ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 20 January 2021

മുഹമ്മദ് നബി ﷺ യെ പലരോടും ഉപമിച്ചു കാണിക്കുന്ന ചിലരോട് വിനയപൂർവ്വം .

മുഹമ്മദ് നബി ﷺ യെ പലരോടും ഉപമിച്ചു കാണിക്കുന്ന ചിലരോട് വിനയപൂർവ്വം .
മറഞ്ഞ കാര്യങ്ങൾ അള്ളാഹു അല്ലാത്തവർക്ക് അറിയുമോ ...? 

സമസ്ത യുടെ പ്രസിദ്ധീകരണങൾ  പരിശോധിക്കാം .....

1 -     ഒരു  നായ  കുട്ടി നബി ﷺ യുടെ  കട്ടിലിനടിയിൽ കിടന്നു ചത്തു ആരും അത് അറിഞ്ഞില്ല . (  ഖുർആനിക് ഡൈജസ്റ്റ്  പേ : 111  സുന്നി പബ്ലികേഷൻ  സെന്റർ പ്രസിദ്ധീകരണം )

2 -   ബിൻ യാമീനും  , യൂസുഫും ( അ )   ഇവരുടെ ഗൂഢാലോചനയെ പ്പറ്റി ഒന്നും അറിഞ്ഞില്ല . (  ഖുർആൻ കഥകൾ  പേ ; 33  ,. കെ . വി മുഹമ്മദ് മുസ്‌ലിയാർ  പന്താവൂർ )  

3 -   മുസ്ലിങ്ങളെ  കെണിയിൽ ചാടിക്കാൻ  അബൂആമിർ കുഴിച്ച  കുഴിയിൽ മുഹമമ്മദ് നബി ﷺ  അറിയാതെ ചാടി പോയി . തന്നിമിത്തം അവിടുത്തെ കാൽമുട്ടിന് കേട് പറ്റി  . ( ജൗഹറത്തു തൗഹീദ്  പരിഭാഷയും  വ്യാഖ്യാനവും  പേ  ; 203  സുന്നി പബ്ലിക്കേഷൻ സെന്റർ )

4 - മദീനയിലെ മസ്ജിദ് അടിച്ചു വാരി വ്യത്തിയാക്കുന്ന  ഉമ്മു മിഹ്‌ജൻ എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു . അവർ മരണമടഞ്ഞത്  നബി ﷺ അറിഞ്ഞിരുന്നില്ല . പുതിയ ഒരു ഖബർ കണ്ടപ്പോൾ നബി ﷺ അത് ആരുടേതാ ..?  എന്ന് അന്നെഷിക്കുകയും , അടിച്ചു വാരിയിരുന്ന  ഉമ്മു മിഹ്‌ജന്റേത്  ആണെന്ന് അവർ മറുപടി പറയുകയും ചെയ്തു . ( സുന്നി , വാല്യം - 3  പേ  ; 110  മുഹമ്മദ് കുട്ടി മുസ്‌ലിയാർ  മമ്പീതി ) .

5 -  യുദ്ധത്തിന് സമയം ആയി .അംറുബിനു  ജമുഅ ( റ )  ഭാര്യ യോട് യാത്ര പറഞ്ഞു  ഒടുവിലത്തെ യാത്ര ചോദിക്കലായിരുന്നു അതെന്ന് രണ്ട പേരും അറിഞ്ഞില്ല . ( സുന്നി അഫ്കാർ വാരിക 1994  ജൂലൈ  -13 ) .

6   -    ഉഹ്ദ് യുദ്ധം നടന്നുകൊണ്ടിരിക്കെ മുഹമ്മദ് നബി ﷺ കൊല്ലപ്പെട്ടു എന്ന ഒരു കിംവദന്തി പരന്നു . സ്വഹാബികളിൽ പലരും അത് സത്യമാണ് എന്ന് കരുതി  ചിലർ യുദ്ധ രംഗം വിട്ടോടിപ്പോയി . ( ഫത്ഹുൽ അലീം  1 -170  തിരൂരങ്ങാടി ഖാസി അബ്ദുറഹ്മാൻ മഖ്ദൂമി ) .

7 -   യൂനുസ് നബി ( അ ) കുടുംബ സമേതം ടൈഗ്രീസ് നദി തീരത്തു കൂടി യാത്ര ചെയ്യവേ ഒരു കപ്പൽ കാണുകയും അതിൽ കയറുകയും എന്നാൽ സമുദ്രത്തിൽ വെച്ച് കപ്പൽ പൊളിഞ്ഞു പോകുകയും എല്ലാവരും വെള്ളത്തിലായി . നബിയും മക്കളും നീന്തി കരയിൽ എത്തി ഭാര്യയെ കണ്ടു കിട്ടിയില്ല . അവർ മറ്റൊരിടത്തു കരപറ്റുകയും അവിടെ ഉണ്ടായിരുന്ന പുരുഷന്റെ കയ്യിൽ അകപ്പെടുകയും ആണ് ഉണ്ടായത്.   അത് യൂനുസ് നബി ( അ ) ക്ക് അറിഞ്ഞില്ല . അവർ സമുദ്രത്തിൽ താഴ്ന്നു  പോയിരിക്കും എന്ന് യൂനുസ് നബി ( അ ) ഊഹിച്ചു .  ( ഖുർആൻ കഥകൾ  , പേ 64  , കെ വി എം  പന്താവൂർ )  .

8 -  സഹാബികൾ യാത്രാ വേളയിൽ ചിലരെ കണ്ടുമുട്ടാറുണ്ടായിരുന്നു  . അവർ സ്വഹാബികളെ കാണുമ്പോൾ സലാം പറയും .  ഇത് തങ്ങളിൽ നിന്നും രക്ഷപ്പെടാൻ  സ്വീകരിക്കുന്ന തന്ത്രം ആണെന്നും  ഇവർ ശത്രു പക്ഷക്കാർ തന്നെയാണെന്നും സ്വഹാബികൾ തെറ്റിദ്ധരിക്കുകയും അവരെ കൊന്ന്  ധനം കൈക്കാലാക്കുകയും  ചെയ്ത സംഭവങ്ങൾ ഉണ്ടായി . ( ഫത്ഹുൽ അലീം  1 -221  തിരൂരങ്ങാടി ഖാസി  അബ്ദുറഹ്മാൻ  മഖ്ദൂമി ) .

9  -  തടിച്ച ചുണ്ടും  കറുത്ത തൊലിയും ഉള്ള ഒരു യുവാവ്  . മദീനയിലെ പള്ളിയിൽ അയാൾ സദാവരുന്നൂ .....മരണത്തിന്റെ കൂർത്ത നഖങ്ങൾ നിർദ്ദാക്ഷിണ്യം അയാളുടെ ശരീരത്തിൽ പതിച്ചു . അയാൾ നിശ്ചലനായി . .......
ആ മരണത്തെ കുറിച്ച് ആരും അറിഞ്ഞില്ല . സ്വഹാബികളും  , ബന്ധുമിത്രാധികളും ചേർന്ന് മയ്യിത്ത് മറവ് ചെയ്തു . തിരുനബി ﷺ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു ... ( പി . എം . കെ  . ഫൈസി  മോങ്ങം , മനുഷ്യർ ഒരു ജാതി  , പേ  34  , 35 )

10 -  ആയിശാ ( റ ) ഇരുന്നിരുന്ന  ഒട്ടകക്കട്ടിൽ  എടുത്ത്  ഒട്ടക പുറത്ത് വെച്ച് കൊണ്ട് പോയി  ആയിശ ( റ ) അതിൽ ഉണ്ട് എന്നാണ് അവർ ധരിച്ചത്  . ഒട്ടക കട്ടിലിന്  ചുറ്റും മറയുണ്ടാകും . മാത്രം അല്ല ബീവി വളരെ കനം കുറഞ്ഞ ആളും ആയിരുന്നു .....
ബീവി കൂടെ ഇല്ല എന്ന വാർത്ത അവർ അപ്പോഴും അറിഞ്ഞിരുന്നില്ല .  ( സൂറത്തു നൂർ പരിഭാഷ . പേ  22  കെ . വി  മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ )      -    ഔലിയാക്കൾ ആയ  സ്വാഹാബിവര്യന്മാർക്ക് അറിയാൻ കഴിഞ്ഞില്ല .

11 -  ആയിശാ  (റ )  യുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല വീണുപോയത്  അവർ അറിഞ്ഞില്ല  . തിരിച്ചു കൂടാരത്തിൽ എത്തിയപ്പോഴാണ് മാല കഴുത്തിൽ ഇല്ല എന്ന് കണ്ടത്  . ബീവി മാല തിരഞ്ഞു നടന്നു .  ( സൂറത്തു നൂർ പരിഭാഷ ;  കെ . വി  . മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ ) .

12  - ഒരിക്കൽ ഒരു ജൂത സ്ത്രീ മുഹമ്മദ് നബി  ﷺ യെ വധിച്ചു കളയാൻ വേണ്ടി ഭക്ഷണത്തിൽ വിഷം പുരട്ടി നൽകി  . അതിൽ വിഷം ഉണ്ട് എന്ന് പ്രവാചകൻ  മുഹമ്മദ് നബി  ﷺ അറിഞ്ഞില്ല . കൂടെ ഉണ്ടായിരുന്ന  ബിഷർ ( റ ) എന്ന സ്വഹാബി അത് കഴിക്കുകയും തൽക്ഷണം നബി ﷺ യുടെ മുന്നിൽ വെച്ചുകൊണ്ട് പിടഞ്ഞു വീണു മരിക്കുകയും ചെയ്തു . 

എത്ര വലിയ ഔലിയാക്കൾ  സ്വന്തം മുന്നിൽ ഇരിക്കുന്ന ഭക്ഷണത്തിൽ വിഷം ഉണ്ട് എന്ന് അറിഞ്ഞില്ല .

13 - ദുഷ്ടന്മാരായ ചില അറബികൾ  മുഹമ്മദ് നബി ﷺ  യുടെ മുന്നിൽ വന്നു  . ഞങ്ങൾക്ക് ഇസ്‌ലാം പഠിപ്പിയ്ക്കാൻ സ്വഹാബികളെ പറഞ്ഞു അയക്കണം എന്ന് അവിടുത്തോട് ആവശ്യപ്പെട്ടു . അവർ പറഞ്ഞത് സത്യം ആണെന്ന് കരുതി  70  പ്രഗൽഭരായ ഖുർആൻ മനഃപാഠംമുള്ള  സ്വഹാബികളെ അവരുടെ കൂടെ പറഞ്ഞു അയച്ചു . വഴിയിൽ വെച്ച് ബിഅറുമഊന  എന്ന സ്ഥലത്തു വെച്ച്  69  പേരെയും നിഷ്കരുണം ആ വഞ്ചകന്മാർ കൊന്നു . ഒരാൾ മാത്രം രക്ഷപെട്ടു .  ഇതറിഞ്ഞ റസൂൽ ﷺ അങ്ങേ അറ്റം ദുഖിച്ചു . ഒരു മാസക്കാലം ആ കൊലയാളികൾ എതിരിൽ ശാപപ്രാർത്ഥന നടത്തി .

14  - മഹിളാരത്നം ആയിഷാ ( റ )  യെ പറ്റി  വ്യഭിചാരകുറ്റാരോപണം നടത്തി പലരും  . സത്യം അറിയാത്ത ഔലിയാക്കൾ ആയ സ്വഹാബികൾ പോലും അതിൽ പെട്ട് പോയി .   ഒരേ കട്ടിലിലിൽ  മുഖാമുഖം ഇരിക്കുന്ന ഔലിയാക്കളുടെ നേതാവ്   മുഹമ്മദ് നബി ﷺ ക്ക്   പോലും സത്യാവസ്ഥ അറിയാൻ കഴിഞ്ഞില്ല  .

15 -  ഉഹ്ദ് മലയുടെ മറുവശത്ത് കൂടി  ശ്റത്രുക്കൾ  വരുന്നത്  മുഹജിസത്തും  , കറാമത്തും  ഉള്ള മുഹമ്മദ് ﷺ യിക്കോ  , സ്വഹാബിമാര്ക്കോ  കാണാൻ കഴിഞ്ഞില്ല .  അങ്ങനെ ഉഹ്ദിൽ പരാജയപ്പെട്ടു .


