ مُحْدَثَة بِدْعَة ». وَالْبِدْعَة عَلَى قِسْمَيْنِ تَارَة تَكُون بِدْعَة شَرْعِيَّة كَقَوْلِهِ « فَإِنَّ كُلّ مُحْدَثَة بِدْعَة وَكُلّ بِدْعَة ضَلَالَة ». وَتَارَة تَكُون بِدْعَة لُغَوِيَّة كَقَوْلِ أَمِير الْمُؤْمِنِينَ عُمَر بْن الْخَطَّاب عَنْ جَمْعه إِيَّاهُمْ عَلَى صَلَاة التَّرَاوِيح وَاسْتِمْرَارهمْ: نِعْمَتْ الْبِدْعَةُ هَذِهِ.-تَفْسِيرُ ابْنُ كَثِيرٍ: سُورَةُ الْأَنْعَامُ: 101.
അതേ കാര്യം ഇമാം ഇബ്നു റജബ് പറയുന്നത് കാണുക.
قَالَ الْحَافِظُ اِبْنُ رَجَبٍ :
وَالْحِكَمِ فِيهِ تَحْذِيرٌ لِلْأُمَّةِ مِنْ اِتِّبَاعِ الْأُمُورِ الْمُحْدَثَةِ الْمُبْتَدَعَةِ وَأَكَّدَ ذَلِكَ بِقَوْلِهِ : كُلَّ بِدْعَةٍ ضَلَالَةٌ ، وَالْمُرَادُ بِالْبِدْعَةِ مَا أُحْدِثَ مِمَّا لَا أَصْلَ لَهُ فِي الشَّرِيعَةِ يَدُلُّ عَلَيْهِ ، وَأَمَّا مَا كَانَ لَهُ أَصْلٌ مِنْ الشَّرْعِ يَدُلُّ عَلَيْهِ فَلَيْسَ بِبِدْعَةٍ شَرْعًا وَإِنْ كَانَ بِدْعَةً لُغَةً فَقَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّ بِدْعَةٍ ضَلَالَةٌ مِنْ جَوَامِعِ الْكَلِمِ لَا يَخْرُجُ عَنْهُ شَيْءٌ وَهُوَ أَصْلٌ عَظِيمٌ مِنْ أُصُولِ الدِّينِ ، وَأَمَّا مَا وَقَعَ فِي كَلَامِ السَّلَفِ مِنْ اِسْتِحْسَانِ بَعْضِ الْبِدَعِ فَإِنَّمَا ذَلِكَ فِي الْبِدَعِ اللُّغَوِيَّةِ لَا الشَّرْعِيَّةِ ، فَمَنْ ذَلِكَ قَوْلُ عُمَرَ رَضِيَ اللَّهُ عَنْهُ فِي التَّرَاوِيحِ نِعْمَتْ الْبِدْعَةُ هَذِهِ ، وَرُوِيَ عَنْهُ أَنَّهُ قَالَ إِنْ كَانَتْ هَذِهِ بِدْعَةً فَنِعْمَتْ الْبِدْعَةُ ، وَمِنْ ذَلِكَ أَذَانُ الْجُمُعَةِ الْأَوَّلُ زَادَهُ عُثْمَانُ لِحَاجَةِ النَّاسِ إِلَيْهِ وَأَقَرَّهُ عَلِيٌّ وَاسْتَمَرَّ عَمَلُ الْمُسْلِمِينَ عَلَيْهِ ، وَرُوِيَ عَنْ اِبْنِ عُمَرَ أَنَّهُ قَالَ هُوَ بِدْعَةٌ وَلَعَلَّهُ أَرَادَ مَا أَرَادَ أَبُوهُ فِي التَّرَاوِيحِ اِنْتَهَى مُلَخَّصًا.- جَامِعُ الْعُلُومِ وَالْحِكَمِ: تُحْفَةُ الْأَحْوَذِيُّ: 2600.
ചുരുക്കത്തിൽ ശറഇൽ നല്ല ബിദ്അത്ത് ചീത്ത ബിദ്അത്ത് എന്ന തരം തിരിവ് ഇല്ല. വല്ലവരും അങ്ങനെ തരം തിരിച്ചിട്ടുണ്ടെങ്കിൽ അത് കേവലം ഭാഷാപരമായ അർഥത്തിൽ മാത്രമാണ്. ഇതാണ് ഇമാമുകൾ പഠിപ്പിച്ചത്.
ഇമാംزين الدين المخدوم (ر) അദ്ദേഹത്തിന്റെإرشاد العباد എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി.
