ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Monday, 25 April 2016

ഖബറിങ്കല്‍ ചെന്നുള്ള പ്രാര്‍ത്ഥനയ്ക്കും ഉത്തരം കിട്ടുന്നുവല്ലോ....

 ഖബറിങ്കല്‍ ചെന്നുള്ള പ്രാര്‍ത്ഥനയ്ക്കും  ഉത്തരം കിട്ടുന്നുവല്ലോ....

നമ്മുടെ നാടുകളിലുള്ള ക്വുബൂരികള്‍ പലരും പറയുന്നതാണല്ലോ,
മഹാന്മാരുടെ ക്വബ്റുകള്‍ അവിടെയെല്ലാം പോയി
പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നു−

 അതിനു ഇമാം സുയൂഥി(റ) മറുപടി പറയുന്നു. 

وأما إجابة الدعاء؛ فقد يكون سببه اضطرار الداعي وصدق التجائه، وقد يكون سببه مجرد رحمة الله له، وقد يكون أمرًا قضاه الله لا لأجل دعائه وقد يكون له أسباب أخرى، وإن كانت فتنة في حق الداعي! فإنا نعلم أن الكفار قد يستجاب لهم فيسقون وينصرون ويعافون، ويرزقون مع دعائهم عند أوثانهم وتوسلهم بها! وقد قال الله تعالى: {كُلاًّ نُّمِدُّ هَـؤُلاء وَهَـؤُلاء مِنْ عَطَاء رَبِّكَ وَمَا كَانَ عَطَاء رَبِّكَ مَحْظُوراً}.(الأمر بالاتباع والنهي عن الابتداع ، جلال الدين السيوطي)

അവിടെ വെച്ചുള്ള പ്രാര്‍ത്ഥക്ക് ഉത്തരം ലഭിക്കപ്പെടുന്നത് ഒരുപക്ഷേ പ്രതിസന്ധി ഘട്ടത്തിലുള്ള പ്രാര്‍ത്ഥയായതിനാലോ, കേവലം ഒരു അനുഗ്രഹമായിട്ടോ, അതുമല്ലെങ്കില്‍ തമ്പുരാന്റെ മുന്‍കൂട്ടിയുള്ള തീരുമാപ്രകാരമോ ആകാം. പ്രാര്‍ത്ഥയുടെ ഫലമായിത്തന്നെയാവണമെന്നില്ല. സത്യിഷേധികള്‍ അവരുടെ വിഗ്രഹങ്ങളുടെ സമീപത്ത് വെച്ച് അവയെ ഇടയാളന്മാരാക്കി പ്രാര്‍ത്ഥിച്ചിട്ട് അവര്‍ക്കും പലപ്പോഴും ഉത്തരം ലഭിക്കുകയും തല്‍ഫലമായി അവര്‍ക്ക് മഴ ലഭിക്കുകയും സഹായം ലഭ്യമാകുകയും രോഗം ശമിക്കുകയുമെല്ലാം ഉണ്ടായിട്ടുണ്ടല്ലോ. മാത്രമല്ല, അല്ലാഹു പറയുകയും ചെയ്തിട്ടുണ്ട്.
( كُلًّا نُّمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا )
الإسراء (20) Al-Israa
ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല.