ശിര്‍ക്ക്-കുറാഫാത്തിന്റെ വരുമാനവും, ഭക്ഷണവും മാത്രം കൈമുതലാക്കിയ സമസ്ത പുരോഹിതന്മാരുടെ ആദര്‍ശ പാപ്പരത്തത്തിന്റെ ഒരു ഉദാഹരണം.. ആണ് സലഫികളെ സമൂഹത്തിനു മുന്നില്‍ കരി വാരി തേക്കുക എന്നത്..
അതിനായി അവര്‍ കൊണ്ട് വരുന്ന ഒരു ആരോപണം ആണ് നബി (സ) യെ ഇകഴ്ത്തി എന്നും അറബി പയ്യന് എന്ന് പറഞ്ഞു എന്നുമൊക്കെ.....
സത്യത്തില്‍ ഒരു പാട് വേദികളില്‍ മുജാഹിദ് പ്രസ്ഥാനം ഇതിനൊക്കെ മറുപടി പറഞ്ഞെങ്കിലും കുട്ടി മുസ്ലിയാക്കന്മ്മാര് ഇപ്പോഴും ഇതും തൂക്കി നടപ്പാണ്.
എന്നാല്‍ ഇരു സമസ്തയിലെയും മാസികകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ഇതുപോലെ പ്രവാചകര്‍ക്ക് തെറ്റ് പറ്റി എന്ന് ഇവര്‍ എഴുതി വെച്ചത് സാധാരണ മൂടി വയ്ക്കാറാണ് പതിവ്. അതില്‍ ചിലത് താഴെ കൊടുക്കുന്നു.....
നബി(സ) യും അനുയായികളും ബദറിലെക്ക് പുറപ്പെട്ടത് ധനസംബാദനത്തിനു വേണ്ടി വഴി യാത്രക്കാരെ കവര്‍ച്ച ചെയ്യാന്‍.... (പ്രവാചകന്(സ) കവര്‍ച്ചക്ക് വേണ്ടി പോയെന്ന്)
ബനീ ഇസ്രായേലിലെ ഒരു നബിക്ക് തെറ്റ് സംഭവിച്ചു എന്ന് ഇഹ്യാ ഉലൂമിദ്ധീനില്‍ (ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര് പ്രകാശനം ചെയ്ത ഇഹ്യാ ഉലൂമുദ്ധീന്‍ പരിഭാഷ)
ഇഹ്യാ ഉലൂമിദ്ധീന്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുന്നത് ഇവരുടെ ഔലിയ ആയ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്. ഇഹ്യാ ഉലൂമുദ്ധീന്‍ എന്ന പ്രസിദ്ധീകരണത്തെപറ്റി രിസാല വാരിക എഴുതിയ മഹത്വം...
കുസുമം വാരികയില്‍ ഉണക്ക മാംസം തിന്നുന്ന സാധാരണ മനുഷ്യന് എന്ന്.
മൂസാനബി നബിയെ അള്ളാഹു മാരണം കൊണ്ടിറക്കി എന്ന് സുന്നി വേദിയില്‍.
നബി(സ) ആത്മഹത്യക്ക് പോലും ചിന്തിച്ചിട്ടുണ്ട് എന്ന് റഹ്മത്തുള്ള ഖാസിമി മുത്തേടം.
ദാവൂദ് നബിയെ പറ്റി എഴുതി പിടിപ്പിച്ചത് കാണുക.
അശ്അരി വിശ്വാസത്തില്‍ പ്രവാചകര്‍ക്കും ചെറിയ തെറ്റുകള്‍ സംഭവിക്കും എന്ന്
നബിമാര്‍ക്ക് നുവുവ്വത്തിനു മുന്‍പ് മഹാപാപങ്ങള്‍ ഉണ്ടായേക്കാം എന്നാണ് പോലും അഹല്സുന്നയുടെ അധികപേരും പറയുന്നത്
പ്രവാചകര്‍ കുറ്റം ചെയ്തവരായിരുന്നു എന്ന് ഇഹ്യാ ഉലൂമിദ്ധീന്‍ മാപ്പ് നല്‍കാത്ത ചെറിയ തെറ്റുകള്‍ നബിമാര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്ന് "ഇഹ്യാ ഉലൂമിദ്ധീന്‍"
അതുപോലെ മുജാഹിദുകള്‍ക്കെതിരെ കൊണ്ട് വരുന്ന ആരോപണമാണ് പ്രവാചകന്(സ) യെ സാധാരണ മനുഷ്യനാക്കി എന്നൊരു കുപ്രചരണം....