ഔലിയാക്കൾക്ക് മറഞ്ഞ കാര്യം അറിയുമോ ....?

ഖുർആൻ പരിചയപ്പെടുത്തുന്ന  ഏറ്റവും ഉത്തമരായിട്ടുള്ള  ഔലിയാക്കൾ ആണ്  അസ്ഹാബുൽ കഹ്ഫ്   .  309   വർഷക്കാലം അള്ളാഹു അവരെ ഉറക്കി കിടത്തി  . അവർ ഉണർന്നപ്പോൾ  അവർ എത്ര കാലം ഉറങ്ങികിടന്നു എന്ന് അവർക്ക് അറിയാൻ കഴിഞ്ഞില്ല .  സൂറത്തുൽ കഹ്ഫ് - 19
قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ   - അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍ .

ഉമർബിനുൽ ഖത്താബ്  ( റ )  യെക്കാൾ വലിയ  ഒരു ഔലിയാക്കൽ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടോ .......?

ഉമർ ( റ )  വിനെ   കുത്താൻ  കത്തിയുമായി തൊട്ട് പിന്നിൽ  നിൽക്കുന്ന അക്രമിയെ മഹാൻ അവര്കള്ക്ക് കാണാൻ കഴിഞ്ഞില്ല .  ആ ശത്രുവിൻറെ കുത്തേറ്റു ആണല്ലോ മഹാനവർകൾ  മരണമടയുന്നത് .

قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾    (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (65) ( 27 -65  )


 ധാരാള കണക്കിന് ഖുർആൻ വചനങ്ങൾ ,  ഹദീസ്  , ചരിത്ര സംഭവങ്ങൾ    എല്ലാത്തിലും വ്യക്തമാണ് അള്ളാഹു അല്ലാത്തവർക്ക്  അദ്ര്ശ്യ കാര്യങ്ങൾ അറിയില്ല എന്നത് .  സത്യം സത്യമായി ഗ്രഹിക്കുക  പ്രമാണത്തെ പിൻപറ്റുക .

സമസ്തയുടെ ഔലിയാക്കള്‍

സമസ്തയുടെ ഔലിയാക്കള്‍
നോമ്പ് എടുത്തവനെ മുറിപ്പിക്കുന്ന സി എം മടവൂര്‍ ഔലിയ.

മൂന്ന് വർഷത്തിൽ ഒരു ദിവസം മാത്രം മഗ് രിബും ഇശാഉം നമസ്ക്കരിച്ചു

സ്വർണ്ണ ചെയിൻ മോദിരം ഇവ  ധരിച്ചിരുന്നു



സമസ്ത ഔലിയാക്കളുടെ ദിക്ര്. പുറത്തിറക്കിയ കിതാബിന്റെ പ്രദര്‍ശനം.
 
 
ഈ കിതാപ് പരിഭാഷപ്പെടുത്തിയത്  സുന്നി കാവലാള്‍ എന്നറിയപ്പെടുന്ന 
കെ.വി.എം. പന്താവൂര്‍...

 സുന്നീ കളുടെ കാവലാളാണ് എന്ന് 
രിസാല
 







ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ???

 ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ???
ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കലാണ് അവർ_ജീവിതകാലത്തും_മരിച്ചതിനുശേഷവും നിയന്ത്രിക്കും..!! എന്ന വികല വിശ്വാസവും വാദവുമായി നടക്കുന്ന കേരളത്തിലെ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന (ഉത്തരേന്ത്യന്‍ ബറേല്‍വികളുടെ തനി പകര്‍പ്പായ)  വിഭാഗം വാദിച്ചു കൊണ്ടിരിക്കുന്നത്.
വഫാത്തിനുശേഷം മഹത്തുക്കളുടെ കഴിവുകൾ വർധിക്കുമെന്നും അവരോട് കാവലും സഹായവും ആവശ്യപ്പെടാൻ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ടന്നുമുള്ള പല വികല വാദങ്ങളും ഇക്കൂട്ടര്‍ ഉന്നയിക്കാറുമുണ്ട്.

അതിനായി അവര്‍ ഖുര്‍ആന്‍ ദുര്‍വ്യാക്യാനം വരെ നടത്താറുമുണ്ട്.  അധ്യായം 79.സൂറത്തു ന്നാസിആത്തിലെ ഫൽ മുദബ്ബിറാത്തി അംറൻ  എന്ന ആയത്തിനെiഇത്തരക്കാര്‍aആത്മാക്കള്‍ ലോകം നിയന്ത്രിക്കുന്നുeഎന്നതിന് തെളിവായി വരെ ഉദ്ധരിക്കാറുമുണ്ട്...

 കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം  (فَالْمُدَبِّرَاتِ أَمْرًا)
سورة النازعات - سورة 79

ഈ ആയത്തിന് ഇമാം റാസി നല്‍കിയ (ഒറ്റപ്പെട്ട) ഒരു വിശദീകരണം ആണ്  "ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കലാണ് അവർ_ജീവിതകാലത്തും_മരിച്ചതിനുശേഷവും നിയന്ത്രിക്കും എന്നും  മണ്മറഞ്ഞ മഹത്തുക്കളോട് ആവലാതി പറയാനും അവരോടു തേടാനും"  ഇക്കൂട്ടര്‍ തെളിവായി ഉദ്ധരിക്കാരുള്ളത്.

ഇതാണ് അവര്‍ ഉദ്ധരിക്കാറുള്ള തളിവ്...
( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).
الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ?

ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)


എന്നാല്‍ ഈ വിഷയത്തില്‍ മറ്റു തഫീസ്സുകള്‍ ഈ വികല വിശ്വാസം പേറി നടക്കുന്നവര്‍ മനപ്പൂര്‍വ്വം ഉദ്ധരിക്കാറില്ല. കാരണം അതോടെ തകരും ഇവരുടെ വൈരുദ്യങ്ങള്‍.
അല്ലെങ്കില്‍ ഇവര്‍ സമ്മദിക്കേണ്ടിവരും നമ്മളില്‍ നിന്നും മരണപ്പെട്ട കോടാനുകോടി വരുന്ന റൂഹുകള്‍ക്ക് അള്ളാഹു കാര്യങ്ങള്‍ നിയന്ത്രിക്കുവാനുള്ള ജോലി ഏല്‍പ്പിച്ചിട്ടുണ്ട് എന്ന്..... തനി മണ്ടത്തരം.
 ഇത്തരം ഇസ്ലാമിന് നിലക്കാത്ത വിശ്വാസവും പേറി സുന്നത്ത് ജമാഅത്ത് എന്ന നാമവും കൊണ്ട് നടക്കുന്ന ആളുകള്‍ ആണ് നമുക്ക് ചുറ്റും ഉള്ളത്.
എന്നാല്‍ ഇതേ ഇമാം റാസി തന്നെ ഇതേ ആയതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നത് കാണുക.

وَأَمَّا قَوْلُهُ: فَالْمُدَبِّراتِ أَمْراً فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ: قَالَ مُقَاتِلٌ يَعْنِي جِبْرِيلَ وَمِيكَائِيلَ، وَإِسْرَافِيلَ وَعِزْرَائِيلَ عَلَيْهِمُ السَّلَامُ يُدَبِّرُونَ أَمْرَ اللَّهِ تَعَالَى فِي أَهْلِ الْأَرْضِ،
التفسير الكبير  (29/31)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം റാസി തന്നെ വ്യക്തമായി പറയുന്നത് കാണുക.
മുസ്ലിം പണ്ഡിതരുടെ ഇജ്മാ ഉള്ള വിഷയം കാര്യം നടത്തികൊണ്ടിരികുന്നത്  മലക്കുകലാണ് , ശേഷം ഇമാം മുഖാതില്‍ ഉദ്ധരിച്ച വാചകം അവിടെ കൊടുക്കുന്നു " അതായത് അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജിബ്രീല്‍, മീഖായീല്‍, ഇസ്രാഫീല്‍, അസ്റായീല്‍ ഇവരാണ് കാര്യങ്ങള്‍  നിയന്ത്രികുന്നത് "

 പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായമുണ്ട് എന്ന് ഇമാം റാസി പറഞ്ഞ ഈ ഭാഗം മുസ്ലിയാക്കന്മാര്‍ എവിടെയും ഉദ്ധരിക്കാറില്ല. കാരണം അവര്‍ക്കാവശ്യം കൊണ്ട് നടക്കുന്ന പിഴച്ച വിശ്വാസം സ്ഥാപിക്കുക എന്നതാണ്...
ഇനി ഇവരുടെ വികല വാദങ്ങളെ തകര്‍ക്കുന്ന വിശദീകരണം ആണ് ഇമാം ഖുര്‍ത്തുബി ഈ ആയത്തിന് നല്‍കിയിരിക്കുന്നത്...
 قَوْلُهُ تَعَالَى: (فَالْمُدَبِّراتِ أَمْراً) قَالَ الْقُشَيْرِيُّ: أَجْمَعُوا عَلَى أَنَّ الْمُرَادَ الْمَلَائِكَةُ. وَقَالَ الْمَاوَرْدِيُّ: فِيهِ قَوْلَانِ: أَحَدُهُمَا الْمَلَائِكَةُ، قاله الْجُمْهُورُ. وَالْقَوْلُ الثَّانِي هِيَ الْكَوَاكِبُ السَّبْعَةُ. حَكَاهُ خَالِدُ بْنُ مَعْدَانَ عَنْ مُعَاذِ بْنِ جَبَلٍ. وَفِي تَدْبِيرِهَا الْأَمْرَ وَجْهَانِ: أَحَدُهُمَا تَدْبِيرُ طُلُوعِهَا وَأُفُولِهَا. الثَّانِي تَدْبِيرُهَا مَا قَضَاهُ اللَّهُ تَعَالَى فِيهَا مِنْ تَقَلُّبِ الْأَحْوَالِ. وَحَكَى هَذَا الْقَوْلَ أَيْضًا الْقُشَيْرِيُّ فِي تَفْسِيرِهِ، وَأَنَّ اللَّهَ تَعَالَى علق كثيرا من تدبير أم الْعَالَمِ بِحَرَكَاتِ النُّجُومِ، فَأُضِيفَ التَّدْبِيرُ إِلَيْهَا وَإِنْ كَانَ مِنَ اللَّهِ، كَمَا يُسَمَّى الشَّيْءُ بِاسْمِ مَا يُجَاوِرُهُ. وَعَلَى أَنَّ الْمُرَادَ بِالْمُدَبِّرَاتِ الْمَلَائِكَةُ، فَتَدْبِيرُهَا نُزُولُهَا بِالْحَلَالِ وَالْحَرَامِ وَتَفْصِيلِهِ، قَالَهُ ابْنُ عَبَّاسٍ وَقَتَادَةُ وَغَيْرُهُمَا. وَهُوَ إِلَى اللَّهِ جَلَّ ثَنَاؤُهُ، وَلَكِنْ لَمَّا نَزَلَتِ الْمَلَائِكَةُ بِهِ سُمِّيَتْ بِذَلِكَ، كَمَا قَالَ عَزَّ وَجَلَّ: نَزَلَ بِهِ الرُّوحُ الْأَمِينُ [الشعراء: 193]. وَكَمَا قَالَ تَعَالَى: فَإِنَّهُ نَزَّلَهُ عَلى قَلْبِكَ [البقرة: 97]. يَعْنِي جِبْرِيلَ نَزَّلَهُ عَلَى قَلْبِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَاللَّهُ عَزَّ وَجَلَّ هُوَ الَّذِي أَنْزَلَهُ. وَرَوَى عَطَاءٌ عَنِ ابْنِ عَبَّاسٍ: فَالْمُدَبِّراتِ أَمْراً: الْمَلَائِكَةُ وُكِّلَتْ بِتَدْبِيرِ أَحْوَالِ الْأَرْضِ فِي الرِّيَاحِ وَالْأَمْطَارِ وَغَيْرِ ذَلِكَ. قَالَ عَبْدُ الرَّحْمَنِ بْنُ سَابَاطٍ: تَدْبِيرُ أَمْرِ الدُّنْيَا إِلَى أَرْبَعَةٍ، جِبْرِيلَ وَمِيكَائِيلَ وَمَلَكِ الْمَوْتِ وَاسْمُهُ عِزْرَائِيلُ وَإِسْرَافِيلَ، فَأَمَّا جِبْرِيلُ فَمُوكَلٌ بِالرِّيَاحِ وَالْجُنُودِ، وَأَمَّا مِيكَائِيلُ فَمُوَكَّلٌ بِالْقَطْرِ وَالنَّبَاتِ، وَأَمَّا مَلَكُ الْمَوْتِ فَمُوَكَّلٌ بِقَبْضِ الْأَنْفُسِ فِي الْبَرِّ وَالْبَحْرِ، وَأَمَّا إِسْرَافِيلُ فَهُوَ يَنْزِلُ بِالْأَمْرِ عَلَيْهِمْ، وَلَيْسَ مِنَ الْمَلَائِكَةِ أَقْرَبَ مِنْ إِسْرَافِيلَ، وَبَيْنَهُ وَبَيْنَ الْعَرْشِ مَسِيرَةَ خَمْسِمِائَةِ عَامٍ. وَقِيلَ: أَيْ وُكِّلُوا بِأُمُورٍ عَرَّفَهُمُ اللَّهُ بِهَا. وَمِنْ أَوَّلِ السُّورَةِ إِلَى هُنَا قَسَمٌ أَقْسَمَ اللَّهُ بِهِ، وَلِلَّهِ أَنْ يُقْسِمَ بِمَا شَاءَ مِنْ خَلْقِهِ، وَلَيْسَ لَنَا ذَلِكَ إِلَّا بِهِ عَزَّ وَجَلَّ. وَجَوَابُ الْقَسَمِ مُضْمَرٌ، كَأَنَّهُ قَالَ: وَالنَّازِعَاتِ وَكَذَا وَكَذَا لَتُبْعَثُنَّ وَلَتُحَاسَبُنَّ. أُضْمِرَ لِمَعْرِفَةِ السَّامِعِينَ
الكتاب:  تفسير القرطبي (19/194)
القرطبي، شمس الدين (600 - 671هـ، 1204 - 1273م).

