ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Monday, 8 June 2020

ഉറൂസ്, നേര്‍ച്ച എന്ന പേരില്‍ നടക്കുന്ന അനാചാരവും കരിമരുന്ന് പ്രയോഗവും

 ഉറൂസ്, നേര്‍ച്ച എന്ന പേരില്‍ നടക്കുന്ന അനാചാരവും കരിമരുന്ന് പ്രയോഗവും
 നേർച്ചയിലെയും ഉറൂസിലെയും   മക്ബറയിലേയും ആചാരങ്ങള്‍ എന്ന നിലയില്‍ കേരളത്തിലെ മുസ്ലിം നാമധാരികള്‍ നടത്തിപോന്ന ഇത്തരം ആചാരങ്ങള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ചെയ്തികളൊക്കെ ഉറൂസ് വേളയിലും മറ്റും നടക്കുന്നത് അന്ധ്വിശ്വാസികളായ പണ്ഡിതരുടെ  പിന്‍ബലത്തോടെ ആണെന്നതിനും യാതൊരു സംശയവും ഇല്ല....

കേരളത്തിലെ മക്ക്ബറകളിലും ഉറൂസുകളും ആണ്ടുനേർച്ച കളിലും ധാരാളം അനാചാരങ്ങൾ പല സ്ഥലങ്ങളിലും കടന്നുകൂടിയിട്ടുണ്ട് . ആണ്ടുനേർച്ചകൾ പല സ്ഥലങ്ങളിലും കാടു കയറിയിട്ടുണ്ട്. ഇസ്ലാം സുന്നത്തായ കര്‍മ്മത്തില്‍ ഉള്‍പ്പെടുത്തിയ ഖബര്‍ സിയാറത്തിന്റെ മറവില്‍ ആണ് ഇത്തരം ആചാരങ്ങള്‍ മുസ്ലിം നാമധാരികള്‍ കടത്തികൂട്ടിയിട്ടുള്ളത് .
സുന്നത്തായ ഖബര്‍ സിയാറത്ത് എന്നതൊഴിച്ചാല്‍ അതിന്റെ മറവിൽ നടക്കുന്ന അനാചാരങ്ങൾക്ക് ഇസ്ലാം അംഗീകാരം നൽകിയിട്ടില്ല. - ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചില സ്ഥലങ്ങ ളിൽ ചന്ദനക്കുടം, അപ്പവാണിഭം മുതലായ നേര്‍ച്ചകള്‍ പൗരോഹിത്യം നടത്തുന്നത്. വാദ്യതാളമേളങ്ങൾ, ചെകിടടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം എന്നിവ നടത്താന്‍ കേരളത്തിലെ ബിദയീകളായ പൗരോഹിത്യം ഫത് വ നല്‍കിയതായി വരെ നമുക്ക് കാണാം, എന്നാല്‍ മറ്റു ചിലര്‍ എതിര്‍ക്കുന്നു എന്ന വ്യാജേന നടത്തുന്ന നാടകം മറുവശത്തും.
നേര്‍ച്ച ഉറൂസ് വേളകളില്‍ സ്ത്രീപുരുഷന്മാർ അഴിഞ്ഞാടുന്നു. മദ്യപാനം, ചീട്ടുകളി മുതൽ സർക്കസ് കൂടാരം വരെ അരങ്ങേറുന്നു. ഇത്തരം അനാചാരങ്ങൾ നഖശിഖാന്തം എതിർക്കെണ്ടുന്നതിനു പകരം  മൺമറഞ്ഞ മഹാന്മാരുടെ ആദരിക്കുന്നു എന്ന പേരിലാണ് ഇതൊക്കെ ഒപ്പിക്കുന്നത്. വാസ്തവത്തിൽ ഇതിന്റെയൊക്കെ പ്രചാരകരും മേലാളരും ഒരുപിടി കച്ചവട കൊതിയന്മ്മാരായ പൗരോഹിത്യവും ചില സങ്കടനകളും  മാത്രമാണ്. ചില അവിശ്വാസികളുടെയും വിശ്വാസികളുടേയും നേതൃത്വത്തിലാണ്  ഇത് നടക്കുന്നുണ് .
ഇതും വെറും ഒരു ആരോപണം അല്ല. ഇവര്‍ തന്നെ പ്രസംഗിക്കുന്നതം  എഴുതിവെച്ചതും നമുക്ക് കാണാം. 
 
