ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Sunday, 12 November 2017

പ്രവാചകന്‍മാര്‍ക്ക്‌ പോലും എല്ലാഴ്പ്പോഴും മറഞ്ഞകാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല ...

പ്രവാചകന്‍മാര്‍ക്ക്‌ പോലും എല്ലാഴ്പ്പോഴും മറഞ്ഞകാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല ...


പ്രവാചകന്‍മാര്‍ക്ക്‌ പോലും അദൃശ്യകാര്യങ്ങള്‍ അറിയില്ലായെന്നാണ്‌ ക്വുര്‍ആന്‍ കൃത്യമായി നമ്മെ പഠിപ്പിക്കുന്നത്‌. നൂഹ്‌ (അ) വ്യക്തമാക്കുന്നത്‌ കാണുക:
`അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല' (11/31).

അല്ലാഹുവിന്റെ പ്രത്യേക പരിഗണനക്കും, ആദരവിനും അതോടൊപ്പം തന്നെ വഹ്‌യിനും പാത്രഭൂതരായ പ്രവാചകന്മാരുടെ ചരിത്രം ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌.

 1.അല്ലാഹുവിന്റെ ചങ്ങാതിയായ ഇബ്‌റാഹീം നബി(അ)യുടെ വീട്ടിലേക്ക്‌ വന്ന മലക്കുകളെ തിരിച്ചറിയാന്‍ സാധിക്കാതെ മൂരിക്കുട്ടിയെ അറുത്ത്‌ ഭക്ഷണമുണ്ടാക്കിയ സംഭവം,

2. ലൂത്വ്‌ നബി (അ)യുടെ വീട്ടിലേക്ക്‌ കടന്നു വന്ന സുന്ദരന്‍മാരായ മലക്കുകളെ തിരിച്ചറിയാതിരുന്ന സംഭവം,

3. മൂസാ നബി (അ)യും, ഫിര്‍ഔനും തമ്മിലുണ്ടായ മത്സരത്തില്‍ ഒരുപാട്‌ സംഭവങ്ങള്‍.

4. യൂസുഫ്‌ നബി (അ)യും സഹോദരങ്ങളും, പിതാവും തമ്മിലുണ്ടായ ഒരുപാട്‌ പ്രശ്‌നങ്ങള്‍.

തുടങ്ങി ക്വുര്‍ആന്‍ വിശദീകരിക്കുന്ന സംഭവങ്ങളില്‍ പ്രവാചകന്മാരായിട്ടുകൂടി അവര്‍ക്ക്‌ അദൃശ്യം അറിയാന്‍ സാധിച്ചില്ലായെന്നത്‌ ഓരോ മുസ്‌ലിമിന്റെയും കണ്ണ്‌ തുറപ്പിക്കുന്ന വ്യക്തമായ സത്യമാണ്‌. അവസാന പ്രവാചകനായ മുഹമ്മദ്‌ (സ്വ)യുടെ ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക്‌ നിരത്താനാവും. എനിക്ക്‌ അദൃശ്യമറിയില്ലായെന്ന്‌ സ്വയം തന്നെ റസൂലുല്ലാഹ്‌ പ്രഖ്യാപിക്കുന്നത്‌ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്‌ കാണുക:

`നബിയേ, പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ, നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല.' (46/9)

`നബിയേ, പറയുക: എന്റെ സ്വന്തം ദേഹത്തിന്‌ തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല, അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്
കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു, തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.' (7/188)

പ്രവാചകന്‍ (സ്വ)ക്ക്‌ അദൃശ്യമറിയില്ലായെന്നതാണ്‌ ഈ വ്യക്തമായ തെളിവുകളില്‍ നിന്ന്‌ നാം മനസ്സിലാക്കേണ്ടത്‌. എന്നിട്ടും പല ആളുകളും നബി (സ്വ)ക്ക്‌ അദൃശ്യമറിയുമെന്ന്‌ വാദിക്കാറുണ്ട്‌. അതിന്‌ അവര്‍ സൂറത്ത്‌ ജിന്നിലെ രണ്ട്‌ ആയത്തുകളും തെളിവായി ദുര്‍വ്യാഖാനിക്കാറുണ്ട്‌,

`അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരനെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.' (72/ 26, 27)
നബി (സ്വ) അദൃശ്യമറിയുമെന്നതിന്‌ ഇതില്‍ യാതൊരു തെളിവുമില്ല, ഇവിടെ പരാമര്‍ശിക്കുന്നത്‌ വഹ്‌യുമായി ബന്ധപ്പെട്ടതാണ്‌. അതായത്‌ അല്ലാഹു വഹ്‌യിലൂടെ അറിയിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ പ്രവാചകന്‍ (സ്വ)ക്ക്‌ അറിയും, അതല്ലാതെ അദൃശ്യകാര്യങ്ങള്‍ യാതൊന്നും തന്നെ നബിമാര്‍ക്ക്‌ പോലും അറിയില്ല.

كَمَا وَقَعَ فِي الْمَغَازِي لِابْنِ إِسْحَاقَ أَنَّ نَاقَةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ضَلَّتْ فَقَالَ زَيْدُ بْنُ اللَّصِيتِ بِصَادٍ مُهْمَلَةٍ وَآخِرُهُ مُثَنَّاةٌ وَزْنُ عَظِيمٍ يَزْعُمُ مُحَمَّدٌ أَنَّهُ نَبِيٌّ وَيُخْبِرُكُمْ عَنْ خَبَرِ السَّمَاءِ وَهُوَ لَا يَدْرِي أَيْنَ نَاقَتُهُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ رَجُلًا يَقُولُ كَذَا وَكَذَا وَإِنِّي وَاللَّهِ لَا أَعْلَمُ إِلَّا مَا عَلَّمَنِي اللَّهُ وَقَدْ دَلَّنِي اللَّهُ عَلَيْهَا وَهِيَ فِي شِعْبِ كَذَا قَدْ حَبَسَتْهَا شَجَرَةٌ فَذَهَبُوا فَجَاءُوهُ بِهَا فَأَعْلَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ لَا يَعْلَمُ مِنَ الْغَيْبِ إِلَّا مَا عَلَّمَهُ اللَّهُ
الكتاب: فتح الباري (13/364)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ഇബ്‌നു ഹജറില്‍ അസ്‌ക്വലാനി (റ) പറയുന്നു: ഇബ്‌നു ഇസ്‌ഹാക്വിന്റെ `അല്‍മഗാസീ' എന്ന ഗ്രന്ഥത്തില്‍ കാണാം: നബി (സ്വ)യുടെ മൃഗം വഴിതെറ്റിപോവുകയുണ്ടായി, അപ്പോള്‍ സൈദുബ്‌നു ലസ്വീത്‌ പറയുകയുണ്ടായി, മുഹമ്മദ്‌ ആകാശങ്ങളിലെ വാര്‍ത്ത അറിയിച്ചു തരുന്ന നബിയാണെന്ന്‌ വാദിക്കുന്നുണ്ടല്ലോ, അദ്ദേഹത്തിന്‌ തന്റെ മൃഗം എവിടെയെന്ന്‌ പോലും അറിയില്ല? (ഇതറിഞ്ഞ) നബി (സ്വ) പറയുകയുണ്ടായി: `ഇന്ന മനുഷ്യന്‍ ഇങ്ങനെയെല്ലാം പറയുന്നത്‌ കേട്ടല്ലോ, അല്ലാഹു തന്നെയാണ സത്യം! തീര്‍ച്ചയായും അല്ലാഹു അറിയിച്ചുതരുന്നതല്ലാതെ എനിക്ക്‌ ഒന്നും അറിയില്ല, ആ മൃഗത്തെ സംബന്ധിച്ച്‌ അല്ലാഹു എനിക്ക്‌ അറിയിച്ചു തരുകയുണ്ടായി. മൃഗം ഇന്ന മലയുടെ ചെരുവിലാണ്‌, ഒരു മരചുവട്ടിലുണ്ട്‌, അങ്ങനെ അവര്‍ അവിടെപോയി അതിനെ കൊണ്ടുവരികയും ചെയ്‌തു. ഇവിടെ നബി (സ്വ)ക്ക്‌ അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ അറിയില്ലായെന്ന്‌ കൃത്യമായി വ്യക്തമാക്കുകയുണ്ടായി.
(ഫത്‌ഹുല്‍ ബാരി, 13/364)


وَقَدْ حَدَّثَنِي يَعْقُوبُ بْنُ إِبْرَاهِيمَ ، قَالَ : ثَنَا ابْنُ عُلَيَّةَ ، قَالَ : أَخْبَرَنَا دَاوُدُ بْنُ أَبِي هِنْدٍ ، عَنِ الشَّعْبِيِّ ، عَنْ مَسْرُوقٍ ، قَالَ : قَالَتْ عَائِشَةُ :
ആയിശഃ(റ) ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി:
مَنْ زَعَمَ أَنَّهُ يُخْبِرُ النَّاسَ بِمَا يَكُونُ فِي غَدٍ ،
നാളെ ഉണ്ടാകുന്ന കാര്യം  ജനങ്ങളോട് പറയും എന്ന് ആരെങ്കിലും ജല്‍പിക്കുന്ന പക്ഷം,
فَقَدْ أَعْظَمَ عَلَى اللَّهِ الْفِرْيَةَ ،
അവന്‍ അല്ലാഹുവിന്‍റെമേല്‍ വമ്പിച്ച കളവ് പറഞ്ഞുപോയി.
وَاللَّهُ يَقُولُ : ( لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ ) .
കാരണം, അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അദൃശ്യകാര്യം അറിയുകയില്ല എന്ന്.
(തഫ്സീർ ത്വബരി : സൂറത്ത് നംല് - 65)
_______________________________________
 
 ﻗُﻞ ﻻَّ ﻳَﻌْﻠَﻢُ ﻣَﻦ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ٱﻟْﻐَﻴْﺐَ ﺇِﻻَّ ٱﻟﻠَّﻪُ ۚ ﻭَﻣَﺎ ﻳَﺸْﻌُﺮُﻭﻥَ ﺃَﻳَّﺎﻥَ ﻳُﺒْﻌَﺜُﻮﻥَ
(നബിയേ) പറയുക:അല്ലാഹുവല്ലാതെ, ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല . (മരിച്ച് മണ്‍മറ‍ഞ്ഞ ഖബറാളികളാകട്ടെ) തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.(ഖു൪ആന്‍ :27/65)

മേൽ വചനം റാസി വിശദീകരിക്കുന്നു:

اعْلَمْ أَنَّهُ تَعَالَى لَمَّا بَيَّنَ أَنَّهُ الْمُخْتَصُّ بِالْقُدْرَةِ ، فَكَذَلِكَ بَيَّنَ أَنَّهُ هُوَ الْمُخْتَصُّ بِعِلْمِ الْغَيْبِ ، وَإِذَا ثَبَتَ ذَلِكَ ثَبَتَ أَنَّهُ هُوَ الْإِلَهُ الْمَعْبُودُ
കഴിവുകളുടെ ഉടമ അല്ലാഹു മാത്രമാണെന്ന് വ്യക്തമാക്കിയതുപോലെ അദൃശ്യ ജ്ഞാനവും അവനുമാത്രമുള്ളതാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അത് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ അവൻ മാത്രമാണ് ആരാധനക്ക് അർഹൻ എന്ന് സ്ഥിരപ്പെട്ടു.” (തഫ്‌സീറുൽ കബീർ 24/181)