(فَالْمُدَبِّراتِ أَمْراً) قَالَ الْقُشَيْرِيُّ: أَجْمَعُوا عَلَى أَنَّ الْمُرَادَ الْمَلَائِكَةُ. وَقَالَ الْمَاوَرْدِيُّ: فِيهِ قَوْلَانِ: أَحَدُهُمَا الْمَلَائِكَةُ، قاله الْجُمْهُورُ. وَالْقَوْلُ الثَّانِي هِيَ الْكَوَاكِبُ السَّبْعَةُ.
فَالْمُدَبِّراتِ أَمْراً എന്നതുകൊണ്ടുള്ള ഉദ്ദേശം മലക്കുകള്‍ ആണെന്ന് പണ്ഡിതരുടെ ഇജ്മാ ആണ്. ഇമാം മാവര്‍ദി പറയുന്നു "ഈ വിഷയത്തില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ട്  അതില്‍ ഒന്നാമത്തെ അഭിപ്രായം മലക്കുകള്‍ ആണ്, ഇതാണ് ബഹുപൂരിപക്ഷം പണ്ഡിതര്‍ പറഞ്ഞത്.  രണ്ടാമത്തെ അഭിപ്രായം 7 നക്ഷത്രങ്ങള്‍ ആണ്. 
കാരണം രാശിയും നക്ഷത്രവും നോക്കി വിധിപറയുന്നവരും ലോകത്തുണ്ട്...

എന്നിട്ടും വീണ്ടും അദ്ദേഹം (ഇമാം ഖുര്‍ത്തുബി) പറയുന്നു:
 وَعَلَى أَنَّ الْمُرَادَ بِالْمُدَبِّرَاتِ الْمَلَائِكَةُ، فَتَدْبِيرُهَا نُزُولُهَا بِالْحَلَالِ وَالْحَرَامِ وَتَفْصِيلِهِ، قَالَهُ ابْنُ عَبَّاسٍ وَقَتَادَةُ وَغَيْرُهُمَا.
 ഇബ്ന്‍ ആബ്ബാസ്, ഖതാദ, 
 
وَرَوَى عَطَاءٌ عَنِ ابْنِ عَبَّاسٍ: فَالْمُدَبِّراتِ أَمْراً: الْمَلَائِكَةُ وُكِّلَتْ بِتَدْبِيرِ أَحْوَالِ الْأَرْضِ فِي الرِّيَاحِ وَالْأَمْطَارِ وَغَيْرِ ذَلِكَ. قَالَ عَبْدُ الرَّحْمَنِ بْنُ سَابَاطٍ: تَدْبِيرُ أَمْرِ الدُّنْيَا إِلَى أَرْبَعَةٍ، جِبْرِيلَ وَمِيكَائِيلَ وَمَلَكِ الْمَوْتِ وَاسْمُهُ عِزْرَائِيلُ وَإِسْرَافِيلَ،
ഇമാം അതാഹ് ഇബ്ന്‍ അബ്ബാസ്(റ) വിനെ തൊട്ട് ഉദ്ധരിച്ചിരിക്കുന്നു: 
 فَالْمُدَبِّراتِ أَمْراً 
എന്നതുകൊണ്ട് ഉദ്ദേശം മലക്കുകള്‍ ആണ്.ലോകത്തിന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കുവാനായി മലക്കുകളെ എല്‍പ്പിക്കപ്പെട്ടിരിക്കുന്നു കാറ്റടിപ്പിക്കുന്ന, മഴ വര്‍ഷിപ്പിക്കുന്ന വിഷയത്തിലും ഇതല്ലാത്ത വിഷയങ്ങളിലും. അബ്ദുല്‍ റഹ്മാന്‍ ഇബ്ന്‍ സബാത്ത പറഞ്ഞു : "ലോകത്തിന്‍റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്  നാലുപേരിലേക്കാണ് ചേര്‍ത്തി വെക്കപ്പെട്ടിട്ടുള്ളത് ജിബ്രീല്‍, മീഖായീല്‍, ഇസ്രായീല്‍ പിന്നെ ഇസ്രാഫീല്‍

ചുരുക്കത്തില്‍ ഈ ആയതില്‍ പറയുന്ന  എന്നത്കൊണ്ടുള്ള അഭിപ്രായം മലക്കുകള്‍ ആണ് എന്നത് പണ്ഡിതരുടെ ഇജ്മാ ആണ് , മാത്രമല്ല ഇതില്‍ സ്വഹാബത്തുകളും ഉള്‍പ്പെടുന്നു.
ഇതിനെ ഒക്കെ കണ്ടില്ല എന്ന് നടിച്ചുകൊണ്ടാണ് മുസ്ലിയാക്കന്മാര്‍ പിഴച്ച വാദം സ്ഥാപിക്കാന്‍ ദുര്‍വ്യാഖ്യാനവുമായി രംഗത്ത് വരുന്നത്...

ഇത്തരം ശര്ര്‍കളെ തൊട്ട് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കുമാറാവട്ടെ... ആമീന്‍.....

Sunday, 30 August 2020

ഉസ്മാൻ ( റ) ന് നോമ്പ് തുറക്കാനുള്ള വെള്ളം കൊടുത്തത് ഇസ്തിഗാസയോ??

ഉസ്മാൻ ( റ) ന് നോമ്പ് തുറക്കാനുള്ള വെള്ളം കൊടുത്തത്  ഇസ്തിഗാസയോ??
ഇതാണ് സമസ്തക്കാര്‍ കൊണ്ട് നടക്കുന്ന കിതാബിലെ ഉദ്ധരണി....
*عن نائلة بنت الفرافصة الكلبية - امرأة عثمان - قالت: لما حصر عثمان ظل اليوم الذي كان فيه قتله صائما، فلما كان عند إفطاره سألهم الماء العذب فأبوا عليه، وقالوا: دونك ذلك الركي. وركي في الدار الذي يلقى فيه النتن قالت: فلم يفطر، فرأيت جارا على أحاجير متواصلة - وذلك في السحر - فسألتهم الماء العذب فأعطوني كوزا من ماء فأتيته، فقلت: هذا ماء عذب أتيتك به، قالت فنظر فإذا الفجر قد طلع فقال: إني أصبحت صائما، قالت: فقلت: ومن أين أكلت، ولم أر أحدا أتاك بطعام ولا شراب*؟
*فقال: إني رأيت رسول الله ﷺ اطلع علي من هذا السقف ومعه دلو من ماء فقال: « اشرب يا عثمان، فشربت حتى رويت، ثم قال: ازدد فشربت حتى نهلت، ثم قال: أما أن القوم سينكرون عليك، فإن قاتلتهم ظفرت، وإن تركتهم أفطرت عندنا* .
ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധവും, ദീർഘവുമായ സംഭവം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം. ഇസ്ലാമിന്റെ മൂന്നാം ഖലീഫയായ ഉസ്മാൻ ബിൻ അഫ്ഫാൻ (റ)നെ ചില തെറ്റിദ്ധാരണകളുടെ പേരിൽ രാഷ്ട്രീയ കലാപകാരികൾ ബന്ദിയാക്കുകയും, അങ്ങനെ 40 ദിവസത്തോളം വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ഉസ്മാൻ (റ) മഹാനവർകൾ നോമ്പിൽ ആയിരുന്നു നോമ്പു തുറക്കാനുള്ള വെള്ളത്തിനുവേണ്ടി ഭാര്യആയ "നാഇല" (റ) വെള്ളത്തിന് യാചിച്ചുകൊണ്ട് പുറത്തേക്ക് പോയി അങ്ങനെ വെള്ളം കിട്ടി തിരിച്ചു വരുമ്പോഴേക്കും നേരം പുലർന്നിരുന്നു. വിഷമത്താൽ മഹതി കണ്ണീർത്തുള്ളികൾ പൊഴിച്ചപ്പോൾ മഹാനായ ഉസ്മാൻ തങ്ങൾ പറയുകയുണ്ടായി " നീ വിഷമിക്കേണ്ട എനിക്ക് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം മച്ചിൻ പുറത്തു കൂടി വെള്ളം കൊണ്ടു തന്നിരുന്നു" ആ വെള്ളം കുടിച്ചു നോമ്പ് തുറന്നു അതിനൊന്നും യാതൊരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല*.
*അങ്ങനെ അതിനു ശേഷം മഹാനായ ഉസ്മാൻ ബിൻ അഫ്ഫാൻ (റ) കലാപകാരികളുടെ വാളിന് ഇരയായി ശഹീദായി . നാഇല മഹതിയാണ് ഈ സംഭവം ലോകത്തോട് പറയുന്നത്*.
*ഇവിടെ മനസ്സിലാക്കാനുള്ള വസ്തുതകൾ നബിﷺ തങ്ങൾ ഉസ്മാൻ തങ്ങൾക്ക് വെള്ളം കൊടുത്തത് കേവലം സ്വപ്നത്തിലൂടെ ആയിരുന്നുവെങ്കിൽ ഒരിക്കലും സ്വപ്നത്തിൽ കുടിച്ച വെള്ളം കൊണ്ട് നോമ്പു മുറിക്കാൻ കഴിയില്ലല്ലോ* (ഇത് സമസ്തക്കാരുടെ സ്വന്തം ജല്‍പ്പനവും കണ്ടു പിടിത്തവും മാത്രമാണ്).
*അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ തന്നെയാണ് ഈ വെള്ളം കൊടുക്കപ്പെട്ടുള്ളത്. ഈ അത്ഭുതം ഉളവാക്കിയ മഹാസംഭവം മഹാപണ്ഡിത പ്രഭുക്കൾ ഒക്കെയും അവരുടെ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചതായി കാണാം*
*کتاب المنامات للحافظ ابن ابي الدنيا ( 208- 281) رقم الحديث 111*
*ഇബ്നു കസീർ*
*അൽ ബിദായത്തു വന്നിഹായ*
*അഹമ്മദ് ബിൻ ഹമ്പൽ ( റ )*
*കിതാബ് ഫലായില് സ്വഹാബാ*
*ഇമാം ഇബ്നു ശബ്ബ അൽ ബസ്വരി ( റ )*
( *ഹി 262* )
*ത്വാരീക്കുൽ മദീനത്തിൽ മുനവ്വറ*
*ഇമാം ഗസ്സാലി*
*ഇഹ്യാ ഉലൂമിദ്ദീൻ*
*احياء علوم الدين ج 4 ص 463 وفاة عثمان بن عفان رضي الله عنه*
*ഇമാം ഇബിനു അസാക്കിർ*
*تاريخ ابن عساکر ج 39 ترجمة عثمان بن عفان رضي الله عنه*
*ഹാഫിസ് ഇമാം സുയൂത്തി (റ)*
*അൽ ഹാവീലിൽ ഫതാവ*
*ഇമാം ഹാഫിള് ശാമി* *സുബുലുൽ ഹുദാവ റഷാദ്*
*ഇങ്ങനെ തുടങ്ങി ആദ്യ നൂറ്റാണ്ടുകളിൽ തന്നെ വളരെ പ്രമുഖരായ ഇസ്ലാമികലോകത്തെ പണ്ഡിത ജ്യോതിസ്സ്കൾ ഈ ചരിത്ര സത്യം രേഖപ്പെടുത്തി വെക്കുന്നു.*
*മുജാഹിദുകളുടെ തന്നെ നേതാവായ ശൗക്കാനി*
*"ദുററു സ്വഹാബ"യിലും ഈ ചരിത്രം എഴുതി* .
*മുജാഹിദുകൾ തന്നെ ഈ ചരിത്ര സത്യം "ശബാബിലൂടെ 1999 സെപ്റ്റംബർ 17 പേജ്" മുഹമ്മദ് കുട്ടശ്ശേരി മൗലവിയും രേഖപ്പെടുത്തി വെച്ചു*
*വഫാത്തായ നബിﷺ തങ്ങൾ ജീവിച്ചിരിക്കുന്ന ഉസ്മാൻ (റ) വിന് നോമ്പുതുറക്കാൻ വെള്ളം കൊടുത്തു കൊണ്ട് സഹായിക്കുന്നു. യുക്തികൊണ്ട് ചിന്തിക്കുന്ന വഹാബികൾക്ക് ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല.പക്ഷേ മുസ്ലിം ലോകം അംഗീകരിച്ച ഇമാമുകൾ ഈ ചരിത്രസത്യം അവരുടെ ഗ്രന്ഥങ്ങളിലൂടെ ലോകത്തെ പഠിപ്പിക്കുന്നു*
 ഇനി എന്താണ് ഈ വിഷയം എന്ന് നോക്കാം....
 ഈ സംഭവം ഒരു പാട് കിതാബുകളില്‍ വ്യത്യസ്ത രീതിയില്‍ ഉദ്ധരിച്ചതായി നമുക്ക് കാണാം...
ഇമാം ഹാക്കിം ഈ സംഭവം അദ്ധേഹത്തിന്റെ അല്‍ മുസ്തദ്‌റക്കില്‍ നിവേദനം ചെയ്യുന്നുണ്ട്.
4554 - أَخْبَرَنَا عَبْدُ الرَّحْمَنِ بْنُ حَمْدَانَ الْجَلَّابُ، بِهَمْدَانَ، ثنا إِسْحَاقُ بْنُ أَحْمَدَ بْنِ مِهْرَانَ الرَّازِيُّ، ثنا إِسْحَاقُ بْنُ سُلَيْمَانَ، ثنا أَبُو جَعْفَرٍ الرَّازِيُّ، عَنْ أَيُّوبَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَنَّ عُثْمَانَ أَصْبَحَ فَحَدَّثَ، فَقَالَ: إِنِّي رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الْمَنَامِ اللَّيْلَةَ، فَقَالَ: «يَا عُثْمَانُ، أَفْطِرْ عِنْدَنَا» فَأَصْبَحَ عُثْمَانُ صَائِمًا فَقُتِلَ مِنْ يَوْمِهِ رَضِيَ اللَّهُ عَنْهُ «هَذَا حَدِيثٌ صَحِيحُ الْإِسْنَادِ، وَلَمْ يُخَرِّجَاهُ» 
الكتاب: المستدرك على الصحيحين (3/110)
أبو عبد الله الحاكم (321 - 405هـ، 933 - 1015م).