 മുട്ടുംവിളി നേര്‍ച്ചയെ എതിര്‍ക്കുന്നവര്‍ക്കൊരു മറുപടി എന്ന പുസ്തകത്തില്‍ "ഹാജി പോക്കര്‍ മുസ്ലിയാര്‍" എന്ന ഒരു വ്യക്തി എഴുതിയ ഉറൂസ് , നേര്‍ച്ച വേളകളില്‍ നടക്കുന്ന ഇത്തരം തെമ്മാടിത്തരങ്ങളെ ഞായീകരിക്കുന്നത് കാണാം.
 
"ആധുനിക സുന്നികളുടെ തെറ്റിദ്ധരിപ്പിക്കൽ കാരണം മുട്ടും വിളിയോടെ കൂടിയുള്ള പെട്ടി പോവല്‍ ഹറാമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്."
"ഇത്തരം നേർച്ചകളും മറ്റും നിർത്തിവെക്കാനോ മാറ്റം വരുത്താനോ ഒരുകാരണവശാലും ശ്രമിക്കരുത്"
"പുതിയങ്ങാടി കല്ലുങ്ങൽ വലിയോറ മടപ്പള്ളി കൊണ്ടോട്ടി മഞ്ചേരി പയ്യനാട് പട്ടാമ്പി ജില്ലക്ക് പുറത്ത് ചാവക്കാട് മണത്തല അണ്ടത്തോട് നേർച്ചകൾ അതും കൂടി നിർത്തിവെക്കാൻ ഡ്യൂപ്ലിക്കേറ്റ് സുന്നികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്."
"കാലം അവസാനിക്കാറായി എന്നതിന് അടയാളമാണ് സ്വന്തം സമുദായത്തിൽ പെട്ടവർ തന്നെ മുൻകാലത്ത് നിലനിർത്തി പോന്നിരുന്ന സുന്നത്ത് ജമാഅത്തിനെ അടയാളങ്ങളായ ഈ നേര്ച്ചകളെല്ലാം  ഇല്ലാതാക്കാൻ ശ്രമിക്കുന്നത്." 

 (വീണ്ടും എഴുതിയത് കാണുക...)
"പലർക്കും പല സംശയങ്ങളാണ് കെട്ടി പോവുമ്പോൾ കള്ളുകുടിച്ചു യുവാക്കൾ നൃത്തമാടുകയല്ലെ  ചെയ്യുന്നത്. എന്നാൽ നൃത്തമാടും കള്ളുകുടിക്കും ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത് അതല്ലാതെ. ഇസ്ലാമിൽ ജാഇസായ കരിമരുന്ന് പൊട്ടിച്ചും ഗാനങ്ങൾ സംഘടിപ്പിച്ചു. മുട്ടും വിളിയോടെ കൂടിയും കൊടി പിടിച്ചു ചീര്‍നികുട്ടു ചുവന്നു നേർച്ചയിലേക്ക് പെട്ടിവരവ് പോവുക എന്ന നല്ലകാര്യങ്ങൾ ഹറാം എന്നും. അനാചാരം എന്നും അനിസ്ലാമികം എന്നും പറഞ്ഞു പെട്ടിവരവ് പോകലും നേർച്ചയും നിർത്തിവെക്കുക അല്ല വേണ്ടത്."
"ഈ വാദം യഥാർത്ഥത്തിൽ വഹാബി മൗദൂദി പോലത്തെ പുത്തനാശയക്കാരേ സഹായിക്കലാണ്." 
"അവരുടെ മൂർദ്ധാവിൽ നിന്നും ഉടലെടുത്തതും ആണ്. അങ്ങിനെ പുത്തനാശയക്കാർ മുതലെടുക്കുന്നു."
 