എന്നാല്‍ ഇതേ വാദം കേരളാ സമസ്തക്കാര്‍ തന്നെ അവരുടെ മാസികകളിലും മറ്റും എഴുതി വെച്ചിട്ടുണ്ട്.... അവയില്‍ ചിലത് താഴെ കൊടുക്കുന്നു..
പരസ്പരം കാഫിറാക്കിയും തെറി പറഞ്ഞുംകൊണ്ട് കേരളാ സമസ്തക്കാര്‍
മുജാഹിദുകള്‍ മുസ്ലിംകളെ കാഫിറാക്കി എന്നതാണ് കേരളാ സമസ്തക്കാര്‍ കൊണ്ട് വരാറുള്ള ആരോപണം.
ആരെയും
കാഫിറാക്കാനല്ല മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ശിര്‍ക്കിലേക്കും
കുഫ്റിലേക്കും നിങ്ങള്‍ പോകരുത് എന്ന് ജനങ്ങളോട് പറയാനും പോകുന്നവരെ
കഴിയുന്നത്ര തടയാനുമാണ് മുജാഹിദുകള്‍ ശ്രമിക്കുന്നത്. ഒരു മുസ്ലിമിനെയും
കാഫിര്‍ എന്ന് പറയരുത് എന്ന് പഠിപ്പിക്കുന്നവരാണ് മുജാഹിദുകള്‍.
എന്നാല്‍ പച്ചയായ ശിര്‍ക്കിലേക്കും കുഫ്റിലേക്കുമാണ് സമസ്ത ജനങ്ങളെ
ക്ഷണിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ഇല്ല. ഒരു തെളിവ് കാണുക:
''നാട്ടിക വി. മുസ മുസ്ലിയാരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിക്കാമോ എന്നതായിരുന്നു ചോദ്യം.
ആകാമെന്നായിരുന്നു ഉത്തരം'' (ചന്ദ്രിക, 1996 ഒക്ടോബര്‍ 27, ഞായര്‍).
സൂറതുല്‍ ഫാതിഹയിലെ 'ഇഹ്ദിനസ്സ്വിറാത്വല്‍ മുസ്തക്വീം' എന്ന തേട്ടം
പോലും പടപ്പുകളോട് ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന ഗുരുതര വാദമാണ് 2013ല്‍
നടന്ന മംഗലാപുരം സംവാദത്തില്‍ M T ദാരിമി എന്ന ഇ കെ സമസ്തയിലെ പണ്ഡിതന് തട്ടിവിട്ടത്.
ആരാണിവിടെ ജനങ്ങളെ ശിര്‍ക്കിലേക്ക് നയിക്കുന്നത് എന്നത് ഇതില്‍ നിന്നു
വ്യക്തമാണ്.
എന്തിനു പറയുന്നു മുജാഹിദുകളെ ഒറിജിനല്‍ മുശ്രിക്കുകള്‍ ഇവരാണ് എന്ന് നാട്ടിക എഴുതി വെച്ചിട്ടുണ്ട്. (തൗഹീദും ശിര്‍ക്കും, നാട്ടിക മൂസ മുസ്ലിയാര്, പേജ് 61) അതൊന്നും മറക്കരുത്
സലഫികളെ ഒറിജിനല്‍ മുശ്രിക്ക് ആക്കിയ നാട്ടിക മുസ്ലിയാര് EK യെ കാഫിറാക്കിയ വിഷയത്തില്‍ എഴുതിയ ലേഖനം കാണുക.
കൂടാതെ കുര്‍ആന്‍ പരിഭാഷ എഴുതിയതിന്റെ പേരില്‍ കൂറ്റനാട് മുഹമ്മദ് മുസ്ലിയാര് കാഫിര്‍ എന്ന് പറഞ്ഞതും (സിറാജ് 1989 നവമ്പര്‍ 21)
സി എം മടവൂര്‍ ഇ കെ യെ കാഫിറാക്കി എണ്ണ ഉള്ളാല്‍ തങ്ങളുടെ വാദത്തെ പറ്റി ഇ കെ കാര്‍ എഴുതിയ വരികള്‍ കാണുക
ഉള്ളാല്‍ തങ്ങളുടെ ആ വാക്കുകള്‍ സിഎം മടവൂര്‍ പറഞ്ഞതാണ് എന്നത് അവിശ്വസിനീയം എന്ന് ഇ കെ കാരുടെ സത്യധാരാ മാസികയില്‍
സത്യധാരാ മാസികയില്‍
ഇ കെ യെ കാഫിറാക്കിയ വിഷയവുമായി ഇ കെ സമസ്തയുടെpപ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം
പിന്നീട് മുടി സുന്നികള്‍ നടത്തിയ വാചക കസര്ത്തുകള്ക്കെതിരെ ഇ കെ സമസ്ത എഴുതിയത്
മുസ്ലിം ലീഗില്‍ ചെരാത്തതിന്റെ പേരില്‍ ഇ കെ കാഫിറാക്കി എന്ന് മുടി സുന്നികള്‍ എഴുതുന്നു
നൂരിഷാ തങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക്Vവേണ്ടി സമതക്കാര്‍ കാഫിറുംMമുര്ത്തദ്ധും ആക്കി.