 കഴിഞ്ഞ രാത്രിയില്‍ ഞാന്‍ നബിയെ സ്വപ്നം കണ്ടു എന്ന്....ഇവിടെ വ്യക്തമായികൊടുത്തിരിക്കുന്നു...
وَرَوَى مُوسَى بْنُ عُقْبَةَ عَنْ سَالِمٍ أَوْ نَافِعٍ أَنَّ ابْنَ عُمَرَ لَمْ يَلْبَسْ سِلَاحَهُ بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ألا يوم الدار ويوم نجرة الحروري. قال أبو جعفر الداريّ عَنْ أَيُّوبَ السَّخْتِيَانِيِّ عَنْ نَافِعٍ عَنِ ابْنِ عُمَرَ: أَنَّ عُثْمَانَ رَضِيَ اللَّهُ عَنْهُ أَصْبَحَ يُحَدِّثُ النَّاسَ، قَالَ: رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْمَنَامِ فَقَالَ: يَا عُثْمَانُ أَفْطِرْ عِنْدَنَا» فَأَصْبَحَ صَائِمًا وَقُتِلَ مِنْ يَوْمِهِ، وَقَالَ سَيْفُ بْنُ عُمَرَ عَنْ عَبْدِ الرَّحْمَنِ بْنِ زِيَادِ بْنِ أَنْعُمٍ عَنْ رَجُلٍ قَالَ دَخَلَ عَلَيْهِ كَثِيرُ بْنُ الصَّلْتِ فَقَالَ: يَا أمير المؤمنين اخرج فاجلس بالفناء فيرى الناس وَجْهُكَ فَإِنَّكَ إِنْ فَعَلْتَ ارْتَدَعُوا. فَضَحِكَ وَقَالَ: يَا كَثِيرُ رَأَيْتُ الْبَارِحَةَ وَكَأَنِّي دَخَلْتُ عَلَى نبي الله وَعِنْدَهُ أَبُو بَكْرٍ وَعُمَرُ، فَقَالَ: «ارْجِعْ فَإِنَّكَ مُفْطِرٌ عِنْدِي غَدًا» ثُمَّ قَالَ عُثْمَانُ: وَلَنْ تَغِيبَ الشَّمْسُ وَاللَّهِ غَدًا أَوْ كَذَا وَكَذَا إِلَّا وَأَنَا مِنْ أَهْلِ الْآخِرَةِ، قَالَ: فَوَضَعَ سَعْدٌ وَأَبُو هُرَيْرَةَ السِّلَاحَ وَأَقْبَلَا حَتَّى دَخَلَا عَلَى عُثْمَانَ.
وَقَالَ مُوسَى بْنُ عُقْبَةَ: حَدَّثَنِي أَبُو عَلْقَمَةَ- مَوْلًى لِعَبْدِ الرَّحْمَنِ بْنِ عَوْفٍ- حَدَّثَنِي ابْنُ الصَّلْتِ قَالَ:
أَغْفَى عُثْمَانُ بْنُ عَفَّانَ فِي الْيَوْمِ الَّذِي قُتِلَ فِيهِ فَاسْتَيْقَظَ فَقَالَ: لَوْلَا أَنْ يَقُولَ النَّاسُ تَمَنَّى عُثْمَانُ أُمْنِيَةً لَحَدَّثْتُكُمْ. قَالَ: قُلْنَا أَصْلَحَكَ اللَّهُ، حَدِّثْنَا فَلَسْنَا نَقُولُ مَا يَقُولُ النَّاسُ، فَقَالَ: إِنِّي رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَنَامِي هَذَا، «فَقَالَ: إِنَّكَ شَاهِدٌ مَعَنَا الْجُمُعَةَ» 
الكتاب: البداية والنهاية (7/182)
ابن كثير القرشي (700 - 774هـ). 
ഞാന്‍ നബിയെ സ്വപ്നം കണ്ടു എന്ന് ഇവിടെയും വ്യക്തമായി പറയുന്നുണ്ട്...
 محمد بن إسماعيل أنا أحمد بن محمد بن محمد أنا علي بن أحمد بن الحسن أنا الهيثم بن كليب نا عيسى هو ابن أحمد البلخي أنا يزيد يعني ابن هارون أنا سعيد بن أبي عروبة عن يعلى بن حكيم عن نافع قال أصبح عثمان بن عفان يوم قتل فقص على أصحابه رؤيا رآها قال رأيت كأن رسول الله (صلى الله عليه وسلم) قال لي يا عثمان أفطر عندنا قال فأصبح صائما فقتل في ذلك اليوم أخبرنا أبو عبد الله محمد بن الفضل أنا أبو بكر أحمد بن الحسين أنا علي بن أحمد بن عبدان أنا أحمد بن عبيد الصفار نا إبراهيم بن عبد الله نا سليمان بن حرب نا جرير عن يعلى يعني ابن حكيم عن نافع أن عثمان رأى النبي (صلى الله عليه وسلم) في منامه في الليلة التي قتل صبيحتها فقال يا عثمان أفطر عندنا الليلة فقتل وهو صائم قال وأنا [أبو] (4) عبد الله الحافظ حدثني علي بن حمشاذ العدل نا إسماعيل بن إسحاق القاضي نا مسلم بن إبراهيم نا وهيب بن خالد عن موسى بن عقبة حدثني أبو علقمة مولى عبد الرحمن بن عوف حدثني كثير بن الصلت قال أغفى عثمان بن عفان في اليوم الذي قتل فيه فاستيقظ فقال لولا أن يقول الناس تمنى عثمان أمنية لحدثتكم قال قلنا أصلحك الله حدثنا فلسنا نقول ما يقول الناس قال إني رأيت رسول الله (صلى الله عليه وسلم) في منامي هذا فقال إنك
الكتاب: تاريخ دمشق (39/384)
أبو القاسم ابن عساكر (499 - 571 هـ = 1105 - 1176 م)
 
ശബാബില്‍ വന്ന ഈ ഒരു സംഭവം സമസ്തക്കാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ കൊണ്ട് വരാറുണ്ട്.... അതിന്റെ നിജസ്ഥിതിയും താഴെ കൊടുക്കുന്നു... 




 


Sunday, 9 August 2020

സമസ്തയുടെ വൈരുദ്യങ്ങള്‍

 സമസ്തയുടെ വൈരുദ്ധ്യങ്ങള്‍

 ഇസ്ലാമിന്റെ വാഗ്ദാനം ഞങ്ങള്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ സുന്നത്ത് ജമാഅത്തിന്‍റെ ലേബലില്‍ വിലസുന്ന സമസ്തക്കാര്‍ കാലഘട്ടങ്ങളിലായി നടത്തിപോരുന്ന തട്ടിപ്പും അവര്‍ നടത്തിയ വൈരുദ്ധ്യങ്ങളും തുറന്നുകാട്ടുകയാണ് ഈ ബ്ലോഗിലൂടെ.....

ഖബറാളികളോടുള്ള പ്രാർത്ഥന

"മുസ്‌ലിംകൾ  ഖബറിനെയോ ഖബറിൽ അടങ്ങിയ വലിയ്യിനെയോ പൂജിക്കുന്നില്ല.ആ വലിയ്യിനോട് പ്രാർത്ഥിക്കുന്നുമില്ല. പിന്നെ അവർ (മുസ്‌ലിംകൾ)  ഖബറിന്റെ അടുക്കൽ നിന്നു കൊണ്ട് അല്ലാഹുവിനോട്  മാത്രമാണ് പ്രാർത്ഥിക്കുന്നത്. ഇത്തരത്തിലല്ലാതെ ഒരു മുസ്‌ലിമിൽനിന്നും ഉണ്ടായതായി കാണുവാനും കേൾക്കുവാനും ഇട വന്നിട്ടില്ല".
(അൽ ഖൗലുസ്സദീദ്. പേജ്. 89.)

 "സുന്നികൾ മഹാത്മാക്കളുടെ ഖബർ സന്ദർശന വേളയിൽ അവരോട് ഇസ്തിഗാസ (പ്രാർത്ഥന ) നടത്തുക തന്നെ ചെയ്യാറുണ്ട്. അതും ശിർക്കോ,  പ്രാർത്ഥനയോ അല്ല".
(നുസ്രത്തുൽ അനാം. 1993.ഒക്‌ടോബർ.) 

