1⃣. *ഹൗളുൽ കൗസറിൽ നിന്ന് അകറ്റപ്പെടും.*
_സഹ്ലുബ്നു സഅദ്( റ) വിൽ നിന്ന് നിവേദനം : നബി സ അ പറഞ്ഞു:
ഞാൻ ഹൗളിങ്കൽ നിങ്ങളുടെ മുൻപെത്തുന്നതാണു. എന്റെ അരികൽ വരുന്നവർ അതിൽ
നിന്ന് കുടിക്കും. അതിൽ നിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും
ദാഹിക്കുകയില്ല. ചില ആളുകൾ എന്റെയടുത്ത് ഹൗളിങ്കൽ വരും. അവരെ ഞാൻ അറിയും,
അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറ ഇടപ്പെടുന്നതാണു.
അപ്പോൾ ഞാൻ പറയും, അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ? അപ്പോൾ
പറയപ്പെടും: താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല.
തത്സമയം ഞാൻ പറയും, എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ.!_
*_(സ്വഹീഹുൽ ബുഖാരി)_*
2⃣. *സുന്നത്തുകൾ നഷ്ടപ്പെടും.*
_തങ്ങളുടെ പ്രവാചകനു ശേഷം ഒരു സുന്നത്തിൽ നിന്ന് ഒന്നിനെ
നഷ്ടപ്പെടുത്തിയിട്ടല്ലാതെ മതത്തിൽ പുതുതായി കൂട്ടിചേർക്കുന്ന ഒരു
സമുദായവുമില്ല._
_*( ത്വബ് റാനി)*_
3⃣. *ബിദ്അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല.*
_അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയി
ലാണു ഒരാൾ ഒരു ബിദ് അത്ത് ചെയ്യുക. അത്കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു
കുറ്റബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും
ഉദിക്കുന്നില്ല. അത് കൊണ്ട് തന്നെ അത് സമൂഹത്തിൽ പാപങ്ങളായി അറിയപ്പെടുന്ന
മദ്യപാനം, വ്യഭിചാരം പോലെയുള്ളവ ചെയ്യുന്നതിനേക്കാൾ ഇബ്ലീസ് ബിദ്അത്ത്
ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി പണ്ടിതന്മാർ പറയുന്നു._
4⃣. *സമുദായത്തിൽ ഭിന്നത ഉണ്ടാക്കും.*
_ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ
ഉപദേശിക്കുവാൻ തുടങ്ങി. ......................നിങ്ങളുടെ കൂട്ടത്തിൽ
എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ
നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ കലീഫമാരുടെയും
ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക.
പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക.കാരണം മുഴുവൻ ബിദ്അത്തു
കളും വഴികേടിലാകുന്നു._
_*(അബൂ ദാവൂദ, തിർമിദി)*_
5⃣. *മതത്തിൽ അതിരു കടക്കും.*
_അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായ
ങ്ങളന്വേഷിച്ചു കൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു. നബി(സ)യുടെ
ആരാധനയെക്കുറിച്ച് കേട്ടപ്പോള് അവര്ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി.
അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട്
ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.…
ഒരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു:
എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ്
ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന്
നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം
അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം.
നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ്
ഞാന്. ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ്
ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും.
സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ
വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ._
*_(ബുഖാരി.)_*
6⃣. *ശിർക്കന്‍ വാദങ്ങള്‍.*
_മിക്ക ബിദ്അത്തിന്റേയും ഗതി പരിശോധിച്ചാൽ അതിൽ ശിർക്കിന്റെ
കാലൊച്ച കേൾക്കാവുന്നതാണു. ((ഉദാ: മാലമൗലിദുകളിലെ മഹാത്മക്കാളോടുള്ള
പ്രാര്‍ഥനകള്‍ )_
_*✅"സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരഗത്തില്‍ നിന്ന്
അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാതെ
വിട്ടിട്ടില്ല" എന്ന് പ്രവാചകന്‍ പറയുമ്പോള്‍ പിന്നെ നാമെന്തിനാണ് മറ്റു
പുതുനിര്‍മിതികളുടെ പിറകെ പോകുന്നത്.??*_
_*അങ്ങനെപോകുന്നവര്‍ക്ക് പ്രവാചകന്റെ ഈ വചനങ്ങളിലും ഖുര്‍ആനിലും വിശ്വാസമില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്..?*_
നബി( s ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്: 1718)
قال ابن القيم رحمه الله
وتبليغ سنته إلى الأمة أفضل من تبليغ السهام إلى نحور العدو .
بدائع التفسير - صـ 2/416
ഇബ്നുൽ ഖയ്യിം -رحمه الله - പറഞ്ഞു:
"സുന്നത്ത് ജനങ്ങൾക്ക് അറിയിച്ചു കൊടുക്കലാണ് ശത്രുവിന്റെ നെജിലേക്ക് അമ്പ് വിടുന്നതിനേക്കാൾ സ്രേഷ്ടമായത്."
നബി(സ്വ)യുടെ കാലഘട്ടത്തിൽ ഇല്ലാതിരുന്ന, അല്ലാഹുവിന്റെ പുണ്യം
പ്രതീക്ഷിച്ച് കൊണ്ട് പിൽക്കാലത്ത് കൊണ്ടുവരപ്പെട്ട, എല്ലാ
പുതുനിർമ്മിതികളും ബിദ്‌അത്തുകളാണ്. കേവലം കർമ്മങ്ങളിൽ മാത്രമല്ല
ബിദ്‌അത്തുകളുണ്ടാവുക. മറിച്ച് വിശ്വാസകാര്യങ്ങളിൽ ബിദ്‌അത്തുകളുണ്ടാകാം –
അല്ലാഹു എല്ലായിടത്തുമുണ്ടെന്ന വാദം പോലെ. പ്രബോധന രീതികളിൽ
ബിദ്‌അത്തുകളുണ്ടാകാം – മുസ്ലിം സമൂഹത്തിന്റെ ഇടയിൽ നടമാടുന്ന
ബിദ്‌അത്തുകളെ എതിർക്കേണ്ടതില്ലെന്ന വാദം പോലെ. പ്രമാണങ്ങളെ
സ്വീകരിക്കുന്നതിൽ ബിദ്‌അത്തുകളുണ്ടാകാം – വിശ്വാസകാര്യങ്ങളിൽ ഖബർ ആഹാദ്
സ്വീകാര്യമല്ലെന്ന ചിന്താഗതി പോലെ. ബിദ്‌അത്തുകളെന്നാൽ കേവലം നമസ്കാരത്തിൽ
വയറ്റിൽ കൈകെട്ടലോ, നമസ്കാരത്തിന് ശേഷമുള്ള കൂട്ടപ്രാർത്ഥനയോ പോലെ
ആരാധനകളിൽ കടത്തിക്കൂട്ടപ്പെട്ട കാര്യങ്ങൾ മാത്രമാണെന്ന ധാരണ
പലരിലുമുണ്ട്. അത് തിരുത്തേണ്ടതാണ്. അവ ബിദ്‌അത്തുകൾ തന്നെ; എന്നാൽ
എല്ലാ ബിദ്‌അത്തുകളും കർമ്മങ്ങളിൽ മാത്രമേ ഉണ്ടാവൂ എന്ന് അതിന്
അർത്ഥമില്ല.
സലഫുകൾ ബിദ്‌അത്തുകൾക്കെതിരെ നൽകിയിട്ടുള്ള താക്കീതുകൾ വായിക്കുമ്പോൾ
അവർ ഹദീഥ് നിഷേധത്തെ ബിദ്‌അത്തായി എണ്ണിയിട്ടുണ്ട് എന്നു കാണാം. ഈമാൻ
എന്നാൽ കേവലം അല്ലാഹു ഉണ്ട് എന്ന് അംഗീകരിക്കലാണെന്ന മുർജിഅത്തിന്റെ
വാദത്തെ ബിദ്‌അത്തുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പല
പുതിയ വിശ്വാസധാരകളെയും ചിന്താഗതികളെയും അവർ ബിദ്‌അത്തുകളെന്ന്
വിശേഷിപ്പിച്ചിട്ടുണ്ട്. അവ വായിക്കുമ്പോൾ ഇതിൽ ബിദ്‌അത്തുകൾക്കെതിരെയുള്ള
താക്കീതുകൾ ഇല്ലല്ലോ എന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ് ഈ ആമുഖം
പറഞ്ഞത്.
ബിദ്‌അത്തുകൾക്കെതിരെ സലഫുകൾ നൽകിയ താക്കീതുകൾ കാണുക :
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ – )ر) – أَنَّهُ قَالَ « اتَّبِعُوا آثَارَنَا وَلَا تَبْتَدِعُوا; فَقَدْ كُفِيتُمْ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ കാൽപ്പാടുകൾ പിന്തുടരുക.
നിങ്ങൾ ബിദ്‌അത്തുകൾ നിർമ്മിക്കരുത്. (ഞങ്ങളുടെ പാത തന്നെ) നിങ്ങൾക്ക്
മതിയായതാണ്.”
عَنْ حُذَيْفَةَ -ؓ- أَنَّهُ قَالَ: « يَا مَعْشَرَ
الْقُرَّاءِ! اسْتَقِيمُوا; فَقَدْ سَبَقْتُمْ سَبْقًا بَعِيدًا، وَلَئِنْ
أَخَذْتُمْ يَمِينًا وَشِمَالًا، لَقَدْ ضَلَلْتُمْ ضَلًالًا بَعِيدًا »
ഹുദൈഫ(റ) പറഞ്ഞു: “ഖുർആൻ പാരായണം ചെയ്യുന്നവരേ! നിങ്ങൾ നേരെ
(ഇസ്തിഖാമത്തോടെ) നിലകൊള്ളുക. നിങ്ങൾ (നന്മയുടെ പാതയിൽ) ഇപ്പോൾ ധാരാളം
മുന്നോട്ട് പോയിരിക്കുന്നു. ഇനി നിങ്ങൾ ഇടത്തോട്ടോ വലത്തോട്ടോ
വ്യതിചലിച്ചാൽ, വഴികേടിന്റെ വഴിയിലേക്ക് നിങ്ങൾ അതിവിദൂരം തെറിച്ചു
പോകും.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. അദ്ദേഹം പള്ളിയിലേക്ക്
പ്രവേശിക്കുമ്പോൾ ജനങ്ങളുടെ അരികിൽ നിന്നു കൊണ്ട് ഇപ്രകാരം
പറയാറുണ്ടായിരുന്നു: “ഖുർആൻ പാരായണം ചെയ്യുന്നവരേ! നിങ്ങൾ (ശരിയായ) വഴിയിൽ
(സ്വിറാത്തുൽ മുസ്ത്വഖീം) പ്രവേശിക്കുക. അതിൽ നിങ്ങൾ പ്രവേശിച്ചുവെങ്കിൽ
നിങ്ങൾ ധാരാളം മുന്നോട്ട് പോയിരിക്കുന്നു. എന്നാൽ (ആ വഴിയുടെ) ഇടത്തും
വലത്തുമുള്ള വഴികളിൽ നിങ്ങൾ പ്രവേശിക്കുകയാണെങ്കിൽ ധാരാളം വഴിദൂരം നിങ്ങൾ
വഴിപിഴച്ചു പോവുകയും ചെയ്തിരിക്കുന്നു.”
2عن حذيفة -ؓ- أَنَّهُ أَخَذَ حَجَرَيْنِ، فَوَضَعَ أَحَدَهُمَا عَلَى الْآخَرِ، ثُمَّ قَالَ لِأَصْحَابِهِ: « هَلْ تَرَوْنَ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ » قَالُوا: يَا أَبَا عَبْدِ اللَّهِ، مَا نَرَى بَيْنَهُمَا مِنَ النُّورِ إِلَّا قَلِيلًا. قَالَ:
« وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى
مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ
النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا
شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ »
ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അദ്ദേഹം രണ്ട് കല്ലുകൾ
എടുക്കുകയും, ഒന്ന് മറ്റൊന്നിനോട് ചേർത്തു വെക്കുകയും ചെയ്തു. ശേഷം തന്റെ
ശിഷ്യന്മാരോട് ചോദിച്ചു: “ഈ രണ്ട് കല്ലുകൾക്കിടയിൽ നിങ്ങൾ വല്ല
വെളിച്ചവും കാണുന്നുണ്ടോ?” അവർ പറഞ്ഞു: “അബൂ അബ്ദില്ലാഹ്! അവ
രണ്ടിനുമിടയിൽ വളരെ കുറച്ച് പ്രകാശമല്ലാതെ ഞങ്ങൾ കാണുന്നില്ല.” ഹുദൈഫ(റ)
പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവൻ തന്നെ സത്യം! ബിദ്‌അത്തുകൾ
പ്രകടമാവുകയും, ഈ കല്ലുകൾക്കിടയിൽ കാണുന്ന പ്രകാശത്തോളം മാത്രം സത്യം
കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും. അല്ലാഹു തന്നെ സത്യം!
ബിദ്‌അത്തുകൾ സർവ്വപ്രചാരം നേടുകയും, അതിൽ നിന്നെന്തെങ്കിലും
ഒഴിവാക്കപ്പെട്ടാൽ ‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങൾ
പറയുകയും ചെയ്യും.”