വഹാബികളും മൗദൂദികളും അസ്വ്ലിയായ കാഫിറുകളെക്കാള്‍ കടുത്ത കാഫിറുകളല്ലേ എന്ന്
മുസ്ലിംകള് ചിന്തിച്ച് നോക്കുക എന്ന് മുടി സുന്നികളുടെ കോട്ടിക്കുളം അബ്ദുല്‍ അസീസുല്‍ ഖാദിരി... (1994
മാര്‍ച്ച്)
____________________________
മുജാഹിദുകളെ കാഫിര്‍ ആക്കിയ മുസ്ലയാക്കന്മ്മാരെ കൂടി കാണുക.
ശംസുല്‍ ഉലമയെ താഴ്ന്ന ഭാഷയില്‍ വിമര്‍ശിച്ചു എന്ന്.
മുടി സുന്നികളുടെ സംസ്കാരം
കേരളത്തിലെ തങ്ങന്‍മ്മാര്‍ എന്ന് പലരും കൊണ്ട് നടക്കുന്നവരെ പറ്റി പോലും ഇവര്‍ക്ക് തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ട്...
മുസ്ലിംകളുടെ ആത്മീയ നേതാവ് നബി(സ) മാത്രമാണെന്നും പാണക്കാടൻ കള്ള നബി മാത്രമാണ് എന്നും.
"പാണക്കാട് തങ്ങളെ ഏത് അർത്ഥത്തിലാണ് ആത്മീയ നേതാവായി ചിത്രീകരിക്കുക? കരുണാകരന്റെ മകളുടെ കൈ ഹസ്തദാനം ചെയ്തത് കൊണ്ടോ? ഇടതും വലതും സ്ത്രീകളെ ഇരുത്തി മുസ്ലിം സ്ത്രീ പൊതുരംഗത്തിറങ്ങണമെന്ന് പ്രസ്താവനയിറക്കി ഇസ്ലാമിക നിയമത്തെ പരസ്യമായി വെല്ലുവിളിച്ചതോ? കേരളത്തിലെ ഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ നശിപ്പിക്കാൻ ഗൂഢാലോചനക്ക് നേതൃത്വം നൽകിയത് കൊണ്ടോ? ഏത് അർത്ഥത്തിലാണ്?.
ഒരു ആത്മീയ നേതാവിന് ഒരിക്കലും അന്യ സ്ത്രീകളുമായി വേദി പങ്കിടാൻ കഴിയില്ല." (സിറാജ് - 2004 feb. 29 ഞായര്‍)
എന്നാല്‍ ഈ ചാരിത്ര പ്രസംഗം നടത്തുന്നവരുടെ നേതാവിന്റെ കോലം കൂടി കാണുക....
പാണക്കാട് തങ്ങമാർ അന്യമതസ്ഥരുടെ വേദി പങ്കിടുന്ന അതിനെക്കുറിച്ച് പോലും മുടി സുന്നികൾ എഴുതിപ്പിടിപ്പിച്ചത് കാണുക.
ഇമാം സുയുത്തിയുടെ കിതാബുകളില്‍ സലഫികള്‍ കൈ കടത്തല്‍ നടത്തിയോ? വസ്തുത എന്ത്.
ഇമാം സുയുത്തി(റ) അദ്ദേഹത്തിന്റെالأمر بالاتباع والنهي عن الابتداع (അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്യി അനിൽ ഇബ്തിദാഉ) എന്ന കിതാബില്‍ കൊണ്ട് വന്ന ചില ഉദ്ധരണികള്‍ തങ്ങളുടെ വാദത്തിനു എതിരാണ് എന്ന് വന്നപ്പോള്‍ കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മ്മാര് കിതാബിലെ ഇത്തരം പരാമര്‍ശങ്ങളെ തള്ളുകയും കിതാബിനെ തന്നെ തള്ളി പറഞ്ഞതായും കാണാം. കാരണം അത് സലഫികള്‍ ഇബ്ന് തീമിയ (റ) യുടെ ഇഖ്തിളാ ഉ സിറാത്ത്എന്ന കിതാബില്‍ നിന്നും ഉദ്ധരണികള്‍ അതെ പടി പകര്‍ത്തി സുയുത്തി ഇമാമിന്റെ കിതാബില്‍ തിരുകി കയറ്റിയതാണ് എന്ന് വാദിച്ചു രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്.