മഹത്തുക്കളോട് പ്രാർത്ഥിക്കാമോ?

"ചോദ്യം: മുഹ്‌യുദ്ധീൻ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളെ കാക്കണേ എന്നിങ്ങനെ മരിച്ചു പോയവരെ വിളിച്ചു പ്രാർത്ഥിക്കുന്നത് അനുവദനീയമാണോ?
ഉത്തരം :അനുവദനീയമാണ്."
(ഫതാവ മുഹ്‌യുസ്സുന്ന. 2/38.പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ. )

"എന്നാൽ അല്ലാഹുവിന്റെ ഔ ലിയാക്കളോട് ഞാൻ പ്രാർത്ഥിക്കുന്നു എന്നു ഒരു മുസ്‌ലിമും പറഞ്ഞതായി കേൾക്കുവാനോ, അറിയുവാനോ ഇടവന്നിട്ടില്ല. അങ്ങിനെ ഒരു മുസ്‌ലിമും പറയുന്നതുമല്ല."
(അൽ ഖൗലുസ്സദീദ്.പേജ്. 133.റഷീദുദ്ധീൻ മൂസ്സ മുസ്‌ലിയാർ. പുറത്തീൽ. )

 പ്രാർത്ഥന അല്ലാഹുവോട് മാത്രം

"പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാൽ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതന്മാർ വഹാബികളെ തെര്യപ്പെടുത്തി."
(വഴി പിരിഞ്ഞവർക്കെന്തു പറ്റി. പേജ്. 37.ഹാശിം നഈമി. അവതാരിക. കീലത്ത് മുഹമ്മദ്‌ മാസ്റ്റർ. )

"മുസ്‌ലിംകളാവട്ടെ പ്രാർത്ഥന അല്ലാഹുവോട് മാത്രമേ പാടുള്ളൂവെന്ന് വിശ്വസിക്കുന്നവരും, വിശ്വസിച്ചവരും, അപ്രകാരം പ്രവർത്തിക്കുന്നവരുമാണ്."
(അൽ ഖൗലുസ്സദീദ്. പേജ്. 133.റശീദുദ്ദീൻ മൂസ മുസ്‌ലിയാർ. പുറത്തീൽ. )

  "-ഫ ഇന്നഹും അദുവ്വുല്ലീ- എന്ന ആയത്തിൽ എടുത്തു കാണിച്ച ഗുണങ്ങളുള്ള ഒരാളോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നുള്ളതിൽ  മുസ്‌ലികളിൽ യാതൊരാൾക്കും അഭിപ്രായ വ്യത്യാസമില്ല."
(അതേ പുസ്തകം. പേജ്. 109.)

 അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ആയത്ത്

"അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാം എന്നതിന് തെളിവായി ധാരാളം ആയത്തുകൾ ഞാൻ ഓതി. "
(കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. കൊട്ടപ്പുറം സംവാദം. പേജ്. 76.)

  "അല്ലാഹു അല്ലാത്ത ഏതൊരു വസ്തുവിനെയും അത് നബിയാവട്ടെ, വലിയ്യാവട്ടെ, കല്ലാവട്ടെ, മരമാവട്ടെ ആരാധിക്കുന്നതും അതിനോട് പ്രാർത്ഥിക്കുന്നതും ശിർക്കാണെന്ന് വിശ്വസിക്കാത്ത ഒരു മുസ്ലിമുമില്ല."
(അൽ ഖൗലുസ്സദീദ്. പേജ് 100.റശീദുദ്ദീൻ മൂസ്സ മുസ്‌ലിയാർ. പുറത്തീൽ. )

അല്ലാഹുവിന്റെ ഏകത്വം

 "ഖുർആൻ പറയുന്നു.'പ്രഖ്യാപിക്കുക. അല്ലാഹു ഏകനാണ് എന്നതാണ് വസ്തുത."
(രിസാല. 2007.ഏപ്രിൽ. 20.)

 "പടച്ചവൻ ഒന്നാണെന്ന് പതി വാദിച്ചാൽ രണ്ടുണ്ടെന്ന് ഞാൻ വാദിക്കും."
ഇ. കെ. അബൂബക്കർ മുസ്‌ലിയാർ.
( തസ്‌രീഹുൽ ജലാലത്ത്. പേജ്. 60.)

 "അല്ലാഹു ഒരുവനാണെന്ന് സ്ഥാപിച്ചാൽ ഞാൻ രണ്ടുണ്ടെന്ന് വാദിക്കും."- ഇ. കെ. അബൂബക്കർ മുസ്‌ലിയാർ'
(ശംസുൽ ഉലമക്ക് ഒരു തുറന്ന കത്ത്. പേജ്. 31.)
നോട്ട് :ഇവിടെ പതി എന്നു പറഞ്ഞത് പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരെ പറ്റിയാണ്

അല്ലാഹുവിന് ഭയം

"ഭയം എന്നത് നുഖ്സാനിയ്യത്തിന്റെ സ്വിഫത്ത് ആണ്. പടച്ചവൻ അത്തരം വിശേഷണങ്ങളിൽ നിന്ന് മുക്തനാണ്. "
(കേരള നാട് കൂട്ടായ്മ മാസിക. 2010.ആഗസ്ത്. )
 

 "ഭക്തന്മാരായ പണ്ഡിതന്മാരെ അല്ലാഹു തആല വരെ ഭയപ്പെടുന്നു. പിന്നെയാണോ രാഷ്ട്രീയക്കാർ? "---ഉള്ളാൾ തങ്ങൾ
(മഅ്ദിൻ എൻകൗമിയ.2009. പേജ്:8)

         അല്ലാഹുവിന്റെ ഇറക്കം

അല്ലാഹു അവന്ന് യോജ്യമായ വിധം ഒന്നാനാകാശത്തിലേക്ക് ഇറങ്ങും എന്നു സുന്നത്തിൽ സ്ഥിരപ്പെട്ട സത്യം സലഫികൾ പറഞ്ഞപ്പോൾ അതിനെ ചോദ്യം ചെയ്യുന്നു.

"1)അല്ലാഹു തആലാ എല്ലാ രാത്രിയിലും ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരുമെങ്കിൽ കയറിപ്പോകുന്നത് എപ്പോഴാണ്?
2)ഇറങ്ങുന്നത് ഇന്ത്യയിൽ രാത്രിയാകുമ്പോഴോ, അതോ അമേരിക്കയിൽ രാത്രിയാകുമ്പോഴോ?"
(മറുപടിയില്ലാത്ത ചോദ്യങ്ങളും പറഞ്ഞു കഴിഞ്ഞ ഉത്തരങ്ങളും. പേജ്. 1.വാഴക്കാട് ടൗൺ എസ്. എസ്. എഫ്. )
 
അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങി വരും എന്നും ഇവർ തന്നെ

 "റമളാനിലെ ഓരോ രാത്രിയും ഭൂമിയുടെ സമീപസ്ഥ ആകാശത്തിലേക്ക് ഇറങ്ങി വന്നു അല്ലാഹു വിളിച്ചു ചോദിച്ചുകൊണ്ടിരിക്കും. ആരെങ്കിലും പാപമോചനം തേടുന്നുവോ, അവന് ഞാൻ പൊറുത്തു തരാം."
(സുന്നി അഫ്കാർ. 2007.ഒക്‌ടോബർ. 3.)

"രാവിന്റെ അന്ത്യ ദശയിൽ അർശിന് ഒരു കുലുക്കമുണ്ടാകുമെന്നും 'ജന്നാത്ത് അദ്ൻ' എന്ന സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഒരു കാറ്റ് വീശുമെന്നും ഒന്നാനാകാശത്തിലേക്ക് അല്ലാഹു ഇറങ്ങി വരുമെന്നും മറ്റും പല ഹദീസുകൾ വന്നിട്ടുണ്ട്."
(ഇഹ്‌യാ ഉലൂമിദ്ദീൻ 8/116, 117.)

 "ഈ രാത്രി അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും."
(രിസാല വാരിക. 1996.ജനുവരി. 5.ഇ. കെ. മാഹിൻ സഖാഫി. )

"അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും."
(സുന്നി അഫ്കാർ. 2002.ആഗസ്ത്. 14.)

       'സുന്നി 'കൾക്ക് വാദമില്ല

"അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാമെന്ന വിശ്വാസം സുന്നികൾക്കില്ല. ഇല്ലാത്ത വിശ്വാസത്തിന് തെളിവ് ചോദിക്കുന്നതിൽ അർത്ഥമില്ല."
(രിസാല വാരിക. 1990.നവംബർ. 1.)

"അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയുടെ ഉദാഹരണം ഖുർആനിൽ കാണിക്കണമെന്നായിരുന്നു മൗലവിയുടെ മറ്റൊരു വാശി. മരിച്ചു പോയവരെ വിളിച്ചു പ്രാർത്ഥിക്കാമെന്ന് ഖുർആൻ കൊണ്ട് തന്നെ എ. പി കാന്തപുരം മുസ്‌ലിയാർ  സ്ഥാപിച്ചപ്പോൾ അവിടെയും മൗലവി മുഖം കുത്തി."
(കോട്ടപ്പുറം സംവാദം. പേജ്. 158.ഒ. എം. തരുവണ. )

രാത്രിയുടെ അന്ത്യ ദശയിലെ ഇറക്കം

രാത്രിയുടെ അന്ത്യ ദശയിൽ അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും എന്ന് നബി വചനത്തിന്റെ അടിസ്ഥാനത്തിൽ സലഫികൾ പറഞ്ഞത് ചോദ്യം ചെയ്യുന്നു.

"രാത്രിയുടെ മൂന്നിൽ ഒരംശം കഴിയുമ്പോൾ അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരുമെന്ന നിങ്ങളുടെ വാദ പ്രകാരം അല്ലാഹു കയറിപ്പോകുന്നത് എപ്പോഴായിരിക്കും? ഓരോ സെക്കന്റിലും ഭൂമിയുടെ ഓരോ ഭാഗങ്ങളിലായി രാത്രിയുടെ മൂന്നിലൊന്ന് സമയം ആകുമല്ലോ?"
(മറുപടിയില്ലാത്ത ചോദ്യങ്ങളും പറഞ്ഞു കഴിഞ്ഞ ഉത്തരങ്ങളും. വാഴക്കാട് ടൗൺ എസ്. എസ്. എഫ്. )

മറുപടിയും ഇവർ തന്നെ മറ്റു ലേഖനങ്ങളില്‍ എഴുതുന്നു.

  "എല്ലാ ഓരോ രാത്രിയിലും അതിന്റെ അവസാനത്തെ മൂന്നിലൊന്നാകുമ്പോൾ അല്ലാഹു ഒന്നാനാകാശത്തിലേക്കിറങ്ങുകയും എന്നോട് പ്രാർത്ഥിക്കുന്നവനുണ്ടോ, ഞാൻ അവന് ഉത്തരം ചെയ്യാം, എന്നോടാവശ്യപ്പെടുന്നുണ്ടോ, ഞാൻ അവന് നൽകാം, എന്നോട് മാപ്പപേഷിക്കുന്നുണ്ടോ, ഞാൻ അവന് പൊറുത്തു കൊടുക്കാം എന്നു വിളിച്ചു ചോദിക്കുകയും ചെയ്യുമെന്ന് നബി (സ്വ) പ്രസ്താവിച്ചിരിക്കുന്നു."
(ഇഹ്‌യാ ഉലൂമിദ്ദീൻ 7/137.എം. വി. കുഞ്ഞി മുഹമ്മദ്‌മുസ്‌ലിയാർ. മുദരിസ് പാടൂർ. )

എവിടെ നിന്ന് വിളിച്ചാലും കേൾക്കും

 "വല്ല നിലത്തിന്നും എന്നെ വിളിപ്പോർക്ക്, വായ് കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ. (ഏതു നാട്ടിൽ നിന്നാകട്ടെ, എന്നെ വിളിക്കുന്നവർക്ക് ഞാൻ ഉടനടി ഉത്തരം നൽകുമെന്ന് ഗൗസുൽ അഅ്ളം (റ)പറയുന്നു.)"
(മുഹ്‌യിദ്ദീൻ മാല വ്യാഖ്യാനം. പേജ്. 17.കെ. വി. മുഹമ്മദ്‌ മുസ്‌ലിയാർ, പന്താവൂർ )

ജീവിത കാലത്ത് അടുത്ത് നിന്ന് വിളിച്ചിട്ട് കേൾക്കാത്ത ചരിത്രം ഇവർ തന്നെ എഴുതുന്നു. അതും അല്ലാഹുവിന്റെ അടുക്കൽ ഏറ്റം മഹത്തുക്കളെന്നു സ്ഥിരപ്പെട്ട മഹാന്മാരായ സ്വഹാബികൾ. ഉഹദ് യുദ്ധമാണ് രംഗം.