(ഈ പോക്ക് ആണെങ്കിൽ ഇസ്ലാം മതം തന്നെ നിർത്തി വെക്കേണ്ടി വരും എന്നുള്ള ആശങ്കയും പങ്കുവെക്കുന്നത് കാണാം. )
"അവസാനം ഇസ്ലാം മതം തന്നെ നിർത്തൽ ചെയ്യേണ്ടിവരും. അപ്പോൾ ആ വാദം പൊളിക്കാനുള്ള ബിദഈ പ്രസ്ഥാനക്കാരുടെ കെണി വലയാണ്. യഥാർത്ഥ സുന്നികളുടെ ആചാരമായ പെട്ടി വരവിനെ നിർത്തൽ ചെയ്യാനുള്ള ബിദഈ പ്രസ്ഥാനക്കാരുടെ തട്ടിപ്പാണ്. ഈ തട്ടിപ്പ് കുടിയന്മാർക്കും പിടിയൻ മാർക്കും നൃത്തം വെക്കാനും പൂതം കെട്ടാനും വേദി ഒരുക്കി കൊടുക്കുകയാണ് പുത്തൻ വാദികളുടെ വാദം."
(എതിര്‍ക്കുന്ന സുന്നി നാമധാരികളെയും ഒന്ന് കൊട്ടിയിട്ടുണ്ട്)
"സുന്നി ലേബൽ ഒട്ടിച്ചു നടക്കുന്ന അല്പജ്ഞാനികൾ ഈ വക നേർച്ചകളും രാഷ്ട്രീയങ്ങളും അനിസ്‌ലാമികമാണ് തെറ്റാണ് അനാചാരമാണ് എന്നെല്ലാം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു മതബോധമുള്ള സർവ്വ ജനങ്ങളെയും സംഘടനയിലേക്ക് തട്ടിയെടുക്കുകയും മാറ്റി നിർത്തുകയോ ചെയ്തതാണ് പ്രധാന കാരണം."
 
(ഇത്തരം നേർച്ചകളിലും ജാറങ്ങളിലും നടക്കുന്ന ചെണ്ടകൊട്ട്, കുഴല്‍വിളി പോലെയുള്ള അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ന്യായീകരിക്കുവാനും വേണ്ടി പല ഇമാമുകളെയും കിതാബുകളും ഉദ്ധരിക്കുന്നതും കാണുക. )
 
 (അതുപോലെതന്നെ ജാറങ്ങളിൽ നടക്കുന്ന കരിമരുന്ന് പ്രയോഗത്തിൽ ന്യായീകരിക്കുന്ന രീതിയും കാണുക.)
 "വിവാഹാഘോഷത്തിലും മറ്റും പങ്കെടുക്കുന്നവരെ സന്തോഷിപ്പിക്കലിനും വേണ്ടിയും കരിമരുന്ന് പ്രയോഗിക്കാം. അതിനുവേണ്ടി പല പണം ചിലവഴിക്കാം എന്ന് ബുദ്ധിയുള്ളവർക്ക് ചിന്തിക്കാവുന്നതേയുള്ളൂ."
ജാറങ്ങളിൽ നടക്കുന്ന അനാചാരങ്ങളെ എതിർക്കുന്നവരോട് മറുപടി പറയാൻ ഒരുപാട് ഉദാഹരണങ്ങൾ നിരത്തുന്നത് കാണാം. തരംതാണ ഇത്തരം പ്രവൃത്തികൾ എല്ലാം തന്നെ നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ആണ് എന്ന തരത്തിലും ഇവര്‍ തന്നെ വ്യാഖ്യാനിച്ചിട്ടുമുണ്ട്.
നേർച്ചകളിലും ഉറൂസുകളിലും  നടക്കുന്ന ഇത്തരം അനാചാരങ്ങളെ ഞങ്ങൾ എതിർക്കുന്നു എന്ന സ്റ്റേജുകളിൽ പാടി നടക്കുന്ന മുസ്ലിയാക്കന്മാരുടെ നേതാക്കളിലൊരാളായ കാന്തപുരം അബൂബക്കർ മുസ്ലിയാർ തന്നെ അവതാരികയായി വന്ന "ആണ്ടു നേര്‍ച്ചയും ചില അപവാദങ്ങളും" എന്ന ഒരു പ്രസിദ്ധീകരണവും കാണുക.
 