3عن حذيفة -ؓ- أَنَّهُ قَالَ « أَوَّلُ مَا
تَفْقِدُونَ مِنْ دِينِكُمُ الْأَمَانَةَ، وَآخِرُ مَا تَفْقِدُونَ
الصَّلَاةَ، وَلَتُنْقَضَنَّ عُرَى الْإِسْلَامِ عُرْوَةً عُرْوَةً،
وَلَيُصَلِّيَنَّ نِسَاؤُكُمْ وَهُنَّ حُيَّضٌ … وَحَتَّى تَبْقَى
فِرْقَتَانِ مِنْ فِرَقٍ كَثِيرَةٍ تَقُولُ إِحْدَاهُمَا: مَا بَالُ
الصَّلَوَاتِ الْخَمْسِ؟، لَقَدْ ضَلَّ مَنْ كَانَ قَبْلَنَا إِنَّمَا
قَالَ اللَّهُ: {وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ
اللَّيْلِ} [هود: 114]، لَا تُصَلُّونَ إِلَّا ثَلَاثًا. وَتَقُولُ
الْأُخْرَى: إِنَّمَا الْمُؤْمِنُونَ بِاللَّهِ كَإِيمَانِ الْمَلَائِكَةِ،
مَا فِيهَا كَافِرٌ وَلَا مُنَافِقٌ. حَقٌّ عَلَى اللَّهِ أَنْ
يَحْشُرَهُمَا مَعَ الدَّجَّالِ »
ഹുദൈഫ(റ) പറഞ്ഞു: “നിങ്ങളുടെ മതത്തിൽ നിന്ന് ആദ്യമായി നിങ്ങൾക്ക്
നഷ്ടപ്പെടുക വിശ്വസ്തത (അമാനത്ത്) ആയിരിക്കും. അവസാനം നഷ്ടപ്പെടുക
നമസ്കാരവുമായിരിക്കും. ഇസ്ലാമിന്റെ കണ്ണികൾ ഓരോന്നോരോന്നായി അഴിഞ്ഞു
കൊണ്ടിരിക്കും. നിങ്ങളുടെ സ്ത്രീകൾ ആർത്തവകാരികളായിരിക്കെ നമസ്കരിക്കും…
അങ്ങനെ രണ്ട് കക്ഷികൾ ഉണ്ടാകും. ഒന്നാമത്തെ കക്ഷി പറയും: “അഞ്ചു നേരത്തെ
നമസ്കാരങ്ങളുടെ കാര്യമെന്താണ്? തീർച്ചയായും നമ്മുടെ മുൻപുള്ളവർക്ക്
പിഴച്ചു പോയതാണ്. അല്ലാഹു പറഞ്ഞത് ഇത്രമാത്രമാണ്: “പകലിന്റെ
രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ
നിർവഹിക്കുക” (11:114). മൂന്ന് നേരമല്ലാതെ അവർ നമസ്കരിക്കുകയില്ല.
രണ്ടാമത്തെ കക്ഷി പറയും: “അല്ലാഹുവിൽ വിശ്വസിക്കുക മാത്രം
ചെയ്തിട്ടുള്ളവരുടെ ഈമാൻ മലക്കുകളുടെ ഈമാൻ പോലെയാണ്. നമുക്കിടയിൽ കാഫിറോ
മുനാഫിഖോ ഇല്ല.” ഹുദൈഫ(റ) പറയുന്നു: “ദജ്ജാലിനോടൊപ്പം ഇവരെ
ഉയർത്തെഴുന്നേൽപ്പിക്കും എന്നത് അല്ലാഹു തന്റെ ബാധ്യതയായി
ഏറ്റെടുത്തിരിക്കുന്നു.”
4عَنْ ابْنِ مَسْعُودٍ أَنَّهُ قَالَ « عَلَيْكُمْ
بِالْعِلْمِ قَبْلَ أَنْ يُقْبَضَ، وَقَبْضُهُ بِذَهَابِ أَهْلِهِ.
عَلَيْكُمْ بِالْعِلْمِ; فَإِنَّ أَحَدَكُمْ لَا يَدْرِي مَتَى يَفْتَقِرُ
إِلَى مَا عِنْدَهُ. وَسَتَجِدُونَ أَقْوَامًا يَزْعُمُونَ أَنَّهُمْ
يَدْعُونَ إِلَى كِتَابِ اللَّهِ وَقَدْ نَبَذُوهُ وَرَاءَ ظُهُورِهِمْ،
فَعَلَيْكُمْ بِالْعِلْمِ، وَإِيَّاكُمْ وَالتَّبَدُّعَ وَالتَّنَطُّعَ
وَالتَّعَمُّقَ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “വിജ്ഞാനം ഉയർത്തപ്പെടുന്നതിന് മുൻപ് നിങ്ങൾ
അത് നേടുക. വിജ്ഞാനം ഉയർത്തപ്പെടുക അതിന്റെ ആളുകൾ (മരണപ്പെട്ട്)
പോകുന്നതോടെയായിരിക്കും. നിങ്ങൾ വിജ്ഞാനം നേടുക; കാരണം (അതുള്ളവന്റെ കയ്യിൽ
നിന്ന്) എപ്പോഴാണ് തനിക്ക് അത് ആവശ്യമായി വരിക എന്ന്
നിങ്ങളിലൊരാൾക്ക് അറിയില്ല. അല്ലാഹുവിന്റെ കിതാബിലേക്കാണ് തങ്ങൾ
ക്ഷണിക്കുന്നതെന്ന് ജൽപ്പിക്കുന്ന ഒരു സമൂഹത്തെ നിങ്ങൾ കാണും; അവർ
(അല്ലാഹുവിന്റെ കിതാബിനെ) തങ്ങളുടെ പിന്നിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്.
അതിനാൽ നിങ്ങൾ വിജ്ഞാനം നേടുക; ബിദ്‌അത്തുകൾ നിർമ്മിക്കുന്നതിനെയും,
അതിരുകവിയലിനെയും, ചൂഴ്‌ന്നന്വേഷണത്തെയും നിങ്ങൾ സൂക്ഷിക്കുക.”
(ദാരിമി:1/66, ബഗ്‌വി ശർഹുസ്സുന്നയിൽ:1/317.)
عَنْ ابنِ مَسْعُودٍ أَنَّهُ قَالَ « لَيْسَ عَامٌ
إِلَّا وَالَّذِي بَعْدَهُ شَرٌّ مِنْهُ، لَا أَقُولُ: عَامٌ أَمْطَرُ مِنْ
عَامٍ، وَلَا عَامٌ أَخْصَبُ مِنْ عَامٍ، وَلَا أَمِيرٌ خَيْرٌ مِنْ
أَمِيرٍ، وَلَكِنْ ذَهَابُ عُلَمَائِكُمْ وَخِيَارِكُمْ، ثُمَّ يُحْدِثُ
قَوْمٌ يَقِيسُونَ الْأُمُورَ بِآرَائِهِمْ، فَيُهْدَمُ الْإِسْلَامُ
وَيُثْلَمُ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “ശേഷം വരുന്ന വർഷം മുൻകഴിഞ്ഞതിനെക്കാൾ
മോശമായിട്ടല്ലാതെ ഒരു വർഷവും ഇല്ല. ‘(കഴിഞ്ഞ) വർഷത്തെക്കാൾ മഴയുള്ള വർഷം’
എന്ന് ഞാൻ പറയില്ല. കഴിഞ്ഞ വർഷത്തെക്കാൾ പച്ചപ്പുള്ള വർഷം എന്നോ, മുൻപുള്ള
നേതാവിനേക്കാൾ നല്ല നേതാവ് എന്നോ ഞാൻ പറയില്ല. എന്നാൽ നിങ്ങളുടെ
പണ്ഡിതന്മാരും, നിങ്ങളിലെ നല്ലവരും ഇല്ലാതായിക്കൊണ്ടിരിക്കും. തങ്ങളുടെ
ബുദ്ധി കൊണ്ട് കാര്യങ്ങൾ അളന്നു നോക്കുന്ന ഒരു സമൂഹം പിന്നീട് ഉണ്ടാകും.
5 അതോടെ ഇസ്ലാം തകരുകയും നശിക്കുകയും ചെയ്യും.”
6عَنْ ابْنِ مَسْعُودٍ –ؓ- : « الْقَصْدُ فِي السُّنَّةِ خَيْرٌ مِنَ الاجْتِهَادِ فِي البِدْعَةِ »
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “സുന്നത്തിന്റെ മാർഗത്തിൽ ലക്ഷ്യം വെക്കുന്നതാണ്,
7 ബിദ്‌അത്ത് ചെയ്യാൻ പരിശ്രമിക്കുന്നതിനെക്കാൾ ഉത്തമം.”
8عَنْ ابْنِ عَبَّاسٍ -ؓ- قَالَ: « مَا يَأْتِي عَلَى
النَّاسِ مِنْ عَامٍ، إِلَّا أَحْدَثُوا فِيهِ بِدْعَةً، وَأَمَاتُوا فِيهِ
سُنَّةً، حتى تحيا البدع وَتَمُوتَ السُّنَنُ »
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “ഒരു ബിദ്‌അത്ത് നിർമ്മിക്കപ്പെടുകയും
സുന്നത്ത് മരണപ്പെടുകയും ചെയ്യാത്ത ഒരു വർഷവും ജനങ്ങൾക്ക് വരാനില്ല.
അങ്ങനെ ബിദ്‌അത്തുകൾ ജനിക്കുകയും സുന്നത്തുകൾ മരണപ്പെടുകയും ചെയ്യും.”
9عَنْ ابْنِ عَبَّاسٍ -ؓ- قَالَ: « مَنْ أَحْدَثَ رَأْيًا لَيْسَ فِي كِتَابِ اللَّهِ، وَلَمْ تَمْضِ بِهِ سُنَّةٌ مِنْ رَسُولِ اللَّهِ -ﷺ- لَمْ يَدْرِ مَا هُوَ عَلَيْهِ إِذَا لَقِيَ اللَّهَ عَزَّ وَجَلَّ »
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഇല്ലാത്തതോ,
നബി(സ്വ)യുടെ സുന്നത്തിൽ കഴിഞ്ഞു പോയിട്ടില്ലാത്തതോ ആയ എന്തെങ്കിലും
അഭിപ്രായം ആരെങ്കിലും ഉണ്ടാക്കിയാൽ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവന്റെ
അവസ്ഥ എന്താണെന്ന് അവന് അറിയില്ല.”
10സ്വഹാബികൾക്ക് ശേഷമുള്ളവരുടെ വചനങ്ങൾ :
* عَنِ الْحَسَنِ البَصَرِيِّ قَالَ: « صَاحِبُ الْبِدْعَةِ لَا يَزْدَادُ اجْتِهَادًا – صِيَامًا وَصَلَاةً – إِلَّا ازْدَادَ مِنَ اللَّهِ بُعْدًا »
ഹസനുൽ ബസ്വരി(റ) പറഞ്ഞു: “നോമ്പും നമസ്കാരവുമായി ബിദ്‌അത്തുകാരൻ കൂടുതൽ
പരിശ്രമിക്കുന്നതനുസരിച്ച് അല്ലാഹുവിൽ നിന്ന് കൂടുതൽ അകലാതിരിക്കില്ല.”
11* عَنْ أَبِي إِدْرِيسَ الْخَوْلَانِيِّ أَنَّهُ قَالَ:
« لِأَنْ أَرَى فِي الْمَسْجِدِ نَارًا لَا أَسْتَطِيعُ إِطْفَاءَهَا
أَحَبُّ إِلَيَّ مِنْ أَنْ أَرَى فِيهِ بِدْعَةً لَا أَسْتَطِيعُ
تَغْيِيرَهَا»
അബൂ ഇദ്‌രീസ് അൽ-ഖൗലാനിയ്യ്(റ) പറഞ്ഞു: “പള്ളിയിൽ തീ കത്തുന്നത്
കണ്ടിട്ട് അത് കെടുത്താൻ സാധിക്കാതെ പോകുന്നതാണ് അവിടെ ഒരു ബിദ്‌അത്ത്
കണ്ടിട്ട് അത് നിർത്തലാക്കാൻ സാധിക്കാത്തതിനെക്കാൾ എനിക്ക് ഇഷ്ടം.”
12
عَنِ الْفُضَيْلِ بْنِ عِيَاضٍ « اتَّبِعْ طُرُقَ
الْهُدَى وَلَا يَضُرُّكَ قِلَّةُ السَّالِكِينَ وَإِيَّاكَ وَطُرُقَ
الضَّلَالَةِ وَلَا تَغْتَرَّ بِكَثْرَةِ الْهَالِكِينَ »
ഫുദെയിൽ ഇബ്നു ഇയാദ്(റ) പറഞ്ഞു: “നീ സന്മാർഗത്തിന്റെ പാതകളെ പിൻപറ്റുക;
(അതിൽ) പ്രവേശിച്ചവരുടെ എണ്ണക്കുറവ് നിന്നെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ.