ഇമാം ഇബ്‌നു കഥീറിന്റെ വരികൾ കാണുക:

يَقُولُ تَعَالَى آمِرًا رَسُولَهُ - صَلَّى اللهُ عَلَيْهِ وَسَلَّمَ - أَنْ يَقُولَ مُعَلِّمًا لِجَمِيعِ الْخَلْقِ : أَنَّهُ لَا يَعْلَمُ أَحَدٌ مِنْ أَهْلِ السَّمَوَاتِ وَالْأَرْضِ الْغَيْبَ . وَقَوْلُهُ : (إِلَّا اللهُ ) اسْتِثْنَاءٌ مُنْقَطِعٌ ، أَيْ : لَا يَعْلَمُ أَحَدٌ ذَلِكَ إِلَّا اللهُ عَزَّ وَجَلَّ ، فَإِنَّهُ الْمُنْفَرِدُ بِذَلِكَ وَحْدَهُ ، لَا شَرِيكَ لَهُ
മുഴുവൻ സൃഷ്ടികളെയും പഠിപ്പിക്കുവാനായി ഇപ്രകാരം പറയുവാൻ അല്ലാഹു നബി ﷺയോട് നിർദ്ദേശിക്കുന്നു. നിശ്ചയം ആകാശ ഭൂമികളിലുള്ള ആരും തന്നെ അദൃശ്യം അറിയുകയില്ല. അല്ലാഹു അല്ലാതെ. അഥവാ അല്ലാഹു അല്ലാതെ ആരും തന്നെ അത്(അദൃശ്യം) അറിയുകയില്ല. അത് അവനു മാത്രമുള്ളതാകുന്നു. അവനൊരു പങ്കുകാരുമില്ല.
 (ഇബ്‌നു കസീർ 6/207)

അതേ, ആകാശങ്ങളിലും ഭൂമിയിലും ഉള്ള അദൃശ്യകാര്യം അറിയുന്നത് അല്ലാഹു മാത്രമാണെന്നതിനാല്‍ നമ്മുടെ പ്രാ൪ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാകട്ടേ.
 
അദൃശ്യം അല്ലാഹുവിന്‌ മാത്രം.

അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണെന്ന കാര്യം ക്വുര്‍ആന്‍ കൃത്യമായി മനുഷ്യരെ പഠിപ്പിക്കുന്നുണ്ട്‌. ഏതാനും ഉദാഹരണങ്ങള്‍ കാണുക:

`ആകാശഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ്‌ അല്ലാഹുവിന്നാണുള്ളത്‌. അവങ്കലേക്ക്‌ തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും.' (11/123)

`(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു' (10/20).

``അദൃശ്യജ്‌ഞാനം അല്ലാഹു നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തരാനും പോകുന്നില്ല.'' (3/179)

മുഹമ്മദ്‌ നബി (സ്വ)യെ വിളിച്ചുകൊണ്ട്‌ അല്ലാഹു പറയുകയാണ്‌:
`പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല' (6/50)

`നബിയേ, പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ്‌ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.' (27/65)

അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന്‌ മാത്രമേ അറിയൂ, അത്‌ മറ്റാര്‍ക്കുമറിയില്ല.

അദൃശ്യത്തിന്റെ താക്കോല്‍

അദൃശ്യത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെ പക്കലാണ്‌, അത്‌ അവന്‍ ഉദ്ദേശിക്കുന്ന സമയത്ത്‌, ഉദ്ദേശിക്കുന്ന രൂപത്തില്‍ ഉപയോഗിക്കുന്നതാണ്‌.
`അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. (6/59).

സൂറത്ത്‌ ലുക്വ്‌മാനില്‍ അല്ലാഹു പറയുന്നു:
`തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്‌മജ്‌ഞാനിയുമാകുന്നു.' (31/34)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്‌ ഇമാം ഇബ്‌നുകഥീര്‍ (റ) പറയുന്നു: `അല്ലാഹുവിന്‌ മാത്രം അറിയുന്ന, മറ്റാര്‍ക്കും അറിയാന്‍ സാധിക്കാത്ത അദൃശ്യങ്ങളുടെ താക്കോലിനെ സംബന്ധിച്ചാണ്‌ അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നത്‌. അവ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആര്‍ക്കും അറിയില്ല. അവസാന നാള്‍ സംഭവിക്കുന്ന സമയം അല്ലാഹുവിന്‌ മാത്രമറിയുന്ന കാര്യമാണ്‌, എന്നാല്‍ അവസാന നാളിനെ സംബന്ധിച്ച്‌ ചുമതലയേല്‍പിക്കപ്പെട്ട മലക്കുകളോട്‌ അല്ലാഹു കല്‍പിക്കുമ്പോള്‍ ആ മലക്കുകളും, അല്ലാഹു ഉദ്ദേശിക്കുന്ന അവന്റെ സൃഷ്‌ടികളും അറിയുന്നതാണ്‌. ഗര്‍ഭാശയത്തില്‍ എന്താണ്‌ സൃഷ്‌ടിക്കാന്‍ പോകുന്നത്‌ എന്ന്‌ അവനല്ലാതെ മറ്റാര്‍ക്കുമറിയില്ല. അതുപോലെ തന്നെ ഒരാള്‍ ഐഹികവും പാരത്രികവുമായ ലോകത്ത്‌ എന്താണ്‌ സമ്പാദിക്കാന്‍ പോകുന്നത്‌ എന്ന്‌ അല്ലാഹുവിന്‌ മാത്രമേ അറിയൂ. ക്വുര്‍ആന്‍ പറയുന്നത്‌ പോലെ. താന്‍ ഏത്‌ നാട്ടില്‍വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല.' (31/34)

അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. (6/59)
ഈ അഞ്ച്‌ കാര്യങ്ങളെയാണ്‌ സുന്നത്ത്‌ അദൃശ്യത്തിന്റെ താക്കോല്‍ എന്ന്‌ പറയുന്നത്‌.'
ഇബ്‌നു ഉമര്‍ (റ) നിവേദനം: നബി (സ്വ)യില്‍ നിന്ന്‌, അവിടുന്ന്‌ പറഞ്ഞു: അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍ അഞ്ചാണ്‌. അല്ലാഹുവിനല്ലാതെ അത്‌ അറിയുകയില്ല, ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നത്‌ അല്ലാഹുവിനല്ലാതെ അറിയുകയില്ല. നാളെ എന്ത്‌ സംഭവിക്കുമെന്ന്‌ അല്ലാഹുവിനല്ലാതെ അറിയുകയില്ല, മഴയെപ്പോള്‍ വരുമെന്ന കാര്യം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. ഒരാള്‍ ഏത്‌ ഭൂമിയില്‍വെച്ചാണ്‌ മരണപ്പെടുകയെന്ന്‌ അല്ലാഹുവിനല്ലാതെ അറിയുകയില്ല, അവസാന നാള്‍ എന്ന്‌ സംഭവിക്കുമെന്നും അല്ലാഹുവിനല്ലാതെ അറിയുകയില്ല.' (ബുഖാരി)

അവസാന നാളിന്റെ അടയാളങ്ങളിലുള്ള വിശ്വാസം അവസാന നാളിലുള്ള വിശ്വാസത്തില്‍ പെട്ടതാണ്‌. അദൃശ്യത്തിലുള്ള വിശ്വാസം ഈമാനിന്റെ അടിത്തറയാണ്‌. കാരണം വിശ്വാസകാര്യങ്ങള്‍ മുഴുവനും അദൃശ്യ കാര്യങ്ങളില്‍ പെട്ടതാകുന്നു. അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാകട്ടെ തക്വ്‌വയുള്ള വിശ്വാസികളുടെ സ്വഭാവവുമാണ്‌. അതാണ്‌ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്‌:
`അലിഫ്‌ ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും ഇറക്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്‌മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.' (2/1- 5)
 
പ്രവാച്ചകര്‍ക്ക് ഉണ്ടാവുന്ന അറിവുകള്‍ അവരുടെ സ്വന്തം കഴിവ് അല്ല എന്ന് വ്യക്തമായി എഴുതിയത് കാണുക.  

 

Wednesday, 8 November 2017

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ

അബുല്‍ ഖൈര്‍ (റ)യുടെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥ

أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ X أَبُو الْخَيْرِ الأَقْطَعِ التِّينَاتِيُّ


മരണപ്പെട്ടവരോടുള്ള ഇസ്തിഗാസക്ക് മുസ്ലിയാക്കമാരുടെ ഒരു തെളിവാണിത്  
ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ചു 347 അല്ലെങ്കില്‍ ഹിജ്റ 349 ല്‍ മരണപ്പെട്ടുപോയ പ്രശസ്തനായ പണ്ഡിതന്‍ ബുല്‍ ഖൈര്‍ അല്‍അഖ്തഇ അത്തീനാതിയ്യ്‌ (റ)വിന്‍റെ പേരില്‍ സൂഫികള്‍ ഉണ്ടാക്കിയ കള്ളക്കഥയാണിത്. 
പുതിയതായി മംഗലാപുരം സംവാദത്തിലടക്കം അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നടത്താനുള്ള  തെളിവായി മുസ്ലിയാക്കന്മാര്‍ കൊണ്ട് വന്നിട്ടുള്ള ഈ വാറോല  ഇസ്ലാമിലെ പ്രമാണമാണോ ..? 

ഖുര്‍ആന്‍ ആണോ ..? അല്ല 
സ്വഹീഹായ ഹദീസ് ആണോ ..? അതും അല്ല 
ഇജ്മാആണോ .ഖിയാസാണോ..? അല്ല .

ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഒരാളുടെ പേരില്‍ ഉണ്ടാക്കിയ ഒരു സ്വപ്നക്കഥ. നബിമാരല്ലാത്ത ഒരാളുടേയും സ്വപ്നം ദീനില്‍ തെളിവല്ലാത്തത് കൊണ്ട്തന്നെ ഒറ്റയടിക്ക് മാറ്റി വെക്കേണ്ട ഒരു വാറോല എന്ന പരിഗണന മാത്രമേ ഇതിനുള്ളൂ ...