മുകളിലത്തെ പ്രസിദ്ധീകരണത്തിൽ വന്ന അതേ തെളിവുകൾ തന്നെയാണ് ഈ പ്രസിദ്ധീകരണത്തിലും കുഴൽവിളി, ചെണ്ടമുട്ട് എന്നീ അനാചാരങ്ങൾക്ക് അവർ തെളിവായി ഉദ്ധരിച്ചിട്ടുള്ളത്. അതേ ഇമാമുകളെയും അവരുടെ തലതിരിഞ്ഞ ഫത്‌വകളും ആണ് ഇതിലും അവർ ഉന്നയിച്ചിട്ടുള്ളത്.
ഞങ്ങൾ എതിർക്കുന്നു എന്ന് ഒരു ഭാഗത്ത് കൊട്ടിഘോഷിക്കുമ്പോഴും കരിമരുന്ന് പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഇവരുടെ വാദങ്ങൾ വളരെ ശ്രദ്ധേയമാണ്. 
കരിമരുന്ന് പ്രയോഗം സന്തോഷ പ്രകടനത്തിനും അതുപോലെ തന്നെ പൊതുജനങ്ങൾക്ക് അറിയപ്പെടാൻ വേണ്ടിയും അനുവദനീയമാണെന്നും അതിനാവശ്യമായ പണം അതൊരു അനാവശ്യ ചെലവ് അല്ല എന്നുമാണ് ഇത്തരക്കാരുടെ വാദം തന്നെ.
 
 കരിമരുന്ന് പ്രയോഗത്തെ ന്യായീകരിക്കാൻ വേണ്ടി തീർത്തും അശാസ്ത്രീയമായ ചില മുടന്തൻ ന്യായങ്ങളും ഇത്തരക്കാര്‍  നിരത്തിയതും കാണുക. 
അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുവാൻ ഉള്ള കഴിവ് കരിമരുന്ന് പ്രയോഗത്തിനുണ്ട് എന്നാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. അത് സ്ഥാപിക്കാനായി ഒരു പണ്ഡിതന്‍റെ പേരും കിതാബും ഉദ്ധരിച്ചതായി കാണാം. 
അതുപോലെതന്നെ ഈ കരിമരുന്ന് പ്രയോഗം ഹറാമാണെന്ന് സ്ഥാപിക്കാൻ ഒരു തെളിവും ഇതുവരെ സ്ഥിരപ്പെട്ട എന്നും രേഖപ്പെടുത്തിയതായി കാണാം. 
 
 മുകളിൽ കൊടുത്ത ഈ പ്രസിദ്ധീകരണം അവതാരികയായി വന്നിട്ടുള്ളത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ്. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പണ്ഡിതരുടെ കൂട്ടത്തിൽ ഉള്ള ഒരു വ്യക്തി തന്നെ.

 
 
ഇനി ഇവരുടെ നേതാക്കളിൽ തന്നെ ചിലർ സ്റ്റേജുകളിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ. കാണുക ചിലർ അതിനെ എതിർക്കുന്നു എന്ന് പറയുന്നു മറ്റു ചിലർ അതിനെ ന്യായീകരിച്ച് സംസാരിക്കുന്നതും കാണുക.
ചുരുക്കത്തിൽ ഇത്തരം നേർച്ച കളിലും ആണ്ടുകളിലും നടക്കുന്ന തെമ്മാടിത്തരങ്ങളുടെ പിന്നാമ്പുറകാർ ഈ പൗരോഹിത്യം തന്നെയാണ്. പക്ഷേ തെളിവുകൾ ഉദ്ധരിച്ചു ജനങ്ങളെ ബോധവൽക്കരിക്കുമ്പോൾ ഇവർ ഇത് എതിര്‍ക്കുന്നവരുടെ തലയിൽ ചാർത്തി രക്ഷപ്പെടാൻ ശ്രമിക്കാറുമുണ്ട് എന്നതാണ് രസം...
അള്ളാഹു സത്യം മനസ്സിലാക്കാനും യഥാര്‍ത്ഥ  ദീന്‍ മുറുകെ പിടിക്കാനുമുള്ള തൗഫീഖ് നല്‍കട്ടെ... ആമീന്‍......

Saturday, 14 December 2019

കേരളാ സമസ്തക്കാരുടെ തൗഹീദ്

കേരളാ സമസ്തക്കാരുടെ തൗഹീദ്
പ്രാർത്ഥനക്ക് സമസ്തക്കാർ നൽകിയ വിശദീകരണം നോക്കൂക.















മുജാഹിദുകളുടെ തൗഹീദിനെക്കുറിച്ച് അമ്പലക്കടവ് ഫൈസി എഴുതിയത്.
ശംസുല്‍ ഉലമക്ക് തുറന്ന കത്ത് എന്ന ബുക്കില്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ മറുപടി. അതില്‍. അള്ളാഹു ഏകനാണെന്ന് വാദിച്ചാല്‍ അള്ളാഹു ഞാന്‍ രണ്ട് അള്ളാഹു ഉണ്ടെന്നു വാദിക്കും എന്ന്.. അതുപോലെ സ്വദഖത്തുല്ലാ ഖാദിരിയെ പറ്റി പറയുന്നത് കുതിര പട്ടാണി എന്നും.