قال الإمام زين الدين المخدوم في «إرشاد العباد»
واعلم أن ما يفعله الناس يوم عاشوراء من الاغتسال ولبس الثياب الجدد والاكتحال، والتطيب والاختضاب بالحناء، وطبخ الأطعمة بالحبوب وصلاة ركعات بدعة مذمومة، فالسنة ترك ذلك كله، لأنه لم يفعله رسول الله وأصحابه، ولا أحد من الأئمة الأربعة وغيرهم، وما روي فيها من الأحاديث، فكذب موضوع اهـ
ആഷൂറാഹ് ദിവസത്തിൽ ജനങ്ങൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് നിക്ഷയമായും നീ അറിയുക. കുളി. പുതു വസ്ത്രം ദരിക്കൽ സുറുമയിടൽ. സുഗന്തം പുരട്ട മൈലാജി ഇടൽ ദാന്യം കൊണ്ട് ഭക്ഷണം പാകം ചെയ്യൽ ഏതാനും റക്ഹത്ത് നമസ്കരിക്കൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആക്ഷേപകരമായിട്ടുള്ള അനാചാരങ്ങളാണ് ഇതെല്ലാം ഉപേക്ഷി അലാണ് സുന്നത്ത്. കാരണം നബി (സ) യോ സ്വഹാബത്തോ നാല് ഇമാമുകളിൽ ഒരാളോ പോലും ഇതൊന്നും ചെയ്തിട്ടില്ല. ഈ വിഷയത്തിൽ ഉദ്ദരിക്കപ്പെട ഹദീസുകൾ മുഴുവനും കെട്ടിച്ചമച്ചതാണ്.
ഹുദൈഫ(റ) തൊട്ട് ഉദ്ദരിക്കുന്നു.
عن حديفة (ر) انه قال . كل عبادت لا يتعبدها اصحاب رسول (ص) فلا تعبدوها فان الاول لم يده للآخر مقال
(رواه ابو داود)
ഹുദൈഫ(റ) തൊട്ട് ഉദ്ദരിക്കുന്നു. അദ്ദേഹം പറഞ്ഞു.സ്വഹാബികൾ ഇബാദത്തിന്റെ ഭാഗമായി ചെയ്യാത്ത കാര്യങ്ങൾ നിങ്ങൾ ചെയ്യാതിരിക്കുക ആദ്യ തലമുറ പിൽക്കാല തലമുറക്ക്അഭിപ്രായം പറയാൻ പോലും ഉള്ള അവസരം ഉണ്ടാക്കി വച്ചിട്ടില്ല. എല്ലാത്തിനും അവർ മാതൃക കാണിച്ചു തന്നിട്ടുണ്ട്.
എന്റെ സമുദായം 73 വിഭാഗമായിട്ട് പിളരും.
عَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ رضي الله عنهما قَالَ : أَلَا إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَامَ فِينَا فَقَالَ : ( أَلَا إِنَّ مَنْ قَبْلَكُمْ مِنْ أَهْلِ الْكِتَابِ افْتَرَقُوا عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً ، وَإِنَّ هَذِهِ الْمِلَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ ، ثِنْتَانِ وَسَبْعُونَ فِي النَّارِ ، وَوَاحِدَةٌ فِي الْجَنَّةِ ، وَهِيَ الْجَمَاعَةُ)
رواه أبو داود ( 4597 ) والحاكم (443) وصححه ، وحسنه ابن حجر في " تخريج الكشاف " ( ص : 63 ) وصححه ابن تيمية في " مجموع الفتاوى " ( 3 / 345 ) ، والشاطبي في " الاعتصام " ( 1 / 430 ) ، والعراقي في " تخريج الإحياء " ( 3 / 199
നബി (സ) പറയുന്നു . നിങ്ങൾക്ക് മുമ്പുള്ള സമുദായം 72 വിഭാഗമായി പിളർന്നു.. എന്റെ സമുദായം 73 വിഭാഗമായിട്ട് പിളരും. അതിലിൽ 72 വിഭാഗം നരഗത്തിൽ ആയിരിക്കും ഒരുവിഭാഗം സ്വരഗത്തിലും . ആ വിഭാഗം ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാർഗ്ഗത്തിലാണോ അതിലിൽ ഉളവർ (الْجَمَاعَةُ)
ഏറ്റവും ഉത്തമർ എന്റെ ഈ നൂറ്റ്യാണ്ടിൽ ജീവിക്കുന്ന വർ ആണ്.
وعن عِمْران بن حُصَيْن رضي الله عنهما يقول: قالَ رسول الله صلى الله عليه وسلم: ((خَيْرُ أُمَّتي قَرْني، ثمَّ الذين يَلُونهم، ثمَّ الذين يَلُونهم - قال عمران: فلا أدري أذكر بعد قرنه قرنَيْن أو ثلاثة - ثمَّ إنَّ بعدكم قومًا يَشْهَدون ولا يُسْتشْهدون، ويخُونون ولا يُؤْتَمَنون، ويَنْذُرونَ ولا يَفُون، ويظهرُ فيهم السِّمَن))؛ رواهما الشيخان[2].