  "എന്നിലേക്ക് വരൂ അടിമകളെ, എന്ന് നബി (സ്വ )ഉറക്കെ വിളിച്ചു. ബഹളങ്ങൾക്കിടയിൽ അധികമാരും ആ വിളി കേട്ടില്ല."
(രിസാല. 1999.മാർച്ച്. 5)

"റസൂലുല്ലാഹി (സ്വ )വധിക്കപ്പെട്ടിട്ടില്ലെന്ന് മുസ്‌ലിംകളിൽ ചിലർ വിളിച്ചു പറഞ്ഞത് ശബ്ദ കോലാഹലങ്ങൾക്കിടയിൽ ആരും കേട്ടില്ല. "  
(അതേ രിസാല)

'നബി വിപ്ലവകാരി !

"മുഹമ്മദിയ്യാ പ്രബോധനം വിപ്ലവമല്ല. റസൂൽ (സ്വ )വിപ്ലകാരിയുമല്ല."
(സുന്നി ടൈംസ്. 1974.ഏപ്രിൽ. 25.)

"ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരി മുഹമ്മദ്‌ നബി."
(സുന്നി ടൈംസ്. 1974.ഏപ്രിൽ. 25.)

"ലോകം ദർശിച്ച ഏറ്റവും വലിയ വിപ്ലവകാരിയും, പരിവർത്തന നായകനും മുഹമ്മദ്‌ നബിയാണെന്ന് ബുദ്ധിജീവികൾ സമ്മതിച്ചിരിക്കുന്നു. "
(സുന്നി അഫ്കാർ. 1996.ആഗസ്ത്. 28.)

കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരി.

 "പ്രമുഖ പണ്ഡിതനും, സൂഫി വര്യനും, വാഗ്മിയുമായിരുന്ന അബ്ദുൽ അസീസ് ഖാദിരി. "
(സിറാജ്. 2000.ജൂലൈ.18.)

 "ഈ കള്ള ഖാദിരിയുടെ പോരിശകൾ. 1)ഒറ്റ വഖ്തും നിസ്കരിക്കില്ല... 2)ജുമുഅക്ക് പോകാറില്ല. "
(കേരള നാട് കൂട്ടായ്മ മാസിക. 2000.ജൂൺ. 20.)

  പ്രാർത്ഥനയെ പറ്റി സുന്നി വിശ്വാസം

"അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ പറ്റില്ലെന്ന് തന്നെയാണ് സുന്നികളുടെ വിശ്വാസം."
(രിസാല. 1990.നവംബർ. 1.)

മാഇദ സൂറത്തിലെ 55, 56, 57സൂക്തങ്ങൾക്ക് ഇല്ലാത്ത വ്യാഖ്യാനങ്ങൾ ചമച്ചു കൊണ്ട് ഇവർ തന്നെ എഴുതുന്നു.

"മാഇദ സൂറത്തിലെ 55-57സൂക്തങ്ങൾ അല്ലാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥിക്കാമെന്നും, അതിലൂടെയാണ് വിജയം ലഭിക്കുകയെന്നും പഠിപ്പിക്കുന്നു."
(അൽ മിസ്ബാഹ്. 2005.ഏപ്രിൽ. )

"ശൈഖിനെ വിളിച്ചു കൊണ്ടുള്ള പ്രാർത്ഥനകളും, ഇരവുകളും ആപത്തുകളിൽ നിന്നും, മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷിക്കുമെന്ന വിശ്വാസം മുസ്‌ലിംകൾക്കിടയിൽ രൂഢമായി തന്നെ നില നിൽക്കുന്നു."
(സിറാജ്. 2010.ഏപ്രിൽ. 7.)

 വിളിച്ചു പ്രാർത്ഥിക്കുക എന്ന അർത്ഥം

"ദുആ, യദ്ഊ, എന്ന ക്രിയയ്ക്ക് വിളിച്ചു, അല്ലെങ്കിൽ പ്രാർത്ഥിച്ചു, അതുമല്ലെങ്കിൽ ക്ഷണിച്ചു എന്നാണർത്ഥം. വിളിച്ചു പ്രാർത്ഥിച്ചു എന്ന് ഒരു ക്രിയക്ക് രണ്ടു ക്രിയയുടെ അർത്ഥം പറയുന്നത് സുന്നികളെ കാഫിറാക്കാനുള്ള ദുഷ്ട ലാക്കോടു കൂടിയാണ്. ഈ തട്ടിപ്പ് കയ്യോടെ പിടികൂടുക തന്നെ വേണം."
(സുന്നി അഫ്കാർ. 2005.സെപ്തംബർ. 14.)

"ദുആഉ എന്നതിന് വിളിച്ചു പ്രാർത്ഥിക്കുക എന്നാണ് അർത്ഥം എന്ന് നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി?"
(സുന്നി വോയ്‌സ്. 2006.ആഗസ്ത്. 1-15.)

മേൽ ക്രിയകൾക്ക് ഇവർ തന്നെ വിളിച്ചു പ്രാർത്ഥിക്കുക എന്നർത്ഥം നൽകുന്നു.

"പള്ളികൾ അല്ലാഹുവിന്നുള്ളതാണ്. അത് കൊണ്ട് അല്ലാഹുവോടൊപ്പം മറ്റൊരാളെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കരുത്."
(സൂറ :ജിന്ന് 18-ന്റെ അർത്ഥം. അൽ ബയാൻ ഫീ മആനിൽ ഖുർആൻ. പേജ്. 812.കോഴിക്കോട് വലിയ ഖാളി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ.)

"അവർ (മുശ്‌രിക്കുകൾ )വിളിച്ചു പ്രാർത്ഥിക്കുന്നവർ (ആരാധ്യന്മാർ )തന്നെ അവരെക്കാൾ അടുത്തവരെ കൊണ്ട് അല്ലാഹുവിലേക്ക് ഇടതേടുന്നവരാണ്. സൂറ :ഇസ്റാഅ്. 57.)"
(ഫതാവ മുഹ്‌യിസ്സുന്ന 2/40.പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ.)

സത്യം ചെയ്യൽ

"മന്ത്രങ്ങൾ നടത്തുമ്പോൾ അമ്പിയാക്കളെയും, മലക്കുകളേയും കൊണ്ട് സത്യം ചെയ്തു മന്ത്രിക്കൽ അനുവദനീയമാണെന്ന് ഫതാവൽ ഹദീസിയ്യയിൽ കാണാം."
(സുന്നി അഫ്കാർ. 2006.മാർച്. 29.)

"സൃഷ്‌ടികളിൽ ഒരു വസ്തുവിനെയും സത്യത്തിനുപയോഗിക്കാൻ പാടില്ല. കാരണം അങ്ങേ അറ്റം മഹത്വപ്പെടുത്തൽ ഉൾക്കൊള്ളുന്ന കാര്യമാണ് സത്യം. അതിനാൽ അത് അല്ലാഹുവിനെ കൊണ്ട് മാത്രമേ ആകാവൂ. "
(ബുഖാരി, മുസ്‌ലിം സംയുക്ത ഹദീസ് പരിഭാഷ. 2/113.ഇബ്രാഹിം പുത്തൂർ ഫൈസി.)

"പള്ളി, പിതാവ്, വലിയ്യ്‌, നബി, മലക്ക് തുടങ്ങിയ മഹൽ സ്ഥാപനങ്ങളെയോ, വ്യക്തിത്വങ്ങളെയോ പ്രയോഗിച്ചുള്ള ശപഥം നിരർത്ഥകമാണ്."
(സത്യധാര മാസിക. 1999.ആഗസ്ത്. )

സൃഷ്ടിക്ക് സുജൂദ്

 "ഇബാദത്തിന്റെ സുജൂദ് അല്ലാഹുവിനല്ലാതെ പാടില്ല എന്നതിൽ ആർക്കും ഭിന്നാഭിപ്രായമില്ല. അത് ഒരു സമുദായത്തിലും അനുവദിക്കപ്പെട്ടിട്ടുമില്ല."
(ഫത്ഹുറഹ്മാൻ ഫീ തഫ്സീറിൽ ഖുർആൻ. 1/126.കെ. വി. മുഹമ്മദ്‌ മുസ്‌ലിയാർ, കൂറ്റനാട്. )

"ആരാധനയുടെ ഭാഗമായി അല്ലാഹുവിന് മാത്രം ചെയ്യുന്ന സുജൂദ്, വന്ദനം തുടങ്ങിയവ സൃഷ്‌ടികൾക്ക് ചെയ്യുന്നത് കൊണ്ട് ശിർക്കാവുന്നില്ല."
(സുന്നത്ത് മാസിക. 2003.ജൂലൈ. )

അല്ലാഹുവിന്റെ മുഖം

അല്ലാഹുവിന്റെ മുഖം എന്ന വിശേഷണത്തെ ചോദ്യം ചെയ്യുന്നു.

"അല്ലാഹു തആലാ മുഖം ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു പോകുന്നവനാണ് എന്ന വാദം മൗലവിക്ക് പഠിപ്പിച്ചു കൊടുത്ത ഗുരുനാഥൻ ആര്? ഇബ്‌ലീസോ, അതോ..."
(മറുപടിയില്ലാത്ത ചോദ്യങ്ങളും പറഞ്ഞു കഴിഞ്ഞ ഉത്തരങ്ങളും. പേജ്. 2.വാഴക്കാട് ടൗൺ എസ്. എസ്. എഫ്. )

പ്രസ്തുത വാദം ഇവർക്ക് തന്നെ.

"മഹിത പ്രതാപത്തിന്റെയും, ഔദാര്യത്തിന്റെയും ഉടയവനായ നിന്റെ നാഥന്റെ മുഖം മാത്രം അവശേഷിക്കും."
(വിശുദ്ധ ഖുർആൻ പരിഭാഷ. പേജ്. 962.റഹ്മത്തുള്ള ഖാസിമി, മൂത്തേടം.)

"ഭൂമുഖത്തുള്ളതെല്ലാം നശിച്ചു പോകുന്നതായിരിക്കും. മഹത്വത്തിന്റെയും, ആദരവിന്റെയും നാഥനായ നിന്റെ രക്ഷിതാവിന്റെ മുഖം അല്ലാതെ മറ്റൊന്നും അവശേഷിക്കുകയില്ല."
(ഇഹ്‌യാ ഉലൂമിദ്ദീൻ പരിഭാഷ 27/48.എം. വി. കുഞ്ഞി അഹമ്മദ് മുസ്‌ലിയാർ. മുദരിസ്, പാടൂർ.

സൃഷ്‌ടികളോടുള്ള ചോദ്യം

 "പ്രശ്നം. ഒരു സത്യ വിശ്വാസിക്ക് അല്ലാഹുവിനോട് ചോദിക്കുന്ന ഏത് കാര്യവും അവന്റെ ഇഷ്‌ട ദാസന്മാരോട് ചോദിക്കാമോ?
ഉത്തരം. ചോദിക്കാം. അതിൽ ശിർക്കോ, തെറ്റോ ഇല്ല."
(മൗലിദ് കർമം ചരിത്രവും വിധിയും. പേജ് 68.എം. എ. ജലീൽ സഖാഫി. പുല്ലാര.)