വഴികേടിന്റെ (ബിദ്‌അത്തുകൾ) പാതകളെ നീ സൂക്ഷിക്കുക; (അതിൽ പ്രവേശിച്ച്)
നാശമടഞ്ഞവരുടെ എണ്ണക്കൂടുതൽ നിന്നെ വഞ്ചിക്കാതിരിക്കട്ടെ.”
13
عَنِ الْحَسَنِ : « لَا تُجَالِسْ صَاحِبَ هَوًى
فَيَقْذِفُ فِي قَلْبِكَ مَا تَتَّبِعُهُ عَلَيْهِ فَتُهْلِك، أَوْ
تُخَالِفُهُ فَيُمَرِّضُ قَلْبَكَ »
ഹസനുൽ ബസ്വരി(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവരോടൊപ്പം നീ
ഇരിക്കരുത്. അവനെ പിൻപറ്റുന്ന (എന്തെങ്കിലും) നിന്റെ മനസ്സിൽ അവൻ
ഇട്ടേക്കാം; അങ്ങനെ നീ നശിച്ചു പോകും. ഇനിയല്ല, നീ അവനുമായി
വിയോജിക്കുകയാണെങ്കിലും അവൻ നിന്റെ ഹൃദയത്തിൽ രോഗമുണ്ടാക്കും.”
14
عَنِ الْحَسَنِ: « لَا تُجَالِسْ صَاحِبَ بِدْعَةٍ فَإِنَّهُ يُمْرِضُ قَلْبَكَ »
ഹസൻ(റ) പറഞ്ഞു: “നീ ബിദ്‌അത്തുകാരനോടൊപ്പം ഇരിക്കരുത്. അവൻ നിന്റെ ഹൃദയത്തെ രോഗാതുരമാക്കും.”
15
عَنْ الحَسَنِ فِي قَوْلِ اللَّهِ تَعَالَى: {كُتِبَ
عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ}؛
قَالَ: « كَتَبَ اللَّهُ صِيَامَ رَمَضَانَ عَلَى أَهْلِ الْإِسْلَامِ
كَمَا كَتَبَهُ عَلَى مَنْ كَانَ قَبْلَهُمْ، فَأَمَّا الْيَهُودُ;
فَرَفَضُوهُ، وَأَمَّا النَّصَارَى; فَشَقَّ عَلَيْهِمُ الصَّوْمُ،
فَزَادُوا فِيهِ عَشْرًا، وَأَخَّرُوهُ إِلَى أَخَفِّ مَا يَكُونُ
عَلَيْهِمْ فِيهِ الصَّوْمُ مِنَ الْأَزْمِنَةِ » فَكَانَ الْحَسَنُ إِذَا حَدَّثَ بِهَذَا الْحَدِيثِ; قَالَ: « عَمَلٌ قَلِيلٌ فِي سُّنَّةٍ خَيْرٌ مِنْ عَمَلٍ كَثِيرٍ فِي بِدْعَةٍ »
“നിങ്ങൾക്ക് മുൻപുള്ളവരുടെ മേൽ നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും
നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു”(2:183) എന്ന ആയത്ത്
വിശദീകരിക്കവെ ഹസനുൽ ബസ്വരി(റ) പറഞ്ഞു: “മുൻകാലക്കാരുടെ മേൽ നിയമമാക്കിയതു
പോലെ തന്നെയാണ് അല്ലാഹു റമദാനിലെ നോമ്പ് മുസ്ലിംകളുടെ മേലും
നിർബന്ധമാക്കിയത്. യഹൂദന്മാർ അത് (പൂർണമായി) നിരാകരിച്ചു. എന്നാൽ
ക്രൈസ്തവരാകട്ടെ, അവർക്ക് നോമ്പ് ബുദ്ധിമുട്ടായപ്പോൾ (കൽപ്പിക്കപ്പെട്ട
മുപ്പതു ദിവസത്തെക്കാൾ) പത്തു ദിവസം വർദ്ധിപ്പിക്കുകയും, വർഷത്തിൽ നോമ്പ്
നോൽക്കാൻ എളുപ്പമുള്ള സമയത്തേക്ക് അത് പിന്തിക്കുകയും ചെയ്തു.” ഹസൻ(റ) ഈ
സംഭവം പറഞ്ഞാൽ (അതോടൊപ്പം) പറയുമായിരുന്നു: “ബിദ്‌അത്ത് ധാരാളം
പ്രവർത്തിക്കുന്നതിനെക്കാൾ സുന്നത്ത് കുറച്ച് പ്രവർത്തിക്കുന്നതാണ്
നല്ലത്.”
16
عَنْ أَبِي قِلَابَةَ : « لَا تُجَالِسُوا أَهْلَ
الْأَهْوَاءِ وَلَا تُجَادِلُوهُمْ، فَإِنِّي لَا آمَنُ أَنْ يَغْمِسُوكُمْ
فِي ضَلَالَتِهِمْ، وَيُلَبِّسُوا عَلَيْكُمْ مَا كُنْتُمْ تَعْرِفُونَ »
അബൂ ഖിലാബ(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവരോടൊപ്പം നിങ്ങൾ
ഇരിക്കരുത്; അവരോട് തർക്കിക്കുകയുമരുത്. എന്തെന്നാൽ, അവർ നിങ്ങളെ അവരുടെ
വഴികേടിൽ ആഴ്ത്തുന്നതിൽ നിന്നും, നിങ്ങൾ അറിഞ്ഞ കാര്യങ്ങളിൽ നിങ്ങൾക്ക്
ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ നിന്നും ഞാൻ നിർഭയനല്ല.”
17
عَنْ أَبِي قِلَابَةَ أَنَّهُ كَانَ يَقُولُ: « وَإِنَّ أَهْلَ الْأَهْوَاءِ أَهْلُ ضَلَالَةٍ، وَلَا أَرَى مَصِيرَهُمْ إِلَّا إِلَى النَّار »
അബൂ ഖിലാബ(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവർ വഴികേടിന്റെ ആളുകളാണ്.
അവരുടെ യാത്ര നരകത്തിലേക്ക് ആണെന്നല്ലാതെ ഞാൻ മനസ്സിലാക്കുന്നില്ല.”
18
عَنْ أَبِي قِلَابَةَ: « مَا ابْتَدَعَ رَجُلٌ بِدْعَةً إِلَّا اسْتَحَلَّ السَّيْفَ »
അബൂ ഖിലാബ(റ) പറഞ്ഞു: “ഒരാൾ ബിദ്‌അത്ത് നിർമ്മിക്കുന്നതോടെ വാളിന് അർഹനായിത്തീരുന്നു.”
19
عَنْ إِبْرَاهِيمِ النَّخَعِيِّ أَنَّهُ قَالَ : «
لَا تُجَالِسُوا أَصْحَابَ الْأَهْوَاءِ وَلَا تُكَلِّمُوهُمْ، فَإِنِّي
أَخَافُ أَنْ تَرْتَدَّ قُلُوبُكُمْ»
ഇബ്‌റാഹീം അന്നഖഇ(റ) പറഞ്ഞു: “ദേഹേച്ഛയെ പിൻപറ്റുന്നവരോടൊപ്പം നിങ്ങൾ
ഇരിക്കരുത്; അവരോട് സംസാരിക്കുകയുമരുത്. നിങ്ങളുടെ ഹൃദയങ്ങൾ
സംശയത്തിലായിപ്പോകുമെന്ന് ഞാൻ ഭയപ്പെടുന്നു.”
20
عَنْ يَحْيَى بن أبي كثير : « إِذَا لَقِيتَ صَاحِبَ بِدْعَةٍ فِي طَرِيقٍ فَخُذْ فِي طَرِيقٍ آخَرَ »
യഹ്‌യ ബ്ൻ അബീ കഥീർ(റ) പറഞ്ഞു: “ബിദ്‌അത്തുകാരനെ ഒരു വഴിയിൽ കണ്ടാൽ നീ മറ്റൊരു വഴിയിലൂടെ പോവുക.”
21
عَنْ مُحَمَّدِ بْنِ النَّضَرِ « مَنْ أَصْغَى سَمْعَهُ إِلَى صَاحِبِ بِدْعَةٍ وَهُوَ يَعْلَمُ أَنَّهُ صَاحِبُ بِدْعَةٍ نُزِعَتْ مِنْهُ العِصْمَة »
മുഹമ്മദ് ബ്ൻ നദ്.ർ അൽ-ഹാരിഥിയ്യ്(റ) പറഞ്ഞു: “ബിദ്‌അത്തുകാരൻ
ആണെന്ന് അറിഞ്ഞു കൊണ്ട് ആരെങ്കിലും ഒരാൾക്ക് ചെവി കൊടുത്താൽ അവനിൽ
നിന്ന് സുരക്ഷിതത്വം ഊരിയെടുക്കപ്പെടും. (അവൻ സ്വന്തത്തിലേക്ക്
ഏൽപ്പിക്കപ്പെടും.)”22
عَنِ الْعَوَّامِ بْنِ حَوْشَبٍ أَنَّهُ كَانَ
يَقُولُ لِابْنِهِ: « يَا عِيسَى، أَصْلَحِ اللَّهُ قَلْبَكَ، وَأَقْلِلْ
مَالَكَ » وَكَانَ يَقُولُ: « وَاللَّهِ لَأَنْ أَرَى عِيسَى فِي مَجَالِسِ
أَصْحَابِ الْبَرَابِطِ وَالْأَشْرِبَةِ وَالْبَاطِلِ أَحَبُّ إِلَيَّ
مِنْ أَنْ أَرَاهُ يُجَالِسُ أَصْحَابَ الْخُصُومَاتِ » قَالَ ابْنُ وضاح: «
يَعْنِى أَهْلُ البِدَعِ
അവ്വാം ഇബ്ൻ ഹൗഷബ് തന്റെ മകനോട് പറയുമായിരുന്നു: “ഈസാ! അല്ലാഹു നിന്റെ
ഹൃദയം നന്നാക്കട്ടെ. നിന്റെ സമ്പത്ത് കുറക്കട്ടെ.” അദ്ദേഹം
പറയുമായിരുന്നു: “അല്ലാഹു തന്നെ സത്യം! ഈസയെ ഗാനമേളയുടെയും
മദ്യപാനത്തിന്റെയും നിരർത്ഥകതയുടെയും സദസ്സിൽ കാണുന്നതാണ് അവൻ
തർക്കത്തിന്റെ ആളുകളോടൊപ്പം ഇരിക്കുന്നത് കാണുന്നതിനെക്കാൾ എനിക്ക്
ഇഷ്ടം.” ഇബ്നു വല്ലാഹ് പറഞ്ഞു: (തർക്കത്തിന്റെ ആളുകൾ എന്നതു കൊണ്ടുള്ള
ഉദ്ദേശ്യം) ബിദ്‌അത്തിന്റെ ആളുകളാണ്.
23
عَنْ يَحْيى بْنِ أَبِي عَمْرو السَّيْبَانِي قَالَ: «
كَانَ يُقَالُ: يَأْبَى اللَّهُ لِصَاحِبِ بِدْعَةٍ بِتَوْبَةٍ، وَمَا
انْتَقَلَ صَاحِبُ بِدْعَةٍ إِلَّا إِلَى شَرٍّ مِنْهَا »
യഹ്‌യ ബ്നു അബീ അം‚റ് അസ്സയ്ബാനി(റ) പറഞ്ഞു: “ബിദ്‌അത്തിന്റെ ആളുകളുടെ പശ്ചാത്താപത്തോട് അല്ലാഹു വിസമ്മതം പ്രകടിപ്പിക്കുമെന്നും,
24 ബിദ്‌അത്തുകാരൻ കൂടുതൽ തിന്മയിലേക്ക് അല്ലാതെ നീങ്ങിക്കൊണ്ടിരിക്കുകയില്ലെന്നും പറയപ്പെടാറുണ്ട്.”
25
كَانَ مَالِكٌ –رحمه الله- كَثِيرًا مَا يُنْشِدُ:
وَخَيْرُ أُمُورِ الدِّينِ مَا كان سنة
وشر الأمور المحدثات البدائع
ഇമാം മാലിക്ക് ധാരാളമായി ഇപ്രകാരം പാടാറുണ്ടായിരുന്നു :
മതത്തിലെ നല്ല കാര്യങ്ങൾ സുന്നത്തായിരുന്നവയാണ്
കാര്യങ്ങളിലേറ്റവും മോശമാകട്ടെ പുതുനിർമ്മിതികളും ബിദ്‌അത്തുകളുമാണ്.26
عَنْ مُقَاتِلِ بْنِ حَيَّانَ قَالَ: « أَهْلُ هَذِهِ الْأَهْوَاءِ آفَةُ أُمَّةِ مُحَمَّدٍ –ﷺ-، إِنَّهُمْ يَذْكُرُونَ النَّبِيَّ –ﷺ- وَأَهْلَ
بَيْتِهِ فَيَتَصَيَّدُونَ بِهَذَا الذِّكْرِ الْحَسَنِ الْجُهَّالِ مِنَ
النَّاسِ، فَيَقْذِفُونَ بِهِمْ فِي الْمَهَالِكِ، فَمَا أَشْبَهَهُمْ
بِمَنْ يَسْقِي الصَّبِر بِاسْمِ الْعَسَلِ، وَمَنْ يَسْقِي السُّمَّ
الْقَاتِلَ بِاسْمِ التِّرْيَاقِ، فَأَبْصِرْهُمْ، فَإِنَّكَ إِنْ لَا
تَكُنْ أَصْبَحْتَ فِي بَحْرِ الْمَاءِ فَقَدْ أَصْبَحْتَ فِي بَحْرِ
الْأَهْوَاءِ الَّذِي هُوَ أَعْمَقُ غَوْرًا، وَأَشَدُّ اضْطِرَابًا،
وَأَكْثَرُ صَوَاعِقَ، وَأَبْعَدُ مَذْهَبًا مِنَ الْبَحْرِ وَمَا فِيهِ،
فَتِلْكَ مَطِيَّتُكَ الَّتِي تَقْطَعُ بِهَا سَفَرَ الضَّلَالِ اتِّبَاعُ
السُّنَّةِ »
മുഖാതിൽ ബ്നു ഹബ്ബാൻ
27 പറഞ്ഞു: “ദേഹേച്ഛയെ
പിൻപറ്റുന്ന ഈ ആളുകൾ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ ബാധിച്ച രോഗമാണ്.