أخرجه البخاري (2651)، في الشهادات، ومسلم (2535) في فضائل الصحابة
നബിﷺ പറഞ്ഞു. നിങ്ങളിൽ ഏറ്റവും ഉത്തമൻ എൻറെ നൂ റ്റ്യാണ്ടുകാരാണ് .പിന്നീട് അവരെ തുടർന്ന് വന്നവരാണ് പിന്നെ അവരെ തുടർന്നു വരുന്നവർ ആണ്.എന്നിട്ട്عِمْران(ر) പറഞ്ഞു.ഇങ്ങനെ പ്രവാചക രണ്ടുതവണയാണോ മൂന്നുതവണയാണോ പറഞ്ഞത് എന്ന് എനിക്ക് ഓർമ്മയില്ല. അവർക്ക് ശേഷം ഉള്ള സമൂഹത്തിൽ കള്ളസാക്ഷ്യം വായിക്കുന്നവരും വഞ്ചിക്കുന്നവനും നേർച്ച നേർന്നാൽ പൂർത്തിയാക്കാത്തവരും ആയ വിശ്വാസ്യത ഇല്ലാത്ത ജനങ്ങൾ വരും
عَنْ عَبْدِ اللَّهِ بن مسعود رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ( خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ يَجِيءُ أَقْوَامٌ تَسْبِقُ شَهَادَةُ أَحَدِهِمْ يَمِينَهُ، وَيَمِينُهُ شَهَادَتَهُ
روى البخاري (2652) ، ومسلم (2533)
*നബിﷺ പറഞ്ഞു.ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉത്തമർ എന്റെ ഈ നൂറ്റ്യാണ്ടിൽ ജീവിക്കുന്ന വർ ആണ്. പിന്നീട് അവരോട് അടുത്ത നൂറ്റാണ്ട് . പിന്നീട് അവരോടും അടുത്ത നൂ റ്റ്യാണ്ട്. പിന്നീട് വരുന്നവരിൽ ചില ആളുകൾക്ക് ഒരു സത്യ സന്തതയും ഒരു വിശ്വസ്തതയും ഉണ്ടാവില്ല.[കളള സാക്ഷി പറയുക, ഹാജറാക്കുക, കളള സത്യം പറയുക]
Anti samastha നല്ല ബ്ലോഗ് നെയിം, എന്നിട്ട് സമ്മേളനം നടക്കുമ്പോൾ സമസ്തയുടെ നേതാക്കളും വേണം വേദിയിൽ
ReplyDeleteവെറുതെയല്ല നിങ്ങൾ ഉപ്പ് വെച്ചപാത്രം പോലെ ഇക്കാലമത്രയും പ്രവർത്തിച്ചിട്ടും നാലാളിൽ ചുരുങ്ങി പോയത്
Shame on you Mr
ബി ജെ പ്പിക്ക് എതിരെ സംസാരിക്കുന്നവരും മോഡിയെ വേദിയില്‍ കൊണ്ട് വന്നിട്ടില്ലേ സഹിബെ...
Deleteഎന്താണ് ഇങ്ങനെ?
950 വർഷം നൂഹ് നെബി (അ ) പ്രബോധനം ചെയ്തിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ, തൗഹീദ് മാത്രമായിരുന്നു ജോലി അത് ഖുർആൻ കൊണ്ട് സ്ഥിരപ്പെട്ടതാണ് ഖുർആൻ പറയുന്നു
Deleteقَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا
അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബേ!നിശ്ചയമായും എന്റെ ജനതയെ ഞാന്‍ രാവും പകലും വിളിച്ചു'-
فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا
'എന്നിട്ട് എന്റെ വിളി അവര്‍ക്കു ഓടിപ്പോക്കല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിച്ചില്ല'.
നൂഹ് നെബി (അ)മിന്റെ ഒരു ഭാര്യയും ഒരുമകനും അടക്കം അദ്ദേഹത്തിന്റെ, അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
ദഅവത് നടത്തിയിട്ട് എത്ര ആളുകൾ അത് സ്വീകരിച്ചു എന്നതല്ല ഇവിടെ വിഷയം, അല്ലാഹിവിന്റെ കല്‍പ്പന നിറവേറ്റാലാണ് പ്രധാനം, അള്ളാഹു ചോദിക്കുകയില്ല നിന്റെ പ്രബോധനം കൊണ്ട് എത്ര പേര് വിശ്വസിച്ചു എന്ന് ചിന്തിക്കൂ സുഹൃത്തേ!
Try to think about that
ReplyDeleteRed again
Don't waste your time
Life is short don't forget that
جزاك الله خير
ReplyDeleteതാങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
ബിദ്അത്തിനെ കുറിച്ച് ഇത്രയും വിശദമായി ഒരു പോസ്റ്റും ഞാൻ കണ്ടിട്ടില്ല വളരെ നന്നായിട്ടുണ്ട് എല്ലാ വിഷയങ്ങളിലും ഇത്രയും വിശദീകരണം നല്ലതാണ്
ReplyDelete