ഇനി ഈ കഥയുടെ പേരില്‍ മുസ്ലിയാക്കന്മാര്‍ പല വിവരണങ്ങളും നല്‍കി പാമര ജനങ്ങളെ വിഡ്ഢികളാക്കി ജാറക്കച്ചവടം ജോറാക്കാന്‍ ശ്രമിക്കും എന്നതിനാല്‍ ഈ കള്ളവാറോലയെ കുറിച്ച് ചില കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുകയാണ്. 
 ത്വബഖാതു സൂഫിയ്യ എന്ന അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ കിത്താബില്‍ അബുല്‍ ഖൈര്‍ (റ)വിനെ കുറിച്ച് വന്ന കഥ  



ആശയം:  
അബുല്‍ ഖൈര്‍ എന്ന പണ്ഡിതന്‍ പറയുന്നു എന്ന് പറഞ്ഞിട്ട് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പണ്ഡിതന്‍ അയാളുടെ ത്വബഖാത്തു സൂഫിയ്യ എന്ന കിത്താബില്‍ രേഖപ്പെടുത്തുന്നു : അബുല്‍ ഖൈര്‍ പറഞ്ഞു: ഞാന്‍ മദീനയില്‍ പോയി.ഞാന്‍ വളരെ അവശതയില്‍ ആയിരുന്നു. ഭക്ഷണം കഴിച്ചിട്ട് അഞ്ചു ദിവസമായി.  ഞാന്‍ നബി (സ)യുടെ ഖബറിന്നടുത്ത് പോയിട്ട് നബി (സ)ക്കും അബൂബക്കറി(റ)വിനും ഉമര്‍ (റ)വിനും സലാം പറഞ്ഞു. എന്നിട്ട് ഞാന്‍ പറഞ്ഞു : ഇന്നത്തെ രാത്രി ഞാന്‍ തങ്ങളുടെ വിരുന്നുകാരനാണ് യാ റസൂലുല്ലാഹ് .. എന്നിട്ട് മിംബറിന്റെ പിന്‍ഭാഗത്ത് പോയി ഞാന്‍ ഉറങ്ങി .ഞാന്‍ സ്വപ്നത്തില്‍ നബി (സ)യെ കണ്ടു. അബൂബക്കര്‍ (റ)വലതുഭാഗത്തും ഉമര്‍ (റ) ഇടതു ഭാഗത്തും രണ്ടു കൈകള്‍ക്കിടയില്‍ അലി(റ)വിനെയും കണ്ടു. അലി(റ) എന്നെ ആഗ്യം കാണിച്ചുകൊണ്ട്  എന്നോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. റസൂലുല്ലാഹി (സ)വന്നു.  ഞാന്‍ എണീറ്റ് നബി (സ)യുടെ അടുത്ത് ചെന്നു. ഞാന്‍ നബി (സ)യുടെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിച്ചു. അപ്പോള്‍ നബി (സ) എനിക്ക് ഒരു പത്തിരി തന്നു. ഞാന്‍ അതിന്റെ പകുതി തിന്നു. ഞാന്‍ ഉണര്‍ന്നപ്പോള്‍ പകുതി പത്തിരിക്കഷ്ണം അപ്പോഴും എന്റെ കയ്യില്‍ ഉണ്ടായിരുന്നു..

ഇതാണ് അബൂഅബ്ദുറഹ്മാന്‍ അസ്സുലമി ഉണ്ടാക്കിയ ഈ കള്ളക്കഥയില്‍ ഉള്ളത് .

ഈ കള്ളക്കഥ പല കിതാബുകളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌ . ഉദ്ധരിച്ച എല്ലാരുടെയും വേര് ചെന്നെത്തുന്നത് അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന ഈ സൂഫിയിലേക്ക് തന്നെയാണ്. വേറെ ചിലരുടെ കിത്താബില്‍ അബുല്‍ ഖൈര്‍ വരെ എത്തുന്ന  സനദ് ഒന്നുംതന്നെ കൊടുക്കാതെ  വാലും തലയും മുറിച്ച കഥയാക്കി കൊടുത്തിട്ടുണ്ട്. 

وَحَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ قُهْزَاذَ مِنْ أَهْلِ مَرْوَ قَالَ سَمِعْتُ عَبْدَانَ بْنَ عُثْمَانَ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ الْمُبَارَكِ يَقُولُ الْإِسْنَادُ مِنْ الدِّينِ وَلَوْلَا الْإِسْنَادُ لَقَالَ مَنْ شَاءَ مَا شَاءَ


സ്വഹീഹ് മുസ്ലിമില്‍ താബിഈ പണ്ഡിതനായ അബ്ദുല്ലാഹിബ്നുല്‍ മുബാറക് പറഞ്ഞു: സനദ്‌ പറയല്‍ ദീനില്‍ പെട്ടതാണ് . സനദ്‌ ഇല്ലായിരുന്നുവെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയുമായിരുന്നു.
.. (സ്വഹീഹ് മുസ്ലിം: മുഖദ്ദിമ) 
വായില്‍ തോന്നിയതൊക്കെയും ദീനായി പ്രചരിപ്പിക്കാന്‍ ഇസ്ലാമില്‍ അനുവാദം ഇല്ല . പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടാവും. തങ്ങളുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും സ്വാമിയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായതും മുസ്ലിയാര്‍ ഊതിയപ്പോള്‍ വീണതും അങ്ങനെ പലതും പലര്‍ക്കും അനുഭവമായിരിക്കും. അതൊന്നും ഇസ്ലാമില്‍ ഒരു കാര്യം ചെയ്യുന്നതിനുള്ള  പ്രമാണമല്ല . സ്വപ്നം ദീനില്‍ തെളിവല്ല . സ്വപ്നത്തില്‍ പലരും പലരേയും  കാണും. നബിയുടെ പേരിലും സ്വപ്നം ഒട്ടേറെ പേര്‍ കാണുന്നുണ്ട്. അത് നബിയാണ് എന്ന് ഉറപ്പിക്കാന്‍ അവര്‍ അതിന് മുന്പ് നബി(സ)യെ കണ്ടിട്ടുണ്ടോ.? ഇല്ല . ആ സ്വപ്നം പിശാചിന്‍റെ കളിയാണ് എങ്കിലോ.. നബിയുടെ അസല്‍ രൂപത്തില്‍ പിശാചിന് വരാന്‍ കഴിയില്ല എന്നത് സത്യമാണ്. എന്നാല്‍ വേറെ ഏതെങ്കിലും ആളുടെ രൂപത്തില്‍ വന്നുകൊണ്ട് താന്‍ നബിയാണ് എന്ന് പിശാചിന് പറയാമല്ലോ.       

പിന്നെ ഇവിടെ ചില മുസ്ലിയാക്കന്മാര്‍ നബിയുടെ പേരില്‍ എന്തൊക്കെ സ്വപ്നക്കഥകള്‍ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ..? ശൈഖുനയുടെ മഹത്വം കാരണം  പാരമ്പര്യമായി കുടുംബ പരമ്പരയിലൂടെ ഖസ്രജിക്ക് ലഭിച്ച നബി (സ)യുടെ തിരുകേശം നബി (സ) സ്വപ്നത്തില്‍ വന്ന്കൊണ്ട് കാന്തപുരം ശൈഖുനക്ക് കൊടുക്കാന്‍  ഖസ്രജിയോട് പറഞ്ഞുവെന്നല്ലേ പതിനായിരങ്ങളുടെ മുന്നില്‍ വെച്ച്  പേരോട് മുസ്ലിയാര്‍ പച്ചക്കള്ളം തട്ടിവിട്ടത്....ഒടുവിലാണ് മുടിയുടെ ഉറവിടം ബോംബെ ചോര്‍ ബസാര്‍ ആണെന്നും ഇഖ്ബാല്‍ ജാലിയാ വാല എന്നവനില്‍ നിന്നും വിലക്ക് വാങ്ങിയ ഒരു മീറ്ററോളം നീളം വരുന്ന സ്ത്രീകളുടെ മുടിക്കെട്ട്‌ പോലെയുള്ള മുടി ആണെന്നും മനസ്സിലായത് ......  
പകര എന്ന ഒരു  മുസ്ലിയാര്‍ പറയുന്ന നബി സ്വപ്നക്കഥ കള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ ..? പറഞ്ഞു പറഞ്ഞ്  റൌളയിലുള്ള ടിക്കറ്റ് കൊടുക്കല്‍ മുതല്‍  ഒടുവില്‍ കാന്തപുരം അറിയാതെ അല്ലാഹു ഇനി ഈ ലോകത്ത് ഒന്നും ചെയ്യില്ല എന്ന് വരെ എത്തിയില്ലേ ഈ കൂട്ടരുടെ വ്യാഖ്യാനങ്ങള്‍ ...!!!
അബുല്‍ ഖൈറിന്റെ പേരില്‍ ഈ വാറോല ഉദ്ധരിച്ച അബൂ അബ്ദുറഹ്മാന്‍ അസ്സുലമി എന്ന സൂഫി പുരോഹിതനും അത്തരത്തിലുള്ള ഒരു പകര അഹ്സനിയാണ്.  ആ കാലഘട്ടത്തിലെ ഒരു പകര ....  
മഹാന്മാരായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഇയാളെ കുറിച്ച് പറഞ്ഞിട്ടുള്ളത് സൂഫികള്‍ക്ക് വേണ്ടി നിരവധി അനവധി ഹദീസുകള്‍ കെട്ടിയുണ്ടാക്കിയ   പെരുംകള്ളനാണ് എന്നാണ് 
സിയര്‍ അഇലാമു നുബുലാ എന്ന കിത്താബില്‍ മഹാനായ ഇമാം ദഹബി പറയുന്നു:



قَالَ الْخَطِيبُ قَالَ لِي مُحَمَّدُ بْنُ يُوسُفَ الْقَطَّانُ النَّيْسَابُورِيُّ : كَانَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ غَيْرَ ثِقَةٍ ، وَكَانَ يَضَعُ لِلصُّوفِيَّةِ الْأَحَادِيثَ

ഖത്തീബ് പറഞ്ഞു:... അബൂ അബ്ദുറഹ്മാന്‍ അസ്സുലമി വിശ്വസ്ഥനല്ല സൂഫികള്‍ക്ക് വേണ്ടി  ഹദീസുകള്‍കെട്ടിയുണ്ടാക്കിയ ആളായിരുന്നു .

അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ ഒരു തഫ്സീര്‍ കിതാബുണ്ട് . "ഹഖായിഖ് തഫ്സീര്‍". സര്‍വ്വത്ര കളവുകളും കള്ളക്കഥകളും കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകളും കുത്തി നിറച്ച ഒരു കിതാബാണ് അതെന്നാണ്‌. മൊത്തത്തില്‍ പറഞ്ഞാല്‍ അസ്സുലമിയുടെ  കിത്താബുകളില്‍ അയാളുദ്ധരിക്കുന്ന ഹദീസുകളും ഹികായത്തുകളുമെല്ലാം കെട്ടിയുണ്ടാക്കിയതാണ്  എന്ന് തന്നെയാണ്  മഹാന്മാരായ അഹുലുസ്സുന്നയുടെ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് .
ഇമാം ദഹബി(റ) തന്നെ രേഖപ്പെടുത്തുന്നത് കാണുക 

قُلْتُ : وَلِلسُّلَمِيِّ سُؤَالَاتٌ لِلدَّارَقُطْنِيِّ عَنْ أَحْوَالِ الْمَشَايِخِ الرُّوَاةِ سُؤَالَ عَارِفٍ ، وَفِي الْجُمْلَةِ فَفِي تَصَانِيفِهِ أَحَادِيثُ وَحِكَايَاتٌ مَوْضُوعَةٌ ، وَفِي " حَقَائِقِ تَفْسِيرِهِ " أَشْيَاءُ لَا تَسُوغُ أَصْلًا ، عَدَّهَا بَعْضُ الْأَئِمَّةِ مِنْ زَنْدَقَةِ الْبَاطِنِيَّةِ ، وَعَدَّهَا بَعْضُهُمْ عِرْفَانًا وَحَقِيقَةً ، نَعُوذُ بِاللَّهِ مِنَ الضَّلَالِ وَمِنَ الْكَلَامِ بِهَوًى ، فَإِنَّ الْخَيْرَ كُلَّ الْخَيْرِ فِي مُتَابَعَةِ السُّنَّةِ وَالتَّمَسُّكِ بِهَدْيِ الصَّحَابَةِ وَالتَّابِعِينَ - رَضِيَ اللَّهُ عَنْهُمْ

മലയാള പരിഭാഷ:

"ഞാൻ (ഇമാം ദഹബി) പറയുന്നു: ഹദീസ് നിവേദകരായ ശൈഖുമാരുടെ അവസ്ഥകളെക്കുറിച്ച് ഒരു പണ്ഡിതന്റെ ഗാംഭീര്യത്തോടെ ഇമാം ദാറഖുഥ്നിയോട് അസ്സുലമി ചോദിച്ച ചോദ്യങ്ങളുണ്ട്. എങ്കിലും മൊത്തത്തിൽ പറഞ്ഞാൽ, അദ്ദേഹത്തിന്റെ രചനകളിൽ നിർമ്മിതമായ (മൗളൂഅ്) ഹദീസുകളും കഥകളും അടങ്ങിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ 'ഹഖാഇഖു തഫ്സീർ' എന്ന ഗ്രന്ഥത്തിൽ ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ചില പണ്ഡിതന്മാർ അവയെ 'ബാത്വിനിയ്യ'ക്കാരുടെ സിൻദീഖിസമായി (മതദ്രോഹം) ആണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ മറ്റു ചിലരാകട്ടെ അതിനെ ആത്മീയമായ അറിവായും (ഇർഫാൻ) യാഥാർത്ഥ്യമായും (ഹഖീഖത്ത്) എണ്ണുന്നു.