നബി(സ്വ)യെ കുറിച്ചും അവിടുത്തെ കുടുംബത്തെ (അഹ്‚ലുൽ ബയ്ത്ത്)
സംബന്ധിച്ചും നല്ല സ്മരണകൾ പറഞ്ഞു കൊണ്ട് അവർ ജനങ്ങളിലെ പാമരന്മാരെ
വേട്ടയാടുകയും, അത് മൂലം നാശത്തിലേക്ക് തള്ളിയിടുകയുമാണ്. കയ്പ്പുള്ള
മരുന്ന് തേനാണെന്ന് പറഞ്ഞ് കുടിപ്പിക്കുന്നവനോട് ഇവർക്കെന്തു മാത്രം
സാദൃശ്യമാണുള്ളത്! ആളെ കൊല്ലുന്ന വിഷം വിഷമില്ലാതാക്കുന്ന മരുന്നാണെന്ന
പേരിൽ കുടിപ്പിക്കുന്നവനോടും (എന്തൊരു സാദൃശ്യമുണ്ടിവർക്ക്!). അതിനാൽ നീ
അവരെ മനസ്സിലാക്കുക. വെള്ളമുള്ള സമുദ്രത്തിൽ നീ പതിച്ചിട്ടില്ലെങ്കിലും
ആഴവും തിരയിളക്കവും ഇടിമിന്നലുകളും അതിനെക്കാളെത്രയോ അധികമുള്ള
ബിദ്‌അത്തിന്റെ സമുദ്രത്തിലാണ് നീ വീണിരിക്കുന്നത്. സുന്നത്തിനെ
പിൻപറ്റുക എന്നത് വഴികേടിന്റെ പാതകളെ മുറിച്ചു കടക്കാനുള്ള നിന്റെ
യാത്രാവാഹനമാണ് (എന്ന് തിരിച്ചറിയുക).”
28
عَنِ ابْنِ الْمُبَارَكِ قَالَ: « اعْلَمْ أَيْ أَخِي
أَنَّ المَوْتَ اليَوْم كَرَامَةٌ لِكُلِّ مُسْلِمٍ لَقِيَ اللَّهَ عَلَى
السُّنَّةِ، فَإِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، فَإِلَى
اللَّهِ نَشْكُو وَحْشَتَنَا، وَذَهَابَ الْإِخْوَانِ، وَقِلَّةَ
الْأَعْوَانِ، وَظُهُورَ الْبِدَعِ، وَإِلَى اللَّهِ نَشْكُو عَظِيمَ مَا
حَلَّ بِهَذِهِ الْأُمَّةِ مِنْ ذَهَابِ الْعُلَمَاءِ وَأَهْلِ السُّنَّةِ
وَظُهُورِ الْبِدَعِ »
ഇബ്നുൽ മുബാറക്(റ) പറഞ്ഞു: “ഹേ സഹോദരാ! അറിയുക! സുന്നത്തിലായിക്കൊണ്ട്
അല്ലാഹുവിനെ കണ്ടുമുട്ടാൻ സാധിക്കുന്ന ഏതൊരു മുസ്ലിമിനും മരണം ഇന്ന്
കറാമത്താണ്. ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ! നമ്മുടെ ഏകാന്തതയെ
സംബന്ധിച്ചും, നമ്മുടെ സഹോദരങ്ങൾ യാത്രയാവുന്നതിനെ സംബന്ധിച്ചും, നമ്മെ
സഹായിക്കാനുള്ളവരുടെ കുറവിനെ സംബന്ധിച്ചും, ബിദ്‌അത്തുകളുടെ ആധിക്യത്തെ
സംബന്ധിച്ചും അല്ലാഹുവിനോടാണ് നാം ആവലാതി ബോധിപ്പിക്കുന്നത്.
പണ്ഡിതന്മാരുടെയും സുന്നത്തിന്റെ വക്താക്കളുടെയും മരണത്താലും,
ബിദ്‌അത്തുകളുടെ ആധിക്യത്താലും ഈ ഉമ്മത്തിന് സംഭവിച്ച നാശത്തെ
സംബന്ധിച്ചും അല്ലാഹുവിനോട് നാം ആവലാതി ബോധിപ്പിക്കുന്നു.”
29
لَمَّا بَايَعَ عُمَرُ بْنَ عَبْدَ العَزِيز النَّاسَ
صَعِدَ الْمِنْبَرِ، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ، ثُمَّ قَالَ: «
أَيُّهَا النَّاسُ، إِنَّهُ لَيْسَ بَعْدَ نَبِيِّكُمْ نَبِيٌّ، وَلَا
بَعْدَ كِتَابِكُمْ كِتَابٌ، وَلَا بَعْدَ سُنَّتِكُمْ سُّنَّةٌ وَلَا
بَعْدَ أُمَّتِكُمْ أُمَّةٌ، أَلَا وَإِنَّ الْحَلَالَ مَا أَحَلَّ اللَّهُ
فِي كِتَابِهِ عَلَى لِسَانِ نَبِيِّهِ حَلَالٌ إِلَى يَوْمِ
الْقِيَامَةِ، أَلَا وَإِنَّ الْحَرَامَ مَا حَرَّمَ اللَّهُ فِي كِتَابِهِ
عَلَى لِسَانِ نَبِيِّهِ حَرَامٌ إِلَى يَوْمِ الْقِيَامَةِ، أَلَا
وَإِنِّي لَسْتُ بِمُبْتَدِعٍ وَلَكِنِّي مُتَّبِعٌ، … أَلَا وَإِنِّي
لَسْتُ بِخَيْرِكُمْ وَلَكِنِّي أَثْقَلُكُمْ حِمْلًا… » ثُمَّ نزل.
ഉമർ ഇബ്നു അബ്ദിൽ അസീസ്(റ) ഭരണമേറ്റെടുത്തപ്പോൾ മിമ്പറിൽ കയറുകയും,
അല്ലാഹുവിനെ സ്തുതിക്കുകയും അവനെ പുകഴ്ത്തുകയും ചെയ്തതിന് ശേഷം ഇപ്രകാരം
പറഞ്ഞു: “ജനങ്ങളേ! നിങ്ങളുടെ നബിക്ക് ശേഷം ഇനി മറ്റൊരു നബിയില്ല.
നിങ്ങളുടെ ഗ്രന്ഥത്തിന് ശേഷം ഇനിയൊരു ഗ്രന്ഥവുമില്ല. നിങ്ങളുടെ ചര്യക്ക്
ശേഷം മറ്റൊരു ചര്യയും, നിങ്ങൾക്ക് ശേഷം മറ്റൊരു സമൂഹവും ഇനിയില്ല. അറിയുക!
അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ അനുവദനീയം എന്ന് തന്റെ പ്രവാചകന്റെ
തിരുനാവിലൂടെ പറഞ്ഞവയെല്ലാം ലോകാവസാനം വരെ അനുവദനീയമാണ്. അറിയുക! അല്ലാഹു
അവന്റെ ഗ്രന്ഥത്തിൽ തന്റെ പ്രവാചകന്റെ തിരുനാവിലൂടെ നിഷിദ്ധം എന്ന്
പറഞ്ഞവയെല്ലാം അന്ത്യനാൾ വരെ നിഷിദ്ധമാണ്. അറിയുക! ഞാൻ ഒരു
ബിദ്‌അത്തുകാരനല്ല; മറിച്ച് ഒരു മുത്തബിഅ് (നബി(സ്വ)യെ പിൻപറ്റുന്നവൻ)
മാത്രമാണ്… ഞാൻ നിങ്ങളിൽ ഏറ്റവും ഉത്തമനല്ല; മറിച്ച് നിങ്ങളിൽ ഏറ്റവും
വലിയ ഭാരം പേറുന്നവനാണ്.” ശേഷം അദ്ദേഹം മിമ്പറിൽ നിന്ന് ഇറങ്ങി.
30
قَالَ عُمَر بْنُ عَبْدِ العَزِيز : « سنَّ رَسُولُ اللَّهِ –ﷺ- وَوُلَاةُ
الْأَمْرِ مِنْ بَعْدِهِ سُنَنًا، الْأَخْذُ بِهَا تَصْدِيقٌ لِكِتَابِ
اللَّهِ، وَاسْتِكْمَالٌ لِطَاعَةِ اللَّهِ وَقُوَّةٌ عَلَى دِينِ اللَّهِ،
لَيْسَ لِأَحَدٍ تَغْيِيرُهَا، وَلَا تَبْدِيلُهَا، وَلَا النَّظَرُ فِي
شَيْءٍ خَالَفَهَا. مَنْ عَمِلَ بِهَا مُهْتَدٍ، وَمَنِ انْتَصَرَ بِهَا
مَنْصُورٌ، وَمَنْ خَالَفَهَا اتَّبَعَ غَيْرَ سَبِيلِ الْمُؤْمِنِينَ،
وَوَلَّاهُ اللَّهُ مَا تَوَلَّى، وَأَصْلَاهُ جَهَنَّمَ وَسَاءَتْ
مَصِيرًا »
ഉമർ ഇബ്നു അബ്ദുൽ അസീസ്(റ) പറഞ്ഞു: “നബി(സ്വ)യും അദ്ദേഹത്തിന്
ശേഷമുള്ള ഭരണാധികാരികളും ഒരു ചര്യ കാണിച്ചു തന്നിരിക്കുന്നു; അത് മുറുകെ
പിടിക്കൽ ഖുർആനിനെ സത്യപ്പെടുത്തലും, അല്ലാഹുവിനോടുള്ള അനുസരണം
പൂർത്തീകരിക്കലും, അവന്റെ മതത്തിനെ ശക്തിപ്പെടുത്തലുമാണ്. അത്
മാറ്റിത്തിരുത്താനോ, അതിന് പകരം നിശ്ചയിക്കാനോ, അതിന് വിരുദ്ധമായവ
പരിഗണിക്കാനോ ഒരാൾക്കും അവകാശമില്ല. അവരുടെ സുന്നത്ത് കൊണ്ട്
പ്രവർത്തിക്കുന്നവനാണ് സന്മാർഗി; അതിനെ സഹായിക്കുന്നവൻ (അല്ലാഹുവിനാൽ)
സഹായിക്കപ്പെടുന്നവനാണ്; അതിനോട് എതിരായവൻ സത്യവിശ്വാസികളുടേതല്ലാത്ത
മാർഗം പിൻപറ്റിയിരിക്കുന്നു. അവനെ അല്ലാഹു തിരിഞ്ഞിടത്തേക്ക് തിരിച്ചു
കളയുകയും നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും; അതെത്ര മോശം സങ്കേതമാണ്.”
31
ഇമാം മാലിക്കിനെ അത്ഭുതപ്പെടുത്തുകയും, അദ്ദേഹം പല സന്ദർഭങ്ങളിലും
ഉദ്ധരിക്കുകയും ചെയ്തിരുന്ന, പണ്ഡിതന്മാർ മനപാഠമാക്കിയിരുന്ന ഉമറുബ്നു
അബ്ദിൽ അസീസിന്റെ മഹത്തരമായ വാക്കാണിത്.
– قَالَ ابْنُ الْمَاجِشُونِ: سَمِعْتُ مَالِكًا
يَقُولُ : « مَنِ ابْتَدَعَ فِي الاسْلَامِ بِدْعَةً يَرَاهَا حَسَنَةً،
زَعَمَ أَنَّ مُحَمَّداً –ﷺ– خَانَ الرِّسَالَةَ، لِأَنَّ اللَّهَ يَقُولُ : {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} [المائدة: 3] فَمَا لَمْ يَكُنْ يَوْمَئِذٍ دِيناً، فَلَا يَكُونُ اليَوْمَ دِيناً »
ഇമാം മാലിക്ക്(റ) പറഞ്ഞു: “ഇസ്ലാമിൽ ഒരു ബിദ്‌അത്ത് നിർമ്മിക്കുകയും
അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവൻ നബി(സ്വ) അവിടുത്തെ
രിസാലത്തിൽ (പ്രവാചകത്വത്തിൽ) വഞ്ചന കാണിച്ചിട്ടുണ്ടെന്നാണ്
ജൽപ്പിച്ചിരിക്കുന്നത്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: “ഇന്നേ ദിവസം
നിങ്ങളുടെ മതം ഞാൻ നിങ്ങൾക്ക് പൂർണമാക്കി നൽകിയിരിക്കുന്നു.” (5:3) അന്നേ
ദിവസം മതമല്ലാത്തത് ഇന്നും മതമല്ല.”