പക്ഷെ എന്താണ് അതിന്റെ സത്യാവസ്ഥ ?
ഇത്തരം ഉദ്ധരണികള്‍ സുയുത്തി ഇമാമിന്റെ കിതാബുകളില്‍ ഉണ്ടോ?
സലഫികളുടെ മേല്‍ ഉന്നയിക്കുന്ന ഈ ആരോപണം ശരിയാണോ?
കിതാബില്‍ വന്ന ഇത്തരം ഉദ്ധരണികളെ കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മ്മാര് മാത്രമാണോ കുറ്റപ്പെടുത്തിയത്?
പരിശോധിക്കാം.....
1. ഇമാം സുയൂതിയുടെ (റ) അൽ അംറിൽ ഇമാം നവവി(റ)യുടെ ഉസ്താദായ ഇമാം അബൂ ശാമ (റ)യുടെ الباعث ൽ നിന്നുള്ള അതേ ഉദ്ധരണി വന്നിരിക്കുന്നു . എന്നിട്ടും ഇബ്നു തൈമിയ്യയുടെ ഇഖ്തിളായിൽ നിന്ന് പകർത്തിയത് എന്ന് പറയുന്നതിന്റെ യുക്തി എന്താണ് 👇👇👇👇👇
വീഡിയോ കാണുക.
ഇത് ഇമാം നവവി(റ) ഉസ്താദ് ആയ അബൂ ശാമ ഇമാമിന്റെ കിതാബില്‍ നിന്നും ഉള്ള ഉദ്ധരണി.
ഇനി ഇതേ ഉദ്ധരണി ഇമാം സുയൂത്തിയുടെ അൽ അംറു ബിൽ ഇത്തിബാ ഇലും കാണാം. ആരാണ് ഇതും എഴുതി പിടിപ്പിച്ചത്? സലഫികള്‍ ആണോ?
ومنها: إيقاد النيران عليه ليلة عرفة واهتمامهم بذلك باسطحابهم الشموع معهم من بلادهم واختلاط الرجال بالنساء في ذلك المكان صعوداً وهبوطاً بالشموع المشعلة.
ഇങ്ങനെ ഒരു കിതാബ് തന്നെ ഇമാം സുയൂത്തിക്കില്ല എന്ന് വാദിച്ചു വരുന്ന മുസ്ലിയാക്കന്മ്മാരും നമ്മുടെ ഇടയില്‍ ഉണ്ട്, അവര്‍ക്കുള്ള മറുപടി :
കേരളത്തിലെ മുസ്ലിയാക്കന്മ്മാര് ഖോജയാക്കി കൊണ്ട് നടക്കുന്ന യൂസുഫ്ന്നബ്ഹാനി എന്ന ഖുബൂരി പണ്ഡിതന് അദ്ദേഹത്തിന്റെ കിതാബില്‍ സുയൂത്തി (റ) യുടെ അല്‍ അംര്‍ എന്ന കിതാബിനെ പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കിതാബില്ല എന്ന വാദം ചവറ്റ് കൊട്ടയില്‍......
2. ഇമാം സുയൂത്വിയുടെ طبقات الحفاظ (ത്വബഖാത്തുല്‍ ഹുഫ്ഫാള്) ആരോ ദഹബിയുടെ تذكرة الحفاظ (തദ്കിറത്തുല്‍ ഹുഫ്ഫാള്) ൽ നിന്നും പകർത്തി ഇമാം സുയൂത്വിയുടെ പേരിൽ കെട്ടി ഉണ്ടാക്കിയ ഉദ്ധരണികള്‍ ആണോ? 👇👇👇👇
വീഡിയോ കാണുക.
ഇത് ഇമാം ദഹബിയുടെ تذكرة الحفاظ (തദ്കിറത്തുല്‍ ഹുഫ്ഫാള്) ൽ എന്ന ഗ്രന്ഥത്തില്‍ ഇബ്ന് തീമിയ (റ) യെ പറ്റി പറയുന്ന ഉദ്ധരണി ആണ് :
- 6/21- ابن تيمية الشيخ الإمام العلامة الحافظ الناقد الفقيه المجتهد المفسر البارع شيخ الإسلام علم الزهاد نادرة العصر, تقي الدين أبو العباس أحمد ابن المفتي شهاب الدين عبد الحليم ابن الإمام المجتهد شيخ الإسلام مجد الدين عبد السلام بن عبد الله بن أبي القاسم الحراني أحد الأعلام: ولد في ربيعالأول سنة إحدى وستين وستمائة وقدم مع أهله سنة سبع فسمع من ابن عبد الدائم وابن أبي اليسر والكمال بن عبد وابن الصيرفي وابن أبي الخير وخلق كثير، وعني بالحديث ونسخ الأجزاء ودار على الشيوخ وخرج وانتقى وبرع في الرجال وعلل الحديث وفقهه وفي علوم الإسلام وعلم الكلام وغير ذلك. وكان من بحور العلم ومن الأذكياء المعدودين والزهاد الأفراد والشجعان الكبار والكرماء الأجواد, أثنى عليه الموافق والمخالف وسارت بتصانيفه الركبان لعلها ثلاثمائة مجلد.
الكتاب: تذكرة الحفاظ (4/192)
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).
ഇമാം ദഹബിയുടെ മരണശേഷം 100 വര്‍ഷം കഴിഞ്ഞാണ് ഇമാം സുയൂത്തി ജനിക്കുന്നത് ...
ഇമാം സുയൂത്വിയുടെ طبقات الحفاظ (ത്വബഖാത്തുല്‍ ഹുഫ്ഫാള്)എന്ന ഗ്രന്ഥത്തിലും ദഹബി ഇമാമിന്റെ കിതാബില്‍ ഉള്ള അതെ വരികള്‍ ഒരു മാറ്റവും വരുത്താതെ എഴുതി ചേര്‍ത്തതായി കാണാം.
1142 - ابْن تَيْمِية الشَّيْخ الإِمَام الْعَلامَة الْحَافِظ النَّاقِد الْفَقِيه الْمُجْتَهد الْمُفَسّر البارع شيخ الْإِسْلَام علم الزهاد نادرة الْعَصْر تَقِيّ الدّين أَبُو الْعَبَّاس أَحْمد بن الْمُفْتِي شهَاب الدّين عبد الْحَلِيم ابْن الإِمَام الْمُجْتَهد شيخ الْإِسْلَام مجد الدّين عبد السَّلَام بن عبد الله بن أبي الْقَاسِم الْحَرَّانِي أحد الْأَعْلَام ولد فِي ربيع
الأول سنة إِحْدَى وَسِتِّينَ وسِتمِائَة وَسمع ابْن أبي الْيُسْر وَابْن عبد الدَّائِم وعدة وعني بِالْحَدِيثِ وَخرج وانتقى وبرع فِي الرِّجَال وَعلل الحَدِيث وفقهه وَفِي عُلُوم الْإِسْلَام وَعلم الْكَلَام وَغير ذَلِك وَكَانَ من بحور الْعلم وَمن الأذكياء الْمَعْدُودين والزهاد والأفراد ألف ثَلَاثمِائَة مجلدة وامتحن وأوذي مرَارًا مَاتَ فِي الْعشْرين من ذِي الْقعدَة سنة ثَمَان وَعشْرين وَسَبْعمائة
ഇനി മുസ്ലിയാക്കന്മ്മാര് ചിലപ്പോ പറഞ്ഞേക്കാം ഇമാംസുയൂത്തിക്ക് ത്വബഖാത്തുല്‍ ഹുഫ്ഫാള് എന്ന ഒരു കിതാബേ ഇല്ല എന്നൊക്കെ. പക്ഷെ അതിനും മറുപടി ഇമാം സുയൂത്തി തന്നെ അദ്ദേഹത്തിന്റെ "ഹുസ്ന് അല്‍ മുഹാളറ" എന്ന കിതാബില്‍ ഈ പറയുന്ന കിതാബിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അങ്ങനെ ഒരു വെടി പൊട്ടിച്ചാലും ചിലവാകില്ല.
فن التاريخ والأدب: تاريخ الصحابة وقد مر ذكره، طبقات الحفاظ، طبقات النحاة: الكبرى والوسطى والصغرى، طبقات شعراء العرب، تاريخ الخلفاء،
الكتاب : حسن المحاضرة في تاريخ مصر والقاهرة السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
2. ഇമാം സുയൂത്വിയുടെ കിതാബുകളില്‍ വന്ന ഇത്തരം ഉദ്ധരണികളെ കേരളത്തിലെ സമസ്തക്കാര്‍ മാത്രമാണോ ചോദ്യം ചെയ്തത് തീര്‍ത്തും അല്ല. ഇമാം സുയൂത്വിക്കെതിരെ സമസ്തക്കാര്‍ തന്നെ അങ്ങീകരിക്കുന്ന ഇമാം സഖാവിയുടെ വമ്പിച്ച ആരോപണം കാണുക...... 👇👇
വീഡിയോ കാണുക.