വഴികേടിൽ നിന്നും തന്നിഷ്ടപ്രകാരം സംസാരിക്കുന്നതിൽ നിന്നും നമുക്ക് അല്ലാഹുവിനോട് കാവൽ തേടാം. തീർച്ചയായും എല്ലാ നന്മകളും കുടികൊള്ളുന്നത് പ്രവാചകചര്യയെ (സുന്നത്തിനെ) പിൻപറ്റുന്നതിലും സ്വഹാബികളുടെയും താബിഉകളുടെയും മാർഗ്ഗത്തിൽ മുറുകെ പിടിക്കുന്നതിലുമാണ് – അല്ലാഹു അവരെല്ലാവരിലും പ്രീതനാകട്ടെ."


 അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയുടെ തഫ്സീര്‍ കിതാബായ ഹഖായിഖ് തഫ്സീറില്‍ ഉള്ളത് ഖുര്‍ആനിന്റെ തഫ്സീറാണ് ഒരുവന്‍ വിശ്വസിച്ചാല്‍ അവന്‍ കാഫിറായി എന്നാണ് മഹാന്മാരായ ഇമാമീങ്ങള്‍ രേഖപ്പെടുത്തിയത് 
  
ഇമാം ദഹബി(റ) തന്നെ ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :

قَالَ الْإِمَامُ تَقِيُّ الدِّينِ ابْنُ الصَّلَاحِ فِي " فَتَاوِيهِ " : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ - رَحِمَهُ اللَّهُ - أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ 
التَّفْسِيرِ " ، فَإِنْ كَانَ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ
സമസ്തസുന്നീ നേതാക്കളായ മുസ്ലിയാക്കന്മാര്‍ നബി (സ)യുടെ ബര്‍ത്ത്ഡേ ആഘോഷത്തിനൊക്കെ തെളിവായി ഉദ്ധരിക്കാറുള്ള ഹിജ്റ പത്താം നൂറ്റാണ്ടുകാരനായ ഇമാം സുയൂതി (റ)യുടെ കിതാബിലും ഈ അബൂ അബ്ദുറഹ്മാന്‍ അസ്സുലമിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഇത് പോലെത്തന്നെയാണ്
അല്‍ ഇത്ഖാന്‍ എന്ന സുയൂതിയുടെ കിത്താബില്‍ 
ഇമാം ഇബ്നു സ്വലാഹി(റ)നെ ഉദ്ധരിക്കുന്നു :


الإتقان في علوم القرآن

فَصْلٌ 


وَأَمَّا فِي كَلَامِ الصُّوفِيَّةِ فِي الْقُرْآنِ فَلَيْسَ بِتَفْسِيرٍ 
قَالَ ابْنُ الصَّلَاحِ فِي فَتَاوِيهِ : وَجَدْتُ عَنِ الْإِمَامِ أَبِي الْحَسَنِ الْوَاحِدِيِّ الْمُفَسِّرِ ، أَنَّهُ قَالَ : صَنَّفَ أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ " حَقَائِقَ التَّفْسِيرِ " فَإِنْ كَانَ قَدِ اعْتَقَدَ أَنَّ ذَلِكَ تَفْسِيرٌ فَقَدْ كَفَرَ

സഹോദരന്മാരെ മനസ്സിലാക്കുക :
അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം തേടുവാനും ആരാധനയില്‍ പെട്ട സകലതും അല്ലാഹുവിന് മാത്രം അര്‍പ്പിക്കുവാനും മാത്രമേ ഇസ്ലാമില്‍ പ്രമാണം ഉണ്ടാവുകയുള്ളൂ. അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടാന്‍ ഒരിക്കലും ഇസ്ലാമില്‍ തെളിവുകള്‍ ഉണ്ടാവുകയില്ല.
ഇവിടെ തന്നെ നോക്കൂ. മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ , സൂഫിയാക്കള്‍ക്ക് വേണ്ടി കള്ളഹദീസുകള്‍ കെട്ടിയുണ്ടാക്കുന്നവനാണ് എന്ന് പറഞ്ഞ ഒരു പെരുംകള്ളന്‍ കെട്ടി ഉണ്ടാക്കിയ കള്ളക്കഥയാണ് ജാറം പൂജക്കാരായ മുസ്ലിയാക്കന്മാര്‍ മംഗലാപുരം സംവാദത്തിലടക്കം തെളിവായി കൊണ്ട് വന്നത്. എല്ലാ വാരോലകള്‍ക്കും ചിറക് മുളച്ച ഈ കാലത്ത് വാട്സപ്പിലും ഫേസ്ബുക്കിലും ഒക്കെ ചില മൊല്ലക്കിടാങ്ങള്‍ ഇത് ഉദ്ധരിച്ചുകൊണ്ട് പലരേയും കബളിപ്പിക്കുന്നത് കേള്‍ക്കാനിടയായി .... അതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത് ...


എന്തായാലും ഈ തരത്തിലുള്ള കെട്ടി ഉണ്ടാക്കിയ കള്ളവാറോലകളോ ദുര്‍വ്യഖ്യാനങ്ങളോ അല്ലാതെ ഖണ്ടിതമായ ഒരു രേഖയും അല്ലാഹുവല്ലാത്തവരെ വിളിച്ച് തേടുന്നവര്‍ക്കില്ല എന്നത് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ് .


وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُون

[23:117] വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് തേടുന്നപക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.




Thanks to:  PKM Basheer Sahib.

Thursday, 2 November 2017

സ്ത്രീകൾക്ക് നിങ്ങൾ എഴുത്ത് പഠിപ്പിക്കരുത് എന്ന ദുര്‍ബ്ബല ഹദീസ്

 സ്ത്രീകൾക്ക് നിങ്ങൾ എഴുത്ത് പഠിപ്പിക്കരുത് എന്ന ദുര്‍ബ്ബല ഹദീസ്
 കേരളത്തിലെ മുസ്ലിയാക്കന്മാര്‍ അവരുടെ വികലമായ വാദത്തെ സ്ഥാപിക്കാന്‍ ഏത് അറ്റംവരെയും പോകും എന്നതിന്‍റെ തെളിവാണ് ഈ ദുബ്ബലമായ ഹദീസ്.

ഇതാണ് ഇമാം ഹാക്കിം അദ്ദേഹത്തിന്‍റെ മുസ്തദറക് എന്ന കിതാബില്‍ കൊണ്ട് വരുന്നത്....
 3494 - حَدَّثَنَا أَبُو عَلِيٍّ الْحَافِظُ، أَنْبَأَ مُحَمَّدُ بْنُ مُحَمَّدِ بْنِ سُلَيْمَانَ، ثنا عَبْدُ الْوَهَّابِ بْنُ الضَّحَّاكِ، ثنا شُعَيْبُ بْنُ إِسْحَاقَ، عَنْ هِشَامِ 
بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تُنْزِلُوهُنَّ الْغُرَفَ وَلَا تُعَلِّمُوهُنَّ الْكِتَابَةَ» يَعْنِي النِّسَاءَ «وَعَلِّمُوهُنَّ الْمِغْزَلَ وَسُورَةَ النُّورِ» هَذَا حَدِيثٌ صَحِيحُ الْإِسْنَادِ وَلَمْ يُخْرِجَاهُ "
[التعليق - من تلخيص الذهبي] 3494 - بل موضوع
الكتاب: المستدرك على الصحيحين  (2/430)
أبو عبد الله الحاكم (321 - 405هـ، 933 - 1015م).







590 - حَدِيث: " لَا تسكنوهن الغرف، وَلَا تُعَلِّمُوهُنَّ الْكِتَابَة، وعلموهن المغزل، وَسورَة النُّور ". ذكره الْحَاكِم فِي صَحِيحه، وَالْعجب كَيفَ خَفِي عَلَيْهِ أَمر مُحَمَّد بن إِبْرَاهِيم الشَّامي الْكذَّاب؟ ! ثَنَا شُعَيْب بن إِسْحَاق، عَن هِشَام، عَن / أَبِيه، عَن عَائِشَة.
الكتاب: تلخيص كتاب الموضوعات لابن الجوزي
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).
 ഇമാം ദഹബിപറയുന്നത്:
ഹക്കിം കൊണ്ട് വന്ന ഹദീസില്‍ "അത്ഭുതകരമായ കാര്യം അമ്രൂ മുഹമ്മദ്‌ ഇബ്ന്‍ ഇബ്രാഹിമു ഷാമി എന്ന വ്യക്തിയെ എന്തിനു ഗോപ്യമാക്കി" എന്നാണ് ചോദിക്കുന്നത്.

347 - حديث عائشة مرفوعاً: " [لا تنزلوهن] (1) الغرف، [ولا تعلموهن] (2) الكتابة -يعني النساء- وعلموهن [المغزل] (3) وسورة النور".
قال: صحيح. قلت: بل موضوع وآفته عبد الوهاب بن الضحاك. قال أبو حاتم: كذاب.

الكتاب: مختصرُ استدرَاك الحافِظ الذّهبي على مُستدرَك أبي عبد اللهِ الحَاكم

ابن الملقن (723 - 804 هـ = 1323 - 1401 م)
അതുപോലെ തന്നെ ഇബ്ന്‍ മുല്‍ക്കാന്‍ അദ്ദേഹത്തിന്‍റെ മുഹ്തറക്ക് എന്ന കിതാബിലും പറയുന്നുണ്ട് ഈ ഹദീസ് പരമ്പരയിലെ "അബ്ദുല്‍ വഹാബ് " എന്ന വ്യക്തിയെ പറ്റി അബു ഹാത്തിം (റ) പറഞ്ഞിരിക്കുന്നു  ‍കളവു പറയുന്നവന്‍ എന്ന് പറയുന്നതായിട്ട്. 
 