32
- ഈ പഠനത്തിൽ ഉദ്ധരിക്കുന്ന ഭൂരിപക്ഷം ഉദ്ധരണികൾക്കും പ്രധാനമായും
അവലംബിച്ചിരിക്കുന്നത് ഇമാം ശാത്വിബിയുടെ അൽ-ഇഅ്തിസാം ആണ്. പ്രസ്തുത
ഗ്രന്ഥത്തിന് മുഹമ്മദ് ഇബ്നു അബ്ദു റഹ്മാൻ അശ്ശഖീർ, സഅ്ദ് ബ്നു
അബ്ദില്ലാഹ് ആലു-ഹുമൈദ്, ഹിശാം ബ്നു ഇസ്മാഈൽ അസ്സ്വീനി എന്നിവർ നടത്തിയ
തഹ്ഖിഖാണ് ഉദ്ധരണികളുടെ മൂലസ്രോതസ്സ് നൽകുന്നതിനായി
അവലംബിച്ചിരിക്കുന്നത്.
- ബുഖാരി:13/250, ഇബ്നു അബ്ദിൽ ബറ് ജാമിഉ ബയാനിൽ ഇൽമിൽ:2/97, ലാലക്കാഈ
ഉസ്വൂലു ഇഅ്തികാദി അഹ്.ലുസ്സുന്ന:1/90, അൽ ഇഅ്തിസാം:1/77-78, മേൽ കൊടുത്ത
ബുഖാരിയിലെ നിവേദനത്തിന് പുറമേ മറ്റു ചില ഗ്രന്ഥങ്ങളിൽ കൂടി വന്ന
റിപ്പോർട്ടുകൾ ഒരുമിച്ചു കൂട്ടിയതിന്റെ വിവർത്തനമാണിത്.
- ഇബ്ൻ വല്ലാഹ് അൽ-ബിദഉ വന്നഹ്‌യു അൻഹ:65, അൽ ഇഅ്തിസാം:1/78.
- മുസ്തദ്‌റക് ഹാകിം:8448, ദഹബി സ്വഹീഹ് എന്ന് വിലയിരുത്തി. ഇബ്ന് വല്ലാഹ്:65, ഇബ്നു ബത്ത്വ അൽ-ഇബാനത്തുൽ കുബ്‌റയിൽ:1/174.
- മതവിഷയങ്ങൾ ബുദ്ധിയുടെ അടിസ്ഥാനത്തിൽ അളന്നു നോക്കുക എന്നത് സലഫുകൾക്ക് പരിചയമില്ലാത്ത രീതിയാണ്. അത് ബിദ്‌അത്താണ്.
- ദാരിമി:1/76, ഇബ്നു വല്ലാഹ്:40,87, ത്വബ്‌റാനി മുഅ്ജമുൽ കബീറിൽ:1/185.
- നബി(സ്വ) പ്രാവർത്തികമാക്കിയ ഏതെങ്കിലും സുന്നത്ത് ചെയ്യുവാൻ മനസ്സിൽ
കരുതുന്നത്, നബി(സ്വ)യുടെ മാതൃക വന്നിട്ടില്ലാത്ത ബിദ്‌അത്തുകൾ
പ്രവർത്തിക്കുന്നതിൽ കഠിനമായി പരിശ്രമിക്കുന്നതിനെക്കാൾ ഉത്തമമാണ് എന്ന്
ഉദ്ദേശ്യം. ഉദാഹരണത്തിന്; നമസ്കാരത്തിന് മുൻപ് പല്ലു തേക്കണമെന്ന്
മനസ്സിൽ കരുതുന്നത് നബിദിനത്തിന് വേണ്ടി അരയും തലയും മുറുക്കി
റോഡിലിറങ്ങി വിയർക്കുന്നതിനെക്കാൾ ഉത്തമമാണ്!
- ദാരിമി:1/75, ഇമാം ലാലകാഈ:1/91.
- ഇബ്നു വല്ലാഹ്:45-46, ഇബ്നു ബത്വ ഇബാനതുൽ കുബ്‌റയിൽ:1/178, ലാലകാഈ
ഉസ്വൂലു ഇഅ്തികാദു അഹ്.ലുസ്സുന്നയിൽ:1/92, ത്വർത്വൂശി അൽ-ഹവാദിഥു വൽ
ബിദഇൽ:117.
- ദാരിമി:1/69, ബയ്ഹഖി മദ്ഖലിൽ:190, ഖതീബുൽ ബഗ്ദാദി അൽ-ഫഖീഹ് വൽ മുതഫഖിഹിൽ:1/183.
- ഇബ്നു വല്ലാഹ്:34, ഇബ്നു ബത്ത്വ അൽ-ഇബാനത്തുൽ കുബ്‌റയിൽ:134.
- ഇബ്നു വല്ലാഹ്:43, ഇബ്നു ബത്വ:2/514, അബൂ നുഐം ഹിൽയയിൽ:5/124.
- അൽ- ഇഅ്തിസാം:1/83.
- ഇബ്നു വല്ലാഹ്:57.
- ഇബ്നു വല്ലാഹ്:34, അബൂ നുഐം അൽ-ഹിൽയയിൽ:3/9, ഇബ്നുൽ ജൗസി സ്വിഫത്തുസ്സ്വഫ്‌വയിൽ:3/295.
- ക്രൈസ്തവരുടെ നോമ്പിനെ സംബന്ധിച്ചും, അവർ അതിനെ മാറ്റിമറിച്ചതിനെ
സംബന്ധിച്ചുമുള്ള മുൻഗാമികളുടെ വാക്കുകൾ ധാരാളം സലഫുകളിൽ നിന്ന്
ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സുയൂത്വിയുടെ അദ്ദുററുൽ മൻഥൂർ (1/428-430)
നോക്കുക.
- ദാരിമി:1/120, ആജുരി അശ്ശരീഅയിൽ:56, ലാലകാഇ ഉസൂലു ഇഅ്തികാദിൽ:1/134,
ഇബ്നു സഅ്ദ് ത്വബഖാതിൽ:7/184, ഇബ്നു വല്ലാഹ്:55, ഇബ്നു ബത്ത്വ ഇബാനതുൽ
കുബ്‌റയിൽ:2/435,437, ബഗ്‌വി ശർഹുസ്സുന്നയിൽ:1/227.
- ദാരിമി:1/58, ഇബ്നു സഅ്ദ് ത്വബക്വാത്തിൽ:7/184, ആജുരിയ്യ് അശ്ശരീഅയിൽ:64, ഇബ്നു ബത്ത്വ അൽ-ഇബാനത്തുസ്സുഗ്‌റയിൽ:138.
- ദാരിമി:1/58, ലാലകാഇ:1/134, ആജുരി:64, ഇബ്നു സഅ്ദ്:1/184, അബൂ നുഐം:2/287, ഇബ്നുബത്ത്വ അൽ-ഇബാനത്തുസ്സുഗ്‌റയിൽ:138.
- ഇബ്നു വല്ലാഹ്:56, ഇബ്നു ബത്ത്വ അൽ-ഇബാനത്തുൽ കുബ്‌റയിൽ:2/439, അബൂ നുഐം ഹിൽയയിൽ:4/222.
- ഇബ്നു വല്ലാഹ്:55, ലാലകാഇ:1/137, ആജുരി:64, ഇബ്നു ബത്ത്വ ഇബാനത്തുൽ കുബ്‌റയിൽ:2/474.
- ലാലകാഇ ഉസ്വൂലു ഇഅ്തികാദി അഹ്ലിസ്സുന്ന:1/136.
- ഇബ്നു വല്ലാഹ് അൽ-ബിദഉ വന്നഹ്‌യു അൻഹയിൽ:56.
- ബിദ്‌അത്തുകാരന്റെ തൗബയുമായി സ്വീകരിക്കുമോ ഇല്ലേ എന്ന വിഷയം പിന്നീട് വിശദീകരിക്കുന്നതായിരിക്കും. ഇൻഷാ അല്ലാഹ്.
- ഇബ്നു വല്ലാഹ് അൽ-ബിദഉ വന്നഹ്‌യു അൻഹയിൽ:61.
- ഇബ്നു അബ്ദിൽ ബറ് അൽ-ഇൻതിഖാദിൽ:74.
- ഇദ്ദേഹം ഇമാമും മുഹദ്ദിഥുമായിരുന്നു. അറിവ്
പ്രവർത്തനത്തിലുണ്ടായിരുന്ന പണ്ഡിതൻ. ഹിജ്‌റ 150 കൾക്കിടയിൽ മരണപ്പെട്ടു.
(ദഹബിയുടെ സിയർ (6/340) നോക്കുക)
- അൽ- ഇഅ്തിസാം:1/86.
- ഇബ്നു വല്ലാഹ്:46.
- ഇബ്നു സഅ്ദ് ത്വബഖാത്തിൽ:5/340, ഇബ്നു അബ്ദിൽ ഹകം ഉമർ ഇബ്നു അബ്ദിൽ അസീസിന്റെ ചരിത്രത്തിൽ:40-41.
- ആജുരിയുടെ അശ്ശരീഅഃ:48, അബൂ നുഐം ഹില്യയിൽ:6/324, ലാലകാഇ:1/94, ഇബ്നു
ബത്ത്വ ഇബാനത്തുൽ കുബ്‌റയിൽ:1/352, ഇബ്നു കഥീർ അൽബിദായയിൽ:9/225, ദഹബി
സിയറിൽ:8/98, ഇബ്നു റജബ് ജാമിഉൽ ഉലൂമി വൽ ഹികമിൽ:250.
- ഇബ്നു ഹസം അൽ-ഇഹ്കാം ഫീ ഉസ്വൂലിൽ അഹ്കാമിൽ:6/85.
ദീനിൽ
അടിസ്ഥാനമില്ലാത്ത "പുത്തൻ ആചാരങ്ങൾ" നടപ്പിലാക്കുന്ന ചിലരെ എതിർത്താൽ
അവരിൽ ചിലർ തിരിച്ച് ചോദിക്കാറുണ്ട്, "അത് പാടില്ല എന്ന് ഖുർആനിലോ ഹദീസിലോ
ഉണ്ടോ??" എന്ന്..
അത് പോലെ വാദം സ്ഥാപിക്കാൻ വേണ്ടി ചില ഉസൂലുകളെ വളച്ചൊടിക്കുകയും ചെയ്യും..
അഥവാ
"ഒരു കാര്യം ഹറാം ആകണമെങ്കിൽ അത് ഹറാം എന്ന് ആയത്ത് കൊണ്ടൊ ഹദീസ് കൊണ്ടൊ
സ്ഥിരപ്പെടണം .അല്ലെങ്കിൽ അതിന്റെ ഹുക്മ് ജായിസ് ആയി മാറും എന്നാണ് ഉസൂൽ "
പക്ഷേ
സത്യത്തിൽ ഈ പറഞ്ഞത് അനുഷ്ഠാന കാര്യങ്ങളിലോ കർമ്മങ്ങളിലോ അല്ല, മറിച്ച് ,
ഇടപാടുകൾ, ഭക്ഷണ സാധനങ്ങൾ , വസ്‌തുക്കൾ , കച്ചവടം,മുതലായ "മുആമലാത്തുകളിൽ "
ആണ് .
അപ്പോൾ "ഭൂമിയിലെ വസ്തുക്കൾ ഉപയോഗിക്കൽ,
കച്ചവടം ചെയ്യൽ, ദീനിന് എതിരാകാത്ത നാട്ടാചാരങ്ങൾ , ഭക്ഷണ ക്രമങ്ങൾ തുടങ്ങി
മുആമലാത്തുകൾ എല്ലാം അടിസ്ഥാനപരമായി അനുവദനീയമാണ്... കാരണം (ഭൂമിയിൽ
ഉള്ളതെല്ലാം നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അവനാണ് )
هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعاً. {البقرة:29}
എന്നാണ് അല്ലാഹു പറഞ്ഞത്..
അതിനാൽ
അതിന്റെയെല്ലാം അടിസ്ഥാനം അനുവദനീയവും -الأصل الإباحة - പാടില്ലാത്തത്
പ്രത്യേകം ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടതോ, അവയുടെ അടിസ്ഥാനത്തിൽ ഉള്ള
"ഇജ്മാഅ'ആയ" കാര്യങ്ങളോ , അടിസ്ഥാന പ്രമാണങ്ങളിലേക്ക് ഖിയാസ്
ചെയ്യപ്പെട്ടതോ മാത്രം ആണ്, അല്ലാത്തതെല്ലാം അനുവദനീയം ആണ്.