وَلم يمعن الطّلب فِي كل مَا أَشرت إِلَيْهِ، ثمَّ سَافر إِلَى الفيوم ودمياط والمحلة وَنَحْوهَا فَكتب عَن جمَاعَة مِمَّن ينظم كالمحيوي بن السَّفِيه والْعَلَاء بن الجندي الْحَنَفِيّ، ثمَّ إِلَى مَكَّة من الْبَحْر فِي ربيع الآخر سنة تسع وَسِتِّينَ فَأخذ قَلِيلا عَن الحيوي عبد الْقَادِر الْمَالِكِي واستمد من صاحبنا النَّجْم بن فَهد فِي آخَرين وَأذن لَهُ غير وَاحِد فِي الافادة والتدريس وساعده الْعلم البُلْقِينِيّ حَتَّى بَاشر تصدير الْفِقْه بالجامع الشيخوني المتلقي لَهُ عَن أَبِيه وَحضر مَعَه اجلاسه فِيهِ، ثمَّ انجمع وتمشيخ وخاض فِي فنون خُصُوصا هَذَا الشَّأْن واختلس حِين كَانَ يتَرَدَّد إِلَى مِمَّا عملته كثيرا كالخصال الْمُوجبَة للظلال
الكتاب: الضوء اللامع لأهل القرن التاسع (4/66)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
(മുകളില്‍ ചില വിഷയങ്ങള്‍ പറഞ്ഞതിന് ശേഷം ഇമാം സഖാവി പറയുന്നു)
ഞാന്‍ ഈ പറഞ്ഞ ഒരു വിഷയത്തിലും അദ്ദേഹം (സുയൂത്തി) വിജ്ഞാനം നേടിയിട്ടില്ല, ( എന്നിട്ട് അദ്ദേഹം വീണ്ടും പറയുന്നു ).....
അദ്ദേഹം വിവിധ വിഷയത്തില്‍ ഒരുമിക്കുകയും ഷെയ്ഖ് ആവുകയും പലവിഷയത്തിലും കടന്നു ചെല്ലുകയും പഠിക്കുകയും ചെയ്തു
അദ്ദേഹം (സുയൂത്തി) ചോര്‍ത്തി എടുത്തു (മോഷ്ട്ടിച്ചു) ഞാന്‍ എഴുതിയ ധാരാളം ഗ്രന്ഥങ്ങളില്‍ നിന്നും അത്പോലെ كالخصال الْمُوجبَة للظلال എന്ന ഗ്രന്ഥത്തില്‍ നിന്നും.
(ഇമാം സഖാവി)
ശാഫീഈ പണ്ഡിതനും ഇബ്നു ഹജറിൽ അസ്ഖലാനി (റ) യുടെ പ്രമുഖ ശിഷ്യനുമായ ഇമാം ഹാഫിദ് സഖാവി(റ) ന്റെ ആരോപണങ്ങൾക്ക് മഹാനായ ഇമാം സുയൂത്വി(റ) യുടെ മറുപടി
ഒരു വീടിന്റെ തെക്ക്- പടിഞ്ഞാറ് ഭാഗത്തെയാണ് നമ്മുടെ നാടുകളിൽ കന്നിമൂല എന്ന് പറയുന്നത്.
കന്നിമൂലയിൽ കക്കൂസ് /കിണർ മുതലയാവ പാടില്ല എന്ന് പണ്ഡിത വേഷധാരികൾ പറയുകയും ഇങ്ങനെയുള്ളവ പൊളിക്കാൻ നിർദേശം കൊടുക്കുകയും ചെയ്യുന്നു
എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികളും /നിർദേശങ്ങളും കടുത്ത കുഫ്രിയത്തിലേക്ക് നയിക്കുന്നതും നിർദ്ദേശം നൽകുന്ന വ്യക്തി ശിർക്കിന് കുടപിടിക്കുകയും ചെയ്യുകയാണ്. ഇസ്ലാമിക പ്രമാണങ്ങൾ കൊണ്ടോ പണ്ഡിതൻമാരുടെ ഉദ്ദരണികൊണ്ടോ കന്നിമൂല ഇസ്ലാമിൽ ഉണ്ട് എന്ന് തെളിയിക്കാൻ ഖിയാമത്ത് നാൾ വരെ പരിശ്രമിച്ചാലും സാധിക്കില്ല. മാത്രമല്ല കന്നിമൂല എന്നുള്ളത് ഒരു ഹൈന്ദവ / ശിർക്കൻ സംസ്കാരത്തിന്റെയും അവരുടെ വാസ്തു ശാസ്ത്രത്തെയും മാനദണ്ഡമാക്കി ഉള്ളതാണ്. മുസ്ലിംകൾ ഇതിനെ വിശ്വസിക്കുന്നതും അവലംബമായി പരിഗണിക്കുന്നതും ശിർക്കിലേക്കും കുഫ്രിയത്തിലേക്കും നയിക്കുന്ന സംഗതി ആണ്.