Friday, 8 September 2017

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്ര്‍ ചൊല്ലല്‍


മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്ര്‍ ചൊല്ലല്‍

മയ്യിത്തിനെ പിന്തുടരുന്ന സന്ദര്‍ഭത്തില്‍ ചിലര്‍ لا إله إلا الله എന്നും മറ്റുപല ദിക്റുകളും ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. നബി(സ)യുടെയും സ്വഹാബിവര്യന്മാരുടെയും, മദ്ഹബിന്റെ ഇമാമുകളുടെ ചര്യയേയും പരിഹസ്സിക്കലും അവഗണിക്കലുമാണിത്. ജനാസ കൊണ്ടു പോകുമ്പോൾ ഉച്ചത്തിലുള്ള ഈ ദിക്ര്‍ ജാഥ ഇസ്ലാമില്‍ പെട്ടതാണോ ?. ഇസ്ലാമില്‍ ഇതിന് വല്ല തെളിവും ഉണ്ടോ ..?
ഇല്ലേയില്ല ..
ഇസ്ലാമില്‍ ഇതിന് ഒരു തെളിവും ഇല്ല .

മാത്രമല്ല നബി (സ) ഇത്തരത്തില്‍ ശബ്ദമുണ്ടാക്കി മയ്യിത്ത് കൊണ്ടുപോകുന്നതിനെ വിരോധിച്ചിട്ടുമുണ്ട്. നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്തും സലഫുസ്സ്വാലിഹീങ്ങളും മൌനമായിട്ടാണ് ജനാസയെ അനുഗമിച്ചിരുന്നത് ...

ഇതുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള ചില ഹദീസുകള്‍ പരിശോധിക്കാം
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا تُتْبَعُ الْجَنَازَةُ بِصَوْتٍ، وَلَا نَارٍ
അബൂറൈറ നിവേദനം.നബി(സ്വ) പറഞ്ഞു.ജനാസയെ പിന്തുടരുമ്പോൾ യാതൊരു തരത്തിലുളള ശബ്ദവും അഗ്നിയും പാടില്ല (അബൂദാവൂദ്)

عَنْ زَيْدِ بْنِ أَرْقَمَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ اللهَ عَزَّ وَجَلَّ يُحِبُّ الصَّمْتَ عِنْدَ ثَلَاثٍ، عِنْدَ تِلَاوَةِ الْقُرْآنِ وَعِنْدَ الزَّحْفِ وَعِنْدَ الْجِنَازَةِ
സെയ്ദുബ്നു അർഖം നിവേദനം.നബി(സ്വ അരുളി .മൂന്ന് സന്ദർഭങ്ങളിൽ മൌനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.അതിലൊന്ന് ജനാസയുടെ അടുത്ത്
(ത്വബ്റാനി)

عَنِ الْحَسَنِ قَالَ: أَدْرَكْتُ أَصْحَابَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يستحِبُّونَ خَفْضَ الصَّوْتِ عِنْدَ الْجَنَائِزِ، وَعِنْدَ قِرَاءَةِ الْقُرْآنِ، وَعِنْدَ الْقِتَالِ
ഹസൻ(റ) പറയുന്നു.നബി(സ്വ)യുടെ സ്വഹാബിവര്യന്മാർ ജനാസയെ പിന്തുടരുമ്പോൾ ശബ്ദം ഗോപ്യമാക്കുന്നതിനെ ഇഷ്ടപ്പെടുന്നവരായിട്ടാണ് ഞാൻ ദർശിച്ചത്.അതുപോലെ ഖുർആൻ പാരായണം ചെയ്യുന്ന സമയത്തും യുദ്ധസന്ദർഭത്തിലും.ഈ അഭിപ്രായമാണ് ഞാനും സ്വീകരിക്കുന്നത്.
(മുസന്നഫ്)

عَنِ ابْنِ جُرَيْجٍ ، قَالَ: حُدِّثْتُ " أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا تَبِعَ الْجِنَازَةَ أَكْثَرَ السُّكَاتَ ، وَأَكْثَرَ حَدِيثَ نَفْسِهِ
( مصنف عبد الرزاق » كِتَابُ الْجَنَائِزِ » بَابُ خَفْضِ الصَّوْتِ عِنْدَ الْجِنَازَةَ )
ഇബ്നുജുറൈജ് നിവേദനം.നിശ്ചയം പ്രവാചകൻ ജനാസയെ അനുഗമിക്കുമ്പോൾ മൌനത്തെയും മനസ്സിനോടുളള വർത്തമാനത്തെയും വർധിപ്പിക്കാറുണ്ടെന്ന് എന്നോട് പറയപ്പെടുകയുണ്ടായി
(മുസന്നഫ്) 

അലി(റ) പറഞ്ഞു: അബൂസഈദെ! നീ നിന്റെ സ്നേഹിതന്റെ ജനാസയുടെ പിന്നില്‍ നടക്കുമ്പോള്‍ മൌനം പാലിക്കുക. നിന്റെ മനസ്സില്‍ നീ ചിന്തിക്കുക.
(ബസ്സാര്‍ 480 )

ഇനി ജനാസയെ കൊണ്ട് പോകുമ്പോൾ ഏതെങ്കിലും തരത്തിലുളള ശബ്ദം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ശാഫി മദ്ഹബിന്‍റെ നിലപാടെന്തെന്ന് നമുക്കൊന്ന് നോക്കാം

ഷാഫി മദ്'ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം നവവി (റ) അല്‍ അദ്കാര്‍ എന്ന കിത്താബില്‍ പറയുന്നത് കാണുക;
اعلم أن الصوابَ المختارَ ما كان عليه السلفُ رضي الله عنهم: السكوتُ في حال السير مع الجنازة، فلا يُرفع صوتا بقراءة، ولا ذكر، ولا غير ذلك، والحكمة فيه ظاهرة، وهي أنه أسكنُ لخاطره، وأجمعُ لفكره فيما يتعلق بالجنازة، وهو المطلوبُ في هذا الحال، فهذا هو الحقّ، ولا تغترّنّ بكثرة من يُخالفه، فقد قال أبو عليّ الفُضيل بن عِياض رضي الله عنه ما معناه: الزمْ طرقَ الهدَى، ولا يضرُّكَ قلّةُ السالكين، وإياك وطرقَ الضلالة، ولا تغترَّ بكثرة الهالكين.
وأما ما يفعله الجهلةُ من القراءة على الجنازة بدمشق وغيرها من القراءة بالتمطيط، وإخراج الكلام عن موضوعه، فحرام بإجماع العلماء، وقد أوضحت قبحه، وغلظ تحريمه، وفسق من تمكّن من إنكاره، فلم ينكره في كتاب " آداب القرّاء
" നീ അറിയണം! മതപരമായി ശരിയായതും മുസ്‌ലിംകള്‍ തെരഞ്ഞെടുക്കേണ്ടതും സച്ചരിതരായ മുന്‍ഗാമികളുടെ രീതിയും ജനാസയുടെ കൂടെ നടക്കുമ്പോള്‍ മൗനം പാലിക്കുക എന്ന അവസ്ഥയാണ് ആയതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്തോ ദിക്'ര്‍ ചൊല്ലിയോ മറ്റോ ശബ്ദം ഉയര്‍ത്തപ്പെടരുത്."
അതിലുള്ള യുക്തിയും വ്യക്തമാണ് .ഈ അവസരത്തില്‍ മനുഷ്യന്‍ തന്‍റെ വിചാരങ്ങളെ അടക്കിനിര്‍ത്തി മയ്യിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്‍റെ ചിന്തയെ ഏകീകരിക്കുക എന്നതാണ് അവനോടുള്ള കല്പന ഇപ്പറഞ്ഞത് മാത്രമാണ് സത്യം ഇതിനു വിരുദ്ധമായി ധാരാളം പേര്‍ ചെയ്യുന്നത് കണ്ട് നീ അവരുടെ ചതിയില്‍ പെട്ടുപോകരുത് .

‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് പോലെ :- സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയില്‍ കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് "
ശേഷം അദ്ദേഹം തുടരുന്നു :
"ഡമസ്കസിലും മറ്റും പലജാഹിലുകളും ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായം ജനാസയുടെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യലും ,ഖുര്‍ആന്‍ വാക്യങ്ങളെ യഥാസ്ഥാനത്ത് നിന്നും പുറപ്പെടുവിക്കാതെയുള്ള നീട്ടി ഓതലും മുസ്ലിം പണ്ഡിതന്മാര്‍ ഏകോപിച്ചു ഹാറാമാക്കിയതാണ് .അത് തിന്മയാണെന്നും ഹരാമാണെന്നും അത് തടയാന്‍ സാധിച്ചിട്ടും തടയാത്തവര്‍ തെമ്മാടിയാണെന്നും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ മര്യാദകള്‍ വിവരിക്കുന്ന കിത്താബില്‍ ഞാന്‍ വ്യക്തമായി പ്രധിപാദിച്ചിട്ടുണ്ട് ."
(അല്‍ അദ്കാര്‍ : 136) 


ഇവിടെ ചില മുസ്ലിയാക്കന്മാര്‍ പറയുന്ന പോലെ അനാവശ്യ ശബ്ദങ്ങൾ പാടില്ല ദിക്രും ഖുര്‍ആന്‍ ഓത്തും ആയിക്കോട്ടെ എന്നാണോ പറഞ്ഞത് .....അല്ലേയല്ല

മയ്യിത്ത് കൊണ്ട്പോകുമ്പോൾ മൌനമായി കൊണ്ടുപോകണം
മയ്യിത്ത് കൊണ്ട് പോകുമ്പോൾ ശബ്ദമുയർത്താൻ പാടില്ല
ഖുർആൻ പാരായണം.ദിക്ർ ചൊല്ലൽ എന്നിവ പോലും പാടില്ല
മരണവുമായി ബന്ധപ്പെട്ട ചിന്തകളെ വർധിപ്പിക്കണം
അധികമാളുകളും ദിക്ർ ചൊല്ലി ശബ്ദമുയർത്തുന്നു എന്നത് കൊണ്ട് നാം വഞ്ചിതരാകരുത്

ഖുർആൻ പാരായണവും ദിക്റുമൊക്കെ നല്ലതായിട്ടു കൂടി ഇത്തരം സന്ദർഭത്തിൽ റസൂൽ(സ്വ) മാതൃക കാണിക്കാത്തതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് ഇമാമുകൾ ഉണർത്തി.