പക്ഷേ
, ആരാധനാ കർമ്മങ്ങൾ, അനുഷ്ഠാനങ്ങൾ , അവയുടെ പ്രത്യേക രൂപങ്ങൾ ഭാവങ്ങൾ
ഇവയൊക്കെ അടിസ്ഥാനപരമായി "സ്ഥിരപ്പെട്ടതിൽ മാത്രം പരിമിതമായത്" അഥവാ توقيفي
ആണ്,
കാരണം ആ ഇബാദത്തുകൾ അല്ലാഹുവിനെ
പ്രീതിപെടുത്താൻ ഉള്ളതാണാല്ലോ, അപ്പോൾ അല്ലാഹുവിന്റെ മുറാദ് (ഉദ്ദേശം)
ദൈവിക ബോധനം വഴി അറിയുന്ന പ്രവാചകൻ (صلى الله عليه وسلم) പഠിപ്പിച്ചത്
മാത്രമേ നാം ആ രംഗത്ത് അനുഷ്ടാനങ്ങൾ ആയി സ്വീകരിക്കാവൂ...
അത് കൊണ്ടാണ് നബി صلى الله عليه وسلم പറഞ്ഞത്:
من عمل عملا ليس عليه أمرنا فهو رد
ആരെങ്കിലും നമ്മുടെ കൽപ്പന ഇല്ലാത്ത ഒരു കർമ്മം ചെയ്‌താൽ അത് തള്ളപ്പെടും എന്ന്.
അത് പോലെ:
من أحدث في أمرنا هذا ما ليس منه فهو رد
(നമ്മുടെ ഈ കാര്യത്തിൽ ആരെങ്കിലും അതിൽ പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടും) എന്ന്.
(ബുഖാരി, മുസ്‌ലിം))
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) പറയുന്നു:
(( الأصل في العبادة التوقف ))--فتح الباري (3/54)
ആരാധനയുടെ അടിസ്ഥാനം പ്രമാണങ്ങൾ പഠിപ്പിച്ചതിൽ പരിമിതമാക്കുക എന്നതാണ്.
ഫത്'ഹുൽ ബാരി : 3/54.
അദ്ദേഹം തന്നെ പറയുന്നു:
(( التقرير فى العبادة إنما يؤخذ عن توقيف ))
(ആരാധനാ കാര്യങ്ങളിൽ സ്വീകരിക്കേണ്ട രീതി പ്രമാണങ്ങളിൽ പഠിപ്പിക്കപ്പെട്ടവയിൽ മാത്രം നിൽക്കുക എന്നതാണ്.)
ഫത്'ഹുൽ ബാരി :2/ 80 .
ഇമാം ഇബ്നു മുഫ്‌ലിഹ് (റ) പറയുന്നു :
(( الأعمال الدينية لا يجوز أن يتخذ شيء منها سببا إلا أن تكون مشروعة فإن العبادات مبناها على التوقيف ))
(മതപരമായ
കർമ്മങ്ങളിൽ നിയമപരമായതല്ലാത്ത ഒന്നിനെയും മാർഗ്ഗമായി സ്വീകരിച്ചുകൂടാ,
കാരണം ആരാധനാ മുറകളിൽ പ്രമാണങ്ങൾ പഠിപ്പിച്ചിടത്ത് നിൽക്കുക എന്നതാണ്
അടിസ്ഥാനം.)
الآداب الشرعية لابن مفلح (2/265)
അപ്പോൾ
ഒരു ആരാധനാ മുറ, ഒരു അനുഷ്ഠാനം അതിന് പ്രത്യേക എണ്ണം, സ്ഥലം, സമയം രൂപം
ഭാവം എന്നിവ നിശ്ചയിച്ച് അതിന് പ്രത്യേക പ്രതിഫലം ലഭിക്കും എന്ന് പറയാൻ
തെളിവ് വേണം.
ഞാൻ നമസ്ക്കരിച്ചത് പോലെ നമസ്‌കരിക്കുക ,
ഹജ്ജ് കർമ്മങ്ങൾ എന്നിൽ നിന്നും സ്വീകരിക്കുക എന്നൊക്കെ പ്രവാചകൻ (صلى الله
عليه وسلم) കണിശമായി സ്വഹാബാക്കളെ ഉണർത്തിയതും, അവിടുത്തെ ഓരോ
ഖുത്ബകളിലും "പുത്തൻ ആചാരങ്ങളെയും, പുതു നിർമ്മിതികളെയും സൂക്ഷിക്കുക" എന്ന
താക്കീതും ഉണ്ടാകാൻ കാരണം ഇതാണ്.
"മുആമലാത്തുകളെയും ഇബാദത്തുകളെയും " കൂട്ടിക്കുഴക്കരുത്..
اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا اجتنابه
فَالْبِدْعَةُ إِذَنْ عِبَارَةٌ عَنْ: طَرِيقَةٍ فِي الدِّينِ مُخْتَرَعَةٍ، تُضَاهِي الشَّرْعِيَّةَ يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ سُبْحَانَهُ.
الكتاب: الاعتصام (1/50)
وَمِنْهَا: الْتِزَامُ الْكَيْفِيَّاتِ وَالْهَيْئَاتِ الْمُعَيَّنَةِ، كَالذِّكْرِ بِهَيْئَةِ الِاجْتِمَاعِ عَلَى صَوْتٍ وَاحِدٍ، وَاتِّخَاذُ يَوْمِ وِلَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدًا،
وَمَا أَشْبَهَ ذَلِكَ.
وَمِنْهَا: الْتِزَامُ الْعِبَادَاتِ الْمُعَيَّنَةِ فِي أَوْقَاتٍ مُعَيَّنَةٍ لَمْ يُوجَدْ لَهَا ذَلِكَ التَّعْيِينُ فِي الشَّرِيعَةِ، كَالْتِزَامِ صِيَامِ يَوْمِ النِّصْفِ مِنْ شَعْبَانَ وَقِيَامِ لَيْلَتِهِ.
الكتاب: الاعتصام (1/53)
الشاطبي (000 - 790 هـ = 000 - 1388 م)
അല്ലാഹുവിനെ ആരാധിക്കുന്നതിനു വേണ്ടി അതിരുകവിഞ്ഞുള്ള ഒരു വഴി ഉധേഷിച്ചുകൊണ്ട് ശറഹീ നിയമങ്ങള്‍ക്ക് സദൃശ്യപ്പെടുന്ന ചില പുത്തന്‍ കാര്യങ്ങള്‍ സ്വീകരിക്കുക എന്നതാണ് ബിദ്അത്ത്.
അദ്ദേഹം പറയുന്ന ഉദാഹരണം: ചില പ്രത്യേകമായ രൂപങ്ങള്‍ അനിവാര്യമാക്കുക
(الْتِزَامُ الْكَيْفِيَّاتِ وَالْهَيْئَاتِ الْمُعَيَّنَةِ،)
ഒരുമിച്ചു കൂടിയിട്ടു ഒരേ ശബ്ദത്തില്‍ ദിക്ര്‍ ചൊല്ലുക, നബി(സ) യുടെ ജന്മദിനത്തെ ആഘോഷമായി സ്വീകരിക്കുക അതുപോലെ ഉള്ള കാര്യങ്ങള്‍.
(وَاتِّخَاذُ يَوْمِ وِلَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدًا، )
ഷൈഹ്الغزيم(ر) [ ഉസെയ്മി ] ബിദ് അതിനെക്കുറിച്ച് ഒരു വിഷ ദീകരണം നൽകുന്നു
الإجابة: البدعة شرعاً ضابطها: "التعبد لله بما لم يشرعه الله"، وإن شئت فقل: "التعبد لله تعالى بما ليس عليه النبي صلى الله عليه وسلم، ولا خلفاؤه الراشدون"، فالتعريف الأول مأخوذ من قوله تعالى: {أم لهم شركاء شرعوا لهم من الدين ما لم يأذن به الله}، والتعريف الثاني مأخوذ من قول النبي صلى الله عليه وسلم: "عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، تمسكوا بها وعضوا عليها بالنواجذ وإياكم ومحدثات الأمور"، فكل من تعبد لله بشيء لم يشرعه الله، أو بشيء لم يكن عليه النبي صلى الله عليه وسلم وخلفاؤه الراشدون فهو مبتدع، سواء كان ذلك التعبد فيما يتعلق بأسماء الله وصفاته أو فيما يتعلق بأحكامه وشرعه.
ഒരാൾ അള്ളാഹു ഷറഹാക്കാത്ത ഒന്ന് കൊണ്ട് അള്ളാഹുവിന് വേണ്ടി ഇബാദത്ത് എടുക്കുക. ഇനി ഇങ്ങനെയും പറയാം. നബി (സ) യും ഹുലഫാഹുറാഷിദീനുകളും കൊണ്ടുവരാത്ത ഒന്ന് കൊണ്ട് ഒരാൾ അള്ളാഹുവിന് ഇബാദത്ത് എടുക്കുക ഇവ രണ്ടും ബിദ്അത് ആണ് . ഇങ്ങനെ അദ്ദേഹത്തിന്റെ ഒന്നാമത്തെ നിർവ്വചനം പറയാൻ കാരണം അള്ളാഹുവിന്റെ വാക്കിൽ നിന്നുമാണ് . അള്ളാഹു പറയുന്നു. അവർക്ക് പങ്കുകാരുണ്ടോ?ദീനിൽ അള്ളാഹു ഷറഹാക്കാ കാര്യങ്ങൾ ഷറഹാക്കുന്ന പങ്ക് കാരുണ്ടോ?
( أم لهم شركاء شرعوا لهم من الدين ما لم يأذن به الله)
അദ്ദേഹത്തിന്റെ രണ്ടാമത്തെ നിർവ്വജനം റസൂല് (സ) യുടെ വാക്കിൽ നിന്നുമാണ്. നബി (സ) പറഞ്ഞു. എന്റെ സുന്നത്തും എനിക്ക് ശേഷം വരുന്ന ഹുലഫാഹു റാഷിദീനുകളെ ചര്യയും മുറുകെ പിടിക്കുക. അണപ്പല്ലു കൊണ്ട് അവയെ കടിച്ച് പിടിക്കുക
(عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، تمسكوا بها وعضوا عليها بالنواجذ وإياكم ومحدثات الأمور)
അള്ളാഹുവോ റസൂലേ ഷറഹ് ആക്കാത്ത ഹുലഫാഹു റാഷിദീങ്ങൾ ചെയ്യാത്ത ഒരു കാര്യം കൊണ്ട് ഒരു വ്യക്തി അള്ളാഹുവിന് വേണ്ടി ഇബാദത്ത് എടുത്താൽ അവൻ മുബ്തദിഹ് ആണ് .അത് അള്ളാഹുവിന്റെ ഷറഹിലെ ഹുക്മുമായി ബന്തപ്പെട്ടതാണെങ്കിലും ശരി അവന്റെ അസ്മാഹുസ്സി ഫാത്തുമായി ബന്തപ്പെട്ടതാണെങ്കിലും ശരി അതൊക്കെ ബിദഅതാണ്
മഹാനായ ഇമാം അഹ്മദ് (റ) الإمام أحمد رحمه الله
وقال الإمام أحمد رحمه الله (ت:241ه) : “أصول السنة عندنا : التمسك بما كان عليه أصحاب رسول الله ، والاقتداء بهم ، وترك البدع ، وكل بدعة فهي ضلالة”[أصول السنة للإمام أحمد ، ص (4)]
നമ്മുടെ അടുക്കൽ സുന്നത്തുകളുടെ അസ്ല്ല് എന്തെന്നാൽ: എന്താണ് , നബി (സ) യുടെ സ്വഹാബാക്കൾ മുറുകെപ്പിടിച്ച് ജീവിച്ചത് അതിനെ മുറുകെപ്പിടിച്ച് ജീവിക്കുക അവരെ പിൻപറ്റുക . ബിദ് അത് ഒഴിവാക്കുക കാരണം എല്ലാ ബിദ്അതുകളും വഴി കേടാണ്
ഇബ്നു റജബ് ഹംബലീ അദ്ദേഹത്തിന്റെجامع العلوم والحكم എന്ന ഗ്രന്ഥത്തിൽ പറയുന്നു.
وقال ابن رجب الحنبلي رحمه الله : “«كُلُّ بِدْعَةٍ ضَلَالَةٌ» من جوامع الكلم لا يخرج عنه شيءٌ ، وهو أصلٌ عظيمٌ من أصول الدِّين ، وهو شبيهٌ بقوله : «مَنْ أَحْدَثَ في أَمْرِنا ما لَيسَ مِنهُ فَهو رَدٌّ» ؛ فكلُّ من أحدث شيئاً ، ونسبه إلى الدِّين ، ولم يكن له أصلٌ من الدِّين يرجع إليه ، فهو ضلالةٌ ، والدِّينُ بريءٌ منه ، وسواءٌ في ذلك مسائلُ الاعتقادات ، أو الأعمال ، أو الأقوال الظاهرة والباطنة”[جامع العلوم والحكم (2/128)] ،
ഒരു വ്യക്തി ഒരു കാര്യം പുതുതായി ഉണ്ടാക്കി എന്നിട്ട് അതിനെ ദീനിലേക്ക് ചേർത്തി പറയുകയും ചെയ്യുന്നു. അതിതാണെങ്കിലോ ദീനിലേക്ക് മടങ്ങുന്ന ഒരു അസ്സ്ലും ഇല്ല. [ അടിസ്ഥാനം, പിമ്പലം ] അങ്ങനെവന്നാൽ അത് വഴിക്കേടാണ്. നമ്മുടെ ദീൻ അതിലിൽ നിന്ന് ഒഴിവാണ് [അത് അവന്റെ തലയിൽ തന്നെ കെട്ടിവെച്ചാൽ മതി ] ഈ വിഷയത്തിൽ വിശ്വാസപരമായ കാര്യങ്ങളും കർമപരമായ കാര്യങ്ങളും എല്ലാം ബിദ്അതിൽ പെടും
ഇബ്നു ഹജർ അസ്ക്വലാനി(റ) അദ്ദേഹത്തിന്റെ فتح الباريയിൽ രേഖപ്പെടുത്തി.