 "അല്ലാഹുവിനോട് ചോദിക്കുന്ന കാര്യങ്ങളെല്ലാം സൃഷ്‌ടികളോട് ചോദിക്കാമോ എന്ന സംശയത്തിന് ഒരു കാര്യവും സൃഷ്‌ടികളോട് ചോദിക്കാൻ പാടില്ലെന്ന് സുന്നി പക്ഷം മറുപടി പറഞ്ഞതോടെ വഹാബി സ്റ്റേജിലുള്ള മൗലവിമാരുടെ കണ്ണിൽ ഇരുട്ടു കയറി."
(രിസാല വാരിക. 2006.ഡിസംബർ. 8)

'പ്ര 'കേവലം ഒരലങ്കാരം

"പിന്നെ പ്രാർത്ഥന എന്ന് പറഞ്ഞു പേടിപ്പിക്കേണ്ട. അർത്ഥന എന്ന് പറഞ്ഞാൽ ചോദ്യം എന്നാണർത്ഥം. 'പ്ര 'കൂട്ടുന്നത് അലങ്കാരം എന്ന നിലക്കാണ്. അപ്പോൾ പ്രാർത്ഥന എന്നതിന് അപേക്ഷിക്കുക, ചോദിക്കുക എന്ന അർത്ഥമേ ഉള്ളൂ."
(കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. കൊട്ടപ്പുറം സംവാദം. പേജ്.9)

 "സ്നേഹിതന്മാരോട് പ്രാർത്ഥിക്കുന്നു എന്ന് പറയാറില്ലല്ലോ? സ്നേഹിതരോട് സഹായം തേടുക എന്ന് പറയാറുണ്ട് താനും. ചുരുക്കത്തിൽ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നതിനെ പറ്റി 'പ്രാർത്ഥിക്കുക 'എന്ന് പറയുന്നതിലാണ് അപാകതയുള്ളത്. "
(സുന്നി അഫ്കാർ. 1998.ഏപ്രിൽ. 8)

"സൃഷ്‌ടികളോട് സഹായം തേടുന്നതിന് പ്രാർത്ഥിച്ചു എന്ന് ആരും പറയാറില്ല. പറയാൻ പാടുമില്ല. "
(സുന്നി വോയ്‌സ്. 2000.ഫെബ്രുവരി. 16-29.)

ലാത്ത ആര്?

"ലാത്ത കരിങ്കല്ല് മാത്രമാണ്. ഇതാണ് ഇമാം റാസി ഉദ്ധരിച്ചത്. ഇബ്നു ജരീർ ഉദ്ധരിച്ചത്. മറ്റു പല മുഫസ്സിറുകളും പറയുന്നത്. "
(കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. രിസാല. 2002.ജനുവരി. 18.)

"ഹജ്ജിന് വന്നവർക്ക് പ്രതിഫലം വാങ്ങാതെ കഞ്ഞി വെച്ചു കൊടുത്ത ഒരു ധർമ്മിഷ്‌ഠ നായിരുന്നു ലാത്ത. "
(പാറന്നൂർ പി. പി. മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ. സിറാജ്. 2009.നവമ്പർ. 25.)

 ഫാതിഹയുടെ അർത്ഥം

"ഖുർആനിൽ നിന്ന് ഒരായത്തിന്റെയും അർത്ഥം പഠിക്കൽ പൊതു ജനങ്ങൾക്ക് നിർബന്ധമില്ല. ഓതൽ നിർബന്ധമായത് ഫാതിഹ മാത്രമാണ്. അതും അർത്ഥം പഠിക്കൽ നിർബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല. "
(ഇ. കെ. ഹസ്സൻ മുസ്‌ലിയാർ. തഹ്ദീറുൽ ഇഖ്‌വാൻ. പേജ്. 16.)

"മുസ്‌ലിമായ ഒരാളുടെ ദൈനം ദിന ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാവാത്ത വിധം പൂരിതമായി നിൽക്കുന്ന ഫാതിഹയുടെ മഹത്വം നാം അറിഞ്ഞിരിക്കണം. എത്രയേറെ അറിയാൻ ശ്രമിക്കുന്നോ, അത്രയും നല്ലത്. ഫാതിഹയുടെ അർത്ഥവും, ആശയവും, പൊരുളും, മഹത്വവും എല്ലാവരും പഠിക്കണം. "
(സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി.ഫാതിഹയുടെ മഹത്വം. പേജ്. 7)

 മാത്രം എന്ന അർത്ഥം

"ഇയ്യാക നഅ്ബുദു വ ഇയ്യാകനസ്തഈൻ (നിനക്ക് ഞങ്ങൾ ആരാധിക്കുകയും, നിന്നോട് ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു )എന്ന ആയത്തിന് നിന്നോട് മാത്രമെന്നാണ് അർത്ഥം, അത് കൊണ്ട് മറ്റുള്ളവരോട് ചോദിക്കാൻ പാടില്ലെന്ന് ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ഈ ആയത്തിന്റെ അർത്ഥം 'നിനക്ക് ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്നാണ്. മാത്രം എന്ന അർത്ഥം ഇവിടെ ഇല്ല. അത് വിമർശകർ സങ്കല്പിക്കുന്നതാണ്. "
(സുന്നത്ത് ജമാഅത്ത് ഖുർആനിൽ. പേജ്. 121.ഹംസക്കോയ ബാഖവി. മുന്നിയൂർ. )

"നിനക്ക് മാത്രം ഞങ്ങൾ ആരാധന ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം അർത്ഥിക്കുകയും ചെയ്യുന്നു."
(തഫ്സീറുൽ ഖുർആൻ. പേജ്. 30.ടി. കെ. അബ്ദുള്ള മുസ്‌ലിയാർ. മാട്ടൂൽ. )

"നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുകയും, നിന്നോട് മാത്രം ഞങ്ങൾ സഹായമർത്ഥിക്കുകയും ചെയ്യുന്നു."
(ഫത്ഹു റഹ്മാൻ 1/83.കെ. വി. മുഹമ്മദ്‌ മുസ്‌ലിയാർ. കൂറ്റനാട്. )

"നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് എടുക്കുകയും, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു."
(ഫത്ഹുൽ അലീം. 1/3.തിരൂരങ്ങാടി ഖാളി അബ്ദുറഹിമാൻ മഖ്‌ദൂമി. പൊന്നാനി. )

 "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം സഹായം ചോദിക്കുന്നു. "
(ഫാതിഹയുടെ മഹത്വം. പേജ്. 28.സയ്യിദ് ഹബീബ് തുറാബ് തങ്ങൾ. )

സ്ത്രീ സ്പർശനവും വുളൂഉം

കേവലം സ്ത്രീ സ്പർശനം കൊണ്ട് മാത്രം വുളൂ മുറിയില്ലെന്ന സലഫീ വീക്ഷണത്തെ വിമർശിച്ചെഴുതുന്നു.

 "നിങ്ങൾ അന്യ സ്ത്രീകളെ സ്പർശിക്കുകയും അങ്ങനെ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താൽ തയമ്മും ചെയ്യുവീൻ. (സൂറ :മാഇദ. 6.)സ്ത്രീകളെ തൊട്ടാൽ അംഗ ശുദ്ധി വരുത്തണമെന്ന് ഈ ആയത്തിലൂടെ ഖുർആൻ വ്യക്തമാക്കുന്നു. ഖുർആനിക സന്ദേശത്തിന്റെ സാക്ഷാൽക്കാരമാണ് പുണ്യ റസൂലിന്റെ ജീവിതം. അതു കൊണ്ട് തന്നെ ഖുർആനും നബി (സ്വ) യുടെ ജീവിതവും തമ്മിൽ ഒരിക്കലും വൈരുദ്ധ്യം ഉണ്ടായിക്കൂടാ "
(വഹാബികളുടെ കുമ്പിടൽ. പേജ് 6.യൂസുഫ്. ചെലൂർ.)

 മേൽ പറഞ്ഞതിന് വിരുദ്ധമായി സുന്നീ മദ്ഹബ് വീക്ഷണം ഇവരുടെ പുസ്തകത്തിൽ തന്നെ.

 "സ്ത്രീയെ വികാരത്തോട് കൂടി തൊട്ടെങ്കിൽ മാത്രമേ വുളൂ മുറിയുകയുള്ളുവെന്നും, വികാരത്തോട് കൂടിയല്ലാതെ തൊട്ടാൽ മുറിയുകയില്ലെന്നുമാണ് ഇമാം മാലിക് (റ), അഹ്‌മദ്‌ (റ)എന്നിവർ പ്രസ്താവിച്ചിട്ടുള്ളത്. സ്ത്രീയെ തൊടുന്നതോട് കൂടി പുരുഷന് ലിംഗോദ്ധാരണം ഉണ്ടായെങ്കിൽ മാത്രമേ വുളൂ മുറിയുകയുള്ളൂവെന്നും അല്ലെങ്കിൽ വുളൂ മുറിയുകയില്ലെന്നുമാണ് അബീ ഹനീഫ(റ) ന്റെ പക്ഷം. സ്ത്രീയെ തൊടുന്നതോടുകൂടി പുരുഷന് ലിംഗോദ്ധാരണം ഉണ്ടായാലും വുളൂ മുറിയില്ലെന്ന് മുഹമ്മദുബ്നി ഹസൻ(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. "
(ഇസ്‌ലാം മത കർമ ശാസ്ത്ര വിധികൾ. പേജ്. 47.)

സ്ത്രീകളെ തൊട്ടാൽ വുളൂ മുറിയാതിരിക്കാനുള്ള മദ്ഹബ് ചാട്ട വിദ്യയും ഇവർ തന്നെ പഠിപ്പിക്കുന്നു.

 "തൊട്ടവന്റെ വുളൂഅ് മുറിയുന്നത് പോലെ തൊടപ്പെട്ടവന്റെതും മുറിയുമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. എന്നാൽ തൊടപ്പെട്ട ആളുടേത് മുറിയുകയില്ല എന്ന ഒരു ഖൗൽ ഇമാം ശാഫിഇക്ക് തന്നെയുണ്ട്. ഫത്‌വ കൊടുക്കാനും ജഡ്ജി വിധിക്കാനും പ്രബലമല്ലാത്ത അഭിപ്രായങ്ങൾ പറ്റില്ലെങ്കിലും സ്വന്തം അമൽ ചെയ്യാൻ അവ സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. (ഖൽയൂബി. 1/13) ത്വവാഫിൽ നാം ആരെയും തൊടാതിരിക്കുകയും, അങ്ങോട്ട്‌ തൊട്ടാൽ ഈ ഖൗല് സ്വീകരിച്ചു നമ്മുടെ വുളൂഅ് മുറിയില്ലെന്ന് വെക്കുകയും ചെയ്‌താൽ ഏറെകുറെ ചോദ്യത്തിൽ പറഞ്ഞ പ്രശ്നത്തിന് പരിഹാരമാണ്. "
(സുന്നീ അഫ്കാർ. 2004.ആഗസ്ത്. 18.എം. എ. ജലീൽ സഖാഫി.)

"അന്യ സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേർന്നാൽ രണ്ടു പേരുടെയും വുളൂഅ് മുറിയില്ലെന്നാണ് ഹനഫീ മദ്ഹബ്. ഇത് തഖ്ലീദ് ചെയ്തു ത്വവാഫ് ചെയ്താൽ സ്ത്രീകൾ തൊട്ട് വുളൂ മുറിയുന്ന പ്രശ്നം ഉണ്ടാവില്ല. ഒരു മദ്ഹബ് സ്വീകരിച്ചു പ്രവർത്തിച്ചു പോരുന്ന ഒരാൾക്ക് ആ മദ്ഹബ് പാടെ ഉപേക്ഷിച്ചു പൂർണമായോ, ചില മസ് അലകളിൽ മാത്രമായോ നാലിൽ പെട്ട മറ്റൊരു മദ്‌ഹബിലേക്ക് നീങ്ങുന്നതിനു വിരോധമില്ല."
(അതേ വാരിക. )

തൗഹീദിന്റെ എണ്ണം

സുന്നീ തൗഹീദിന്റെ എണ്ണത്തെ സംബന്ധിച്ച് ഒരിടത്ത്.

"സച്ചരിതരായ മുൻഗാമികൾ സുന്നികൾ അംഗീകരിക്കുന്ന ഒരേയൊരു തൗഹീദാണ് പഠിപ്പിച്ചത്."
(തെറ്റിദ്ധരിക്കപ്പെട്ട തൗഹീദ്. പേജ്. 158.അബ്ദുൽ ഹമീദ് ഫൈസി. അമ്പലക്കടവ്. )

 ഒന്ന് പിന്നെ രണ്ടായി. 