 
ഈ വിഷയം തന്നെ മറ്റൊരിടത്തും പറയുന്നുണ്ട്.
ഇനി രഹ്മത്തുള്ളKകാസിമി ശിര്‍ക്കിന്‍റെ വിവിധMമുഖങ്ങള്‍എന്നPപുസ്തകത്തില്‍ ജീവിതത്തില്‍ വരുന്ന ഒരു ശിര്‍ക്കിനെ പറ്റി എഴുതിയ കഥ കൂടി കാണുക.


തൗഹീദില്‍ നിന്നും ഇവര്‍ വ്യതിചലിക്കുന്നു അതിനായി ബോധവല്‍ക്കരണം ആവശ്യം എന്ന് ഇവര്‍ തന്നെ എഴുതി വെച്ചതും കാണുക.
 
കെ വി എം പന്താവൂര്‍  - കല്ലുകള്‍, നക്ഷത്രങ്ങള്‍, മറ്റു പ്രകൃതി വസ്തുക്കള്‍ എന്നിങ്ങനെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളൊന്നും ഇലാഹല്ല, നിശ്ചയം ഞാന്‍ മാതമാണ് ഇലാഹു. അപ്പൊ എന്തിനെ പൂജിചാലും ആ ആരാധന അല്ലഹുവിനായിട്ടെ ഭവിക്കു.

അമുസ്ലിങ്ങളുടെ ആചാരങ്ങള്‍ പിന്‍പറ്റിയാല്‍ ഉള്ളതിന്റെ വിധി എന്താണ് എന്നുകൂടി ഇവര്‍ എഴുതിവെച്ചത് കാണുക.

പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന് ഇബ്ലീസിന്റെ പേരിലും കളവ് എഴുതി പിടിപ്പിച്ചത് കാണുക.

വ്യാജ സിദ്ധന്മാരെ സമീപിച്ചാല്‍ എന്ന വിഷയത്തില്‍ സമസ്തയുടെ നിലപാട്

മനുഷ്യന് അള്ളാഹു ചില കഴിവുകള്‍ സ്വതന്ത്രമായി നല്‍കിയിട്ടുണ്ട് എന്ന് നെല്ലികുത്ത് മുസ്ലിയാര്‍.
_____________

ഇബാദത്തിന് സമസ്തക്കാർ നൽകിയ നിർവചനം. .

"പരമമായ വണക്കവും താഴ്മയും എന്നാണ് ഇബാദത്തിന് പൂർവിക പണ്ഡിതർ നൽകിയ നിർവചനം."
_____________



കഴിവുകളെ രണ്ടായി തിരിക്കുന്നു.
_____________

എന്താണ് പ്രാര്‍ത്ഥന എന്ന് സുന്നി അഫ്കാര്‍.
_____________

ശിര്‍ക്കിന്റെ നിര്‍വ്വചനം സുന്നി അഫ്കാര്‍
_____________

കേരളക്കരയിലെ സുന്നി എന്ന പേരില്‍ അറിയപ്പെടുന്നവരുടെ പ്രത്യേകത എന്താണ് എന്ന് കൂടി ഇവന്‍ തന്നെ എഴുതി വെച്ചത് കാണുക...

 



Monday, 28 October 2019

ബദർ ദിനത്തിൽ 12000 കാഫിറുകൾ ഓടിപ്പോയിട്ടുണ്ടെന്ന് ജഅല മുഹമ്മദ് മൗലിദിൽ

ബദർ ദിനത്തിൽ 12000 കാഫിറുകൾ ഓടിപ്പോയിട്ടുണ്ടെന്ന് ജഅല മുഹമ്മദ് മൗലിദിലെ പച്ച കള്ളം
കേരളത്തിലെ സമസ്തക്കാര്‍ ഖുർആനിനെക്കാളും വലിയ പ്രാമുഖ്യം കൽപ്പിച്ചുകൊണ്ട് കൊണ്ടുനടക്കുന്ന പ്രമാണമാണ് മാല മൗലിദുകൾ അതിനുള്ള ചില കള്ളക്കഥകൾ ശ്രദ്ധയിൽപ്പെടുത്തി കഴിഞ്ഞാൽ സാധാരണയായി. അത് കടത്തികൂട്ടി അല്ലെങ്കിൽ സലഫികളുടെ തലയിലിട്ട് രക്ഷപ്പെടുക അതുമല്ലെങ്കിൽ വഹാബി പ്രസ്സിൽ ആണ് ഇത് പ്രിൻറ് ചെയ്തിരിക്കുന്നത്  എന്ന്  പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്.