عرف الحافظ ابن حجر البدعة الشرعية بقوله:(ما أحدث في الدين وليس له دليل عام ولا خاص يدل عليه)
فتح الباري(13/254)
മദത്തിൽ ഒരു പുതിയ കർമ്മം കടത്തിക്കൂട്ടി. ആകർന്മത്തിന്റെ മേൽ خاص ദലീലുമില്ല.عام ആയ ദലീലുമില്ല. എങ്കിൽ അത് ബിദ്അത് ആണ്
മഹാനായ ഇബ്നുമസ്ഹുദ് (റ) പറയുന്നു.
يقول ابن مسعود -رضي الله عنه-: (اتبعوا ولا تبتدعوا؛ فقد كفيتم، وكل بدعة ضلالة)([1മഹാനായ ഇബ്നുമസ്ഹുദ് (റ) പറയുന്നു. നിങ്ങൾ റസൂലിനെ പിൻപറ്റുക അനാചാരങ്ങൾ ഉണ്ടാക്കരുത്. നിങ്ങൾക്ക് റസൂലിന്റെ സുന്നത്ത് തന്നെ മതിയാവുന്നതാണ്. എല്ലാ അനാചാരങ്ങളും വഴിക്കേടാണ്
മഹാനായ അബൂഷാമ (റ) പറഞ്ഞിരിക്കുന്നു.
قال الإمام أبو شامة رحمه الله (ت:665) : “ولا ينبغي تخصيص العبادات بأوقات لم يخصصها بها الشرع ، بل تكون أفعال البر مرسلة في جميع الأزمان ليس لبعضها على بعض فضل ، إلا ما فضله الشرع وخصه بنوع العبادة ، فإن كان ذلك اختص بتلك الفضيلة تلك العبادة من دون غيرها ؛ كصوم يوم عرفة وعاشوراء والصلاة في جوف الليل والعمرة في رمضان ، ومن الأزمان ما جعله الشرع مفضلًا فيه جميع أعمال البر ؛ كعشر ذي الحجة وليلة القدر التي هي خير من ألف شهر -أي العمل فيها أفضل من العمل في ألف شهر ليس فيها ليلة القدر- فمثل ذلك يكون أي عمل من أعمال البر حصل فيها كان له الفضل على نظيره في زمن آخر ، فالحاصل أن الملكف ليس له منصب التخصيص بل ذلك الى الشارع وهذه كانت صفة عبادة رسول الله صلى الله عليه وسلم
“[الباعث ، ص: (165)] ،
ഷറഹ് പ്രത്യേകമാക്കാത്ത സമയങ്ങളിൽ ചില ഇബാദത്തുകൾ അനുഷ്ടിക്കുക എന്നത് യോജിച്ചതല്ല. എന്നാൽ നന്മയുടെ പ്രവർത്തനങ്ങൾ എപ്പോഴും ചെയ്യാം. അങ്ങനെയുള്ള നന്മകൾ ചില സമയങ്ങളെ സമ്പന്തിച്ച് മറ്റുള്ള സമയങ്ങളെക്കാൾ ശേഷ്ട്രത ഇല്ലാത്തതാണ്. എന്നാൽ ഷറഹ് ശേഷ്ട്രത കൽപ്പിച്ചതും പ്രത്യേകമായ ഇബാദത്ത് കൊണ്ട് പ്രത്യേകമാക്കിയതും ഒഴികെ. ഇത്തരം ശേഷ്ട്രത യുള്ള പ്രത്യേകമാക്കിയവ മറ്റുള്ള സന്ദർബങ്ങളിൽ അല്ലാതെ ആ സന്ദർബങ്ങളിൽ (സമയത്ത് )തന്നെ ചെയ്യലാണ് ശേഷ്ട്രത. ഹറഫാ ദിവസത്തെ നോമ്പ്, അഷുറാ ദിവസത്തെ നോമ്പ്. രാത്രിയുടെ അന്തിയാമങ്ങളിൽ നമസ്കരിക്കുന്നത് , റമളാനിലെ ഉംറ, തുടങ്ങിയവ പോലെ
ചില സമയങ്ങളിൽ അള്ളാഹു ചില കർമ്മങ്ങൾക്ക് ശ്രേഷ്ട്ര കൽപ്പിച്ചിട്ടുണ്ട്. ദുൽഹജ്ജിന്റെ ആദ്യത്തെ പത്ത് ദിവസം, ലൈലതുൽ ഖദ്റ് ഉപ്പെടാത്ത ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ട്ര തയുള്ള ലൈലതുൽകത്റിന്റെ രാവ്, എന്നിവ പോലെ ഉള്ളവ. ഇത് പോലെ ശേഷ്ട്രമാക്കിയ സമയങ്ങളിൽ ഉള്ള ശ്രേഷ്ട്രത വേറെ കിട്ടുകയില്ല.
ഇതിന്റെ ആകെത്തുക എന്ന് പറയുന്നത് ഒരു മുകല്ലഫ് ആയ വ്യക്തിയുടെകടമ അള്ളാഹു ഷറഹാക്കിയ കാര്യങ്ങൾ ആ സമയത്ത് തന്നെ നടപ്പിലാക്കുക എന്നാതാണ് .അതായിരുന്നു പ്രവാചകന്റെയും ഇബാദത്തിന്റെ രീതി.
എന്നാൽ ചില പണ്ഡിതന്മാർ നല്ല ബിദ്അത്ത്, ചീത്ത ബിദ്അത്ത് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. അതു പക്ഷെ ഭാഷാപരമായി മാത്രമാണ്. ഇതും ഞാൻ പറയുന്നതല്ല. സാക്ഷാൽ ഇമാം ഇബ്നു ഹജർ അൽ ഹൈതമിയടക്കമുള്ള ഇമാമുകൾ പറഞ്ഞതാണ്. തെളിവ് ആവശ്യമുള്ളവർ ഇതാ കാണുക:
ഇമാം ഇബ്നു ഹജർ അല്‍ ഹൈത്തമി തന്നെ പറയട്ടെ:
وَقَولُ عُمَرَ رَضِيَ اللهُ عَنْهُ فِي التَّرَاوِيحِ «نِعْمَتِ البِدْعَةُ هِيَ» أَرَادَ البِدْعَةَ اللُّغَوِيَّةَ وَهُوَ مَا فُعِلَ عَلَى غَيْرِ مِثَالٍ، كَمَا قَالَ تَعَالَى { قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ} وَلَيْسَتْ بِدْعَةً شَرْعًا، فَإِنَّ البِدْعَةَ الشَّرَعِيَّةَ ضَلَالَةٌ كَمَا قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ. قَالَ: وَمِنَ العُلَماءِ مَنْ قَسَّمَهَا إِلَى حَسَنٍ وَغَيْرِ حَسَنٍ فَإِنَّمَا قَسَّمَ البِدْعَةَ اللُّغَوِيَّةَ وَمَنْ قَالَ «كُلُّ بِدْعَةِ ضلالة» فَمَعْنَاهُ: البِدْعَةُ الشَّرْعِيَّةُ. أَلَا تَرَى الصَّحَابَةَ رَضِيَ اللهُ عَنْهُمْ وَالتَّابِعِينَ لَهُمْ بِإِحْسَانٍ أَنْكَرُوا فَيْضَةَ غَيْرِ الصَّلَوَاتِ الخَمْسِ كَالعِيدَيْنِ وَإِنْ لَمْ يَكُنْ فِيهِ نَهْيٌ، وَكَرِهُوا اِسْتِلَامَ الرُّكْنَيْنِ الشَّامِيَّيْنِ وَالصَّلَاةُ عَقِبَ السَّعْيِ بَيْنَ الصَّفَا وَالمَرْوَةَ قِيَاسًا عَلَى الطَّوَافِ. وَكَذَا مَا تَرَكَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ مَعَ قِيَامِ المُقْتَضِي فَيَكُونُ تُرْكَهُ سُنَّةٌ، وَفَعْلَهُ بِدْعَةٌ مَذْمُومَةٌ، وَخَرَجَ بِقَولِنَا مَعَ قِيَامِ المُقْتَضِي فِي حَيَاتِهِ: تَرَكَهُ إِخْرَاجَ اليَهُودِ مِنْ جَزِيرَةِ العَرَبِ، وَجَمْعُ المُصْحَفِ، وَمَا تَرَكَهُ لِوُجُودِ المَانِعَ كَالإِجْتِمَاعِ لِلتَّرَاوِيحِ فَإِنَّ المُقْتَضِي التَّامَّ يَدْخُلُ فِيهِ عَدَمُ المَانِعِ. –
الْفَتَاوَى الْحَدِيثِيَّة: 1/655.
''തറാവീഹിന്റെ വിഷയത്തില്‍ 'എത്ര നല്ല ബിദ്അത്ത്'എന്നതിലെ 'ബിദ്അത്ത്' കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, മാതൃകയില്ലാതെ പ്രവര്‍ത്തിച്ചത് എന്ന ഭാഷാപരമായ അര്‍ഥമാണ്. 'ഞാന്‍ ദൂതന്മാരില്‍ ഒരു പുതിയ പ്രവണതയൊന്നുമല്ല' എന്ന് അല്ലാഹു പറഞ്ഞ പോലെ, ശര്‍ഇയായ അര്‍ഥത്തിലുള്ള ബിദ്അത്തല്ല ഇവിടെ ഉദ്ദേശ്യം. കാരണം ശര്‍ഇല്‍ ബിദ്അത്ത് നബി(സ) പറഞ്ഞപോലെ വഴികേട് (ളലാലത്ത്) തന്നെയാണ്. അഞ്ച് നേരത്തെ നമസ്‌കാരത്തിനല്ലാതെ പെരുന്നാള്‍ നമസ്‌കാരം പോലുള്ളവക്കായി ബാങ്ക് വിളിക്കുക എന്നത് വിലക്കൊന്നുമില്ലാതിരുന്നിട്ടും സ്വഹാബിമാരാരും ചെയ്യാന്‍ തുനിഞ്ഞില്ല. അവരെ നല്ല നിലയില്‍ പിന്‍പറ്റിയ താബിഉകളും അങ്ങനെയൊന്നംഗീകരിച്ചിട്ടില്ല. അതുപോലെ ത്വവാഫ് വേളയില്‍ ഹജറുല്‍ അസ്‌വദ് മുത്തുന്നതു പോലെ കഅ്ബയുടെ വടക്കേ ദിശയിലുള്ള മൂലകള്‍ മുത്തുന്നതും (അഭിവാദ്യം) ത്വവാഫിന്റെ ശേഷം നിര്‍വഹിക്കുന്ന രണ്ട് റക്അത്ത് നമസ്‌കാരത്തോട് ഖിയാസാക്കി സഫാ മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തശേഷവും നമസ്‌കരിക്കുന്നതുമൊന്നും അവര്‍ അംഗീകരിക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് ചെയ്യാനുള്ള എല്ലാ ന്യായവുമുണ്ടായിട്ടും തിരുമേനി ഉപേക്ഷിച്ച കാര്യങ്ങളും; അത്തരം സാഹചര്യങ്ങളില്‍ അതുപേക്ഷിക്കുക എന്നതും സുന്നത്ത് തന്നെ. അത് ചെയ്യുന്നതാകട്ടെ ആക്ഷേപകരമായ ബിദ്അത്തും, ചെയ്യാനുള്ള ന്യായമുണ്ടായിട്ടും എന്നു നാം പറഞ്ഞതിലൂടെ ജൂതന്മാരെ അറേബ്യയിൽ നിന്ന് പുറത്താക്കിയതും, ഖുർആൻ ക്രോഡീകരണവും ഒഴിവായി. തടസ്സമുണ്ടായി എന്ന കാരണത്താൽ ഒഴിവാക്കിയതിന് ഉദാഹരണമാണ് തറാവീഹിന് വേണ്ടി പളളിയിൽ ഒരുമിച്ചുകൂടൽ. കാരണം ഒരു കാര്യം ചെയ്യാനുള്ള പരിപൂർണമായ ന്യായത്തിൽ പെട്ടതാണ് തടസ്സങ്ങളൊന്നും ഉണ്ടാവാതിരിക്കുക എന്നത്. (അല്‍ ഫതാവല്‍ ഹദീസിയ്യ: 1/655).
ഇതേ കാര്യം ആധികാരികരായ ഇമാമുകളെല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.
ഉദാഹരണത്തിന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നത് കാണുക.