ഇമാം നവവി (റ) അദ്ദേഹത്തിന്‍റെ ശരഹുല്‍ മുഹദ്ധബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക
المستحب خفض الصوت في السير بالجنازة ومعها ، فلا يشتغلوا بشيء غير الفكر فيما هي لاقية وصائرة إليه ، وفي حاصل الحياة وأن هذا آخرها ولا بد منه وقد أفرد ابن المنذر في الإشراف والبيهقي في السنن الكبيرة بابا في هذه المسألة قال ابن المنذر : روينا عن قيس بن عباد ، بضم العين وتخفيف الباء ، قال : كان أصحاب رسول الله صلى الله عليه وسلم يكرهون رفع الصوت عند ثلاث : عند القتال ، وعند الجنائز ، وعند الذكر
( الكتب » المجموع شرح المهذب » كتاب الجنائز )
"മയ്യിത്തിന്‍റെ കൂടെയുള്ളപ്പോഴും മയ്യിത്ത് വഹിച്ചുകൊണ്ട്പോകുമ്പോഴും ശബ്ദം താഴ്ത്തലാണ് സുന്നത്ത് .മയ്യിത്ത് അഭിമുഖീകരിക്കുകയും അവന്‍ ആവുകയും മടങ്ങുകയും ചെയ്യുന്ന അവസ്ഥയെകുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നുകൊണ്ടും അവന്‍ വ്യാപ്രതനാവുകയും ചെയ്യരുത് ..ഉബാദില്‍ നിന്നുള്ള റിപ്പോര്‍ട്ടായി ഇബ്നു മുന്‍ദിര്‍ പറയുന്നു : നബി (സ) യുടെ സഹാബികള്‍ മൂന്ന് രംഗങ്ങളില്‍ ശബ്ദം ഉയര്‍ത്തുന്നതിനെ വെറുത്തിരുന്നു .ദിക്റുകള്‍ ചൊല്ലുമ്പോഴും യുദ്ധരങ്ങത്തും മയ്യിത്തിന്‍റെ അടുത്തുവെച്ചുമായിരുന്നു അത് .." (ശരഹുല്‍ മുഹദ്ധബ്) 

മറ്റു ചില ഉദ്ധരണികള്‍ കൂടി കൊടുക്കുന്നു
എന്നാല്‍ സുന്നത് മരണത്തെ കുറച്ചും അതിന്റെ ശേഷമുള്ളതിനെ കുറിച്ചും ചിന്തിക്കലാണ്(ബാഫളല്‍),
(ഹാശിയതുല്‍ കുബ്ര 2 /76)

എന്നാല്‍ സുന്നത്, മരണം അതിനു ശേഷമുള്ള അവസ്ഥ ദുനിയാവിന്റെ നാശം എന്നിവയെക്കുറിച്ച് ചിന്തിക്കലാണ്.
(മഹല്ലി 1/437)

ഇവിടെ എല്ലാം തന്നെ മൌനം അവലംബിക്കലാണ് സുന്നത് എന്നാണ് പറയുന്നത്, അല്ലാതെ നല്ലത് പറയണം എന്ന് പറയുന്നില്ല. മാത്രമല്ല മരണം, ദുനിയാവിന്റെ ശേഷമുള്ള അവസ്ഥ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കാനുമാണ് പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ചു തരുന്നത്.
എന്നാല്‍ പ്രമാണങ്ങളുടെ മുമ്പില്‍ മുട്ടുമടക്കേണ്ട അവസ്ഥ വരുമ്പോള്‍ നമ്മുടെ ചില ഉസ്താദുമാര്‍ ഈ പ്രമാണങ്ങളെ അര്‍ത്ഥം തെറ്റിച്ചും ദുര്‍വ്യാഖാനിച്ചും ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കാറുണ്ട് .
അതില്‍ പെട്ട ഒന്നാണ് മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ പതുക്കെ ദിക്ര്‍ ചൊല്ലാം എന്ന വാദം .ഇതിനായി ഇവര്‍ ദുര്‍വ്യാഖ്യാനിക്കുന്നത് ഇമാം നവവിയുടെ "മയ്യിത്തിന്‍റെ കൂടെയുള്ളപ്പോഴും മയ്യിത്ത് വഹിച്ചുകൊണ്ട്പോകുമ്പോഴും ശബ്ദം താഴ്ത്തലാണ് സുന്നത്ത്"
എന്ന വാചകത്തെയാണ്.
ശേഷം വരുന്ന
"മയ്യിത്ത് അഭിമുഖീകരിക്കുകയും അവന്‍ ആവുകയും മടങ്ങുകയും ചെയ്യുന്ന അവസ്ഥയെകുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നുകൊണ്ടും അവന്‍ വ്യാപ്രതനാവുകയും ചെയ്യരുത്"
എന്ന വാചകത്തെ മറച്ചുവെക്കുകയും ചെയ്യുന്നു
എന്നാല്‍ അവരുടെ ഈ ദുര്‍വ്യാഖാനം അവര്‍ക്ക് തന്നെ എതിരാണ്.
എന്തന്നാല്‍ ഉദാഹരണത്തിന് നമസ്കാരത്തില്‍ ഉറക്കെയും പതുക്കെയും ഒതേണ്ട പല ദിക്റുകളും ദുആ കളും ഖുര്‍ആന്‍ വചനങ്ങളുമുണ്ട് .
ഉദാഹരണത്തിന് നമസ്കാരത്തിന്‍റെ ആരംഭത്തില്‍ ചൊല്ലേണ്ട പ്രാരംഭ പ്രാര്‍ഥനയാണ് വജ്ജഹ്തു. ഇത് പതുക്കെയാണ് ചൊല്ലേണ്ടത് .ഇമാം ചൊല്ലുന്ന വജ്ജഹ്തു പിന്നില്‍ നില്‍ക്കുന്നവര്‍ക്കോ പിന്നില്‍ നില്‍ക്കുന്നവര്‍ ചൊല്ലുന്നത് ഇമാമിനോ കേള്‍ക്കാന്‍ സാധ്യമല്ല. അതുപോലെ തന്നെ പിന്നില്‍ നില്‍ക്കുന്നവര്‍ ചൊല്ലുന്നത് അവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും കേള്‍ക്കാനോ കഴിയില്ല .ഇതാണ് പതുക്കെ ചൊല്ലുക എന്നതിന്‍റെ മാനം .
എന്നാല്‍ മയ്യിത്ത് കൊണ്ടുപോകുമ്പോഴുള്ള രീതി ഇതല്ല എന്നത് അവര്‍ക്കെന്നപോലെ എല്ലാവര്‍ക്കും അറിയാവുന്നതാണ് .മുന്നില്‍ നിന്നൊരാള്‍ ഉറക്കെ ചൊല്ലുകയും , ചുറ്റുപാടുമുള്ളവര്‍ കേള്‍ക്കെ മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്യുന്ന ഒരു തികഞ്ഞ അനാചാരമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് . പതുക്കെ ചൊല്ലാം എന്നവര്‍ ദുര്‍വ്യാഖ്യാനിക്കുന്നെണ്ടെങ്കിലും അവരുടെ പ്രവര്‍ത്തി അവരുടെ ദുര്‍വ്യാ ഖ്യാനത്തോട് പോലും യോജിക്കുന്നില്ല എന്നത് പരമസത്യം .
പിന്നെയുള്ള മറ്റൊരുവാദം ഇപ്പഴത്തെ ജനങ്ങള്‍ മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ മറ്റു സംസാരങ്ങളിലും നേരമ്പോക്കുകളിലും മുഴുകുന്നതിനെക്കാള്‍ നല്ലത് ദിക്ര്‍ ചൊല്ലല്‍ അല്ലെ എന്നതാണ് .
എന്നാല്‍ പില്‍കാലത്ത് വരുന്ന ജനങ്ങള്‍ അവര്‍ എങ്ങനെയായിരിക്കും എന്നത് അറിയുന്ന അല്ലാഹു ഇത്തരം ഒരു വഹിയ്യ് പ്രവാചകന് നല്‍കുകയോ മറ്റോ ചെയ്തിട്ടില്ല .അല്ലാഹുവും അവന്‍റെ റസൂലും ചെയ്ത് കാണിച്ചു തന്ന രീതിയില്‍ പിന്നീട് മാറ്റം വരുത്തുക എന്നത് ഇസ്ലാമില്‍ അനുവധിനീയമല്ല ,അത് എത്ര നല്ലതായി തോന്നിയാലും ശരി .
"ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്‌താല്‍ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം"
ഇമാം മാലിക് (റ)
ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
(സൂറത്ത് മാഇദ :3)

യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പൂര്‍ണത ഈ ആയത്തില്‍ നി ന്നും വ്യക്തമാണല്ലോ? എങ്കിലും, ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ സുന്നി പണ്ഡിതനായ കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് അദ്ദേഹ ത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിലെഴുതിയ വരികള്‍ സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ:
”ദീന്‍ പൂര്‍ത്തിയാക്കി എന്നുവെച്ചാല്‍ ദീനില്‍ വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെ യാണോ അതെല്ലാം അറിയിച്ചുതന്നുകഴിഞ്ഞു, ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള രൂപം ഇസ്‌ലാമിന്റെ പൂര്‍ണ രൂപമാണ് എന്നത്രെ. അതിനാല്‍ ഇനിമേല്‍ യാതൊരു കാരണവശാലും അതില്‍ യാതൊരു മാറ്റവും വരുത്തരുത്.”
(ഫത്ഹുറഹ്മാന്‍ 2/23)

ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു:
”നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ട താണ്.”
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 2697, സ്വഹീഹ് മുസ്‌ലിം. നമ്പര്‍: 1718)
അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു:
”എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ! അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍? നബി(സ) പറഞ്ഞു: ആര്‍ എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര്‍ എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു.”
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7280)

അബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു:
”ഞാന്‍ നിങ്ങള്‍ക്ക് വല്ല കാര്യവും നിരോധിച്ചാല്‍ അതു നിങ്ങള്‍ വര്‍ജിക്കുക. ഞാന്‍ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാല്‍ പരമാവധി അത് പ്രവര്‍ത്തിക്കുകയും ചെയ്യുക.”
(സ്വഹീഹുല്‍ ബുഖാരി : 8288, സ്വഹീഹ് മുസ്‌ലിം: 1337)

”കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്.(ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.”
(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 867)
”നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.”
(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)

സഹോദരന്മാരെ......
പ്രമാണങ്ങളിലേക്ക് മടങ്ങുക, പ്രമാണമനുസരിച്ച് ജീവിക്കുക
അല്ലാഹു അനുഗ്രഹിക്കട്ടെ ..
ആമീന്.....


 ഇനി മയ്യിത്ത്‌ കൊണ്ട് പോകുമ്പോള്‍ എങ്ങിനെ കൊണ്ട് പോകണം എന്താണ് ഏറ്റവും അഫ്ളലായ ശൈലി എന്ന് മുസ്ലിയാക്കന്മ്മാര്‍ തന്നെ പറയുന്നതും കേള്‍ക്കുക.

Saturday, 5 August 2017

സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കാമോ ?. പള്ളിയിലെ ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാമോ ?


 സ്ത്രീകള്‍ക്ക് ജനാസ നമസ്ക്കരിക്കാമോ?
ഇസ്ലാമില്‍ ഒരു മുസ്ലിം മരണപ്പെട്ടു കഴിഞ്ഞാൽ ആ മരണപ്പെട്ട വ്യക്തിക്ക് വേണ്ടി അവസാനമായി ഏറ്റവും പ്രധാനമായ ഇസ്ലാമിക കർമ്മമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് അവർക്ക് വേണ്ടി ജനാസ നമസ്കരിക്കുകയും എന്നത്. ഇത്തരമൊരു പുണ്യപ്രവർത്തി പോലും കേരളത്തിലെ പൗരോഹിത്യം അത് വഹാബികളുടെ രംഗപ്രവേശത്തോടെ കൂടിയാണ് ഉടലെടുത്തത് എന്നൊക്കെയാണ് എഴുതി വെച്ചിട്ടുള്ളത്.

     മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്കാരം നി൪വ്വഹിക്കാന്‍ പാടില്ല എന്നാണ് ഇത്തരം ആളുകള്‍ വിചാരിച്ചിട്ടുള്ളത്. മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്കാരം നി൪വ്വഹിക്കാന്‍ പാടില്ലെന്ന് ചില സ്ഥലങ്ങളില്‍  ചില പണ്ഢിതന്‍മാ൪ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്റെ മേല്‍ ജനാസ നമസ്കാരം നി൪വ്വഹിക്കാന്‍ പാടുള്ളതല്ലെന്നും  സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കുന്നതാണ് എന്നൊക്കെ പറഞ്ഞാണ് മറ്റ് ചില൪ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്.