"തൗഹീദ് രണ്ട് തരമുണ്ട്. തൗഹീദ് ശുഹൂദിയും, തൗഹീദ് വുജൂദിയും."
(തസ്വവ്വുഫ്. പേജ്. 123.എസ്. വൈ. എസ് ബുക്സ്. )


നാലായി മാറുന്നു.

"അപ്പളോ, തൗഹീദ് നാല് വകയാകുന്നു. 
ഒന്ന്. തൗഹീദുൽ ഉലൂഹിയ്യത്ത്. ഉടയവനായിരിക്കുന്നതിൽ ഒരുമപ്പാടാക്കുന്നത്. 
രണ്ട്. തൗഹീദുൽ അഫ്ആൽ. ചേലുകളെ ഒരുമപ്പാടാക്കുന്നത്. 
മൂന്ന്. തൗഹീദുസ്സ്വിഫാത്ത്. സ്വിഫത്തുകളെ ഒരുമപ്പാടാക്കുന്നത്. 
നാല്. തൗഹീദുദ്ദാത്ത് ഉള്ളുടമയായ ദാത്തിനെ ഒരുമപ്പാടാക്കുന്നത്."
(ഫത്ഹുസ്സ്വമദ്. പേജ്. 82.)

ആറായി മാറി.

"ആറു കാര്യങ്ങളിൽ തൗഹീദുറപ്പിക്കണം. ആറിലും അതുണ്ടെങ്കിലേ പൂർണതയാവൂ. അവ താഴെ ചേർക്കുന്നു.
 1)ഉലൂഹിയ്യത്തിൽ. 2)മഹബ്ബത്തിൽ. 3)പ്രവർത്തികളിൽ. 4)സംജ്‌ഞകളിൽ. 5)ഗുണങ്ങളിൽ. 6)സത്തയിൽ."
(വഹ്ദത്ത് മാല വ്യാഖ്യാനം. 1/155.കെ. വി. മുഹമ്മദ്‌ മുസ്‌ലിയാർ. പന്താവൂർ. )

  തൗഹീദ് ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത്.

 "തൗഹീദിനെ തൗഹീദുൽ ഉലൂഹിയ്യത്ത്-ഇലാഹായിരിക്കുന്നതിലെ ഏകത്വം, തൗഹീദുറുബൂബിയ്യത്ത് -റബ്ബായിരിക്കുന്നതിലെ ഏകത്വം എന്നിങ്ങനെ രണ്ടായി വിഭജിച്ചു കൊണ്ടുള്ള ഇബ്നു തീമിയയുടെ പ്രസ്താവന ഗുരുതരവും അന്നോളം വരെയുള്ള ഒരു മുസ്‌ലിം മത പണ്ഡിതനുംഅഭിപ്രായപ്പെടാത്തതുമാണ്."
(നാട്ടിക പറഞ്ഞത്. പേജ്. 96.)

 "തൗഹീദ് രണ്ടാക്കി വിഭജിക്കപ്പെടാവുന്നതാണ്. തൗഹീദുൽ ഉലൂഹിയ്യത്ത്, തൗഹീദുറുബൂബിയ്യത്ത് എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ."
(സുന്നീ ആദർശം. പേജ്. 21.ടി. അബ്ദുൽ അസീസ് ഫൈസി. അരിപ്ര.അവതാരിക. പ്രഫ :കെ. ആലിക്കുട്ടി മുസ്‌ലിയാർ. ജാമിഅ :നൂരിയ്യഃ പട്ടിക്കാട്. )


 

മദ്ഹബ് ഭിന്നത

"ഇമാമുകൾക്കിടയിൽ മസ്അല സംബന്ധിച്ചു ചില ശാഖാപരമായ ഭിന്നത മാത്രമേയുള്ളൂ. അല്ലാതെ തുടരാൻ പറ്റാത്തതോ, സലാം പറയാൻ പറ്റാത്തതോ ആയ ഭിന്നതയില്ല എന്ന് പുരോഗമന വാദികൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. "
(സത്യധാര. 2004.നവംബർ. 1--15.)

"ശാഫിയോട് തുടർന്ന ഹനഫി, ശാഫി ഖുനൂത് ഓതുമ്പോൾ ആ ഖുനൂത്തിൽ തുടരരുത്. (കിതാബു റഹ്‌മത്തുൽ ഉമ്മ, ഫീ ഇഖ്ത്തിലാഫിൽ അഇമ്മ. 51.)"
(സുന്നി വോയ്‌സ്. 2004.സെപ്റ്റംബർ. 16-30.)

 "ഒരുമദ്ഹബുകാരൻ മറ്റൊരു മദ്ഹബുകാരനോട് തുടരൽ കറാഹത്താണ്. ഓരോ മദ്ഹബുകാരും സ്വന്തമായി ജമാഅത്ത് നടത്തുകയാണ് വേണ്ടത്. "
(സുന്നി വോയ്‌സ്. 2004.സെപ്റ്റംബർ. 16-30.)

"ഇമാമായ ഹനഫിക്കാരൻ വുളൂ ഉണ്ടാക്കിയ ശേഷം അവന്റെ കൈ കൊണ്ട് ഗുഹ്യ സ്ഥാനത്ത് തൊട്ടിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാൽ ശാഫിഈ കാരന് അവന്റെ പിന്നിൽ വെച്ചു നിസ്കരിക്കാൻ പാടില്ല. കാരണം ശാഫിഈ മദ്ഹബനുസരിച്ചു ഇമാമിന്റെ നിസ്കാരം സ്വഹീഹല്ല. ഗുഹ്യ സ്ഥാനം തൊടുന്നത് ശാഫിഈ മദ്ഹബിൽ വുളൂഅ് മുറിക്കും. "
(സുന്നത്ത് മാസിക. 2009.ആഗസ്ത്. )

തല ഒരു പ്രാവശ്യം തടവൽ

തല ഒരു പ്രാവശ്യം മാത്രം തടവുക എന്ന സുന്നത്തിനെ വിമർശിച്ചെഴുതുന്നു.

"മുജാഹിദുകൾ മൂന്ന് പ്രാവശ്യം തല തടവുന്നതിനെ ശക്തമായി എതിർക്കുന്നു. നബി (സ്വ )വുളൂ ഉണ്ടാക്കുമ്പോൾ മൂന്നു പ്രാവശ്യം വീതം നിർവഹിച്ചതായി ഇമാം മുസ്‌ലിമും മറ്റും റിപ്പോർട്ട് ചെയ്ത ഹദീസിലുള്ളതാണ്. "
(സുന്നി അഫ്കാർ. 1993.ജനുവരി., 12.നാട്ടിക മൂസ മുസ്‌ലിയാർ. )

തല തടവുന്നതിനെ പറ്റി സുന്നി മദ്ഹബിലുള്ള സുന്നത്ത് ഇവരുടെ തന്നെ മദ്രസ്സാ പാഠ പുസ്തകത്തിൽ.

"സുനനുൽ വുളൂഅ്... 14)തല ഒരു വട്ടം മാത്രം തടകൽ."
(അൽ കിതാബുസ്സാലിസു ഫിൽ അമലിയ്യാത്ത്. ക്ലാസ്. മൂന്ന്. പേജ് 18.സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്. )

സമസ്തയുടെ നാലാം തരം ഫിഖ്ഹിൽ.
"തല മുഴുവൻ ഒരു പ്രാവശ്യം തടവുക." (പേജ്. 17.)

അഞ്ചാം തരം ഹനഫി ഫിഖ്ഹിൽ.
"കഴുകൽ മൂന്നു വട്ടവും തല മുഴുവൻ തടവൽ ഒരു വട്ടവും ആക്കുക. "(പേജ്. 16.)

 നഗ്‌നത മറക്കാത്ത നമസ്കാരം

"നഗ്നത മറക്കാനൊന്നുമില്ലാതെ നിസ്കാരത്തിൽ പ്രവേശിച്ചവർക്ക് നിസ്കാരത്തിനിടയിൽ വസ്ത്രം ലഭിച്ചാൽ അതെടുത്ത് ഔറത്തു മറച്ചു നിസ്കാരം തുടരേണ്ടതാണ്. "
(രിസാല. 1999.ഒക്‌ടോബർ. 15.കാരക്കുന്ന് മമ്മദ് മുസ്‌ലിയാർ. )

"ഔറത്തു മറക്കാൻ വസ്ത്രമില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് ഒരാൾ വെറുതെ വസ്ത്രം നൽകുകയാണെങ്കിൽ അത് വാങ്ങേണ്ടതില്ല. നഗ്നനായി നിസ്കരിക്കാവുന്നതാണ് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. "
(അൽ ഇർഫാദ് മാസിക. 1999.ഒക്‌ടോബർ. സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. )

  മധ്യവർത്തി

"മധ്യവർത്തി അനിവാര്യമാണ്. അനുപേക്ഷണീയമാണ്. മധ്യവർത്തിയെ സ്വീകരിക്കുന്നത് ശിർക്കല്ല."
(തിരുത്തപ്പെടേണ്ട ധാരണകൾ. പേജ്. 119.പി. എം. കെ. ഫൈസി. മോങ്ങം. )

"ഒരു മുസ്‌ലിമിന് പ്രാർത്ഥിക്കണമെങ്കിൽ മധ്യവർത്തികളാവശ്യമില്ല. ഒരു ക്രിസ്ത്യാനിക്കാവട്ടെ യേശു, മർയം, പരിശുദ്ധാത്മാവ് തുടങ്ങിയവരിലൂടെയല്ലാതെ ആരാധിക്കുവാനും, പ്രാർത്ഥിക്കുവാനുമാകുന്നില്ല."
(തെളിച്ചം മാസിക. 1999.ജനുവരി. )

 കളവ് സ്വീകരിക്കൽ

"കളവ് പറയുന്നത് വൻദോഷവും മുനാഫിഖിന്റെ ലക്ഷണവുമാണ്. മുഹുമിനായ മനുഷ്യൻ ഒരിക്കലും കളവ് പറയുകയില്ല എന്നാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്."
(ദുറൂസുൽ ഇസ്‌ലാം. മൂന്നാം തരം. പേജ്. 136.സുന്നി വിദ്യാഭ്യാസ ബോർഡ്. )

"നാം എപ്പോഴും സത്യമേ പറയാവൂ. ഒരിക്കലും കളവ് പറയരുത്. കളവ് പറയുന്നവരെ ആരും വിശ്വസിക്കുകയില്ല. അവരെ എല്ലാവരും വെറുക്കും. സത്യം പറയുന്നവർക്ക് മാത്രമേഅല്ലാഹുവിന്റെ തുണയും കരുണയും ലഭിക്കുകയുള്ളൂ. സത്യം നന്മയിലേക്കും നന്മ സ്വർഗത്തിലേക്കും നയിക്കുന്നു."
(ദുറൂസുൽ ഇസ്‌ലാം. രണ്ടാം തരം. പേജ്. 72.സുന്നി വിദ്യാഭ്യാസ ബോർഡ്. )

"സാധാരണക്കാരന് മത പണ്ഡിതനെ പിൻപറ്റൽ നിർബന്ധമാണ്. പണ്ഡിതൻ സത്യം പറയട്ടെ, കളവ് പറയട്ടെ, അല്ലെങ്കിൽ ശരി പറയട്ടെ, അബദ്ധം പറയട്ടെ സാധാരണക്കാരുടെ ബാധ്യത പണ്ഡിതൻ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തിൽ ഇജ്മാഅ ഉണ്ട്. (മുസ്തഫ.2/123.)"
(മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്? പേജ്. 23.അബ്ദുൽ ഹമീദ് ഫൈസി. അമ്പലക്കടവ്.)
 
 ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ് എന്ന് പറഞ്ഞവർ
 

 
 
 
 
 
 
 
 
 


---------------------
(സത്യാന്വേഷികൾക്ക് വെളിച്ചവും അറിയാത്തവർക്ക് നേരറിവും കാംക്ഷിക്കുന്ന ഈ പ്രബോധന പദ്ധതി തയ്യാറാക്കിയത്)

എം.പി.എ. കരുവമ്പൊയിൽ