وَقَالَ الْحَافِظُ ابْنُ حَجَرٍ:
وَ" الْمُحْدَثَات " بِفَتْحِ الدَّالّ جَمْع مُحْدَثَة وَالْمُرَاد بِهَا مَا أُحْدِث ، وَلَيْسَ لَهُ أَصْل فِي الشَّرْع وَيُسَمَّى فِي عُرْف الشَّرْع " بِدْعَة " وَمَا كَانَ لَهُ أَصْل يَدُلّ عَلَيْهِ الشَّرْع فَلَيْسَ بِبِدْعَةٍ ، فَالْبِدْعَة فِي عُرْف الشَّرْع مَذْمُومَة بِخِلَافِ اللُّغَة فَإِنَّ كُلّ شَيْء أُحْدِث عَلَى غَيْر مِثَال يُسَمَّى بِدْعَة سَوَاء كَانَ مَحْمُودًا أَوْ مَذْمُومًا...... فَتْحُ الْبَارِي: 6735.
ഇനി ഇമാം ഇബ്നു കസീർ പറയുന്നത് കാണുക.
وَقَالَ الإِمَامُ ابْنُ كَثِيرٍ:
وَقَوْله تَعَالَى { بَدِيع السَّمَوَات وَالْأَرْض } أَيْ خَالِقهمَا عَلَى غَيْر مِثَال سَبَقَ قَالَ مُجَاهِد وَالسُّدِّيّ وَهُوَ مُقْتَضَى اللُّغَة وَمِنْهُ يُقَال لِلشَّيْءِ الْمُحْدَث بِدْعَة كَمَا جَاءَ فِي صَحِيح مُسْلِم « فَإِنَّ كُلّ مُحْدَثَة بِدْعَة ». وَالْبِدْعَة عَلَى قِسْمَيْنِ تَارَة تَكُون بِدْعَة شَرْعِيَّة كَقَوْلِهِ « فَإِنَّ كُلّ مُحْدَثَة بِدْعَة وَكُلّ بِدْعَة ضَلَالَة ». وَتَارَة تَكُون بِدْعَة لُغَوِيَّة كَقَوْلِ أَمِير الْمُؤْمِنِينَ عُمَر بْن الْخَطَّاب عَنْ جَمْعه إِيَّاهُمْ عَلَى صَلَاة التَّرَاوِيح وَاسْتِمْرَارهمْ: نِعْمَتْ الْبِدْعَةُ هَذِهِ.-تَفْسِيرُ ابْنُ كَثِيرٍ: سُورَةُ الْأَنْعَامُ: 101.
അതേ കാര്യം ഇമാം ഇബ്നു റജബ് പറയുന്നത് കാണുക.
قَالَ الْحَافِظُ اِبْنُ رَجَبٍ :
وَالْحِكَمِ فِيهِ تَحْذِيرٌ لِلْأُمَّةِ مِنْ اِتِّبَاعِ الْأُمُورِ الْمُحْدَثَةِ الْمُبْتَدَعَةِ وَأَكَّدَ ذَلِكَ بِقَوْلِهِ : كُلَّ بِدْعَةٍ ضَلَالَةٌ ، وَالْمُرَادُ بِالْبِدْعَةِ مَا أُحْدِثَ مِمَّا لَا أَصْلَ لَهُ فِي الشَّرِيعَةِ يَدُلُّ عَلَيْهِ ، وَأَمَّا مَا كَانَ لَهُ أَصْلٌ مِنْ الشَّرْعِ يَدُلُّ عَلَيْهِ فَلَيْسَ بِبِدْعَةٍ شَرْعًا وَإِنْ كَانَ بِدْعَةً لُغَةً فَقَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّ بِدْعَةٍ ضَلَالَةٌ مِنْ جَوَامِعِ الْكَلِمِ لَا يَخْرُجُ عَنْهُ شَيْءٌ وَهُوَ أَصْلٌ عَظِيمٌ مِنْ أُصُولِ الدِّينِ ، وَأَمَّا مَا وَقَعَ فِي كَلَامِ السَّلَفِ مِنْ اِسْتِحْسَانِ بَعْضِ الْبِدَعِ فَإِنَّمَا ذَلِكَ فِي الْبِدَعِ اللُّغَوِيَّةِ لَا الشَّرْعِيَّةِ ، فَمَنْ ذَلِكَ قَوْلُ عُمَرَ رَضِيَ اللَّهُ عَنْهُ فِي التَّرَاوِيحِ نِعْمَتْ الْبِدْعَةُ هَذِهِ ، وَرُوِيَ عَنْهُ أَنَّهُ قَالَ إِنْ كَانَتْ هَذِهِ بِدْعَةً فَنِعْمَتْ الْبِدْعَةُ ، وَمِنْ ذَلِكَ أَذَانُ الْجُمُعَةِ الْأَوَّلُ زَادَهُ عُثْمَانُ لِحَاجَةِ النَّاسِ إِلَيْهِ وَأَقَرَّهُ عَلِيٌّ وَاسْتَمَرَّ عَمَلُ الْمُسْلِمِينَ عَلَيْهِ ، وَرُوِيَ عَنْ اِبْنِ عُمَرَ أَنَّهُ قَالَ هُوَ بِدْعَةٌ وَلَعَلَّهُ أَرَادَ مَا أَرَادَ أَبُوهُ فِي التَّرَاوِيحِ اِنْتَهَى مُلَخَّصًا.- جَامِعُ الْعُلُومِ وَالْحِكَمِ: تُحْفَةُ الْأَحْوَذِيُّ: 2600.
ചുരുക്കത്തിൽ ശറഇൽ നല്ല ബിദ്അത്ത് ചീത്ത ബിദ്അത്ത് എന്ന തരം തിരിവ് ഇല്ല. വല്ലവരും അങ്ങനെ തരം തിരിച്ചിട്ടുണ്ടെങ്കിൽ അത് കേവലം ഭാഷാപരമായ അർഥത്തിൽ മാത്രമാണ്. ഇതാണ് ഇമാമുകൾ പഠിപ്പിച്ചത്.
ഇമാംزين الدين المخدوم (ر) അദ്ദേഹത്തിന്റെإرشاد العباد എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി.
قال الإمام زين الدين المخدوم في «إرشاد العباد»
واعلم أن ما يفعله الناس يوم عاشوراء من الاغتسال ولبس الثياب الجدد والاكتحال، والتطيب والاختضاب بالحناء، وطبخ الأطعمة بالحبوب وصلاة ركعات بدعة مذمومة، فالسنة ترك ذلك كله، لأنه لم يفعله رسول الله وأصحابه، ولا أحد من الأئمة الأربعة وغيرهم، وما روي فيها من الأحاديث، فكذب موضوع اهـ
ആഷൂറാഹ് ദിവസത്തിൽ ജനങ്ങൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് നിക്ഷയമായും നീ അറിയുക. കുളി. പുതു വസ്ത്രം ദരിക്കൽ സുറുമയിടൽ. സുഗന്തം പുരട്ട മൈലാജി ഇടൽ ദാന്യം കൊണ്ട് ഭക്ഷണം പാകം ചെയ്യൽ ഏതാനും റക്ഹത്ത് നമസ്കരിക്കൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആക്ഷേപകരമായിട്ടുള്ള അനാചാരങ്ങളാണ് ഇതെല്ലാം ഉപേക്ഷി അലാണ് സുന്നത്ത്. കാരണം നബി (സ) യോ സ്വഹാബത്തോ നാല് ഇമാമുകളിൽ ഒരാളോ പോലും ഇതൊന്നും ചെയ്തിട്ടില്ല. ഈ വിഷയത്തിൽ ഉദ്ദരിക്കപ്പെട ഹദീസുകൾ മുഴുവനും കെട്ടിച്ചമച്ചതാണ്.
ഹുദൈഫ(റ) തൊട്ട് ഉദ്ദരിക്കുന്നു.
عن حديفة (ر) انه قال . كل عبادت لا يتعبدها اصحاب رسول (ص) فلا تعبدوها فان الاول لم يده للآخر مقال
(رواه ابو داود)
ഹുദൈഫ(റ) തൊട്ട് ഉദ്ദരിക്കുന്നു. അദ്ദേഹം പറഞ്ഞു.സ്വഹാബികൾ ഇബാദത്തിന്റെ ഭാഗമായി ചെയ്യാത്ത കാര്യങ്ങൾ നിങ്ങൾ ചെയ്യാതിരിക്കുക ആദ്യ തലമുറ പിൽക്കാല തലമുറക്ക്അഭിപ്രായം പറയാൻ പോലും ഉള്ള അവസരം ഉണ്ടാക്കി വച്ചിട്ടില്ല. എല്ലാത്തിനും അവർ മാതൃക കാണിച്ചു തന്നിട്ടുണ്ട്.
എന്റെ സമുദായം 73 വിഭാഗമായിട്ട് പിളരും.
عَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ رضي الله عنهما قَالَ : أَلَا إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَامَ فِينَا فَقَالَ : ( أَلَا إِنَّ مَنْ قَبْلَكُمْ مِنْ أَهْلِ الْكِتَابِ افْتَرَقُوا عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً ، وَإِنَّ هَذِهِ الْمِلَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ ، ثِنْتَانِ وَسَبْعُونَ فِي النَّارِ ، وَوَاحِدَةٌ فِي الْجَنَّةِ ، وَهِيَ الْجَمَاعَةُ)
رواه أبو داود ( 4597 ) والحاكم (443) وصححه ، وحسنه ابن حجر في " تخريج الكشاف " ( ص : 63 ) وصححه ابن تيمية في " مجموع الفتاوى " ( 3 / 345 ) ، والشاطبي في " الاعتصام " ( 1 / 430 ) ، والعراقي في " تخريج الإحياء " ( 3 / 199
നബി (സ) പറയുന്നു . നിങ്ങൾക്ക് മുമ്പുള്ള സമുദായം 72 വിഭാഗമായി പിളർന്നു.. എന്റെ സമുദായം 73 വിഭാഗമായിട്ട് പിളരും. അതിലിൽ 72 വിഭാഗം നരഗത്തിൽ ആയിരിക്കും ഒരുവിഭാഗം സ്വരഗത്തിലും . ആ വിഭാഗം ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാർഗ്ഗത്തിലാണോ അതിലിൽ ഉളവർ (الْجَمَاعَةُ)
ഏറ്റവും ഉത്തമർ എന്റെ ഈ നൂറ്റ്യാണ്ടിൽ ജീവിക്കുന്ന വർ ആണ്.
وعن عِمْران بن حُصَيْن رضي الله عنهما يقول: قالَ رسول الله صلى الله عليه وسلم: ((خَيْرُ أُمَّتي قَرْني، ثمَّ الذين يَلُونهم، ثمَّ الذين يَلُونهم - قال عمران: فلا أدري أذكر بعد قرنه قرنَيْن أو ثلاثة - ثمَّ إنَّ بعدكم قومًا يَشْهَدون ولا يُسْتشْهدون، ويخُونون ولا يُؤْتَمَنون، ويَنْذُرونَ ولا يَفُون، ويظهرُ فيهم السِّمَن))؛ رواهما الشيخان[2].
أخرجه البخاري (2651)، في الشهادات، ومسلم (2535) في فضائل الصحابة
നബിﷺ പറഞ്ഞു. നിങ്ങളിൽ ഏറ്റവും ഉത്തമൻ എൻറെ നൂ റ്റ്യാണ്ടുകാരാണ് .പിന്നീട് അവരെ തുടർന്ന് വന്നവരാണ് പിന്നെ അവരെ തുടർന്നു വരുന്നവർ ആണ്.എന്നിട്ട്عِمْران(ر) പറഞ്ഞു.ഇങ്ങനെ പ്രവാചക രണ്ടുതവണയാണോ മൂന്നുതവണയാണോ പറഞ്ഞത് എന്ന് എനിക്ക് ഓർമ്മയില്ല. അവർക്ക് ശേഷം ഉള്ള സമൂഹത്തിൽ കള്ളസാക്ഷ്യം വായിക്കുന്നവരും വഞ്ചിക്കുന്നവനും നേർച്ച നേർന്നാൽ പൂർത്തിയാക്കാത്തവരും ആയ വിശ്വാസ്യത ഇല്ലാത്ത ജനങ്ങൾ വരും
عَنْ عَبْدِ اللَّهِ بن مسعود رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ( خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ يَجِيءُ أَقْوَامٌ تَسْبِقُ شَهَادَةُ أَحَدِهِمْ يَمِينَهُ، وَيَمِينُهُ شَهَادَتَهُ
روى البخاري (2652) ، ومسلم (2533)
*നബിﷺ പറഞ്ഞു.ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉത്തമർ എന്റെ ഈ നൂറ്റ്യാണ്ടിൽ ജീവിക്കുന്ന വർ ആണ്. പിന്നീട് അവരോട് അടുത്ത നൂറ്റാണ്ട് . പിന്നീട് അവരോടും അടുത്ത നൂ റ്റ്യാണ്ട്. പിന്നീട് വരുന്നവരിൽ ചില ആളുകൾക്ക് ഒരു സത്യ സന്തതയും ഒരു വിശ്വസ്തതയും ഉണ്ടാവില്ല.
[കളള സാക്ഷി പറയുക, ഹാജറാക്കുക, കളള സത്യം പറയുക]