      ഇത്തരം സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ആണായാലും പെണ്ണായാലും ചെയ്യുന്ന സല്‍ക൪മ്മങ്ങള്‍  അല്ലാഹു ഈ വേ൪തിരിവ് കണക്കാക്കാതെ സ്വീകരിക്കുന്നതാണ്. ഇന്ന കാര്യം സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലെങ്കില്‍ അത് അല്ലാഹുവോ അവന്റെ റസൂലോ(സ്വ)  പ്രത്യേകമായി പഠിപ്പിച്ചിരിക്കും.


فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ 
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. (ഖുർആൻ: 3/195)

 പൊൻമള അബ്ദുൽഖാദിർ മുസ്‌ലിയാർ എഴുതിയ ചില വരികൾ ശ്രദ്ധിക്കുക.
"മയ്യിത്തിനു വേണ്ടി സ്ത്രീകൾ നിസ്കരിക്കുന്ന പതിവ് മുൻകാലങ്ങളിൽ ഇല്ലാത്തതാണ്. വഹാബികളുടെ രംഗപ്രവേശത്തോടെ ആണ് ഇതൊരു ആചാരമായി തലപൊക്കാൻ തുടങ്ങിയത്."
ശുദ്ധ കളവാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. 



കേരളത്തിലെ സമസ്തക്കാരുടെ തന്നെ.  മറ്റൊരു പ്രസിദ്ധീകരണത്തിൽ വന്ന ചോദ്യോത്തരം ശ്രദ്ധിക്കുക
"പുരുഷന്മാർ ഉണ്ടായിരിക്കുക മയ്യത്ത് നമസ്കാരം. അതിൽ വ്യക്തമായി പറയുന്നത് പുരുഷന്മാരുണ്ട് ആയിരിക്കുമ്പോൾ സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരം സുന്നത്തുണ്ട് " തെളിവായി തുഹ്ഫ എന്നും കൊടുക്കുന്നു.
 
പൂങ്കാവനം മാസികയിൽ വന്ന ചോദ്യോത്തരം ശ്രദ്ധിക്കുക.
മറുപടി നൽകുന്നത് എ പി സമസ്തയുടെ നെല്ലിക്കുത്ത് ഇസ്മയിൽ മുസ്ലിയാര്‍.
ചോദ്യമിതാണ് 
"മയ്യിത്തിനെ പള്ളിയിലേക്ക് എടുക്കുന്നതിനു മുൻപായി സ്ത്രീകൾക്ക് വീട്ടിൽ നിന്ന് മയ്യത്ത് നിസ്കാരം നിർവഹിക്കാമോ."  മറുപടി  "സ്ത്രീകൾക്ക് വീട്ടിൽ വെച്ച് മയ്യത്ത് നിസ്കാരം നിർവഹിക്കാം മിക്ക സ്ഥലത്തും ഇത് പതിവുണ്ട് "
      എന്നാൽ മുകളിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ പറഞ്ഞത് വഹാബികൾ ആചാരമായി കൊണ്ടുവന്നു എന്നാണ്.
 __________________________

ഈ വിഷയത്തില്‍ കേരളത്തിലെ പൗരോഹിത്യം നടത്തുന്ന നുണകളും അതുപോലെപഠിച്ച പണ്ഡിതരുടെ അഭിപ്രായങ്ങളും താഴെ കൊടുത്ത വീഡിയോയില്‍ കാണുക

 __________________________

     നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുന്നത് സംബന്ധമായി പലപ്പോഴും ചിലര്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള പ്രാമാണികമായ നിലപാട് എന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.
 

أَنَّ عَائِشَةَ رضي الله عنها أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ ، فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا ، فَقَالَتْ : مَا أَسْرَعَ مَا نَسِيَ النَّاسُ ! مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ
        “ആഇശ (റ) സഅദ് ബ്ന്‍ അബീ വഖാസ് (റ) വിന്‍റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആവശ്യപ്പെട്ടു. അവര്‍ക്ക് അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കാനായിരുന്നു അത്. അപ്പോള്‍ ആളുകള്‍ അവരെ എതിര്‍ത്തു. അവര്‍ പറഞ്ഞു: “ആളുകള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മറക്കുന്നത്. നബി (സ) സുഹൈല്‍ ബ്ന്‍ ബൈളാഅ് (റ) വിന് വേണ്ടി പള്ളിയില്‍ വെച്ചല്ലാതെ ജനാസ നമസ്കരിചിട്ടില്ല”. – [സ്വഹീഹ് മുസ്‌ലിം: 973].

        ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ നിന്നും സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കാം എന്നത് വളരെ വ്യക്തമാണ്. മാത്രമല്ല പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്‍റെ മേല്‍ ജനാസ നമസ്കരിച്ചു എന്നതുകൊണ്ട്‌ യാതൊരു വിലക്കുമില്ല. നമ്മുടെ നാട്ടില്‍ ചില തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത് പോലെ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കരുത്, അതല്ലെങ്കില്‍ സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കില്ലേ തുടങ്ങിയ ചര്‍ച്ചകള്‍ അനാവശ്യമായ ചര്‍ച്ചകളാണ്. അല്ലാഹുവിന്‍റെ റസൂലോ (സ), സ്വഹാബത്തോ അപ്രകാരം പഠിപ്പിച്ചിട്ടില്ല. അവര്‍ക്കറിയാത്ത ദീന്‍ നമുക്കറിയുമോ ?!. അവരെക്കാള്‍ സൂക്ഷ്മത നമുക്കുണ്ടോ ?. മാത്രമല്ല പള്ളിയില്‍ വെച്ചും അവര്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാം. ഇമാം മുസ്‌ലിം ഉദ്ദരിച്ച ആഇശ (റ) യുടെ ഹദീസ് തന്നെ ഈ വിഷയത്തില്‍ ഉള്ള സ്പഷ്ടമായ തെളിവാണ്:

        നബി (സ) യുടെ സുന്നത്തിലൂടെയാണ് ജനാസ നമസ്കാരം സ്ഥിരപ്പെട്ടിട്ടുള്ളത്. ജനാസ നമസ്കാരം എന്നത് അത്യധികം പ്രതിഫലാര്‍ഹമായ ഒരു ഇബാദത്താണ്. അതില്‍ സ്ത്രീയും പുരുഷനും എല്ലാം തുല്യരാണ്. സ്ത്രീകളെ ജനാസ നമസ്കാരത്തില്‍ നിന്നും വിലക്കിക്കൊണ്ടുള്ള യാതൊരു തെളിവും കാണുക സാധ്യമല്ല. എന്നാല്‍ മഖ്ബറയിലേക്ക് ജനാസയെ പിന്തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ നിന്നുമാണ് റസൂല്‍ (സ) സ്ത്രീകളെ വിലക്കിയിട്ടുള്ളത്.

ഇമാം നവവി (റ) പറയുന്നു:
(وَأَمَّا) النِّسَاءُ فَإِنْ كُنَّ مَعَ الرِّجَالِ صَلَّيْنَ مُقْتَدِيَاتٍ بِإِمَامِ الرِّجَالِ وَإِنْ تَمْحَضْنَ قَالَ الشَّافِعِيُّ وَالْمُصَنِّفُ وَالْأَصْحَابُ أَسْتُحِبَّ أَنْ يُصَلِّينَ مُنْفَرِدَاتٍ كُلُّ وَاحِدَةٍ وَحْدَهَا فَإِنْ صَلَّتْ بِهِنَّ إحْدَاهُنَّ جَازَ وَكَانَ خِلَافَ الْأَفْضَلِ وَفِي هَذَا نَظَرٌ وَيَنْبَغِي أَنْ تُسَنَّ لَهُنَّ الْجَمَاعَةُ كَجَمَاعَتِهِنَّ فِي غَيْرِهَا وَقَدْ قَالَ بِهِ جَمَاعَةٌ مِنْ السَّلَفِ مِنْهُمْ الْحَسَنُ بْنُ صَالِحٍ وَسُفْيَانُ الثَّوْرِيُّ وَأَحْمَدُ وَأَصْحَابُ أَبِي حَنِيفَةَ وَغَيْرُهُمْ وَقَالَ مَالِكُ فُرَادَى
الكتاب: المجموع شرح المهذب (5/215)
النووي، أبو زكريا (631 - 676هـ، 1234- 1278م).
“എന്നാല്‍ സ്ത്രീകള്‍ അവര്‍ പുരുഷന്മാരുടെ കൂടെ പുരുഷന്മാരുടെ (ജമാഅത്തിനുള്ള) അതേ ഇമാമിനെ പിന്തുടര്‍ന്നുകൊണ്ടോ അതല്ലെങ്കില്‍ സ്വതന്ത്രമായോ അവര്‍ക്ക് നമസ്കരിക്കാം. ഇമാം ശാഫിഈ (റ) പറഞ്ഞത്: ഓരോരുത്തരും തനിയെ ഒറ്റൊക്കൊറ്റക്ക് നമസ്കരിക്കുന്നതാണ് താന്‍ കൂടുതല്‍ പുണ്യകരമായിക്കാണുന്നതെന്നും, അവരിലൊരാള്‍ അവര്‍ക്ക് ഇമാമായി നമസ്കരിക്കുന്നുവെങ്കില്‍ അത് അനുവദനീയമാണ്, പക്ഷെ ഒറ്റക്കൊറ്റക്കുള്ളതാണ് കൂടുതല്‍ ശ്രേഷ്ഠം എന്നുമാണ്. പക്ഷെ അദ്ദേഹത്തിന്‍റെ ഈ അഭിപ്രായം പരിശോധിക്കപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് മറ്റുള്ള നമസ്കാരങ്ങളെപ്പോലെ ഇതിലും ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താകുകയാണ് വേണ്ടത്. സലഫുകളില്‍ പെട്ട ഇമാം ഹസന്‍ ബ്ന്‍ സ്വാലിഹ്, ഇമാം സുഫ്യാന്‍ അസൗരി, ഇമാം അഹ്മദ്, ഇമാം അബൂഹനീഫയുടെ ശിഷ്യന്‍മാര്‍ മറ്റു ചിലരും എല്ലാം തന്നെ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം മാലിക്ക് (റ) യും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുക എന്ന അഭിപ്രായം പറഞ്ഞിട്ടുണ്ട്”. – [ശറഹുല്‍ മുഹദ്ദബ്: 5/172].

അവര്‍ക്ക് പുരുഷന്മാരുടെ ജമാഅത്തില്‍ പങ്കെടുക്കുകയോ, അതല്ലെങ്കില്‍ അവരില്‍ നിന്ന് തന്നെ ഒരു സ്ത്രീ ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുകയോ ചെയ്യാമെന്നതാണ് ഇമാം നവവി (റ) കൂടുതല്‍ പ്രബലമായി രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുകയോ, അതല്ലെങ്കില്‍ പുരുഷന്മാരുടെ പൊതുവായ ജനാസത്ത് നമസ്കാരത്തില്‍ പങ്കെടുക്കുകയോ ചെയ്യാവുന്നതാണ്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കുന്നതിന് വിലക്കില്ല. പള്ളിയില്‍ വെച്ച് ആളുകളുടെ ജമാഅത്തില്‍ പങ്കെടുത്തുകൊണ്ടോ, അല്ലെങ്കില്‍ ജനാസയുള്ള വീട്ടില്‍ വെച്ചോ അവര്‍ക്കത് നിര്‍വഹിക്കാവുന്നതാണ്”. –
[മജ്മൂഉ ഫതാവ വ റസാഇല്‍ ഇബ്നുഉസൈമീന്‍: വോ: 17 പേജ്: 158]. 