അപ്പൊ അത്തരത്തിലുള്ള ഒരു കളവ് എഴുതിച്ചേർത്ത് മൗലിദ് ആണ് ജഅല മുഹമ്മദ് മൗലിദ്.  ഈ മൗലിദിൽ ബദർ ദിനവുമായി ബന്ധപെട്ടു നടത്തിയ ഒരു പരാമർശത്തിൽ. ബദറിൽ പങ്കെടുത്ത കാഫിറുകളുടെ എണ്ണം 12000 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സത്യത്തിൽ ആയിരം കാഫിറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഈ കളവ് മൗലിദ് കിതാബില്‍ വന്നത് കാരണം മുസ്‌ലിയാക്കന്മാര്‍ അതിനെ ന്യായീകരിച്ചും. അത് കടത്തിക്കൂട്ടിയ താണ് എന്ന തരത്തിലും ലേഖനങ്ങൾ വരെ ഇറക്കിയിട്ടുണ്ട്.  അപ്പോ അത്തരത്തിൽ ഈ വിഭാഗം ഇറക്കിയ ചില ലേഖനങ്ങളുടെ സത്യാവസ്ഥ യിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.


 
ഇത്  ബയാനിയ ബുക്ക്‌ സ്റ്റാള്‍ ഇറക്കിയ  151 വക  മൌലിദ് കിത്താബില്‍ കൊടുത്ത  ജഅല മുഹമ്മദ് മൗലിദിലെ വരികള്‍ ആണ് താഴെ കൊടുക്കുന്നത് അതില്‍ പറയുന്നത് ബദർ ദിനത്തിൽ 12000 കാഫിറുകൾ ഓടിപ്പോയിട്ടുണ്ടെന്ന് യഥാര്‍ത്ഥത്തില്‍ ബദര്‍ യുദ്ധത്തില്‍ ആയിരം കുഫ്ഫാറുകള്‍ ആയിരുന്നു എന്നതാണ് സത്യം.

മുകളിലെത്തി മൗലിദ് കിതാബ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ബയാനിയ്യ ബുക്സ്റ്റാളിൽ ആണ്. അതിൻറെ സ്ഥാപകനായ ടി കെ അബ്ദുല്ല മുസ്ലിയാര്‍ സമസ്തയുടെ സജീവ പ്രവർത്തകനായിരുന്നു വിദ്യാഭ്യാസ ബോർഡ് ചെയർമാനായിരുന്നു എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു അതുപോലെതന്നെ ഖുർആൻ പരിഭാഷ ഇടയ്ക്ക് ഒരുപാട് ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട് എന്നൊക്കെ സിറാജ് ഗൈഡ് 97-ല്‍ രേഖപ്പെടുത്തിയതായി കാണാം.

നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ. അതായത് കാന്തപുരം സമസ്തയിലെ പ്രഗൽഭ പണ്ഡിതൻ അദ്ദേഹത്തോടുള്ള ചോദ്യത്തിന്  അദ്ദേഹത്തിൻറെ ഫതാവാ Vol 3 യില്‍  മറുപടിയായി നൽകിയ വരികൾ ശ്രദ്ധിക്കുക. ഇവിടെ ന്യായീകരിക്കുന്നത് ബദറിൽ പങ്കെടുത്തത്  ആയിരം കാഫിറുകൾ ആണെങ്കിലും 12000 വരുന്നത് അതിൽ പങ്കെടുത്ത പിശാചുക്കളെയും ചേർത്തുകൊണ്ടാണ് എന്ന്.