വാസ്തു ശാസ്ത്രം
ഹൈന്ദവ പ്രമാണങ്ങൾ / വാസ്തു ശാസ്ത്ര പ്രകാരം ഒരു സ്ഥലത്തിന് എട്ടുദിക്കുകളും അവയ്ക്ക് 8 ദേവൻമാർ കാവൽക്കാരായും നിൽക്കുന്നു ഇവരെ അഷ്ടദിക്പാലകർ എന്നറിയപ്പെടുന്നു
ഓരോ ദിക്കും ഓരോ ദേവൻമാരുടെ സ്ഥാനമായി അവർ കണക്കാക്കുന്നു
ഈ എട്ട് ഭാഗങ്ങളിൽ മുകളിൽ പറഞ്ഞ പോലെ 8 ദേവൻമാരുടെ സ്ഥാനമായി കണക്കാക്കുന്നു ദേവൻമാർ അവിടെ കുടിയിരിക്കുന്നതായും വിശ്വസിക്കുന്നു
ഈ ദേവന്മാർക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളേ ആ മൂലയിൽ വരാവൂ എന്നതാണ് അവരുടെ വിശ്വാസം മാത്രമല്ല ദേവൻമാർക്ക് ഇഷ്ടമില്ലാത്ത നിർമ്മിതികൾ സ്ഥാനം തെറ്റി( കക്കൂസ് കുളിമുറി കിണർ ) വീട് നിർമ്മാണത്തിൽ വന്നാൽ ആ മൂലയിലുള്ള ദേവൻ കോപ്പിക്കുമെന്നും ഇത് മൂലം സാമ്പത്തിക / ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു
വിഷയത്തിൽ ഒരു ഹൈന്ദവ ജോതിഷിയുടെ വിശദീകരണം വായിക്കുക
( "ഏതൊരു വീടിനും കാവലായി 8 ദേവൻമാർ ആണുള്ളത് ഇവരെ അഷ്ടദിക്ക് പാലകർ എന്ന് വിളിക്കുന്നു അഷ്ട ദേവൻമാർ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നു വാസ്തു നിയമങ്ങൾ അനുസരിക്കുന്നവർക്ക് ദേവൻമാർ സൗഭാഗ്യങ്ങൾ നൽകുകയും ചെയ്യുന്നു ഈ 8 ദിക്കുകൾ ഉപയോഗപ്പെടുത്തി കൊണ്ട് പ്രയാസ മന്യേ ഭാഗ്യങ്ങൾ നേടാനും കഴിയും വ്യക്തമായ ഫലങ്ങളോട് കൂടിയാണ് ഓരോ ദേവനും മനുഷ്യനെ നിയന്ത്രിക്കുന്നത് ഏതെങ്കിലും ഒരു ദിക്കിൽ പിഴവുണ്ടായാൽ ആ ദിക്കിന്റെ ദേവൻ നൽകുന്ന ശിക്ഷ അനുഭവിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ് ആ ദിക്കിലുള്ള ഭാഗത്തിന് മാറ്റം വരുത്തുക ( പൊളിക്കുക) എന്നതാണ് പ്രസ്തുത കുഴപ്പങ്ങൾക്ക് പരിഹാരം "
(ജോതിഷ രത്നം ഷാജി നമ്പൂതിരി :ദോഷമുക്തഭവനം )
ഈ മാനദണ്ഡം അനുസരിച്ചാണ്
വീടിന്റെ കിണർ പൊളിക്കാനും കക്കൂസ് പൊളിക്കാനും പറയുന്നത്
അല്ലാതെ ഇസ്ലാമികമായി ഇതിന് യാതൊരു തെളിവുകളും പറയാൻ സാധിക്കില്ല ഇനി പ്രിയപ്പെട്ട സുഹൃത്തുക്കൾ ചിന്തിക്കൂ ഇത് ഇസ്ലാമികമാണോ?