അതുകൊണ്ട് സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കുന്നതിനോ, പള്ളിയില്‍ പ്രവേശിക്കുന്നതിനോ ജമാഅത്തിന് പങ്കെടുക്കുന്നതിനോ വിലക്കുണ്ട് എന്ന് പറയുന്നവരുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുന്ന പുരോഹിതന്മാര്‍ അവരുടെ അബദ്ധജടിലമായ വാദങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് മാത്രം.

ആയിശ (റ) നിവേദനം : സഅദ്ബ്നു അബീ വഖാസ് (റ) മരണപ്പെട്ടപ്പോള്‍ നബി (സ)യുടെ ഭാര്യമാര്‍ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത്‌ നമസ്കരിക്കുവാന്‍ പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു ആളെ അയച്ചു. അപ്രകാരം അവര്‍ ചെയ്തു. അദ്ദേഹത്തിന്റെ് മയ്യിത്ത് അവരുടെ മുറികളുടെ അടുത്ത് വെച്ച് അവര്‍ അദ്ദേഹത്തിന് മയ്യിത്ത്‌ നമസ്കരിച്ചു.[മുസ്ലിം 973]

ആയിശ (റ) നിവേദനം : സഅദ് (റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പള്ളിയില്‍ പ്രവേശിപ്പിക്കുവിന്‍! ഞാന്‍ അദ്ദേഹത്തിന് മയ്യിത്ത്‌ നമസ്ക്കരിക്കുന്നത് വരെ, എന്ന് ആയിശ (റ) പറഞ്ഞു. [മുസ്‌ലിം]

ഇബ്നു അബ്ബാസ് (റ) നിവേദനം : പ്രവാചകനു വേണ്ടി മയ്യിത്ത് നമസ്കാരം നടന്നപ്പോള്‍ ആദ്യം പുരുഷന്മാര്ക്ക് പ്രവേശനം നല്കപ്പെട്ടു. അവര്‍ അദ്ദേഹത്തിന് നമസ്കരിച്ചു. പിന്നീട് സ്ത്രീകള്ക്ക് പ്രവേശനം നല്കപ്പെട്ടു. അവരും അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചു. [ബൈഹഖി].

ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്‌ത്രീകളും എന്ന ക്രമത്തില്‍ മയ്യിത്തിനോടടുത്ത്‌ നില്‌ക്കണം. പക്ഷെ, ആദ്യം വന്നത്‌ സ്‌ത്രീയാണെങ്കില്‍ അവള്‍ മുന്തി നില്‌ക്കരുത്‌. തന്റെ ശേഷം വന്ന പുരുഷന്‌ സൗകര്യം ചെയ്‌തുകൊണ്ട്‌ പിന്നിലേക്ക്‌ പോകേണ്ടതാകുന്നു.'' (ഉംദ പരിഭാഷ, പേജ്‌ 80)
തെളിവായി ഇമാമുകളുടെ ഉദ്ധരണികളും കിതാബും
أَنَّهُنَّ أَرَدْنَ الْجَمَاعَةَ وَمَعَهُنَّ بَالِغٌ أَوْ مُمَيِّزٌ فَتَقْدِيمُ أَحَدِهِمَا أَوْلَى مِنْ تَقْدِيمِ إحْدَاهُنَّ
الكتاب: تحفة المحتاج في شرح المنهاج (3/149)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


صَلَاةُ النِّسَاءِ مَعَ وُجُودِ الرِّجَالِ فَإِنَّهَا مَحْضُ تَطَوُّعٍ
الكتاب: تحفة المحتاج في شرح المنهاج (3/151)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


بِصَلَاةِ النِّسَاءِ مَعَ الرِّجَالِ فَإِنَّهَا لَهُنَّ نَافِلَةٌ وَهِيَ صَحِيحَةٌ
الكتاب: تحفة المحتاج في شرح المنهاج (3/151)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


بَلْ تَقَعُ صَلَاتُهُنَّ مَعَهُمْ نَافِلَةً.
الكتاب: حاشيتا قليوبي وعميرة (1/391)
القليوبي (000 - 1069 هـ = 000 - 1659 م)


قَالَ فِي الرَّوْضَةِ: إذَا لَمْ يَحْضُرْ إلَّا النِّسَاءُ تَوَجَّهَ الْفَرْضُ عَلَيْهِنَّ، وَإِذَا حَضَرْنَ مَعَ الرِّجَالِ لَمْ يَتَوَجَّهْ الْفَرْضُ عَلَيْهِنَّ فَلَوْ لَمْ يَحْضُرْ إلَّا رَجُلٌ وَنِسَاءٌ،
الكتاب: حاشيتا قليوبي وعميرة (1/391)
القليوبي (000 - 1069 هـ = 000 - 1659 م)


(وَلَا يَسْقُطُ) فَرْضُهَا (بِالنِّسَاءِ وَهُنَاكَ رِجَالٌ فِي الْأَصَحِّ) لِأَنَّ دُعَاءَهُمْ أَقْرَبُ إلَى الْإِجَابَةِ، وَالثَّانِي اسْتَنَدَ إلَى صِحَّةِ صَلَاتِهِنَّ وَجَمَاعَتِهِنَّ كَالرِّجَالِ
الكتاب: حاشيتا قليوبي وعميرة (1/391)
 القليوبي (000 - 1069 هـ = 000 - 1659 م)

പ്രവാചകന്‍റെ മയ്യിത്ത് നമസ്ക്കാരം സ്ത്രീകളും പങ്കെടുത്തിരുന്നു.
(دَفْنُ الرَّسُولِ وَالصَّلَاةُ عَلَيْهِ) :
فَلَمَّا فُرِغَ مِنْ جَهَازِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الثُّلَاثَاءِ، وُضِعَ فِي سَرِيرِهِ فِي بَيْتِهِ، وَقَدْ كَانَ الْمُسْلِمُونَ اخْتَلَفُوا فِي دَفْنِهِ. فَقَالَ قَائِلٌ: نَدْفِنُهُ فِي مَسْجِدِهِ وَقَالَ قَائِلٌ: بَلْ نَدْفِنُهُ مَعَ أَصْحَابِهِ، فَقَالَ أَبُو بَكْرٍ: إنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: مَا قُبِضَ نَبِيٌّ إلَّا دُفِنَ حَيْثُ يُقْبَضُ، فَرُفِعَ فِرَاشُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الَّذِي تُوُفِّيَ عَلَيْهِ، فَحُفِرَ لَهُ تَحْتَهُ، ثُمَّ دَخَلَ النَّاسُ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلُّونَ عَلَيْهِ أَرْسَالًا [3] ، دَخَلَ الرِّجَالُ، حَتَّى إذَا فَرَغُوا أُدْخِلَ النِّسَاءُ، حَتَّى إذَا فَرَغَ النِّسَاءُ أُدْخِلَ الصِّبْيَانُ. وَلَمْ يَؤُمَّ النَّاسَ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحَدٌ.
الكتاب: السيرة النبوية لابن هشام (2/663)
ابن هشام (000 - 213 هـ = 000 - 828 م)
പുരുഷന്മാര്‍ കയറി വരും, അവര്‍ വിരമിച്ചാല്‍ സ്ത്രീകള്‍ കയറി നമസ്ക്കരിക്കും, അവര്‍ പിരിഞ്ഞാല്‍ കുട്ടികള്‍ നമസ്ക്കരിക്കും. ഒരാളും റസൂലുല്ലാക്ക് ഇമാമായി നമസ്കരിച്ചില്ല. (ഒറ്റക്കായിട്ടാണ് നമസ്ക്കരിച്ചത്. രണ്ടു മൂന്ന് ദിവസം നമസ്ക്കാരം നടന്നു).
(സിറാത്ത് അല്‍ നബവിയ)

_____________________________

6907 - أَخْبَرَنَا أَبُو عَبْدِ اللهِ، وَأَبُو سَعِيدٍ، قَالَا: ثنا أَبُو الْعَبَّاسِ، ثنا أَحْمَدُ بْنُ عَبْدِ الْجَبَّارِ، [ص:49] ثنا يُونُسُ، عَنِ ابْنِ إِسْحَاقَ، حَدَّثَنِي الْحُسَيْنُ بْنُ عَبْدِ اللهِ بْنِ عُبَيْدِ اللهِ بْنِ الْعَبَّاسِ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ، قَالَ: " لَمَّا صُلِّيَ عَلَى رَسُولِ اللهِ صَلَّى الله عَلَيهِ وَسَلَّمَ أُدْخِلَ الرِّجَالُ فَصَلَّوْا عَلَيْهِ بِغَيْرِ إِمَامٍ إِرْسَالًا حَتَّى فَرَغُوا، ثُمَّ أُدْخِلَ النِّسَاءُ فَصَلَّيْنَ عَلَيْهِ، ثُمَّ أُدْخِلَ الصِّبْيَانُ فَصَلَّوْا عَلَيْهِ ثُمَّ أُدْخِلَ الْعَبِيدُ فَصَلَّوْا عَلَيْهِ إِرْسَالًا لَمْ يَؤُمَّهُمْ عَلَى رَسُولِ اللهِ صَلَّى الله عَلَيهِ وَسَلَّمَ أَحَدٌ " قَالَ الشَّافِعِيُّ رَحِمَهُ اللهُ: وَذَلِكَ لِعِظَمِ أَمْرِ رَسُولِ اللهِ صَلَّى الله عَلَيهِ وَسَلَّمَ بِأَبِي هُوَ وَأُمِّي وَتَنَافُسِهِمْ فِي أَنْ لَا يَتَوَلَّى الْإِمَامَةَ فِي الصَّلَاةِ عَلَيْهِ وَاحِدٌ وَصَلَّوْا عَلَيْهِ مَرَّةً بَعْدَ مَرَّةٍ أَخْبَرَنَا أَبُو سَعِيدٍ، ثنا أَبُو الْعَبَّاسِ أَنْبَأَ الرَّبِيعُ، قَالَ: قَالَ الشَّافِعِيُّ: فَذَكَرَهُ 
الكتاب: السنن الكبرى (4/48)
البيهقي (384 - 458 هـ = 994 - 1066 م)
 സ്ത്രീകളും കുട്ടികളും അടിമകളും നമസ്ക്കരിച്ചു പുരുഷന്‍മ്മാര്‍ക്ക് ശേഷം.
(ബൈഹക്കി - സുനനുൽ കുബ്റാ )

 

ഇമാം ഷാഫി (റ) നഫീസത്തുൽ മിസ്‌രി(റ) വിനോടു തൻറെ പേരിൽ മയ്യിത്ത് നമസ്‌കരിക്കാൻ വസിയ്യത്തു ചെയ്യുകയും മഹതി അപ്രകാരം മയ്യിത്ത് നമസ്ക്കാരം ചെയ്തതായി നഫീസത്ത്‌ മാലയിൽ കാണാം.
 

 സമസ്തക്കാരുടെ പ്രമാണം ആയ നഫീസത്ത്‌ മാല
പതിനാറാം മിനുട്ടിന്നു ശേഷം കാണുക

Wednesday, 7 June 2017

AP EK തമ്മിലടിയും പള്ളി പൂട്ടിക്കലും
























































Ap Ek തമ്മിലുള്ള പൂരപ്പാട്ടുകള്‍
എപികാര്‍ ഇകെ കാര്‍ക്ക്എതിരെ നടത്തിയ തെറിപ്പാട്ട്