ഇനി ഇതേ വിഷയം സമസ്ത പണ്ഡിത സഭയിലെ തന്നെ പ്രഗൽഭനായ. കെ കെ സ്വദഖത്തുള്ള മൗലവിയോട് ചോദിക്കുകയുണ്ടായി. 
അതായത് ബദർ ദിനത്തിലെ 12000 കാഫിറുകളുടെ വിഷയം. അതിന് അദ്ദേഹം നൽകിയ മറുപടി കൂടി കാണുക. ജഅല മുഹമ്മദ് മൗലിദിൽ 12000 പിശാചുക്കൾ എന്ന് പറഞ്ഞത്. പിശാചുക്കളെയും കൂട്ടി ആയിരിക്കാം എന്നാണ് അദ്ദേഹത്തിന് അഭിപ്രായം.

ഇനി ഇതേ വിഷയം ഒരു ചോദ്യോത്തരത്തില്‍ സുന്നിഅഫ്കാർ പ്രസിദ്ധീകരിച്ചത് കാണുക.

ചോദ്യമിതാണ് ബദറിൽ പങ്കെടുത്ത കാഫിറുകളുടെ എണ്ണം ആയിരം ആണെന്നല്ലേ ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും കാണുന്നത്. എന്നാൽ ജല മുഹമ്മദ് മൗലിദിൽ പ്രവാചകൻ (സ)  മണ്ണുവാരി എറിഞ്ഞപ്പോൾ 12000 കാഫിറുകൾ പിന്തിരിഞ്ഞോടി എന്ന് കാണുന്നു
അതിന് ഉത്തരം പറയുന്നത് ശ്രദ്ധിക്കുക.
അപ്പോൾ ഉത്തരം നൽകുന്നത് 12000 എന്നത് കാഫിറുകളെ കൂടി ഉൾപ്പെടുത്തി കൊണ്ടായിരിക്കാം എന്നാണ്.

ഇത് സലഫികള്‍ കടത്തിക്കൂട്ടി എന്ന നുണ കൂടി കാണുക.
ഇനി ഇതേ വിഷയം സുന്നിവോയ്സ് ദ്വൈവാരിക പ്രസിദ്ധീകരിച്ചത് കാണുക.
ഒരു ഉളുപ്പും ഇല്ലാതെ പച്ചക്കളവ് സലഫികളുടെ പേരില്‍ എഴുതി വെച്ചിരിക്കുന്നു.
"ആർക്കും മൗലിദ് എന്ന പേരിൽ പലതും ഇറക്കാം പലതിലും വഹാബികൾ അനധികൃത കയ്യേറ്റങ്ങളും നടത്തിയിട്ടുണ്ട്.  ജഅല മുഹമ്മദ് മൗലിദിൽ തന്നെ  ബദറിൽ പങ്കെടുത്ത 12000 ശത്രുക്കൾ പിന്തിരിഞ്ഞോടി എന്നുണ്ട്. ആയിരമേ ബദറിൽ പങ്കെടുത്തിട്ടുള്ള 11 വഹാബിയുടെ വകയാണ്."  

ജഅല മുഹമ്മദ് മൗലിദിലെ ഈ വിഷയവുമായി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ഒരു ചർച്ചയുടെ പ്രസക്തഭാഗങ്ങൾ ഒന്ന് കണ്ടു നോക്കുക.

ചുരുക്കത്തിൽ സഹോദരങ്ങളെ ഇത്തരം മാല മൗലൂദുകളിൽ ഉള്ള കള്ളക്കഥകൾ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കുമ്പോൾ.  ഒന്നുകിൽ അത് വഹാബികൾ കടത്തി കൂട്ടിയതാണ് അല്ലെങ്കിൽ വഹാബി പ്രസ്സിൽ അച്ചടിച്ചതാണ് എന്ന പെരുംനുണകൾ ആണ് സാധാരണ മുസ്ലിയാക്കന്മാർ സ്റ്റേജുകളിലും മറ്റും പ്രസംഗിച്ച നടക്കാറുള്ളതും അണികളെ തെറ്റിദ്ധരിപ്പിക്കാറുള്ളതും

 പക്ഷേ സത്യാവസ്ഥ ഇതാണ്  ഇവർ തന്നെ ന്യായീകരിക്കുന്നതും ഇവർതന്നെ കളവുകൾ എഴുതി വിടുന്നതും കാണാം. അതുകൊണ്ട് ഇത്തരം ക്ഷുദ്രകൃതികളുടെ വലയിൽ പെടാതെ യഥാർത്ഥ ദീൻ മനസ്സിലാക്കാനുള്ള തൗഫീഖ് അള്ളാഹു നൽകുമാറാകട്ടെ....ആമീന്‍.