➡ഏക ദൈവ വിശ്വാസികളായ നമുക്ക് ഇത് മാനദണ്ഡമാക്കാമോ?,
➡ഈ വിശ്വാസം മുസൽമാന്റെ ഹൃദയത്തിൽ വരാൻ പറ്റുമോ എന്ന് നിങ്ങൾ തന്നെ ആലോചിക്കൂ???
കന്നിമൂലയിലെ വിശ്വാസം
അഷ്ടദിക്കുകളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ( നിര്യതി ദേവന്റെ സ്ഥാനം) ആണ് കന്നിമൂല എന്ന പേരിൽ അറിയപ്പെടുന്നത്
" ഏറ്റവും ശക്തിയേറിയതും പ്രധാനപ്പെട്ടതുമായ ദിക്കാണ് കന്നിമൂല മറ്റ് ഏഴ് ദിക്കുകൾക്കും അധിപൻമാരായി ദേവൻമാരെ നിയോഗിച്ച നമ്മുടെ വാസ്തു ശാസ്ത്രം ഈ ദിക്കിന് മാത്രമാണ് (കന്നിമൂലക്ക്) രാക്ഷസനെ അധിപനാക്കിയിരിക്കുന്നത് ഈ ദിക്കിന്റെ പ്രാധാന്യവും മഹത്വവുമാണ് ഇത് വെളിപ്പെടുത്തുന്നത് മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്കിൽ പാകപിഴവുകൾ ( കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ഉണ്ടായാൽ ഏറ്റവും അനാവശ്യമായ ദുഷ്ഫലങ്ങൾ ഉടനടി ഉണ്ടാകും നിര്യതി ഭഗവാനാണ് ഈ ദിക്കിന്റെ അധിപൻ അസുരൻ മാരുടെ ദേവനാണദ്ദേഹം മറ്റ് ദേവൻമാരെ അപേക്ഷിച്ച് അദ്ദേഹം കൂടുതൽ കരുത്തനായത് കൊണ്ട് ഗുണ/ ദോഷ ഫലങ്ങൾ ഉടനടി ഉണ്ടാവുന്നു ക്ഷിപ്രകോപിയായ അദ്ദേഹം ഭ്രാന്തമായ ആവേശത്തോടെ ശത്രുക്കളെ താമസംവിനാ നിഗ്രഹിക്കും ആയതിനാൽ ഈ ഭാഗത്ത് മേൽ പറഞ്ഞ കാര്യങ്ങൾ( കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ഉണ്ടായാൽ ഫലങ്ങൾ കടുപ്പമുള്ളതാകും:..ആരോഗ്യ/ സാമ്പത്തിക / മാനസിക പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുന്നു.
നിര്യതി ദേവന് (കന്നിമൂല ദേവൻ) ഒരു മുഖവും രണ്ട് കയ്യും ആണുള്ളത് വലത് കയ്യിൽ വാളും ഇടതിൽ പരിചയും പിടിച്ചിട്ടുണ്ടാകും ശത്രുക്കളോട് യുദ്ധം ചെയ്യാനും അവരെ നിഗ്രഹിക്കാനും അദ്ദേഹം എപ്പോഴും തയ്യാറാണെന്ന് ഇത് വ്യക്തമാക്കുന്നു അദ്ദേഹത്തിന്റെ ഭാര്യയാണ് കാളികാദേവി മനുഷ്യന്റ പുറത്ത് സഞ്ചരിക്കുന ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം പച്ച മാംസവും രക്തവുമാണ് ഈ ദിക്കിന് ബുദ്ധിമുട്ടുണ്ടാക്കിയാൽ (കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ആ വീട്ടിൽ താമസിക്കുന്നവരെ അദ്ദേഹം സസന്തോഷത്തോടെ തന്നെ
ഉപദ്രവിക്കുന്നതാണ് " )
(ജോതിഷ രത്നം ഷാജി നമ്പൂതിരി :ദോഷമുക്തഭവനം )
ഈ വിശ്വാസം അനുസരിച്ചാണ് ശിർക്കൻ ഉസ്താദുമാരും കണക്കൻമാരും പ്രശ്നങ്ങൾക്ക് കാരണം കന്നി മൂലയിൽ കിണർ / അടുപ്പ് / കക്കൂസ് ആണെന്നും അത് പൊളിക്കാനും പറയുന്നത് അല്ലാതെ ഇസ്ലാമികമായി ഇതിന് യാതൊരു തെളിവുകളും പറയാൻ സാധിക്കില്ല ....
ഇനി പ്രിയപ്പെട്ട മുസ്ലിം സമൂഹമേ ചിന്തിക്കൂ ഏക ദൈവ വിശ്വാസികളായ നമുക്ക് ഇത് മാനദണ്ഡമാക്കാമോ?